x
ad
Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മിഷൻ സമുദ്ര പ്രഖ്യാപിച്ചു; കേരളത്തെ പോർട്ട് സിറ്റിയാക്കും

വെബ് ഡെസ്ക്
Published: June 19, 2026 09:26 AM IST | Updated: June 20, 2026 03:06 PM IST

വിഴിഞ്ഞം തുറമുഖം

തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ മിഷൻ സമുദ്ര പ്രഖ്യാപിച്ചു. കരയിലും കടലിലും വികസനത്തിനായി 400 കോടിയാണ് വകയിരുത്തിയത്. മാരിടൈം നയം നടപ്പാക്കും. കപ്പൽ നിർമാണ ശാല ആരംഭിക്കും. വിഴിഞ്ഞം കേരളത്തിന്‍റെ മുഖമായി വളർത്തിയെടുക്കും. വിഴിഞ്ഞം തുറമുഖ റെയിൽ പൂർത്തിയാക്കും.

കേരളത്തെ പോർട്ട് സിറ്റിയാക്കി വളർത്തിയെടുക്കുകയാണ് ലക്ഷ്യം. കടൽ, തീരദേശമേഖയിലെ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തുകയാണ് ലക്ഷ്യം. വിഴിഞ്ഞത്ത് തുറമുഖ റെയിൽ പൂർത്തിയാക്കാൻ കഴിയാത്തതിനാൽ ഇപ്പോഴും വിഴിഞ്ഞം പോർട്ടിന്‍റെ പ്രയോജനം കേരളത്തിനു ലഭിച്ചുതുടങ്ങിയിട്ടില്ല. മറ്റു പോർട്ടുകളിൽനിന്ന് ചരക്കുകൾ ഇവിടെ കൊണ്ടിറക്കി മറ്റു കപ്പലുകളിൽ കയറ്റിവിടുക എന്ന പ്രവർത്തനം മാത്രമാണ് ഇപ്പോൾ മുന്നോട്ടുപോകുന്നത്.

തുറമുഖവുമായി ബന്ധപ്പെട്ട് ലോജിസ്റ്റിക് സ്ഥാപനങ്ങളും മറ്റ് അനുബന്ധസൗകര്യങ്ങളും വളരണമെങ്കിൽ റോഡ്, റെയിൽ സംവിധാനങ്ങൾ ശക്തിപ്പെടുത്തണം. ഇതു കണക്കിലെടുത്താണ് വിഴിഞ്ഞത്തിന്‍റെ വികസനത്തിനു പദ്ധതി പ്രഖ്യാപിച്ചത്.

 

Tags : kerala CM vd satheeshan vizhinjam port budget

Recent News

Corehub Up