ബിജുകുമാർ
തിരുവനന്തപുരം: കൊലക്കേസ് പ്രതിയെ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം കടയ്ക്കാവൂരിൽ നടന്ന സംഭവത്തിൽ കടയ്ക്കാവൂർ സ്വദേശി കടകംപള്ളി ബിജുകുമാർ (41) ആണ് മരിച്ചത്. ഇയാൾ നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയാണെന്ന് പൊലിസ് പറഞ്ഞു.
കണ്ണങ്കരയിലെ വയലിൽ തലയ്ക്ക് പിന്നിൽ മാരകമായി വെട്ടേറ്റ മുറിവുകളോടെയാണ് മൃതദേഹം കണ്ടെത്തിയത്. ആസൂത്രിത കൊലപാതകമാണെന്നാണ് പൊലിസിന്റെ പ്രാഥമിക നിഗമനം. സംഭവസമയത്ത് ബിജുകുമാറിനൊപ്പം ഉണ്ടായിരുന്നതായി സംശയിക്കുന്ന രണ്ട് സുഹൃത്തുക്കളെ കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്.
ഇവരെ കണ്ടെത്തുന്നതിനായി തെരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. പൊലിസ് ഇൻക്വസ്റ്റ് നടപടികളും ശാസ്ത്രീയ പരിശോധനകളും പൂർത്തിയാക്കി. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
Tags : Kadakkavoor Murder Case Accused Found Dead Hacked to Death Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash