ശരത് സുബ്രഹ്മണ്യൻ.
തിരുവനന്തപുരം: വ്യാജ ബോംബ് ഭീഷണിയിലൂടെ പൊലിസിനെ വട്ടംചുറ്റിച്ച യുവാവ് പിടിയിൽ. സെക്രട്ടേറിയറ്റിനും ക്ലിഫ് ഹൗസിനും ആശുപത്രികൾക്കും സ്കൂളുകൾക്കുമെതിരെ തുടർച്ചയായി വ്യാജ ബോംബ് ഭീഷണി സന്ദേശങ്ങൾ അയച്ച തമിഴ്നാട് സ്വദേശി ശരത് സുബ്രഹ്മണ്യനാണ് പിടിയിലായത്. തമിഴ്നാട് ആന്റി ടെററിസ്റ്റ് സ്ക്വാഡ് പിടികൂടിയ പ്രതിയെ ചോദ്യം ചെയ്തപ്പോഴാണ് നിർണായക വിവരങ്ങൾ ലഭിച്ചത്.
കേരളത്തിൽ മാത്രം ഇയാളുടെ പേരിൽ 102 കേസുകളുണ്ട്. ഭാര്യ ഉപേക്ഷിച്ചുപോയതിനെത്തുടർന്നുള്ള നിരാശയാണ് വ്യാജ ഭീഷണികൾക്ക് പിന്നിലെന്നാണ് റിപ്പോർട്ട്. സോഫ്റ്റ്വെയർ എൻജിനീയറായ ശരത് അമേരിക്കയിലിരുന്നാണ് ഇ-മെയിൽ വഴി സന്ദേശങ്ങൾ അയച്ചിരുന്നതെന്ന് പൊലിസ് വ്യക്തമാക്കി. ഒന്നരമാസം മുൻപ് ചെന്നൈയിലെത്തിയ ശരത്തിനെ മറ്റൊരു കേസിലാണ് തമിഴ്നാട് എടിഎസ് പിടികൂടിയത്.
തമിഴ്നാട് മുൻ മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്റെ ഭാര്യയുടെ മോർഫ് ചെയ്ത ചിത്രം പ്രചരിപ്പിച്ച കേസിലായിരുന്നു അറസ്റ്റ്. ഈ കേസുമായി ബന്ധപ്പെട്ട് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് കേരളത്തിലെ വ്യാജ ബോംബ് ഭീഷണികളെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നത്. തുടര്‍ന്ന് തിരുവനന്തപുരം സിറ്റി സൈബര്‍ പൊലീസ് ഇയാളെ കസ്റ്റഡിയിൽ വാങ്ങി.
Tags : bomb threats Fake Bomb Threat Bomb Threat Case Accused Arrested Kerala Police Hoax Bomb Threat Tamil Nadu ATS Cyber Crime Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash