x
ad
Fri, 31 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​സി​സ്റ്റ​ന്‍റ് പ്രൊ​ഫ​സ​റെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച പി​താ​വ് അ​റ​സ്റ്റി​ൽ

വെബ് ഡെസ്ക്
Published: July 31, 2026 12:16 PM IST | Updated: July 31, 2026 12:17 PM IST

അറസ്റ്റിലായ നാ​ഗേ​ന്ദ്ര, പരിക്കേറ്റ ല​ക്ഷ്മി ദു​ർ​ഗ​

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക​യി​ലെ രാ​ജ​നു​കു​ണ്ഡെ​യി​ൽ കോ​ളേ​ജി​ൽ വ​ച്ച് അ​സി​സ്റ്റ​ന്‍റ് പ്രൊ​ഫ​സ​റെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച പി​താ​വ് അ​റ​സ്റ്റി​ൽ. ടാ​ക്സി ഡ്രൈ​വ​ർ നാ​ഗേ​ന്ദ്ര (54) ആ​ണ് മ​ക​ൾ ല​ക്ഷ്മി ദു​ർ​ഗ​യെ കു​ത്തി പ​രി​ക്കേ​ല്‍​പ്പി​ച്ച​ത്.

മ​ക​ളെ കാ​ണ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കോ​ളേ​ജി​ലെ​ത്തി​യ നാ​ഗേ​ന്ദ്ര, ല​ക്ഷ്മി ദു​ർ​ഗ​യെ​ത്തി​ച്ചേ​ർ​ന്ന ഉ​ട​ൻ കൈ​വ​ശം ക​രു​തി​യി​രു​ന്ന ക​ത്തി​യു​പ​യോ​ഗി​ച്ച് ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. വ​യ​റി​നും നെ​ഞ്ചി​നും ക​ഴു​ത്തി​നും ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ല​ക്ഷ്മി​യെ ഉ​ട​ൻ ത​ന്നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. സം​ഭ​വ​സ്ഥ​ല​ത്തു​നി​ന്ന് ര​ക്ഷ​പ്പെ​ട്ട പ്ര​തി​യെ പി​ന്നീ​ട് പോ​ലീ​സ് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

ല​ക്ഷ്മി​യു​ടെ വി​വാ​ഹ​ത്തെ​യും സാ​മ്പ​ത്തി​ക കാ​ര്യ​ങ്ങ​ളെ​യും ചൊ​ല്ലി കു​ടും​ബ​ത്തി​ൽ നി​ല​നി​ന്നി​രു​ന്ന ത​ർ​ക്ക​ങ്ങ​ളാ​ണ് ക്രൂ​ര​കൃ​ത്യ​ത്തി​ൽ ക​ലാ​ശി​ച്ച​തെ​ന്ന് പോ​ലീ​സ് വ്യ​ക്ത​മാ​ക്കി. ല​ക്ഷ്മി ദു​ർ​ഗ​യു​ടെ വി​വാ​ഹ​ത്തി​നാ​യി വ​ര​ന്‍റെ കു​ടും​ബം ത​യാ​റാ​യെ​ങ്കി​ലും, മ​ക​ളു​ടെ പ​ഠ​ന​ച്ചെ​ല​വു​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടി നാ​ഗേ​ന്ദ്ര 40 ല​ക്ഷം രൂ​പ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. കൂ​ടാ​തെ, വി​വാ​ഹ​ശേ​ഷ​വും മ​ക​ളു​ടെ പ്ര​തി​മാ​സ ശ​മ്പ​ളം ത​നി​ക്ക് ത​ന്നെ ന​ൽ​ക​ണ​മെ​ന്ന് ഇ​യാ​ൾ നി​ർ​ബ​ന്ധം പി​ടി​ച്ചു. ഈ ​ആ​വ​ശ്യ​ങ്ങ​ളെ ല​ക്ഷ്മി ദു​ർ​ഗ​യും അമ്മയും എ​തി​ർ​ത്തി​രു​ന്നു. ഇ​തേ തു​ട​ർ​ന്ന് വീ​ട്ടി​ൽ പ​തി​വാ​യി വ​ഴ​ക്കു​ക​ൾ ന​ട​ന്നി​രു​ന്നു​വെ​ന്നും ഇ​ത് കു​ടും​ബ​ബ​ന്ധ​ത്തി​ൽ വി​ള്ള​ൽ വീ​ഴ്ത്തി​യെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.

സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്ത് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​താ​യും സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.

 

Tags : Deepika BreakingNews Arrest Stab

Recent News

Corehub Up