സേലം സ്വദേശി ഗോകുലപ്രിയന് തന്റെ കൈകള്‍ മാറ്റിവച്ചതിനു ശേഷമുള്ള ആദ്യ ജന്മദിനം ആഘോഷിച്ചപ്പോ
കൊച്ചി: എട്ടു വര്‍ഷത്തിനുശേഷം സ്വന്തം കൈകള്‍കൊണ്ടു കേക്ക് മുറിച്ച് ജന്മദിനം ആഘോഷിച്ചതിന്റെ സന്തോഷത്തിലാണ് തമിഴ്നാട് സേലം സ്വദേശി ഗോകുലപ്രിയന്.
വൈദ്യുതലൈനില്‍നിന്നു ഷോക്കേറ്റ് ഇരു കൈകളും നഷ്ടപ്പെട്ട ഗോകുലപ്രിയന് കൈ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കു ശേഷമുള്ള ആദ്യ ജന്മദിനമാണ് കൊച്ചി അമൃത ആശുപത്രിയിൽ ആഘോഷിച്ചത്.
ശസ്ത്രക്രിയയ്ക്കു നേതൃത്വം നല്കിയ ഡോക്ടര്‍ക്കും സംഘത്തിനും സ്വന്തം കൈകളാല്‍ കേക്ക് മുറിച്ചു നല്കി, തനിക്കു പുതുജീവനേകിയവര്ക്ക് അദ്ദേഹം നന്ദി അറിയിച്ചു.
2018ലാണ് ഹൈടെന്‍ഷന്‍ വൈദ്യുതലൈനില്‍നിന്നു ഷോക്കേറ്റ് ഇരുകൈകളും നഷ്ടമായത്. വര്‍ഷങ്ങളോളം കൃത്രിമ കൈകളോടെയായിരുന്നു ജീവിച്ചത്. എന്നാല്‍ അമൃത ആശുപത്രിയില്‍ നടത്തിയ കൈമാറ്റ ശസ്ത്രക്രിയയും തുടര്‍ന്ന് മാസങ്ങളായുള്ള കഠിനമായ പുനരധിവാസ ചികിത്സയും ജീവിതം മാറ്റിമറിച്ചു.
2
025 ഒക്ടോബര്‍ 22നാണ് അമൃത ആശുപത്രിയിലെ ഹെഡ് ആന്‍ഡ് നെക്ക്, പ്ലാസ്റ്റിക് ആന്‍ഡ് ക്രാനിയോഫേഷ്യല്‍ സര്‍ജറി വിഭാഗം മേധാവി ഡോ. സുബ്രഹ്മണ്യ അയ്യരുടെയും സംഘത്തിന്റെയും നേതൃത്വത്തില്‍ ഗോകുലപ്രിയന് ഇരുകൈകളും വിജയകരമായി മാറ്റിവച്ചത്.
ശബരിമല ദര്‍ശനത്തിനിടെ മസ്തിഷ്കമരണം സംഭവിച്ച പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ ജയിലര്‍ എ.ആർ. അനീഷിന്റെ കൈകളാണ് വച്ചുപിടിപ്പിച്ചത്.
Tags : Gokulapriyan Celebrates Birthday transplanted Cake Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash