നവജാതശിശു കടത്തുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായ സംഘം.
ഈരാറ്റുപേട്ട: തീക്കോയിയിലെ നവജാതശിശു കടത്തുമായി ബന്ധപ്പെട്ട കേസ് പുതിയ വഴിത്തിരിവില്‍. അറസ്റ്റിലായ സംഘം ആറ് മാസം മുന്‍പ് ഒരു കുട്ടിയെ വിറ്റത് തൊടുപുഴയിലെന്ന് സൂചന.
ഇതുമായി ബന്ധപ്പെട്ട് പോലീസ് രജിസ്റ്റര്‍ ചെയ്ത പുതിയ കേസ് തൊടുപുഴ പോലീസാകും ഇനി അന്വേഷിക്കുക. കൂടുതല്‍ കുട്ടികളെ സംഘം വിറ്റിട്ടുണ്ടോയെന്ന അന്വേഷണം തുടരുകയാണ്.
വിവാഹേതര ബന്ധങ്ങളില്‍ ഉണ്ടായ കുട്ടികളെയും ഭര്ത്താക്കന്മാര് ഉപേക്ഷിച്ചവരുടെ കുട്ടികളെയുമൊക്കെയാണ് സംഘം വില്പന നടത്താന്‍ ശ്രമിച്ചിരുന്നതെന്നാണ് പോലീസ് അന്വേഷണത്തില്‍ ഇതുവരെയുള്ള കണ്ടെത്തല്‍. അതിനാല്‍ പരാതികളുമായി ആളുകള്‍ മുന്നോട്ടു വരാനുള്ള സാധ്യത കുറവാണ്.
പിടിയിലായവരുടെ മുന്‍കാല ബന്ധങ്ങളും ഇടപാടുകളും അന്വേഷണപരിധിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇന്നലെ അറസ്റ്റിലായ അനീന തസ്നി ഫോണിലെ പല ചാറ്റുകളും ഡിലീറ്റ് ചെയ്തതായാണ് പരിശോധനയില്‍ വ്യക്തമായിട്ടുള്ളത്.
Tags : NewbornTrafficking Allegedly Thodupuzha Sold Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash