x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൊല്ലം ആ​ർ​ക്കൊ​പ്പം..?

ജോ​ൺ​സ​ൺ വേ​ങ്ങ​ത്ത​ടം
Published: March 24, 2026 07:05 AM IST | Updated: March 24, 2026 07:05 AM IST

കൊ​ല്ലം: സ്ഥാ​നാ​ർ​ഥി​നി​ർ​ണ​യ​ത്തി​ലൂ​ടെ മു​ന്ന​ണി​ക​ൾ ശ​ക്ത​മാ​യി ക​ളം​നി​റ​ഞ്ഞ​പ്പോ​ൾ ഉ​യ​രു​ന്ന ചോ​ദ്യ​മാ​ണ് കൊല്ലം ആ​ർ​ക്കൊ​പ്പം.
സ്ഥാ​നാ​ർ​ഥി​നി​ർ​ണ​യ​ത്തി​ൽ മു​ന്ന​ണി​ക​ൾ​ക്കു​ള്ളി​ലും പാ​ർ​ട്ടി​ക്കു​ള്ളി​ലും ത​ര​ക്കേ​ടി​ല്ലാ​ത്ത സം​ഘ​ർ​ഷം നേ​രി​ട്ട മു​ന്ന​ണി​യാ​യ യു​ഡി​എ​ഫ് തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ചൂ​ട് കൂ​ടി​യ​പ്പോ​ൾ ശ​ക്ത​മാ​യി ക​ള​ത്തി​ലി​റ​ങ്ങി ക​ഴി​ഞ്ഞു.

ഇ​വ​രാ​ണോ ഒ​രാ​ഴ്ച​മു​ന്പ് അ​ടി​യു​ണ്ടാ​ക്കി​യ​തെ​ന്നും സം​ശ​യി​ച്ചു​പോ​കും. ആ​ർ​എ​സ്പി സ്ഥാ​നാ​ർ​ഥി​നി​ർ​ണ​യ​ത്തി​ൽ പാ​ർ​ട്ടി​ക്കു​ള്ളി​ൽ ഉ​യ​ർ​ന്ന അ​സ്വ​സ്ഥ​ത​ക​ളും അ​സം​തൃ​പ്തി​ക​ളെ​ല്ലാം അ​ന്ത​രീ​ക്ഷ​ത്തി​ൽ അ​ലി​ഞ്ഞു​പോ​യി.

പ ു​ന​ലൂ​രി​ൽ മു​സ്‌ലിം ​ലീ​ഗി​ന്‍റെ സ്ഥാ​നാ​ർ​ഥി​ക്കെ​തി​രേ വി​മ​ത​പ​ട​ത​ന്നെ​യാ​ണ് വ​ന്ന​ത്. കെ.​സി. വേ​ണു​ഗോ​പാ​ലി​നെ​പോ​ലു​ള്ള നേ​താ​ക്ക​ളു​ടെ വി​ളി വ​ന്ന​തോ​ടെ അ​വ​രെ​ല്ലാം സ്ഥാ​നാ​ർ​ഥി​ത്വം പി​ൻ​വ​ലി​ച്ചു പാ​ർ​ട്ടി​യി​ലേ​ക്കു മ​ട​ങ്ങി. ഇ​പ്പോ​ൾ പു​ന​ലൂ​രി​ൽ യു​ഡി​എ​ഫി​ന് ഒ​രു സ്ഥാ​നാ​ർ​ഥി​മാ​ത്രം.

ച​രി​ത്രം വ​ഴി​മാ​റു​മോ?

പാ​ർ​ല​മെ​ന്‍റി​ലേ​ക്ക് യു​ഡി​എ​ഫി​നെ പു​ൽ​കു​മ്പോ​ഴും നി​യ​മ​സ​ഭ​യി​ലേ​ക്കും ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ലും ഇ​ട​തി​നോ​ട് കൂ​റു കാ​ണി​ക്കു​ന്ന​താ​ണ് ച​രി​ത്ര​മെ​ങ്കി​ലും ക​ഴി​ഞ്ഞ ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം മാ​റ്റ​ത്തി​ന്‍റെ കാ​റ്റ് പ്ര​ക​ടി​പ്പി​ച്ചി​രു​ന്നു. യു​ഡി​എ​ഫി​നാ​ണ് വി​ജ​യം നേ​ടി​യ​ത്. യു​ഡി​എ​ഫും എ​ൽ​ഡി​എ​ഫും കൊ​മ്പ​ന്മാ​രു​ടെ കൊ​ഴി​ഞ്ഞ്പോ​ക്ക് ത​ട​ഞ്ഞ് കാ​ര്യ​മാ​യ പ​രാ​തി​ക​ളി​ല്ലാ​തെ മ​ത്സ രാ​ർ​ഥി​ക​ളെ നി​ശ്ച​യി​ച്ചു.


എ​ൻ​ഡി​എ​യാ​ക​ട്ടെ നേ​ട്ട​മു​ണ്ടാ​ക്കാ​ൻ സാ​ധ്യ​ത​യു​ള്ളി​ട​ത്ത് മാ​ത്രം ശ്ര​ദ്ധ​കേ​ന്ദ്രീ​ക​രി​ച്ച് മ​റ്റി​ട​ങ്ങ​ളി​ൽ ശ​ത്രു​പ​ക്ഷ​ത്തു​നി​ന്നെ​ത്തി​യ​വ​ർ​ക്ക് അ​വ​സ​രം നി​ൽ​കി പ​രീ​ക്ഷ​ണ​ത്തി​നു വി​ട്ടി​രി​ക്കു​ന്നു.

ക​ഴി​ഞ്ഞ ത​വ​ണ ആ​കെ​യു​ള്ള 11 നി​യ​മ​സ​ഭ മ​ണ്ഡ​ല​ങ്ങ​ളി​ൽ ഒ​ൻ​പ​തും എ​ൽ​ഡി​എ​ഫി​നാ​യി​രു​ന്നു. എ​ന്നാ​ൽ ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ അ​ഞ്ച് മ​ണ്ഡ​ല​ങ്ങ​ളി​ൽ യു​ഡി​എ​ഫ് മേ​ൽക്കൈ നേ​ടി​യ​തി​ന്‍റെ പി​ൻ​ബ​ല​ത്തി​ലും പാ​ർ​ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ലെ മി​ക​ച്ച പ്ര​ക​ട​നം വി​ല​യി​രു​ത്തി​യും മു​ന്ന​ണി ആ​ത്മവി​ശ്വാ​സ​ത്തി​ലാ​ണ്.കൊ​ല്ല​ത്ത് ക​ശു​വ​ണ്ടി വി​ക​സ​ന ബോ​ർ​ഡ് ചെ​യ​ർ​മാ​നും പാ​ർ​ട്ടി ജി​ല്ല​ാ സെ​ക്ര​ട്ട​റി​യു​ടെ ചു​മ​ത​ല​യും വ​ഹി​ക്കു​ന്നഎ​സ്.​ ജ​യ​മോ​ഹ​നാ​ണ് ഇ​ട​ത് സ്ഥാ​നാ​ർ​ഥി . യു​ഡി​എ​ഫ് ക​ഴി​ഞ്ഞ ത​വ​ണ മു​കേ​ഷി​നെ​തി​രെ മ​ത്സ​രി​ച്ച ബി​ന്ദു കൃ​ഷ്ണ​യെ വീ​ണ്ടും സ്ഥാ​നാ​ർ​ഥി​യാ​ക്കി. ബി​ജെ​പി​യു​ടെ സ്ഥാ​നാ​ർ​ഥി ആ​ന്‍​ജി​യോ​പ്ലാ​സ്റ്റി വി​ദ​ഗ്ധൻ ഡോ.​എ​ൻ. പ്ര​താ​പ്കു​മാ​റാ​ണ്. മെ​ഡി​ട്രീ​ന ഹോ​സ്പി​റ്റ​ൽ എം​ഡി​കൂ​ടി​യാ​ണ് അ​ദ്ദേ​ഹം.


പോ​രാ​ട്ടം ശ​ക്തം

ച​വ​റ​യി​ലെ ക​ഴി​ഞ്ഞ ത​വ​ണ​ത്തെ സ്ഥാ​നാ​ർ​ഥി​ക​ൾ ത​ന്നെ​യാ​ണ് ഇ​രു​മു​ന്ന​ണി​ക​ൾ​ക്ക​മാ​യി മ​ത്സര രം​ഗ​ത്ത്. ആ​ർ​എ​സ്പി​യു​ടെ ഷി​ബു ബേ​ബി ജോ​ൺ സി​റ്റിം​ഗ് എം​എ​ൽ​എ സി​പി​എം സ്വ​ത​ന്ത്ര​ൻ ഡോ. ​സു​ജി​ത് വി​ജ​യ​ൻ പി​ള്ള​യെ​യാ​ണ് നേ​രി​ടു​ക. മ​ന്ത്രി ചി​ഞ്ചു​റാ​ണി ച​ട​യ​മം​ഗ​ല​ത്ത് വീ​ണ്ടും ജ​ന​വി​ധി തേ​ടു​മ്പോ​ൾ എ​തി​രാ​ളി ക​ഴി​ഞ്ഞ ത​വ​ണ മത്സ​രി​ച്ച കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​എം.​ന​സീ​റാ​ണ്. മ​ന്ത്രി കെ.​എ​ൻ. ബാ​ല​ഗോ​പാ​ലി​ന് കൊ​ട്ടാ​ര​ക്ക​ര​യി​ലെ എ​തി​രാ​ളി മു​ൻ സി​പി​എം എം​എ​ൽ​എ​യാ​യ അ​യി​ഷ പോ​റ്റി​യാ​ണ്.

ആ​ർ.ബ​ല​കൃ​ഷ്ണ​പി​ള്ള​യെ​ന്ന അ​തി​കാ​യ​നെ അ​ട്ടി​മ​റി​ച്ച അ​യി​ഷ മ​റ്റൊ​രു അ​ട്ടി​മ​റി ന​ട​ത്തു​മോ എ​ന്ന​ത് ക​ണ്ട​റി​യ​ണം.

മ​ന്ത്രി കെ.​ബി. ഗ​ണേ​ഷ് കു​മാ​റി​ന് പ​ത്ത​നാ​പു​ര​ത്തെ എ​തി​രാ​ളി ക​ഴി​ഞ്ഞ ത​വ​ണ തോ​റ്റി​ട്ടും മ​ണ്ഡ​ല​ത്തി​ൽ അ​ഞ്ചു​കൊ​ല്ലം ചെ​ല​വ​ഴി​ച്ച ജ്യോ​തി​കു​മാ​ർ ചാ​മ​ക്കാ​ല​യാ​ണ്. മോ​ട്ടി​വേ​ഷ​ൻ​കോ​ച്ചാ​യ ട്വ​ന്‍റി 20യു​ടെ എ​സ്. അ​നി​ൽ കു​മാ​റാ​ണ് ഇ​വി​ടെ എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി. ര​ണ്ട് ടേം ​നി​ബ​ന്ധ​ന​യി​ൽ ഇ​ള​വ് നേ​ടി ഇ​ര​വി​പു​ര​ത്ത് എം. ​നൗ​ഷാ​ദ് ഇ​ട​തി​നാ​യി വീ​ണ്ടും ജ​ന​വി​ധി തേ​ടു​മ്പോ​ൾ എ​തി​രാ​യി നി​ൽ​ക്കു​ന്ന​ത് ആ​ർ​എ​സ്പി​യു​ടെ യു​വ​നേ​താ​വ് അ​ഡ്വ.​വി​ഷ്ണു പ്ര​സാ​ദാ​ണ്. ആ​ർ​എ​സ്പി​വി​ട്ട സ​ജി. ഡി.​ആ​ന​ന്ദ് ആ​ണ് ഇ​വി​ടെ എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി.

ചാ​ത്ത​ന്നൂ​രി​ൽ സി​പി​ഐ പു​തു​മു​ഖ​ത്തെ​യാ​ണ് അ​വ​ത​രി​പ്പി​ക്കു​ന്ന​ത്, അ​വ​രു​ടെ ആ​ർ. രാ​ജേ​ന്ദ്ര​ന് എ​തി​രാ​ളി കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി സൂ​ര​ജ് ര​വി​യാ​ണ്. ക​ഴി​ഞ്ഞ ര​ണ്ടു ത​വ​ണ​യും ബി​ജെ​പി​യെ ഇ​വി​ടെ ര​ണ്ടാം സ്ഥാ​ന​ത്ത് എ​ത്തി​ച്ച ബി.​ബി. ഗോ​പ​കു​മാ​റാ​ണ് ഇ​ക്കു​റി​യും മ​ത്സ​രി​ക്കു​ന്ന​ത്. യു​ഡി​എ​ഫ് ഇ​വി​ടെ ഫോ​ർ​വേ​ഡ് ബ്ലോ​ക്കി​ന്‍റെ ദേ​വ​രാ​ജി​ന് ന​ൽ​കി​യ സീ​റ്റ് അ​ദ്ദേ​ഹം കോ​ൺ​ഗ്ര​സി​ന് ത​ന്നെ തി​രി​ച്ചു ന​ൽ​കു​ക​യാ​യി​രു​ന്നു. പു​ന​ലൂ​രി​ൽ സി​പി​ഐ സി​റ്റിം​ഗ് എം​എ​ൽ​എ പി.​എ​സ്. സു​പാ​ലി​നെ മാ​റ്റി സി.​അ​ജ​യ​പ്ര​സാ​ദി​നെ​യാ​ണ് മ​ത്സ​രി​പ്പി​ക്കു​ന്ന​ത്.

മു​സ്‌ലിം ലീ​ഗി​ന്‍റെ സം​സ്ഥാ​ന നേ​താ​വ് അ​ബ്ദു​റ​ഹ്മാ​ൻ ര​ണ്ട​ത്താ​ണി ക​ഴി​ഞ്ഞ ത​വ​ണ മ​ത്സ​രി​ച്ച ഈ ​സീ​റ്റി​ൽ ഇ​ക്കു​റി ജി​ല്ല​പ്ര​സി​ഡ​ന്‍റ് നൗ​ഷാ​ദ് യൂ​നു​സാ​ണ് ഭാ​ഗ്യം പ​രീ​ക്ഷി​ക്കു​ന്ന​ത്. ബി​ജെ​പി സ​ഹ​യാ​ത്രി​ക​നാ​യ അ​ഡ്വ. ര​ഘു​നാ​ഥ് ക​മു​കും​ചേ​രി​യാ​ണ് ഇ​വി​ടെ ട്വ​ന്‍റി 20 സ്ഥാ​നാ​ർ​ഥി.യു​ഡി​എ​ഫി​ന്‍റെ സി​റ്റിം​ഗ് സീ​റ്റാ​യ കു​ണ്ട​റ​യി​ൽ പി.​സി. വി​ഷ്ണു​നാ​ഥ് ത​ന്നെ​യാ​ണ് സ്ഥാ​നാ​ർ​ഥി. സി​പി​എം പു​തു​മു​ഖം എ​സ്.​എ​ൽ.​സ​ജി​കു​മാ​റി​നെ​യാ​ണ് മ​ത്സ​രി​പ്പി​ക്കു​ന്ന​ത്. ബി​ജെ​പി മു​ഖ്യ​മ​ന്ത്രി സ്ഥാ​നം ത​ന്നാ​ൽ അ​തു​പോ​ലും സ്വീ​ക​രി​ക്കാ​ൻ ത​യാ​റാ​ണെ​ന്ന് പ​റ​ഞ്ഞ ബി​ഗ്ബോ​സ് താ​രം ഡോ. ​റോ​ബി​ൻ രാ​ധാ​കൃ​ഷ്ണ​നാ​ണ് ഇ​വി​ടെ എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി.

ക​രു​നാ​ഗ​പ​ള്ളി​യി​ൽ സി​റ്റിം​ഗ് എം​എ​ൽ​എ സി.​ആ​ർ. ​മ​ഹേ​ഷ് വീ​ണ്ടും ജ​ന​വി​ധി തേ​ടു​മ്പോ​ൾ സി​പി​ഐ​ക്കാ​യി വ​നി​ത നേ​താ​വ് എം.​എ​സ്.​ താ​ര​യാ​ണ് മ​ത്സ​രി​ക്കു​ന്ന​ത്.

കു​ന്ന​ത്തൂ​രി​ൽ സി​റ്റിം​ഗ് എം​എ​ൽ​എ കോ​വൂ​ർ കു​ഞ്ഞു​മോ​ൻ ആ​റാം ത​വ​ണ​യും ഇ​ട​തി​നാ​യി ജ​ന​വി​ധി തേ​ടു​മ്പോ​ൾ മു​ൻ എ​തി​രാ​ളി ഉ​ല്ലാ​സ് കോ​വൂ​രി​നെ ത​ന്നെ യു​ഡി​എ​ഫ് രം​ഗ​ത്തി​റ​ക്കി.

Tags : nattu vishesham With whom Kollam

Recent News

Corehub Up