x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൊ​ല്ല​ത്ത് ബാ​റി​ലെ ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് യു​വാ​വി​നെ കൊ​ല​പ്പെ​ടു​ത്തി; നാ​ലം​ഗ സം​ഘം പി​ടി​യി​ൽ


Published: April 5, 2026 01:01 AM IST | Updated: April 5, 2026 01:01 AM IST

കൊ​ല്ലം: കൊ​ല്ലം ക​ട​യ്ക്ക​ലി​ൽ ബാ​റി​ലു​ണ്ടാ​യ ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് യു​വാ​വി​നെ കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ൽ ര​ണ്ട് പ്ര​തി​ക​ൾ കൂ​ടി അ​റ​സ്റ്റി​ൽ. വ​യ​ല സ്വ​ദേ​ശി​യാ​യ ശ​ര​ത് കു​മാ​ർ ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ശ​നി​യാ​ഴ്ച വൈ​കി​ട്ട് ബാ​റി​ലു​ണ്ടാ​യ ത​ർ​ക്ക​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ലേ​ക്ക് ന​യി​ച്ച​ത്.

സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ ക​ട​യ്ക്ക​ൽ കോ​വൂ​ർ സ്വ​ദേ​ശി​ക​ളാ​യ രാ​ഹു​ൽ, ജ​യേ​ഷ് , ലി​ജോ, അ​ജീ​ഷ് എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ക​ട​യ്ക്ക​ൽ അ​ഞ്ചു​മു​ക്കി​ന് സ​മീ​പ​മാ​ണ് സം​ഭ​വം ന​ട​ന്ന​ത്. ബാ​റി​ലെ മ​ദ്യ​പാ​ന​ത്തി​നി​ടെ രാ​ഹു​ലു​മാ​യി ശ​ര​ത് വാ​ക്കു​ത​ർ​ക്ക​ത്തി​ലേ​ർ​പ്പെ​ട്ടു.

പി​ന്നാ​ലെ ബാ​ർ ജീ​വ​ന​കാ​ർ ഇ​ട​പെ​ട്ട് ഇ​രു​വ​രേ​യും പി​ന്തി​രി​പ്പി​ച്ചു. അ​ഞ്ചു​മു​ക്കി​ലെ ഭാ​ര്യ വീ​ട്ടി​ൽ ആ​യി​രു​ന്നു ശ​ര​ത്തി​ന്‍റെ താ​മ​സം. ഇ​വി​ടേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന ശ​ര​ത്തി​നെ പി​ന്തു​ട​ർ​ന്ന് ഓ​ട്ടോ​റി​ക്ഷ​യി​ൽ എ​ത്തി​യ നാ​ലം​ഗ​സം​ഘം പ​ന്ത​ളം മു​ക്കി​ൽ​വ​ച്ച് കൈ​യ്യി​ൽ ക​രു​തി​യ ആ​യു​ധം ഉ​പ​യോ​ഗി​ച്ച് കു​ത്തു​ക​യും വെ​ട്ടു​ക​യാ​യി​രു​ന്നു.

ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ശ​ര​ത് സ​മീ​പ​ത്തെ വീ​ട്ടി​ലേ​ക്ക് ഓ​ടി​ക്ക​യ​റി. പി​ന്നാ​ലെ​യെ​ത്തി​യ നാ​ലം​ഗ സം​ഘം ശ​ര​ത്തി​നെ വെ​ട്ടി​യും കു​ത്തി​യും പ​രി​ക്കേ​ൽ​പ്പി​ച്ചു. അ​വ​ശ​നി​ല​യി​ലാ​യ ശ​ര​ത്തി​നെ നാ​ട്ടു​കാ​ർ ക​ട​യ്ക്ക​ൽ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലും തു​ട​ർ​ന്ന് തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

മൃ​ത​ദേ​ഹം തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി​യി​ട്ടു​ണ്ട്. പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു​ശേ​ഷം മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​ന​ൽ​കും.

 

 

Tags : kerala police kollam crime news kadakkal

Recent News

Corehub Up