അഭിജിത് ദീപ്കെ
ന്യൂഡൽഹി: പരീക്ഷാ ക്രമക്കേടുകളിൽ പ്രതിഷേധിച്ചവർക്കുനേരേ പോലീസ് വെടിവച്ചതിന്റെ ഉത്തരവാദിത്വമേറ്റെടുത്ത് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ രാജിവയ്ക്കണമെന്നു കോക്രോച്ച് ജനതാ പാർട്ടി (സിജെപി). പ്രതിഷേധക്കാർക്കു നേരേ ആക്രമണം നടത്താൻ ഉത്തരവ് വന്നത് ആഭ്യന്തരമന്ത്രി അമിത് ഷായിൽനിന്നായിരിക്കണമെന്ന് സിജെപി സ്ഥാപകൻ അഭിജിത് ദീപ്കെ ചൂണ്ടിക്കാട്ടി.
പ്രതിഷേധക്കാർക്കുനേരേ പെല്ലറ്റ് ഗണ്ണുകൾ ഉപയോഗിച്ചു വെടിയുതിർക്കുന്നത് താൻ കണ്ടതാണ്. ഡൽഹി പോലീസ് അമിത് ഷായ്ക്കാണ് റിപ്പോർട്ട് ചെയ്യുന്നത്.
അമിത് ഷായ്ക്ക് ഇക്കാര്യത്തിൽ അറിവില്ലെങ്കിൽ മന്ത്രിയെന്ന നിലയിൽ അദ്ദേഹം പരാജയമാണ് -അഭിജിത് പറഞ്ഞു. പുതിയ വിദ്യാഭ്യാസമന്ത്രിയായി പ്രൾഹാദ് ജോഷിയെ നിയമിച്ചതിനെതിരേയും അഭിജിത് രംഗത്തെത്തി.
രാജ്യത്തെ വിദ്യാഭ്യാസമന്ത്രി ബലാത്സംഗികളെ അനുമോദിക്കുന്നുണ്ടെങ്കിൽ ധർമേന്ദ്ര പ്രധാനു പകരം മറ്റൊരു വിചിത്ര മനുഷ്യനെ കൊണ്ടുവന്നുവെന്നാണ് അർഥമെന്നും എന്തു സന്ദേശമാണ് അവർ രാജ്യത്തിനു നൽകുന്നതെന്നും അഭിജിത് ചോദിച്ചു.
പ്രതിഷേധക്കാർക്കു നേരേ പോലീസ് വെടിവയ്പു നടത്തിയതിന്റെ ഉത്തരവാദിത്വമേറ്റെടുത്ത് അമിത് ഷാ രാജിവയ്ക്കണമെന്നു ലോക്സഭ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി പാർലമെന്റിൽ ആവശ്യപ്പെട്ടതിനു പിന്നാലെയാണ് കോക്രോച്ച് ജനതാ പാർട്ടിയും സമാന ആവശ്യവുമായി രംഗത്തെത്തിയിരിക്കുന്നത്.
Tags : CJP AmitShah Protesters Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs