x
ad
Sat, 14 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സഭൈക്യത്തിന് ആഹ്വാനം ചെയ്ത് മു​ഖ്യ​മ​ന്ത്രി

വെബ്ഡെസ്ക്
Published: November 14, 2026 01:45 AM IST | Updated: November 14, 2026 01:45 AM IST

പു​​​​ത്ത​​​​ൻ​​​​കു​​​​രി​​​​ശ് പാ​​​​ത്രി​​​​യ​​​​ര്‍​ക്കാ സെ​​​​ന്‍റ​​​​റി​​​​ല്‍ യാ​​​​ക്കോ​​​​ബാ​​​​യ സു​​​​റി​​​​യാ​​​​നി സ​​​​ഭാ അ​​​​സോ​​​​സി​​​​യേ​​​​ഷ​​​​ന്‍ യോ​​​​ഗ​​​​ത്തോ​​​​ട​​​​നു​​​​ബ​

കോ​​​​ല​​​​ഞ്ചേ​​​​രി: ക്രൈ​​​​സ്ത​​​​വസ​​​​ഭാ ച​​​​രി​​​​ത്ര​​​​ത്തി​​​​ൽ എ​​​​ന്ന​​​​ന്നേ​​​​ക്കും അ​​​​ട​​​​യാ​​​​ള​​​​പ്പെ​​​​ടു​​​​ത്തി​​​​യ ഒ​​​​ന്നാ​​​​യി​​​​രു​​​​ന്നു മു​​​​ള​​​​ന്തു​​​​രു​​​​ത്തി സൂ​​​ന​​​ഹ​​​​ദോ​​​​സെ​​​​ന്ന് മു​​​​ഖ്യ​​​​മ​​​​ന്ത്രി വി.ഡി. സ​​​​തീ​​​​ശ​​​​ൻ.

സ​​​​ഭ​​​​ക​​​​ൾ ഒ​​​​രു​​​​മി​​​​ച്ചു നി​​​​ൽ​​​​ക്ക​​​​ണ​​​​മെ​​​​ന്നും സ​​​​ർ​​​​ക്കാ​​​​ർ അ​​​​തി​​​​നു ഭാ​​​​ഗ​​​​ധേ​​​​യ​​​​ത്വം വ​​​​ഹി​​​​ക്കു​​​​മെ​​​​ന്നും യോ​​​​ജി​​​​പ്പി​​​​ന് സ്നേ​​​​ഹ​​​​ത്തി​​​​ന്‍റെ മ​​​​ഹാ​​​ഗോ​​​​പു​​​​രം സൃ​​​​ഷ്‌​​​ടി​​​​ക്കാ​​​​ൻ ക​​​​ഴി​​​​യു​​​​മെ​​​​ന്നും മു​​​​ഖ്യ​​​​മ​​​​ന്ത്രി പ​​​​റ​​​​ഞ്ഞു. പു​​​​ത്ത​​​​ൻ​​​​കു​​​​രി​​​​ശ് പാ​​​​ത്രി​​​​യ​​​​ർ​​​​ക്കാ സെ​​​​ന്‍റ​​​​റി​​​​ൽ ന​​​​ട​​​​ന്ന മു​​​​ള​​​​ന്തു​​​​രു​​​​ത്തി സൂ​​​ന​​​ഹ​​​​ദോ​​​​സി​​​​ന്‍റെ​ 150-ാം വാ​​​​ർ​​​​ഷി​​​​ക​​​​ത്തോ​​​​ട​​​​നു​​​​ബ​​​​ന്ധി​​​​ച്ചു​​​​ള്ള പൊ​​​​തു​​​​സ​​​​മ്മേ​​​​ള​​​​നം ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്തു പ്ര​​​സം​​​ഗി​​​ക്കു​​​ക​​​​യാ​​​​യി​​​​രു​​​​ന്നു മു​​​​ഖ്യ​​​​മ​​​​ന്ത്രി.

സ​​​​ഭ​​​​ക​​​​ൾ ഒ​​​​ന്നി​​​​ച്ചാ​​​​യാ​​​​ൽ വ​​​​ലി​​​​യ ശ​​​​ക്തി​​​​യാ​​​​യി മാ​​​​റും. സം​​​​സ്ഥാ​​​​ന​​​​ത്തി​​​​നു​​​കൂ​​​​ടി പ്ര​​​​യോ​​​​ജ​​​​ന​​​​പ്പെ​​​​ടു​​​​ത്താ​​​​ൻവേ​​​​ണ്ടി​​​​യാ​​​​ണു സ​​​​ർ​​​​ക്കാ​​​​ർ സ​​​​ഭ​​​​ക​​​​ളു​​​​ടെ യോ​​​​ജി​​​​പ്പി​​​​നു​​​വേ​​​​ണ്ടി ശ്ര​​​​മി​​​​ക്കു​​​​ന്ന​​​​തെ​​​​ന്നും മു​​​​ഖ്യ​​​​മ​​​​ന്ത്രി പ​​​​റ​​​​ഞ്ഞു.

സ്‌​നേ​ഹംകൊ​ണ്ട് ശ​ത്രു​ക്ക​ളെ മിത്രങ്ങളാ​ക്ക​ണം: മ​മ്മൂ​ട്ടി

കോ​​​​ല​​​​ഞ്ചേ​​​​രി: സ്‌​​​​നേ​​​​ഹ​​​​മെ​​​​ന്ന ആ​​​​യു​​​​ധം​​​കൊ​​​​ണ്ടു ശ​​​​ത്രു​​​​ക്ക​​​​ളെ മി​​​ത്ര​​​ങ്ങ​​​ളാ​​​ക്ക​​​​ണ​​​​മെ​​​​ന്ന് ന​​​​ട​​​​ൻ മ​​​​മ്മൂ​​​​ട്ടി. കാ​​​​ലംചെ​​​​യ്ത ശ്രേ​​​​ഷ്ഠ കാ​​​​തോ​​​​ലി​​​​ക്ക ബ​​​​സേ​​​​ലി​​​​യോ​​​​സ് തോ​​​​മ​​​​സ് പ്ര​​​​ഥ​​​​മ​​​​ൻ ബാ​​​​വ ജീ​​​​വ​​​​കാ​​​​രു​​​​ണ്യ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ളി​​​​ൽ ത​​​​ന്നോ​​​​ട് ഏ​​​​റെ സ​​​​ഹ​​​​ക​​​​രി​​​​ച്ചി​​​​ട്ടു​​​​ണ്ടെ​​​​ന്നും അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​ഞ്ഞു.

പു​​​​ത്ത​​​​ൻ​​​​കു​​​​രി​​​​ശി​​​​ൽ ശ്രേ​​​​ഷ്ഠ കാ​​​​തോ​​​​ലി​​​​ക്കാ​​​ബാ​​​​വ​​​​യു​​​​ടെ പേ​​​​രി​​​​ലു​​​​ള്ള മൂ​​​​ന്നാ​​​​മ​​​​ത് ശ്രേ​​​​ഷ്ഠബാ​​​​വ പു​​​​ര​​​​സ്‌​​​​കാ​​​​രം ഇ​​​​ഗ്‌​​​നാ​​​​ത്തി​​​​യോ​​​​സ് അ​​​​പ്രേം ദ്വി​​​​തീ​​​​യ​​​​ൻ പാ​​​​ത്രി​​​​യാ​​​​ർ​​​​ക്കീ​​​​സ് ബാ​​​​വ​​​​യി​​​​ൽ​​​നി​​​​ന്ന് ഏ​​​​റ്റു​​​​വാ​​​​ങ്ങി​​​​യ​​​ശേ​​​​ഷം പ്ര​​​​സം​​​​ഗി​​​​ക്കു​​​​ക​​​​യാ​​​​യി​​​​ന്നു മ​​​​മ്മൂ​​​​ട്ടി. ബാ​​​​വ​​​​യു​​​​ടെ വേ​​​​ർ​​​​പാ​​​​ട് ത​​​​നി​​​​ക്കു വ്യ​​​​ക്തി​​​​പ​​​​ര​​​​മാ​​​​യ ന​​​​ഷ്‌​​​ട​​​​മാ​​​​യി​​​​രു​​​​ന്നു. വി​​​​ദ്വേ​​​​ഷം പ​​​​ക​​​​ർ​​​​ന്നു​​​ന​​​​ൽ​​​​കു​​​​ന്ന ഒ​​​​രു​​​പാ​​​​ട് കാ​​​​ര്യ​​​​ങ്ങ​​​​ൾ ക​​​​ണ്ടും കേ​​​​ട്ടു​​​​മാ​​​​ണ് ഓ​​​​രോ ദി​​​​വ​​​​സ​​​​വും ക​​​​ട​​​​ന്നു​​​പോ​​​​കു​​​​ന്ന​​​​ത്.

ന​​​​മ്മു​​​​ടെ ശ​​​​ത്രു തി​​​​ന്മ​​​​യാ​​​​ണ്. വെ​​​​റു​​​​പ്പ് തി​​​​ന്മ​​​​യു​​​​ടെ പ്ര​​​​തീ​​​​ക​​​​മാ​​​​ണെ​​​​ന്നും അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​ഞ്ഞു. ശ​​​​ത്രു​​​​ക്ക​​​​ളെ സ്നേ​​​​ഹംകൊ​​​​ണ്ടു മി​​​​ത്ര​​​​ങ്ങ​​​​ളാ​​​​ക്കി മാ​​​​റ്റ​​​​ണ​​​​മെ​​​​ന്ന് ആഹ്വാനം ചെയ്ത മമ്മൂട്ടി സ്നേ​​​​ഹ​​​​ത്താ​​​​ൽ ബ​​​​ന്ധി​​​​ത​​​​മാ​​​​യ ന​​​​ല്ല ലോ​​​​കം ഉ​​​​ണ്ടാ​​​​ക​​​​ട്ടേ​​​യെ​​​ന്നും ആ​​​​ശം​​​​സി​​​​ച്ചു.

Tags : Chief Minister Church Unity VD Satheesan Mammootty Synod Mulanthuruthy Landmark Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up