മുഖ്യമന്ത്രിയുടെ കറുത്ത കാറും ഒഴിവാക്കുന്നു. പിണറായി വിജയൻ ഉപയോഗിച്ച കറുത്ത കാറുകൾ പോലീസ് ഏറ്റെടുത്തു. നിയുക്ത മുഖ്യമന്ത്രി വി.ഡി.സതീശന് വെളുത്ത ഇന്നോവ ക്രിസ്റ്റ കാറുകൾ നൽകാനാണ് ആലോചന.
അതേസമയം യാത്രാസുരക്ഷയുടെ കാര്യത്തിൽ സതീശന് ശൈലീമാറ്റം പ്രഖ്യാപിച്ചിരുന്നു. മുഖ്യമന്ത്രിയുടെ യാത്രയിൽ കൂടുതൽ സുരക്ഷയുടെ ഭാഗമായുള്ള വാഹനവ്യൂഹം വേണ്ടെന്ന് സതീശൻ ഡിജിപിക്ക് നിർദേശം നൽകി.
പൈലറ്റും എസ്കോർട്ടും ഒരോന്ന് മാത്രം മതിയെന്നും മറ്റ് അകമ്പടി വാഹനങ്ങൾ വേണ്ടെന്നുമാണ് നിര്‍ദേശം. റോഡ് ബ്ലോക്ക് ചെയ്ത് ജനങ്ങളെ ബുദ്ധിമുട്ടിക്കരുതെന്നും നിർദേശമുണ്ട്.
എസ്കോർട്ടും വേണ്ടെന്നായിരുന്നു സതീശൻ നിലപാടെടുത്തത്. എന്നാൽ അത് ഒഴിവാക്കാനാകില്ലെന്ന് ഡിജിപി അറിയിക്കുകയായിരുന്നു.