x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​ശ്ചി​മ ബം​ഗാ​ളി​ൽ ബി​ജെ​പി ത​ന്നെ ഭ​ര​ണ​ത്തി​ലെ​ത്തും; തൃ​ണ​മൂ​ലി​ന്‍റെ ഭ​ര​ണം അ​വ​സാ​നി​ക്കു​മെ​ന്നു​റ​പ്പാ​യി: ഹി​മ​ന്ത ബി​ശ്വ ശ​ർ​മ


Published: April 28, 2026 06:06 PM IST | Updated: April 28, 2026 06:06 PM IST

കോ​ൽ​ക്ക​ത്ത: പ​ശ്ചി​മ ബം​ഗാ​ളി​ൽ ബി​ജെ​പി വ​ൻ ഭൂ​രി​പ​ക്ഷ​ത്തി​ൽ ഭ​ര​ണം നേ​ടു​മെ​ന്ന് ആ​സാം മു​ഖ്യ​മ​ന്ത്രി ഹി​മ​ന്ത ബി​ശ്വ ശ​ർ​മ. സം​സ്ഥാ​ന​ത്ത് മെ​യ് നാ​ല് വ​രെ മാ​ത്ര​മെ തൃ​ണ​മൂ​ലി​ന്‍റെ ഭ​ര​ണം അ​വേ​ശേ​ഷി​ക്കു​ക​യു​ള്ളു​വെ​ന്നും ഹി​മ​ന്ത പ​റ​ഞ്ഞു.

"ബം​ഗാ​ളി​ൽ ഭ​ര​ണ​മാ​റ്റം ഉ​റ​പ്പാ​യി ക​ഴി​ഞ്ഞു. അ​തി​ന്‍റെ തെ​ളി​വാ​ണ് ആ​ദ്യ ഘ​ട്ട​ത്തി​ലെ ഉ​യ​ർ​ന്ന പോ​ളിം​ഗ്. തൃ​ണ​മൂ​ലി​നെ പ​റ​ഞ്ഞ് വി​ടാ​ൻ ജ​ന​ങ്ങ​ൾ വോ​ട്ട് ചെ​യ്തു. ര​ണ്ടാം ഘ​ട്ട​ത്തി​ലും ഇ​ത് ആ​വ​ർ​ത്തി​ക്കും.'-
ഹി​മ​ന്ത കൂ​ട്ടി​ച്ചേ​ർ​ത്തു.

"സം​സ്ഥാ​ന​ത്തെ ജ​ന​ങ്ങ​ൾ ഡ​ബി​ൾ എ​ൻ​ജി​ൻ സ​ർ​ക്കാ​ർ വ​ര​ണ​മെ​ന്നാ​ണ് ആ​ഗ്ര​ഹി​ക്കു​ന്ന​ത്. വി​ക​സ​ന​ത്തി​നും ക്ഷേ​മ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും ബി​ജെ​പി ത​ന്നെ അ​ധി​കാ​ര​ത്തി​ൽ എ​ത്തേ​ണ്ട​തു​ണ്ടെ​ന്ന് അ​വ​ർ​ക്ക​റി​യാം.​അ​തി​നാ​ണ​വ​ർ വോ​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത്.'- ഹി​മ​ന്ത അ​വ​കാ​ശ​പ്പെ​ട്ടു.

ബം​ഗാ​ളി​ൽ ബു​ധ​നാ​ഴ്ച​യാ​ണ് ര​ണ്ടാം ഘ​ട്ട തെ​ര​ഞ്ഞെ​ടു​പ്പ്. മെ​യ് നാ​ലി​ലാ​ണ് വോ​ട്ടെ​ണ്ണ​ൽ.

Tags : assembly election west bengal assam cm Himanta Biswa Sarma bjp tmc

Recent News

Corehub Up