x
ad
Mon, 15 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്ത്രീകളുടെ സൗ​ജ​ന്യ യാ​ത്ര ഇന്നുമുതൽ; ടി​ക്ക​റ്റ് എ​ടു​ത്തി​ല്ലെ​ങ്കി​ല്‍ പി​ഴ

പ്ര​​​ദീ​​​പ് ചാ​​​ത്ത​​​ന്നൂ​​​ര്‍
Published: June 15, 2026 02:01 AM IST | Updated: June 15, 2026 02:01 AM IST

ചാ​​​ത്ത​​​ന്നൂ​​​ര്‍: സം​​​സ്ഥാ​​​ന സ​​​ര്‍​ക്കാ​​​ര്‍ പ്ര​​​ഖ്യാ​​​പി​​​ച്ച ഇ​​​ന്ദി​​​രാ ഗ്യാ​​​ര​​​ന്‍റി പ​​​ദ്ധ​​​തി​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യി കെ​​​എ​​​സ്ആ​​​ര്‍​ടി​​​സി ഓ​​​ര്‍​ഡി​​​ന​​​റി ബ​​​സു​​​ക​​​ളി​​​ല്‍ സ്ത്രീ​​​ക​​​ള്‍​ക്കും ട്രാ​​​ന്‍​സ്ജെ​​​ന്‍​ഡ​​​ര്‍ വി​​​ഭാ​​​ഗ​​​ത്തി​​​നും ന​​​ട​​​പ്പാ​​​ക്കു​​​ന്ന പ്രി​​​യ​​​ദ​​​ര്‍​ശി​​​നി സൗ​​​ജ​​​ന്യ യാ​​​ത്ര പ​​​ദ്ധ​​​തി ഇ​​​ന്നു രാ​​​വി​​​ലെ ഒ​​​ന്പ​​​തി​​​നു ശേ​​​ഷം നി​​​ല​​​വി​​​ല്‍വ​​​രും.

അ​​​തി​​​നു മു​​​മ്പ് യാ​​​ത്ര ചെ​​​യ്യു​​​ന്ന സ്ത്രീ​​​ക​​​ള്‍ പ​​​ണം ന​​​ല്കി ടി​​​ക്ക​​​റ്റ് എ​​​ടു​​​ക്ക​​​ണം. സം​​​സ്ഥാ​​​ന​​​ത​​​ല ഉ​​​ദ്ഘാ​​​ട​​​ന​​​ത്തി​​​നു​​​ശേ​​​ഷ​​​മേ പ​​​ദ്ധ​​​തി ന​​​ട​​​പ്പി​​​ല്‍ വ​​​രു​​​ക​​​യു​​​ള്ളൂ.

സൗ​​​ജ​​​ന്യ​​​യാ​​​ത്ര ചെ​​​യ്യു​​​ന്ന സ്ത്രീ​​​യാ​​​ത്ര​​​ക്കാ​​​ര്‍ സീ​​​റോ മൂ​​​ല്യ​​​മു​​​ള്ള സൗ​​​ജ​​​ന്യ ടി​​​ക്ക​​​റ്റ് എ​​​ടു​​​ത്തി​​​ല്ലെ​​​ങ്കി​​​ല്‍ 500 രൂ​​​പ​​​വ​​​രെ പി​​​ഴ അ​​​ട​​​യ്ക്കേ​​​ണ്ടി​​​വ​​​രും.
ടി​​​ക്ക​​​റ്റ് ന​​​ല്കാ​​​ത്ത ക​​​ണ്ട​​​ക്ട​​​ര്‍​ക്കെ​​​തി​​​രേ​​​യും ന​​​ട​​​പ​​​ടി ഉ​​​ണ്ടാ​​​കും.

ക​​​ണ്ട​​​ക്ട​​​ര്‍ സീ​​​റോ നി​​​ര​​​ക്ക് ടി​​​ക്ക​​​റ്റ് നി​​​ര്‍​ബ​​​ന്ധ​​​മാ​​​യും ന​​​ല്ക​​​ണം. ക​​​യ​​​റി​​​യ സ്ഥ​​​ല​​​വും ഇ​​​റ​​​ങ്ങേ​​​ണ്ട സ്ഥ​​​ല​​​വും ടി​​​ക്ക​​​റ്റി​​​ല്‍ കൃ​​​ത്യ​​​മാ​​​യി രേ​​​ഖ​​​പ്പെ​​​ടു​​​ത്ത​​​ണം. ടി​​​ക്ക​​​റ്റ് ന​​​ല്കി​​​യി​​​ല്ലെ​​​ങ്കി​​​ല്‍ റ​​​വ​​​ന്യൂ ന​​​ഷ്ടം ഉ​​​ണ്ടാ​​​ക്കി​​​യ​​​താ​​​യും അ​​​ണ്‍​ക​​​ള​​​ക്ട​​​ഡ് ഫെ​​​യ​​​റി​​​ന് തു​​​ല്യ​​​വു​​​മാ​​​യി ക​​​ണ​​​ക്കാ​​​ക്കി​​​യാ​​​യി​​​രി​​​ക്കും ക​​​ണ്ട​​​ക്ട​​​ര്‍​ക്കെ​​​തി​​​രേ ന​​​ട​​​പ​​​ടി. ടി​​​ക്ക​​​റ്റെ​​​ടു​​​ക്കാ​​​തെ യാ​​​ത്ര ചെ​​​യ്ത സ്ത്രീ​​​ക്ക് 500 രൂ​​​പ വ​​​രെ പി​​​ഴ ശി​​​ക്ഷ​​​യും ല​​​ഭി​​​ക്കും.

സ്ത്രീ ​​​യാ​​​ത്ര​​​ക്കാ​​​ര്‍ ക​​​യ​​​റു​​​ക​​​യും ഇ​​​റ​​​ങ്ങു​​​ക​​​യും ചെ​​​യ്യു​​​ന്ന സ്ഥ​​​ലം, സ്ത്രീ​​​യാ​​​ത്ര​​​ക്കാ​​​രു​​​ടെ എ​​​ണ്ണം, ആ​​​കെ യാ​​​ത്രാ നി​​​ര​​​ക്ക്, യാ​​​ത്ര ചെ​​​യ്യു​​​ന്ന ദൂ​​​രം എ​​​ന്നി​​​വ ക​​​ണ​​​ക്കാ​​​ക്കാ​​​നും സം​​​സ്ഥാ​​​ന സ​​​ര്‍​ക്കാ​​​രി​​​നോ​​​ട് തു​​​ക ആ​​​വ​​​ശ്യ​​​പ്പെ​​​ടാ​​​നു​​​മാ​​​ണ് സ്ത്രീ​​​യാ​​​ത്ര​​​ക്കാ​​​രു​​​ടെ കൃ​​​ത്യ​​​മാ​​​യ വി​​​വ​​​ര​​​ങ്ങ​​​ള്‍ രേ​​​ഖ​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​ത്. സ്ത്രീ​​​യാ​​​ത്ര​​​ക്കാ​​​ര്‍ക്ക് അ​​​നു​​​വ​​​ദ​​​നീ​​​യ​​​മാ​​​യ 15 കി​​​ലോ​​​യി​​​ല്‍ കൂ​​​ടു​​​ത​​​ല്‍ ല​​​ഗേ​​​ജ് ഉ​​​ണ്ടെ​​​ങ്കി​​​ല്‍ ല​​​ഗേ​​​ജ് ചാ​​​ര്‍​ജ് അ​​​ട​​​യ്ക്ക​​​ണം.

കു​​​ടും​​​ബ​​​മാ​​​യി സ​​​ഞ്ച​​​രി​​​ക്കു​​​ക​​​യാ​​​ണെ​​​ങ്കി​​​ല്‍ സം​​​ഘ​​​ത്തി​​​ലെ സ്ത്രീ​​​ക​​​ളാ​​​യ അം​​​ഗ​​​ങ്ങ​​​ള്‍​ക്ക് പ്ര​​​ത്യേ​​​കം സീ​​​റോ ചാ​​​ര്‍​ജ് ടി​​​ക്ക​​​റ്റും പു​​​രു​​​ഷ​​​ന്മാ​​​ര്‍​ക്ക് പ​​​ണം ന​​​ല്കി​​​യു​​​ള്ള ടി​​​ക്ക​​​റ്റും പ്ര​​​ത്യേ​​​കം പ്ര​​​ത്യേ​​​ക​​​മാ​​​യി എ​​​ടു​​​ക്ക​​​ണം.

സൗ​​​ജ​​​ന്യ യാ​​​ത്ര അ​​​നു​​​വ​​​ദി​​​ച്ചി​​​രി​​​ക്കു​​​ന്ന ബ​​​സു​​​ക​​​ളി​​​ല്‍ പ്രി​​​യ​​​ദ​​​ര്‍​ശി​​​നി പ​​​ദ്ധ​​​തി സൂ​​​ചി​​​പ്പി​​​ക്കു​​​ന്ന പ്ര​​​ത്യേ​​​ക സ്റ്റി​​​ക്ക​​​ര്‍ പ​​​തി​​​ച്ചി​​​ട്ടു​​​ണ്ടാ​​​കും. കെ​​​എ​​​സ്ആ​​​ര്‍​ടി​​​സി​​​യു​​​ടെ ഏ​​​ഴ് ത​​​രം ഓ​​​ര്‍​ഡി​​​ന​​​റി ബ​​​സു​​​ക​​​ളി​​​ലാ​​​ണ് സൗ​​​ജ​​​ന്യ​​​മാ​​​യി സ്ത്രീ​​​ക​​​ള്‍​ക്ക് യാ​​​ത്ര അ​​​നു​​​വ​​​ദി​​​ച്ചി​​​ട്ടു​​​ള്ള​​​ത്.

Tags : Free travel women KSRTC fine don't buy a ticket

Recent News

Corehub Up