പ്രതീകാത്മക ചിത്രം
തൃശൂർ: ഫാസ്ടാഗിൽ ബാലൻസ് ഇല്ലാത്തതിനാൽ പന്നിയങ്കര ടോൾ പ്ലാസയിൽ അഞ്ച് കെഎസ്ആർടിസി ബസുകൾ തടഞ്ഞിട്ടു. അന്തർസംസ്ഥാന സർവീസുകൾ ഉൾപ്പെടെയുള്ള ബസുകളാണ് തൃശൂരിലേക്ക് വരുന്നതിനിടെ ടോൾ പ്ലാസയിൽ കുടുങ്ങിയത്.
സംഭവത്തെ തുടർന്ന് യാത്രക്കാരും ബസ് ജീവനക്കാരും തമ്മിൽ തർക്കമുണ്ടായി. ചൊവ്വാഴ്ച രാവിലെയായിരുന്നു സംഭവം. ടോൾ കടക്കാനാകാതെ ബസുകൾ നിർത്തിയിട്ടതോടെ യാത്രക്കാർ പ്രതിസന്ധിയിലായി. ഒടുവിൽ യാത്രക്കാരെ ഇറക്കിയ ശേഷം ബസുകൾ ടോൾ പ്ലാസയ്ക്ക് സമീപത്തേക്ക് മാറ്റിയിട്ടു.
തുടർന്ന് യാത്രക്കാർ മറ്റു ബസുകളിൽ കയറിയാണ് യാത്ര തുടർന്നത്. കണ്ടക്ടർ ഗൂഗിൾ പേ വഴി ടോൾ തുക അടച്ചതോടെയാണ് ടോൾ പ്ലാസ ജീവനക്കാർ ബസുകൾ കടത്തിവിട്ടത്.
Tags : Insufficient Balance in FASTag Ksrtc Panniyankara Toll Plaza Toll Plaza Incident Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash