x
ad
Fri, 31 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഡബിൾ സ്‌ട്രോങ്ങ് ചായ; കോഡ് ഭാഷയിൽ ലഹരി വിൽപ്പന നടത്തിയ 'പേപ്പർ ഇക്ക' പിടിയിൽ

വെബ് ഡെസ്ക്
Published: July 31, 2026 09:58 AM IST | Updated: July 31, 2026 09:58 AM IST

കാ​രി​ശേ​രി മ​ജീ​ദ് ഹാ​സിം

നെ​ടു​ങ്ക​ണ്ടം: ഓ​പ്പ​റേ​ഷ​ൻ ത​ണ്ട​റി​ന്‍റെ ഭാ​ഗ​മാ​യി ഉ​ടു​മ്പ​ൻ​ചോ​ല എ​ക്‌​സൈ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 22 കി​ലോ നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ളും മൂ​ന്ന് ഗ്രാം ​ക​ഞ്ചാ​വും ക​ഞ്ചാ​വ് വ​ലി​ക്കാ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന ഒസിഡി. പേ​പ്പ​റു​ക​ളും പി​ടി​കൂ​ടി. സം​ഭ​വ​ത്തി​ൽ ക​ട ഉ​ട​മ​യാ​യ നെ​ടു​ങ്ക​ണ്ടം സ്വ​ദേ​ശി കാ​രി​ശേ​രി മ​ജീ​ദ് ഹാ​സിം പി​ടി​യി​ലാ​യി.

ടൗ​ണി​ൽ രാ​ത്രി വൈ​കി​യും പ്ര​വ​ർ​ത്തി​ക്കു​ന്ന ക​ട​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് ഷാ​ഡോ എ​ക്സൈ​സ് അം​ഗ​ങ്ങ​ളാ​യ ര​തീ​ഷ് കു​മാ​ർ, ടി​ൽ​സ് ജോ​സ​ഫ്, സു​ബി​ൻ വ​ർ​ഗീ​സ് എ​ന്നി​വ​ർ ന​ട​ത്തി​യ ര​ഹ​സ്യാ​ന്വേ​ഷ​ണ​ത്തി​ലാ​ണ് വ​ൻ ല​ഹ​രി​ക്ക​ച്ച​വ​ടം പു​റ​ത്തു​വ​ന്ന​ത്.

വ​ള​രെ ര​ഹ​സ്യ​മാ​യി പ്ര​ത്യേ​ക കോ​ഡ് ഭാ​ഷ ഉ​പ​യോ​ഗി​ച്ചാ​യി​രു​ന്നു മ​ജീ​ദി​ന്‍റെ ല​ഹ​രി​വി​ൽ​പ്പ​ന​യെ​ന്ന് എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ വ്യ​ക്ത​മാ​ക്കി. പൊ​ടി ചാ​യ എ​ന്ന​ത് 75 രൂ​പ​യ്ക്ക് ചാ​യ​യോ​ടൊ​പ്പം നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​മാ​യ 'ഹാ​ൻ​സ്' ന​ൽ​കു​ന്ന കോ​ഡാ​ണ്. ഡ​ബി​ൾ സ്‌ട്രോങ്ങ് ചാ​യ എ​ന്ന് പ​റ​ഞ്ഞാ​ൽ 115 രൂ​പ​യ്ക്ക് ഒ​സി​ഡി പേ​പ്പ​റും ല​ഭി​ക്കും.

ഓ​ൺ​ലൈ​ൻ സൈ​റ്റു​ക​ൾ വ​ഴി വാ​ങ്ങി, ഗു​ണ​നി​ല​വാ​രം അ​നു​സ​രി​ച്ച് 200 മു​ത​ൽ 500 രൂ​പ​വ​രെ ഈ​ടാ​ക്കി​യാ​ണ് ഒ​സി​ഡി. പേ​പ്പ​റു​ക​ൾ ഇ​യാ​ൾ വി​റ്റി​രു​ന്ന​ത്. നാ​ട്ടു​കാ​ർ​ക്കി​ട​യി​ൽ ‘പേ​പ്പ​ർ ഇ​ക്ക’ എ​ന്നാ​ണ് ഇ​യാ​ൾ അ​റി​യ​പ്പെ​ട്ടി​രു​ന്ന​ത്. പ്ര​തി​യു​ടെ ക​ട​യു​ടെ ലൈ​സ​ൻ​സ് റ​ദ്ദാ​ക്കു​ന്ന​തു​ൾ​പ്പെ​ടെ​യു​ള്ള ന​ട​പ​ടി​ക​ൾ​ക്കാ​യി നെ​ടു​ങ്ക​ണ്ടം പ​ഞ്ചാ​യ​ത്തി​ന് എ​ക്സൈ​സ് വ​കു​പ്പ് റി​പ്പോ​ർ​ട്ട് ന​ൽ​കും.

 

Tags : drugs code language arrest Deepika DeepikaNewspaper NewsUpdate Headlines

Recent News

Corehub Up