x
ad
Fri, 31 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൊ​ല്ല​ങ്കോ​ട് ക​ഞ്ചാ​വ് പാ​ർ​സ​ൽ കേ​സ്: നാ​ലു പ്ര​തി​ക​ൾ ഗോ​ഹ​ട്ടി​യി​ൽ അ​റ​സ്റ്റി​ൽ, പി​ടി​യി​ലാ​യ​ത് 670 കി​ലോ ക​ഞ്ചാ​വു​മാ​യി

വെബ് ഡെസ്‌ക്
Published: July 31, 2026 04:20 AM IST | Updated: July 31, 2026 04:20 AM IST

വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് അ​യ​യ്ക്കാ​ൻ ഗു​വാ​ഹ​ത്തി എ​യ​ർ​പോ​ർ​ട്ടി​ലെ​ത്തി​ച്ച ക​ഞ്ചാ​വ് പാ​ർ​സ​ലു​ക​ൾ.

കൊ​ല്ല​ങ്കോ​ട്: പാ​ല​ക്കാ​ട്പോ​സ്റ്റ് ഓ​ഫീ​സ് പാ​ർ​സ​ൽ വ​ഴി ഏ​ഴു കി​ലോ ക​ഞ്ചാ​വു​ക​ട​ത്തി​യ കേ​സി​ലെ മു​ഖ്യ​ക​ണ്ണി​ക​ളെ​ന്നു സം​ശ​യി​ക്കു​ന്ന നാ​ലു​പേ​രെ ഗോ​ഹ​ട്ടി എ​യ​ർ​പോ​ർ​ട്ടി​ൽ അ​സാ​ര പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. 111 പാ​ർ​സ​ലു​ക​ളി​ലാ​യി 670 കി​ലോ ക​ഞ്ചാ​വ് ഇ​ന്ത്യ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് അ​യ​ക്കാ​ൻ എ​ത്തി​ച്ച​പ്പോ​ഴാ​ണു ബം​ഗ്ലാ​ദേ​ശ് സ്വ​ദേ​ശി അ​ബു​ബ​ക്ക​ർ സി​ദ്ദി​ഖ് എ​ന്ന റോ​മ​ൻ (22), മേ​ഘാ​ല​യ​യി​ലെ വെ​സ്റ്റ് ഖാ​സി ഹി​ൽ​സ് ജി​ല്ല​ക്കാ​രാ​യ ഫ​ൽ​ബ​ക്സ്റ്റാ​ർ പ​ർ​ലോം​ഗ്(32), അ​ൽ​വി​നെ​സ്റ്റാ​ർ സി​യം(21), ക്ര​ഷ് ദോ​ഖ​ർ(40) എ​ന്നി​വ​ർ പി​ടി​യി​ലാ​യ​ത്.

മേ​ഘാ​ല​യ​യി​ൽ​നി​ന്ന് ഇ​ന്ത്യ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് പോ​സ്റ്റ്ഓ​ഫീ​സ് പാ​ർ​സ​ൽ വ​ഴി ക​ഞ്ചാ​വ് അ​യ​ക്കു​ന്ന സം​ഘ​മാ​ണു പി​ടി​യി​ലാ​യ​ത്. 2026 ഫെ​ബ്രു​വ​രി നാ​ലി​നാ​ണു മേ​ഘാ​ല​യ​യി​ൽ​നി​ന്നു വ​ന്ന 7.3 കി​ലോ​ഗ്രാം ക​ഞ്ചാ​വ് അ​ട​ങ്ങി​യ പാ​ർ​സ​ൽ കൈ​പ്പ​റ്റ​വേ കൊ​ല്ല​ങ്കോ​ട് പോ​സ്റ്റ് ഓ​ഫീ​സി​ൽ സ​ഹോ​ദ​ര​ങ്ങ​ളാ​യ സ​ഞ്ജ​യ്, രാ​ഹു​ൽ എ​ന്നി​വ​ർ പി​ടി​യി​ലാ​കു​ന്ന​ത്. ക​ഞ്ചാ​വ് ഓ​ർ​ഡ​ർ ചെ​യ്ത കൊ​ല്ല​ങ്കോ​ട് ത്രാ​മ​ണി സ്വ​ദേ​ശി ത​ട​നാ​റ വീ​ട്ടി​ൽ ജി​ജി​റ്റി​നെ(19) ജൂ​ണ്‍ 25ന് ​അ​റ​സ്റ്റ് ചെ​യ്തു. തു​ട​ർ​ന്ന് സ​ഹാ​യം​ചെ​യ്ത ത്രാ​മ​ണി താ​ട​നാ​റ വീ​ട്ടി​ൽ സി​ബി എ​ന്ന കൃ​ഷ്ണ​ൻ​കു​ട്ടി, ക​വി​ത എ​ന്നി​വ​രു​ടെ​യും അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി.

മേ​ഘാ​ല​യ​യി​ൽ​നി​ന്ന് ക​ഞ്ചാ​വ് പാ​ർ​സ​ൽ അ​യ​ച്ച ആ​ളെ​ക്കു​റി​ച്ച് ജി​ജി​റ്റി​ൽ​നി​ന്നു വി​വ​രം ല​ഭി​ച്ചി​രു​ന്നു. എ​ൻ​സി​ബി ഗു​വാ​ഹ​ത്തി യൂ​ണി​റ്റ് ഇ​തി​ൽ അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നു. ഗു​വാ​ഹ​ത്തി​യി​ലെ ലോ​ക്പ്രി​യ ഗോ​പി​നാ​ഥ് ബ​ർ​ദൊ​ലോ​യ് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലെ കാ​ർ​ഗോ ടെ​ർ​മി​ന​ലി​ൽ രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ക്ക് അ​യ​ക്കാ​ൻ എ​ത്തി​ച്ച പാ​ർ​സ​ലു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​ണ്ടെ​ന്ന ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണു റെ​യ്ഡ് ന​ട​ന്ന​ത്. പി​ടി​ക്ക​പ്പെ​ടാ​തി​രി​ക്കാ​ൻ മ​രി​ച്ചു​പോ​യ വ്യ​ക്തി​ക​ളു​ടെ പേ​രും വി​ലാ​സ​വും ഉ​പ​യോ​ഗി​ച്ചാ​ണു പാ​ഴ്സ​ലു​ക​ൾ ബു​ക്ക് ചെ​യ്തി​രു​ന്ന​തെ​ന്നു പോ​ലീ​സ് ക​ണ്ടെ​ത്തി. 

Tags : Kollengode Ganja Parcel Case arrest Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash

Recent News

Corehub Up