x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഗു​ണ്ടാ അ​സോ​സി​യേ​ഷ​ൻ യോ​ഗം ചേ​ർ​ന്നു; കൊ​ല്ല​ത്ത് ഓ​ഫീ​സ് തു​റ​ക്കാ​ൻ തീ​രു​മാ​നം


Published: April 4, 2026 02:36 PM IST | Updated: April 4, 2026 02:41 PM IST

കൊ​ല്ലം: ഗു​ണ്ടാ അ​സോ​സി​യേ​ഷ​ൻ യോ​ഗം ചേ​ർ​ന്ന സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്തു. തോ​ക്ക് ഉ​ൾ​പ്പെ​ടെ​യു​ള്ള മാ​ര​കാ​യു​ധ​ങ്ങ​ളു​മാ​യി ഇ​വ​ർ യോ​ഗം ചേ​രു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്നു.

സം​ഭ​വ​ത്തി​ൽ ആ​റു​പേ​ർ​ക്കെ​തി​രെ കൊ​ല്ലം ഈ​സ്റ്റ് പോ​ലീ​സ് കേ​സെ​ടു​ത്തു. അ​സോ​സി​യേ​ഷ​ൻ രൂ​പീ​ക​രി​ച്ച് ന​ഗ​ര​ത്തി​ൽ ഓ​ഫീ​സ് തു​റ​ക്കാ​നും ഇ​വ​ർ പ​ദ്ധ​തി​യി​ട്ട​താ​യും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്. കൊ​ടും ക്രി​മി​ന​ലു​ക​ളാ​ണ് യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ എ​ത്തി​യ​ത്. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലെ ഗു​ണ്ട​ക​ളെ മെ​മ്പ​ർ​മാ​രാ​ക്കാ​നാ​യി​രു​ന്നു സം​ഘ​ട​ന​യു​ടെ ല​ക്ഷ്യം. ഗ്യാ​ങ്ങു​ക​ൾ ചേ​രി​തി​രി​ഞ്ഞ് അ​ക്ര​മി​ക്കു​ന്ന​തി​നെ​തി​രെ ഒ​രു പ്ലാ​റ്റ്ഫോ​മും ഇ​വ​ർ ഇ​തി​ലൂ​ടെ ല​ക്ഷ്യ​മി​ട്ടി​രു​ന്ന​താ​യും സൂ​ച​ന​യു​ണ്ട്. ഗു​ണ്ട​ക​ൾ ന​ട​ത്തി​യ പി​റ​ന്നാ​ൾ ആ​ഘോ​ഷ​വും വ​ടി​വാ​ൾ കൊ​ണ്ട് കേ​ക്ക് മു​റി​ച്ച​തു​മെ​ല്ലാം നേ​ര​ത്തെ വി​വാ​ദ​മാ​യി​രു​ന്നു.

Tags : goons association kollam office

Recent News

Corehub Up