Kerala
തിരുവനന്തപുരം: സ്ത്രീകൾക്ക് കെഎസ്ആർടിസി ബസുകളിൽ പ്രഖ്യാപിച്ച സൗജന്യയാത്ര സംബന്ധിച്ച് മുഖ്യമന്ത്രി വി.ഡി.സതീശൻ വിളിച്ച ഉന്നത ഉദ്യോഗസ്ഥരുടെ നിർണായക യോഗം ഇന്ന് ചേരും.ജൂൺ 15 മുതൽ പദ്ധതി ആരംഭിക്കുമെന്ന് വി.ഡി.സതീശൻ വ്യക്തമാക്കിയിരുന്നു.
ഓർഡിനറി, ഫാസ്റ്റ് പാസഞ്ചർ ബസുകളിൽ സൗജന്യയാത്ര അനുവദിക്കാനാണ് സർക്കാരിന്റെ ആലോചനയെന്നാണ് വിലയിരുത്തൽ. എന്നാൽ ഏതൊക്കെ ബസിൽ, എത്ര ദൂരം വരെ സൗജന്യയാത്ര അനുവദിക്കുമെന്നത് സംബന്ധിച്ച് തീരുമാനമായിട്ടില്ല.
ഇന്ന് ചേരുന്ന യോഗത്തിൽ ഇത് സംബന്ധിച്ച് ധാരണയുണ്ടാകുമെന്നാണ് വിവരം. അതേസമയം തീരുമാനത്തിൽ എതിർപ്പ് തുടരുന്ന സ്വകാര്യ ബസുടമകളുമായി സർക്കാർ ചർച്ച നടത്തും.
Kerala
തിരുവനന്തപുരം: കെഎസ്ആർടിസി ബസുകളിലെ സ്ത്രീകളുടെ സൗജന്യ യാത്രാ പദ്ധതിയുമായി ബന്ധപ്പെട്ട് ഗതാഗത മന്ത്രി ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു. ബുധനാഴ്ച ചേരുന്ന യോഗത്തിൽ പദ്ധതിയുടെ പ്രായോഗിക വശങ്ങളും സാമ്പത്തിക ബാധ്യതകളും ചർച്ചയാകും.
ഓർഡിനറി, ഫാസ്റ്റ് പാസഞ്ചർ ബസുകളിൽ സൗജന്യയാത്ര അനുവദിക്കാനാണ് ആലോചന. അങ്ങനെയെങ്കിൽ പ്രതിമാസം 60 കോടി രൂപ സർക്കാർ കെഎസ്ആർടിസിക്ക് സബ്സിഡിയായി നൽകേണ്ടി വരും. പന്ത്രണ്ട് ലക്ഷത്തോളം സ്ത്രീ യാത്രക്കാർ പ്രതിദിനം സഞ്ചരിക്കുന്നുവെന്നാണ് ഏകദേശ കണക്ക്.
ജൂൺ 15 മുതൽ പദ്ധതി പ്രാബല്യത്തിൽ വരുമെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. പദ്ധതി നടപ്പാക്കിയ കർണാടകയിൽ എസി, സ്ലീപ്പർ ബസുകളിൽ സൗജന്യമില്ല. തമിഴ്നാട്ടിൽ ഓർഡിനറി ബസുകളിൽ മാത്രമാണ് ആനുകൂല്യം. അതേസമയം പദ്ധതിയിൽ ആശങ്ക പ്രകടിപ്പിച്ച സ്വകാര്യ ബസുടമകളുമായി സർക്കാർ ചർച്ച നടത്തും.
സൗജന്യ യാത്ര പ്രഖ്യാപിക്കുന്നതോടെ വലിയൊരു വിഭാഗം യാത്രക്കാരും കെഎസ്ആർടിസിയിലേക്ക് മാറുമെന്നും ഇത് തങ്ങളുടെ വരുമാനത്തെ തകർക്കുമെന്നുമാണ് സ്വകാര്യ ബസുടമകളുടെ ആശങ്ക. ഉദ്യോഗസ്ഥ തല ചർച്ചയ്ക്ക് ശേഷം ബസുടമകളുടെ പരാതികൾ പരിഹരിക്കാനുള്ള ചർച്ചകളിലേക്ക് സർക്കാർ കടക്കും.
Kerala
ഇടുക്കി: കെഎസ്ആർടിസി ബസിലെ സ്ത്രീകളുടെ സൗജന്യ യാത്രയെ വിമർശിച്ച് സിപിഎം നേതാവ് എം.എം.മണി. സൗജന്യ യാത്ര നടത്തണമെന്നുണ്ടെങ്കിൽ വി.ഡി.സതീശൻ സ്വന്തം വീട്ടിൽ നിന്ന് പണം കൊണ്ടുവരട്ടെയെന്നും അദ്ദേഹം പറഞ്ഞു.
സൗജന്യ യാത്ര പ്രഖ്യാപിക്കാൻ എളുപ്പമാണ്. പക്ഷെ അതിനുള്ള പണം സതീശൻ എങ്ങനെ ഉണ്ടാക്കുമെന്ന് നമുക്ക് കാണാമെന്നും മണി പരിഹസിച്ചു. ജൂൺ 15 മുതൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കാനുള്ള സർക്കാരിന്റെ തീരുമാനം വന്നതിനു പിന്നാലെയാണ് വിമർശനവുമായി മണി രംഗത്തെത്തിയത്.
ഗാന്ധിജിയെ കൊന്നവരുടെ കൈയിൽ രാജ്യം എത്തിച്ചു കൊടുത്തവരാണ് സതീശന്റെ പാർട്ടി. അങ്ങനെയുള്ളവർ കൊണ്ടുവരുന്ന വികസനം എങ്ങനെയുള്ളതാണെന്ന് കാത്തിരുന്ന് കാണാം. പിണറായി വിജയനും എം.വി.ഗോവിന്ദനും എതിരെ ഉയർന്ന വിമർശനങ്ങളെ അദ്ദേഹം തള്ളിക്കളഞ്ഞു.
പിണറായി വിജയനെ പ്രതിപക്ഷ നേതാവാക്കിയതിൽ പാർട്ടിക്കുള്ളിൽ യാതൊരു എതിർപ്പുമില്ല. വ്യക്തികളെ കേന്ദ്രീകരിച്ച് വിമർശനം നടത്തേണ്ട കാര്യമില്ല. തെരഞ്ഞെടുപ്പിൽ തോറ്റത് കൊണ്ട് ഞങ്ങളെ ഒരു പുല്ലും ചെയ്യാൻ ആർക്കും കഴിയില്ലെന്നും മണി കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് സ്ത്രീകൾക്ക് കെഎസ്ആർടിസി ബസുകളിൽ സൗജന്യ യാത്ര അനുവദിക്കുമെന്ന സർക്കാർ പ്രഖ്യാപനത്തിൽ പ്രതിഷേധവുമായി സ്വകാര്യ ബസ് ഉടമകൾ. പദ്ധതി നടപ്പിലായാൽ സ്വകാര്യ ബസ് മേഖല തകരുമെന്നാണ് ബസുടമകളുടെ ആശങ്ക.
ജൂൺ 15 മുതൽ ആണ് സംസ്ഥാനത്ത് കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുക. സർക്കാർ കൂടിയാലോചന നടത്തിയില്ലെന്നും മുഖ്യമന്ത്രി തങ്ങളെയും കേൾക്കണമെന്നും സ്വകാര്യ ബസ് ഉടമകൾ അറിയിച്ചു.
നികുതി, പെർമിറ്റ് ഫീസുകളിൽ ഇളവ് തേടി മുഖ്യമന്ത്രിയെ നേരിട്ട് കാണുമെന്ന് ബസ് ഉടമകൾ വ്യക്തമാക്കി. മുഖ്യമന്ത്രിയുമായും ഗതാഗത മന്ത്രിയുമായും ചർച്ച നടത്തും. സ്വകാര്യ ബസ് മേഖലയ്ക്ക് കൂടി സർക്കാർ പദ്ധതികൾ ആവിഷ്കരിക്കണമെന്നാണ് ബസ് ഉടമകളുടെ ആവശ്യം.
Kerala
തിരുവനന്തപുരം: കെഎസ്ആർടിസിയിൽ സ്ത്രീകൾക്കുള്ള സർക്കാരിന്റെ സൗജന്യ യാത്ര പ്രഖ്യാപനത്തിൽ ആശങ്ക അറിയിച്ച് സ്വകാര്യ ബസ് ഉടമകൾ. കെഎസ്ആർടിസിയിൽ സൗജന്യ യാത്ര നടപ്പാക്കിയാൽ, സ്വകാര്യ ബസ് മേഖല തകരുമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി ടി. ഗോപിനാഥൻ പറഞ്ഞു.
സ്വകാര്യ ബസിലെ യാത്രാനിരക്ക് സർക്കാർ വർധിപ്പിക്കണം. വിദ്യാർഥികൾക്ക് നൽകുന്ന കൺസഷൻ ഉൾപ്പെടെ ഒഴിവാക്കണമെന്നും ഗോപിനാഥൻ പറഞ്ഞു. ടിക്കറ്റ് നിരക്ക് വർധിപ്പിക്കാതെ സ്വകാര്യ ബസ് മേഖലയ്ക്ക് പിടിച്ചുനിൽക്കാൻ കഴിയില്ലെന്നും ഗോപിനാഥൻ പറഞ്ഞു.
ആശങ്കകൾ ചൊവ്വാഴ്ച തന്നെ മുഖ്യമന്ത്രിയെയും ഗതാഗത വകുപ്പ് മന്ത്രിയെയും നേരിൽ കണ്ട് അറിയിക്കും. സർക്കാരിൽ നിന്നും അനുകൂല നിലപാട് പ്രതീക്ഷിക്കുന്നുവെന്നും ഗോപിനാഥൻ പറഞ്ഞു.
തെരഞ്ഞെടുപ്പ് പ്രചാരണ ഘട്ടത്തിലെ യുഡിഎഫിന്റെ ഗ്യാരന്റികളിലൊന്നായിരുന്നു കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യയാത്ര. സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ മാധ്യമങ്ങളെ കണ്ട മുഖ്യമന്ത്രി വി.ഡി. സതീശൻ ജൂൺ 15 മുതൽ കേരളത്തിൽ കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യയാത്ര നടപ്പിലാക്കുമെന്ന് പ്രഖ്യാപിക്കുകയായിരുന്നു.
Kerala
കാസർഗോഡ്: സ്തീകൾക്ക് കെഎസ്ആർടിസി ബസുകളിൽ സൗജന്യ യാത്രയെന്ന യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനം നടപ്പിലാക്കാൻ വൈകുന്നതിൽ പ്രതിഷേധവുമായി മഹിളാ മോർച്ച. കോഴിക്കോട്, കാസർഗോഡ് കെഎസ്ആർടിസി ടെർമിനലുകളിൽ മഹിളാ മോർച്ച, ബിജെപി പ്രവർത്തകർ ബസ്സുകളിൽ കയറി ടിക്കറ്റെടുക്കാതെ യാത്ര ചെയ്താണ് പ്രതിഷേധിച്ചത്.
തെരഞ്ഞെടുപ്പിന് മുൻപ് മേയ് 15 മുതൽ സ്ത്രീകൾക്ക് കെഎസ്ആർടിസി ബസുകളിൽ സൗജന്യ യാത്ര അനുവദിക്കുമെന്ന് യുഡിഎഫ് വാഗ്ദാനം ചെയ്തിരുന്നു. പുതിയ സർക്കാർ ഔദ്യോഗികമായി അധികാരമേൽക്കുന്നതിന് മുൻപ് തന്നെ, പറഞ്ഞ തീയതി പ്രകാരം വാഗ്ദാനം പാലിക്കണമെന്ന കർശന നിലപാടിലാണ് സമരക്കാർ.
കാസർഗോഡ് ടെർമിനലിൽ മംഗളൂരുവിലേക്കുള്ള ബസിൽ കയറിയാണ് പ്രവർത്തകർ ആദ്യം പ്രതിഷേധിച്ചത്. തുടർന്ന് ടെർമിനലിന്റെ രണ്ട് പ്രധാന കവാടങ്ങളും ഉപരോധിച്ചതോടെ കെഎസ്ആർടിസി സർവീസുകൾ പൂർണ്ണമായി തടസപ്പെടുന്ന സാഹചര്യമുണ്ടായി.
കാസർഗോഡ് ടൗൺ പോലീസിന്റെ നേതൃത്വത്തിൽ ബിജെപി ജില്ലാ പ്രസിഡന്റ് എം.എൽ. അശ്വിനി ഉൾപ്പെടെയുള്ള പ്രധാന നേതാക്കളെയും മഹിളാ മോർച്ച ഭാരവാഹികളെയും കസ്റ്റഡിയിലെടുത്തു. ഇതിൽ പ്രതിഷേധിച്ച് പ്രവർത്തകർ ടൗൺ പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി.
ഇന്ധനവില വർധനവ് സാധാരണക്കാരായ സ്ത്രീകളെ വലിയ രീതിയിൽ ബാധിക്കുന്ന സാഹചര്യത്തിൽ, പ്രഖ്യാപിച്ച ആനുകൂല്യം ഉടനടി നടപ്പിലാക്കാൻ പുതിയ ഭരണനേതൃത്വം തയ്യാറാകണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.
Kerala
തിരുവനന്തപുരം: കടമ്പാട്ടുകോണത്ത് കെഎസ്ആർടിസി ബസും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 10 പേർക്ക് പരിക്ക്. ഇവരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. ആരുടെയും പരിക്ക് ഗുരുതരമല്ല.
പുലർച്ചെ ആറേമുക്കാലോടെയാണ് അപകടം. കോഴിക്കോട്ടുനിന്ന് തിരുവനന്തപുരത്തേക്ക് വന്ന കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് തെന്നിമാറി അതേ ദിശയിൽവന്ന കണ്ടെയ്നർ ലോറിയിൽ ഇടിച്ചാണ് അപകടമുണ്ടായത്.
Movies
കെഎസ്ആര്‍ടിസി ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര അനുവദിക്കുമെന്ന യുഡിഎഫിന്റെ പ്രകടന പത്രികയിലെ വാഗ്ദാനത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി അഖില്‍ മാരാര്‍ രംഗത്തെത്തി.
കൃത്യമായ സാമ്പത്തിക ആസൂത്രണമില്ലാതെ പ്രഖ്യാപിക്കുന്ന ഇത്തരം സൗജന്യങ്ങള്‍ സംസ്ഥാനത്തിന്റെ സമ്പദ്വ്യവസ്ഥയെയും പൊതുഗതാഗത സംവിധാനത്തെയും തകര്‍ക്കുമെന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ മുന്നറിയിപ്പ് നല്കുന്നു.
വരുമാനമില്ലാത്ത ഒരു സംസ്ഥാനം എപ്രകാരമാണ് ഇത്തരം സൗജന്യങ്ങള്‍ നടപ്പിലാക്കുക എന്നത് വ്യക്തമാക്കേണ്ടതുണ്ടെന്ന് അഖില്‍ മാരാര്‍ പറയുന്നു. നിലവില്‍ തന്നെ പ്രതിസന്ധിയിലായ കെഎസ്ആര്‍ടിസിയെയും നികുതി അടച്ച് കഷ്ടപ്പെടുന്ന സ്വകാര്യ ബസ് മേഖലയെയും ഒരുപോലെ നശിപ്പിക്കുന്ന തീരുമാനമാണിതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
സ്ത്രീകള്‍ക്ക് കെഎസ്ആര്‍ടിസിയില്‍ സൗജന്യ യാത്ര ലഭിക്കുന്നതോടെ അവര്‍ സ്വകാര്യ ബസുകളെ ഉപേക്ഷിക്കും. ഇതോടെ ബസുകളില്‍ പുരുഷന്മാര് മാത്രമാവുകയും സ്വകാര്യ ബസ് മേഖല വരുമാനമില്ലാതെ തകരുകയും ചെയ്യും. ഇത് കെഎസ്ആര്‍ടിസിയെയും വലിയ ബാധ്യതയിലേക്ക് തള്ളിവിടുമെന്നും അദ്ദേഹം നിരീക്ഷിക്കുന്നു.
പെന്ഷന് 3000 രൂപയാക്കി ഉയര്‍ത്തുമെന്ന പ്രഖ്യാപനത്തെയും അദ്ദേഹം വിമര്‍ശിച്ചു. നിലവിലെ 2000 രൂപ പോലും കൃത്യമായി നല്കാന് കഴിയാത്ത സാഹചര്യത്തില്‍ ഇത്തരം വാഗ്ദാനങ്ങള്‍ ജനങ്ങളെ കബളിപ്പിക്കുന്നതിന് തുല്യമാണെന്നാണ് അദ്ദേഹത്തിന്റെ പക്ഷം.
ആഗോളതലത്തിലെ യുദ്ധസാഹചര്യങ്ങളും വിലക്കയറ്റവും കേരളത്തെയും ബാധിച്ചുതുടങ്ങിയിട്ടുണ്ട്. വിദേശത്തുനിന്നുള്ള പണത്തിന്റെ വരവ് കുറഞ്ഞതും തൊഴിലില്ലായ്മയും വലിയ വെല്ലുവിളിയാണ്.
ബംഗാളിലെ രാഷ്ട്രീയ മാറ്റത്തെത്തുടര്‍ന്ന് തൊഴിലാളികള്‍ തിരിച്ചുപോയത് കേരളത്തിലെ നിര്‍മ്മാണ-ഹോട്ടല്‍ മേഖലകളെ സ്തംഭിപ്പിച്ചു കഴിഞ്ഞു. ഇത്തരമൊരു പ്രതിസന്ധി ഘട്ടത്തില്‍ മുഖ്യമന്ത്രിയാകുന്ന ആര്‍ക്കും വലിയ വെല്ലുവിളികളാണ് മുന്നിലുള്ളത്.
അതിനാല്‍ കടമെടുത്ത് സൗജന്യങ്ങള്‍ നല്കി നാടിനെ നശിപ്പിക്കാതെ, കയറ്റുമതി വര്‍ധിപ്പിക്കാനും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനുമുള്ള ക്രിയാത്മകമായ പദ്ധതികള്‍ക്കാണ് സര്‍ക്കാര്‍ മുന്‍ഗണന നല്‍കേണ്ടതെന്ന് അഖില്‍ മാരാര്‍ തന്റെ കുറിപ്പിലൂടെ ആവശ്യപ്പെടുന്നു.
Kerala
പാലക്കാട്: കെഎസ്ആര്‍ടിസിയില്‍ വനിതകള്‍ക്കുള്ള സൗജന്യ യാത്രയിൽ ആശങ്ക പ്രകടിപ്പിച്ച് സ്വകാര്യ ബസ് ഉടമകള്‍. പദ്ധതി നടപ്പിലാക്കിയാല്‍ സ്വകാര്യ ബസ് വ്യവസായം തകരുമെന്നും സര്‍ക്കാര്‍ ചര്‍ച്ചയ്ക്കു തയാറാകണമെന്നും ഉടമകൾ പറഞ്ഞു.
കർണാടകയിലേതുപോലെ ആദ്യമന്ത്രിസഭാ യോഗത്തിൽ തന്നെ തെരഞ്ഞെടുപ്പ് വാഗ്ദാനം ഉത്തരവായി പുറത്തിറക്കാനാണു യുഡിഎഫ് ആലോചന. ഇതിനു മുന്നോടിയായിട്ടാണു കെഎസ്ആർടിസി ബസുകളിലെ യാത്രക്കാർ സ്ത്രീയോ പുരുഷനോയെന്ന് ടിക്കറ്റിൽ രേഖപ്പെടുത്താൻ തുടങ്ങിയത്.
ഈ സാഹചര്യത്തിലാണ് സ്വകാര്യ ബസ് ഉടമകൾ രംഗത്തെത്തിയത്. പദ്ധതി നടപ്പിലാക്കിയാൽ വ്യവസായം തകരുമെന്നാണ് വാദം. തമിഴ്നാട്ടിലും കര്‍ണാടകയിലും സ്വകാര്യ ബസുകള്‍ കുറവാണ്. കേരളത്തിലെ സാഹചര്യം അങ്ങനെയല്ല.
കെഎസ്ആര്‍ടിസിയില്‍ സ്ത്രീകളുടെ സൗജന്യ യാത്ര പ്രഖ്യാപനം യുഡിഎഫ് സര്‍ക്കാര്‍ പുനഃപരിശോധിക്കണം. സ്വകാര്യ ബസ് മേഖലയ്ക്ക് വേണ്ടി പുതിയ പാക്കേജ് പ്രഖ്യാപിക്കണമെന്നും ബസുടമകള്‍ ആവശ്യപ്പെട്ടു.
Kerala
തിരുവനന്തപുരം: കാട്ടാക്കട കെഎസ്ആർടിസി ബസ് സ്റ്റാൻഡിനുള്ളിൽ മാനസിക വെല്ലുവിളി നേരിടുന്ന സ്ത്രീയെ പീഡിപ്പിച്ചു. ഇന്ന് പുലർച്ചയോടെയാണ് സംഭവം.
ക്രിമിനൽ കേസ് പ്രതി പന്നിയോട് സ്വദേശി ബ്രൂസ്ലി ഷിബുവാണ് സ്ത്രീയെ പീഡിപ്പിച്ചത്. കെഎസ്ആർടിസി ഉദ്യോഗസ്ഥർ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്.
കെഎസ്ആർടിസി സ്റ്റാൻഡ് പ്രധാന ഓഫീസിന് പിൻവശത്തുള്ള ബെഞ്ചിൽ സ്ത്രീ കിടന്നുറങ്ങുകയായിരുന്നു ഈ സമയത്താണ് പ്രതി എത്തുന്നതും പീഡനം നടത്തുന്നതും.
അധികൃതരുടെ പരാതിയിൽ കാട്ടാക്കട പോലീസ് കേസെടുത്തിട്ടുണ്ട്. പ്രതിക്കായി പോലീസ് അന്വേഷണം ഊർജിതമാക്കി.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര അനുവദിക്കുമെന്ന യുഡിഎഫിന്റെ പ്രധാന തെരഞ്ഞെടുപ്പ് വാഗ്ദാനം നടപ്പിലാക്കുന്നതിന്റെ പ്രാരംഭ നടപടികൾ കെഎസ്ആർടിസി ആരംഭിച്ചു. എത്ര സ്ത്രീകൾ നിലവിൽ കെഎസ്ആർടിസി ബസുകളെ ആശ്രയിക്കുന്നുണ്ടെന്ന് കണ്ടെത്താനാണ് ഈ സർവേ.
ഇലക്ട്രോണിക് ടിക്കറ്റിംഗ് മെഷീനുകളിൽ വരുത്തിയ മാറ്റത്തിലൂടെയാണ് വിവരശേഖരണം നടത്തുന്നത്. ടിക്കറ്റ് നൽകുമ്പോൾ യാത്രക്കാരൻ പുരുഷനാണോ സ്ത്രീയാണോ എന്ന് രേഖപ്പെടുത്താൻ മെഷീനിൽ പ്രത്യേക ഓപ്ഷൻ നൽകിയിട്ടുണ്ട്.
ടിക്കറ്റ് അടിക്കുമ്പോൾ കണ്ടക്ടർ യാത്രക്കാരന്റെ ലിംഗഭേദം കൂടി മെഷീനിൽ രേഖപ്പെടുത്തണം. ഇതിലൂടെ ഓരോ റൂട്ടിലും എത്ര സ്ത്രീകൾ യാത്ര ചെയ്യുന്നുണ്ടെന്ന കൃത്യമായ കണക്ക് കെഎസ്ആർടിസിക്ക് ലഭിക്കും. സൗജന്യ യാത്ര നടപ്പിലാക്കുമ്പോൾ കെഎസ്ആർടിസിക്കുണ്ടാകുന്ന അധിക സാമ്പത്തിക ബാധ്യത എത്രയാണെന്ന് കണക്കാക്കുകയാണ് ഈ സർവേയുടെ പ്രധാന ലക്ഷ്യം.
കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്തും തെരഞ്ഞെടുപ്പ് പത്രികയിലെ പ്രധാന വാഗ്ദാനമായിരുന്നു ഇത്. നിലവിൽ കർണാടകയിലും തമിഴ്നാട്ടിലും സമാനമായ പദ്ധതികൾ വിജയകരമായി നടപ്പിലാക്കി വരുന്നുണ്ട്.
പുതിയ സർക്കാർ അധികാരമേറ്റാലുടൻ പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് ഉദ്യോഗസ്ഥ തലത്തിലുള്ള ഈ നീക്കങ്ങൾ. നിലവിൽ വനിതാ യാത്രക്കാരുടെ വിവരങ്ങൾ ശേഖരിക്കാൻ മാത്രമാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. സൗജന്യ യാത്ര സംബന്ധിച്ച അന്തിമ വിജ്ഞാപനം സർക്കാർ രൂപീകരണത്തിന് ശേഷം മാത്രമേ ഉണ്ടാകൂ.
കെഎസ്ആർടിസിയുടെ പ്രതിസന്ധി പരിഹരിക്കാൻ സർക്കാരിന്റെ സാമ്പത്തിക സഹായം ആവശ്യമായി വരുമെന്നതിനാൽ, കൃത്യമായ ഡാറ്റാബേസ് തയ്യാറാക്കുന്നത് ഗുണകരമാകുമെന്നാണ് അധികൃതർ വിലയിരുത്തുന്നത്.
Kerala
ചാത്തന്നൂർ: കെഎസ്ആർടിസിയുടെ ബസുകളിൽ സഞ്ചരിക്കുന്ന വനിതാ യാത്രക്കാരുടെ കണക്കെടുക്കുന്നു. ഇന്നാണ് കണക്കെടുപ്പ് തുടങ്ങുന്നത്.
ഇലക്ട്രോണിക് ടിക്കറ്റ് മെഷീനിൽ (ഇടിഎം) ഇതനുസരിച്ചുള്ള മാറ്റങ്ങൾ വരുത്താനും കണ്ടക്ടർമാർക്ക് ആവശ്യമായ പരിശീലനം അടിയന്തരമായി നല്‍കാനും ഇന്നലെ ഡെപ്യൂട്ടി ജനറൽ മാനേജർ എസ്. നിശാന്ത് യൂണിറ്റ് അധികൃതർക്ക് നിർദേശം നല്കി. ശനിയാഴ്ച മുതൽ നടപ്പാക്കേണ്ട ജൻഡർ ടിക്കറ്റിംഗിന് വെള്ളിയാഴ്ച രാവിലെയാണ് ഉത്തരവിറക്കിയത്.
ഇടിഎമ്മിൽ കാറ്റഗറി തിരിച്ചായിരിക്കും ടിക്കറ്റ് പ്രിന്റ് ചെയ്യുന്നത്. പ്രായപൂർത്തിയായവരുടെ വിഭാഗത്തിൽ പുരുഷൻ / സ്ത്രീ എന്നിവകൂടി പ്രത്യേകമായി സെറ്റ് ചെയ്യും. കുട്ടികൾക്കുള്ള ടിക്കറ്റിനു ചൈൽഡ് കാറ്റഗറിയുമുണ്ട്. സ്ത്രീ, പുരുഷൻ, കുട്ടികൾ തുടങ്ങി എല്ലാ വിഭാഗങ്ങൾക്കും കാറ്റഗറി തിരിച്ചായിരിക്കും ടിക്കറ്റ്. ഇങ്ങനെ ടിക്കറ്റ് നല്കുന്നതുകൊണ്ട് എല്ലാ വിഭാഗങ്ങളുടെയും കൃത്യമായ എണ്ണം അറിയാനാകും.
വനിതകൾക്ക് കെഎസ്ആർടിസിയിൽ സൗജന്യയാത്ര അനുവദിക്കുമെന്ന് യുഡിഎഫ് വാഗ്ദാനമുണ്ട്. യുഡിഎഫ് ഭരണത്തിലെത്തിയ സാഹചര്യത്തിൽ അതിന്റെ അടിസ്ഥാനത്തിലാണോ വനിതാ യാത്രക്കാരുടെ കണക്കെടുക്കുന്നത് എന്ന സംശയവും ഉയർന്നിട്ടുണ്ട്.
Kerala
തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ ജെന്‍ഡര്‍ ടിക്കറ്റിംഗ് നടപ്പാക്കുന്നു. ഇലക്ട്രോണിക് ടിക്കറ്റ് മെഷീന് വഴി ടിക്കറ്റ് വിതരണം ചെയ്യുമ്പോള്‍ പുരുഷന്, സ്ത്രീ എന്നു രേഖപ്പെടുത്തുന്നതിനുള്ള സൗകര്യം മേയ് ഒൻപത് മുതല്‍ പ്രാബല്യത്തില്‍ വരും.
യാത്രക്കാര്‍ പുരുഷനാണോ സ്ത്രീയാണോ എന്നു ശനിയാഴ്ച മുതല്‍ കൃത്യമായി രേഖപ്പെടുത്തണമെന്നാണ് അധികൃതര്‍ നിര്‍ദേശം നൽകിയത്.
യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ സ്ത്രീകള്‍ക്കു സൗജന്യ യാത്ര ഉറപ്പാക്കുമെന്ന് കോണ്‍ഗ്രസ് വാഗ്ദാനം നല്‍കിയിരുന്നു.
District News
തൊടുപുഴ: പുണ്യ വൈശാഖ മാസത്തില്‍ പഞ്ചപാണ്ഡവര്‍ പ്രതിഷ്ഠിച്ച അഞ്ചു വിഷ്ണുക്ഷേത്രങ്ങള്‍ ദര്‍ശിക്കുന്നതിന് കെഎസ്ആര്‍ടിസിയുടെ സഹകരണത്തോടെയുള്ള അഞ്ചമ്പലദര്ശനം നാളെ മുതല്‍ 17വരെ നടക്കുമെന്ന് ക്ഷേത്രം ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
ഇടവെട്ടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ നടക്കുന്ന തിരുവോണ ഊട്ടിലും 10ന് നടക്കുന്ന സൗഖ്യാഭീഷ്ടസിദ്ധി പൂജയിലും 17വരെ നടക്കുന്ന ശ്രീമദ് ഭാഗവത സപ്താഹത്തിലും പങ്കെടുക്കാന്‍ സാധിക്കുന്ന തരത്തിലാണ് ക്ഷേത്രദര്‍ശനം ക്രമീകരിച്ചിട്ടുള്ളത്. രാവിലെ 6.30ന് തൊടുപുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍നിന്നു പുറപ്പെട്ട് കോലാനി, മുട്ടം, പെരുമ്പിള്ളിച്ചിറ ക്ഷേത്രങ്ങള്‍ ദര്‍ശിച്ച് ഇടവെട്ടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ എത്തുന്ന രീതിയിലാണ് ക്രമീകരിച്ചിട്ടുള്ളത്.
പത്രസമ്മേളനത്തില്‍ ക്ഷേത്ര ദേവസ്വം ട്രസ്റ്റ് സെക്രട്ടറി സിജു ബി. പിള്ള, സഹരക്ഷാധികാരി എം.ആര്. ജയകുമാര്‍, മാനേജര്‍ കെ.ആര്. സതീഷ്, ജനറല്‍ കണ്‍വീനര്‍ പി.ആര്. സുധീര്‍കുമാര്‍, പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ അരവിന്ദ് എസ്. പഞ്ചവടി എന്നിവര്‍ പങ്കെടുത്തു.
Kerala
തൃശൂർ: കുന്നംകുളത്ത് കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 10 പേർക്ക് പരിക്ക്. ഇവരെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.
ഇന്ന് പുലർച്ചെ മൂന്നോടെയാണ് അപകടം. കോഴിക്കോട് ഭാഗത്തേക്ക് പോയ ബസും മറ്റൊരു ബസും തമ്മിലാണ് കൂട്ടിയിടിച്ചത്.
District News
എരുമേലി: മറയൂരിന്റെ മനോഹാരിതയിലേക്ക് പോക്കറ്റ് കാലിയാകാതെ ഒരു യാത്രയ്ക്ക് കെഎസ്ആർടിസി അവസരമൊരുക്കുന്നു. മേയ് ഒന്‍പതിനാണ് യാത്ര. ഒരാൾക്ക് 1510 രൂപയാണ് ചാർജ്. മൂന്നര മണിക്കൂർ വരുന്ന ജീപ്പ് സവാരിയും ഉച്ചഭക്ഷണത്തിന്റെയും ചാർജ് ഉൾപ്പെടെയാണിത്.
കാന്തല്ലൂർ, കോവിൽക്കടവ്, ഇറച്ചിൽപ്പാറ വെള്ളച്ചാട്ടം, ഭ്രമരം ഷൂട്ടിംഗ് പോയിന്റ്, തേൻപാറ എന്നിവിടങ്ങളും കൂടാതെ പച്ചക്കറി പാടങ്ങളിലും മറയൂർ ശർക്കര നിർമാണവും സ്ട്രോബറി ഫാമുകളും സന്ദർശിച്ച ശേഷമാകും മറയൂരിലെത്തി നാട്ടിലേക്ക് മടക്കയാത്ര. സീറ്റുകൾ ബുക്ക് ചെയ്യുന്നതിന് 9562269963, 9447287735 ഫോൺനമ്പരുകളിൽ ബന്ധപ്പെടണം.
Kerala
തിരുവനന്തപുരം: തമ്പാനൂരിൽ കെഎസ്ആർടിസി ബസ് തടഞ്ഞ് സമരാനുകൂലികൾ. പ്രതിഷേധവുമായെത്തിയ പ്രവർത്തകരാണ് ബസ് തടഞ്ഞത്.
വാഹനങ്ങൾ ഓടാൻ അനുവദിക്കില്ലെന്ന് ഇവർ പറയുന്നു. ബസിനു മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്.
പത്തനംതിട്ട അടൂരിലും ബസുകൾ തടഞ്ഞു. എന്നാൽ മറ്റു ജില്ലകളിലൊന്നും പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല.
കണ്ണൂരിലെ സ്വകാര്യ ഡെന്റൽ കോളജിൽ ബിഡിഎസ് വിദ്യാർഥിയായിരുന്ന നിതിൻ രാജിന്റെ മരണത്തിൽ നീതി ഉറപ്പാക്കണമെന്നാവശ്യപ്പെട്ടാണ് ആക്ഷൻ കൗൺസിലും വിവിധ ദളിത് സംഘടനകളും ഹർത്താലിന് ആഹ്വാനം ചെയ്തത്.
Kerala
തിരുവനന്തപുരം: വെള്ളറടയിൽ കെഎസ്ആർടിസി ബസിടിച്ച് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു. വെള്ളറട പൊന്നമ്പി സ്വദേശി കൃഷ്ണന്‍കുട്ടി (74) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകിട്ട് ആയിരുന്നു അപകടമുണ്ടായത്.
വീട്ടിലേക്ക് സാധനങ്ങൾ വാങ്ങാൻ വെള്ളറടയില്‍ പോയ വയോധികനെ കെഎസ്ആര്‍ടിസി ഡിപ്പോയുടെ കവാടത്തിനു സമീപം വച്ച് തിരുവനന്തപുരത്തുനിന്ന് എത്തിയ ബസ് ഇടിക്കുകയായിരുന്നു. ഉടൻതന്നെ ബസ് കണ്ടക്ടറും ഡ്രൈവറും ചേർന്ന് ഇയാളെ വെള്ളറട സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചു.
പ്രാഥമിക പരിശോധനയിൽ കാര്യമായ ആരോഗ്യപ്രശ്നങ്ങളുണ്ടായില്ലെങ്കിലും രാത്രി ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട കൃഷ്ണന്‍കുട്ടിയെ ബന്ധുക്കൾ കാരക്കോണം മെഡിക്കല്‍ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനൽകി. വെള്ളറട പോലീസ് സംഭവത്തിൽ കേസെടുത്തിട്ടുണ്ട്.
Kerala
മലപ്പുറം: രോഗിയായ യാത്രക്കാരന് സീറ്റ് നൽകാത്തതിനും സ്റ്റോപ്പിലിറക്കാത്തതിനും കെഎസ്ആർടിസിക്ക് പിഴ വിധിച്ച് ജില്ലാ ഉപഭോക്തൃ കമ്മിഷൻ. 30,000 രൂപയാണ് പിഴ തുക.
തോട്ടശേരിയറ സ്വദേശി മുഹമ്മദ് സൈനുദ്ദീൻ കോർമത്തിന്റെ പരാതിയിലാണ് നടപടി. കെഎസ്ആർടിസി എംഡിയാണ് പിഴ അടയ്ക്കേണ്ടത്.
മുഹമ്മദ് സൈനുദ്ദീൻ തൃശൂർ ആമ്പല്ലൂരിൽനിന്ന് മലപ്പുറം കൊളപ്പുറത്തേക്കാണ് ബസിൽക്കയറിയത്. ഇരിക്കാൻ സീറ്റൊഴിവില്ലെന്ന് മനസിലായി. രോഗിയായതിനാൽ മൂന്നു മണിക്കൂർ നിന്നുകൊണ്ടുള്ള യാത്ര ബുദ്ധിമുട്ടാണെന്ന് അറിയിച്ചപ്പോൾ കണ്ടക്ടർ തൃശൂരിൽനിന്ന് സീറ്റു കിട്ടുമെന്നറിയിച്ചു.
തൃശൂരിലെത്തിയപ്പോൾ ഒഴിഞ്ഞ സീറ്റുകളിലൊന്നിൽ സൈനുദ്ദീൻ ഇരുന്നു. ബസ് പുറപ്പെട്ടപ്പോൾ ഒരു യാത്രക്കാരനെത്തി സീറ്റ് ഒഴിയണമെന്നും അത് താൻ റിസർവ് ചെയ്തതാണെന്നും അറിയിച്ചു. കണ്ടക്ടറും സീറ്റൊഴിയാൻ ആവശ്യപ്പെട്ടു.
അതിനിടയിൽ മറ്റു സീറ്റുകളിൽ യാത്രക്കാർ ഇരിക്കുകയുംചെയ്തു. ഇതേത്തുടർന്ന് സൈനുദ്ദീന്‍ നിന്ന് യാത്രചെയ്യേണ്ടിവന്നു. സർവീസ് റോഡിലൂടെപോകാതെ ദേശീയപാതയിലൂടെ ഓടിച്ചതിനാൽ കക്കാട് സ്റ്റോപ്പിൽ ഇറങ്ങാനായില്ല. പകരം കൂരിയാട്ട് ഇറങ്ങേണ്ടിവന്നു.
ഇതേത്തുടർന്നാണ് ഉപഭോക്തൃ കമ്മിഷനിൽ പരാതി നൽകിയത്. 25,000 രൂപ നഷ്ടപരിഹാരവും 5,000 രൂപ കോടതിചെലവും 45 ദിവസത്തിനകം പരാതിക്കാരന് നൽകണമെന്നും അല്ലെങ്കിൽ ഒൻപത് ശതമാനം പലിശയടക്കം നൽകണമെന്നുമാണ് കെ. മോഹൻദാസ് പ്രസിഡന്റും പ്രീതി ശിവരാമൻ, സി.വി. മുഹമ്മദ് ഇസ്മായിൽ എന്നിവർ അംഗങ്ങളുമായ ജില്ലാ ഉപഭോക്തൃകമ്മിഷൻ വിധിച്ചത്.
Kerala
തിരുവനന്തപുരം: കെഎസ്ആര്‍ടിസിയുടെ ബിസിനസ് ക്ലാസ് ബസ് അടുത്തയാഴ്ച മുതല്‍ ഓടിത്തുടങ്ങും. വന്ദേഭാരത് ട്രെയിനിന് സമാനമായി ശുചിമുറിയും ഭക്ഷണവും കഫെറ്റീരിയയും പാന്‍ട്രിയും ഒക്കെയുള്ള ആഡംബര ബസാണ് നിരത്തിലിറങ്ങുന്നത്.
രണ്ട് കോടി രൂപ വിലയുള്ള രണ്ട് ബസുകളാണ് സര്‍വീസ് നടത്തുക. എയര്‍ഹോസ്റ്റസ് മാതൃകയില്‍ ബസ് ഹോസ്റ്റസും ബസില്‍ ഉണ്ടാകും. പുലര്‍ച്ചെ 5.15ന് തിരുവനന്തപുരത്ത് നിന്ന് വന്ദേഭാരത് ട്രെയിന്‍ പുറപ്പെട്ടതിന് പിന്നാലെ ബസ് കൊച്ചിക്ക് പുറപ്പെടും.
അതേ സമയം തന്നെ എറണാകുളത്ത് നിന്ന് തിരുവനന്തപുരത്തേക്കും മറ്റൊരു ബിസിനസ് ക്ലാസ് യാത്ര തിരിക്കും. രാവിലെ 10ന് മുന്‍പ് എറണാകുളത്ത് എത്തുന്ന രീതിയിലാണ് ബസ് സര്‍വീസ്.
മറ്റ് ബസുകളില്‍ നിന്ന് വ്യത്യസ്തമായി പ്രത്യേക നിരക്കായിരിക്കും ഉണ്ടാകുക. ഭക്ഷണത്തിനും മറ്റും പ്രത്യേകം പണം നല്‍കണം. തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ടാല്‍ കൊല്ലം, ആലപ്പുഴ എന്നിവിടങ്ങളില്‍ മാത്രമാണ് സ്റ്റോപ്പുണ്ടാവുക.
ടിക്കറ്റ് നേരത്തെ റിസര്‍വ് ചെയ്യുന്നതിനും സൗകര്യമുണ്ടാകും. റിസര്‍വ് ചെയ്ത എല്ലാ യാത്രക്കാരും എറണാകുളത്തേക്കാണെങ്കില്‍ കൊല്ലത്തും ആലപ്പുഴയിലും സ്റ്റോപ്പുണ്ടാകില്ല.
തെരഞ്ഞെടുപ്പിന് മുന്‍പ് മന്ത്രി കെ.ബി. ഗണേഷ്കുമാര് ബസിന്റെ ഉദ്ഘാടന പ്രഖ്യാപനം നടത്തിയിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം മൂലം ഔദ്യോഗികമായി രംഗത്തിറക്കാന്‍ സാധിച്ചിരുന്നില്ല. തെരഞ്ഞെടുപ്പ് കമ്മിഷന്റെ അനുമതി തേടിയ ശേഷം 22ന് എങ്കിലും സര്‍വീസ് തുടങ്ങാന്‍ കഴിയുമെന്നാണ് കെഎസ്ആര്‍ടിസി പ്രതീക്ഷ.
Kerala
ആലുവ: കെഎസ്ആർടിസി ബസ് ഡ്രൈവറെയും കണ്ടക്ടറെയും ആക്രമിച്ച ശേഷം ഒളിവിൽപ്പോയ പ്രതികളെ പോലീസ് പിടികൂടി. കീഴ്മാട് കുറ്റിക്കാത്തോട്ടത്തിൽ അമീർ ഷാ (21), തോട്ടുമുഖം മുതിരക്കോട് മുഹമ്മദ് റിസ്വാൻ (24) എന്നിവരെയാണ് ആലുവ ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.15ഓടെ കുട്ടമശേരിയിൽ വച്ചാണ് അക്രമം നടന്നത്. പ്രതികൾ സഞ്ചരിച്ചിരുന്ന ബൈക്ക് ബസിനു കുറുകെ നിർത്തി ഡോർ വലിച്ചു തുറന്ന് ഡ്രൈവർ കായംകുളം സ്വദേശി എം. ശ്യാകുമാറിനെ ആക്രമിക്കുകയായിരുന്നു.
തടയാൻ ശ്രമിച്ച കണ്ടക്ടർ കൊല്ലം ശാസ്താംകോട്ട സ്വദേശി പ്രവീണിനും പരിക്കേറ്റു. ബസിനെ മറികടന്നു വന്ന ബൈക്കിന് വഴി നൽകിയില്ലെന്ന പേരിലാണ് തർക്കമുണ്ടായത്.
ജീവനക്കാരെ ആക്രമിച്ചശേഷം ബസിന്റെ താക്കോലും പ്രതികൾ കൊണ്ടുപോയി. യാത്രക്കാരെ മറ്റൊരു ബസിലാണ് കൊട്ടാരക്കരവരെ എത്തിച്ചത്. സംഭവത്തിനുശേഷം പ്രതികളുടെ ഫോൺ ഓഫായിരുന്നു. പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിൽ ഇരുവരെയും ബന്ധുവീടുകളിൽനിന്നാണ് പോലീസ് പിടികൂടിയത്.
ഓടിച്ചിരുന്ന ഇരുചക്ര വാഹനവും പോലീസ് പിടിച്ചെടുത്തു. മുട്ടം ഭാഗത്തെ പമ്പിൽ വച്ച് ഇതരസംസ്ഥാന തൊഴിലാളിയെ ആക്രമിച്ച് പരിക്കേൽപ്പിച്ചതിന് പ്രതികൾക്കെതിരേ വേറെയും കേസ് നിലവിലുണ്ട്.
ഇൻസ്പെക്ടർ കെ.ജി. ഗോപകുമാർ, എസ്ഐമാരായ ജോസി എം. ജോൺസൻ, ബി. സുരേഷ് കുമാ, സിപിഒമാരായ മാഹിൻഷാ അബൂബക്കർ, മുഹമ്മദ് അമീർ, എം. ഷാഹിൻ എന്നിവരാണ് അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നത്.
Kerala
കൊച്ചി: ആലുവയില്‍ കെഎസ്ആര്‍ടിസി ജീവനക്കാരെ മര്‍ദിച്ച സംഭവത്തില്‍ ഒരാള്‍ പിടിയില്‍. കീഴ്മാട് സ്വദേശി അമീര്‍ നൗഷാദ് ആണ് അറസ്റ്റിലായത്. കേസിലെ മറ്റൊരു പ്രതി ഒളിവിലാണ്. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് ആലുവയില്‍ നിന്ന് അടൂരിലേക്കുള്ള കെഎസ്ആര്‍ടിസി സര്‍വീസിനിടെ യുവാക്കള്‍ ഡ്രൈവറെയും കണ്ടക്ടറെയും മര്‍ദിച്ചത്.
കണ്ടക്ടര്‍ ശാസ്താംകോട്ട സ്വദേശി പ്രവീണിന്റെ കണ്ണിന് ഉള്‍പ്പെടെ പരിക്കേറ്റിരുന്നു. കായംകുളം സ്വദേശിയായ ഡ്രൈവര്‍ ശ്യാംകുമാറിനും പരിക്കേറ്റിരുന്നു. സിസിടിവികളടക്കം പരിശോധിച്ചാണ് പോലീസ് പ്രതികളിലേക്ക് എത്തിയത്. ഒളിവിലുള്ള പ്രതിക്കായി അന്വേഷണം തുടരുകയാണ്.
ആലുവ കുട്ടമശേരിയില്‍ വച്ച് ബസ് കാറിനെ മറികടക്കുമ്പോള്‍ എതിരെ വന്ന ബൈക്കിന് തടസമുണ്ടാക്കിയതാണ് പ്രകോപനത്തിന് കാരണമായത്. ബസ് മഹിളാലയം കവല പിന്നിട്ടപ്പോള്‍, ഒരു കാറിനെ മറികടക്കാന്‍ ശ്രമിച്ചിരുന്നു. എതിരെ വന്ന ബൈക്കിന് മുന്നില്‍ കെഎസ്ആര്‍ടിസി പെട്ടെന്ന് ബ്രേക്കിട്ടു.
പിന്നാലെ ബസിനെ പിന്തുടര്‍ന്ന യുവാക്കള്‍ ഹെല്‍മറ്റ് കൊണ്ട് ഡ്രൈവറെ എറിഞ്ഞു. എന്നാല്‍, കമ്പിയില്‍ തട്ടിയതിനാല്‍ ഡ്രൈവര്‍ക്ക് പരിക്കേറ്റില്ല. യുവാക്കള്‍ ബസിനെ പിന്തുടര്ന്ന് എത്തി ബൈക്ക് റോഡിന് കുറുകെ വച്ചാണ് ജീവനക്കാരെ മര്‍ദിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടേ കാലോടെയാണ് സംഭവം നടന്നത്. ജീവനക്കാര്‍ നിലവില്‍ ചികിത്സയിലാണ്.
Kerala
അങ്കമാലി: എറണാകുളം അങ്കമാലിയിൽ എംസി റോഡിൽ കെഎസ്ആർടിസി ബസും ചരക്ക് ലോറിയും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ കെഎസ്ആർടിസി ബസ് ഡ്രൈവർക്കും ലോറി ഡ്രൈവർക്കും ഒരു ബസ് യാത്രക്കാരനും പരിക്കേറ്റു. പരിക്കേറ്റവരെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
രാത്രി പതിനൊന്ന് മണിയോടെയാണ് അപകടമുണ്ടായത്. കോഴിക്കോട്ടേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസാണ് അപകടത്തിൽപ്പെട്ടത്. ഇടിച്ചതിനെത്തുടർന്ന് വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. അപകടത്തെത്തുടർന്ന് എംസി റോഡിൽ അല്പസമയം ഗതാഗതം തടസപ്പെട്ടു. പോലീസും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.
Kerala
തിരുവന്തപുരം: പറശിനിക്കടവിൽ നിന്ന് തിരുവനന്തപുരത്തേയ്ക്ക് വരുകയായിരുന്ന കെഎസ്ആര്‍ടിസി സ്ലീപ്പര്‍ ബസിന് തീപിടിച്ചു. വെഞ്ഞാറമൂട് വച്ചാണ് തീപിടിച്ചത്. തീപിടിത്തത്തിൽ ആർക്കും പരിക്കില്ല.
രാവിലെ ഒന്‍പതോടെയാണ് സംഭവം. എസി സ്ലീപ്പര്‍ ബസിന്റെ മുന്‍ഭാഗത്ത് ആണ് തീ കണ്ടത്. പുക പടര്‍ന്നതോടെ ഡ്രൈവര്‍ ബസ് ഉടൻ തന്നെ നിര്‍ത്തി യാത്രക്കാരെ ഇറക്കുകായയിരുന്നു. തുടർന്നു അഗ്നി ശമന സേന എത്തി തീ അണച്ചു.
ഫയര്‍ഫോഴ്സ് എത്തുന്നതിന് മുന്‍പ് തന്നെ സമീപത്തുണ്ടായിരുന്ന വീട്ടുകാരും നാട്ടുകാരും ചേര്‍ന്ന് വെള്ളം ഒഴിച്ച് തീ നിയന്ത്രണ വിധേയമാക്കാൻ ശ്രമിച്ചിരുന്നു. ബസിൽ നിന്ന് യാത്രക്കാരെ വേഗത്തിലിറക്കാനായതിനാൽ വലിയ അപകടമാണ് ഒഴിവായത്. തീപിടിക്കാനുണ്ടായ കാരണം വ്യക്തമല്ല.
Kerala
കൊച്ചി: സീറ്റ് ബുക്ക് ചെയ്ത യാത്രക്കാരെ കയറ്റാതെ പോയി കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ്. യാത്രക്കാരും നാട്ടുകാരും പ്രതിഷേധിച്ചതോടെ 40 കിലോമീറ്റര്‍ തിരിച്ചോടി യാത്രക്കാരെ കയറ്റി. പെരുമ്പാവൂരില്‍ ഇന്ന് പുലര്‍ച്ചെയാണ് സംഭവം. ഡിപ്പോ ജീവനക്കാരെ നാട്ടുകാര്‍ ഉപരോധിച്ചതോടെയാണ് ബസ് മടങ്ങിയെത്തിയത്.
തൃശൂര്‍-തിരുവനന്തപുരം റൂട്ടിലോടുന്ന ബസ് പുലര്‍ച്ചെ ഒന്നിന് പെരുമ്പാവൂരില്‍ എത്തേണ്ടതായിരുന്നു. എന്നാല്‍ ബസ് പെരുമ്പാവൂര്‍ സ്റ്റാന്‍ഡില്‍ കയറാതെ എംസി റോഡ് വഴി ബസ് പോവുകയായിരുന്നു. ഏഴ് സ്ത്രീകള്‍ ഉള്‍പ്പെടെ പത്തു പേരാണ് ബസിനായി കാത്തു നിന്നത്.
ബസ് വരാതായതോടെ യാത്രക്കാരും നാട്ടുകാരും ചേര്‍ന്ന് ഡിപ്പോ ജീവനക്കാരെ ഉപരോധിച്ചു. ഇതോടെ മൂവാറ്റുപുഴയും കടന്നു പോയ ബസ് 40 കിലോമീറ്റര്‍ ദൂരെ നിന്നും പെരുമ്പാവൂരിലേക്ക് മടങ്ങിയെത്തി. തുടര്‍ന്ന് പെരുമ്പാവൂരില്‍ നിന്നുള്ള യാത്രക്കാരെയും കയറ്റി ഏറെ വൈകിയാണ് ബസ് തിരുവനന്തപുരത്തേക്ക് പുറപ്പെട്ടത്.
Kerala
കോഴിക്കോട്: താമരശേരി ചുരത്തിൽ കെഎസ്ആർടിസി ബസ് ഓവുചാലിൽ കുടുങ്ങി. ബംഗളൂരുവിൽനിന്നും കോഴിക്കോട്ടേയ്ക്ക് വന്ന സൂപ്പർഫാസ്റ്റ് ബസാണ് അപകടത്തിൽപെട്ടത്. ഇന്ന് വൈകുന്നേരമായിരുന്നു സംഭവം.
ചുരത്തിലെ എട്ടാം വളവിനും ഒൻപതാം വളവിനും ഇടയിലാണ് അപകടമുണ്ടായത്. ബസിന്റെ പിൻ ചക്രമാണ് ഓവുചാലിൽ കുടുങ്ങിയത്. സംഭവത്തിൽ ആർക്കും പരിക്കില്ല.
അപകടത്തെ തുടർന്നു വാഹനങ്ങൾ ഒരു വശത്തുകൂടി മാത്രമാണ് കടന്നു പോകുന്നത്. ഇത് വലിയ ഗതാഗത കുരുക്കിന് കാരണമായിട്ടുണ്ട്.
Kerala
ചാത്തന്നൂർ: കെഎസ്ആർടിസി ജീവനക്കാർക്ക് ഏഴ് ശതമാനം ഡിഎ അനുവദിക്കാൻ നീക്കം. അടുത്ത ശമ്പളത്തോടൊപ്പം ഡിഎ കുടിശിക കൂടി നൽകാനാണ് ശ്രമം. ഡിഎ കുടിശിക അനുവദിക്കുന്നതിന് വേണ്ടി സർക്കാർ സഹായം തേടിയിട്ടുണ്ട്.
കെഎസ്ആർടിസിയുടെ സിഎംഡി പ്രമോജ്ശങ്കറും ഫിനാൻഷ്യൽ അഡ്വൈസർ എ.ഷാജിയും ധനവകുപ്പുമായി കഴിഞ്ഞ ദിവസം ചർച്ച നടത്തിയിരുന്നു. ഡിഎ കുടിശിക അനുവദിക്കാൻ സർക്കാർ സഹായിക്കണമെന്നാവശ്യപ്പെട് ഗതാഗത മന്ത്രി കെ.ബി.ഗണേശ് കുമാർ മുഖ്യമന്ത്രിയോട് അഭ്യർഥന നടത്തിയിരുന്നു.
ഇതേ തുടർന്നാണ് സർക്കാർ സഹായം ലഭിക്കുന്നതിനുള്ള നീക്കം സജീവമായത്. നിലവിലെ കണക്കനുസരിച്ച് കെഎസ്ആർടിസി ജീവനക്കാർക്ക് 35 ശതമാനം ഡിഎ ആണ് കുടിശിക ഉള്ളതെന്ന് കെഎസ്ആർടിസി അധികൃതർ വ്യക്തമാക്കി.
2020 മുതലുള്ള ഡിഎ കുടിശികയാണ് ഇത്. ഇതിൽ ഏഴ് ശതമാനമാണ് ഇപ്പോൾ അനുവദിക്കാൻ പോകുന്നത്. വൈകാതെ സർക്കാർ സഹായം അനുവദിച്ചു കൊണ്ടുള്ള ധനകാര്യ വകുപ്പിന്റെ തീരുമാനം ഉണ്ടാകും. കെഎസ്ആർടിസിയുടെ വരുമാനത്തിൽ നിന്നും ഡിഎ കുടിശിക നല്കാൻ കഴിയില്ലെന്ന് കണക്കുകൾ സഹിതം ധനകാര്യ വകുപ്പിനെ ബോധ്യപ്പെടുത്തിയിട്ടുണ്ട്.
നിലവിൽ മാസം തോറും 50 കോടിരുപ വീതമാണ് സർക്കാർ സഹായമായി നല്‍കുന്നത്. ഡിഎ കുടിശികയിൽ കുറച്ചെങ്കിലും ജീവനക്കാർക്ക് നൽകുന്നതിനായി 50 കോടി എന്നത് 55 കോടിയായി ഉയർത്തണമെന്നാണ് കെഎസ്ആർടിസിയുടെ ആവശ്യം.
ഈ ആവശ്യത്തോട് ധനകാര്യവകുപ്പ് അനുകൂലമായ തീരുമാനം എടുക്കുമെന്ന് കെഎസ്ആർടിസി അധികൃതർ പറഞ്ഞു. ഒരു ശതമാനം പോലും ഡിഎ കിട്ടാതെ 2020 മുതൽ ജോലി ചെയ്യുന്ന ജീവനക്കാർക്ക് ഇത് ചെറിയ ആശ്വാസമാകും. ഏഴ് ശതമാനം ഡിഎ അനുവദിച്ചാലും പിന്നെയും 28 ശതമാനം കുടിശികയാണ് ബാക്കി നിൽക്കുക.
Kerala
തിരുവനന്തപുരം: പഴകാല കെഎസ്ആർടിസി ബസിന്റെ അതേ ലുക്കിൽ പുതുപുത്തൻ ആനവണ്ടി നിരത്തിൽ. പച്ച നിറവും ഷട്ടർ വിൻഡോയും മുന്നിലേക്ക് തുറക്കുന്ന വിന്റ്ഷീൽഡുമുള്ള വിന്റേജ് ആനവണ്ടിയുടെ ഫ്ലാഗ് ഓഫ് മന്ത്രി കെ.ബി.ഗണേഷ്കുമാർ നിർവഹിച്ചു.
കിഴക്കേക്കോട്ട - കവടിയാര്‍ - പേരൂര്‍ക്കട റൂട്ടിലായിരിക്കും ബസ് സർവീസ് നടത്തുന്നത്. കെഎസ്ആർടിസിയുടെ ആദ്യ സർവീസ് ആരംഭിച്ച കവടിയാർ കൊട്ടാരത്തിനു മുന്നിൽ നിന്നാണ് വിന്റേജ് ബസും സർവീസ് ആരംഭിച്ചത്.
ടൂറിസത്തിന്റെ ഭാഗമായും കല്യാണങ്ങൾക്ക് സഞ്ചരിക്കാനും ഈ ബസ് ലഭ്യമാകും. തുടക്കത്തിൽ ഈ ഒരു ബസ് മാത്രമാണ് ഉണ്ടാവുക. ബസിന് ലഭിക്കുന്ന പ്രതികരണത്തിന്റെ അടിസ്ഥാനത്തിൽ മറ്റിടങ്ങളിലും സർവീസ് ആരംഭിക്കുന്നത് ആലോചിക്കുമെന്നും മന്ത്രി പറഞ്ഞു.
2013 മോഡൽ അശോക് ലൈലാൻഡ് ഷാസിയിലാണ് വിന്റേജ് രീതിയിൽ ബോഡി നിർമിച്ചിരിക്കുന്നത്. കെഎസ്ആർടിസിയുടെ സെൻട്രൽ വർക്ക്ഷോപ്പിലായിരുന്നു നിർമാണം. 52 സീറ്റുകളുള്ള ബസിന്റെ ഉൾഭാഗവും ലൈറ്റിംഗുമെല്ലാം പഴയകാല ബസിനെ അനുസ്മരിപ്പിക്കുന്നതാണ്.
പണ്ട് ഇതുപോലെ ബസുകൾ കാണുമ്പോൾ ഹോൺ അടിച്ച് നോക്കുന്നത് തന്റെ പതിവായിരുന്നുവെന്നും മന്ത്രി പറഞ്ഞു. ആദ്യ സർവീസിൽ മന്ത്രി യാത്രക്കാരനാകുകയും ചെയ്തു. നെയ്യാറ്റിൻകര ഡിപ്പോയുടെ ആർഎസ്എം 452 എന്ന നമ്പർ ബസാണ് പുതിയ രൂപത്തിൽ പുനർജനിച്ചിരിക്കുന്നത്.
Kerala
കോതമംഗലം: കോതമംഗലം വടാട്ടുപാറ ചക്കിമേട് ഭാഗത്ത് റോഡിന് കുറുകെ കാട്ടാനക്കൂട്ടം. കുട്ടിയാന ഉള്‍പ്പെടെ പതിനഞ്ചോളം ആനകളാണ് റോഡില്‍ എത്തിയത്.
തിങ്കളാഴ്ച വൈകുന്നേരം 5.50 ഓടെയായിരുന്നു ബസിന് മുന്നില്‍ ആനക്കൂട്ടത്തിന്റെ റോഡ് ഉപരോധം. കോതമംഗലം-പൊങ്ങച്ചോട് കെഎസ്ആര്‍ടിസി ബസിനു മുന്നില്‍ അഞ്ചു മിനിറ്റിലേറെ സമയം ആനകള്‍ നിലയുറപ്പിച്ച ശേഷമാണ് റോഡില്‍ നിന്ന് പിന്‍വാങ്ങിയത്.
നേരത്തെ കോതമംഗലം കോട്ടപ്പടി പഞ്ചായത്തിലെ വാവേലിയില്‍ പകല്‍ സമയത്തും കാട്ടാനക്കൂട്ടം എത്തുന്നത് ഭീതി പടര്‍ത്തിയിരുന്നു.
National
ന്യൂഡൽഹി: കെഎസ്ആർടിസിയുടെ വിരമിക്കൽ ആനുകൂല്യങ്ങളുടെ വിതരണത്തിൽ ഇടപെടലുണ്ടാകുമെന്ന സൂചന നൽകി സുപ്രീംകോടതി. ജീവനക്കാർക്കുള്ള പെൻഷൻ വിതരണത്തിൽ സീനിയോറിട്ടി അടക്കം പാലിക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കുമെന്നും ജസ്റ്റീസുമാരായ ദീപാങ്കർ ദത്ത, സതീഷ് ചന്ദ്ര ശർമ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
കെഎസ്ആർടിസിയിൽനിന്ന് വെഹിക്കിൾ ഇൻസ്പെക്ടറായി 2024ൽ വിരമിച്ച പ്രദീപ് നായർ എന്ന ജീവനക്കാരന്റെ വിരമിക്കൽ ആനുകൂല്യങ്ങൾ നൽകുന്നതുമായി ബന്ധപ്പെട്ട ഹർജിയാണ് സുപ്രീംകോടതി പരിഗണിച്ചത്.
നഷ്ടം സഹിച്ച് എന്തിന് കെഎസ്ആർടിസി പ്രവർത്തിക്കുന്നുവെന്ന് ഹർജിയിൽ വാദം കേൾക്കുന്നതിനിടയിൽ സുപ്രീംകോടതി ചോദിച്ചു.
ഇതേ മേഖലയിൽ പ്രവർത്തിക്കുന്ന സ്വകാര്യ ബസ് സർവീസ് ലാഭത്തിൽ പ്രവർത്തിക്കുന്പോൾ സർക്കാർ ഉടമസ്ഥതയിലുള്ള സ്ഥാപനം എങ്ങനെ നഷ്ടം നേരിടുന്നുവെന്നും കോടതി ചോദിച്ചു.
എന്നാൽ ലാഭം മാത്രം നോക്കിയല്ല കളക്്ഷൻ കുറഞ്ഞ റൂട്ടുകളിൽ പൊതുജന താത്പര്യം കണക്കിലെടുത്ത് ബസ് ഓടുന്നുണ്ടെന്ന് കെഎസ്ആർടിസിയ്ക്ക് വേണ്ടി ഹാജരായ അഭിഭാഷകർ ചൂണ്ടിക്കാട്ടി.
അതേസമയം, നഷ്ടത്തിലാണെന്ന കാരണത്താൽ വിരമിക്കൽ ആനുകൂല്യങ്ങൾ വിതരണം ചെയ്യുന്നില്ലെന്ന സ്ഥാപനത്തിന്റെ വാദം കോടതി അംഗീകരിച്ചില്ല.
പെൻഷൻ നേടിയ 41,355 ജീവനക്കാർ തങ്ങൾക്കുണ്ടെന്നും 16000 കോടിയുടെ ബാധ്യതയ്ക്കു പുറമെ പ്രതിവർഷം 1500 കോടി രൂപയുടെ നഷ്ടം ഉണ്ടെന്നും അതിനാലാണ് വിരമിക്കൽ ആനുകൂല്യം വിതരണം ചെയ്യുന്നതിൽ വീഴ്ചയുണ്ടാകുന്നത് എന്നുമാണ് കെഎസ്ആർടിസിയുടെ വാദം.
Kerala
തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ കെഎസ്ആര്‍ടിസിയില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര അനുവദിക്കുമെന്ന കോണ്‍ഗ്രസ് പ്രഖ്യാപനത്തെ വിമര്‍ശിച്ച് ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാര്‍.
ആനുകൂല്യങ്ങള്‍ പ്രഖ്യാപിക്കുമ്പോള്‍ നടപ്പാക്കാന്‍ പറ്റുന്നതും അന്തസുള്ളതുമായ ആനുകൂല്യങ്ങള്‍ വേണം പ്രഖ്യാപിക്കാനെന്ന് ഗണേഷ് കുമാര്‍ കുറ്റപ്പെടുത്തി. ഇവിടെ കെഎസ്ആര്‍ടിസി രക്ഷപ്പെട്ടു വരികയാണ്. ഉദ്യോഗസ്ഥരുടെയും ജീവനക്കാരുടെയും കഠിനാധ്വാനത്തിന്റെ ഫലമാണിത്. അവര്‍ കഷ്ടപ്പെട്ട് രക്ഷപ്പെടുത്തി കൊണ്ടുവരുന്ന കെഎസ്ആര്‍ടിസിയെ തകര്‍ക്കരുതെന്നും ഗണേഷ് കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.
കര്‍ണാടകത്തില്‍ നശിപ്പിച്ചു. ഇവിടെ രക്ഷപ്പെട്ടു വരികയാണ്. നാലഞ്ചു മാസമായിട്ട് പച്ചപ്പിടിച്ച് വരികയാണ്. എല്ലാവര്ക്കും സന്തോഷം നല്കുന്ന വാര്‍ത്തയാണ് കെഎസ്ആര്‍ടിസിയുടെ ഉയര്‍ച്ച. ഉദ്യോഗസ്ഥരുടെയും ജീവനക്കാരുടെയും കഠിനാധ്വാനത്തിന്റെ ഫലമാണ്. അവരുടെ നല്ല പെരുമാറ്റമാണ്. കഷ്ടപ്പെടുത്തി അത് രക്ഷപ്പെടുത്തി വരികയാണ്.
ആനുകൂല്യങ്ങള്‍ പ്രഖ്യാപിക്കുമ്പോള്‍ നടപ്പാക്കാന്‍ കഴിയുന്നതും അന്തസുള്ളതുമായ ആനുകൂല്യങ്ങള്‍ പ്രഖ്യാപിക്കണമെന്നും ഗണേഷ് കുമാര്‍ കൂട്ടിച്ചേർത്തു.
Kerala
കൊച്ചി: മന്ത്രി കെ.ബി. ഗണേഷ്കുമാർ കെഎസ്ആർടിസിയുടെ ഐശ്വര്യമായി നിലനിൽക്കട്ടേയെന്നു ഹൈബി ഈഡൻ എംപി. പറഞ്ഞാൽ പറഞ്ഞതു ചെയ്യുന്ന മന്ത്രിയാണ് ഗണേഷ്കുമാർ. അതുകൊണ്ടാണ് എറണാകുളം കെഎസ്ആർടിസി ബസ്സ്റ്റാൻഡ് മികച്ച രീതിയിൽ നവീകരിക്കാനായത്.
പറയേണ്ടതു പറയേണ്ടവരോട് മുഖത്തു നോക്കി പറയുന്ന മന്ത്രിയാണ് അദ്ദേഹം. മറ്റു മന്ത്രിമാരോടുപോലും കാര്യങ്ങൾ തുറന്നു പറയുന്നതിൽ അദ്ദേഹത്തിനു മടിയില്ല. വകുപ്പ് നിലനിർത്തിക്കൊണ്ടുപോകുന്നതിൽ ഗണേഷ്കുമാറിന്റെ നേതൃത്വം വലിയ പങ്ക് വഹിക്കുന്നുണ്ട്.
പ്രതിസന്ധിയിലായ കെഎസ്ആർടിസിയിൽ കൃത്യമായി ശന്പളം നൽകുന്ന സ്ഥിതിയിലേക്കു മാറ്റിയത് അദ്ദേഹത്തിന്റെ മികവാണെന്നും ഹൈബി പറഞ്ഞു. നവീകരിച്ച എറണാകുളം കെഎസ്ആർടിസി ബസ് സ്റ്റാൻഡിന്റെ ഉദ്ഘാടനച്ചടങ്ങിലാണ് മന്ത്രിയെ ഹൈബി പ്രശംസിച്ചത്.
Kerala
കൊച്ചി: കെഎസ്ആർടിസിയുടെ ബിസിനസ് ക്ലാസ് ബസ് സർവീസ് ഈ മാസം 15ന് ആരംഭിക്കുമെന്ന് ഗതാഗതമന്ത്രി കെ.ബി. ഗണേഷ്കുമാർ. ടിക്കറ്റ് റിസർവ് ചെയ്യുന്നതിനോടൊപ്പം ഭക്ഷണം ബുക്ക് ചെയ്യാനുള്ള സൗകര്യം, മികച്ച ടോയ്ലറ്റ്, ബസ് ഹോസ്റ്റസ് സൗകര്യങ്ങൾ എന്നിവയോടെയാണ് ബിസിനസ് ക്ലാസ് ബസുകൾ സർവീസ് ആരംഭിക്കുന്നതെന്നും അദ്ദേഹം കൊച്ചിയിൽ പറഞ്ഞു.
നവീകരിച്ച എറണാകുളം കെഎസ്ആർടിസി ബസ് സ്റ്റാൻഡിന്റെയും പുതിയ ബസ് ടെർമിനലിന്റെ നിർമാണത്തിന്റെയും ഉദ്ഘാടനം നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കൊച്ചിയിൽനിന്ന് തിരുവനന്തപുരത്തേക്കും തിരിച്ചും സർവീസുകളുണ്ടാകും. സ്റ്റോപ്പുകളുടെ എണ്ണം കുറച്ച് നാലു മണിക്കൂറിനുള്ളിൽ ലക്ഷ്യസ്ഥാനത്ത് എത്തുന്ന തരത്തിലാണു സർവീസുകൾ ക്രമീകരിച്ചിരിക്കുന്നത്.
കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നു തമിഴ്നാട്ടിലേക്ക് ബജറ്റ് ടൂറിസം സർവീസുകൾ ആരംഭിക്കും. ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ചാകും സർവീസുകൾ. റിസോർട്ടുകളിൽ താമസം ഒരുക്കുന്ന റിസോർട്ട് ബജറ്റ് ടൂറിസം പദ്ധതിയും ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.
Kerala
കൊച്ചി: പൊതുവേദിയിൽ ഗതാഗതമന്ത്രി കെ.ബി. ഗണേഷ്കുമാറിനെ പുകഴ്ത്തി കോൺഗ്രസ് എംപി ഹൈബി ഈഡൻ. നവീകരിച്ച എറണാകുളം കെഎസ്ആർടിസി ബസ് സ്റ്റാൻഡിന്റെ ഉദ്ഘാടന ചടങ്ങിലാണ് ഹൈബി മന്ത്രിയെ വാനോളം പുകഴ്ത്തിയത്.
പറഞ്ഞാൽ പറഞ്ഞത് ചെയ്യുന്ന ആളാണ് ഗണേഷ്കുമാർ. കെഎസ്ആർടിസി എന്ന മുങ്ങാൻ പോയ കപ്പലിനെ അദ്ദേഹം കൃത്യമായി ശമ്പളം കൊടുക്കുന്ന ഒരു പ്രസ്ഥാനമാക്കി മാറ്റിയെന്നും മന്ത്രി കെഎസ്ആർടിസിയുടെ ഐശ്വര്യമായി നിലനിൽക്കട്ടെ എന്നും ഹൈബി ആശംസിച്ചു.
എറണാകുളം കെഎസ്ആർടിസി ബസ് സ്റ്റാൻഡ് നവീകരണം നടക്കും നടക്കുമെന്ന് പറഞ്ഞിരുന്നതല്ലാതെ ഒരു നടപടിയും ഉണ്ടായിരുന്നില്ല. നവീകരണത്തിന് 12 കോടി അനുവദിച്ചത് ഗണേഷ്കുമാർ എത്തിയ ശേഷമാണെന്നും അദ്ദേഹത്തോടെ നന്ദിയുണ്ടെന്നും ഹൈബി ഈഡൻ പറഞ്ഞു.
Kerala
കുമളി: വണ്ടിപ്പെരിയാറിൽ കെഎസ്ആർടിസി ബസും കോളജ് ബസും കൂട്ടിയിടിച്ച് 12 പേർക്ക് പരിക്കേറ്റു. ഇന്ന് രാവിലെ 8.30ന് 55-ാം മൈയിലിയായിരുന്നു അപകടം.
കോട്ടയത്തുനിന്നും കുമളിയിലേക്ക് പോയ കെഎസ്ആർടിസി ബസും മുണ്ടക്കയം പെരുവന്താനം സെന്റ് ആന്റണീസ് കോളജിന്റെ ബസുമാണ് അപകടത്തിൽപ്പെട്ടത്.
പരിക്കേറ്റവരെ പീരുമേട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല.
Kerala
തിരുവനന്തപുരം: കെഎസ്ആർടിസി ബസിടിച്ച് സ്കൂട്ടർ യാത്രികനായ യുവാവ് മരിച്ചു. വിഴിഞ്ഞം കോട്ടപ്പുറം ചരുവിള കോളനിയിൽ അന്തോണി അടിമയുടെയും സേസമ്മയുടെയും മകൻ വർഗീസ്(30) ആണ് മരിച്ചത്.
ഇന്ന് ഉച്ചയ്ക്കാണ് അപകടമുണ്ടായത്. മുക്കോല വിഴിഞ്ഞം റൂട്ടിൽ വില്ലേജ് ഓഫിസിന് എതിരെയുളള പെട്രോൾ പമ്പിന് സമിപമാണ് അപകടം. ഇലക്ട്രീഷനായും സൗണ്ട് സിസ്റ്റത്തിലുമായി ജോലി നോക്കുകയായിരുന്നു.
മുക്കോല ഭാഗത്തുളള സ്ഥാപനത്തിൽ ഇലക്ട്രിക്കൽ ജോലിചെയ്തശേഷം കോട്ടപ്പുറത്തുളള വീട്ടിലേക്ക് ഭക്ഷണം കഴിക്കാനെത്തിയതായിരുന്നു. പൂവാർ ഡിപ്പോയിൽനിന്ന് പുറപ്പെട്ട് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന ബസാണ് ഇടിച്ചത്.
റോഡിന്റെ ഇടതുവശം ചേർന്ന് വരികയായിരുന്ന സ്കൂട്ടറിൽ ബസിന്റെ ഇടതുഭാഗമിടിച്ച് തെറിച്ചുവീണ വർഗീസ് ബസിന്റെ അടിയിൽപ്പെടുകയും പിൻചക്രം തലയിൽ തട്ടിയുണ്ടായ അപകടത്തിലുമാണ് വർഗീസ് മരിച്ചത്.
നാട്ടുകാരെത്തി പെട്ടെന്നുതന്നെ വിഴിഞ്ഞത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ഡോക്ടർ മരണം സ്ഥിരീകരിച്ചു. മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. വിഴിഞ്ഞം പോലീസ് കേസെടുത്തു. അവിവാഹിതനാണ്. സഹോദരങ്ങൾ: മൈക്കിൾ, സുനിൽ, മിൽട്ടസ്.
Kerala
കട്ടപ്പന: ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് റോഡിലേക്ക് വീണ യുവാക്കളുടെ ശരീരത്തിലൂടെ കെഎസ്ആർടിസി ബസ് കയറിയിറങ്ങി. ഞായറാഴ്ച വെള്ളയാംകുടി കാണക്കാലിപ്പടിയിലുണ്ടായ അപകടത്തിൽ കൊച്ചുതോവാള പാപ്പായിൽ സൂരജ് സിബി (21), ഉപ്പുകണ്ടം നത്തുകല്ല് കൈപ്പകശേരി ഡോൺ തോമസ് (20) എന്നിവരാണ് മരിച്ചത്.
യുവാക്കൾ ബസിനെ ഓവർടേക്ക് ചെയ്യുന്നതിനിടെ എതിരേവന്ന ബൈക്കിലിടിച്ച് നിയന്ത്രണം വിട്ട് ബസിനടിയിലേക്ക് വീഴുകയായിരുന്നു. ഉടൻ തന്നെ ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും. പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.
District News
കുറവിലങ്ങാട്: കുറവിലങ്ങാട് വഴിയുള്ള ദീർഘദൂര സർവീസുകളും സ്റ്റേ ബസുകളുമടക്കം ഒന്നിനു പിറകേ ഒന്നായി നിർത്തി കെഎസ്ആർടിസി. സർവീസുകൾ ഇല്ലാതാകുന്നതോടെ യാത്രാക്ലേശം രൂക്ഷമാണെങ്കിലും ജനപ്രതിനിധികളടക്കമുള്ളവർ മൗനം പാലിക്കുന്നതിനാൽ നടപടികളുണ്ടാകുന്നില്ല.
സ്റ്റേ ബസുകളടക്കം നിർത്തലാക്കിയിട്ട് വർഷങ്ങൾ പിന്നിട്ടുവെങ്കിലും ചോദിച്ചുവാങ്ങാൻ ആരുമില്ലാത്ത അവസ്ഥയാണ്. ദീർഘദൂര സർവീസുകൾ റൂട്ടുമാറ്റിയും കെഎസ്ആർടിസി നാടിനോടു ചിറ്റമ്മനയം പുലർത്തുന്നു. സ്റ്റേഷൻമാസ്റ്റർ ഓഫീസടക്കമുണ്ടായിരുന്ന നാടാണ് ഇപ്പോൾ നിലയ്ക്കുന്ന സർവീസുകളുടെ പേരിൽ കിതയ്ക്കുന്നത്.
ഓർഡിനറി സർവീസുകൾ ചെയിനിൽ ഒതുങ്ങി
ഒന്നാം നമ്പർ സംസ്ഥാന ഹൈവേയായ എംസി റോഡിൽ ഓർഡിനറി സർവീസുകൾ വല്ലപ്പോഴും എത്തിയാൽ ഭാഗ്യം. മോനിപ്പള്ളി, ഉഴവൂർ വഴിയുള്ള ചെയിനാണ് ഏക ആശ്രയം. വൈക്കം-പാലാ റൂട്ടിൽ ചെയിൻ സർവീസ് എണ്ണത്തിൽ കുറഞ്ഞെങ്കിലും ആശ്രയം അതു മാത്രമാണ്. പത്തിൽനിന്ന് ആറിലെത്തിനിൽക്കുകയാണ് ബസുകളുടെ എണ്ണം.
ചരിത്രമായ സ്റ്റേ ബസുകൾ നിരവധി
കോട്ടയം-വാക്കാട്-ചേരുംതടം, കോട്ടയം-ഞീഴൂർ-പെരുവ, കോട്ടയം-വെളിയന്നൂർ, പാലാ-കുറവിലങ്ങാട്, കോട്ടയം-കുറവിലങ്ങാട്-മോനിപ്പള്ളി, കോട്ടയം- ഇലഞ്ഞി, കോട്ടയം-മോനിപ്പള്ളി-ശാന്തിപുരം-പെരുവ -പിറവം എന്നിവയാണ് നിലച്ച സ്റ്റേ സർവീസുകൾ. രാത്രി 9.30ന് പാലായിൽനിന്ന് പുറപ്പെട്ടിരുന്ന സ്റ്റേ ബസ് നിറുത്തലാക്കിയതോടെ രാത്രി എഴു കഴിഞ്ഞാൽ പാലായിൽനിന്ന് കുറവിലങ്ങാട്ടെത്താൻ ഏറ്റുമാനൂരിലെത്തി എംസി റോഡിലെ ബസുകളെ ആശ്രയിക്കണം.
നിലച്ചുപോയവയും നിരവധി
കോട്ടയം-വലിയപാറ വഴി ഉഴവൂർ, കോട്ടയം-കാണക്കാരി വഴി കൂത്താട്ടുകുളം, വൈക്ക -കാട്ടാന്പാക്ക് വഴി കുറവിലങ്ങാട്, പാലാ-കിടങ്ങൂർ, കൂടല്ലൂർ, വെമ്പള്ളി, വൈക്കം വഴി എറണാകുളം എൽഎസ് ഓർഡിനറി, പാലാ-ഞീഴൂര്‍-പെരുവ വഴി എറണാകുളം എൽഎസ് ഓർഡിനറി, പാലാ-കാട്ടാന്പാക്ക് വഴി വൈക്കം, പാലാ-കുറപ്പന്തറ-കല്ലറ വഴി ആലപ്പുഴ, തൊടുപുഴ-കുറപ്പന്തറ-കല്ലറ വഴി ചേർത്തല, കോട്ടയം-മോനിപ്പള്ളി വഴി പിറവം, കോട്ടയം-ഞീഴൂർ വഴി പിറവം, എറണാകുളം-പാലാ വഴി മുണ്ടക്കയം- ഇളങ്കാട് ഫാസ്റ്റ്, എറണകുളം-പാലാ-പൊൻകുന്നം വഴി മുണ്ടക്കയം എൽഎസ് ഓർഡിനറി, എറണകുളം-പാലാ-പൊൻകുന്നം വഴി കുമളി ഫാസ്റ്റ്, പൊൻകുന്നം-പാലാ-കടുത്തുരുത്തി വഴി അമൃത ആശുപത്രി എൽഎസ് ഓർഡിനറി, തൊടുപുഴ-കോട്ടയം മെഡിക്കൽ കോളജ്, പാലാ-വൈക്കം വഴി എറണാകുളം എൽഎസ് ഓർഡിനറി, പാലാ- കുറവിലങ്ങാട്-എറണാകുളം വഴി അമ്പയത്തോട് (ഫാസ്റ്റ്) സർവീസുകൾ നിർത്തലാക്കിയവ യിൽപ്പെടുന്നു.
റൂട്ടുമാറ്റവും വിന
ചങ്ങനാശേരിയിൽനിന്ന് കുറവിലങ്ങാട് വഴി സർവീസ് നടത്തിയിരുന്ന വേളാങ്കണ്ണി ബസ് അടുത്തനാളിൽ കുറവിലങ്ങാടിനെ ഉപേക്ഷിച്ച് റൂട്ട് മാറ്റി. എരുമേലിയിൽനിന്ന് പാലാ -കുറവിലങ്ങാട് വഴി സർവീസ് നടത്തിയിരുന്ന എറണാകുളം ബസ് മുന്നറിയിപ്പുമില്ലാതെ കഴിഞ്ഞ മാസം മുതൽ മരങ്ങാട്ടുപിള്ളി - ഉഴവൂർ വഴിയാക്കി യാത്ര.
കോട്ടയം - ഉഴവൂർ - രാമപുരം - തൊടുപുഴ വഴി കട്ടപ്പനയ്ക്കു തുടങ്ങിയ സർവീസ് ഇപ്പോൾ പാലാ വഴിയാണ് കട്ടപ്പനയ്ക്കു പോകുന്നത്. കൊട്ടാരക്കരയിൽനിന്ന് കർണാടകയിലെ സുള്ള്യയിലേക്കു നടത്തിയിരുന്ന സൂപ്പർ ഡീലക്സ് ബസ് ഇപ്പോൾ കടുത്തുരുത്തി - എറണാകുളം വഴിയാക്കിയും കുറവിലങ്ങാടിനെ കൈവിട്ടു.
Kerala
തിരുവനന്തപുരം: കെഎസ്ആർടിസി പിരിച്ചുവിട്ട എംപാനൽ ജീവനക്കാരെ തിരിച്ചെടുക്കണമെന്നും അവർക്ക് മുൻകാല പ്രാബല്യത്തോടെ അർഹമായ അൻപത് ശതമാനം സർവീസ് ആനുകൂല്യങ്ങൾ നൽകണമെന്നും ഇൻഡസ്ട്രിയൽ ട്രൈബൂണൽ.
പിരിച്ചുവിടപ്പെട്ട 3500 ഓളം വരുന്ന എംപാനലുകാരെ തിരിച്ചെടുക്കണമെന്നും അവരെ പിരിച്ചുവിട്ട അന്നുമുതൽ പുനർനിയമനം നൽകുന്ന കാലയളവുവരെ 50 ശതമാനം വേതനം നൽകണമെന്നും ഉത്തരവിൽ പറയുന്നു. ട്രൈബ്യൂണൽ ജഡ്ജി കെ.ജെ. സ്മിത ജാക്സനാണ് കേസ് പരിഗണിച്ചത്.
ഏറ്റവും കുറഞ്ഞത് ഒരു വർഷം 249 ദിവസം തുടർച്ചയായി ജോലി ചെയ്ത ശേഷം പിരിച്ചുവിടപ്പെട്ട എംപാനലുകാരെയാണ് ഈ ഉത്തരവ് പ്രകാരം തിരിച്ചെടുത്ത് ആനുകൂല്യം നൽകേണ്ടത്. ഉദ്യോഗസ്ഥരെ തിരിച്ചെടുക്കുന്നതിനെ ശക്തമായി എതിർത്ത കെഎസ്ആർടിസി കേസ് വിചാരണയിൽ എം പാനലുകാരുടെ വിവരങ്ങൾ ബോധപൂർവം മറച്ചുവച്ച് കോടതിയെ കബളിപ്പിക്കാൻ ശ്രമിച്ചതിനെ കോടതി രൂക്ഷമായി വിമർശിച്ചു.
ഉദ്യോഗസ്ഥരുടെ കുറവ് പരിഹരിക്കാൻ സ്ഥാപനം കണ്ടക്ടർ, ഡ്രൈവർ, മെക്കാനിക്ക്, അഡ്മിനിസ്ട്രേറ്റീവ് തസ്തികകളിൽ എംപനാലുകാരെ നിയമിച്ച് പ്രവർത്തിച്ചു വന്നു. 179 ദിവസം പൂർത്തിയാകുന്പോൾ ഇവരെ പറഞ്ഞ് വിട്ട് ഒരു ദിവസം കഴിഞ്ഞ് വീണ്ടും നിയമനം നൽകുന്ന രീതിയാണ് അവലംബിച്ച് വന്നിരുന്നത്.
Kerala
തിരുവനന്തപുരം: 2018ൽ കെഎസ്ആർടിസിയിൽ പിരിച്ചുവിട്ട 3055 എംപാനൽ ജീവനക്കാരെ തിരിച്ചെടുത്ത് സ്ഥിരപ്പെടുത്താൻ ഉത്തരവ്. നാലാഴ്ചയ്ക്കുള്ളിൽ നടപടികൾ പൂർത്തിയാക്കാനും 2018 മുതലുള്ള 50 ശതമാനം വേതനം നൽകാനും തിരുവനന്തപുരം ഇൻഡസ്ട്രിയൽ ട്രൈബ്യൂണൽ ഉത്തരവിട്ടു.
2018ൽ പിഎസ്സി റാങ്ക് പട്ടിക വന്നതിന് പിന്നാലെയാണ് ഹൈക്കോടതി ഉത്തരവിനെ തുടർന്ന് എംപാനൽ ജീവനക്കാരെ പിരിച്ചുവിട്ടത്. അർഹരായവരെ സ്ഥിരപ്പെടുത്തണമെന്നും നാലാഴ്ചക്കുള്ളിൽ നടപടികൾ പൂർത്തിയാക്കണമെന്നും പിരിച്ചുവിട്ട സമയം മുതൽ ഇതുവരെയുള്ള 50 ശതമാനം വേതനം നൽകണമെന്നും ഉത്തരവിൽ പറയുന്നു.
സ്ഥിരപ്പെടുത്താൻ ഒഴിവില്ലെങ്കിൽ അടുത്ത അഞ്ച് വർഷത്തിനിടെ പകുതി നിയമനം എംപാനലുകാർക്കായി മാറ്റിവെക്കണം. കെഎസ്ആർടിസി വർക്കേഴ്സ് ഫെഡറേഷൻ അഡ്വ. ലിജു സ്റ്റീഫൻ മുഖേന നൽകിയ ഹർജിയിലാണ് ഉത്തരവ്.
Kerala
തിരുവനന്തപുരം: കെഎസ്ആര്‍ടിസിയ്ക്ക് സര്‍ക്കാര്‍ സഹായമായി 73.50 കോടി രൂപകൂടി അനുവദിച്ചതായി ധനകാര്യ മന്ത്രി കെ.എന്‍ ബാലഗോപാല്‍. പെന്ഷന് വിതരണത്തിനുള്ള പ്രതിമാസ തുകയാണ് ലഭ്യമാക്കിയത്.
ഈ വര്‍ഷം ഇതിനകം 1,399 കോടി രൂപയാണ് കെഎസ്ആര്‍ടിസിയ്ക്ക് സര്‍ക്കാര്‍ സഹായമായി ലഭിച്ചത്. പെന്ഷന് വിതരണത്തിന് 879 കോടി രൂപയും പ്രത്യേക സഹായമായി 520 കോടി രൂപയും ലഭിച്ചു.
ഈ വര്‍ഷം ബജറ്റില്‍ കോര്‍പ്പറേഷനായി നീക്കിവച്ചത് 900 കോടി രൂപയാണ്. ഇതിനുപുറമെ 499 കോടി രൂപയാണ് അധികമായി കെഎസ്ആര്‍ടിസിയ്ക്ക് ലഭ്യമാക്കിയതെന്നും ധനമന്ത്രി അറിയിച്ചു.
Kerala
ചാത്തന്നൂർ: കെഎസ്ആർടിസിയുടെ ഫാസ്റ്റ് പാസഞ്ചർ സർവീസുകളിലും യാത്രക്കാർക്ക് സീറ്റ് ഓൺലൈനായി റിസർവ് ചെയ്യാൻ സംവിധാനമൊരുക്കുന്നു. നിലവിൽ അന്തർ സംസ്ഥാന സർവീസുകളിലും സൂപ്പർ ക്ലാസ് സർവീസുകളിലും ദീർഘദൂര സൂപ്പർ ഫാസ്റ്റ് സർവീസുകളിലുമാണ് ഓൺലൈനായി റിസർവേഷൻ സൗകര്യമുള്ളത്.
ഒന്നിലധികം ജില്ലകളിലൂടെ സർവീസ് നടത്തുന്ന ഫാസ്റ്റ് പാസഞ്ചറുകളിലാണ് റിസർവേഷൻ നടപ്പാക്കുന്നത്. സർക്കുലർ സർവീസ് നടത്തുന്ന ഫാസ്റ്റ് പാസഞ്ചറുകളിൽ ഇത് നടപ്പാക്കില്ല. വയോജനങ്ങൾക്കും സ്ത്രീകൾക്കും റിസർവേഷൻ സൗകര്യമൊരുക്കുന്ന ഫാസ്റ്റ് പാസഞ്ചറുകളിൽ പ്രത്യകം സീറ്റുകൾ സംവരണം ചെയ്തിരിക്കും.
ഒരു സ്ത്രീയോ വയോധികനോ ഇരിക്കുന്ന സീറ്റിൽ മറ്റ് പുരുഷ യാത്രക്കാർക്ക് ഇരിക്കാൻ കഴിയാത്ത വിധത്തിലായിരിക്കും റിസർവേഷൻ സീറ്റുകൾ ഒരുക്കുന്നതെന്ന് ഓപ്പറേഷൻസ് വിഭാഗം എക്സിക്യൂട്ടീവ് ഡയറക്ടർ ജി.പി.പ്രദീപ് കുമാർ പറഞ്ഞു.
ഫാസ്റ്റ് പാസഞ്ചറുകളിൽ റിസർവേഷൻ സൗകര്യം ഒരുക്കുന്നത് സ്ത്രീകൾക്കും വയോധികർക്കും ആശ്വാസമാകുമെന്ന പ്രതീക്ഷയാണ് കെഎസ് ആർടിസിക്ക്. നിലവിൽ സൂപ്പർ ക്ലാസ് സർവീസുകളിൽ റിസർവേഷൻ നടത്തുന്ന അതേ സംവിധാനത്തിലായിരിക്കും ഫാസ്റ്റ് പാസഞ്ചറുകളിലെയും റിസർവേഷൻ രീതി.
Kerala
തിരുവനന്തപുരം: ഗജരാജ സ്ലീപർ ബസ് വീണ്ടും പ്രതിദിന സർവീസ് ആരംഭിച്ചു. തിരുവനന്തപുരത്ത് നിന്നും നാഗർകോവിൽ വഴി ബംഗളൂരുവിലേക്കുള്ള കെഎസ്ആർടിസി എസി ഗജരാജ സ്ലീപർ ബസ് വീണ്ടും സർവീസ് ആരംഭിച്ചിരിക്കുന്നത്.
തമിഴ്നാട്ടിലെ സേലത്തിന് സമീപം നാല് മാസം മുൻപ് ബസ് അപകടത്തിൽപെട്ടതിന് പിന്നാലെ ഒരു ബസ് മാത്രം ഉപയോഗിച്ച് ഒന്നിടവിട്ട ദിവസങ്ങളിലാക്കി സർവീസ് പുനഃക്രമീകരിച്ചിരുന്നു. ഈ സർവീസ് ആണ് പ്രതിദിന സർവീസായി വീണ്ടും ആരംഭിച്ചത്.
കണിയാപുരം ഡിപ്പോയിൽ നിന്നും ആരംഭിക്കുന്ന സർവീസ് കഴക്കൂട്ടം, ടെക്നോപാർക്ക്, തമ്പാനൂർ, നെയ്യാറ്റിൻകര, പാറശാല, കളിയിക്കാവിള, നാഗർകോവിൽ, തിരുനൽവേലി, മധുര, കരൂർ, സേലം, ഹൊസൂർ വഴിയാണ് ബംഗളൂരുവിലേക്കെത്തുന്നത്.
കണിയാപുരം ഡിപ്പോയിൽ നിന്നും വൈകിട്ട് ആറോടെ പുറപ്പെടുന്ന ബസ് രാവിലെ 8.30ന് ബംഗളൂരുവിലെത്തിച്ചേരും. തിരികെ എല്ലാ ദിവസവും വൈകിട്ട് ഏഴോടെ സാറ്റലൈറ്റ് ടെർമിനലിൽ നിന്നു പുറപ്പെടുന്ന ബസ് രാവിലെ 9.30ഓടെ കണിയാപുരത്തെത്തും.
Kerala
തൃശൂർ: കുന്നംകുളത്ത് കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്. ശനിയാഴ്ച രാത്രിയാണ് അപകടമുണ്ടായത്. 20-ലേറെ പേർക്ക് അപകടത്തിൽ പരിക്കേറ്റിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം.
കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസുകൾ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. പരിക്കേറ്റ ആരുടെയും നില ഗുരുതരമല്ല.
തിരുവനന്തപുരം സ്വിഫ്റ്റ് സൂപ്പർ ഫാസ്റ്റ് ബസും ചെങ്ങന്നൂർ സൂപ്പർ ഫാസ്റ്റ് ബസുമാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവർ കുന്നംകുളത്തെ ആശുപത്രിയിൽ ചികിത്സയിലാണ്. പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.
Kerala
കൊല്ലം: മധുര-കൊല്ലം കെഎസ്ആര്‍ടിസി ഫാസ്റ്റ് പാസഞ്ചറിൽ കണ്ടക്ടറെ ആക്രമിച്ച യാത്രക്കാരൻ കസ്റ്റഡിയിൽ. മുഖത്തല സ്വദേശിയായ കണ്ടക്ടർ വിനുവിനെ ആക്രമിച്ച ഇരവിപുരം സ്വദേശി അരുണാണ് കസ്റ്റഡിയിലായത്.
കുണ്ടറ പോലീസാണ് അരുണിനെ കസ്റ്റഡിയിലെടുത്തത്. വ്യാഴാഴ്ച രാത്രിയോടെയായിരുന്നു സംഭവം. ബസിന്റെ ഫുട്ബോർഡിൽ നിന്ന് കയറി നിൽക്കാൻ ആവശ്യപ്പെട്ടതിനാണ് അരുൺ വിനുവിനെ ആക്രമിച്ചത്. മർദിക്കുകയം മുഖത്ത് കടിച്ച് പരിക്കേൽപ്പിക്കുകയും ചെയ്തു.
കണ്ടക്ടറെ ഉടൻ തന്നെ ആശുപത്രിയിലേയ്ക്ക് മാറ്റുകയായിരുന്നു. സംഭവത്തെതുടര്‍ന്ന് ബസിന്റെ യാത്ര തുടരാൻ വൈകി. പകരം കണ്ടക്ടർ വന്നശേഷമാണ് ബസ് സർവീസ് തുടർന്നത്.
Kerala
തിരുവനന്തപുരം: കെഎസ്ആർടിസിയിൽ യാത്ര ചെയ്ത ശബരിമല തീർഥാടകരെ രാത്രി വഴിയിൽ ഇറക്കിവിട്ടെന്ന പരാതിയില്‍ കടുത്ത നടപടിയെടുത്ത് ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ. വയോധികരും കുട്ടിയും ഉൾപ്പെടുന്ന13 അംഗ സംഘത്തിനാണ് ദുരനുഭവമുണ്ടായത്.
സംഭവത്തെ തുടർന്ന് താത്കാലിക ജീവനക്കാരനായ ബസ് ഡ്രൈവറെ പിരിച്ചുവിടാനും, കണ്ടക്ടറെ സ്ഥലം മാറ്റാനും മന്ത്രി നിർദേശം നല്‍കിയിട്ടുണ്ട്. തിരുവനന്തപുരം പൂവാറിൽ നിന്ന് കാസർഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട്ടേയ്ക്കാണ് കണ്ടക്ടറെ സ്ഥലംമാറ്റിയത്.
ചൊവ്വാഴ്ച രാത്രിയായിരുന്നു പരാതിയ്ക്ക് ആസ്പദമായ സംഭവം. പമ്പയിൽ നിന്നും നിലയ്ക്കൽ സ്റ്റാൻഡിലേക്ക് ടിക്കറ്റ് എടുത്തവരെയാണ് വഴിയിൽ ഇറക്കിവിട്ടത്. നിലയ്ക്കൽ സ്റ്റാന്‍ഡിലായിരുന്നു തീര്‍ഥാടകര്‍ക്ക് ഇറങ്ങേണ്ടിയിരുന്നത്.
എന്നാൽ ബസ് സ്റ്റാൻഡിൽ കയറാതെ ഒരു കിലോമീറ്റർ അപ്പുറമുള്ള വനമേഖലയിൽ തീര്‍ഥാടകരെ ഇറക്കിവിട്ടെന്നാണ് പരാതി. സംഭവത്തിന്റെ ദൃശ്യങ്ങൾ ഇതോടകം സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ വ്യാപകമായി പ്രചരിച്ചിട്ടുണ്ട്.
ഏറെ നേരം വനമേഖലയിൽ കാത്തുനിന്നശേഷം മറ്റൊരു വാഹനം വിളിച്ചുവരുത്തിയ ശേഷമാണ് സംഘത്തിന് വീണ്ടും യാത്ര തുടരാനായത്. സംഭവത്തിൽ വിശദമായ അന്വേഷണത്തിനും മന്ത്രി നിർദേശം നൽകിയിട്ടുണ്ട്.
Viral
നിയമങ്ങൾ കടലാസിൽ ഉറങ്ങുമ്പോൾ ജനങ്ങൾ തെരുവിലിറങ്ങുന്ന അപൂർവ്വ കാഴ്ചയ്ക്കാണ് കർണാടക സാക്ഷ്യം വഹിക്കുന്നത്. 10 വർഷത്തിലേറെയായി നിരോധനം നിലനിൽക്കുന്ന ഗുഡ്ക, പുകയില ഉൽപ്പന്നങ്ങൾ എന്നിവയുടെ പരസ്യങ്ങൾ സർക്കാർ ബസുകളിൽ തന്നെ പ്രത്യക്ഷപ്പെട്ടതാണ് വലിയൊരു ജനകീയ പ്രതിഷേധത്തിന് വഴിതുറന്നത്.
2013-ൽ ലോക പുകയില വിരുദ്ധ ദിനത്തോടനുബന്ധിച്ചാണ് കർണാടകയിൽ ഇത്തരം ഉൽപ്പന്നങ്ങളുടെ നിർമ്മാണവും വിതരണവും വിൽപനയും കർശനമായി നിരോധിച്ചത്.
എന്നാൽ നിയമം നടപ്പിലാക്കേണ്ട അധികാരികൾ തന്നെ വരുമാനത്തിനായി ലഹരി പരസ്യങ്ങളെ പ്രോത്സാഹിപ്പിക്കുന്നു എന്ന ആരോപണം ശക്തമാണ്. ഈ സാഹചര്യത്തിലാണ് 2026 ജനുവരി മാസത്തിൽ സംസ്ഥാനത്തെ യുവതലമുറയും സ്ത്രീകളും ഈ വിഷയത്തിൽ നേരിട്ട് ഇടപെടാൻ തീരുമാനിച്ചത്.
പൊതുഗതാഗത സംവിധാനങ്ങളിൽ പതിച്ചിട്ടുള്ള പുകയില പരസ്യങ്ങൾ ജനങ്ങൾ തന്നെ നേരിട്ട് കീറിയെറിയുന്ന ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാവുകയാണ്.
ഏറ്റവും ഒടുവിലായി പുറത്തുവന്ന ഒരു വീഡിയോയിൽ, രണ്ട് സ്ത്രീകൾ ചേർന്ന് ഒരു സർക്കാർ ബസിലെ ഗുഡ്ക പരസ്യം ആവേശത്തോടെ നീക്കം ചെയ്യുന്നത് കാണാം.
സോഷ്യൽ മീഡിയയിൽ പ്രചരിച്ച ഈ ദൃശ്യങ്ങൾ നിമിഷങ്ങൾക്കുള്ളിൽ തന്നെ ലക്ഷക്കണക്കിന് ആളുകളിലേക്ക് എത്തി. അധികാരികളുടെ അനാസ്ഥയ്ക്കെതിരെ ജനങ്ങൾ നടത്തുന്ന ഈ പോരാട്ടത്തെ സോഷ്യൽ മീഡിയ ഉപയോക്താക്കൾ വൻതോതിൽ അഭിനന്ദിക്കുന്നുണ്ട്.
ലഹരി വസ്തുക്കൾ വിൽക്കുന്നത് നിരോധിക്കുകയും എന്നാൽ അവയുടെ പ്രചാരണത്തിലൂടെ ലാഭമുണ്ടാക്കാൻ ശ്രമിക്കുകയും ചെയ്യുന്ന സർക്കാരിന്റെ ഇരട്ടത്താപ്പാണ് ഇവിടെ ചോദ്യം ചെയ്യപ്പെടുന്നത്.
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും സമാനമായ രീതിയിലുള്ള പ്രതികരണങ്ങൾ ആവശ്യമാണെന്ന അഭിപ്രായങ്ങളും ഉയരുന്നുണ്ട്. നിയമം നടപ്പിലാക്കാൻ അധികൃതർ മടിക്കുമ്പോൾ സ്വന്തം ആരോഗ്യവും വരുംതലമുറയുടെ സുരക്ഷയും മുൻനിർത്തി ജനങ്ങൾ തന്നെ കടിഞ്ഞാൺ ഏറ്റെടുക്കുന്ന ഈ രീതി സാമൂഹിക മാറ്റത്തിന്റെ പുതിയൊരു മുഖമാണ് തുറന്നുകാട്ടുന്നത്.
Kerala
കൊച്ചി: കെഎസ്ആര്‍ടിസി വനിതാ കണ്ടക്ടര്‍മാരുടെ ആര്‍ത്തവ അവധി ഗൗരവമുള്ള വിഷയമെന്നു ഹൈക്കോടതി. കെഎസ്ആര്‍ടിസിയില്‍ ആര്‍ത്തവ അവധി നയം രൂപീകരിക്കാനാകുമോയെന്ന കാര്യത്തില്‍ ജസ്റ്റീസ് എന്‍. നഗരേഷ് സംസ്ഥാന സര്‍ക്കാരിന്റെ വിശദീകരണം തേടി.
കെഎസ്എസ്ആറില്‍ ഇത്തരം വ്യവസ്ഥയില്ലെന്നും അവധി അനുവദിക്കാനാകില്ലെന്നുമായിരുന്നു സര്‍ക്കാര്‍ അഭിഭാഷകൻ കോടതിയെ അറിയിച്ചത്.
എന്നാല്‍, ശമ്പളത്തോടെയുള്ള ആര്‍ത്തവ അവധി നയം സംസ്ഥാനത്തു പരിഗണിക്കാമോയെന്നതില് നിലപാട് അറിയിക്കണമെന്നാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.
കെഎസ്ആര്‍ടിസി ഇരട്ട ഡ്യൂട്ടി സമ്പ്രദായം പിന്തുടരുന്നുണ്ടെന്നും കണ്ടക്ടര്‍മാര്‍ പ്രതിദിനം 14 മുതല്‍ 16 മണിക്കൂര്‍ വരെ ജോലി ചെയ്യേണ്ടിവരുന്നുവെന്നുമാണ് വനിതാ കണ്ടക്ടര്‍മാരായ ഹര്‍ജിക്കാരുടെ അഭിഭാഷകന് വാദിച്ചത്.
അതിനാല്‍ വനിതാ കണ്ടക്ടര്‍മാര്‍ക്ക് രണ്ടു ദിവസത്തെ ശമ്പളത്തോടുകൂടിയ ആര്‍ത്തവ അവധി അനുവദിക്കണമെന്നായിരുന്നു ആവശ്യം.
Kerala
തിരുവനന്തപുരം: അബദ്ധത്തിൽ പോലും മുൻ മേയർ ആര്യ രാജേന്ദ്രനെ കാണരുതേയെന്ന് പ്രാർഥനയോടെയാണ് മുന്നോട്ടുപോകുന്നതെന്ന് മുൻ കെഎസ്ആർടിസി ജീവനക്കാരൻ യദു. കെഎസ്ആർടിസിയിലെ ജോലി നഷ്ടമായതിനെ തുടർന്ന് നിലവിൽ ഓൺലൈൻ ഭക്ഷണ വിതരണം ചെയ്യുകയാണ് യദു.
2024 ഏപ്രില്‍ 27 ന് രാത്രി 10ഓടെ ആയിരുന്നു പാളയം സാഫല്യം കോംപ്ലക്സിന് സമീപം യദുവിന്റെ ജീവിതം മാറ്റി മറിച്ച സംഭവം നടക്കുന്നത്. ആര്യയും ഭര്‍ത്താവും എംഎല്‍എയുമായ സച്ചിന്‍ദേവും സഞ്ചരിച്ചിരുന്ന കാറില്‍ ബസ് തട്ടിയെന്ന് ആരോപിച്ചായിരുന്നു നടുറോഡില്‍ വാക്കേറ്റമുണ്ടായത്.
മേയറെയും മറ്റുള്ളവരെയും അശ്ലീല ആംഗ്യം കാണിച്ചെന്ന് ആരോപിച്ച് പിന്നാലെ യദുവിന്റെ പേരിൽ പോലീസ് കേസെടുത്തിരുന്നു. സംഭവം കഴിഞ്ഞ് വർഷങ്ങൾ കഴിഞ്ഞിട്ടും കേസെവിടെയുമെത്താത്തതിനാൽ തിരികെ ജോലിയിൽ പ്രവേശിക്കാൻ യദുവിന് സാധിച്ചില്ല.
ഇതേ തുടർന്നാണ് കുടുംബം നോക്കാൻ യദു ഓൺലൈൻ ഭക്ഷണ വിതരണവുമായി മുന്നോട്ടുപോകുന്നത്. സ്വകാര്യ ബസുകളിൽ ജോലി നോക്കിയെങ്കിലും മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ എപ്പോഴും തന്റെ വാഹനം പിടികൂടിയിരുന്നതായി യദു പറയുന്നു.
ഇതോടെ ബസ് ഉടമകളും ഒഴിവാക്കാൻ തുടങ്ങി. മറ്റ് വഴികളില്ലാതായതോടെയാണ് ഈ ജോലി തെരഞ്ഞെടുത്തതെന്നും യദു പറയുന്നു. വിവാദത്തിന് ശേഷം ആര്യാ രാജേന്ദ്രനെ നേരിട്ട് കണ്ടിട്ടില്ല. കാണരുതെന്നാണ് പ്രാർഥനയെന്നും യദു പറയുന്നു.
കണ്ടാൽ വീണ്ടും പുതിയ കള്ളക്കേസ് വല്ലതും കൊടുത്താൽ ഇനിയും ദുരിതത്തിലാകുമെന്നാണ് യദുവിന്റെ ആരോപണം. നിലവിൽ ആര്യയുടെ വീട് ഉൾപ്പെടുന്ന മുടവൻമുകൾ ഭാഗത്താണ് യദു ഭക്ഷണവിതരണം നടത്തുന്നത്.
തദ്ദേശ തെരഞ്ഞെടുപ്പ് സമയത്ത് ബിജെപി അധികാരത്തിലെത്തിയാൽ മേയറുടെ ഡ്രൈവറായി തന്നെ നിയമിക്കുമെന്നെല്ലാം സാമൂഹ്യമാധ്യമങ്ങളിൽ വലിയ പ്രചാരണം നടന്നിരുന്നതായി യദു പറയുന്നു. എന്നാൽ ഔദ്യോഗികമായി ഒരു വിളിയും വന്നിട്ടില്ലെന്നും ജോലിക്കുള്ള അപേക്ഷ സമർപ്പിച്ചിട്ടുണ്ടെന്നും യദു വ്യക്തമാക്കി.
Kerala
ആലപ്പുഴ: മാവേലിക്കരയിൽ കെഎസ്ആർടിസി ബസ് ഡ്രൈവറെ മർദിച്ച സംഭവത്തിൽ രണ്ട് സ്വകാര്യ ബസ് ജീവനക്കാർ അറസ്റ്റിൽ. തിരുവല്ല സ്വദേശി മിഥുൻമോൻ, മാവേലിക്കര സ്വദേശി ദേവപ്രസാദ് എന്നിവരാണ് കേസിൽ പിടിയിലായത്.
മാവേലിക്കര കെഎസ്ആർടിസി ഡിപ്പോയിലെ ഡ്രൈവർക്കാണ് മർദനമേറ്റത്. ബസിനെ മറികടക്കുന്നത് സംബന്ധിച്ച തർക്കമാണ് ആക്രമണത്തിൽ കലാശിച്ചതെന്ന് പോലീസ് വ്യക്തമാക്കി. കെഎസ്ആർടിസി കണ്ടക്ടറുടെ കളക്ഷൻ ബാഗ് തട്ടിത്തെറിപ്പിച്ചെന്നും പരാതിയിൽ പറയുന്നു.
ഞായറാഴ്ച ഉച്ചയോടെ മാന്നാർ-മാവേലിക്കര സംസ്ഥാന പാതയിൽ കാരാഴ്മ ബസ് സ്റ്റോപ്പിന് സമീപമായിരുന്നു സംഭവം. കെഎസ്ആർടിസി ബസ് സ്റ്റോപ്പിൽ യാത്രക്കാരെ ഇറക്കുമ്പോഴായിരുന്നു സ്വകാര്യ ബസ് വട്ടം നിർത്തുകയും ജീവനക്കാർ അതിക്രമിച്ച് കയറി ആക്രമണം നടത്തുകയും ചെയ്തത്.
പരിക്കേറ്റ കെഎസ്ആർടിസി ഡ്രൈവറെ മാവേലിക്കര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മാന്നാർ പോലീസ് സ്ഥലത്തെത്തി മൊഴി രേഖപ്പെടുത്തിയ ശേഷം പ്രതികളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. സംഭവത്തിൽ മോട്ടോർ വാഹന വകുപ്പും അന്വേഷണം തുടങ്ങിയിട്ടുണ്ട്.
Kerala
കൊല്ലം: ഇടത് സർക്കാർ കെഎസ്ആർടിസിയെ ലാഭത്തിലാക്കിയെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ. ബാലഗോപാൽ. കാലോചിതമായ പരിഷ്ക്കാരങ്ങളിലൂടെ സംസ്ഥാന സർക്കാരിന് കെഎസ്ആർടിസിയെ ലാഭത്തിലാക്കാൻ സാധിച്ചെന്ന് മന്ത്രി അഭിപ്രായപ്പെട്ടു.
അടിസ്ഥാന സൗകര്യ മേഖലയിലെ വിപുലീകരണം പൊതുഗതാഗത സംവിധാനങ്ങളെയും മെച്ചപ്പെടുത്തും. കെഎസ്ആർടിസിയുടെ വരുമാന വർധനവിനും യാത്രക്കാരുടെ സൗകര്യങ്ങൾ മെച്ചപ്പെടുത്താനും സർക്കാർ നടപ്പാക്കിയ പദ്ധതികൾ വിജയിച്ചുവെന്നും ബാലഗോപാൽ പറഞ്ഞു.
ഇടിസി അങ്കണവാടി ജംഗ്ഷൻ മുതൽ കൊട്ടാരക്കര വരെയും തിരിച്ചും സർവീസ് നടത്തുന്ന സർക്കുലർ മിനി ബസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു കെ.എൻ. ബാലഗോപാൽ. ഇടിസി ജംഗ്ഷനും പരിസര പ്രദേശങ്ങളും കേന്ദ്രീകരിച്ചുള്ള പുതിയ സ്ഥാപനങ്ങളിലേക്കെത്താൻ സാധിക്കും വിധമാണ് പുതിയ ബസ് സർവീസ് നടപ്പാക്കിയതെന്നും മന്ത്രി അറിയിച്ചു.
ഇടിസി ജംഗ്ഷൻ, തോട്ടമുക്ക്, നവോദയ, കൊട്ടാരക്കര റെയിൽവേ സ്റ്റേഷൻ, കൊട്ടാരക്കര ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിലൂടെ രാവിലെയും വൈകിട്ടുമായാണ് ബസ് സർവീസ്.
Kerala
ചാത്തന്നൂർ: കെ എസ്ആർടിസിയുടെ എല്ലാ സർവീസുകളും സർവീസ് റോഡു വഴി പോകണമെന്ന് രണ്ടാമതും ഉത്തരവ്. ആദ്യം ഇത്തരത്തിൽ ഉത്തരവ് നല്‍കിയിട്ടും ഡ്രൈവർമാർ ഉത്തരവ് അനുസരിക്കാതെ ഉയരപാതവഴി പാഞ്ഞു പോകുന്നതു വലിയ പരാതികൾക്കിടയാക്കിയതിനെത്തുടർന്നാണ് കഴിഞ്ഞ ദിവസം വീണ്ടും താക്കീതോടെ ഉത്തരവിറക്കിയത്. സർവീസ് റോഡ് വഴി പോയില്ലെങ്കിൽ കർശന ശിക്ഷാനടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പുമുണ്ട്.
കെഎസ്ആർടി സി ബസുകൾ ഉയരപാതയിലൂടെ പോകുമ്പോൾ യാത്രക്കാരെ കയറ്റാനോ ഇറക്കാനോ കഴിയില്ല. വെറുതേ ബസ് ഓടിക്കുന്നതിനു തുല്യമാണ് ഇത്. ടിക്കറ്റ് ചാർജ് ഇനത്തിൽ ലഭിക്കേണ്ട ലക്ഷങ്ങളാണ് ഇതു വഴി നഷ്ടമാകുന്നത്.
യാത്രക്കാർ സർവീസ് റോഡുകളിലെ ബസ്സ്റ്റോപ്പുകളിലാണ് ബസ് കാത്തു നില്‍ക്കുന്നത്. സർവീസ് റോഡിലൂടെ ബസ് വരാതാകുമ്പോൾ യാത്രക്കാർ സമാന്തര സർവീസ് പോലെയുള്ള വാഹനങ്ങളെ ആശ്രയിക്കും. ഇത്തരം വാഹനങ്ങൾ കെഎസ്ആർടിസിയുടെ ടിക്കറ്റ് നിരക്കിനേക്കാൾ കുറഞ്ഞ തുകയാണ് യാത്രാ കൂലിയായി വാങ്ങുന്നത്. ഇത് യാത്രക്കാർക്ക് സൗകര്യപ്രദമാണ്. സാമ്പത്തിക ലാഭവും ഉണ്ടാക്കി കൊടുക്കുന്നു. ഉയരപാതയിലൂടെ കാലിയായി ഓർഡിനറി ബസുകളും ലോക്കൽ ഫാസ്റ്റുകളും പോകുമ്പോൾ നഷ്ടം കെഎസ്ആർടിസിക്ക് മാത്രം.
സർവീസ് റോഡിലെ സ്റ്റോപ്പുകളിൽ യാത്രക്കാരെ ഇറക്കാത്തതുമൂലം, യാത്രക്കാർക്കുണ്ടായ കഷ്ടനഷ്ടങ്ങൾക്ക് നഷ്ടപരിഹാരം ആവശ്യപ്പെട്ട് സിഎംഡിയെ ഒന്നാം പ്രതിയാക്കി ഉപഭോക്തൃ തർക്ക പരിഹാര ഫോറത്തിൽ പരാതികളെത്തുന്നുണ്ട്. ഇതു കെഎസ്ആർടിസിക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കും. യാത്രക്കാർക്ക് നഷ്ടപരിഹാരം വിധിച്ചാൽ അത് ജീവനക്കാരിൽനിന്ന് ഈടാക്കി നൽകാനാണ് മാനേജ്മെന്റ് നീക്കം.
Kerala
നെടുമങ്ങാട്: പാൻട്രിയും ടോയ്ലെറ്റും അടക്കം ആധുനിക സൗകര്യങ്ങളുള്ള വോൾവോ ലക്ഷ്വറി ബസുകൾ കെഎസ്ആർടിസി ഉടൻ നിരത്തിലിറക്കുമെന്നു ഗതാഗതമന്ത്രി മന്ത്രി ബി. ഗണേഷ് കുമാർ.
ബസിൽ കണ്ടക്ടർക്കു പകരം പരിശീലനം സിദ്ധിച്ച ബസ് ഹോസ്റ്റസുമാരായിരിക്കും. രാജ്യത്ത് ഇറങ്ങുന്നതിൽ വച്ച് ഏറ്റവും സൗകര്യംകൂടിയ വോൾവോ ബസുകളായിരിക്കും ഇതിനായി ഉപയോഗിക്കുകയെന്നും മന്ത്രി പറഞ്ഞു
കെഎസ്ആർടിസി നെടുമങ്ങാട് യൂണിറ്റിലെ ഡ്രൈവിംഗ് സ്കൂൾ, നവീകരിച്ച ഡിപ്പോ യാർഡ്, പ്രവേശന കവാടത്തിന്റെയും നെടുമങ്ങാട് - പറശിനിക്കടവ്, നെടുമങ്ങാട് - മാനന്തവാടി എന്നീ ബസ് സർവീസുകളുടെയും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ബസിൽ കുടിവെള്ളം
വിപണിയിൽ ലഭിക്കുന്നതിനേക്കാൾ കുറഞ്ഞ നിരക്കിൽ കെഎസ്ആർടിസി യാത്രക്കാർക്ക് കുടിവെള്ളം ലഭ്യമാക്കുമെന്നും വിപണനം ചെയ്യുന്ന കണ്ടക്ടർമാർക്കും ഡ്രൈവർമാർക്കും ഇതിന്റെ ആനുകൂല്യം നൽകുമെന്നും മന്ത്രി പറഞ്ഞു.
Kerala
കാസർഗോഡ്: കെഎസ്ആർടിസി ബസിന് മുന്നിൽ മാർഗ തടസം സൃഷ്ടിച്ച് റോഡിൽ അഭ്യാസം കാണിച്ചു കാർ യാത്രക്കാരൻ. ഞായറാഴ്ച വൈകിട്ട് കോട്ടയത്തേക്കു പുറപ്പെട്ട സ്വിഫ്റ്റ് സൂപ്പർഫാസ്റ്റ് ബസിനെയാണ് കാർ ഡ്രൈവർ വലച്ചത്. മറികടന്നു പോകാൻ സൈഡ് നാൽകാതെ മനപ്പൂർവം ബസിനു മുന്നിൽ വെട്ടിച്ചും തിരിച്ചും കാർ പായിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
ബസ് കാറിനെ ഓവർടേക്ക് ചെയ്തതാണ് പ്രകോപനമെന്നു പറയുന്നു. അഞ്ച് കിലോ മീറ്റർ ദൂരം ഇങ്ങനെ ബസിന്റെ മുന്നിൽ കാറോടിച്ചു. സംഭവത്തിൽ ജീവനക്കാർ നീലേശ്വരം പോലീസിൽ പരാതി നൽകി.
Kerala
തിരുവനന്തപുരം: കെഎസ്ആർടിസി ബജറ്റ് ടൂറിസം സെല്ലിന് (ബിടിസി) മികച്ച നേട്ടം. 2023-24 സാമ്പത്തികവർഷത്തിൽ 23 കോടി രൂപയായിരുന്ന വാർഷിക വരുമാനം, 2024-25 കാലയളവിൽ 43 കോടി രൂപയായി ഉയർന്നു.
നൂതനവും വൈവിധ്യമാർന്നതുമായ വിനോദസഞ്ചാര പദ്ധതികൾ ആവിഷ്കരിച്ചു വിജയകരമായി നടപ്പാക്കിയാണ് ഈ നേട്ടം കെഎസ്ആർടിസി കൈവരിച്ചത്. തിരുവനന്തപുരം നഗരക്കാഴ്ചകൾ എന്ന പേരിലുള്ള ഇലക്ട്രിക് ഡബിൾ ഡക്കർ ബസ് സർവീസ്, മൂന്നാറിലെ ‘റോയൽ വ്യൂ’ ഗ്ലാസ് ടോപ്പ് ഡബിൾ ഡെക്കർ, കൊച്ചി ഡബിൾ ഡെക്കർ സിറ്റി ടൂർ, വിദ്യാർഥികൾക്കായി വിനോദവും വിജ്ഞാനവും കോർത്തിണക്കിയ ട്രാവൽ ടു ടെക്നോളജി പാക്കേജുകൾ, തീർഥാടന ടൂറിസം പാക്കേജുകൾ, അന്തർസംസ്ഥാന ടൂറിസം പാക്കേജുകൾ തുടങ്ങിയവയാണ് ഇതിൽ പ്രധാനപ്പെട്ടത്.
2024 മാർച്ചിൽ ആരംഭിച്ച തിരുവനന്തപുരം നഗരക്കാഴ്ചകൾ പാക്കേജിന്റെ ഭാഗമായി 1,191 സർവീസുകൾ നടത്തി 2.77 കോടി രൂപ വരുമാനം നേടി. 2.08 കോടി രൂപയാണ് ഈ പദ്ധതിയുടെ പ്രവർത്തനലാഭം. 2025 ഫെബ്രുവരിയിൽ ആരംഭിച്ച മൂന്നാർ ‘റോയൽ വ്യൂ’ ഗ്ലാസ് ടോപ്പ് ഡബിൾ ഡെക്കർ സർവീസ് 1.18 കോടി രൂപയുടെ കളക്ഷൻ നേടി. സംസ്ഥാനത്തിനകത്തും പുറത്തും പ്രശസ്തമായ ഇതിന്റെ വിജയത്തെത്തുടർന്ന് 2026 ജനുവരി രണ്ടു മുതൽ രണ്ടാമതൊരു ബസ് കൂടി റോയൽ വ്യൂ 2 എന്ന പേരിൽ സർവീസ് ആരംഭിച്ചിട്ടുണ്ട്.
2025 ജൂലൈയിൽ ആരംഭിച്ച കൊച്ചി ഡബിൾ ഡെക്കർ സിറ്റി ടൂർ പദ്ധതിയിലൂടെ 3,712 യാത്രക്കാർ കൊച്ചി നഗരക്കാഴ്ചകൾ ആസ്വദിച്ചു. സ്കൂളുകളെയും കോളജുകളെയും കേന്ദ്രീകരിച്ച് നടത്തിയ വിദ്യാർഥി ടൂറിസത്തിന് 310 ട്രിപ്പുകളിലൂടെ ലഭിച്ച വരുമാനം 27 ലക്ഷം രൂപയാണ്.
തീർഥാടന ടൂറിസം പാക്കേജുകളിൽ പുതുതായി ഗുരുവായൂർ ദേവസ്വം ബോർഡുമായും കെഎസ്ആർടിസി കൈകോർക്കാനൊരുങ്ങുകയാണ്.
Kerala
തിരുവനന്തപുരം: സ്ത്രീകൾക്ക് മാത്രമായി കെഎസ്ആർടിസിയുടെ പിങ്ക് ബസ് ഉടൻ നിരത്തിലിറങ്ങുന്നു. മന്ത്രി കെ.ബി.ഗണേഷ് കുമാറാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്.
സ്ത്രീകൾക്ക് സുരക്ഷിതമായ യാത്ര ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ തിരുവനന്തപുരത്താണ് ആദ്യ സർവീസ് ആരംഭിക്കുക. ഇത് വിജയകരമാണെന്ന് കണ്ടെത്തിയാൽ കൊച്ചിയിലേക്കും മറ്റ് നഗരങ്ങളിലേക്കും സർവീസുകൾ വ്യാപിപ്പിക്കും.
ഇതിലെ ജീവനക്കാരും സ്ത്രീകളായിരിക്കും. സ്ത്രീ സൗഹൃദ ബസിന് പിങ്ക് നിറമാണ് നല്‍കുന്നത്. കെഎസ്ആർടിസി മുൻ മാനേജിംഗ് ഡയറക്ടർ എം.ജി.രാജമാണിക്യത്തിന്റെ ആശയമാണ് പിങ്ക് ബസ്.
Kerala
തിരുവനതപുരം: തിരുവനന്തപുരത്ത് യുവാവിന്റെ കാലിലൂടെ കെഎസ്ആർടിസി ബസ് കയറിയിറങ്ങി അപകടം. നന്ദിയോട് സ്വദേശി നിഖിലിന് ആണ് അപകടത്തിൽ പരിക്കേറ്റത്. പാലോട് ഇളവട്ടത്തിനും കുറുപുഴയ്ക്കും ഇടയ്ക്ക് ആയിരുന്നു അപകടം സംഭവിച്ചത്.
ബൈക്കിൽ യാത്ര ചെയ്യുകയായിരുന്നു നിഖിൽ. ഈ സമയം മുന്നിലുണ്ടായിരുന്ന പോലീസ് വാഹനം പെട്ടെന്ന് ബ്രേക്ക് ചെയ്തതോടെ നിഖിൽ അപകടം ഒഴിവാക്കാനായി ബൈക്ക് വെട്ടിച്ചുമാറ്റി. ഇതോടെ നിഖിലിന്റെ ബൈക്ക് എതിർദിശയിൽ വന്ന ബസിനടിയിലേക്ക് മറിയുകയായിരുന്നു.
കെഎസ്ആർടിസി ബസിന്റെ മുൻചക്രം നിഖിലിന്റെ കാലിലൂടെ കയറിയിറങ്ങുകയായിരുന്നു. നിഖിലിനെ വിദഗ്ധ ചികിത്സയ്ക്കായി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
Kerala
കൊല്ലം: കൊട്ടാരക്കര എംസി റോഡിൽ വയയ്ക്കലിൽ രണ്ട് കെഎസ്ആർടിസി ബസുകളും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്. ഒരേ ദിശയിൽ വന്ന കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ ബസും ഓർഡിനറി ബസും എതിർദിശയിൽവന്ന ടാങ്കർ ലോറിയുമാണ് അപകടത്തിൽപെട്ടത്.
ഇന്ന് ഉച്ചയ്ക്ക് മൂന്നോടെയാണ് അപകമുണ്ടായത്. കോട്ടയത്തേക്ക് പോവുകയായിരുന്ന ഫാസ്റ്റ് പാസഞ്ചർ ബസ് നിർത്തിയിട്ടിരുന്ന ഓർഡിനറി ബസിനെ ഓവർടേക്ക് ചെയ്യാൻ ശ്രമിക്കവെയാണ് അപകടം. ബസ് എതിരെവന്ന ടാങ്കർ ലോറിയിലേക്ക് ഇടിച്ച് കയറുകയായിരുന്നു. നാട്ടുകാർ ഉടൻ തന്നെ രക്ഷാപ്രവർത്തനം ആരംഭിച്ചു.
അഗ്നിരക്ഷാ സേനയും പോലീസും എത്തിയതിനു പിന്നാലെ വാഹനങ്ങൾ വെട്ടിപ്പൊളിച്ചാണ് ബസിന്റെ ഡ്രൈവറെയും ടാങ്കർ ലോറിയുടെ ഡ്രൈവരെയും പുറത്തെടുത്തത്. ഇരുവർക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Kerala
തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒമ്പത് പേർക്ക് പരിക്ക്. ഡ്രൈവർക്കും എട്ട് യാത്രക്കാർക്കുമാണ് പരിക്കേറ്റത്. ഇന്ന് പുലർച്ചെയാണ്
അപകടമുണ്ടായത്.
നെയ്യാറ്റിൻകരയിൽ നിന്ന് തിരുവനന്തപുരത്തേക്കും തിരുവനന്തപുരത്ത് നിന്ന് നെയ്യാറ്റിൻകരയിലേക്കും പോയ കെഎസ്ആർടിസി ബസുകളാണ് കൂട്ടിയിടിച്ചത്. രണ്ട് ബസുകളിലുമുണ്ടായിരുന്നവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരുടെ നില ഗുരുതരമല്ലെന്നാണ് വിവരം.
Kerala
കോഴിക്കോട്: നിയമന രീതികളില്‍ പ്രഫഷണലിസം കൊണ്ടുവരാനുള്ള നീക്കവുമായി കെഎസ്ആര്‍ടിസി. എക്സിക്യൂട്ടീവ് ഡയറക്ടര്‍മാരുടെ തെരഞ്ഞെടുപ്പിനും നിയമനത്തിനുമായി കെഎസ്ആര്‍ടിസി എക്സിക്യൂട്ടീവ് ഡയറക്ടര്‍മാരുടെ യോഗ്യതയും നിയമന രീതിയും വ്യക്തമാക്കുന്ന റെഗുലേഷന്‍സ് 2026 കരടുരേഖയ്ക്ക് സര്‍ക്കാര്‍ അംഗീകാരം നല്കി.
നിലവിലുണ്ടായിരുന്ന നിയമന ചട്ടങ്ങള്‍ ഭേദഗതി ചെയ്താണ് പുതിയ പരിഷ്കാരം നടപ്പിലാക്കാനുള്ള തീരുമാനം. പബ്ലിക് സര്‍വീസ് കമ്മീഷനുമായി ചര്‍ച്ച ചെയ്ത് വരുത്തിയ ഭേദഗതികളോടെയാണ് ചട്ടങ്ങള്‍ നടപ്പിലാക്കുന്നത്.
കോര്‍പറേഷനിലെ പ്രധാനപ്പെട്ട ടെക്നിക്കല്‍, അഡ്മിനിസ്ട്രേഷന്, ഓപറേഷന്‍സ്, വിജിലന്‍സ് വിഭാഗങ്ങളിലെ നിയമനങ്ങളിലും യോഗ്യതയിലുമാണ് മാറ്റം വരുത്തുന്നത്. പ്രധാനമായും സ്ഥാനക്കയറ്റം വഴി നിയമനം നടത്തും. യോഗ്യരായ ഉദ്യോഗസ്ഥരുടെ അഭാവത്തില്‍ ഡെപ്യൂട്ടേഷന് വഴിയുള്ള നിയമനവും പരിഗണിക്കും. പക്ഷേ യോഗ്യത ഉറപ്പാക്കുമെന്ന് കരട് രേഖയില്‍ വ്യക്തമാക്കുന്നു.
ടെക്നിക്കല്‍ വിഭാഗത്തില്‍ മെക്കാനിക്കല്‍ എന്‍ജിനീയര്‍ തസ്തികയില്‍ നിന്നുള്ള പ്രമോഷന് വഴി നിയമിക്കപ്പെടുന്നവര്‍ക്ക് അംഗീകൃത സര്‍വകലാശാലയില്‍ നിന്നുള്ള റെഗുലര്‍ ബി.ടെക് (മെക്കാനിക്കല്‍/ ഓട്ടോമൊബൈല്‍) ബിരുദം നിര്‍ബന്ധമാക്കിയിട്ടുണ്ട്.
അഡ്മിനിസ്ട്രേഷന് വിഭാഗത്തില്‍ ചീഫ് പേഴ്സണല്‍ മാനേജര്‍ അല്ലെങ്കില്‍ മാനേജര്‍ (അക്കൗണ്ട്സ്) തസ്തികയിലുള്ളവര്‍ക്ക് എച്ച്ആര്‍ അല്ലെങ്കില്‍ ഫിനാന്‍സില്‍ റെഗുലര്‍ എംബിഎ ഉണ്ടായിരിക്കണം. ഓപറേഷന്‍സ് വിഭാഗത്തില്‍ ചീഫ് ട്രാഫിക് മാനേജര്‍ തസ്തികയില്‍ നിന്നുള്ളവര്‍ക്ക് ബി.ടെക് ബിരുദവും ഓപറേഷന്‍സ്, എച്ച്ആര്‍, ഫിനാന്‍സ് എന്നിവയിലേതെങ്കിലും ഒന്നില്‍ എംബിഎ ബിരുദവും ഉണ്ടായിരിക്കണം. മുമ്പ് യോഗ്യത നോക്കാതെ എടിഒമാരെ വരെ നിയമിച്ചിരുന്ന തസ്തികയാണിത്.
വിജിലന്‍സ് വിഭാഗത്തില്‍ ചീഫ് പേഴ്സണല്‍ മാനേജര്‍, ചീഫ് ട്രാഫിക് മാനേജര്‍ തുടങ്ങി വിവിധ തസ്തികയിലുള്ളവര്‍ക്ക് എംബിഎ കൂടാതെ എല്‍എല്‍ബി ബിരുദവും നിര്‍ബന്ധമാക്കിയിട്ടുണ്ട്.
യോഗ്യരായ ഉദ്യോഗസ്ഥരെ ലഭിക്കാത്ത പക്ഷം ഡെപ്യൂട്ടേഷന് വഴി നിയമനം നടത്തുമ്പോള്‍ ചുരുങ്ങിയത് 15 വര്‍ഷത്തെ പ്രവൃത്തിപരിചയം പരിഗണിക്കും. എക്സിക്യൂട്ടീവ് ഡയറക്ടര്‍മാരുടെ വിരമിക്കല്‍ പ്രായം 56 വയസായി നിശ്ചയിച്ചിട്ടുണ്ട്. എക്സിക്യൂട്ടീവ് ഡയറക്ടര്‍മാരുടെ പ്രവര്‍ത്തനം മാനേജിംഗ് ഡയറക്ടര്‍ വര്‍ഷംതോറും വിലയിരുത്തുകയും റിപ്പോര്‍ട്ട് ഡയറക്ടര്‍ ബോര്‍ഡിന് സമര്‍പ്പിക്കുകയും വേണം.