x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

17
MAR
2026

പേ​ടി​യാ​കു​ന്നു!

Editorial Audio


Published: March 17, 2026 12:00 AM IST | Updated: March 16, 2026 10:37 PM IST

ഇ​ത്ത​ര​മൊ​രു കൊ​ല​പാ​ത​ക​ദൃ​ശ്യം സി​നി​മ​യി​ൽ കാ​ണി​ച്ചാ​ൽ പ്രേ​ക്ഷ​ക​ർ ക​ണ്ണു​പൊ​ത്തും, നി​രോ​ധി​ക്കാ​ൻ സ​മൂ​ഹം ആ​വ​ശ്യ​പ്പെ​ടും, കോ​ട​തി വി​ല​ക്കും. പ​ക്ഷേ, ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കാ​റി​ൽ പി​ന്തു​ട​ർ​ന്നെ​ത്തി​യ​വ​ർ ശ​ത്രു​വി​നെ ദേ​ശീ​യ​പാ​ത​യി​ലി​ട്ടു പ​ര​സ്യ​മാ​യി വെ​ട്ടി​ക്കൊ​ന്ന കാ​ഴ്ച യാ​ഥാ​ർ​ഥ്യ​മാ​ണ്.

ക്ര​മ​സ​മാ​ധാ​ന​വാ​ഴ്ച​യു​ള്ളി​ട​ത്തു ന​ട​ക്ക​രു​താ​ത്ത​ത്. ഈ ​മ​നു​ഷ്യ​ക്ക​ശാ​പ്പു​കാ​ർ ദേ​ശീ​യ​പാ​ത പി​ള​ർ​ന്നു വ​ന്ന​വ​ര​ല്ല. പ​രാ​ജ​യ​പ്പെ​ട്ട രാ​ഷ്‌​ട്രീ​യ-​സ​ർ​ക്കാ​ർ-​വി​ദ്യാ​ഭ്യാ​സ-​കു​ടും​ബ അ​പ​ച​യ​ങ്ങ​ളാ​ൽ ന​മ്മു​ടെ ക​ൺ​മു​ന്നി​ൽ ത​ഴ​ച്ചു​വ​ള​ർ​ന്ന​താ​ണ്.

ഇ​നി​യു​മ​വ​ർ കൊ​ല്ലാ​ൻ വ​ന്നു​കൊ​ണ്ടി​രി​ക്കും. അ​റ​സ്റ്റ​ല്ല, മു​ള​യി​ലേ നു​ള്ള​ലാ​ണ് പ്ര​തി​വി​ധി. പ​ക്ഷേ, ഗു​ണ്ട​ക​ളെ ആ​വ​ശ്യ​മു​ള്ള​വ​ർ സ​മ്മ​തി​ക്കി​ല്ല. പേ​ടി​യാ​കു​ന്നു; ഗു​ണ്ട​ക​ളെ​യും വ​ള​ർ​ത്തു​ന്ന​വ​രെ​യും. കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ലേ​ക്ക് കൊ​ല​യാ​ളീ​സം​ഘ​മെ​ത്തി​യ​ത് ര​ണ്ടു കാ​റു​ക​ളി​ലാ​ണ്.

അ​വ​ർ വ​ധ​ശി​ക്ഷ വി​ധി​ച്ച കൊ​ല​ക്കേ​സ് പ്ര​തി, ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ അ​ലു​വ അ​തു​ൽ ക​രു​നാ​ഗ​പ്പ​ള്ളി പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ഒ​പ്പി​ട്ട​ശേ​ഷം കാ​റി​ൽ പോ​കു​ക​യാ​യി​രു​ന്നു. കു​റേ​സ​മ​യം പി​ന്തു​ട​ർ​ന്നി​ട്ടും ല​ക്ഷ്യം സാ​ധി​ക്കാ​നാ​കാ​തെ​വ​ന്ന​തോ​ട പു​തി​യ​കാ​വി​ൽ​വ​ച്ച് അ​തു​ലി​ന്‍റെ കാ​റി​ൽ ഗു​ണ്ട​ക​ൾ ത​ങ്ങ​ളു​ടെ കാ​ർ ഇ​ടി​പ്പി​ച്ചു.

വെ​റും ര​ണ്ടു മി​നി​റ്റ്! കാ​റി​ൽ​നി​ന്നു വ​ടി​വാ​ളു​ക​ളു​മാ​യി ഇ​റ​ങ്ങി​യ​വ​ർ, പാ​ത​യോ​ര​ത്തെ കു​ഴി​യി​ൽ വീ​ണു​കി​ട​ന്ന കാ​റി​ന്‍റെ അ​ക​ത്തും പു​റ​ത്തു​മി​ട്ട് അ​തു​ലി​നെ വെ​ട്ടി​ക്കൊ​ന്ന​ശേ​ഷം ചെ​റി​യൊ​രു ജോ​ലി തീ​ർ​ത്ത ലാ​ഘ​വ​ത്തോ​ടെ വ​ന്ന കാ​റി​ൽ മ​ട​ങ്ങി.

ഒ​രു കാ​ൽ​ന​ട​യാ​ത്ര​ക്കാ​ര​ൻ, ഇ​രു​ച​ക്ര വാ​ഹ​ന​യാ​ത്ര​ക്കാ​ർ, ഒ​രു ടി​പ്പ​ർ ലോ​റി ഡ്രൈ​വ​ർ എ​ന്നി​വ​ർ സ​മീ​പ​ത്തു​കൂ​ടി പേ​ടി​ച്ചു​വി​റ​ച്ചു ക​ട​ന്നു​പോ​യി. പോ​ലീ​സും സ​ർ​ക്കാ​രും പാ​ലൂ​ട്ടി​വ​ള​ർ​ത്തി​യ ഇ​ത്ത​രം ര​ക്ത​ദാ​ഹി​ക​ളെ ത​ട​യാ​ൻ പ്രാ​ണ​ഭ​യ​മു​ള്ള​വ​രാ​രും മു​തി​രി​ല്ല.

കൊ​ല​യാ​ളി​ക​ൾ പോ​യ​തോ​ടെ​യാ​ണ് അ​ടു​ത്ത പെ​ട്രോ​ൾ പ​ന്പി​ലെ ജീ​വ​ന​ക്കാ​ർ ഓ​ടി​യെ​ത്തി പോ​ലീ​സി​നെ വി​വ​ര​മ​റി​യി​ച്ച​ത്. പ​ന്പി​ലെ സി​സി​ടി​വി കാ​മ​റ​യി​ൽ പ​തി​ഞ്ഞ ഭീ​ക​ര​ത​യാ​ണ് കേ​ര​ളം ഭാ​ഗി​ക​മാ​യി ക​ണ്ട​ത്. 2025 മാ​ർ​ച്ചി​ൽ ജിം ​സ​ന്തോ​ഷ് എ​ന്ന മ​റ്റൊ​രു ഗു​ണ്ട​യെ വീ​ട്ടി​ലേ​ക്കു ബോം​ബെ​റി​ഞ്ഞ​ശേ​ഷം അ​മ്മ​യു​ടെ മു​ന്നി​ലി​ട്ടു വെ​ട്ടി​ക്കൊ​ന്ന കേ​സി​ലെ ഒ​ന്നാം പ്ര​തി​യാ​യി​രു​ന്നു അ​ലു​വ അ​തു​ൽ.

ശ​ത്രു​വി​നോ​ടു ക​രു​ണ കാ​ണി​ക്കാ​ത്ത​യാ​ളാ​ണെ​ങ്കി​ലും കൊ​ല്ല​രു​ത്, പ​റ​ഞ്ഞു​തീ​ർ​ക്കാ​മെ​ന്നു കെ​ഞ്ചി. വ​ടി​വാ​ള​ട​ങ്ങി​യി​ല്ല. അ​തു​ലി​ന്‍റെ ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ​വ​രും ബ്ലാ​ക് വി​ഷ്ണു​വി​ന്‍റെ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു. ഈ ​ഗു​ണ്ട​ക​ളെ വ​ക​വ​രു​ത്തു​മെ​ന്നു മ​റ്റാ​രെ​ങ്കി​ലും ഇ​പ്പോ​ൾ ശ​പ​ഥം ചെ​യ്തി​ട്ടു​ണ്ടാ​കും. എ​വി​ടേ​ക്കാ​ണ് ഈ ​പോ​ക്ക്?

കൊ​ല്ല​പ്പെ​ട്ട​തു മ​റ്റൊ​രു ഗു​ണ്ട​യാ​ണോ നി​ര​പ​രാ​ധി​യാ​ണോ എ​ന്ന​ത് ചോ​ദ്യ​മേ​യ​ല്ല. കു​റ്റ​വാ​ളി​ക​ളെ​പ്പോ​ലും ശി​ക്ഷി​ക്കേ​ണ്ട​ത് ആ​രാ​ണെ​ന്ന​താ​ണ് ചോ​ദ്യം. നി​യ​മ​സം​വി​ധാ​ന​ത്തെ നോ​ക്കു​കു​ത്തി​യാ​ക്കി മു​ഖം പോ​ലും മ​റ​യ്ക്കാ​തെ പ​ര​സ്യ​മാ​യി വ​ധ​ശി​ക്ഷ ന​ട​ത്താ​ൻ മ​ടി​യി​ല്ലാ​ത്ത​വ​രെ സൃ​ഷ്‌​ടി​ച്ച സാ​ഹ​ച​ര്യ​ങ്ങ​ൾ നി​ല​നി​ൽ​ക്കു​ക​യാ​ണ്.

പ്ര​മു​ഖ പാ​ർ​ട്ടി​ക​ൾ പ്രാ​കൃ​ത​വ​ത്ക​രി​ച്ച രാ​ഷ്‌​ട്രീ​യ​മാ​ണ് ഒ​ന്നാം പ്ര​തി. ക്രൂ​ര​മാ​യ നി​ര​വ​ധി രാ​ഷ്‌​ട്രീ​യ കൊ​ല​പാ​ത​ക​ങ്ങ​ൾ​ക്കു കേ​ര​ളം സാ​ക്ഷി​യാ​യി​ട്ടു​ണ്ട്. വി​ദ്യാ​ർ​ഥി​രാ​ഷ്‌​ട്രീ​യ​ത്തി​ന്‍റെ പേ​രി​ൽ കൗ​മാ​ര​ത്തി​ൽ​ത​ന്നെ എ​തി​രാ​ളി​ക​ളെ കാ​യി​ക​മാ​യി ഒ​തു​ക്കാ​ൻ കു​ട്ടി​ക​ളെ പ​രി​ശീ​ലി​പ്പി​ക്കു​ന്ന പാ​ർ​ട്ടി​ക​ൾ​ക്ക് എ​ങ്ങ​നെ​യാ​ണ് ഇ​ത്ത​രം ഗു​ണ്ടാ​സം​ഘ​ങ്ങ​ളെ ഒ​തു​ക്കാ​ൻ സാ​ധി​ക്കു​ന്ന​ത്?

വി​ദ്യാ​ർ​ഥീ സം​ഘ​ട​നാ​ബ​ല​മു​ള്ള രാ​ഷ്‌​ട്രീ​യ സൈ​ക്കോ​ക​ൾ ഒ​രു വി​ദ്യാ​ർ​ഥി​യെ ഹോ​സ്റ്റ​ൽ അ​ങ്ക​ണ​ത്തി​ൽ റാ​ഗിം​ഗി​ന്‍റെ പേ​രി​ൽ വി​ചാ​ര​ണ ചെ​യ്തു മ​ര​ണ​ത്തി​ലേ​ക്കു ത​ള്ളി​വി​ട്ട​തും ഓ​ർ​ക്ക​ണം. ഇ​തി​ലും ഭ​യാ​ന​ക​മാ​യ രാ​ഷ്‌​ട്രീ​യ കൊ​ല​പാ​ത​ക​ങ്ങ​ൾ ന​ട​ത്തി​യ പ്ര​തി​ക​ളെ പോ​ലീ​സ് സ്റ്റേ​ഷ​ൻ മു​ത​ൽ ജ​യി​ലി​ൽ വ​രെ പാ​ർ​ട്ടി സം​ര​ക്ഷി​ച്ച​തും കേ​ര​ളം ക​ണ്ടു.

മ​ദ്യ​ത്തി​ന്‍റെ​യും മ​യ​ക്കു​മ​രു​ന്നി​ന്‍റെ​യും വ്യാ​പ​നം, വെ​ളി​വി​ല്ലാ​ത്ത ഗു​ണ്ടാ​സം​ഘ​ങ്ങ​ളെ കൂ​ടു​ത​ൽ അ​പ​ക​ട​കാ​രി​ക​ളാ​ക്കി. കേ​ര​ള​ത്തി​ന്‍റെ ഏ​തു മൂ​ല​യി​ലാ​ണ് അ​വ​രി​ല്ലാ​ത്ത​ത്? രാ​ഷ്‌​ട്രീ​യ​ക്കാ​രെ​പ്പോ​ലെ ഇ​ത്ത​ര​ക്കാ​രെ​യും പോ​ലീ​സി​നു ഭ​യ​മാ​ണ്.

പ്ര​മു​ഖ താ​ര​ങ്ങ​ൾ​പോ​ലും കൈ​കാ​ര്യം ചെ​യ്യു​ന്ന അ​റു​കൊ​ല സി​നി​മ​ക​ളും യു​വാ​ക്ക​ളി​ൽ സ്വാ​ധീ​നം ചെ​ലു​ത്തു​ന്നു​ണ്ട്. ‘ഗു​രു’​വി​നു ന​മ്മെ വി​മ​ലീ​ക​രി​ക്കാ​നും ‘നാ​ടോ​ടി​ക്കാ​റ്റി’​നു ചി​രി​പ്പി​ക്കാ​നും, ‘ഇ​ന്ത്യ​ൻ’​നു പ്ര​തി​ക​ര​ണ​ശേ​ഷി​യെ തൊ​ട്ടു​ണ​ർ​ത്താ​നും ‘സ​ന്ദേ​ശ’​ത്തി​നു ചി​ന്തി​പ്പി​ക്കാ​നു​മൊ​ക്കെ ശേ​ഷി​യു​ണ്ടെ​ങ്കി​ൽ ‘മാ​ർ​ക്കോ’​യ്ക്കും ‘ആ​വേ​ശ’​ത്തി​നും ‘പ​ണി’​ക്കും ‘ക​ള​ങ്കാ​വ​ലി’​നു​മൊ​ക്കെ അ​പ​ക്വ​മ​തി​ക​ളെ അ​ക്ര​മോ​ത്സു​ക​രാ​ക്കാ​നും ശേ​ഷി​യു​ണ്ട്.

തു​ട​ക്കം മു​ത​ൽ ഒ​ടു​ക്കം വ​രെ മ​ദ്യ​പി​ക്കു​ന്ന കൗ​മാ​ര-​യു​വ ന​ടീ​ന​ട​ന്മാ​ർ ത​ങ്ങ​ളു​ടെ ആ​രാ​ധ​ക​രെ സ്വാ​ധീ​നി​ക്കി​ല്ലെ​ന്നാ​ണോ? ദാ​രി​ദ്ര്യ​വും അ​വ​ഗ​ണ​ന​യും ചി​ല​രെ​യെ​ങ്കി​ലും കു​റ്റ​വാ​ളി​ക​ളാ​ക്കി​യി​ട്ടു​ണ്ട്. മ​ക്ക​ളു​ടെ​മേ​ൽ ഒ​രു നി​യ​ന്ത്ര​ണ​വു​മി​ല്ലാ​ത്ത മാ​താ​പി​താ​ക്ക​ളും സാ​മൂ​ഹ്യ​വി​രു​ദ്ധ​രെ സൃ​ഷ്‌​ടി​ച്ചു. സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ സ​ഹ​പാ​ഠി​ക​ളെ സം​ഘം ചേ​ർ​ന്നു ക്രൂ​ര​മാ​യി മ​ർ​ദി​ക്കു​ന്ന​ത് പ​തി​വാ​യി. അ​റി​യാ​ത്ത മ​ട്ടി​ൽ ന​മു​ക്കെ​ത്ര​കാ​ലം വ​ഴി​മാ​റി​പ്പോ​കാ​നാ​കും?

പ​റ​ഞ്ഞു​വ​ന്ന​ത്, ഈ ​ഗു​ണ്ട​ക​ൾ ഭൂ​മി പി​ള​ർ​ന്നു വ​ന്ന​വ​ര​ല്ല; പാ​ർ​ട്ടി​വ​ള​ർ​ത്ത​ലി​ന്‍റെ ഭാ​ഗ​മാ​യി രാ​ഷ്‌​ട്രീ​യ​ക്കാ​രും വ​ള​ഞ്ഞ​വ​ഴി​യി​ൽ പ​ണ​മു​ണ്ടാ​ക്കു​ന്ന​വ​രും ശ​ത്രു​സം​ഹാ​ര​ത്തി​നു ദാ​ഹി​ക്കു​ന്ന​വ​രു​മൊ​ക്കെ ചേ​ർ​ന്നു വ​ള​ർ​ത്തി​യ​താ​ണ് എ​ന്നാ​ണ്. പ​ല​ർ​ക്കും ഈ ​ചാ​വേ​റു​ക​ളി​ല്ലാ​തെ പ​റ്റി​ല്ല. പ്ര​ത്യ​ക്ഷ​ത്തി​ൽ അ​റ​സ്റ്റ് ചെ​യ്യും; പ​രോ​ക്ഷ​മാ​യി വ​ള​ർ​ത്തി​യെ​ടു​ക്കും.

മാ​താ​പി​താ​ക്ക​ളും അ​ധ്യാ​പ​ക​രും മ​ത​നേ​താ​ക്ക​ളും ഉ​ൾ​പ്പെ​ടെ​യു​ള്ള സ​മൂ​ഹം നി​ഷ്ക്രി​യ​ത കൈ​വെ​ടി​യ​ണം. പൊ​തു​വ​ഴി​യി​ൽ, ച​ന്ത​യി​ൽ, ബ​സി​ൽ, ഉ​ത്സ​വ​പ്പ​റ​ന്പു​ക​ളി​ൽ, വി​ദ്യാ​ല​യ​ങ്ങ​ളി​ൽ, ഹോ​സ്റ്റ​ലു​ക​ളി​ൽ... അ​വ​ർ എ​വി​ടെ​യും ഏ​തു നി​മി​ഷ​വു​മെ​ത്താം. പേ​ടി​യാ​കു​ന്നു! വ​രു​ന്ന​ത് ഏ​തു സ​ർ​ക്കാ​രാ​യാ​ലും ഈ ​വൈ​റ​സി​നു വാ​ക്സി​ൻ വി​ക​സി​പ്പി​ക്ക​ണം.

Tags : kerala police crime kollam DEEPIKA EDITORIAL

Recent News

Corehub Up