പാട്ടക്കടവ് മഞ്ചാടിക്കടവ് മേഖലയില്‍ നടപ്പാക്കുന്ന അഷ്്ടമുടി കായല്‍ കണ്ടല്‍ വനവത്കരണം പദ്ധതി മന്ത്രി ഷിബു ബേബി ജോണ്‍ ഉദ്ഘാടനം ചെയ്യുന്നു.
കൊല്ലം :സാമൂഹികവനവത്കരണത്തിന്റെ വിപുലീകരണം ഉറപ്പാക്കുന്നതിന് കൂടുതല്‍ പദ്ധതികള്‍ സംസ്ഥാനത്ത് നടപ്പിലാക്കുമെന്ന് മന്ത്രി ഷിബു ബേബി ജോണ്‍. തേവലക്കര പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ നടപ്പിലാക്കുന്ന അഷ്ടമുടികായല്‍ കണ്ടല്വനവത്കരണം പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വനവത്കരണത്തിന്റെ ഭാഗമായ പദ്ധതികളിലൂടെ ലഭിക്കുന്ന കാര്‍ബണ്‍ ക്രെഡിറ്റിലൂടെ തദ്ദേശസ്ഥാപനങ്ങള്‍ക്ക് വരുമാനമാര്‍ഗവും ഉറപ്പാക്കാനാകും. വനസംരക്ഷണം ഉറപ്പു വരുത്തുന്നതിന് മേഖലകള്‍ പൂര്‍ണമായും പ്ലാസ്റ്റിക് വിമുക്തമാക്കുകയാണ്. നിരോധനം കര്‍ശനമായി നടപ്പിലാക്കിയാകും ഇതുസാധ്യമാക്കുക. മാലിന്യനിര്‍മാര്‍ജനം ഉറപ്പാക്കാന്‍ ആരംഭിച്ച എംസിഎഫ് പദ്ധതി കൂടുതല്‍ ശക്തമാക്കും.
അഷ്ടമുടികായലിലെ മണ്‍തിട്ടകള്‍ സംരക്ഷിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. തേവലക്കരപഞ്ചായത്ത് പ്രസിഡന്റ് എസ്. അനില്‍ അധ്യക്ഷനായി.
വൈസ് പ്രസിഡന്റ് ഷേര്‍ലി ജേക്കബ്, ചവറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷംല നൗഷാദ്, ജില്ലാ പഞ്ചായത്ത് അംഗം ആര്.അരുണ്‍രാജ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ജോയ്മോന് അരിനല്ലൂര്‍, പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ ബിസ്മി അനസ്, പാലക്കല്‍ ഗോപന്, പഞ്ചായത്ത് അംഗങ്ങള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Tags : Local News Nattuvishesham Kollam