കൊല്ലം: ആര്യങ്കാവിൽ പുലിയുടെ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന സ്ത്രീ പേവിഷബാധയെ തുടർന്ന് മരിച്ചു. ആര്യങ്കാവ് കരയാളർമെത്ത് സ്വദേശി കുഞ്ഞമ്മ(54)ആണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം.
രണ്ട് മാസം മുൻപാണ് കുഞ്ഞമ്മയ്ക്ക് പുലിയുടെ ആക്രമണത്തിൽ പരിക്കേറ്റത്. കുഞ്ഞമ്മ ആര്യങ്കാവ് കുളിർകാടിൽ കോലിഞ്ചി കൃഷിയിടത്തിലെ ഷെഡിൽ രാത്രി കിടന്നുറങ്ങുന്നതിനിടെ പുലി വളർത്തുനായയെ ആക്രമിക്കാൻ ശ്രമിച്ചിരുന്നു.
ഇതിനിടെയാണ് കുഞ്ഞമ്മയ്ക്ക് നേരെയും ആക്രമണമുണ്ടായത്. പിന്നാലെ മെയ് രണ്ടിന് പനി ഉൾപ്പെടെയുള്ള അസ്വസ്ഥതയെ തുടർന്ന് പുനലൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സതേടുകയായിരുന്നു. ഇതേ തുടർന്നാണ് കുഞ്ഞമ്മയെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്.
ചികിത്സയിലിരിക്കെ ശനിയാഴ്ച ആയിരുന്നു മരണം. ഇതിനുപിന്നാലെയാണ് കുഞ്ഞമ്മയുടെ മരണം പേവിഷബാധയെ തുടർന്നാണെന്ന് ജില്ലാ ആരോഗ്യവിഭാഗത്തിന്റെ സ്ഥിരീകരണം.
Tags : rabies kollam death leopard attack