Kerala
മുഖ്യമന്ത്രിയുടെ കറുത്ത കാറും ഒഴിവാക്കുന്നു. പിണറായി വിജയൻ ഉപയോഗിച്ച കറുത്ത കാറുകൾ പോലീസ് ഏറ്റെടുത്തു. നിയുക്ത മുഖ്യമന്ത്രി വി.ഡി.സതീശന് വെളുത്ത ഇന്നോവ ക്രിസ്റ്റ കാറുകൾ നൽകാനാണ് ആലോചന.
അതേസമയം യാത്രാസുരക്ഷയുടെ കാര്യത്തിൽ സതീശന് ശൈലീമാറ്റം പ്രഖ്യാപിച്ചിരുന്നു. മുഖ്യമന്ത്രിയുടെ യാത്രയിൽ കൂടുതൽ സുരക്ഷയുടെ ഭാഗമായുള്ള വാഹനവ്യൂഹം വേണ്ടെന്ന് സതീശൻ ഡിജിപിക്ക് നിർദേശം നൽകി.
പൈലറ്റും എസ്കോർട്ടും ഒരോന്ന് മാത്രം മതിയെന്നും മറ്റ് അകമ്പടി വാഹനങ്ങൾ വേണ്ടെന്നുമാണ് നിര്‍ദേശം. റോഡ് ബ്ലോക്ക് ചെയ്ത് ജനങ്ങളെ ബുദ്ധിമുട്ടിക്കരുതെന്നും നിർദേശമുണ്ട്.
എസ്കോർട്ടും വേണ്ടെന്നായിരുന്നു സതീശൻ നിലപാടെടുത്തത്. എന്നാൽ അത് ഒഴിവാക്കാനാകില്ലെന്ന് ഡിജിപി അറിയിക്കുകയായിരുന്നു.
Kerala
കേരള രാഷ്ട്രീയത്തിന്റെ ചക്രവാളത്തിൽ പുതിയൊരു ഉദയസൂര്യൻ. പറവൂരിന്റെ മണ്ണിൽനിന്നു പടർന്നുപന്തലിച്ച് കേരളത്തിന്റെ അമരത്തേക്ക് എത്തുകയാണ് വി.ഡി. സതീശൻ.
സതീശൻ സാധാരണ രാഷ്ട്രീയക്കാരിൽനിന്ന് അല്പം വ്യത്യസ്തനാണ്.
പുസ്തകങ്ങളെ പ്രണയിക്കുന്ന, വസ്തുതകളെ ആയുധമാക്കുന്ന ഒരു പോരാളിയാണ് സതീശൻ. നിയമസഭയുടെ അന്തസും ആഭിജാത്യവും കാത്തുസൂക്ഷിച്ചുകൊണ്ട്, എതിരാളികളെപ്പോലും ബഹുമാനിക്കാൻ പ്രേരിപ്പിക്കുന്ന ആ ശൈലി ഇന്നു ഭരണത്തിന്റെ സിരാകേന്ദ്രങ്ങളിലും മാറ്റൊലികൊള്ളുമെന്ന പ്രതീക്ഷയിലാണ് അനുയായികൾ.
അദ്ദേഹത്തിനു രാഷ്ട്രീയമെന്നത് വെറും മുദ്രാവാക്യങ്ങളല്ല, മറിച്ചു പഠനവും മനനവുമാണ്. ഓരോ ഫയലിലും ജനങ്ങളുടെ ജീവിതം വായിച്ചെടുക്കുന്ന ഒരപൂർവ സിദ്ധി അദ്ദേഹത്തിനുണ്ട്. ശബ്ദമുയർത്താതെതന്നെ കാര്യങ്ങൾ ബോധ്യപ്പെടുത്തുന്ന, നിലപാടുകളിൽ വിട്ടുവീഴ്ചയില്ലാത്ത ആ വ്യക്തിത്വം കേരളത്തിനു നൽകുന്നതു വലിയൊരു പ്രതീക്ഷ.
വികസനമെന്നാൽ വൻകിട നിർമാണങ്ങൾ മാത്രമല്ല, അത് പാർശ്വവൽക്കരിക്കപ്പെട്ടവന്റെ കണ്ണ് തുടയ്ക്കൽ കൂടിയാണെന്ന് അദ്ദേഹം കരുതുന്നുണ്ടെന്ന് അനുയായികൾ പറയുന്നു. പ്രളയകാലത്ത് പറവൂരിൽ നാം കണ്ട ആ 'അതിജീവനം' പദ്ധതി അദ്ദേഹത്തിന്റെ സംഘാടകശേഷിയുടെയും മനുഷ്യസ്നേഹത്തിന്റെയും ഉത്തമ ഉദാഹരണമാണെന്നും അവർ പറയുന്നു.
മുഖ്യമന്ത്രിയെന്ന നിലയിൽ, കേരളത്തിന്റെ സാമൂഹിക സുരക്ഷാ വലയങ്ങളെ കൂടുതൽ ശക്തമാക്കാൻ അദ്ദേഹത്തിന്റെ ദീർഘവീക്ഷണത്തിനു കഴിയുമെന്ന് അവർ ഉറപ്പിക്കുന്നു.
മുഖ്യമന്ത്രി വി.ഡി. സതീശന്റെ വ്യക്തിത്വത്തിലും രാഷ്ട്രീയ പ്രവർത്തനത്തിലും എടുത്തു പറയേണ്ട 10 പ്രധാന ഗുണങ്ങൾ അനുയായികൾ ചൂണ്ടിക്കാട്ടുന്നത് താഴെ പറയുന്നു:
Kerala
തിരുവനന്തപുരം: സംസ്ഥാനത്തെ കോൺഗ്രസ് എംഎൽഎമാരുടെ നിയമസഭാ കക്ഷി യോഗം വ്യാഴാഴ്ച ചേരും. രാവിലെ 11ന് ആണ് യോഗം.
യോഗത്തിന് മുൻപോ യോഗത്തിലോ മുഖ്യമന്ത്രി ആരെന്ന പ്രഖ്യാപനം ഉണ്ടാകും. തുടർന്ന് നിയമസഭാ കക്ഷി നേതാവ് ഗവർണറെ കണ്ട് സർക്കാർ രൂപീകരണത്തിന് അവകാശവാദം ഉന്നയിക്കും.
ശനിയാഴ്ച സത്യപ്രതിജ്ഞ ഉണ്ടാകുമെന്നാണ് സൂചന. അൽപസമയം മുന്‍പ് മുതിർന്ന നേതാവ് ജയ്റാം രമേശാണ് കേരളത്തിന്റെ മുഖ്യമന്ത്രി പ്രഖ്യാപനം വ്യാഴാഴ്ച ഉണ്ടാകുമെന്ന് അറിയിച്ചത്. മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കണ്ടതിന്റെ നടപടിക്രമങ്ങൾ എല്ലാം പൂർത്തിയായെന്നും അദ്ദേഹം അറിയിച്ചു.
നേരത്തെ, വിഷയത്തിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുമായി രാഹുൽ ഗാന്ധി ചർച്ച നടത്തിയിരുന്നു. ഖാർഗെയുടെ വസതിയിൽ വച്ചാണ് ഇരുവരെ കൂടിക്കാഴ്ച നടത്തിയത്.
മുഖ്യമന്ത്രി പ്രഖ്യാപനം കാത്ത് വി.ഡി. സതീശൻ, രമേശ് ചെന്നിത്തല എന്നിവരുടെ വസതികളിൽ നൂറു കണക്കിന് പ്രവർത്തകരാണ് തടിച്ചുകൂടിയത്. തെരഞ്ഞെടുപ്പ് ഫലം വന്ന് 10 ദിവസങ്ങളായിട്ടും മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാത്തത് പ്രവർത്തകർക്കിടെയിൽ കടുത്ത പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.
Kerala
ന്യൂഡല്‍ഹി: മുഖ്യമന്ത്രിയെ ഇന്ന് തന്നെ അറിയാമെന്ന പ്രതീക്ഷയിൽ കേരളം. മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിനായുള്ള ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും തമ്മിലുള്ള കൂടിക്കാഴ്ച അവസാനിച്ചു.
കേരളം ഉറ്റുനൊക്കുന്ന തീരുമാനം ഇന്നുണ്ടാകുമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ് നേതാക്കൾ. എന്നാൽ ആരാകും മുഖ്യമന്ത്രിയെന്ന ഒരു സൂചനയും നേതൃത്വം നൽകിയിട്ടില്ല.
അതേസമയം കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുന്‍ഷി കേരളത്തിലേക്ക് തിരിച്ചു. വൈകുന്നേരം ഏഴോടെ ദീപാദാസ് മുന്‍ഷി തിരുവനന്തപുരത്ത് എത്തും.
കഴിഞ്ഞ ദിവസം കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി ചര്‍ച്ചയുടെ ഭാഗമായി മുന്‍ കെപിസിസി അധ്യക്ഷന്മാരെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ചിരുന്നു. കെ. മുരളീധരൻ, കെ. സുധാകരൻ, മുല്ലപ്പള്ളി രാമചന്ദ്രൻ, എം.എം. ഹസൻ എന്നിവരെയാണ് വിളിപ്പിച്ചത്. കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റുമാരായ
ഷാഫി പറമ്പില്‍, എ.പി. അനിൽകുമാർ, പി.സി. വിഷ്ണുനാഥ് എന്നിവരെയും ഡല്‍ഹിയിലേക്ക് വിളിപ്പിച്ചിരുന്നു.
അതേസമയം മുഖ്യമന്ത്രിയെ സംബന്ധിച്ച് ഡല്‍ഹിയില്‍ നിന്നുള്ള തീരുമാനം കാത്തിരിക്കുകയാണെന്ന് മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. അതിന് ശേഷം എന്താണെന്നുള്ളത് തീരുമാനിക്കുമെന്നും ബാക്കി കാര്യങ്ങള്‍ ആലോചിച്ച് അറിയിക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. മുസ്ലിം ലീഗ് നേതൃയോഗത്തിന് ശേഷം പ്രതികരിക്കുകയായിരുന്നു കുഞ്ഞാലിക്കുട്ടി.
Kerala
ന്യൂഡല്‍ഹി: മുഖ്യമന്ത്രിയെ ഇന്ന് തന്നെ അറിയാമെന്ന പ്രതീക്ഷയിൽ കേരളം. മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിനായുള്ള നിർണായകമായ യോഗത്തിനായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി കോൺഗ്രസ് അധ്യക്ഷൻ മല്ലികാര്‍ജുന്‍ ഖാർഗെയുടെ വസതിയിലെത്തി.
കേരളം ഉറ്റുനൊക്കുന്ന യോഗം ആരംഭിച്ചതായാണ് സൂചന. എഐസിസി സംഘടനാ കാര്യ ജനറൽ സെക്രട്ടറി കെ.സി. വേണുഗാപാലിനെയും ചർച്ചയ്ക്ക് വിളിപ്പിച്ചതായി റിപ്പോർട്ടുണ്ട്.
ഇന്ന് തന്നെ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുമെന്നാണ് വിവരം. കേരളത്തിന്റെ ചുമതലയുള്ള ദീപാദാസ് മുന്‍ഷി കേരളത്തിലേക്ക് തിരിച്ചു. വൈകുന്നേരം ഏഴോടെ ദീപാദാസ് മുന്‍ഷി തിരുവനന്തപുരത്ത് എത്തും.
കഴിഞ്ഞ ദിവസം കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി ചര്‍ച്ചയുടെ ഭാഗമായി മുന്‍ കെപിസിസി അധ്യക്ഷന്മാരെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ചിരുന്നു. കെ. മുരളീധരൻ, കെ. സുധാകരൻ, മുല്ലപ്പള്ളി രാമചന്ദ്രൻ, എം.എം. ഹസൻ എന്നിവരെയാണ് വിളിപ്പിച്ചത്. കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റുമാരായ
ഷാഫി പറമ്പില്‍, എ.പി. അനിൽകുമാർ, പി.സി. വിഷ്ണുനാഥ് എന്നിവരെയും ഡല്‍ഹിയിലേക്ക് വിളിപ്പിച്ചിരുന്നു.
അതേസമയം മുഖ്യമന്ത്രിയെ സംബന്ധിച്ച് ഡല്‍ഹിയില്‍ നിന്നുള്ള തീരുമാനം കാത്തിരിക്കുകയാണെന്ന് മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. അതിന് ശേഷം എന്താണെന്നുള്ളത് തീരുമാനിക്കുമെന്നും ബാക്കി കാര്യങ്ങള്‍ ആലോചിച്ച് അറിയിക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. മുസ്ലിം ലീഗ് നേതൃയോഗത്തിന് ശേഷം പ്രതികരിക്കുകയായിരുന്നു കുഞ്ഞാലിക്കുട്ടി.
Kerala
തിരുവനന്തപുരം: മുഖ്യമന്ത്രി ചർച്ചയിൽ കോൺഗ്രസിനെ പരിഹസിച്ച് സിപിഐ നേതാവ് പന്ന്യൻ രവീന്ദ്രൻ. ജനാധിപത്യത്തിന് അപമാനമാണ് കോൺഗ്രസിന്റെ മുഖ്യമന്ത്രി തർക്കമെന്നും അപമാനം അഭിമാനമായാണ് കോൺഗ്രസ് കൊണ്ടുനടക്കുന്നതെന്നും പന്ന്യൻ രവീന്ദ്രൻ പറഞ്ഞു.
അവർക്ക് നാണമില്ലെങ്കിൽ പിന്നെ നമ്മളെന്ത് നാണിക്കാനാണെന്ന് ചോദിച്ച പന്ന്യന്‍ രവീന്ദ്രന് സംസ്ഥാന ചരിത്രത്തിൽ മുഖ്യമന്ത്രിയെ തീരുമാനിക്കാൻ ഒരു പാർട്ടി ഇത്രയും വൈകുന്നത് ആദ്യമെന്നും പറഞ്ഞു.
കേരള രാഷ്ട്രീയം മലീമസമായിരിക്കുന്നു. എങ്ങനെ പെരുമാറണമെന്ന് നേതാക്കളെ പഠിപ്പിക്കേണ്ട സമയമായിരിക്കുന്നു. നേതാക്കൾ പരസ്പരം മോശമായി പറയുന്നത് മര്യാദയല്ല.നീ പോടാ, ചെറ്റ എന്നൊക്കെ പറയുന്നത് എന്തൊരു വാക്കാണ്. ജീർണത പരിഹരിക്കാനുള്ള പ്രവർത്തനം വേണം
അമാന്യമായ വാക്കുകൾ ആരും പറയാൻ പാടില്ലെന്നും പന്ന്യൻ പറഞ്ഞു.
Kerala
ന്യൂഡല്‍ഹി: മുഖ്യമന്ത്രിയെ ഇന്ന് തന്നെ അറിയാമെന്ന പ്രതീക്ഷയിൽ കേരളം. വിഷയത്തിൽ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാർഗെയും രാഹുൽ ഗാന്ധിയും തമ്മിലുള്ള നിർണായക കൂടിക്കാഴ്ച അഞ്ചരയ്ക്ക് നടക്കും.
ഇന്ന് തന്നെ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുമെന്നാണ് വിവരം. കേരളത്തിന്റെ ചുമതലയുള്ള ദീപാദാസ് മുന്‍ഷി കേരളത്തിലേക്ക് തിരിച്ചു. വൈകുന്നേരം ഏഴോടെ ദീപാദാസ് മുന്‍ഷി തിരുവനന്തപുരത്ത് എത്തും.
കഴിഞ്ഞ ദിവസം കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി ചര്‍ച്ചയുടെ ഭാഗമായി മുന്‍ കെപിസിസി അധ്യക്ഷന്മാരെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ചിരുന്നു. കെ. മുരളീധരൻ, കെ. സുധാകരൻ, മുല്ലപ്പള്ളി രാമചന്ദ്രൻ, എം.എം. ഹസൻ എന്നിവരെയാണ് വിളിപ്പിച്ചത്. കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റുമാരായ
ഷാഫി പറമ്പില്‍, എ.പി. അനിൽകുമാർ, പി.സി. വിഷ്ണുനാഥ് എന്നിവരെയും ഡല്‍ഹിയിലേക്ക് വിളിപ്പിച്ചിരുന്നു.
അതേസമയം മുഖ്യമന്ത്രിയെ സംബന്ധിച്ച് ഡല്‍ഹിയില്‍ നിന്നുള്ള തീരുമാനം കാത്തിരിക്കുകയാണെന്ന് മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. അതിന് ശേഷം എന്താണെന്നുള്ളത് തീരുമാനിക്കുമെന്നും ബാക്കി കാര്യങ്ങള്‍ ആലോചിച്ച് അറിയിക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. മുസ്ലിം ലീഗ് നേതൃയോഗത്തിന് ശേഷം പ്രതികരിക്കുകയായിരുന്നു കുഞ്ഞാലിക്കുട്ടി.
National
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി വിജയ്യുടെ ഓഫിസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി നിയമനം റദ്ദാക്കി. ജ്യോത്സ്യൻ റിക്കി റഥൻ പണ്ഡിറ്റ് വെട്രിവേലിനെ നിയമിച്ച ഉത്തരവാണ് റദ്ദാക്കിയത്.
നിയമനത്തിനെതിരെ ഇന്ന് സഭയിൽ വലിയ വിമർശനം ഉയർന്നിരുന്നു. തുടർന്നാണ് നടപടി. ശാസ്ത്രസത്യങ്ങൾ പ്രോത്സാഹിപ്പിക്കേണ്ട സർക്കാർ ്ജ്യോതിഷിയെ മുഖ്യമന്ത്രിയുടെ ഒാഫീസിൽ നിയമിച്ചതോടെ എന്തു സന്ദേശമാണ് നൽകുന്നതെന്നു പ്രതിപക്ഷം ചോദിച്ചു.
അന്ധവിശ്വാസം പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നും അവർ ആരോപിച്ചു. യുവതലമുറയ്ക്ക് എന്തു സന്ദേശമാണ് ഇതു നൽകുന്നതെന്നു ചോദിച്ചു വിജയ്ക്കെതിരേ രൂക്ഷവിമർശനമാണ് പ്രതിപക്ഷകക്ഷികളും ഭരണപക്ഷത്തെ ചില അംഗങ്ങളും ഈ വിഷയത്തിൽ ഉയർത്തിയത്.
ഇതോടെ എംഎൽഎമാരുടെ ചില അഭിപ്രായങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടന്നും ഉചിതമായ നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി സഭയിൽ പറഞ്ഞു. ഇതിനു പിന്നാലെയാണ് നിയമനം റദ്ദാക്കി ഉത്തരവ് ഇറങ്ങിയത്. അതേസമയം,അദ്ദേഹത്തെ ജ്യോത്സ്യൻ എന്ന നിലയിലല്ലെന്നും അദ്ദേഹത്തെ ടിവികെയുടെ വക്താവ് എന്ന നിലയിലാണ് പരിഗണിച്ചതെന്നുമാണ് ടിവികെ വൃത്തങ്ങൾ പറഞ്ഞത്.
മുഖ്യമന്ത്രിയുടെ ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി ആയിട്ടാണ് അദ്ദേഹത്തെ നിയമിച്ചിരുന്നത്. തമിഴ്നാട് സർക്കാർ ഇന്നലെയാണ് ഇത് സംബന്ധിച്ച ഔദ്യോഗിക ഉത്തരവ് പുറപ്പെടുവിച്ചത്.
വിജയ്യുടെ ജ്യോതിഷിയായി അറിയപ്പെടുന്ന വെട്രിവേലിനെ നേരത്തെ ടിവികെയുടെ വക്താക്കളിൽ ഒരാളായി നിയമിച്ചിരുന്നു. ചൊവ്വാഴ്ച പുറത്തിറക്കിയ ഉത്തരവ് പ്രകാരം, ചുമതലയേൽക്കുന്ന തീയതി മുതൽ റിക്കി വെട്രിവേൽ മുഖ്യമന്ത്രിയുടെ ഒഎസ്ഡി (പൊളിറ്റിക്കൽ) ആയി നിയമിതനായി.
അദ്ദേഹത്തിന്റെ സേവന നിബന്ധനകളും വ്യവസ്ഥകളും പിന്നീട് പ്രത്യേകം അറിയിക്കുമെന്ന് പ്രിൻസിപ്പൽ സെക്രട്ടറി പുറപ്പെടുവിച്ച ഉത്തരവിൽ പറഞ്ഞിരുന്നു. അതേസമയം, വിമർശനം ഉയർന്നപ്പോൾത്തന്നെ തെറ്റു തിരുത്താൻ തയാറായ വിജയ്ക്ക് വലിയ അഭിനന്ദന പ്രവാഹം സോഷ്യൽ മീഡിയയിൽ ഉയർന്നിട്ടുണ്ട്.
Kerala
തിരുവനന്തപുരം: കോൺഗ്രസ് മുഖ്യമന്ത്രി ആരെന്ന് തീരുമാനിക്കാൻ ഹൈക്കമാൻഡ് നിയോഗിച്ച സംഘത്തോട് അങ്ങോട്ട് ചെന്ന് മുഖ്യമന്ത്രി പദത്തിന്റെ കാര്യത്തിൽ നിർദ്ദേശം നൽകുന്ന രീതിയിൽ കോൺഗ്രസ് രാഷ്ട്രീയം വഷളായി എന്ന് ബിജെപി നേതാവും കഴക്കൂട്ടം നിയുക്ത എംഎൽഎയുമായ വി. മുരളീധരൻ .
കോൺഗ്രസുകാർ തങ്ങളുടെ ആത്മാഭിമാനം മുസ്ലിം ലീഗിനു പണയം വച്ചോ എന്നു സ്വയം ആലോചിക്കണമെന്നു പത്രസമ്മേളനത്തിൽ മുരളീധരൻ ആവശ്യപ്പെട്ടു. വിദ്യാഭ്യാസ വകുപ്പ് ലീഗിനു കൊടുക്കുന്നത് ആശാസ്യം ആണോ എന്നു കോൺഗ്രസ് നേതൃത്വം ആലോചിക്കണം. ബിജെപിയുടെ നിയമസഭയിലെ നേതാവ് ആരെന്നു തീരുമാനിക്കുന്നതു നിയമസഭാ കക്ഷി യോഗം കൂടിയതിനു ശേഷം ആയിരിക്കും.
പാചകവാതകക്ഷമം കേരളത്തിൽ വരാൻ സാധ്യതയില്ലെന്നും ഏജൻസികളുടെ കാര്യത്തിൽ കർശന നിരീക്ഷണം ഏർപ്പെടുത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു തിരുവനന്തപുരം പ്രസ് ക്ലബ്ബിന്റെ മീറ്റ് ദ പ്രസിൽ സംസാരിക്കുകയായിരുന്നു വി. മുരളീധരൻ.
Kerala
ന്യൂഡൽഹി: കേരളത്തിന്റെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ആരെ നിശ്ചയിക്കണമെന്ന് തീരുമാനിക്കാന്‍ ഹൈക്കമാന്‍ഡ് വിളിച്ച വിശാല യോഗം ഇന്ന്. മുന്‍ കെപിസിസി അധ്യക്ഷന്മാരുമായും, വര്‍ക്കിംഗ് പ്രസിഡന്റുമാരുമായും ഇന്ന് ഹൈക്കമാന്‍ഡ് നേതൃത്വം ചര്‍ച്ച നടത്തും.
നിലവിലെ ചര്‍ച്ചയില്‍ കെ.സി. വേണുഗോപാലിന് തന്നെയാണ് മുന്‍തൂക്കം. ഘടകക്ഷികളുടെ നിലപാട് കൂടി അറിഞ്ഞ ശേഷം അന്തിമ പ്രഖ്യാപനം വരും. പ്രഖ്യാപനം വൈകുന്നതില്‍ വിമര്‍ശനം ശക്തമായതോടെ ഹൈക്കമാന്‍ഡും സമ്മര്‍ദ്ദത്തിലാവുകയായിരുന്നു.
തിങ്കളാഴ്ചയാണ് മുതിർന്ന നേതാക്കൾക്ക് ഡൽഹിയിൽ നിന്ന് വിളി വന്നത്. കെ.സി. വേണുഗോപാൽ മുഖ്യമന്ത്രിയാവാൻ സാധ്യതയുണ്ടെന്ന് വാർത്തകൾ പുറത്തുവന്നതോടെയാണ് ഹൈക്കമാൻഡിന്റെ നീക്കം ഉണ്ടായത്.
National
ചെന്നൈ: ഒരു തട്ടുപൊളിപ്പന്‍ സിനിമാക്കഥയുടെ ചേരുവകളെല്ലാം നിറഞ്ഞൊരു പോരാട്ടത്തിനൊടുവിൽ തമിഴകത്തിന്റെ തലൈവനായി തമിഴക വെട്രി കഴകത്തിന്റെ (ടിവികെ) നായകന് ജോസഫ് വിജയ് എന്ന വിജയ്.
പാര്‍ട്ടി രൂപീകരിച്ച് രണ്ടുവര്‍ഷത്തിനുള്ളില്‍ ടിവികെയുടെ ആദ്യ തെരഞ്ഞെടുപ്പില്‍തന്നെ അധികാരത്തിലെത്തിയതോടെ ആരാധകരും ആവേശക്കൊടുമുടിയിലാണ്.
കൃത്യമായ പദ്ധതികളിലൂടെയാണ് വിജയ് പാര്‍ട്ടിയെ നയിച്ചിരുന്നത്. 2009ല്‍ ഫാന്ക്ലബ്ബുകള് രൂപീകരിച്ചാണു നടന് തന്റെ രാഷ്ട്രീയമോഹത്തിനു തുടക്കമിടുന്നത്. വിജയ് മക്കള്‍ ഇയക്കം എന്ന കൂട്ടായ്മ ആദ്യമാസങ്ങളിലെ മെല്ലപ്പോക്കിനുശേഷം നിയമസഭാ മണ്ഡലങ്ങളിലെ എല്ലാ ബൂത്തുകളിലും സന്നദ്ധപ്രവര്‍ത്തനങ്ങളുമായി ഫാന്ക്ലബ്ബുകള് സജീവമായി. സന്നദ്ധപ്രവര്ത്തനത്തിനൊപ്പം വിദ്യാഭ്യാസത്തിനുള്ള സഹായവുമായിരുന്നു മുഖ്യപരിപാടി. ഇത്തവണ യുവജനത മൊത്തത്തില്‍ വിജയിനൊപ്പം നിന്നതും ഈ തുടക്കത്തില്‍നിന്നാണ്.
പിന്നാലെ 2011ല്‍ എഐഎഡിഎംകെ മുന്നണിയെ പരസ്യമായി പിന്തുണച്ച് വിജയ് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ ഹരിശ്രീ കുറിച്ചു. 2010 മുതല്‍ പത്തുവര്‍ഷത്തിനിടെ അഭിനയിച്ച ചിത്രങ്ങളിലെല്ലാം അതിശക്തമായ രാഷ്ട്രീയസന്ദേശങ്ങള്‍ ഉള്‍പ്പെടുത്തി ജനമനസിനെ സ്വാധീനിക്കുന്നതിനും നടനു കഴിഞ്ഞിരുന്നു. ഇതിനിടെ 2019ല്‍ പൗരത്വഭേതഗതി നിയമത്തിനെതിരേ അതിശക്തമായി പ്രതികരിച്ചതോടെ സിനിമയ്ക്കും അപ്പുറം അധികാരമാണ് പരമലക്ഷ്യമെന്നു വിജയ് പ്രഖ്യാപിക്കുകയായിരുന്നു.
2021 തദ്ദേശ തെരഞ്ഞെടുപ്പില്‍ ഫാന്‍ക്ലബ് ഭാരവാഹികള്‍ ജനവിധി തേടിയ ഭൂരിഭാഗം സീറ്റുകളിലും വിജയിച്ചു. ഇതോടെയാണ് ജനം ഒപ്പമുണ്ടെന്ന് വിജയ് ഉറപ്പിച്ചതും ടിവികെയുടെ രൂപീകരണത്തിലേക്കു തിരിഞ്ഞതും. ഇതുവഴി അരനൂറ്റാണ്ടിനിടെ തമിഴ്സിനിമയിലെ ഒരു നായകനും സ്വന്തമാക്കാന്‍ കഴിയാത്ത രാഷ്ട്രീയനേട്ടം വിജയ് സ്വന്തമാക്കുകയും ചെയ്തു.1977ല്‍ തമിഴ് രാഷ്ട്രീയത്തിന്റെ ചേരുവകള്‍ മാറ്റിയെഴുതി എം.ജി. രാമചന്ദ്രന് എന്ന എംജിആര്‍ അധികാരത്തിലെത്തിയശേഷം ആദ്യമായാണ് ഒരു സിനിമാനടന് അധികാരത്തിലെത്തുന്നത്.
കണക്കുകളിൽ എംജിആറാണ് മുൻഗാമിയെങ്കിലുംഅധികാരത്തിലേക്കുള്ള പ്രയാണത്തിൽ വിജയ് പിന്തുടരുന്നത് ആന്ധ്രയെ അടക്കിഭരിച്ച എൻടിആറിനെ (എൻ.ടി. രാമറാവു) തന്നെയാണ്.
പാർട്ടി രൂപീകരിച്ച് ചുരുങ്ങിയകാലംകൊണ്ട് എൻടിആറിനെപ്പോലെ ടിവികെ നേതാവിനും അധികാരം സ്വന്തമാക്കാനായി. പാർട്ടി രൂപീകരിച്ച് അഞ്ചാം വർഷമാണ് എംജിആറിന്റെ തെരഞ്ഞെടുപ്പ് വിജയം. 1972ലാണ് ഓൾ ഇന്ത്യ അണ്ണ ദ്രാവിഡ മുന്നേറ്റ കഴകം (എഐഎഡിഎംകെ) രൂപീകരിച്ചത്. എംജിആർ ഭരണത്തിലെത്തിയത് 1977ലും.
എന്നാൽ ടിഡിപി രൂപീകരിച്ച് ഒന്‍പത് മാസത്തിനുശേഷം, 1983ൽ നടന്ന തെരഞ്ഞെടുപ്പിൽ എൻടിആർ ഭരണത്തിലെത്തി. 27 വർഷത്തെ കോൺഗ്രസ് ഭരണത്തിന് അന്ത്യംകുറിച്ച് 1983 ജനുവരി ഒന്‍പതിന് എൻടിആർ ആന്ധ്ര മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. സെന്റ് ജോർജ് കോട്ടയിലേക്കുള്ള വിജയിന്റെ യാത്രയും ഇതിനു സമാനമായ വേഗത്തിലാണ്.
Kerala
തിരുവനന്തപുരം: എംഎൽഎമാർക്കിടയിൽ ഭൂരിപക്ഷം ഉണ്ടാക്കാൻ താൻ ശ്രമിച്ചിട്ടില്ലെന്ന് വി.ഡി. സതീശൻ. എല്ലാ എംഎൽഎമാരുടെയും വിജയം ഉറപ്പാക്കാൻ മാത്രമാണ് നോക്കിയതെന്നും സതീശൻ പറഞ്ഞു. തന്റെ കണക്കുകൂട്ടൽ കൃത്യമായിരുന്നുവെന്നും അഞ്ചു കൊല്ലം യുഡിഎഫിനെ ഒന്നിച്ചു നിറുത്താൻ കഴിഞ്ഞെന്നും സതീശൻ പറഞ്ഞു.
അതേസമയം എംഎൽഎമാർക്കു പുറമെ എംപിമാരിലും ഭൂരിപക്ഷം കെസിക്കെന്ന് നിരീക്ഷകർ. എന്നാൽ തന്റെ സീനിയോറിറ്റി അവഗണിക്കരുതെന്ന് രമേശ് ചെന്നിത്തലയും നിലപാടെടുത്തു.
കടുത്ത നിലപാട് സ്വീകരിക്കും എന്ന് സതീശൻ പറഞ്ഞതോടെയാണ് ഹൈക്കമാൻഡിൽ വീണ്ടും കൂടിയാലോചനയ്ക്ക് തീരുമാനിച്ചത്. അതേസമയം തെരുവിലെ തമ്മിലടി ജനവിധിയെ അപമാനിക്കുന്നതെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.
Movies
മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിനുള്ള ചര്‍ച്ചകള്‍ തലസ്ഥാനത്തു സജീവമായിരിക്കെ വി.ഡി. സതീശൻ തന്നെയാണ് അതിന് യോഗ്യനെന്ന് സംവിധായകൻ ഭദ്രൻ.
സതീശനെ മുഖ്യമന്ത്രിയാക്കിയില്ലെങ്കിൽ അത് ഉണ്ടാക്കുന്ന ആഘാതം ജനാധിപത്യത്തിന്റെ മുഖത്ത് ഉരുക്കിയ ടാർ ഒഴിക്കുന്ന പോലാവുമെന്ന് അദ്ദേഹം ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു.
പോർമുഖത്ത് നിന്ന് പടവെട്ടിയവനെ കോൺഗ്രസ് തന്നെ വനവാസത്തിന് വിടരുതെന്നും കുറിപ്പിൽ സൂചിപ്പിക്കുന്നു.
ഭദ്രന്റെ കുറിപ്പ് വായിക്കാം
ഹൈക്കമാൻഡിനോട് ഒരു അഭ്യർത്ഥന, പോർമുഖത്ത് നിന്ന് പടവെട്ടിയവനെ കോൺഗ്രസ് തന്നെ വനവാസത്തിന് വിടരുതേ! അത് ഉണ്ടാക്കുന്ന ആഘാതം ജനാധിപത്യത്തിന്റെ മുഖത്ത് ഉരുക്കിയ ടാർ ഒഴിക്കുന്ന പോലാവും.
രമേശിന്റെയും കെ.സി. വേണുഗോപാലിന്റെയും മികവുകൾക്കു നേരെ കണ്ണിറുക്കുകയല്ല. കേരളത്തിന്റെ ഇപ്പോഴത്തെ സാഹചര്യത്തിൽ കോൺഗ്രസിനെ ജയിപ്പിച്ച ജനം വി.ഡി. സതീശനെ തന്നെയാണ് മുഖ്യമന്ത്രിയായി കാണാൻ ആഗ്രഹിക്കുന്നത് എന്ന് തിരിച്ചറിയണം. അർഹനായവനെ അനർഹനാക്കരുത് ! അത് വലിയ ഒരു political blunder ആയി തീരും! സ്നേഹത്തോടെ ഭദ്രൻ.
Movies
കേരളത്തിൽ കോൺഗ്രസ് മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് ആര് എന്ന ചോദ്യം മൂന്നുപേരുടെ പേരിൽ കിടന്നു കറങ്ങിത്തിരിയുമ്പോൾ അണികൾക്കിടയിൽ തുടങ്ങി പ്രമുഖകർക്കിടയിൽ പോലും മുഖ്യമന്ത്രി വി.ഡി. സതീശനാകണം എന്ന് മുറവിളികൾ ഉയരുകയാണ്.
ഇപ്പോഴിതാ നടൻ സിദ്ദിഖ് ഫേസ്ബുക്കിൽ പങ്കുവച്ചൊരു പോസ്റ്റാണ് ശ്രദ്ധേയമാകുന്നത്.
ഒരു സാമുദായിക നേതാക്കളുടെയും തിണ്ണ നിരങ്ങാത്ത ഒരാളുടെയും ഭീഷണിക്കു വഴങ്ങാത്തയാളാണ് സതീശനെന്നും ഓരോ സാധാരണക്കാരനും അദ്ദേഹമായിരിക്കും അടുത്ത മുഖ്യമന്ത്രിയെന്ന് ഉറച്ചു വിശ്വസിക്കുകയാണെന്നും ആ വിശ്വാസം തകർക്കരുതെന്നുമാണ് സിദ്ദിഖ് പറയുന്നത്.
വി.ഡി. സതീശൻ എന്ന ഒരേ ഒരു നേതാവിനെ അല്ലാതെ രാഹുൽ ഗാന്ധിയെപ്പോലും മുഖ്യമന്ത്രിയായി സങ്കൽപ്പിക്കാൻ ഞങ്ങൾക്കാവില്ലെന്നും അദ്ദേഹം ആവർത്തിക്കുന്നു.
സിദ്ദിഖിന്റെ കുറിപ്പ്
ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ഉന്നത തല നേതാക്കളോട് ഒരു വാക്ക്.
ഈ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് പാർട്ടിയ്ക്കും ഐക്യജനാധിപത്യ മുന്നണിയ്ക്കും ലഭിച്ച തിളക്കമാർന്ന വിജയത്തിൽ അകമഴിഞ്ഞ് സന്തോഷിക്കുമ്പോഴും ഒരു കാര്യത്തിൽ ഞങ്ങളെല്ലാവരും അല്പം ബേജാറിലാണ്.
ശ്രീ പിണറായി വിജയനോടും അദ്ദേഹത്തിന്റെ ജനവിരുദ്ധ നിലപാടുകളോടും ഉള്ള എതിർപ്പാണ് കോൺഗ്രസ് ഇത്തവണ നേടിയ വിജയത്തിന്റെ പ്രധാനകാരണം എന്ന് നിങ്ങൾ വിശ്വസിക്കുന്നുണ്ടെങ്കിലും ഞങ്ങളെ നയിക്കാൻ പ്രാപ്തനായ ഒരു നേതാവ് ഉണ്ടെന്ന ഉറച്ച ഒരു വിശ്വാസം കൂടെ ഈ വിജയത്തിന്റെ പിന്നിലുണ്ട് എന്ന കാര്യം ആരും വിസ്മരിക്കരുത്.
ഈ തിരഞ്ഞെടുപ്പിൽ നൂറിൽ അധികം സീറ്റിൽ വിജയിച്ചു UDF അധികാരത്തിൽ വരും, ഇല്ലെങ്കിൽ ഞാൻ രാഷ്ട്രീയ വനവാസത്തിനു പോകും എന്ന് ചങ്കുറപ്പോടെ പറഞ്ഞ ഒരേ ഒരു നേതാവ്.
ഒരു സാമുദായിക നേതാക്കളുടെയും തിണ്ണ നിരങ്ങാത്ത, ഒരാളുടെയും ഭീഷണിക്കു വഴങ്ങാത്ത, ഒരു നിലപാടെടുത്താൽ അതിൽ ഉറച്ചു നിൽക്കുന്ന, മതനിരപേക്ഷത ഉയർത്തിപ്പിടിക്കുന്ന ഒരേ ഒരു നേതാവ്.
അദ്ദേഹം ആയിരിക്കും ഞങ്ങളുടെ അടുത്ത മുഖ്യമന്ത്രി എന്ന് ഉറച്ചു വിശ്വസിച്ചിരുന്നു ഇവിടുത്തെ ഓരോ സാധാരണക്കാരനും. ആ വിശ്വാസം തകർക്കരുത്.
അധികാര വടംവലിക്കിടയിൽ, ഗ്രൂപ്പ് കളിച്ചും കുതികാൽ വെട്ടിയും മറ്റൊരാൾ ആ പദവിയിലേക്ക് വരരുത്. ഞങ്ങൾ സഹിക്കില്ല, പൊറുക്കില്ല. എന്തെല്ലാം ന്യായങ്ങൾ പറഞ്ഞാലും ഞങ്ങൾ വിശ്വസിക്കില്ല. വി.ഡി. സതീശൻ എന്ന ഒരേ ഒരു നേതാവിനെ അല്ലാതെ രാഹുൽ ഗാന്ധിയെപ്പോലും മുഖ്യമന്ത്രിയായി സങ്കൽപ്പിക്കാൻ ഞങ്ങൾക്കാവില്ല.
കോൺഗ്രസ് നേതൃത്വം ഇവിടുത്തെ നേതാക്കളുടെ അഭിപ്രായം മാത്രം കണക്കിലെടുക്കാതെ, ജനങ്ങളുടെ ആഗ്രഹം കൂടി മനസിലാക്കി ഉചിതമായ തീരുമാനം എടുക്കണം. ഇല്ലെങ്കിൽ തിരിച്ചടി നിങ്ങൾ വിചാരിക്കുന്നതിലും അപ്പുറമായിരിക്കും.
ഓർമ്മ വെച്ച നാൾ മുതൽ കോൺഗ്രസ് എന്ന പാർട്ടിയ്ക്ക് ഒപ്പം നിന്ന, K കരുണാകരണയും, ഉമ്മൻ ചാണ്ടിയെയും ഇന്നും ഹൃദയത്തിൽ സൂക്ഷിക്കുന്ന ഒരു സാധാരക്കാരന്റെ കൈ കൂപ്പിയുള്ള അപേക്ഷ ആണ്. മുഖ്യമന്ത്രി എന്ന സ്ഥാനത്തേക്ക് ഒരേ ഒരു പേര് മാത്രം.V D സതീശൻ എന്ന ജനനായകന്റെ പേര്.നല്ലത് വരട്ടെ, നല്ലതേ വരാവു..!!
Kerala
കൊല്ലം: മുഖ്യമന്ത്രി സ്ഥാനത്തില്‍ ഒരു വിസ്മയം കൂടി കേരളത്തിൽ ഉണ്ടാകുമെന്ന് ആർഎസ്പി നേതാവ് എൻ.കെ. പ്രേമചന്ദ്രൻ. കോൺഗ്രസ് ഹൈക്കമാൻഡ് എടുക്കുന്ന തീരുമാനമായിരിക്കും അതെന്നും പ്രേമചന്ദ്രൻ പറഞ്ഞു.
"എല്ലാവർക്കും സ്വീകാര്യനായ ആൾ കേരളത്തിന്റെ മുഖ്യമന്ത്രിയാകും. കേരളത്തിന്റെ പൊതുവായ വികാരം മാനിച്ചാകും തീരുമാനം.'-പ്രേമചന്ദ്രൻ വ്യക്തമാക്കി.
ആർഎസ്പി പഴയ പ്രതാപത്തിലേക്ക് തിരിച്ച് പോകുന്നുവെന്നും എൻ കെ പ്രേമചന്ദ്രൻ കൂട്ടിച്ചേര്‍ത്തു. നിയമസഭാ പ്രാതിനിധ്യം ഇല്ലാത്തതിൻ്റെ പേരിൽ ആർഎസ്പി നിരന്തരം അവഗണന നേരിട്ടു. എല്‍ഡിഎഫ് വിട്ട് യുഡിഎഫിൽ ചേക്കേറിയ ശേഷം പരാജയത്തിൻ്റെ മാത്രം കൈപ്പുനീർ കുടിച്ചു.
ഒരു എംപി സ്ഥാനത്തിന് വേണ്ടി ആർഎസ്പിയുടെ അസ്ഥിത്വം തകർത്തെന്ന് സിപിഎമ്മിൽ നിന്ന് ആക്രമണം നേരിട്ടു. വ്യക്തിഗതമായ സ്വാർഥ താൽപര്യത്തിന് വേണ്ടി പാർട്ടിയെ ബലി കൊടുത്തു എന്ന വിമർശനം ഞാൻ കേട്ടു. അതിനെല്ലാമുള്ള മറുപടിയാണ് ഈ നിയമസഭാ തെരഞ്ഞെടുപ്പ് ഫലമെന്നും എൻ.കെ. പ്രേമചന്ദ്രൻ കൂട്ടിച്ചേര്‍ത്തു.
Kerala
ന്യൂഡൽഹി: നിയമസഭ തെരഞ്ഞെടുപ്പിലെ വൻ വിജയത്തിന് പിന്നാലെ മുഖ്യമന്ത്രി ചർച്ചകളിലേയ്ക്ക് കടന്ന് കോൺഗ്രസ്. മുഖ്യമന്ത്രി ചർച്ചകൾക്കായി ദില്ലിയിൽ ഇന്ന് നിർണായക യോഗം ചേരും.
കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ വസതിയിൽ വൈകുന്നേരം മൂന്നിനാണ് യോഗം. രാഹുൽ ഗാന്ധിയും കേരളത്തിൽ നിന്നെത്തുന്ന കെ.സി. വേണുഗോപാലും യോഗത്തില്‍ പങ്കെടുക്കും എന്നാണ് വിവരം.
മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിനായി എഐസിസി നേതാക്കൾ ഇന്ന് കൂടിയാലോചനകൾ നടത്തും. ഒരാഴ്ചക്കകം മുഖ്യമന്ത്രിയെ പ്രഖ്യാപനത്തിനാണ് ശ്രമം. അതേസയമം, മുഖ്യമന്ത്രി പദത്തിനായി പാർട്ടിയിലെ പ്രമുഖ നേതാക്കൾക്കിടയിൽ നീക്കങ്ങൾ ശക്തമായിട്ടുണ്ട്.
എംഎല്‍എമാരിൽ ഭൂരിപക്ഷത്തിന്റെ പിന്തുണ തങ്ങൾക്കുണ്ടെന്നാണ് കെസി പക്ഷം അവകാശപ്പെടുന്നത്. കൂടുതൽ എംപിമാരും മുതിർന്ന നേതാക്കളും ഒപ്പമുണ്ടാകുമെന്നും ഇവർ പ്രതീക്ഷിക്കുന്നു.
എംഎൽഎമാരുടെ എണ്ണം മാത്രമല്ല പരിഗണിക്കേണ്ടതെന്നാണ് സതീശൻ വിഭാഗത്തിന്റെ നിലപാട്. ഘടകകക്ഷികളെ കൂടെനിർത്തിക്കൊണ്ടുള്ള നീക്കങ്ങൾക്കാണ് സതീശൻ പ്രാധാന്യം നൽകുന്നത്. പദവി ലഭിച്ചില്ലെങ്കിൽ അദ്ദേഹം കടുത്ത നിലപാടുകളിലേയ്ക്ക് നീങ്ങിയേക്കുമെന്ന സൂചനയുണ്ട്. ഇതിനെല്ലാം പുറമെ, സീനിയോറിറ്റിക്കാണ് മുഖ്യമന്ത്രി പദത്തിൽ മുൻഗണന നൽകേണ്ടതെന്ന് ചെന്നിത്തല വിഭാഗം വാദിക്കുന്നത്.
National
കോൽക്കത്ത: പശ്ചിമ ബംഗാളിൽ ബിജെപി വൻ ഭൂരിപക്ഷത്തിൽ ഭരണം നേടുമെന്ന് ആസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. സംസ്ഥാനത്ത് മെയ് നാല് വരെ മാത്രമെ തൃണമൂലിന്റെ ഭരണം അവേശേഷിക്കുകയുള്ളുവെന്നും ഹിമന്ത പറഞ്ഞു.
"ബംഗാളിൽ ഭരണമാറ്റം ഉറപ്പായി കഴിഞ്ഞു. അതിന്റെ തെളിവാണ് ആദ്യ ഘട്ടത്തിലെ ഉയർന്ന പോളിംഗ്. തൃണമൂലിനെ പറഞ്ഞ് വിടാൻ ജനങ്ങൾ വോട്ട് ചെയ്തു. രണ്ടാം ഘട്ടത്തിലും ഇത് ആവർത്തിക്കും.'-
ഹിമന്ത കൂട്ടിച്ചേർത്തു.
"സംസ്ഥാനത്തെ ജനങ്ങൾ ഡബിൾ എൻജിൻ സർക്കാർ വരണമെന്നാണ് ആഗ്രഹിക്കുന്നത്. വികസനത്തിനും ക്ഷേമപ്രവർത്തനങ്ങൾക്കും ബിജെപി തന്നെ അധികാരത്തിൽ എത്തേണ്ടതുണ്ടെന്ന് അവർക്കറിയാം.അതിനാണവർ വോട്ട് ചെയ്തിരിക്കുന്നത്.'- ഹിമന്ത അവകാശപ്പെട്ടു.
ബംഗാളിൽ ബുധനാഴ്ചയാണ് രണ്ടാം ഘട്ട തെരഞ്ഞെടുപ്പ്. മെയ് നാലിലാണ് വോട്ടെണ്ണൽ.
Kerala
തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ മണ്ഡല പുനർനിർണയനീക്കത്തെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മണ്ഡല പുനർനിർണയം എന്ന പേരിൽ കേന്ദ്ര സർക്കാർ ധൃതിയിൽ നടത്താൻ ശ്രമിക്കുന്നത് സാധാരണ ഭരണപരിഷ്കാരം എന്ന നിലയിൽ ചുരുക്കി കാണാനാവില്ല. അത് രാജ്യത്തിന്റെ ഫെഡറൽ സംവിധാനത്തെ തന്നെ അട്ടിമറിക്കാനുള്ള നീക്കമാണ് എന്ന ഗുരുതരമായ സംശയമാണ് ഉയർന്നിട്ടുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.
പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തിൽ അവതരിപ്പിക്കപ്പെടുന്ന ബില്ലും 2011 ലെ സെൻസസ് അടിസ്ഥാനമാക്കി മുന്നോട്ടുവയ്ക്കുന്ന അതിലെ നിർദ്ദേശങ്ങളും സംസ്ഥാനങ്ങളുടെ അവകാശങ്ങളെയും തുല്യനീതിയേയും സാരമായി ബാധിക്കുന്നതാണ്. സംസ്ഥാനങ്ങളുമായി സമവായത്തിൽ എത്താതെയാണ് ഇത്തരം നിർണായക വിഷയത്തിൽ കേന്ദ്രം മുന്നോട്ട് പോകുന്നത് എന്നതുതന്നെ ആശങ്കാജനകമാണ്.
ജനസംഖ്യയുടെ പേരിൽ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ രാഷ്ട്രീയ ആധിപത്യം ലോക്സഭ സീറ്റുകളാക്കി മാറ്റി അധികാരം ദീർഘകാലത്തേക്ക് ഉറപ്പിക്കാൻ ശ്രമിക്കുകയാണെന്ന സംശയം വ്യാപകമാണ്. ഇതിന്റെ നേരിട്ടുള്ള ആഘാതം കേരളം പോലുള്ള സംസ്ഥാനങ്ങൾക്കാണ്. ജനസംഖ്യ നിയന്ത്രണത്തിലും വിദ്യാഭ്യാസം, ആരോഗ്യം, സ്ത്രീശാക്തീകരണം തുടങ്ങിയ മേഖലകളിലും മുന്നേറി ഉത്തരവാദിത്തത്തോടെ പ്രവർത്തിച്ച സംസ്ഥാനങ്ങൾ ശിക്ഷിക്കപ്പെടുന്ന അവസ്ഥയാണ്.
കുറഞ്ഞ പ്രാതിനിധ്യവും കുറഞ്ഞ വിഹിതവും എന്നത് ഒരു ന്യായമായ ഫെഡറൽ ക്രമമല്ല. ജനസംഖ്യ നിയന്ത്രിച്ചാൽ നഷ്ടം, നിയന്ത്രിക്കാതെയിരുന്നാൽ നേട്ടം എന്ന സന്ദേശം രാജ്യത്തിന്റെ ജനാധിപത്യത്തിന്റെ ദിശയായി മാറുന്നത് അപകടകരമാണ്.
സ്വാതന്ത്ര്യാനന്തരം കേന്ദ്ര സർക്കാരുകൾ തന്നെ പ്രോത്സാഹിപ്പിച്ച കുടുംബാസൂത്രണ നയങ്ങൾ അനുസരിച്ച് ജനസംഖ്യ നിയന്ത്രിച്ച സംസ്ഥാനങ്ങൾക്ക് പാർലമെന്റിൽ ആനുപാതിക പ്രാതിനിധ്യം കുറയുകയും അതേസമയം നിയന്ത്രണത്തിൽ വീഴ്ച വരുത്തിയ സംസ്ഥാനങ്ങൾക്ക് കൂടുതൽ പ്രാതിനിധ്യം ലഭിക്കുകയും ചെയ്യുന്നത് ഇരട്ടനീതിയാണ്.
സ്ത്രീ സംവരണം പോലുള്ള സാമൂഹിക നീതിയുടെ വിഷയങ്ങളെ ഇതിനു മറയായി ഉപയോഗിക്കുന്നത് സ്വാർത്ഥ രാഷ്ട്രീയ ലാഭത്തിനായാണ്. സ്ത്രീകൾക്ക് രാഷ്ട്രീയ പ്രതിനിധാനം ഉറപ്പാക്കേണ്ടത് അനിവാര്യമായ കാര്യമാണ്. എന്നാൽ അതിന്റെ മറയിൽ സംസ്ഥാനങ്ങളുടെ തുല്യതയും നീതിയും നിഷേധിക്കുന്നത് ജനാധിപത്യ ധ്വംസനത്തിൽ കുറഞ്ഞു മറ്റൊന്നുമല്ല.
ജനാധിപത്യം സംഖ്യകളുടെ ഭൂരിപക്ഷം എന്ന സാങ്കേതികത്വം മാത്രമല്ല. അത് നീതിയുടെയും സമതുലിത പ്രതിനിധാനത്തിന്റെയും അടിസ്ഥാനത്തിലാണ് നിലനിൽക്കേണ്ടത്. ഫെഡറൽ ഇന്ത്യയിൽ എല്ലാ സംസ്ഥാനങ്ങൾക്കും തുല്യ ബഹുമാനവും യുക്തിസഹമായ പ്രാതിനിധ്യവും ഉറപ്പാക്കപ്പെടണം.
ഇല്ലെങ്കിൽ മണ്ഡലപുനർനിർണയ ബിൽ രാഷ്ട്രീയ ആധിപത്യം നിയമവിധേയമാക്കാനുള്ള കുറുക്ക് വഴിയായിട്ടായിരിക്കും വിലയിരുത്തപ്പെടുക. കേന്ദ്ര സർക്കാർ ഈ ജനാധിപത്യവിരുദ്ധ നീക്കത്തിൽ നിന്ന് പിന്മാറണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
Kerala
തിരുവനന്തപുരം: സംസ്ഥാനത്തെ പ്രാഥമിക സഹകരണ സംഘങ്ങളിൽ സോഫ്റ്റ്വെയർ സ്ഥാപിക്കാനുള്ള ഇടപാടിൽ അഴിമതിയുണ്ടെന്ന് പ്രഥമദൃഷ്ടിയാൽ ബോധ്യപ്പെട്ട് ഹൈക്കോടതി നടപടിക്രമങ്ങൾ സ്റ്റേ ചെയ്ത പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയും സഹകരണ വകുപ്പ് മന്ത്രിയും തന്നോടും കേരളത്തിലെ ജനങ്ങളോടും മാപ്പുപറയണമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല.
സോഫ്റ്റ്വെയർ സ്ഥാപിക്കുന്നതിന് വളരെ ഉയർന്ന തുക ക്വോട്ട് ചെയ്ത ദിനേശ് സഹകരണ സംഘത്തിന് ടെൻഡർ നൽകാനുള്ള നീക്കം പുറത്തുകൊണ്ടുവന്ന തന്നെ പരിഹസിച്ച മുഖ്യമന്ത്രി, സർക്കാരിന് ലാഭകരമായ ഇടപാടാണ് ഇതെന്നാണ് പറഞ്ഞത്. ജനിക്കാത്ത കുഞ്ഞിന്റെ ജാതകം വായിക്കുന്നു എന്നായിരുന്നു സഹകരണ മന്ത്രി വി.എൻ. വാസവൻ പറഞ്ഞത്.
ഈ തെരഞ്ഞെടുപ്പ് കാലത്ത് ജനങ്ങളുടെ മുഖത്തുനോക്കി നട്ടാൽ കുരുക്കാത്ത നുണ പറഞ്ഞ രണ്ടുപേരും അടിയന്തരമായി മാപ്പ് പറയണമെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.
മുൻകാലങ്ങളിലും താൻ കൊണ്ടുവന്ന അഴിമതികളെ ആദ്യം തള്ളിപ്പറയുകയും കളിയാക്കുകയും പിന്നീട് യു ടേൺ അടിക്കുകയുമായിരുന്നു മുഖ്യമന്ത്രിയുടെ രീതി. സ്പ്രിംഗ്ലർ മുതൽ ബ്രൂവറീസ് മുതൽ ആഴക്കടൽ മത്സ്യബന്ധന ഇടപാട് വരെയുള്ള എല്ലാ അഴിമതി ഇടപാടുകളെയും താൻ തുറന്നുകാട്ടിയപ്പോൾ സർക്കാർ തീരുമാനത്തെ പ്രതിരോധിക്കാനും പ്രതിപക്ഷത്തെ കളിയാക്കാനുമാണ് മുഖ്യമന്ത്രി ആദ്യം തുനിഞ്ഞത്. എന്നാൽ സകല ഇടപാടുകളിൽ നിന്നും അവസാനം നാണംകെട്ട് യൂടേൺ അടിക്കേണ്ടി വന്നു.
ടിസിഎസ് അടക്കമുള്ള സോഫ്റ്റ്വെയർ ഭീമന്മാരെ കേരളത്തിൽ നിന്ന് ഓടിച്ച്, രാജ്യാന്തര നിലവാരമുള്ള ഒരു കമ്പനികൾക്കും പങ്കെടുക്കാൻ പറ്റാത്ത രീതിയിൽ നിബന്ധനകൾ കൊണ്ടുവന്നു ടെൻഡർ നടത്തുകയും ടെൻഡറിന്റെ പ്രാഥമികമായ എല്ലാ മര്യാദകളും എടുത്ത് തോട്ടിലെറിഞ്ഞ് ഏറ്റവും കുറഞ്ഞ തുക ക്വോട്ട് ചെയ്ത കമ്പനിയെക്കാൾ നാലിരട്ടി തുക ക്വോട്ട് ചെയ്ത സിപിഎം നേതൃത്വത്തിലുള്ള ദിനേശ് സഹകരണസംഘം കൺസോർഷ്യത്തിന് അനധികൃതമായി കരാർ നൽകാനുള്ള നീക്കമായിരുന്നു സർക്കാരിന്റേത്.
തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലനിൽക്കുന്നതിനാൽ തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രത്യേക അനുമതിയോടുകൂടി നടപടികൾ പൂർത്തീകരിക്കാനായിരുന്നു ഉദ്ദേശ്യമെന്നും ചെന്നിത്തല ആരോപിച്ചു.
"സംസ്ഥാനത്തെ 1612 സഹകരണ സംഘങ്ങളിലെ 4415 ശാഖകളില്‍ പുതിയ സോഫ്റ്റ് വെയര്‍ സ്ഥാപിക്കുന്നതിനുള്ള ബിഡ് ഉയര്‍ന്ന തുക ക്വോട്ട് ചെയ്ത ദിനേശ് സഹകരണസംഘം കണ്‍സോര്‍ഷ്യത്തിന് സമ്മാനിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ മലബാര്‍ ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയുടെ നേതൃത്വത്തിലാണ് ഹൈക്കോടതിയെ സമീപിച്ചത്.
2026 ഫെബ്രുവരി മധ്യത്തോടെയാണ് ഈ സോഫ്റ്റ് വെയര്‍ ഇന്‍സ്റ്റലേഷനു വേണ്ടി റിവേഴ്സ് ഓക്ഷന് നടത്തിയത്. ഇതില്‍ ടെക്നിക്കല്‍ ബിഡില്‍ പാസായത് ദിനേശ് ബീഡി കണ്‍സോര്‍ഷ്യവും മലബാര്‍ ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയുമാണ്.
4415 ബാങ്ക് ശാഖകള്‍ക്ക് സോഫ്റ്റ് വെയര്‍ സ്ഥാപിക്കുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചപ്പോള്‍ ദിനേശ് സഹകരണ സംഘം സമര്‍പ്പിച്ചത് 280 ശാഖകളില്‍ സോഫ്റ്റ് വെയര്‍ സ്ഥാപിക്കുന്നതിന് 49.9 കോടി രൂപയുടെ ബിഡ്. അതേസമയം മലബാര്‍ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി (മിറ്റ്കോ) നല്‍കിയത് 4415 ശാഖകളില്‍ സോഫ്റ്റ് വെയര്‍ സ്ഥാപിക്കുന്നതിന് 231.7 കോടി രൂപയുടെ ബിഡ്.
ദിനേശ് സഹകരണ സംഘം സമര്‍പ്പിച്ചിരിക്കുന്ന ബിഡ് അനുസരിച്ച് ഒരു ശാഖയില്‍ പുതിയ സോഫ്റ്റ് വെയര്‍ തയാറാക്കി നല്‍കുന്നതിനുള്ള ചിലവ് 17.8 ലക്ഷം രൂപയാണ്. അതേസമയം മലബാർ ഇൻഫർമേഷൻ ടെക്നോളജി 4415 ശാഖകളില്‍ സ്ഥാപിക്കാന്‍ നല്കിയ ബിഡ് വെച്ചു നോക്കുമ്പോള്‍ ഒരു ശാഖയ്ക്ക് 5.24 ലക്ഷം രൂപ മാത്രമേ ആകുന്നുള്ളു.
അതായത് 4415 സൊസൈറ്റികളില്‍ മലബാര്‍ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ഈ സോഫ്റ്റ് വെയ് സ്ഥാപിക്കുമ്പോള്‍ ആകെ ചെലവ് 231.7 കോടി. അതേസമയം സര്‍ക്കാര്‍ ഇതിന്റെ കോണ്‍ട്രാക്ട് സമ്മാനിക്കാന്‍ പോകുന്ന ദിനേശ് സഹകരണസംഘം ഇത്രയും ഇടങ്ങളില്‍ സോഫ്റ്റ് വെയര്‍ സ്ഥാപിക്കുമ്പോള്‍ ആകെ ചിലവ് ഏതാണ്ട് 785 കോടി രൂപ.
എന്നാല്‍ ദിനേശ് കണ്‍സോര്‍ഷ്യത്തിന് ഈ ബിഡ് നല്‍കുന്നത് സര്‍ക്കാരിന് ലാഭകരമാണെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ വാദം. എന്നാല്‍ മുഖ്യമന്ത്രി നട്ടാല്‍ കുരുക്കാത്ത നുണ ഒരു ഉളുപ്പുമില്ലാതെ പറയുകയാണെന്ന് ഞാൻ ഉദ്ധരിച്ച കണക്കുകള്‍ ഞാൻ വ്യക്തമാക്കുന്നു.
ഭരണത്തിന്റെ അവസാനനാളുകളില്‍ വന്‍ അഴിമതി നടത്താനുള്ള സര്‍ക്കാരിന്റെ ശ്രമമാണ് പൊളിഞ്ഞിരിക്കുന്നത്. ഇത് നടന്നിരുന്നെങ്കില്‍ ഏതാണ്ട് 550 കോടിയുടെ നഷ്ടം ഖജനാവിന് ഉണ്ടാകുമായിരുന്നു'- രമേശ് ചെന്നിത്തല പറഞ്ഞു.
National
ദിസ്പുർ: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ആസാമിൽ ബിജെപി വൻ വിജയം നേടുമെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. വൻ ഭൂരിപക്ഷത്തിലായിരിക്കും ബിജെപി അധികാരം നിലനിർത്തുകയെന്നും ഹിമന്ത പറഞ്ഞു. ദിസ്പുരിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ഹിമന്ത.
"സംസ്ഥാനത്ത് എൻഡിഎയ്ക്ക് അനുകൂലമായ സാഹര്യമാണ്. ജനങ്ങൾ ബിജെപി സർക്കാർ തുടരണമെന്നാണ് ആഗ്രഹിക്കുന്നത്. ഡബിൾ എൻജിൻ സർക്കാരിന്റെ ഗുണമെന്തെന്ന് അവർക്ക് അറിയാം.'-ഹിമന്ത പറഞ്ഞു.
"കോൺഗ്രസ് അടക്കമുള്ള പാർട്ടികൾ ദുർബലമാണ്. അവർ ഇന്ത്യ സഖ്യമായിട്ട് മത്സരിച്ചാൽ പോലും ജനങ്ങൾ അവരെ വിജയിപ്പിക്കില്ല. നേരത്തെ സംസ്ഥാനം ഭരിച്ചിട്ടുള്ള കോൺഗ്രസ് എല്ലാ മേഖലകളെയും തകർത്താണ് പോയത്. അതിനാൽ തന്നെ കോൺഗ്രസിനെ ഇനി ഒരിക്കലും ആസാമിലെ ജനങ്ങൾ വിജയിപ്പിക്കില്ല.'-ഹിമന്ത കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: സർക്കാരിൽ നിന്ന് ശമ്പളം വാങ്ങുന്ന ഉദ്യോഗസ്ഥർക്ക് മുഖ്യമന്ത്രി കത്ത് അയച്ചത് ജീവനക്കാരുടെ സ്വകാര്യതാ ലംഘനമാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല.
അവരുടെ സമ്മതമില്ലാതെ ചെയ്തതിനാൽ മുഖ്യമന്തിക്കും ഉദ്യോഗസ്ഥർക്കുമെതിരേ പോലീസ് കേസെടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സ്വകാര്യതാ നിയമത്തെ സർക്കാർ തന്നെ ലംഘിച്ചിരിക്കുകയാണ്. മുമ്പ് സ്പ്രിംഗ്ളർ കേസിലും ഇതുതന്നെയായിരുന്നു. ഔദ്യോഗിക കാര്യത്തിനുള്ള സ്വകാര്യ ഡേറ്റ തെരത്തെടുപ്പ് പ്രവർത്തനത്തിന് ഉപയോഗിക്കുകയാണ്. പോലീസ് കേസെടുത്തില്ലെങ്കിൽ കോൺഗ്രസ് അതിനു മുൻകൈ എടുക്കും.
ആരോഗ്യരംഗം പൂർണമായി തകർത്ത മന്ത്രിയും മന്ത്രിസഭയും രാജിവയ്ക്കുന്നതാണ് ഭേദമെന്നും ചെന്നിത്തല വാർത്താസമ്മേളനത്തിൽ പറഞ്ഞു.
National
ദിസ്പുർ: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ആസാമിൽ ബിജെപി വൻ വിജയം നേടുമെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. ചരിത്ര ഭൂരിപക്ഷത്തോടെയായിരിക്കും ബിജെപി അധികാരത്തിലെത്തുകയെന്നും ഹിമന്ത അവകാശപ്പെട്ടു. ഗോഹട്ടിയിൽ പാർട്ടിയുടെ ബൂത്ത് വിജയ് സങ്കൽപ് സഭയെ അഭിസംബോദന ചെയ്യുകയായിരുന്നു അദ്ദേഹം.
"ആസാമിൽ ബിജെപിക്ക് അനുകൂലമായ സാഹചര്യമാണ്. പാർട്ടിയുടെ വിജയം സുനിശ്ചിതമാണ്. അത് തടയാൻ ആർക്കും സാധിക്കില്ല. പ്രതിപക്ഷം ഒക്കെ വളരെ ദുർബലമാണ്.'-ഹിമന്ത പറഞ്ഞു.
"ജനങ്ങൾ പ്രധാനമന്ത്രിയെ വിശ്വസിക്കുന്നു. സംസ്ഥാനത്ത് വേണ്ടതെല്ലാം പ്രധാനമന്ത്രി നൽകുന്നുണ്ട്. റോഡുകൾ, ടണലുകൾ വൻ പദ്ധതികൾ അങ്ങനെ എല്ലാം. അതുകൊണ്ട് തന്നെ ജനങ്ങൾ ഡബിൾ എൻജിൻ സർക്കാർ വരണമെന്ന് ആഗ്രഹിക്കുന്നു.'-ഹിമന്ത പറഞ്ഞു.
Kerala
തൃശൂർ: കൗമാരപ്രതിഭകൾ മാറ്റുരയ്ക്കുന്ന കലയുടെ കുടമാറ്റത്തിന് അരങ്ങുണർന്നു. വടക്കുന്നാഥനുചുറ്റും പൂക്കളുടെ പേരിട്ട 25 വേദികളിലായി അഞ്ചുനാൾ നഗരം നാദതാളലയങ്ങളിൽ മുഴുകും. ചെണ്ടമേളവും കഥകളിയും നൃത്തവും പാട്ടുമെല്ലാമായി പൂരനഗരി മറ്റൊരു ഉത്സവത്തിമർപ്പിലേക്ക്. 15,000 പ്രതിഭകളാണു മേളയിൽ മാറ്റുരയ്ക്കുക.
രാവിലെ ഒന്പതിനു പൊതുവിദ്യാഭ്യാസ ഡയറക്ടർ എൻ.എസ്.കെ. ഉമേഷ് പതാക ഉയർത്തിയതോടെ കലോത്സവത്തിന് ഔദ്യോഗികതുടക്കമായി. മേളയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ രാവിലെ പത്തിനു തേക്കിൻകാട് മൈതാനിയിലെ എക്സിബിഷൻ ഗ്രൗണ്ടിലുള്ള പ്രധാന വേദിയിൽ നിർവഹിച്ചു.
കലയെ മതത്തിന്റെ കണ്ണിലൂടെ കാണരുതെന്നും ആനന്ദാനുഭവം സൃഷ്ടിക്കൽ മാത്രമല്ല കലയുടെ ധർമമെന്നും പൊള്ളിക്കുന്ന ജീവിതാനുഭവങ്ങളിലേക്കുള്ള ഞെട്ടിച്ചുണർത്തൽ നടത്തുന്നത് കൂടിയാവണം കലയെന്നും മുഖ്യമന്ത്രി ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.
കലയെ മതത്തിന്റെ കണ്ണിയിൽ ഒതുക്കാൻ ശ്രമിക്കുന്നവർ ഇക്കാലത്ത് ഉണ്ട്. ഇത്തരം തിട്ടൂരങ്ങൾ കാറ്റിൽ പറത്തി ജാതിയും മതവും നോക്കാതെ കലകൾ അവതരിപ്പിക്കണം. മനുഷ്യനെ തമ്മിലടിപ്പിക്കുന്ന എല്ലാ ഛിദ്ര ആശയങ്ങളെയും തള്ളിക്കളയുന്ന കലയെ, ഉയർത്തിപ്പിടിക്കാൻ സാധിക്കണം. മനുഷ്യനെ തമ്മിൽ അടിപ്പിക്കുന്ന ആശയങ്ങളെ തള്ളണം. മനുഷ്യനെ ഒന്നിപ്പിക്കുന്ന കലയെ ചേർത്ത് പിടിക്കണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
കഥകളി സംഗീതജ്ഞൻ ഹൈദരാലിക്കുണ്ടായ അനുഭവങ്ങൾ വേദിയിൽ എടുത്തു പറഞ്ഞ മുഖ്യമന്ത്രി, ഓരോ കാലത്തും മികച്ച കലാകാരന്മാർ ആയിട്ടും ജാതീയത വിലക്കിയ കലാകാരന്മാർ ഉണ്ടായിട്ടുണ്ടെന്ന് ഓർമിപ്പിച്ചു.
കലാകാരന്മാരെ മതത്തിന്റെ കണ്ണിലൂടെ കാണരുത്. കലയാണ് അവരുടെ മതം. തന്റേത് അല്ലാത്ത കാരണത്താൽ മറ്റൊരു മതത്തിൽ ജനിച്ചു പോയതുകൊണ്ട് വിലക്ക് ഏർപ്പെടുത്തുന്നത് ജനാധിപത്യ സമൂഹത്തിൽ ഉചിതമല്ല. സിനിമയിൽ ഏറ്റവും കൂടുതൽ മാപ്പിളപ്പാട്ടുകൾ അവതരിപ്പിച്ചത് പി. ഭാസ്കരനും ക്രൈസ്തവ ഭക്തിഗാനങ്ങൾ അവതരിപ്പിച്ചത് വയലാറുമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
കുട്ടികളുടെ ക്രിസ്മസ് കരോളിനുനേരെയുണ്ടായ ആക്രമണങ്ങളും മുഖ്യമന്ത്രി പ്രസംഗത്തിൽ പരാമർശിച്ചു. ചിലയിടങ്ങളിൽ ക്രിസ്മസ് കരോളിന് നേരെ പോലും ആക്രമണം നടത്തുന്നത് കണ്ടു. ക്രിസ്മസ് കരോളിന് എതിരേപോലും ആക്രമണം നടത്തുന്നത് കണ്ടു. ചിലയിടങ്ങളിൽ അവധിയും എടുത്തു കളഞ്ഞു. സിനിമയിൽ കഥാപാത്രങ്ങൾക്ക് രാമനെന്നും സീതയെന്നും പേരിടുന്നത് പോലും പ്രശ്നമായി. ഏത് മതത്തിന്റെ കലാരൂപങ്ങളും ഒരുമിച്ച് അവതരിപ്പിക്കുന്നു എന്ന പ്രത്യേകത ഈ നാടിനുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഒരു മത്സരവും ആരുടെയും ആത്യന്തികമായ ഉരക്കല്ലല്ല. പ്രകടമായ ക്രമക്കേട് എവിടെയെങ്കിലും ഉണ്ടായാൽ അപ്പീൽ വഴി പരിശോധിക്കാം. മത്സരിക്കുന്നത് കുട്ടികളാണ് രക്ഷിതാക്കളല്ല. ജൂറിയുടെ തീരുമാനത്തെ അതേ കണ്ണിൽ കാണണമെന്നും ഒരാൾക്ക് നല്ലതെന്ന് തോന്നുന്നത് മറ്റൊരാൾക്ക് നല്ലതെന്ന് തോന്നാതിരിക്കാമെന്നും അദ്ദേഹം പറഞ്ഞു.
ഉദ്ഘാടന ചടങ്ങിൽ ബി.കെ. ഹരിനാരായണൻ ചിട്ടപ്പെടുത്തിയ സ്വാഗതഗാനം കലാമണ്ഡലം വിദ്യാർഥികൾ അവതരിപ്പിച്ചു. തീംസോംഗ് പാലക്കാട് പൊറ്റശേരി സ്കൂളിലെ വിദ്യാർഥികളാണ് ഒരുക്കിയത്. പൂർണമായും ഹരിതചട്ടം പാലിച്ചാണു കലോത്സവം അരങ്ങേറുക. കലോത്സവത്തിന്റെ കലവറനിറയ്ക്കൽ, പാലുകാച്ചൽ, സ്വർണക്കപ്പിന് ആവേശോജ്വല സ്വീകരണം എന്നിവ ചൊവ്വാഴ്ച നടന്നു.
ഉദ്ഘാടനച്ചടങ്ങിൽ വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി അധ്യക്ഷനായി. സ്വാഗതസംഘം ചെയർമാൻ മന്ത്രി കെ. രാജൻ, പൊതുവിദ്യാഭ്യാസസെക്രട്ടറി ഡോ.കെ. വാസുകി, കേന്ദ്ര സഹമന്ത്രി സുരേഷ്ഗോപി, മന്ത്രിമാരായ ഡോ.ആർ. ബിന്ദു, റോഷി അഗസ്റ്റിൻ, കെ. കൃഷ്ണൻകുട്ടി, എ.കെ. ശശീന്ദ്രൻ, കെ.എൻ. ബാലഗോപാൽ, പി. രാജീവ്, പി.എ. മുഹമ്മദ് റിയാസ്, സജി ചെറിയാൻ, ജെ. ചിഞ്ചുറാണി, നടി റിയ ഷിബു എന്നിവർ മുഖ്യാതിഥികളായിരുന്നു.
Kerala
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഇടതു മന്ത്രിമാരും ഇടതുമുന്നണി നേതാക്കളും രക്തസാക്ഷി മണ്ഡപത്തിനു മുന്നിൽ കേന്ദ്രത്തിനെതിരേ നടത്തിയ സമരത്തിൽ കേരളാ കോണ്‍ഗ്രസ് -എം നേതാവ് ജോസ് കെ. മാണിയുടെയും ആർജെഡി നേതാവ് എം.വി ശ്രേയാംസ്കുമാറിന്റെയും അസാന്നിധ്യം ചർച്ചയായി.
കേരളാ കോണ്‍ഗ്രസ് മുന്നണിമാറ്റം സംബന്ധിച്ച് പലതരത്തിലുള്ള വാർത്തകൾ പുറത്തുവരുന്നതിനിടെയാണ് ഇന്നലെ ഇടതുമുന്നണിയുടെ സത്യഗ്രഹം നടന്നത്. ഇതിൽ ജോസ് കെ. മാണി പങ്കെടുക്കാത്തത് സംബന്ധിച്ചാണ് വ്യാപക ചർച്ച ഉണ്ടായത്. കേരളാ കോണ്‍ഗ്രസിനെ പ്രതിനിധീകരിച്ച് മന്ത്രി റോഷി അഗസ്റ്റിനും ചീഫ് വിപ്പ് ഡോ.എൻ. ജയരാജും പാർട്ടി എംഎൽഎമാരും യോഗത്തിൽ പങ്കെടുത്തിരുന്നു.
ജോസ് കെ. മാണി സത്യഗ്രഹത്തിൽ പങ്കെടുക്കുന്നില്ലെന്ന വാർത്ത മാധ്യമങ്ങളിൽ വന്നതിനു പിന്നാലെ കേരള കോണ്‍ഗ്രസ് -എം വിശദീകരണക്കുറിപ്പിറക്കി. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ നടന്ന സമരത്തിൽ കേരള കോണ്‍ഗ്രസ് -എം ചെയർമാൻ ജോസ് കെ. മാണി പങ്കെടുക്കാതെ മനപ്പൂർവം വിട്ടുനിന്നു എന്ന വിധത്തിൽ ചില മാധ്യമങ്ങളിൽ വന്ന വാർത്ത വസ്തുതാ വിരുദ്ധമാണ്.
കേരളത്തിന് പുറത്ത് യാത്രയിൽ ആയതിനാലാണ് പാർട്ടി ചെയർമാന് തിരുവനന്തപുരത്തെ സമരപരിപാടിയിൽ പങ്കെടുക്കാൻ കഴിയാതിരുന്നതെന്നും പ്രസ്താവനയിൽ വ്യക്തമാക്കി.
ഒഴിവാക്കാനാവാത്ത കാരണങ്ങളാൽ ഏതെങ്കിലും ഒരു പരിപാടിയിൽ ഉണ്ടാകുന്ന അസാന്നിധ്യത്തെ മറ്റു രീതിയിൽ വ്യാഖ്യാനിച്ച് വാർത്തകൾ സൃഷ്ടിക്കുന്നതിനു പിന്നിൽ കേരള കോണ്‍ഗ്രസ് -എമ്മിനെ സമൂഹമധ്യത്തിൽ കരിവാരിത്തേക്കുകയെന്ന അജണ്ടയാണുള്ളതെന്നും പാർട്ടി ചെയർമാന്റെ ഓഫീസ് മാധ്യമങ്ങൾക്കു നൽകിയ പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.
ആർജെഡിയെ പ്രതിനിധീകരിച്ച് ഡോ. വർഗീസ് ജോർജ് സത്യഗ്രഹത്തിൽ പങ്കെടുത്തിരുന്നു.
സമരം വെറും കോമഡി: ചെന്നിത്തല
തിരുവനന്തപുരം: കേന്ദ്രഅവഗണനക്കെതിരേ എന്ന പേരിൽ മുഖ്യമന്ത്രി പിണറായി വിജയൻ പാളയം രക്തസാക്ഷി മണ്ഡപത്തിനു മുന്നിൽ നടത്തിയ സത്യഗ്രഹം വെറും കാപട്യവും കോമഡിയുമാണെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കഴിഞ്ഞ പത്തുവർഷമായി കേന്ദ്ര അവഗണനയ്ക്കെതിരേ ചെറുവിരൽ അനക്കാത്തയാളാണ് മുഖ്യമന്ത്രി. തരം കിട്ടുന്പോഴൊക്കെ ഡൽഹിയിലെത്തി മോദിയെയും അമിത് ഷായെയും പ്രസാദിപ്പിക്കുകയും ചെയ്യും. -ചെന്നിത്തല പറഞ്ഞു.
Kerala
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ചുമതലപ്പെടുത്തിയ രണ്ട് ഐപിഎസ് ഉദ്യോഗസ്ഥര്‍ പ്രത്യേക അന്വേഷണ സംഘത്തിന് മേല്‍ വന്‍ സമ്മര്‍ദം ചെലുത്തുന്നതായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്.
മര്യാദയുടെ പേരില്‍ മാത്രം ആ ഉദ്യോഗസ്ഥരുടെ പേര് പറയുന്നില്ല. എസ്ഐടിക്ക് മേല്‍ സമ്മര്‍ദം ചെലുത്തുന്നതില്‍ നിന്ന് ഐപിഎസ് ഉദ്യോഗസ്ഥരും മുഖ്യമന്ത്രിയുടെ ഓഫീസും പിന്മാറണം. അല്ലാത്ത പക്ഷം ഉദ്യോഗസ്ഥരുടെ പേര് വെളിപ്പെടുത്തുമെന്നും വി.ഡി. സതീശന് തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.
ശബരിമല സ്വര്‍ണക്കൊള്ളയില്‍ സത്യസന്ധവും നീതിപൂര്‍വവുമായ അന്വേഷണം നടക്കണം. ഇത് അയ്യപ്പന്റെ സ്വര്‍ണം കവര്‍ന്ന കേസാണ്. എസ്ഐടിയില്‍ തങ്ങള്‍ ഇതുവരെ അവിശ്വാസം രേഖപ്പെടുത്തിയിട്ടില്ല. യഥാർഥ കുറ്റവാളികളെ, വന്‍ സ്രാവുകളെ നിയമത്തിന് മുന്നില്‍കൊണ്ടുവരും എന്നാണ് പ്രതീക്ഷിക്കുന്നതെന്നും സതീശന് പറഞ്ഞു.
Kerala
കോഴിക്കോട്: മസാല ബോണ്ട് ഇടപാടില്‍ മുഖ്യമന്ത്രിക്ക് ഇഡി അയച്ച കാരണം കാണിക്കല്‍ നോട്ടീസ് തമാശയാണെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ.
എല്‍ഡിഎഫ് സര്‍ക്കാരിനെതിരായ ശബരിമല വിഷയങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനുള്ള മസാലയാണിത്. തെരഞ്ഞെടുപ്പ് സമയത്ത് മുഖ്യമന്ത്രിയെ സഹായിക്കാന്‍ വേണ്ടി കേന്ദ്ര -കേരള സര്‍ക്കാരുകള്‍ നടത്തുന്ന ഒത്തുകളിയാണിതെന്നും അതില്‍ പുതുമയുമില്ലെന്നും ഒന്നും സംഭവിക്കില്ലെന്നും ചൂണ്ടിക്കാട്ടിയ സണ്ണി ജോസഫ്, ഈ നോട്ടീസിന്റെയും ഗതിയും മല എലിയെ പ്രസവിക്കുന്നത് പോലെയാകുമെന്നും പരിഹസിച്ചു. കോഴിക്കോട്ട് മാധ്യമ പ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുഖ്യമന്ത്രിയുടെ മകന് ഇഡി അയച്ച നോട്ടീസ് ആകാശത്ത് പറന്ന് നടക്കുകയാണ്. ഇല്ലത്ത് നിന്ന് പുറപ്പെട്ടിട്ട് കുടുംബത്ത് എത്തിയില്ലെന്ന അവസ്ഥയാണതിന്. എന്തിനാണ് നോട്ടീസ് അയച്ചത്. അത് മുഖ്യമന്ത്രിയുടെ മകന് കൈപ്പറ്റിയോ? ഇല്ലെങ്കിലത് ഇഡി വ്യക്തമാക്കട്ടെ.
ആ കേസിന്റെ ഗതിയും സ്ഥിതിയുമെന്തായി? സ്വര്‍ണക്കള്ളക്കടത്ത്, ലൈഫ് മിഷന് കേസുകളില്‍ ഇതുപോലെ നോട്ടീസ് അയച്ചു, ഒടുവിലതും ഒത്തുതീര്‍പ്പാക്കി. ലാവ്ലിന് കേസ് നീട്ടിക്കൊണ്ടുപോയി ഇല്ലായ്മ ചെയ്യാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ യോജിച്ച നീക്കം നടക്കുന്നു. അതുപോലൊരു അഡ്ജസ്റ്റ്മെന്റ് ആണ് ഇതെന്നും സണ്ണി ജോസഫ് പറഞ്ഞു.
സിപിഎം കള്ളന്മാര്ക്ക് കാവല്‍ നില്‍ക്കുകയാണ്. ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ അറസ്റ്റിലായ എ.പത്മകുമാറിനെ തൊടില്ലെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞത്. അതിനെയെല്ലാം ജനം എതിര്‍ക്കുന്നതിനാല്‍, അവരുടെ കണ്ണില്‍പൊടിയിടാനുള്ള കുതന്ത്രമാണിതെന്നും സണ്ണി ജോസഫ് കൂട്ടിച്ചേര്‍ത്തു.
National
പാറ്റ്ന: ബിഹാറിൽ എൻഡിഎ തന്നെ വീണ്ടും അധികാരത്തിലെത്തുമെന്ന് ആസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. ചരിത്ര ഭൂരിപക്ഷത്തോടെയായിരിക്കും എൻഡിഎ ഭരണം നിലനിർത്തുകയെന്നും ഹിമന്ത പറഞ്ഞു.
"ബിഹാറിൽ എൻഡിഎയ്ക്ക് അനുകൂലമായ സാഹചര്യമാണ്. വികസന പ്രവർത്തനങ്ങൾ തുടരാൻ എൻഡിഎ തന്നെ തുടരണം. ജനങ്ങൾക്കും അതറിയാം. അതുകൊണ്ട് തന്നെ അവർ എൻഡിഎയെ വിജയിപ്പിക്കും.'-ഹിമന്ത അവകാശപ്പെട്ടു.
ബിഹാറിലെ ആദ്യ ഘട്ട തെരഞ്ഞെടുപ്പ് വ്യാഴാഴ്ച നടന്നു. 65.08 ശതമാനം പേരാണ് ആദ്യ ഘട്ടത്തിൽ വോട്ട് ചെയ്തത്. ചൊവ്വാഴ്ചയാണ് രണ്ടാം ഘട്ടം. വോട്ടെണ്ണൽ വെള്ളിയാഴ്ച നടക്കും.