Movies
മമ്മൂട്ടിയെ നായകനാക്കി കമൽ സംവിധാനം ചെയ്ത ചിത്രമായിരുന്നു 2005ൽ പുറത്തിറങ്ങിയ രാപ്പകൽ. ടി.എ. റസാഖ് ആണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കിയത്. കൃഷ്ണൻ എന്ന കഥാപാത്രത്തെയായിരുന്നു മമ്മൂട്ടി ചിത്രത്തിൽ അവതരിപ്പിച്ചത്. വീട്ടുജോലിക്കാരനായ മമ്മൂട്ടി ആ കുടുംബത്തിന്റെ താങ്ങും തണലുമാകുന്നതായിരുന്നു കഥയുടെ പ്ലോട്ട്. എന്നാസ് ഇപ്പോഴിതാ മമ്മൂട്ടിയുടെ കൃഷ്ണൻ എന്ന കഥാപാത്രത്തിനെതിരെ വലിയ രീതിയിലുള്ള ട്രോളുകൾ ഇറങ്ങിയിരിക്കുന്നു.
മമ്മൂട്ടി അവതരിപ്പിച്ച കൃഷ്ണൻ എന്ന കഥാപാത്രം സിനിമയിൽ മറ്റ് വ്യക്തികൾക്ക് സ്വകാര്യത നൽകാത്ത ആളാണെന്നും എല്ലാ കാര്യങ്ങളിലും അനാവശ്യമായി ഇടപെടുന്ന ആളാണെന്നും തമാശ രൂപേണയുള്ള വിമർശനങ്ങൾ ശക്തമായിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ വിക്കിപീഡിയ പേജിലെ വിവരങ്ങൾ അത്തരത്തിൽ എഡിറ്റ് ചെയ്യപ്പെട്ടിരിക്കുകയാണ്.
വലിയൊരു കുടുംബത്തിന്റെ സ്വകാര്യ വിഷയങ്ങളില്‍ യാതൊരു ആവശ്യവുമില്ലാതെ ഇടങ്കോലിടുന്ന ജോലിക്കാരന്റെ കഥ എന്നാണ് വിക്കിയില്‍ ട്രോളന്മാര് വരുത്തിയ മാറ്റം. ചിത്രത്തിലെ മമ്മൂട്ടിയുടെ കഥാപാത്രം പൊതുമാലിന്യമാണെന്നും പുതിയ പ്ലോട്ടില്‍ പറയുന്നുണ്ട്. ചിത്രത്തിലെ നായകന് വിജയരാഘവന് ആണെന്നും മാറ്റം വരുത്തിയിട്ടുണ്ട്.
Movies
പത്മഭൂഷൺ സ്വീകരിച്ച് ചെന്നൈയിലെ സിനിമ ലൊക്കേഷനിൽ തിരിച്ചെത്തിയ മമ്മൂട്ടിക്ക് ആദരവ് നൽകി ധനുഷും സഹപ്രവർത്തകരും. ‘ഓം’ സിനിമയുടെ ലൊക്കേഷനിലാണ് മമ്മൂട്ടിക്കായി കേക്ക് മുറിച്ച് പ്രത്യേക ആദരവ് സംഘടിപ്പിച്ചത്.
ധനുഷിന്റെ നിർമാണ കമ്പനിയായ വണ്ടർബാർ ഫിലിംസ് ഈ ആഘോഷത്തിന്റെ ചിത്രങ്ങൾ ഔദ്യോഗിക എക്സ് ഹാൻഡിലിലൂടെ പങ്കുവച്ചു.
Movies
പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദർശിച്ച് നടൻ മമ്മൂട്ടിയും കുടുംബവും. പദ്മഭൂഷൺ ബഹുമതി ഏറ്റുവാങ്ങിയതിന് പിന്നാലെയാണ് മമ്മൂട്ടി കുടുംബസമേതം പ്രധാനമന്ത്രിയെ കാണാനെത്തിയത്.
Movies
പത്മഭൂഷൺ പുരസ്കാരം ഏറ്റുവാങ്ങി നടൻ മമ്മൂട്ടി. ഡൽഹിയിൽ നടന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപതി മുർമുവിൽ നിന്നാണ് മമ്മൂട്ടി പുരസ്കാരം ഏറ്റുവാങ്ങിയത്. ചടങ്ങ് വീക്ഷിക്കാൻ മമ്മൂട്ടിയുടെ ഭാര്യ സുൽഫത്ത്, മക്കളായ ദുൽഖർ സൽമാൻ, സുറുമി, മരുമകൾ അമാൽ എന്നിവരും ഒപ്പമുണ്ടായിരുന്നു.
ഇന്ത്യൻ സിനിമയ്ക്ക് നൽകിയ അതുല്യമായ അഭിനയപാടവത്തിനുള്ള ആദരമായാണ് നടൻ മമ്മൂട്ടിക്ക് പത്മഭൂഷൺ പുരസ്കാരം ലഭിച്ചത്.
എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പത്മഭൂഷണും പി നാരായണന്, ജസ്റ്റിസ് കെ.ടി. തോമസ് എന്നിവര്‍ പത്മവിഭൂഷണും ഏറ്റുവാങ്ങി.
ആർഎസ്എസ് സൈദ്ധാന്തികൻ പി. നാരായണൻ, ജസ്റ്റീസ് കെ.ടി. തോമസ് എന്നിവർ പത്മവിഭൂഷൺ രാഷ്ട്രപതിയിൽ നിന്ന് ഏറ്റുവാങ്ങി
സാമൂഹിക നേതാവ്, പൊതുപ്രവർത്തകൻ എന്നീ നിലകളിലും, എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി, എന്നീ നിലകളിലുമുള്ള പ്രവർത്തനങ്ങൾ മുൻനിർത്തിയാണ് വെള്ളാപ്പള്ളി നടേശനും പത്മഭൂഷൺ ബഹുമതി സമ്മാനിച്ചത്.
ഇവർക്ക് പുറമേ പ്രശസ്ത നൃത്താധ്യാപികയും നർത്തകിയുമായ കലാമണ്ഡലം വിമല മേനോൻ പത്മശ്രീ പുരസ്കാരം ഏറ്റുവാങ്ങി.
Kerala
ന്യൂഡൽഹി: റിപ്പബ്ലിക് ദിനത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച പത്മ പുരസ്കാരങ്ങൾ വിതരണം ചെയ്തു. രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപതി മുർമുവാണ് പുരസ്കാരങ്ങൾ സമ്മാനിച്ചത്. ആർഎസ്എസ് സൈദ്ധാന്തികൻ പി. നാരായണൻ, ജസ്റ്റീസ് കെ.ടി. തോമസ് എന്നിവർ പത്മവിഭൂഷൺ രാഷ്ട്രപതിയിൽ നിന്ന് ഏറ്റുവാങ്ങി.
അഞ്ച് മലയാളികളാണ് രണ്ടാം ഘട്ടത്തിൽ പുരസ്കാരം ഏറ്റുവാങ്ങിയത്. ഇന്ത്യൻ സിനിമയ്ക്ക് നൽകിയ അതുല്യമായ അഭിനയപാടവത്തിനുള്ള ആദരമായാണ് നടൻ മമ്മൂട്ടിക്ക് പത്മഭൂഷൺ പുരസ്കാരം ലഭിച്ചത്. സാമൂഹിക നേതാവ്, പൊതുപ്രവർത്തകൻ എന്നീ നിലകളിലും, എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി, എന്നീ നിലകളിലുമുള്ള പ്രവർത്തനങ്ങൾ മുൻനിർത്തിയാണ് വെള്ളാപ്പള്ളി നടേശനും പത്മഭൂഷൺ ബഹുമതി സമ്മാനിച്ചത്.
ഇവർക്ക് പുറമേ പ്രശസ്ത നൃത്താധ്യാപികയും നർത്തകിയുമായ കലാമണ്ഡലം വിമല മേനോൻ പത്മശ്രീ പുരസ്കാരം ഏറ്റുവാങ്ങി. ഇതോടെ രണ്ടാം ഘട്ട ചടങ്ങിൽ കേരളത്തിൽ നിന്നുള്ള അഞ്ച് പേരും പുരസ്കാരങ്ങൾ കൈപ്പറ്റി.
Movies
വി.ഡി. സതീശൻ സർക്കാരിന്റെ ആദ്യ ബജറ്റിൽ മലയാളചലച്ചിത്രമേഖലയ്ക്ക് നൽകിയ പ്രഖ്യാപനങ്ങൾക്ക് നന്ദി പറഞ്ഞ് മമ്മൂട്ടി.
വാഗ്ദാനം ചെയ്ത ആനുകൂല്യങ്ങൾക്ക് നന്ദിയെന്നും വേഗത്തിൽ നടപ്പിലാകാട്ടെ എന്നുമാണ് താരം കുറിച്ചത്.
മലയാള ചലച്ചിത്ര വേദിക്ക് വാഗ്ദാനം ചെയ്ത എല്ലാ ആനുകൂല്യങ്ങൾക്കും പുതിയ സർക്കാരിന് നന്ദി...എല്ലാം വേഗത്തിൽ നടപ്പിലാകട്ടെ..മമ്മൂട്ടി കുറിച്ചു.
നേരത്തെ മോഹൻലാലും പൃഥ്വിരാജും ആന്റോ ജോസഫും അടക്കമുള്ളവർ സതീശന്റെ ബജറ്റിന് കൈയടിച്ച് രംഗത്തെത്തിയിരുന്നു.
Movies
കൊച്ചി: നടനും സംവിധായകനുമായ സലിംകുമാറിന്റെ വിയോഗത്തിൽ വൈകാരിക കുറിപ്പുമായി മമ്മൂട്ടി. സലിംകുമാറിന്റെ അപ്രതീക്ഷിത വിയോഗം തീരാവേദനയാകുന്നുവെന്നാണ് മമ്മൂട്ടിയുടെ വാക്കുകൾ. ഫേസ്ബുക്ക് പോസ്റ്റിലൂടെ ആയിരുന്നു അദ്ദേഹം കുറിപ്പ് പങ്കുവച്ചത്.
ചിരിക്കുകയും ചിരിപ്പിക്കുകയും ചിന്തിക്കുകയും ചിന്തിപ്പിക്കുകയും, ഇടയ്ക്ക് കരയുകയും കരയിപ്പിക്കുകയും ചെയ്ത സലീം. നീ ഇപ്പോൾ കരയിപ്പിക്കുക മാത്രമാണ്. തീരാത്ത സങ്കടം ആയി സഹോദരാ നിന്റെ വിയോഗമെന്നാണ് മമ്മൂട്ടി ഫേസ്ബുക്കിൽ കുറിച്ചത്.
മമ്മൂട്ടിയും സലിംകുമാറും ഒന്നിച്ചെത്തിയ ചിത്രങ്ങളിൽ വലിയൊരു പങ്കും തിയറ്ററിൽ വൻ വിജയമായിരുന്നു. മായാവി, തൊമ്മനും മക്കളും, ചട്ടമ്പിനാട്, ബെസ്റ്റ് ആക്ടർ, തുറുപ്പുഗുലാൻ, അണ്ണൻ തമ്പി, പോക്കിരിരാജ തുടങ്ങിയ ചിത്രങ്ങളിലെ ഇരുവരുടെയും പ്രകടനം തിയറ്ററുകളിൽ ചിരിപടർത്തിയിരുന്നു.
ശനിയാഴ്ച രാത്രി 10.40ഓടെയായിരുന്നു കൊച്ചി അമൃത ആശുപത്രിയിൽ ചികിത്സയിലിരിക്കെ സലിംകുമാറിന്റെ അന്ത്യം. സംസ്കാരം ഞായറാഴ്ച വീട്ടുവളപ്പിൽ നടക്കും. ഞായറാഴ്ച രാവിലെ മുതൽ പറവൂർ ടൗൺഹാളിൽ പൊതുദർശനമുണ്ടാകും.
Kerala
കൊച്ചി: നടനും സംവിധായകനുമായ സലിംകുമാറിന്റെ വിയോഗത്തിൽ വൈകാരിക കുറിപ്പുമായി മമ്മൂട്ടി. സലിംകുമാറിന്റെ അപ്രതീക്ഷിത വിയോഗം തീരാവേദനയാകുന്നുവെന്നാണ് മമ്മൂട്ടിയുടെ വാക്കുകൾ. ഫേസ്ബുക്ക് പോസ്റ്റിലൂടെ ആയിരുന്നു അദ്ദേഹം കുറിപ്പ് പങ്കുവച്ചത്.
ചിരിക്കുകയും ചിരിപ്പിക്കുകയും ചിന്തിക്കുകയും ചിന്തിപ്പിക്കുകയും, ഇടയ്ക്ക് കരയുകയും കരയിപ്പിക്കുകയും ചെയ്ത സലീം. നീ ഇപ്പോൾ കരയിപ്പിക്കുക മാത്രമാണ്. തീരാത്ത സങ്കടം ആയി സഹോദരാ നിന്റെ വിയോഗമെന്നാണ് മമ്മൂട്ടി ഫേസ്ബുക്കിൽ കുറിച്ചത്.
മമ്മൂട്ടിയും സലിംകുമാറും ഒന്നിച്ചെത്തിയ ചിത്രങ്ങളിൽ വലിയൊരു പങ്കും തിയറ്ററിൽ വൻ വിജയമായിരുന്നു. മായാവി, തൊമ്മനും മക്കളും, ചട്ടമ്പിനാട്, ബെസ്റ്റ് ആക്ടർ, തുറുപ്പുഗുലാൻ, അണ്ണൻ തമ്പി, പോക്കിരിരാജ തുടങ്ങിയ ചിത്രങ്ങളിലെ ഇരുവരുടെയും പ്രകടനം തിയറ്ററുകളിൽ ചിരിപടർത്തിയിരുന്നു.
ശനിയാഴ്ച രാത്രി 10.40ഓടെയായിരുന്നു കൊച്ചി അമൃത ആശുപത്രിയിൽ ചികിത്സയിലിരിക്കെ സലിംകുമാറിന്റെ അന്ത്യം. സംസ്കാരം ഞായറാഴ്ച വീട്ടുവളപ്പിൽ നടക്കും. ഞായറാഴ്ച രാവിലെ മുതൽ പറവൂർ ടൗൺഹാളിൽ പൊതുദർശനമുണ്ടാകും.
Movies
എംജി സർവകലാശാലയുടെ ഓണററി ഡോക്ടറേറ്റ് മമ്മൂട്ടിക്ക് നൽകി ആദരിച്ചു. കോട്ടയത്ത് വച്ച് നടന്ന ചടങ്ങിൽ ഗവർണർ രാജേന്ദ്ര ആർലേക്കറാണ് ഡോക്ടറേറ്റ് നൽകിയത്. ഇന്ത്യൻ സിനിമയ്ക്ക് നൽകിയ സമഗ്ര സംഭാവന പരിഗണിച്ചാണ് മമ്മൂട്ടിക്ക് ഡി ലിറ്റ് നൽകുന്നത്.
മമ്മൂട്ടിയ്ക്കൊപ്പം നാദസ്വര വിദ്വാൻ തിരുവിഴ ജയശങ്കറിനും വാസ്കുലർ സർജൻ ഡോ. എൻ. രാധാകൃഷ്ണനും ഓണററി ബിരുദം നൽകും.
പ്രോ-ചാൻസലറും മന്ത്രിയുമായ റോജി എം. ജോൺ പങ്കെടുത്തു. റജിസ്ട്രാർ ബിസ്മി ഗോപാലകൃഷ്ണൻ, സെനറ്റ്, സിൻഡിക്കേറ്റ്, അക്കാദമിക് കൗൺസിൽ അംഗങ്ങൾ എന്നിവരുടെ സാന്നിധ്യത്തിലാണ് ബിരുദദാന ചടങ്ങ് സംഘടിപ്പിച്ചത്.
മമ്മൂട്ടിക്ക് ഇതിന് മുൻപ് കേരള സർവകലാശാലയുടെയും കാലിക്കറ്റ് സർവകലാശാലയുടെയും ഡോക്ടറേറ്റ് ലഭിച്ചിട്ടുണ്ട്.
Kerala
കൊച്ചി: മുഖ്യമന്ത്രി വി.ഡി.സതീശനും എറണാകുളം ജില്ലയിൽ നിന്നുള്ള മന്ത്രിമാർക്കും എംഎൽഎമാർക്കും കൊച്ചി പൗരാവലി സ്വീകരണം നൽകി. കടവന്ത്ര ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിലേക്ക് മെഗാസ്റ്റാർ മമ്മൂട്ടി സർപ്രൈസ് അതിഥിയായി എത്തിയത് പ്രവർത്തകർക്കും ജനങ്ങൾക്കും ആവേശമായി.
ചടങ്ങിൽ മുഖ്യമന്ത്രി വി.ഡി.സതീശനെ മമ്മൂട്ടി പൊന്നാട അണിയിച്ച് ആദരിച്ചു. സംസ്ഥാനത്തെ മികച്ച രീതിയിൽ നയിക്കാൻ മുഖ്യമന്ത്രിക്ക് കഴിയട്ടെയെന്ന് മമ്മൂട്ടി ആശംസിച്ചു. ചില സിനിമകളിൽ താൻ മുഖ്യമന്ത്രിയായി അഭിനയിച്ചിട്ടുണ്ട്. അഭിനയം വളരെ കുറച്ച് കാലത്തേക്ക് മാത്രമുള്ളതാണ്.
പരിചയം കൊണ്ട് കുറച്ച് എളുപ്പമാകുന്ന കാര്യവുമാണ്. എന്നാൽ യഥാർത്ഥത്തിൽ മുഖ്യമന്ത്രിയായിരിക്കുന്നത് ഒട്ടും എളുപ്പമുള്ള കാര്യമല്ല. ഒരുപാട് ബുദ്ധിമുട്ടുള്ള പണിയാണിതെന്നും മമ്മൂട്ടി പറഞ്ഞു. കുഞ്ചാക്കോ ബോബനും മുഖ്യമന്ത്രിക്ക് ആശംസകൾ നേരാൻ കടവന്ത്രയിലെത്തിയിരുന്നു.
സ്വപ്നതുല്യമായ പദ്ധതികളാണ് സർക്കാർ നടത്താൻ പോകുന്നതെന്ന് മുഖ്യമന്ത്രി യോഗത്തിൽ വ്യക്തമാക്കി. കുട്ടികളെ ചേർത്ത് പിടിക്കണം. വരാൻ പോകുന്ന തലമുറയോട് നീതി പുലർത്താൻ കഴിയണം. മതേതരത്വത്തിന്റെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ല. ആരും വർഗീയത പറയരുത്.
ഇതു മതേതര കേരളമാണെന്ന് ഉറക്കെ വിളിച്ചു പറയാൻ നമുക്ക് കഴിയണമെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. സത്യപ്രതിജ്ഞയ്ക്കുശേഷം ആദ്യമായി പറവൂരിൽ എത്തുന്ന സതീശന് ഇന്ന് വൈകുന്നേരം അഞ്ചിന് പറവൂർ പൗരാവലിയുടെ നേതൃത്വത്തിലും സ്വീകരണം നൽകുന്നുണ്ട്.
നടൻ മോഹൻലാൽ ഈ പരിപാടിയിൽ പങ്കെടുക്കുമെന്നാണ് റിപ്പോർട്ട്. സമൂഹം ഹൈസ്കൂൾ അങ്കണത്തിൽ 2,000 പേർക്ക് ഇരിക്കാവുന്ന പന്തലാണ് നിർമിച്ചിട്ടുള്ളത്.
Movies
നടൻ മോഹൻലാലിന്റെ 66-ാം പിറന്നാളും ദൃശ്യം 3 റിലീസും ഒന്നിച്ചെത്തിയതിന്റെ ആവേശത്തിലാണ് ആരാധകർ. സമൂഹമാധ്യമങ്ങളിലെല്ലാം മോഹൻലാലിന് ആശംസകൾ നിറയുകയാണ്.
പതിവ് തെറ്റിക്കാതെ ലാലിന്റെ സ്വന്തം ഇച്ചാക്ക(മമ്മൂട്ടി)യുടെ ആശംസയുമെത്തി. പ്രിയപ്പെട്ട ലാലിന് ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ എന്നാണ് മമ്മൂട്ടി കുറിച്ചിരിക്കുന്നത്.
‘ദൃശ്യം 3’ ആരാധകർക്കൊപ്പം കാണാൻ കൊച്ചി കവിത തിയറ്ററിൽ മോഹൻലാൽ എത്തിയിട്ടുണ്ട്. ആന്റണി പെരുമ്പാവൂരും മോഹൻലാലിന്റെ ഭാര്യ സുചിത്രയും ഒപ്പമുണ്ട്.
ആദ്യ രണ്ടു ഭാഗങ്ങൾ നൽകിയ വൻ വിജയത്തിന്റെ തുടർച്ച മൂന്നാം ഭാഗത്തിലും ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് സിനിമാ ലോകം.
Movies
ദൃശ്യം സിനിമ ചെയ്യുന്നില്ലെന്ന് കരുതിയ സിനിമയാണെന്നും മമ്മൂട്ടിയാണ് അത് നല്ല വേഷമാണെന്നും ചെയ്യാൻ നിർബന്ധിച്ചതെന്നും തുറന്നുപറഞ്ഞ് നടി മീന.
ദൃശ്യം 3 റിലീസിനോടനുബന്ധിച്ച് ആശീർവാദ് സിനിമാസ് പുറത്തിറക്കിയ ചാറ്റ് ഷോയിലാണ് അവർ ഇക്കാര്യം പറഞ്ഞത്.
‘‘ദൃശ്യം ആദ്യഭാഗത്തിൽ അഭിനയിക്കാമോ എന്ന് ചോദിച്ചപ്പോൾ ഞാൻ വേണ്ട എന്ന് പറഞ്ഞതാണ്. എന്ത് വിഢിത്തമാണ് ഞാൻ പറഞ്ഞതെന്ന് ഇപ്പോൾ തോന്നുന്നു. എന്റെ മകൾക്കപ്പോൾ രണ്ട് വയസുമാത്രമായിരുന്നു അപ്പോൾ ഉണ്ടായിരുന്നത്.
അവളെ വിട്ടിട്ട് വരാൻ പറ്റില്ലെന്ന് വിചാരിച്ചിട്ടാണ് അങ്ങനെ പറഞ്ഞത്. നല്ല തിരക്കഥയും കഥാപാത്രവുമൊക്കെയാണെങ്കിലും മകളെക്കുറിച്ചോർത്ത് വരാൻ പറ്റുമെന്ന് തോന്നുന്നില്ലെന്ന് ആന്റണിയോട് പറഞ്ഞു.
ജീത്തു എന്നെ വന്ന് കാണുന്നതിനും മുൻപ് ചിത്രത്തേക്കുറിച്ച് മമ്മൂക്ക പറഞ്ഞിരുന്നു. നല്ല കഥാപാത്രമാണ്. നിനക്ക് നന്നായി ചേരും. ജീത്തു വന്ന് കഥ പറയും എന്നൊക്കെ അദ്ദേഹം പറഞ്ഞു. എല്ലാം നല്ലതായിരുന്നു, പക്ഷേ എനിക്ക് അപ്പോഴും ഉറപ്പില്ലായിരുന്നു. അതുവരെ ചെയ്ത സിനിമകൾക്കെല്ലാം ഞാനെന്റെ 200 ശതമാനം നൽകിയിട്ടുണ്ട്.
പക്ഷേ ഇന്ന് എനിക്കൊരു മകളുണ്ട്. നൂറ് ശതമാനം ഒരു സിനിമയിൽ ഫോക്കസ് ചെയ്യാൻ പറ്റുമോ? ആ കഥാപാത്രത്തെ പരിപൂർണതയിൽ അവതരിപ്പിക്കാൻ പറ്റുമോ എന്ന ആശങ്കയുണ്ടായിരുന്നു. കുറേ ആശയക്കുഴപ്പങ്ങളുണ്ടായിരുന്നു.
Movies
അന്തരിച്ച പ്രശസ്ത നിർമാതാവ് ആർ.ബി. ചൗധരിക്ക് ആദരാഞ്ജലി അർപ്പിച്ച് നടൻ മമ്മൂട്ടി. ചെന്നൈയിലെത്തിയാണ് താരം ചൗധരിക്ക് വിട നൽകിയത്. മമ്മൂട്ടിക്കൊപ്പം നടനും നിയുക്ത പാലക്കാട് എംഎൽഎയുമായ രമേശ് പിഷാരടി, നിർമാതാവ് ആന്റോ ജോസഫ് എന്നിവരും ഉണ്ടായിരുന്നു.
നടൻ ജിവയുടെ പിതാവ് കൂടിയാണ് അദ്ദേഹം. ഉദയ്പുരിലുണ്ടായ കാറപകടത്തില്‍ തിങ്കളാഴ്ചയാണ് ചൗധരി മരിച്ചത്. മലയാളത്തിനു പുറമേ തമിഴിലും തെലുങ്കിലും ഒട്ടേറെ ചിത്രങ്ങള്‍ നിര്‍മിച്ചു. 1988 മുതൽ സൂപ്പർ ഗുഡ് ഫിലിംസ് ബാനറിൽ സിനിമകൾ നിർമ്മിക്കുന്ന വ്യക്തിയാണ് ആർ.ബി ചൗധരി. തമിഴ്, മലയാളം, തെലുങ്ക്, ഹിന്ദി സിനിമകൾ അദ്ദേഹം നിർമിച്ചിട്ടുണ്ട്. കീർത്തി ചക്ര ഉൾപ്പെടെയുള്ള മലയാള സിനിമകൾ അദ്ദേഹമാണ് നിർമിച്ചത്.
രാജസ്ഥാൻ സ്വദേശിയാണ് ചൗധരി. സിനിമാ നിർമാണ രംഗത്തേക്ക് വരുന്നതിന് മുമ്പ് അദ്ദേഹം സ്റ്റീൽ, കയറ്റുമതി, ജ്വല്ലറി വ്യവസായ രംഗങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഗുഡ് നൈറ്റ് മോഹനുമായി ചേർന്ന് 'സൂപ്പർ' ബാനറിൽ ചിത്രങ്ങൾ നിർമ്മിച്ചിരുന്നു.
അവർ പിരിയാൻ തീരുമാനിച്ചതോടെ ചൗധരി 'ഗുഡ് നൈറ്റ്' എന്നതിൽ നിന്ന് 'ഗുഡ്' എടുത്ത് ‘സൂപ്പർ ഗുഡ് ഫിലിംസ്’ എന്ന് നിർമാണക്കമ്പനി പുനർനാമകരണം ചെയ്തു.
തമിഴ്നാട്ടുകാരിയായ മെഹ്ജബീനെയാണ് ചൗധരി വിവാഹം കഴിച്ചത്. ജീവയേയും ജിത്തനേയും കൂടാതെ അദ്ദേഹത്തിന് സുരേഷ് ചൗധരി, ജീവൻ ചൗധരി എന്നിങ്ങനെ രണ്ട് ആൺമക്കൾ കൂടിയുണ്ട്. സുരേഷ് സൂപ്പർ ഗുഡ് ഫിലിംസിനുവേണ്ടി ചിത്രങ്ങൾ നിർമ്മിച്ചിട്ടുണ്ട്. ജീവൻ സ്റ്റീൽ കമ്പനി സംരംഭകനാണ്.
Movies
പാട്രിയറ്റ് എന്ന വാക്കിന്റെ അർത്ഥം രാജ്യസ്നേഹി എന്നാണ്. അത്യന്തം കലുഷിതവും സങ്കീർണ്ണവുമായ ഒരു കാലഘട്ടത്തിൽ ഈ രാജ്യത്തിൽ ആരാണ് രാജ്യസ്നേഹികൾ എന്നൊരു ചോദ്യത്തിന് ഉത്തരം തേടാനാണ് മഹേഷ് നാരായണൻ എന്ന ഫിലിം മേക്കർ ശ്രമിച്ചിരിക്കുന്നത്. ആ ഒരു ചോദ്യം ഇന്നത്തെ സവിശേഷമായ രാഷ്ട്രീയ സാമൂഹിക സാഹചര്യങ്ങളിൽ പലപ്പോഴും ഉയർന്നുനിൽക്കുന്ന ഒന്നായതിനാൽതന്നെയാവണം, ഒരു വലിയ ക്യാൻവാസിൽ ഇത്തരമൊരു ചലച്ചിത്രം ഒരുക്കാൻ സംവിധായകനും നിർമ്മാതാക്കളും സഹപ്രവർത്തകരും ശ്രമിച്ചിട്ടുണ്ട്.
കഴിഞ്ഞ ഏതാനും വർഷങ്ങളായി പൊതുസമൂഹത്തിൽ നല്ലൊരു വിഭാഗം പേരെ ആശങ്കകളിലകപ്പെടുത്തിയിട്ടുള്ള ഒരുപിടി വിഷയങ്ങളുണ്ട്. പെഗാഗസ് പോലുള്ള ചാര സോഫ്റ്റ്വെയറുകളുമായി ബന്ധപ്പെട്ട വിവാദങ്ങൾ, ഡിഫോൾട്ട് ആയി മൊബൈൽ ഫോണുകളിൽ ഉള്ള സംവിധാനങ്ങൾ (ക്യാമറ, മൈക്രോഫോൺ) വഴിയായി പോലും വ്യക്തിഗത വിവരങ്ങൾ ചോർത്തപ്പെടാനുള്ള സാധ്യതകൾ, ഡാറ്റ പ്രൈവസി സംബന്ധിച്ച മറ്റു വിഷയങ്ങൾ, ലോൺ ആപ്പുകൾ, ഓൺലൈൻ തട്ടിപ്പുകൾ എന്നിങ്ങനെ അതീവ ഗൗരവമായ പലകാര്യങ്ങളും അത്തരത്തിലുണ്ട്.
ഫാ. സ്റ്റാൻ സ്വാമി ഉൾപ്പെട്ട ഭീമ കോരേഗാവ് കേസിൽ ചാര സോഫ്റ്റ്വെയർ ഉപയോഗിച്ചുള്ള കൃത്രിമ തെളിവ് നിർമ്മാണം നടന്നിട്ടുണ്ട് എന്ന വിദേശ ഏജൻസികളുടെ കണ്ടെത്തൽ കേന്ദ്ര സർക്കാരിനെ പ്രതിരോധത്തിലാക്കുകയുണ്ടായിരുന്നു. പെഗാഗസ് എന്ന ചാര സോഫ്റ്റ്വെയറുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ ഭാഗമായി, പ്രതിപക്ഷ നേതാക്കൾ, കേന്ദ്രമന്ത്രിമാർ, മാധ്യമപ്രവർത്തകർ തുടങ്ങിയവരുടെ ഫോണുകൾ ചോർത്തപ്പെട്ടെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുകയുമുണ്ടായി.
ഇത്തരമൊരു ഗൗരവമുള്ള പശ്ചാത്തലമാണ് "പേട്രിയറ്റ്" സ്വീകരിച്ചിരിക്കുന്നത്. കേരളത്തിൽ ഇതുവരെ ഇറങ്ങിയതിൽ ഏറ്റവുമധികം ബജറ്റ് ഉള്ള സിനിമ, സമീപ കാലത്തെ ഏറ്റവും വലിയ മൾട്ടി സ്റ്റാർ ചലച്ചിത്രം, കൂടുതൽ രാജ്യങ്ങളിൽ ചിത്രീകരിച്ച മലയാളസിനിമ എന്നിങ്ങനെയുള്ള നിരവധി വിശേഷണങ്ങളുമായാണ് ഈ ചലച്ചിത്രം മെയ് ദിനത്തിൽ ലോകമെമ്പാടും റിലീസ് ചെയ്തത്.
എന്നാൽ, ചലച്ചിത്രം പറയാതെപറയുന്ന കുറെയേറെ യാഥാർഥ്യങ്ങൾ വിശാലമായൊരു സ്വീകാര്യത അതിന് അനുവദിച്ചു നൽകുമോ എന്ന് കാത്തിരുന്നു കാണേണ്ടിവരും. ചിലകോണുകളിൽ അസ്വസ്ഥതകളും എതിർപ്പുകളും സൃഷ്ടിക്കാൻ സാധ്യതയുള്ള പലതും ചലച്ചിത്രത്തിലുണ്ട്. ഒരുപക്ഷെ, ആദ്യ ഷോയ്ക്ക് പിന്നാലെ തന്നെ പ്രത്യക്ഷപ്പെട്ട വിയോജിപ്പിന്റെ സ്വരങ്ങൾ അത്തരമൊരു സാധ്യതയുടെ ലക്ഷണങ്ങളാകാം.
തികച്ചും രാജ്യസുരക്ഷ ലക്ഷ്യംവച്ച് അതീവ രഹസ്യമായി നിർമ്മിച്ച ചാര സോഫ്റ്റ്വെയർ, കോർപ്പറേറ്റ് കമ്പനിക്ക് കൈമാറ്റം ചെയ്യപ്പെടുന്ന ഒരു അധാർമ്മിക കരാർ നടക്കുന്നു എന്ന സാങ്കൽപ്പിക പശ്ചാത്തലമാണ് സിനിമയിൽ പ്രധാനം. അങ്ങനെ സംഭവിച്ചാൽ അതിന്റെ പ്രത്യാഘാതങ്ങൾ എന്തൊക്കെയായിരിക്കും എന്ന് സിനിമയിൽ ഉടനീളം വിവരിക്കുന്നു. ഒരുപക്ഷെ, ഏറെക്കുറെ സമാനമായി ഇക്കാലത്ത് സംഭവിച്ചുകൊണ്ടിരിക്കുന്ന പല കാര്യങ്ങളും വിശകലനം ചെയ്താൽ ഭാവിയിൽ സാധ്യതയില്ലാത്ത ഒന്നല്ല ഇതും.
ഓൺലൈൻ കച്ചവട അപ്ലിക്കേഷനുകൾ, മെറ്റ, ഗൂഗിൾ തുടങ്ങിയവയ്ക്കിടയിൽ തത്സമയം ഡാറ്റ കൈമാറ്റം നടക്കുന്നു എന്നുള്ളതിനും, സമൂഹമാധ്യമങ്ങളിൽനിന്ന് ലഭിക്കുന്ന വ്യക്തിഗത വിവരങ്ങൾ കച്ചവട ആവശ്യങ്ങൾക്കായി കമ്പനികൾ ഉപയോഗിക്കുന്നു എന്നുള്ളതിനും, ആധാർ കാർഡിലെ വ്യക്തിഗത വിവരങ്ങൾ സർക്കാരിന് മാത്രമല്ല, എണ്ണമറ്റ പ്രൈവറ്റ് കമ്പനികൾക്കും ലഭ്യമാണെന്നതിനും ഒട്ടേറെ തെളിവുകൾ നമുക്ക് മുന്നിൽ ലഭ്യമായ കാലഘട്ടമാണിത്.
ഒരു പടികൂടി കടന്ന് അനന്ത സാധ്യതകളുള്ള ചാര സോഫ്റ്റ്വെയറുകൾ കൂടി ആരുമറിയാതെ പ്രവർത്തിക്കാൻ തുടങ്ങുന്ന പക്ഷം അതിന്റെ ദോഷഫലങ്ങൾ എന്തൊക്കെയായിരിക്കുമെന്ന് കണക്കുകൂട്ടാനാവില്ല. പെഗാഗസിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് ആരോപിക്കപ്പെട്ടിട്ടുള്ളതുപോലെ, ആരുടെയും മൊബൈലിനെയോ കംപ്യൂട്ടറിനെയോ അവരറിയാതെ നിരീക്ഷിക്കാനും നിയന്ത്രിക്കാനും കഴിയുന്ന പെരിസ്കോപ് എന്ന ഒരു ആപ്ലിക്കേഷൻ പ്രൈവറ്റ് കമ്പനികൾക്ക് ഉപയോഗിക്കാൻ കഴിഞ്ഞാൽ എന്തുസംഭവിക്കും എന്നാണ് "പേട്രിയറ്റ്" പറഞ്ഞുവയ്ക്കുന്ന പ്രധാന കാര്യം.
അത്തരമൊരു സാധ്യത തള്ളിക്കളയാനാവാത്തതായതിനാൽ, ഒരു വെറും കെട്ടുകഥ എന്നതിനപ്പുറം ഈ ചലച്ചിത്രത്തിന് മറ്റൊരു മാനംകൂടിയുണ്ട്. ഡാറ്റ പ്രൈവസി എത്രമാത്രം പ്രധാനമാണ് എന്നതിനുള്ള ഒരു ഓർമ്മപ്പെടുത്തൽ കൂടിയാണ് ആ സിനിമ. കോർപ്പറേറ്റ് കമ്പനികളുടെ കച്ചവട താൽപ്പര്യങ്ങൾക്ക് സർക്കാർ സംവിധാനങ്ങൾ വഴങ്ങിക്കൊടുക്കുന്നപക്ഷം സംഭവിച്ചേക്കാവുന്ന ദുരന്തങ്ങൾ ഈ ചലച്ചിത്രം അടിവരയിട്ടുകാണിക്കുന്നു.
ഇത്തരമുള്ള അവിശുദ്ധ ബന്ധങ്ങൾ കെട്ടുകഥകളല്ലാത്ത ഈ കാലഘട്ടത്തിൽ, ചിന്തിക്കാൻ മനസുള്ളവർക്ക് മുന്നിൽ ചില ഗൗരവമുള്ള ചോദ്യങ്ങൾ ഈ ചലച്ചിത്രം മുന്നോട്ടു വയ്ക്കുന്നുണ്ട് എന്നുള്ളതാണ് ഇതിന്റെ കാലിക പ്രസക്തി. ചലച്ചിത്രത്തിലേയ്ക്ക് വന്നാൽ, ബോറടിപ്പിക്കാതെ മൂന്നുമണിക്കൂർ തികച്ചും പ്രേക്ഷകരെ പിടിച്ചിരുത്താനുള്ള നിർമ്മാണ മികവ് സംവിധായകനും പിന്നണി പ്രവർത്തകരും പ്രകടിപ്പിച്ചിട്ടുണ്ട് എന്നാണ് തീയേറ്ററിൽനിന്നുള്ള പ്രതികരണങ്ങൾ വ്യക്തമാക്കുന്നത്.
ഹോളിവുഡ് സ്റ്റൈലിലുള്ള മേക്കിംഗ് എന്ന് ഒരുപരിധിവരെ വിലയിരുത്താമെങ്കിലും സുഷിൻ ശ്യാമിന്റെ ബാക്ക്ഗ്രൗണ്ട് സ്കോറിന് അത്തരമൊരു നിലവാരത്തിലേക്കെത്താൻ കഴിഞ്ഞിട്ടുണ്ടോ എന്ന് സംശയമുണ്ട്. നായക കഥാപാത്രങ്ങളായ മമ്മൂട്ടിക്കും മോഹൻലാലിനും ഗംഭീര സ്ക്രീൻ സ്പേസ് ചലച്ചിത്രം നൽകുന്നുണ്ട്. ഇരുവരുടെയും ആരാധകരെ തൃപ്തിപ്പെടുത്താൻ കഴിയുന്ന വിധത്തിലുള്ള മനോഹരമായ കോമ്പിനേഷൻ സീനുകളും പെർഫോമൻസുകളും ചലച്ചിത്രത്തിലുണ്ട്.
കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ തുടങ്ങിയവരുടെയും പ്രകടനങ്ങൾ മികവുറ്റതാണ്. കേന്ദ്രമന്ത്രി നിർമല സീതാരാമനെ ഓർമ്മിപ്പിക്കുന്ന വിധത്തിൽ രേവതി അവതരിപ്പിച്ച നളിനി രാമകൃഷ്ണൻ എന്ന കഥാപാത്രം എടുത്തുപറയേണ്ട ഒന്നാണ്. വില്ലന്മാരിൽ പ്രമുഖനായ ജെ.പി. സുന്ദരം എന്ന കേന്ദ്രമന്ത്രിയായെത്തിയ, സംവിധായകനും ഛായാഗ്രാഹകനുമായ രാജീവ് മേനോൻ വളരെ മികച്ച വിധത്തിൽ ആ വേഷം കൈകാര്യം ചെയ്തിരിക്കുന്നു. നയൻ താര, ദർശന രാജേന്ദ്രൻ തുടങ്ങിയ മറ്റ് അഭിനേതാക്കളും പിന്നണി പ്രവർത്തകരും മികച്ച രീതിയിൽ തങ്ങളുടെ ഉത്തരവാദിത്വങ്ങൾ നിർവ്വഹിച്ചിട്ടുണ്ട്.
മലയാളം ഇതുവരെ കാണാത്ത വിധത്തിലുള്ള വലിയൊരു ക്യാൻവാസിൽ തയ്യാറാക്കപ്പെട്ട ഒരു ചലച്ചിത്രം തന്നെയാണ് പേട്രിയറ്റ്. ഈ ചലച്ചിത്രം കേവലമൊരു എന്റർടെയ്നർ എന്നതിനപ്പുറം ഗൗരവമുള്ള ഒരു കാഴ്ച അർഹിക്കുന്നുണ്ട്. ഈ കാലഘട്ടത്തിലെ, എന്നാൽ, ഇനി വരും കാലങ്ങളിൽ കൂടുതൽ രൂക്ഷമാകാനിടയുള്ള ചില പ്രതിസന്ധികളെക്കുറിച്ച് ഒരു അവബോധം സൃഷ്ടിക്കാൻ നിർമ്മാതാക്കൾ ഇവിടെ ശ്രമിച്ചിട്ടുണ്ട്.
ലോൺ ആപ്പുകൾ, ഓൺലൈൻ തട്ടിപ്പുകൾ തുടങ്ങിയവയെക്കുറിച്ചുള്ള ജാഗ്രതാ നിർദ്ദേശങ്ങളും ഇതിൽ ഉൾപ്പെടുന്നു. മധുരം പുരട്ടിയ വാഗ്ദാനങ്ങൾക്കും വിലപിടിപ്പുള്ളതെന്ന് കരുതുന്ന സമ്മാനങ്ങൾക്കും പിന്നിൽ ആരും പ്രതീക്ഷിക്കാത്ത "കോർപ്പറേറ്റ്" ലക്ഷ്യങ്ങൾ ഒളിഞ്ഞിരിപ്പുണ്ടാകാം എന്ന ഓർമ്മപ്പെടുത്തൽ അവഗണിക്കപ്പെടാൻ പാടില്ലാത്ത ഒന്നാണ്. രാഷ്ട്രീയ താല്പര്യങ്ങൾക്കും പ്രത്യയശാസ്ത്ര ബന്ധിതമായ നിലപാടുകൾക്കും അതീതമായി രാജ്യസ്നേഹത്തിന്റെ സന്ദേശം സ്വീകരിക്കാൻ പതിനാറു വയസിന് മേൽ പ്രായമുള്ള ആർക്കും ഈ ചലച്ചിത്രം കാണാവുന്നതാണ്, കാണേണ്ടതാണ്.
Movies
ആരാധകർ ആവേശത്തോടെ കാത്തിരുന്ന ചിത്രം പാട്രിയേറ്റിന്റെ ആദ്യ ഷോ തുടങ്ങി. രാവിലെ 9.15-നാണ് ആദ്യ ഷോ ആരംഭിച്ചത്. മമ്മൂട്ടിയും മോഹൻലാലും 18 വർഷത്തിന് ശേഷം ഒന്നിക്കുന്ന ചിത്രം എന്നതാണ് ഇതിലെ ഏറ്റവും വലിയ ആകർഷീണയത.
ചിത്രത്തിന്റെ സംവിധായകനായ മഹേഷ് നാരായണൻ കൊച്ചിയിലെ തിയറ്ററിൽ ചിത്രം കാണാനെത്തി. മോഹൻലാൽ അമേരിക്കയിൽ വച്ചാണ് ചിത്രം കാണുക. മമ്മൂട്ടി ഇന്ന് രാവിലെ ദുബായിക്ക് പോകുന്നതിനാൽ അവിടെ വച്ചാകും ചിത്രം കാണുക. കുഞ്ചാക്കോ ബോബൻ ബംഗളുരൂവിലായിരിക്കും ചിത്രം കാണുക.
മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ ചിത്രമായി റിലീസിനൊരുങ്ങുന്ന പേട്രിയറ്റ് പ്രഖ്യാപന സമയം മുതൽ തന്നെ പ്രേക്ഷകർ ഏറെ ആകാംഷയോടെയും ആവേശത്തോടെയും കാത്തിരിക്കുന്ന ചിത്രമാണ്.
മമ്മൂട്ടി, മോഹൻലാൽ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് നാരായണൻ ഒരുക്കുന്ന ഈ മൾട്ടിസ്റ്റാർ ചിത്രത്തിൽ ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, നയൻതാര, രേവതി, രാജീവ് മേനോൻ എന്നിവരും പ്രധാന വേഷങ്ങൾ ചെയ്യുന്നുണ്ട്.
ആന്റോ ജോസഫ് ഫിലിം കമ്പനി, കിച്ചപ്പു ഫിലിംസ് എന്നിവയുടെ ബാനറിൽ ആന്റോ ജോസഫ്, കെ ജി അനിൽകുമാർ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
സി ആർ സലിം പ്രൊഡക്ഷൻസ്, ബ്ലൂ ടൈഗേഴ്സ് ലണ്ടൻ എന്നീ ബാനറുകളിൽ സി.ആര്.സലിം, സുഭാഷ് ജോര്‍ജ് മാനുവല്‍ എന്നിവരാണ് ചിത്രത്തിന്റെ സഹ നിർമാണം നിർവഹിക്കുന്നത്. സി.വി.സാരഥിയും രാജേഷ് കൃഷ്ണയുമാണ് ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍മാര്‍.
Movies
പേട്രിയാറ്റ് സിനിമ വിശേഷങ്ങളുമായി ചിത്രത്തിന്റെ റിലീസിന് മണിക്കൂറുകൾക്ക് മുൻപ് മോഹൻലാലും മമ്മൂട്ടിയും കുഞ്ചാക്കോ ബോബനും ചേർന്ന് നടത്തിയ ലൈവ് ആരാധകരിൽ ചിരിയുണർത്തി. വളരെ രസകരമായിട്ടുള്ള ഇവരുടെ സംസാരം ഇപ്പോൾ ഇന്റർനെറ്റിൽ വൈറലാണ്.
ന്യൂയോർക്കിൽ നിന്നായിരുന്നു മോഹൻലാൽ സംസാരിച്ചത്. മമ്മൂട്ടിയും കുഞ്ചാക്കോ ബോബനും കൊച്ചിയിൽ നിന്നും ലൈവിൽ ജോയിൻ ചെയ്തു. വളരെ രസകരമായിരുന്നു ഇവരുടെ ചാറ്റ്.
എല്ലാവരും ചിത്രം തിയറ്ററിൽ പോയി കാണുമെന്ന് വീഡിയോ കോളിൽ പറഞ്ഞു. താൻ വെള്ളിയാഴ്ച രാവിലെ ചിലപ്പോൾ ദുബായിലേക്ക് പോകുമെന്നും അവിടെ വച്ചാകും ചിത്രം കാണുകയെന്നും മമ്മൂട്ടി പറഞ്ഞു.
തനിക്ക് ബംഗളൂരുവിലേക്ക് പോകേണ്ട ആവശ്യമുണ്ടെന്നും അവിടെ വെച്ച് ചിത്രം കാണുമെന്നും കുഞ്ചാക്കോ ബോബനും വ്യക്തമാക്കി. സിനിമ ന്യൂയോർക്കിൽ കാണാൻ പദ്ധതിയിടുന്നുണ്ടെന്നായിരുന്നു മോഹൻലാലിന്റെ മറുപടി.
ചാക്കോച്ചനെ കാണുമ്പോൾ ബോബൻ എന്നു വിളിച്ചുപോകുന്ന മോഹൻലാൽ ഇത്തവണയും പതിവു തെറ്റിച്ചില്ല. ആദ്യം ചാക്കോച്ചൻ എന്നു വിളിച്ചു തുടങ്ങിയെങ്കിലും അത് പിന്നീട് ബോബനായി.
കുഞ്ചാക്കോ ബോബൻ എന്നത് അദ്ദേഹത്തിന്റെ അച്ഛന്റെയും അപ്പൂപ്പന്റെയും പേരാണെന്നും സത്യത്തിൽ ഇദ്ദേഹത്തിന് സ്വന്തമായി ഒരുപേരില്ലെന്നും മമ്മൂട്ടിയുടെ കൗണ്ടർ. ഡിക്യു തനിക്ക് ചാക്കോ മാഷ് എന്നൊരു പേരിട്ടുണ്ടെന്ന് ചാക്കോച്ചൻ പറഞ്ഞു.
നമ്മളൊന്നിച്ച് ഒരുപാട് കാലത്തിനുശേഷം വരുന്ന സിനിമയല്ലേ' എന്ന് മോഹൻലാൽ മമ്മൂട്ടിയോട് ആവേശത്തോടെ ചോദിച്ചു. യുഎസിൽ രാത്രി 11:30-ഓടെ ചിത്രം റിലീസ് ചെയ്യുമെന്നും അപ്പോൾ കാണുമെന്നും മോഹൻലാൽ പറഞ്ഞു.
ആരാണ് പേട്രിയറ്റിലെ നായകൻ എന്ന് കുഞ്ചാക്കോ ബോബൻ ചോദിച്ചപ്പോൾ, കുഞ്ചാക്കോ ബോബൻ തന്നെയാണ് നായകനെന്ന് മമ്മൂട്ടി ആവർത്തിച്ചു. എല്ലാവരും നായകനും വില്ലനുമാണെന്നാണ് മോഹൻലാൽ പറഞ്ഞത്.
സിനിമയ്ക്കു ലഭിച്ച വലിയ ഹൈപ്പിനെക്കുറിച്ചും മമ്മൂട്ടി പറയുകയുണ്ടായി. “നമ്മുടെ കൈയിലുള്ളത് തന്നെയാണോ അവര്‍ പ്രതീക്ഷിക്കുന്നതെന്നാണ് ടെന്‍ഷന്‍. നമ്മളേക്കാള്‍ കൂടുതല്‍ ഉത്തരവാദിത്തം പ്രേക്ഷകര്‍ക്കാണ്.
നിർമാതാവിന് മുടക്കുമുതലും ലാഭവും കിട്ടണം. എന്നാല്‍ മാത്രമേ ഇനിയും ഇത്തരത്തില്‍ സിനിമകള്‍ സംഭവിക്കാനുള്ള സാഹചര്യം ഒരുങ്ങു.. മികച്ച ബുക്കിങ് ആണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.’’ മമ്മൂട്ടി പറഞ്ഞു.
മറ്റ് ഭാഷകളിലും നാളെത്തന്നെ റിലീസ് ഉണ്ടാവുമോ എന്ന മോഹന്‍ലാലിന്റെ ചോദ്യത്തിന് മറുഭാഷാ പതിപ്പുകളുടെ സെന്‍സറിംഗ് കഴിയാന്‍ ഒരാഴ്ച എടുക്കുമെന്നാണ് അറിഞ്ഞതെന്നായിരുന്നു മമ്മൂട്ടിയുടെ മറുപടി.
സംവിധായകന് എവിടെ എന്ന മോഹന്‍ലാലിന്റെ ചോദ്യത്തിന് അദ്ദേഹത്തിന് ഉറങ്ങാതെ പ്രാന്ത് പിടിച്ചുകാണും എന്നായിരുന്നു മമ്മൂട്ടിയുടെ മറുപടി. “ഇന്നലെ ഉറങ്ങിയിട്ടില്ല, ഇന്ന് ഉറങ്ങുമോ എന്ന് അറിയില്ല. കറക്ഷന് തന്നെ കറക്ഷന്. ഡയറക്ടര്‍ മാത്രമല്ല അസിസ്റ്റന്റ്സും മ്യൂസിക് ഡയറക്ടറുമൊന്നും ഉറങ്ങിയിട്ടില്ല”, മമ്മൂട്ടി പറഞ്ഞു.
സിനിമ ഇറങ്ങി വിജയമാകുന്നതിന്റെ സന്തോഷത്തിൽ സമാധാനത്തോടെ ഉറങ്ങാൻ കഴിയട്ടെയെന്ന് മോഹൻലാൽ ആശംസിച്ചു. സിനിമ വിജയം നേടുമ്പോള്‍ അതിന്റെ സന്തോഷം കൊണ്ട് നമുക്കെല്ലാം ഉറക്കം നഷ്ടപ്പെടട്ടെ എന്നാണ് താന്‍ ആഗ്രഹിക്കുന്നത് എന്നായിരുന്നു കുഞ്ചാക്കോ ബോബന്റെ മറുപടി
സിനിമ കണ്ടോ എന്ന മോഹന്‍ലാലിന്റെ ചോദ്യത്തിന് കാണിച്ചുതരുന്നില്ല എന്നായിരുന്നു കുഞ്ചാക്കോ ബോബന്റെ മറുപടി. സിനിമ ആകെ കണ്ടത് പ്രകാശ് വർമ മാത്രമാണെന്ന് മമ്മൂട്ടി പറഞ്ഞപ്പോൾ ചില ഫൈറ്റ് രംഗങ്ങള്‍ മാത്രമേ താന്‍ കണ്ടുള്ളൂ എന്നായിരുന്നു മോഹന്‍ലാലിന്റെ പ്രതികരണം.
ഒരു ഫൈറ്റ് സീനിലെ ഫൈറ്റ് രംഗം നന്നായി എന്ന് മോഹന്‍ലാല്‍ പറഞ്ഞപ്പോള്‍ നിങ്ങളുടെ ക്ലൈമാക്സിലെ ഫൈറ്റ് വളരെ നന്നായി എന്നായിരുന്നു മോഹന്‍ലാലിനോട് മമ്മൂട്ടി പറഞ്ഞു.
ഉടന്‍ മോഹന്‍ലാലിന്റെ രസകരമായ കൗണ്ടര്‍ വന്നു. എന്നാല്‍ പിന്നെ ക്ലൈമാക്സ് കൂടി പറഞ്ഞുകൊടുക്ക് എന്നായിരുന്നു അത്. ആവേശം കൊണ്ട് അറിയാതെ പറഞ്ഞുപോകുന്നതാണെന്നായിരുന്നു ഇതിനോട് മമ്മൂട്ടിയുടെ പ്രതികരണം.
ഇടയ്ക്ക് മോഹൻലാലിന്റെ വൈഫൈ കട്ട് ആയപ്പോൾ വൈഫിനെ അടുത്തിരുത്തൂ എന്ന മമ്മൂട്ടിയുടെ കൗണ്ടറും രസകരമായി. മോഹൻലാലും മമ്മൂട്ടിയും ഒന്നിച്ചെത്തുന്ന സിനിമ ജെൻസി തലമുറയിൽ പെട്ടവർ ആദ്യമായാണ് തിയറ്ററിൽ കാണാൻ പോകുന്നതെന്ന് കുഞ്ചാക്കോ ബോബൻ അഭിപ്രായപ്പെട്ടു.
ജെൻസി കഴിഞ്ഞിട്ട് അടുത്തത് ജെൻ ആൽഫ വന്നില്ലേ എന്നാണ് ഇതിനോട് മോഹൻലാൽ പ്രതികരിച്ചത്. എന്നാൽ അവരും എന്ന് കുഞ്ചാക്കോ ബോബൻ പറഞ്ഞത് എല്ലാവരേയും ചിരിപ്പിച്ചു. ചിത്രത്തിന്റെ കഥ പുതിയതലമുറയ്ക്ക് കൂടി വേണ്ടിയുള്ളതാണെന്നും മോഹൻലാൽ കൂട്ടിച്ചേർത്തു.
Movies
പേട്രിയേറ്റ് സിനിമയ്ക്ക് ആശംസകളുമായി സംവിധായകൻ ജോഫിൻ ടി. ചാക്കോ പങ്കുവച്ച കുറിപ്പ് ശ്രദ്ധേയമാകുന്നു. പ്രധാനമായും സിനിമയുടെ നിർമാതാക്കളിലൊരാളായ ആന്റോ ജോസഫിനെക്കുറിച്ചാണ് ജോഫിൻ എടുത്തുപറഞ്ഞിരിക്കുന്നത്.
പല പ്രതിസന്ധികളേയും അതിജീവിച്ചാണ് ആന്റോ ജോസഫ് പേട്രിയേറ്റ് തിയറ്ററുകളിലേക്കെത്തിക്കുന്നതെന്ന് ജോഫിന്‍ പറയുന്നു.
‘‘നാളെത്തെ ദിവസം ആന്റോ ചേട്ടന്റെ ആവണം. കഴിഞ്ഞ ഒന്നര വർഷമായി ഞാൻ നേരിട്ട് കാണുന്നതാണ് ‘പേട്രിയേറ്റ്’ എന്ന സിനിമക്ക് വേണ്ടി ഈ മനുഷ്യൻ നടത്തുന്ന അത്യധ്വാനം.
മറ്റേതൊരാളും തകർന്ന് പോയേക്കാവുന്ന പല പ്രതിസന്ധികളേയും അതിജീവിച്ചാണ് ഈ സിനിമ നാളെ തിയറ്ററുകളിൽ എത്തിക്കുന്നത്. മലയാളത്തിലെ ഏറ്റവും വലിയ സിനിമകളിൽ ഒന്നായി വരുന്ന പേട്രിയറ്റ് ഏറ്റവും വലിയ ഹിറ്റുകയിൽ ഒന്നായി മാറുമെന്നുറപ്പ്.’’ ജോഫിൻ കുറിച്ചു.
ജോഫിൻ സംവിധാനം ചെയ്ത പ്രീസ്റ്റ്, രേഖാചിത്രം (സഹനിർമാണം) എന്നിവ നിർമിച്ചത് ആന്റോ ജോസഫ് ആയിരുന്നു.
മമ്മൂട്ടിക്കും മോഹൻലാലിനും പുറമെ ഫഹദ് ഫാസിൽ, നയൻതാര, കുഞ്ചാക്കോ ബോബൻ, രേവതി, ദർശന രാജേന്ദ്രൻ എന്നിങ്ങനെ മലയാളത്തിലെ വലിയൊരു താരനിര തന്നെ ഈ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. സുഷിൻ ശ്യാമിന്റെ പശ്ചാത്തല സംഗീതവും മനുഷ് നന്ദന്റെ ഛായാഗ്രഹണവും ചിത്രത്തിന് രാജ്യാന്തര നിലവാരം നൽകുന്നു.
ലണ്ടൻ, അസർബൈജാൻ, ദുബായ്, തായ്ലൻഡ് എന്നിങ്ങനെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായാണ് സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കിയത്. ആന്റോ ജോസഫും കെ ജി അനിൽകുമാറും ചേർന്ന് നിർമ്മിക്കുന്ന ഈ ബിഗ് ബജറ്റ് ചിത്രം മികച്ച ദൃശ്യാനുഭവം ഉറപ്പുനൽകുന്നു.
Movies
“മോനെ ആഞ്ചലോ, ഞാന്‍ മമ്മൂട്ടിയാണ്. സിനിമയിലൊക്കെ അഭിനയിക്കുന്ന, ടിവിയിലൊക്കെ കാണുന്ന മമ്മൂക്ക. നന്നായി പഠിക്കണം, മിടുക്കനായി വളരണം’’- നിശബ്ദമായിരുന്ന അവന്റെ കുഞ്ഞുലോകത്തേക്ക് ആ ശബ്ദമെത്തിയപ്പോള്‍ ആഞ്ചലോയ്ക്ക് ആദ്യം അമ്പരപ്പായിരുന്നു. അവന് ജീവിതത്തിലാദ്യമായി ഒരു മനുഷ്യശബ്ദം കേള്‍ക്കുകയായിരുന്നു. അതും താന്‍ ആരാധിക്കുന്ന മമ്മൂക്കയുടെ.
ജനനം മുതല്‍ കേള്വിയില്ലാതെ നിശബ്ദതയുടെ തടവറയില്‍നിന്ന് ഇടുക്കി ചെമ്മണ്ണാര്‍ സ്വദേശികളായ ജെയ്സണ്‍-ആന്‍ഷ ദമ്പതികളുടെ നാലു വയസുകാരന് മകന് ആഞ്ചലോയ്ക്കു മോചനമേകിയത് മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷനും ആലുവ രാജഗിരി ആശുപത്രിയും സംയുക്തമായി നടപ്പാക്കുന്ന ‘കാതോട് കാതോരം’പദ്ധതിയാണ്.
സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന കുടുംബങ്ങളിലെ കുട്ടികള്‍ക്ക് കോക്ലിയര്‍ ഇംപ്ലാന്റേഷന് ശസ്ത്രക്രിയയിലൂടെ കേള്‍വിശക്തി നല്‍കുന്നതിനായി മമ്മൂട്ടി മുന്‍കൈയെടുത്ത് ആരംഭിച്ച പദ്ധതി ആഞ്ചലോയ്ക്കും കരുതലായി മാറി. രാജഗിരിയില്‍ ശസ്ത്രക്രിയ കഴിഞ്ഞ് സ്വിച്ച് ഓണ്‍ കര്‍മം നിര്‍വഹിച്ചപ്പോഴാണ് ആഞ്ചലോ ആദ്യമായി ചുറ്റുമുള്ള ശബ്ദങ്ങള്‍ കേട്ടുതുടങ്ങിയത്.
രാജഗിരി ആശുപത്രിയിലെ ഇഎന്‍ടി ഹെഡ് ആന്‍ഡ് നെക്ക് സര്‍ജറി വിഭാഗം മേധാവി ഡോ. രാജേഷ് രാജു ജോര്‍ജിന്റെ നേതൃത്വത്തിലാണ് കോക്ലിയര്‍ ഇംപ്ലാന്റേഷന് ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയത്.
ഇംപ്ലാന്റ് സര്ജന് ഡോ. സജിത്ത് ഏബ്രഹാം, ഡോ. ജിത്തു സക്കറിയ, അനസ്തേഷ്യ വിഭാഗം മേധാവി ഡോ. ജോജി ആന്റണി, പിഐസിയു വിഭാഗം മേധാവി ഡോ. സൗമ്യ മേരി തോമസ്, ഇംപ്ലാന്റ് കോ-ഓര്‍ഡിനേറ്റര്‍ എല്‍ജി എം. മാത്യു, സീനിയര്‍ ഓഡിയോളജിസ്റ്റ് അബിന്‍ ലാസര്‍, സീനിയര്‍ തെറാപ്പിസ്റ്റ് സാറ പോള്‍ എന്നിവര്‍ ചികിത്സയില്‍ പങ്കാളികളായി.
ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയായെങ്കിലും മാസങ്ങള്‍ നീളുന്ന സ്പീച്ച് തെറാപ്പിയിലൂടെയും മറ്റു പരിശീലനങ്ങളുടെയും സഹായത്തോടെ വേണം സംസാരശേഷി വീണ്ടെടുക്കാന്‍. രാജഗിരി ആശുപത്രി എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ജോണ്സണ് വാഴപ്പിള്ളിയും ചടങ്ങില്‍ പങ്കെടുത്തു.
Movies
മമ്മൂട്ടി-മോഹന്‍ലാല്‍-ഫഹദ്-കുഞ്ചാക്കോ ബോബന് തുടങ്ങിയവര്‍ കേന്ദ്രകഥാപാത്രങ്ങളാകുന്ന ബ്രഹ്മാണ്ഡചിത്രം പേട്രിയറ്റ് റിലീസിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ, ചിത്രത്തിന്റെ ആവേശം പങ്കുവച്ച് നടി ദര്‍ശന രാജേന്ദ്രന്.
മലയാളത്തിലെ വമ്പന്‍ താരനിര അണിനിരക്കുന്ന ചിത്രത്തില്‍ തനിക്കു ലഭിച്ച അവസരത്തെ ഫാന്‍ ഗേള്‍ നിമിഷമായാണു ദര്‍ശന വിശേഷിപ്പിച്ചത്.
അവിസ്മരണീയമായ അനുഭവമന്നാണ് ദര്‍ശന സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. മമ്മൂട്ടി, മോഹന്‍ലാല്‍, ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്, നയന്‍താര, രേവതി തുടങ്ങിയ ഇതിഹാസങ്ങള്‍ക്കൊപ്പം ഒരു സിനിമയില്‍ അഭിനയിക്കാന്‍ കഴിഞ്ഞത് വലിയ ഭാഗ്യമാണ്. സൂപ്പര്‍താരങ്ങള്‍ക്കൊപ്പം സിനിമയില്‍ സ്ക്രീന്‍ പങ്കിടാനായത് സ്വപ്നതുല്യമാണെന്നും താരം പറഞ്ഞു.
ഇപ്പോഴും ഉള്ളിലൊരു ആരാധികയാണ്... കുറച്ചുകൂടി അടുത്ത സീറ്റിലിരുന്ന് അവരെ ആരാധിക്കുന്നു എന്ന് മാത്രം... സൂപ്പര്‍താരങ്ങള്‍ക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് ദര്‍ശന കുറിച്ചു. കുഞ്ചാക്കോ ബോബന്റെ പങ്കാളിയായാണ് ദര്‍ശന ചിത്രത്തില്‍ എത്തുന്നത്. ഇവര്‍ അഭിനയിച്ച കാറ്റു തൊട്ടപ്പോള്‍- എന്ന പ്രണയഗാനം ഇതിനോടകം ശ്രദ്ധിക്കപ്പെട്ടു.
മമ്മൂട്ടി അവതരിപ്പിക്കുന്ന മുന്‍ കോര്‍പ്പറേറ്റ് ഉദ്യോഗസ്ഥന് തന്റെ കമ്പനിയുടെ സോഫ്റ്റ്വെയര് സാധാരണക്കാരെ ബാധിക്കുന്നതു കണ്ട് അവര്‍ക്കെതിരേ തിരിയുന്നതാണു ചിത്രത്തിന്റെ ഇതിവൃത്തം എന്നാണ് ട്രെയിലര്‍ നല്കുന്ന സൂചന. വമ്പന്‍ താരനിര അണിനിരക്കുന്ന ചിത്രം തിയറ്ററുകളില്‍ വന്‍ തരംഗം സൃഷ്ടിക്കുമെന്നാണു പ്രതീക്ഷ.
Movies
മമ്മൂട്ടിയെയും മോഹൻലാലിനെയും എന്തുകൊണ്ട് ഇതിഹാസങ്ങൾ എന്നു വിളിക്കുന്നു എന്നതിന് ഉത്തരവുമായി പാർവതി തിരുവോത്ത്.
ഈ രണ്ടു മനുഷ്യരും ലജന്ഡുകളായി മാറുന്നത് ബോക്സ് ഓഫിസ് കളക്ഷന്കാരണം മാത്രമല്ലെന്നും നല്ല മനുഷ്യരായത് കൊണ്ടുകൂടിയാണെന്നും പാര്‍വതി പറയുന്നു. പിങ്ക് വില്ലയ്ക്ക് നല്കിയ അഭിമുഖത്തിലായിരുന്നു നടി മനസുതുറന്നത്.
''ഞാൻ മോഹൻലാലിനൊപ്പം പ്രവർത്തിച്ചത് ഒരുപാട് കാലം മുമ്പാണ്. അന്ന് എനിക്ക് 19 വയസായിരുന്നു. ഇപ്പോൾ എനിക്ക് 38 വയസ്സായി.
ഏതാണ്ട് 20 വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു. അന്നത്തെ എന്നെക്കുറിച്ച് ഓർക്കുമ്പോൾ, ഒരു നടൻ എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ പ്രസൻസ് ഓഫ് മൈൻഡ് എന്നെ അത്ഭുതപ്പെടുത്തി.
ജഗതി ശ്രീകുമാറും അവിടെ ഉണ്ടായിരുന്നു, എനിക്ക് ആകെ ഒരു രംഗം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഞാൻ ഒരു നടി എന്ന നിലയിൽ എന്താണ് ആകാൻ ആഗ്രഹിക്കുന്നതെന്നോ, ഈ കല എന്താണെന്നോ അന്ന് എനിക്ക് അറിയില്ലായിരുന്നു.
പല കാര്യങ്ങളിലും ഞാൻ ഒരു കുട്ടിയായിരുന്നു. ഒരു നടിയെന്ന നിലയിൽ ഭാവിയിൽ ഞാൻ ആഗ്രഹിക്കേണ്ട ഗുണം ഇതാണെന്ന് എനിക്ക് അന്ന് മനസ്സിലായി. 20 വർഷത്തിന് ശേഷം, ഇപ്പോൾ എനിക്ക് അവരെപ്പോലെ തന്നെ അഭിനയത്തിലേക്ക് പെട്ടെന്ന് വരാനും പോകാനും, സഹപ്രവർത്തകരെ സഹായിക്കാനും സാധിക്കുന്ന ആ നിലയിൽ എത്തിയെന്ന് പറയാൻ എനിക്ക് അഭിമാനമുണ്ട്.
ഈ ഇതിഹാസ താരങ്ങൾ ഇത്രയും വലിയവരായത് സെറ്റിൽ അവർ എത്രത്തോളം നല്ല മനുഷ്യരായി പെരുമാറുന്നു എന്നതുകൂടി കണ്ടിട്ടാണ്. ബോക്സ് ഓഫിസുമായി ഇതിന് ബന്ധമൊന്നുമില്ല. കാരണം അവർ ഒരു മോശം വ്യക്തിയാണെങ്കിൽ അതൊന്നും വലിയ കാര്യമല്ല.
ചില അഭിനേതാക്കളെ ആളുകൾ ഇതിഹാസങ്ങൾ എന്ന് വിളിക്കുന്നത് അതുകൊണ്ടാണ് എന്ന് ഞാൻ കരുതുന്നു, കാരണം അവർ സെറ്റിലേക്ക് നടന്നു വരുമ്പോൾ ആ അന്തരീക്ഷത്തെ തന്നെ മികച്ചതാക്കുന്നു.”
മമ്മൂട്ടിക്കൊപ്പമുള്ള അനുഭവവും വ്യത്യസ്തമായിരുന്നില്ലെന്ന് പാർവതി ഓർക്കുന്നു. “മമ്മൂട്ടിയോടൊപ്പവും സമാനമായ അനുഭവമായിരുന്നു. തീർച്ചയായും ഇങ്ങനെയുള്ളവർ സെറ്റിലേക്ക് വരുമ്പോൾ അവിടെ വലിയൊരു ഗാംഭീര്യമുണ്ടാകും.
എല്ലാവരും നിശബ്ദരാകും. എങ്കിലും അവർ നമുക്ക് മുന്നിൽ നിൽക്കുമ്പോൾ അവർ ഇത്ര വലിയ ഇതിഹാസങ്ങളാണെന്ന കാര്യം നാം മറക്കേണ്ടതുണ്ട്. അല്ലെങ്കിൽ നമുക്ക് എങ്ങനെ ഒരുമിച്ച് അഭിനയിക്കാൻ കഴിയും? ഉദാഹരണത്തിന്, എനിക്ക് അവരെ അടിക്കുന്ന ഒരു രംഗം ഉണ്ടെങ്കിൽ ഞാൻ അവരെ വിസ്മയത്തോടെ നോക്കി നിന്നാൽ എങ്ങനെ അത് സാധിക്കും?
ഈ പറയപ്പെടുന്ന ഇതിഹാസങ്ങളും സൂപ്പർതാരങ്ങളും തങ്ങളുടെ കലയ്ക്കോ ചെയ്യുന്ന ജോലിക്കോ തടസമായി യാതൊന്നിനെയും അനുവദിക്കാത്തത് ഞാൻ ഇഷ്ടപ്പെടുന്നു. ഞാൻ ഒരു തുടക്കക്കാരി ആയിരിക്കാം, പക്ഷേ കാമറയ്ക്ക് മുന്നിൽ ഞങ്ങൾ തുല്യരാണ്,” പാർവതി പറഞ്ഞു.
മലയാള സിനിമയിലെ പ്രഗത്ഭരായ രണ്ട് സംവിധായകരുടെ ചിത്രങ്ങളിലാണ് പാർവതി ഈ സൂപ്പർതാരങ്ങൾക്കൊപ്പം ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തത്. സിബി മലയിൽ സംവിധാനം ചെയ്ത 'ഫ്ലാഷ്' എന്ന സൈക്കോളജിക്കൽ ക്രൈം ത്രില്ലറിലൂടെയാണ് പാർവതി ആദ്യമായി മോഹൻലാലിനൊപ്പം സ്ക്രീൻ പങ്കിട്ടത്.
2022ൽ റത്തീന സംവിധാനം ചെയ്ത പുഴു എന്ന ചിത്രത്തിലൂടെയാണ് താരം മമ്മൂട്ടിക്കൊപ്പം അഭിനയിക്കുന്നത്.
Movies
പേട്രിയാറ്റിന്റെ പ്രസ് മീറ്റിൽ നടൻ മമ്മൂട്ടി പങ്കുവച്ച വാക്കുകളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്. തനിക്ക് അഭിനയിക്കാനുള്ള ആവേശത്തെപ്പറ്റിയാണ് താരം പറഞ്ഞത്.
‘യൂത്ത്’ സിനിമയുടെ സക്സസ് മീറ്റിൽ വികാരാധീനനായി സംസാരിച്ച ചിന്നയുടെ പ്രസംഗത്തെക്കുറിച്ചായിരുന്നു മമ്മൂട്ടി പാട്രിയറ്റ് പ്രസ്മീറ്റിനിടെ പരാമർശിച്ചത്.
ഒരു മാധ്യമ പ്രവർത്തകന്റെ ചോദ്യത്തിന് മറുപടി പറയുന്നതിനിടെയായിരുന്നു മെഗാ സ്റ്റാറിന്റെ കൈയടിപ്പിക്കുന്ന പ്രസ്താവന. അഭിനയിച്ച് കൊതി തീർന്നിട്ടില്ലെന്ന് പലപ്പോഴും പറയാറുണ്ട്, ഇനിയും പരീക്ഷിച്ച് അഭിനയിക്കാനുള്ള കഥാപാത്രങ്ങൾ ഉണ്ടോ എന്നായിരുന്നു ചോദ്യം.
‘‘എനിക്ക് സംശയമൊന്നുമില്ല, ഉണ്ട്. ഈ ചോദ്യത്തിന് ഉത്തരമില്ല. ഞാനിന്ന് ‘യൂത്ത്’ എന്ന സിനിമയുടെ സക്സസ് മീറ്റ് കണ്ടു. ഒരുപാട് കുട്ടികൾ സംസാരിച്ചു. അതിൽ ഒരാൾ വന്ന് സംസാരിക്കുമ്പോൾ, അവന് സന്തോഷവും സങ്കടവും വരുന്നു.
ഞാൻ സിനിമയിൽ നന്നാവില്ല, ചാൻസ് കിട്ടില്ല. അവന്റെ അച്ഛൻ നീ എന്തിനാട് വെറുതെ പോകുന്നത്, അവിടെയും കളിയാക്കാനാണോ, അവസാനം സിനിമയിൽ ചാൻസ് കിട്ടിയെന്ന് പറഞ്ഞ് ഭയങ്കര ഇമോഷനൽ ആയി പോകുന്ന നിമിഷമുണ്ട്. ഞങ്ങൾക്കൊന്നും അങ്ങനെയൊരു നിമിഷമേ ഉണ്ടായിട്ടില്ല.
ഞങ്ങൾ സിനിമ വന്നതിനുശേഷം, സിനിമയിലുണ്ടെന്ന് അറിയുന്ന കാലത്ത് സിനിമാഭിനയം തുടങ്ങിയവരാണ്. ആ ആകാംക്ഷ, ആ ആർത്തി, ആ ആഗ്രഹം, ആ ചെറുക്കന് എത്രത്തോളം ആഗ്രഹമുണ്ടോ അതിപ്പോഴും എനിക്കുണ്ട്.’’–മമ്മൂട്ടിയുടെ വാക്കുകൾ.
മമ്മൂട്ടിയുടെ വിഡിയോ വൈറലായതോടെ നന്ദി പറഞ്ഞ് നടൻ ചിന്നയും എത്തി. ജീവിതത്തിലെ മറക്കാനാകാത്ത നിമിഷമെന്നായിരുന്നു മമ്മൂട്ടിയുടെ വാക്കുകൾ പങ്കുവച്ച് ചിന്ന ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ കുറിച്ചത്.
യൂത്ത് സംവിധായകൻ കെൻ കരുണാസും മമ്മൂട്ടിയുടെ വിഡിയോ എക്സ് പ്ലാറ്റ്ഫോമിൽ പങ്കുവച്ചു.
Movies
ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്ന പേട്രിയാറ്റ് മേയ് ഒന്നിന് റിലീസ് ചെയ്യാനിരിക്കെ ചിത്രത്തിന് സെൻസർ ബോർഡിന്റെ കട്ട്. ചിത്രത്തിലെ ചില രംഗങ്ങളും പേരുകളും വിവാദമാകാൻ സാധ്യതയുള്ളതിനാൽ അവ ഒഴിവാക്കാൻ സെൻസർ ബോർഡ് നിർദേശിക്കുകയായിരുന്നു.
തുടർന്ന് റീ-എഡിറ്റ് ചെയ്ത് സിനിമ വീണ്ടും സെൻസർ ബോർഡിന് സമർപ്പിക്കാനൊരുങ്ങുകയാണ് അണിയറപ്രവർത്തകർ. കൊച്ചിയിലെ ലാൽ മീഡിയ സ്റ്റുഡിയോയിൽ ചിത്രത്തിന്റെ റീ എഡിറ്റിംഗ് പൂർത്തിയായി.
ഒരു രാഷ്ട്രീയനേതാവിന്റെ മകന്റെ പേരുമായി ചിത്രത്തിലെ വില്ലന്റെ പേരിന് സാമ്യമുള്ളതിനാൽ ആ പേര് മാറ്റാൻ സെൻസർ ബോർഡ് നിർദേശിച്ചതായാണ് സൂചന.
Kerala
കൊച്ചി: ഹൃദയ ശസ്ത്രക്രിയയ്ക്കുശേഷം മിമിക്രി-സിനിമാ താരം കണ്ണൻ സാഗർ ആരോഗ്യവാനായി തിരിച്ചെത്തുന്നു. അപ്രതീക്ഷിതമായുണ്ടായ രോഗാവസ്ഥയിൽ തനിക്കു കരുത്തായത് നടൻ മമ്മൂട്ടിയുടെ കരുതലും രാജഗിരി ആശുപത്രിയിൽ ലഭിച്ച പരിചരണവുമാണെന്ന് കണ്ണൻ സാഗർ പറഞ്ഞു.
ശസ്ത്രക്രിയയ്ക്കുശേഷമുള്ള ആദ്യ പരിശോധനയ്ക്കായി ആലുവ രാജഗിരി ആശുപത്രിയിൽ എത്തിയശേഷം സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പിലാണ് തന്റെ ജീവിതം തിരികെ നൽകിയവരോടുള്ള കടപ്പാട് താരം പങ്കുവച്ചത്. നടൻ മമ്മൂട്ടിയോടും അദ്ദേഹത്തിന്റെ കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷനോടും താൻ എന്നും കടപ്പെട്ടിരിക്കുന്നുവെന്നും താരം പറഞ്ഞു.
രാജഗിരി ആശുപത്രിയിലെ ഹൃദയശസ്ത്രക്രിയാ വിഭാഗത്തിലെ സീനിയർ കൺസൾട്ടന്റ് ഡോ. കെ.കെ. പ്രദീപ്, ഡോ. അക്ഷയ് നാരായൺ, അനസ്തേഷ്യ വിഭാഗത്തിലെ ഡോ. കെ.എ. കോശി, ഡോ. യു.ആർ.ഡിബിൻ, ഫിസിയോതെറാപ്പിസ്റ്റ് ഡോ. മെറിൻ കൂടാതെ പരിചരിച്ച നഴ്സുമാർ എന്നിവരുടെയും പേരുകൾ എടുത്തുപറയാനും അദ്ദേഹം മറന്നില്ല.
കണ്ണൻ സാഗറിന്റെ രോഗവിവരം നടൻ രമേശ് പിഷാരടിയാണ് മമ്മൂട്ടിയുടെ ശ്രദ്ധയിൽപ്പെടുത്തിയത്. തുടർന്ന് കെയർ ആൻഡ് ഷെയർ ഫൗണ്ടേഷനും രാജഗിരി ആശുപത്രിയും ചേർന്നു നടത്തുന്ന ഹൃദ്യം പദ്ധതിയിൽ ഉൾപ്പെടുത്തിയായിരുന്നു ശസ്ത്രക്രിയ.
രോഗമുക്തി നേടി കൂടുതൽ കരുത്തോടെ എത്രയും വേഗം കലാരംഗത്തേക്ക് മടങ്ങിയെത്താൻ കഴിയുമെന്ന പ്രതീക്ഷയിലാണ് താരം.
Movies
ഹൃദയശസ്ത്രക്രിയയ്ക്കായി എറണാകുളം രാജഗിരിയിൽ പ്രവേശിപ്പിക്കപ്പെട്ട നടനും മിമിക്രി താരവുമായ കണ്ണൻ സാഗർ ചികിത്സ പൂർത്തിയാക്കി ആശുപത്രി വിട്ടു. ഈ സന്തോഷത്തിൽ തന്നെ സാമ്പത്തികമായി സഹായിച്ചവർക്കും ആശുപത്രിയിലെ ഡോക്ടർമാർക്കും നന്ദി പറയുകയാണ് താരം.
മമ്മൂട്ടി, രമേഷ് പിഷാരടി അടക്കമുള്ളവർ തന്നെ സാമ്പത്തികമായി സഹായിച്ചെന്നും നടൻ വെളിപ്പെടുത്തി.
''ആലുവ ചുണങ്ങൻവേലിയിലുള്ള ‘രാജഗിരി ഹോസ്പിറ്റലിലെ’ കാർഡിയോളജി തോറാസിസിക് സർജറി ഔട്ട് പേഷ്യന്റ് ഡിപ്പാർട്മെന്റ് ടീമാണ് ജീവിതം നീട്ടിതരാൻ പ്രയത്നിച്ച ദൈവതുല്യരായ ഡോക്ടേഴ്സും ചില മാലാഖമാരുമാണ് ചിത്രത്തിൽ.
ഇത്രയും വലിയ ഒരു ഓപ്പറേഷന്റെ ഞെട്ടലിൽ ഞാൻ ആകെ തളർന്നപ്പോൾ ആത്മവിശ്വാസവും ധൈര്യവും നൽകി സർജറി വിജയകരമായി പൂർത്തിയാക്കി ഞാൻ ഡിസ്ചാർജ് ആയി പോകുന്ന ദിവസം എല്ലാവരും അടുത്തെത്തി എനിക്ക് വേണ്ട മുന്നോട്ടുള്ള ചികിത്സാ നിർദ്ദേശങ്ങൾ നൽകി.
ഇടയ്ക്ക് ചെക്കപ്പിനായി എത്തണമെന്നും അറിയിച്ചു. വേദനയുടെ ആ വലിയ ലോകത്തു, ഞാൻ മുറിവുകളിലെ ഈർഷതനിറഞ്ഞ വലിച്ചിലുകൾക്കിടയിൽ അമരുമ്പോഴും നേരമെന്നോ സമയമെന്നോ നോക്കാതെ ഓടി അരികിലെത്തും. തമാശക്കാർക്ക് ഇത്ര വേദനയെന്തിനാ, ഞങ്ങളൊക്കെയില്ലേ ഇവിടെ എന്നുപറഞ്ഞു ഈ ഡിപ്പാർട്ടുമെന്റിലെ ഓരോരുത്തരും നമുക്കായി അത്ര സംരക്ഷണമാണ് നൽകുന്നത്.
ആട് 3’യും ,‘വാഴ 2’ എന്ന സിനിമയും ഡോക്ടേഴ്സ് ഉൾപ്പെടെ മിക്ക സ്റ്റാഫുകളും കാണുകയും അഭിനന്ദനങ്ങൾ നൽകുകയും തുടരെ നല്ലവേഷങ്ങൾ കിട്ടട്ടെയെന്നും ആശംസിച്ചു. എന്റെ വേദനകൾ ഒരു പരിധിവരെ മറന്നതും ഈ അഭിനന്ദനങ്ങളിൽ ആയിരുന്നു, സത്യത്തിൽ ചിത്രം എനിക്ക് ഇപ്പോഴും കാണാൻ കഴിഞ്ഞിട്ടില്ല.
ഡോക്ടർ, ജൂനിയർ ഡോക്ടർമാർ, സ്റ്റാഫ് നഴ്സ്, മറ്റ് സ്റ്റാഫുകൾക്കും, ഇടയ്ക്ക് അന്വേഷണം നടത്തി ഓടി വരുകയും രക്തം തന്നു സഹായിക്കാൻ സഹകരിക്കാൻ രക്തദാധാക്കളെ സംഘടിപ്പിക്കുകയും ചെയ്തുകൊണ്ടിരുന്ന സഹോദരൻ സാജു കൊടിയൻ, ആശുപത്രിയിൽ ചെന്ന നാൾ മുതൽ സഹായിക്കാനും കൂടെ ഒരു ചേട്ടനെ പോലെ ഓടി നടന്നു സമയമുള്ളപ്പോൾ വേണ്ട നിർദേശങ്ങളും നൽകിയ ഗുരുതുല്യൻ പ്രിയ കെ.എസ്. പ്രസാദ് ചേട്ടൻ, സാമ്പത്തിക സഹായങ്ങളിലൂടെയും ഇടതടവില്ലാതെ അസുഖവിവരങ്ങൾ തിരക്കികൊണ്ടിരുന്ന പ്രിയ സഹപ്രവർത്തകർ സുഹൃത്തുക്കൾ, രാജഗിരി ആശുപത്രിയിലെ മാനേജ് മെന്റിനും സിവിടിഎസ് ഡിപ്പാർട്ടുമെന്റിനോടും എന്റെ സാമ്പത്തിക ഭദ്രതയും നിസംഗതയും കേട്ടറിഞ്ഞു സഹായിക്കാൻ മനസുകാട്ടിയ പ്രിയ സഹോദരൻ രമേഷ് പിഷാരടിക്കും ‘മാ’ സംഘടനാ പ്രവർത്തകർക്കും അതിലൊക്കെ ഉപരി അങ്ങ് ഓസ്ട്രേലിയ എന്ന രാജ്യത്തിരുന്നു മമ്മൂക്കാ ഫൗണ്ടേഷൻ ചുക്കാൻ പിടിച്ച് സമയാസമയം കൃത്യമായി നിരീക്ഷിച്ചു കൊണ്ടിരിക്കുകയും ‘പേടിക്കണ്ടാ കൂടെയുണ്ട്’ എന്നു ധൈര്യവും നൽകികൊണ്ടിരുന്ന റോബർട്ട് ജിൻസ് (പിആർഓ മമ്മൂക്ക ഫൗണ്ടേഷൻ) അവറുകൾക്കും, എന്റെ ദൈവതുല്യനായ മഹാനടൻ മമ്മൂക്കയ്ക്കും ഒരായിരം നന്ദി.’’കണ്ണൻ സാഗറിന്റെ വാക്കുകൾ.
Movies
അടൂർ ഗോപാലകൃഷ്ണൻ ഒരുക്കുന്ന പദയാത്രയിൽ ഡോക്ടറുടെ വേഷത്തിലാണ് എത്തുന്നതെന്ന് വെളിപ്പെടുത്തി മമ്മൂട്ടി. പൂർണമായും പ്രമേയത്തിന് മുൻഗണന നൽകി ഒരുങ്ങുന്ന ചിത്രമാണ് പദയാത്ര എന്ന് ഹോളിവുഡ് റിപ്പോർട്ടറിന് നൽകിയ അഭിമുഖത്തിൽ മമ്മൂട്ടി പറഞ്ഞു.
"ഏറെ കാലത്തിന് ശേഷമാണ് ഞാനും അടൂർ സാറും ഒരു സിനിമയ്ക്കായി ഒന്നിക്കുന്നത്. പൂർണമായും പ്രമേയത്തിന് മുൻഗണന നൽകുന്ന ഒരു ചിത്രമാണിത്. ഇതിൽ ഞാൻ ഒരു ഡോക്ടറുടെ വേഷമാണ് ചെയ്യുന്നത്.
പാവപ്പെട്ടവരെയും വനമേഖലയിലെ ആദിവാസി കോളനികളിലുള്ളവരെയുമൊക്കെ സേവിക്കാൻ ആഗ്രഹിക്കുന്ന പാർശ്വവൽക്കരിക്കപ്പെട്ടവർക്കായി ജീവിക്കുന്ന ഒരു ഡോക്ടറുടെ കഥയാണിത്.
യഥാർഥ ജീവിതത്തിൽ ഇത്തരം ഒട്ടേറെ മനുഷ്യരെ നമുക്കറിയാം. വയനാട്ടിൽ വച്ച് അത്തരമൊരു ഡോക്ടറെ ഞാൻ നേരിട്ട് കണ്ടിട്ടുണ്ട്. തന്റെ സ്കൂട്ടറിൽ മരുന്നുകളുമായി ഭാര്യയെയും കൂട്ടി കാടിനുള്ളിൽ പോയി ആളുകളെ ചികിത്സിക്കുന്ന ഒരാൾ.
സ്വന്തം സ്വത്തുക്കൾ വിറ്റ് കാടിനുള്ളിൽ സ്ഥലം വാങ്ങി ഒരു ചെറിയ ഡിസ്പെൻസറി സ്ഥാപിച്ച് അവിടെ താമസിച്ച് അദ്ദേഹം ആളുകളെ ചികിത്സിക്കുന്നു. അതും ഒരു വലിയ പാഷനാണ്, സേവനത്തോടുള്ള അടങ്ങാത്ത അഭിനിവേശം. മമ്മൂട്ടി പറഞ്ഞു.
മമ്മൂട്ടി കമ്പനി നിർമിക്കുന്ന എട്ടാമത്തെ ചിത്രമാണ് പദയാത്ര. അടൂരും കെ.വി. മോഹൻകുമാറും ചേർന്നാണ് കഥ, തിരക്കഥ, സംഭാഷണം. മുഖ്യ സംവിധാന സഹായി മീര സാഹിബ്.
ഛായാഗ്രഹണം ഷെഹ്നാദ് ജലാൽ. എഡിറ്റിംഗ് പ്രവീൺ പ്രഭാകർ. കലാ സംവിധാനം ഷാജി നടുവിൽ. സംഗീതം മുജീബ് മജീദ്. ‘മതിലുകള്‍’, ‘അനന്തരം’, ‘വിധേയൻ’ എന്നീ ചിത്രങ്ങൾക്ക് ശേഷം അടൂർ ഗോപാലകൃഷ്ണനും മമ്മൂട്ടിയും ഒരുമിക്കുന്ന ചിത്രമാണിത്.
Movies
മമ്മൂട്ടി, മോഹൻലാൽ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് നാരായണൻ ഒരുക്കുന്ന പേട്രിയറ്റ് പുതിയ റിലീസിംഗ് തിയതി പുറത്തുവിട്ടു. ചിത്രം ആഗോള റിലീസായി മേയ് ഒന്നിന് തിയറ്ററുകളിലെത്തും. നേരത്തെ ഏപ്രിൽ 23-ന് തിയറ്ററുകളിലെത്തുമെന്നാണ് അറിയിച്ചിരുന്നത്.
ചിത്രം നിർമിക്കുന്നത് ആന്റോ ജോസഫ് ഫിലിം കമ്പനി, കിച്ചപ്പു ഫിലിംസ് എന്നിവയുടെ ബാനറിൽ ആന്റോ ജോസഫ്, കെ.ജി. അനിൽകുമാർ എന്നിവർ ചേർന്നാണ്. സി ആർ സലിം പ്രൊഡക്ഷൻസ്, ബ്ലൂ ടൈഗേഴ്സ് ലണ്ടൻ എന്നീ ബാനറുകളിൽ സി.ആര്.സലിം, സുഭാഷ് ജോര്‍ജ് മാനുവല്‍ എന്നിവരാണ് ചിത്രത്തിന്റെ സഹ നിർമാണം നിർവഹിക്കുന്നത്. സി.വി.സാരഥിയും രാജേഷ് കൃഷ്ണയുമാണ് ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍മാര്‍.
മമ്മൂട്ടിയും മോഹൻലാലും 17 വർഷത്തിനുശേഷം ഒന്നിക്കുന്ന ഈ ചിത്രം മലയാളത്തിൽ ഇന്നേവരെയുള്ളതിൽ വച്ച് ഏറ്റവും വലിയ ബജറ്റിലാണ് ഒരുങ്ങുന്നത്. വിവിധ രാജ്യങ്ങളിലെ പത്തിലധികം ഷെഡ്യൂളുകളിലായി ഒരുവർഷത്തിലധികം നീണ്ട ചിത്രീകരണത്തിനൊടുവിലാണ് പേട്രിയറ്റ് ഈ വർഷം ആദ്യം പൂർത്തിയായത്. ട്വന്റി 20 ക്ക് ശേഷം മലയാളത്തിലെ പ്രമുഖതാരങ്ങളെല്ലാം ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.
മമ്മൂട്ടി, മോഹൻലാൽ, ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, നയൻതാര, രാജീവ് മേനോൻ എന്നിവരെ കൂടാതെ, രേവതി, ജിനു ജോസഫ്, ഡാനിഷ് ഹുസൈൻ, ഷഹീൻ സിദ്ദിഖ്, സനൽ അമൻ, ദർശന രാജേന്ദ്രൻ, സെറീൻ ഷിഹാബ് എന്നിവരും, മദ്രാസ് കഫേ, പത്താൻ തുടങ്ങിയവയിലൂടെ ശ്രദ്ധേയനായ തീയറ്റർ ആർട്ടിസ്റ്റും സംവിധായകനുമായ പ്രകാശ് ബെലവാടിയും ചിത്രത്തിന്റെ താരനിരയിലുണ്ട്.
ടേക്ക് ഓഫ്,മാലിക് എന്നീ സിനിമകൾക്ക് ശേഷം മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന പാട്രിയാറ്റ് അന്താരാഷ്ട്ര സ്പൈ ത്രില്ലറുകളെ അനുസ്മരിപ്പിക്കുന്ന സാങ്കേതിക നിലവാരത്തിലും കാൻവാസിലുമാണ് ഒരുക്കുന്നത്.
മലയാളത്തിൽ ഏറ്റവുമധികം രാജ്യങ്ങളിൽ ചിത്രീകരിച്ച സിനിമയെന്ന ബഹുമതിയും ഇപ്പോൾ പാട്രിയറ്റിനാണ്. ഇന്ത്യ, ശ്രീലങ്ക, യു.കെ, അസർബെയ്ജാൻ, യുഎഇ എന്നിവിടങ്ങളിലെ വിവിധ ലൊക്കേഷനുകളിലായിരുന്നു ചിത്രം ഒരുക്കിയത്. 2024 നവംബർ മാസത്തിൽ ശ്രീലങ്കയിൽ ചിത്രീകരണം ആരംഭിച്ച പേട്രിയറ്റ് ഇന്ത്യയിൽ ചിത്രീകരിച്ചത് വൻനഗരങ്ങളായ ഡൽഹി, മുംബൈ, ഹൈദരബാദ്, കൊച്ചി എന്നിവിടങ്ങളിലാണ്.
ചിത്രം രചിച്ചത് സംവിധായകൻ മഹേഷ് നാരായണൻ തന്നെയാണ്. മലയാളത്തിലെ ട്രെൻഡ് സെറ്റർ സംഗീത സംവിധായകനായ സുഷിൻ ശ്യാം സംഗീതമൊരുക്കുന്ന ചിത്രത്തിന് കാമറ ചലിപ്പിച്ചത് ബോളിവുഡിലെ വമ്പൻ സൂപ്പർതാര ചിത്രങ്ങൾക്ക് ദൃശ്യങ്ങൾ ഒരുക്കി ശ്രദ്ധ നേടിയ മനുഷ് നന്ദൻ ആണ്.
സംവിധായകൻ മഹേഷ് നാരായണനും രാഹുൽ രാധാകൃഷ്ണനും ചേർന്നാണ് ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിക്കുന്നത്. ട്രൂത്ത് ഗ്ലോബൽ ഫിലിംസ് ആണ് ചിത്രത്തിന്റെ ഓവർസീസ് പാർട്ണർ.
സംഗീതം - സുഷിൻ ശ്യാം, എഡിറ്റിംഗ് - മഹേഷ് നാരായണൻ, രാഹുൽ രാധാകൃഷ്ണൻ, പ്രൊഡക്ഷന്‍ ഡിസൈനര്സ്: ഷാജി നടുവിൽ, ജിബിൻ ജേക്കബ്, ഓഡിയോഗ്രാഫി - വിഷ്ണു ഗോവിന്ദ്, പ്രൊഡക്ഷന്‍ കൺട്രോളർ -ഡിക്സണ്‍ പൊടുത്താസ്, ലൈൻ പ്രൊഡ്യൂസേഴ്സ് - സുനിൽ സിങ്, നിരൂപ് പിൻ്റോ, ജസ്റ്റിൻ ബോബൻ, ജെസ്വിൻ ബോബൻ, സിങ്ക് സൗണ്ട് - വൈശാഖ് പി വി, മേക്കപ്പ് - രഞ്ജിത് അമ്പാടി, ലിറിക്സ് - അൻവർ അലി, സംഘട്ടനം - ദിലീപ് സുബ്ബരായൻ, സ്റ്റണ്ട് സിൽവ, മാഫിയ ശശി, റിയാസ് ഹബീബ്, കോസ്റ്റിയൂം ഡിസൈൻ - ധന്യ ബാലകൃഷ്ണന്, നൃത്ത സംവിധാനം - ഷോബി പോൾരാജ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ - ലിനു ആന്റണി, അസോസിയേറ്റ് ഡയറക്ടര്‍: ഫാന്റം പ്രവീണ്‍, സ്റ്റിൽസ് - നവീൻ മുരളി, വിഎഫ്എക്സ് - ഫയർഫ്ലൈ, എഗ്ഗ് വൈറ്റ്, ഐഡന്റ് വിഎഫ്എക്സ് ലാബ്, ഡി ഐ കളറിസ്റ്റ് - ആശീർവാദ് ഹദ്കർ, പബ്ലിസിറ്റി ഡിസൈൻ - എയ്സ്തെറ്റിക്ക് കുഞ്ഞമ്മ, പിആർഓ: വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ. ചിത്രം ആന്‍ മെഗാ മീഡിയ പ്രദര്‍ശനത്തിനെത്തിക്കും.
2026 മേയ് ഒന്നിന് ചിത്രം ആഗോള റിലീസായി തിയേറ്ററുകളിലെത്തും. മമ്മൂട്ടി, മോഹൻലാൽ എന്നിവരുടെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജുകളിലൂടെയാണ് ചിത്രത്തിന്റെ പുതിയ റിലീസ് തീയതി പുറത്തുവിട്ടത്. മലയാളത്തിന്റെ മഹാനടന്മാരായ മമ്മൂട്ടി, മോഹൻലാൽ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി മഹേഷ് നാരായണൻ ഒരുക്കുന്ന ഈ മൾട്ടിസ്റ്റാർ ചിത്രത്തിൽ ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, നയൻതാര, രേവതി, രാജീവ് മേനോൻ എന്നിവരും പ്രധാന വേഷങ്ങൾ ചെയ്യുന്നു
Movies
മമ്മൂട്ടി, മോഹൻലാൽ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് നാരായണൻ ഒരുക്കുന്ന പേട്രിയറ്റിന്റെ റിലീസ് നീട്ടി. ചിത്രം ഏപ്രിൽ 23-ന് തിയറ്ററുകളിലെത്തുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്.
നിനച്ചിരിക്കാതെ സംഭവിച്ച സാഹചര്യങ്ങളുടെ സമ്മര്‍ദ്ദം മൂലം ചിത്രത്തിന്റെ റിലീസ് മാറ്റിയെന്നാണ് നിർമാതാവ് ആന്റേ ജോസഫ് അറിയിച്ചത്.
ചിത്രത്തിന്റെ പുതിയ റിലീസിംഗ് തിയതി ഇന്ന് വൈകുന്നേരം ആറിന് മമ്മൂട്ടിയും മോഹന്‍ലാലും സോഷ്യല്‍ മീഡിയയിലൂടെ പുറത്തു വിടുമെന്നും ആന്റേ ജോസഫ് അറിയിച്ചു. പേട്രിയറ്റ് നിങ്ങള്‍ക്ക് മുന്നിലേക്ക് ഏറ്റവും മികച്ച നിലവാരത്തില്‍ എത്തിക്കാനുള്ള കഠിന പരിശ്രമത്തിലാണ് തങ്ങളെന്നും ആന്റോ ജോസഫ് പറയുന്നു.
Movies
മമ്മൂട്ടിയുടെ അനുഗ്രഹം വാങ്ങിയാണ് താൻ പാലക്കാട്ട് മത്സരത്തിനിറങ്ങുന്നതെന്നും ആരെയും നിർബന്ധിച്ച് പ്രചരണത്തിന് കൊണ്ടുവരില്ലെന്നും യുഡിഎഫ് സ്ഥാനാർഥി രമേശ് പിഷാരടി. താന്‍ വിജയിച്ചാല്‍ മമ്മൂട്ടിയെ പാലക്കാട് എത്തിക്കുമെന്നും രമേശ് മാധ്യമങ്ങളോട് പറഞ്ഞു.
'മമ്മൂക്ക അൽപം മുമ്പും വിളിച്ചിരുന്നു, അദ്ദേഹത്തിന്റെ അനുഗ്രഹം മേടിച്ചു. എല്ലാ ദിവസും കമ്യുണിക്കേഷൻ ഉള്ള ഒരാളാണ്. രാഷ്ട്രീയപരമായ കാര്യങ്ങളിൽ കഴിഞ്ഞ കുറേ നാളുകളായി ഞാൻ ആശയസംവാദം നടത്തുകയും ചർച്ച ചെയ്യുകയും ചെയ്യുന്ന ഒരാള്‍ കൂടിയാണ്.
എല്ലാക്കാര്യങ്ങളിലും വേണ്ട നിർദേശങ്ങളും അഭിപ്രായവും പറയാറുണ്ട്, എതിരഭിപ്രായവും പറയാറുണ്ട്. ചലച്ചിത്ര മേഖലയിൽ നിന്നും ആരെയും നിർബന്ധിച്ച് പ്രചാരണത്തിന് കൊണ്ടുവരണമെന്ന് ആഗ്രഹിക്കുന്നില്ല.
ഇത് പക്ഷേ അദ്ദേഹം ഉത്തരം പറയേണ്ട കാര്യമാണ്. എങ്കിലും വിജയിച്ചു കഴിഞ്ഞാൽ ഉറപ്പായും അദ്ദേഹത്തെ അവിടെ കൊണ്ടുവരാൻ സാധിക്കുമെന്ന് വിശ്വസിക്കുന്നു.’ രമേഷ് പിഷാരടിയുടെ വാക്കുകൾ.
പാലക്കാട്ടെ ജനങ്ങളുടെ ആരോഗ്യത്തിനും സന്തോഷത്തിനുമാണ് താന്‍ പ്രാധാന്യം നല്‍കുകയെന്നും അദ്ദേഹം പറഞ്ഞു. പാലക്കാട് എംഎല്‍എമാരായിരുന്ന ഷാഫി പറമ്പിലും രാഹുല്‍ മാങ്കൂട്ടത്തിലും കൊണ്ടുവന്ന വികസനങ്ങളുടെ തുടര്‍ച്ച ഏറ്റവും ഭംഗിയായി ചെയ്യുമെന്നും ലൈംഗികാതിക്രമ കേസില്‍ പെട്ടെങ്കിലും രാഹുല്‍ ഒരുപാട് വികസന പദ്ധതികള്‍ കൊണ്ടുവന്നുവെന്ന് എണ്ണിപ്പറഞ്ഞു കൊണ്ടാണ് പിഷാരടി പറഞ്ഞു.
എന്റെ പ്രചാരണം കൂടുതലും ജനങ്ങളെ കാണുക, പരിചയപ്പെടുക, നേരിട്ട് വോട്ട് അഭ്യര്‍ഥിക്കുക എന്ന രീതിയില്‍ തന്നെ ആയിരിക്കും. പ്രചാരണത്തിന് പ്രത്യേകം തന്ത്രങ്ങള്‍ ഒന്നും ഉപയോഗിക്കില്ല. എന്നെ ജനങ്ങള്‍ക്ക് അധികം പരിചയപ്പെടുത്തേണ്ട ആവശ്യമില്ല എന്നാണ് വിശ്വാസം. വളരെ പരിമിതമായ സമയം മാത്രമേയുള്ളു. ഞാന്‍ ഇന്നയാളാണ് എന്ന് പറഞ്ഞ് പരിചയപ്പെടുത്തണ്ട കാര്യമില്ല എന്നതാണ് എനിക്ക് ഉപകാരമായി മാറുന്ന കാര്യം.
എനിക്ക് മുമ്പ് വന്ന എംഎല്‍എമാര്‍, ഷാഫി അവിടെ ഒരുപാട് വിപ്ലവകരമായ മാറ്റങ്ങള്‍ കൊണ്ടുവന്നു. തുടര്‍ന്നു വന്ന രാഹുലും ആ മേഖലയില്‍ കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്. അവരെല്ലാം കൊണ്ടുവന്ന നല്ല കാര്യങ്ങളുടെ തുടര്‍ച്ച ഏറ്റവും ഭംഗിയായി ചെയ്യും. പാലക്കാടുള്ള ജനങ്ങളുടെ ശാരീരികമായ ആരോഗ്യത്തിനും മാനസികമായ സന്തോഷത്തിനുമാണ് ഞാന്‍ ഏറ്റവും കൂടുതല്‍ പ്രാധാന്യം നല്‍കുക.
ലൈംഗികാതിക്രമ കേസില്‍ ഞാന്‍ രാഹുലിനെ പിന്തുണച്ചു എന്നത് വെറുമൊരു തലക്കെട്ട് മാത്രമാണ്. പാലക്കാട് ഒരു ചടങ്ങില്‍ പങ്കെടുക്കാന്‍ പോയപ്പോള്‍, രാഹുലിന്റെ പ്രചാരണത്തിന് പോയ ഒരാള്‍ എന്ന നിലയില്‍ ചോദിച്ച ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയതാണ്. ആ സമയത്ത് രാഹുലിനെതിരെ പോലീസില്‍ പരാതി ഉണ്ടായിരുന്നില്ല. സാമൂഹിക മാധ്യമങ്ങളില്‍ വന്ന ആരോപണങ്ങള്‍ മാത്രം നില്ക്കുന്ന കാലത്താണ് പ്രതികരിച്ചത്.
ആരോപണം വന്നപ്പോള്‍ തന്നെ കോണ്‍ഗ്രസ് പാര്‍ട്ടി നടപടി എടുത്തിരുന്നു. എംഎല്‍എ സ്ഥാനം രാജി വയ്ക്കുക എന്നത് അദ്ദേഹം തീരുമാനിക്കേണ്ട കാര്യമാണ് അതില്‍ അഭിപ്രായമില്ല എന്ന് ഞാന്‍ പറഞ്ഞതാണ് പിന്തുണ എന്ന വാക്ക് വച്ച് വന്നത്.
രാഹുല്‍ മാങ്കൂട്ടത്തില്‍ എന്ന വ്യക്തിയുടെ കേസ് കോടതിയിലാണ്. അതിന്റെ വിധി വരും. എന്നാല്‍ എല്ലാ പഞ്ചായത്തിലും ഓഡിറ്റോറിയം ഉണ്ടാവുന്ന ഒരു പദ്ധതി കൊണ്ടുവന്നു. ഒന്നര വര്‍ഷം കൊണ്ട് ഏകദേശം 13 വീടുകള്‍ രാഹുല്‍ അവിടെ വച്ചു കൊടുത്തു. ബാക്കി എട്ടോ പത്തോ വീടുകളുടെ പദ്ധതി പകുതിക്ക് നില്‍ക്കുകയാണ്.
ആ പദ്ധതികള്‍ക്ക് എതിരാണെന്ന് പറഞ്ഞ് മാറാന്‍ പറ്റില്ല. നല്ല കാര്യങ്ങള്‍ എല്ലാം ഏറ്റെടുത്ത് മുന്നിലേക്ക് പോവുക എന്നതാണ് തന്റെ ഉദ്ദേശ്യമെന്നും രമേഷ് പിഷാരടി പറഞ്ഞു.
Movies
മമ്മൂട്ടിയോട് ഒരു നീതിയും തന്നോട് മറ്റൊരു നീതിയുമാണ് മുഖ്യമന്ത്രി കാണിച്ചതെന്ന് നടൻ പ്രേംകുമാർ. വയനാട് ടൗൺഷിപ്പ് സന്ദർശനത്തിനു പിന്നാലെ മമ്മൂട്ടി നേരിട്ട സൈബർ ആക്രമണത്തില്‍ മുഖ്യമന്ത്രി പരസ്യമായി മാപ്പ് പറഞ്ഞതിന് പിന്നാലെയാണ് പ്രേംകുമാറിന്റെ പ്രതികരണം.
സൈബർ ആക്രമണം എല്ലാ അതിരുകളും ലംഘിച്ചുകൊണ്ട് ഇപ്പോഴും പൂർവാധികം ശക്തിയോടെ തനിക്കെതിരെ തുടരുകയാണെന്നും കുടുംബത്തെപ്പോലും മ്ലേച്ഛമായി അപഹസിച്ചിട്ടും അരുത് എന്ന ഒരു വാക്ക് പോലും ബഹുമാനപ്പെട്ട അങ്ങയിൽ നിന്ന് എന്നല്ല ആരിൽ നിന്നും കേട്ടില്ലെന്നാണ് പ്രേംകുമാർ പറയുന്നത്.
പ്രേംകുമാറിന്റെ കുറിപ്പ്
''മുഖ്യമന്ത്രി മാപ്പ് പറയുമ്പോൾ
മലയാളത്തിന്റെ മഹാനടൻ ചൂരൽമല സന്ദർശിക്കാൻ എത്തിയപ്പോൾ ഒപ്പം കൂടിയ നേതാവിനോട് തോന്നിയ നീരസം നാട്യം കൊണ്ട് മറയ്ക്കാതെ പരസ്യമായി പ്രകടിപ്പിച്ചു.
വാർത്ത പുറംലോകം അറിഞ്ഞതോടെ ആ മഹാപ്രതിഭയെ മുൻപ് വാഴ്ത്തിയവർ തന്നെ ഒരു നിമിഷം എല്ലാം മറന്ന് സൈബർ ഇടങ്ങളിൽ ആക്രമിച്ചു. എല്ലാ മനുഷ്യരെയും പോലെ സൈബർ ആക്രമണത്തിൽ മഹാനടന്റെ മനസ് വേദനിച്ചു.
ആദരണീയനായ കേരളത്തിന്റെ മുഖ്യമന്ത്രി സൈബർ പോരാളികളുടെ നീചമായ പ്രവർത്തികളുടെ ഉത്തരവാദിത്തം സ്വയം ഏറ്റെടുത്ത് അദ്ദേഹത്തോട് മാപ്പ് പറഞ്ഞു. മുഖ്യമന്ത്രിയുടെ വിശാല മനസിനെയും മാനവികബോധത്തെയും ഹൃദയപൂർവ്വം അഭിനന്ദിക്കുന്നു.
മുൻപ് പൊതുസമൂഹം ഒന്നടങ്കം പറയാൻ ആഗ്രഹിച്ച "ആശാ സമരം പരിഹരിക്കണമെന്ന" നിർദോഷമായ മനുഷ്യപക്ഷ നിലപാടിന്റെ പേരിൽ സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ചെയർമാൻ സ്ഥാനത്ത് നിന്ന് ഒരു അറിയിപ്പും കൂടാതെ എന്നെ പുറത്താക്കിയത് മാധ്യമങ്ങളിലൂടെ അറിയേണ്ടിവന്ന ഗതികേട് എന്റെ അഭിമാനത്തിന് ഏൽപ്പിച്ച ക്ഷതത്തെക്കുറിച്ച് പറഞ്ഞതിന് എനിക്ക് നേരെ സൈബർ പോരാളികൾ നടത്തുന്ന സമാനതകളില്ലാത്ത സൈബർ ആക്രമണം എല്ലാ അതിരുകളും ലംഘിച്ചുകൊണ്ട് ഇപ്പോഴും പൂർവാധികം ശക്തിയോടെ തുടരുകയാണ്.
സംസ്കാരം ഉള്ള ആരുകേട്ടാലും അറയ്ക്കുന്ന തെറികളും മുറിപ്പെടുത്തുന്ന വാക്കുകളും ഉപയോഗിച്ച് തേജോവധം ചെയ്തും അവഹേളിച്ചും അപമാനിച്ചും ലോകത്തെ ഏറ്റവും മോശം മനുഷ്യനായി ചിത്രീകരിച്ചും എന്നെ മാത്രമല്ല, എന്റെ കുടുംബത്തെയും ഏറ്റവും മ്ലേച്ഛമായി അപഹസിച്ചിട്ടും അരുത് എന്ന ഒരു വാക്ക് പോലും ബഹുമാനപെട്ട അങ്ങയിൽ നിന്ന് എന്നല്ല, ആരിൽ നിന്നും കേട്ടില്ല.
കഴിഞ്ഞ 35 വർഷമായി പ്രസ്ഥാനത്തിന്റെ സഹയാത്രികനായി ഫാസിസത്തിനെതിരെയും വർഗീയതയ്ക്ക് എതിരെയും കൃത്യമായ രാഷ്ട്രീയം പറഞ്ഞും നിലപാടുകളിൽ ഉറച്ച് നിന്നുമാണ് ഞാൻ പ്രവർത്തിച്ചത്.
ചലച്ചിത്ര അക്കാദമിയുടെ പ്രവർത്തനങ്ങൾ സാംസ്കാരിക മന്ത്രി ഉൾപ്പടെ ഏവരും പ്രശംസിക്കുന്ന തരത്തിൽ മികവുറ്റതാക്കി, ആത്മാർത്ഥതയോടെയും അർപ്പണബോധത്തോടെയും സുതാര്യമായും പ്രവർത്തിച്ച എനിക്ക് നേരെ സൈബർ ഇടങ്ങളിൽ ഉണ്ടായ അതിക്രൂരമായ വ്യക്തിഹത്യ അങ്ങയെയും ഒപ്പമുള്ളവരെയും അല്പം പോലും ആസ്വസ്ഥമാക്കിയില്ല എന്നത് എന്നെ അങ്ങേയറ്റം അദ്ഭുതപ്പെടുത്തുന്നു.
പ്രമാണിമാരോടും ഉന്നതന്മാരോടും ഒരു നീതി, സാധാരണ മനുഷ്യരോട് മറ്റൊരു നീതി — ആ ഇരട്ടനീതി തന്നെയാണ് സാഹിത്യ അക്കാദമി ചെയർമാനോടും മഹാനടനോടും കാണിച്ച സമീപനവും, എന്നോട് കാണിക്കുന്ന സമീപനവും വ്യക്തമാക്കുന്നത്.
മഹാനടനുമായി എനിക്ക് ഒരു താരതമ്യവും ഇല്ലെന്നും ഞങ്ങൾ തമ്മിൽ അജഗജാന്തരം ഉണ്ടെന്നും അറിയാം. എങ്കിലും മൂന്ന് പതിറ്റാണ്ടിലേറെയായി സിനിമ മേഖലയിൽ പ്രവർത്തിക്കുന്ന ഒരു ചെറിയ നടൻ ആണ് ഞാനും.
തുല്യനീതി ഉറപ്പുള്ള നാട്ടിൽ എന്നോടും മാപ്പ് പറയണമെന്ന് പറയാനുള്ള അഹങ്കാരം എനിക്കില്ല. പക്ഷേ ഈ പാവപ്പെട്ടവനെ ഇനി ഉപദ്രവിക്കരുതെന്ന് ഒരു വാക്കെങ്കിലും ആ സൈബർ പോരാളികളോട് ദയവായി അങ്ങ് പറയണം.
ചരിത്രം തുടങ്ങേണ്ടത് ഏറ്റവും അടിത്തട്ടിൽ നിന്നാണെന്നും പാർശ്വവൽക്കരിക്കപ്പെട്ട പാവപ്പെട്ടവരുടെ ചരിത്രമാണ് യഥാർത്ഥ ചരിത്രമെന്നും പാവപ്പെട്ടവരെ കൂടി കരുതിക്കൊണ്ടാകണം എല്ലാ തീരുമാനങ്ങളെന്നും പറയുന്ന കമ്മ്യൂണിസ്റ്റ് സൈദ്ധാന്തികത ഓർത്തുകൊണ്ട് —സൈബർ ഇടങ്ങളിൽ മുഖം ഒളിപ്പിച്ച കൂലി എഴുത്തുകാരായ സൈബർ പടയാളികളിൽ നിന്ന് ആക്രമണം നേരിടുന്ന — സത്യത്തിന്റെയും നീതിയുടെയും ശരിയുടെയും മനുഷ്യന്റെയും പക്ഷത്ത് നിൽക്കുന്ന — തുല്യദുഃഖിതരായ എല്ലാ സഹോദരങ്ങളോടും ഐക്യദാർഢ്യം അറിയിച്ചുകൊണ്ട്, സ്നേഹാദരവുകളോടെ, പ്രേംകുമാർ''.
Kerala
കോട്ടയം: ചലച്ചിത്രതാരം മമ്മൂട്ടി ഉള്‍പ്പെടെ മൂന്നുപേര്‍ക്ക് ഓണററി ഡോക്ടറേറ്റ് നല്കാന് എംജി സര്‍വകലാശാലാ അക്കാദമിക് കൗണ്‍സില്‍ തീരുമാനം.
മലയാളത്തിന്റെ മഹാനടന് പദ്മഭൂഷണ്‍ മമ്മൂട്ടി, വാസ്കുലാര്‍ സര്ജന് ഡോ. എന്‍. രാധാകൃഷ്ണന്, നാഗസ്വരവിദ്വാന്‍ തിരുവിഴ ജയശങ്കര്‍ എന്നിവര്‍ക്ക് ഓണററി ഡോക്ടറ്റേററ് നല്‍കാനാണ് സര്‍വകലാശാല തീരുമാനിച്ചത്.
Kerala
തിരുവനന്തപുരം: വയനാട് ദുരന്തബാധിതർക്ക് വേണ്ടിയൊരുക്കിയ ടൗൺഷിപ്പ് സന്ദർശനത്തിനിടെ വിവാദത്തിലും സൈബർ ആക്രമണങ്ങളിലും മമ്മൂട്ടിയോട് പരസ്യ ക്ഷമാപണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ.
മമ്മൂട്ടിയുടെ മനസിന് വിഷമം ഉണ്ടായതിൽ പരസ്യമായി ക്ഷമ ചോദിക്കുന്നുവെന്ന് പിണറായി വിജയൻ പറഞ്ഞു. മമ്മൂട്ടിയെന്ന മഹാനടനെ മനസിലാക്കണമായിരുന്നുവെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. മമ്മൂട്ടിയെ സോഷ്യൽ മീഡിയയിൽ അധിക്ഷേപിച്ചത് ദൗര്‍ഭാഗ്യകരമാണെന്നും അദ്ദേഹം വ്യക്തമാക്കി.
എന്നും കേരളത്തിന്റെ നന്മ ആഗ്രഹിക്കുന്നയാളാണ് മമ്മൂട്ടി. പെരുമ്പളം പാലത്തെ മമ്മൂട്ടി പ്രകീർത്തിച്ചിരുന്നു. ടൗണ്‍ഷിപ്പ് സന്ദര്‍ശനത്തിനിടെ സിപിഎം ജില്ലാ സെക്രട്ടറി കെ. റഫീഖിനോട് മമ്മൂട്ടി ഇടപെട്ടത് സദുദ്ദേശത്തോടെയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ആരെയും അറിയിച്ചശേഷമല്ല വയനാട് ടൗണ്‍ഷിപ്പ് കാണാൻ മമ്മൂട്ടിയെത്തിയത്. ചെന്നൈയിൽ നിന്ന് യാത്ര ചെയ്താണ് മമ്മൂട്ടി വയനാട്ടിലെത്തിയത്. ആരെയും അറിയിക്കാത്ത യാത്രയായിരുന്നു മമ്മൂട്ടിയുടേതെന്നും പിണറായി അറിയിച്ചു.
തന്റെ സന്ദർശനം മറ്റൊരു തരത്തിൽ വ്യാഖ്യാനിക്കപ്പെടുമെന്നും വിവാദമാകുമെന്നും കരുതിയാണ് മമ്മൂട്ടി അത്തരത്തിൽ ജില്ലാ സെക്രട്ടറിയോട് സ്വകാര്യമായി കാര്യം പറഞ്ഞത്. എന്നാൽ നമ്മുടെ നാട്ടിൽ എന്തിനേയും വിവാദമാക്കുന്ന ചിലരുണ്ട്. മമ്മൂട്ടി സ്വകാര്യമായി പറഞ്ഞ കാര്യം ക്യാമറ വസ്ത്രത്തിൽ വച്ച് നടക്കുന്നവര്‍ വിവാദമാക്കിയെന്നും മുഖ്യമന്ത്രി ആരോപിച്ചു.
Kerala
തിരുവനന്തപുരം: സാമൂഹികമാധ്യമങ്ങളിൽ ആയിരക്കണക്കിന് സൈബർ ഗുണ്ടകളുടെ പുലഭ്യപീഡനത്തിന് ഇരയായ മമ്മൂട്ടിയോട് മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും മാപ്പുപറയണമെന്ന് ചെറിയാൻഫിലിപ്പ്,
പാർട്ടി ചാനൽ ചെയർമാൻ എന്ന നിലയിലുള്ള 25 വർഷത്തെ സേവനത്തിന് സിപിഎം നൽകിയ സമ്മാനമാണ് തെറിയഭിഷേകം. രാജ്യസഭാ അംഗത്വമോ സർക്കാർ പദവികളോ നൽകി ആദരിക്കുന്നതിനു പകരം ബീഭത്സമായ വാക്ക് ശരങ്ങൾ കൊണ്ട് സഖാക്കൾ മമ്മൂട്ടിയുടെ നെഞ്ചുപിളർക്കുകയാണ് ചെയ്തത്.
ഒരിക്കലും കേട്ടിട്ടില്ലാത്ത അറപ്പുണ്ടാക്കുന്ന അശ്ലീല പദങ്ങൾ കൊണ്ട് മമ്മൂട്ടിയെ അധിക്ഷേപിച്ചവരെ തള്ളിപ്പറയാനോ അപലപിക്കാനോ സിപിഎം പ്രമുഖ നേതാക്കളാരും തയാറായിട്ടില്ല. വയനാട്ടിലെ ടൗൺഷിപ്പ് സർക്കാരിന്റെയും പാർട്ടിയുടെയും മാത്രം നേട്ടമായി കൊട്ടിഘോഷിക്കുമ്പോൾ ഇത് കേരള ജനതയുടെ പൊതു പണമാണെന്ന സത്യം തുറന്നു പറഞ്ഞതാണ് മമ്മൂട്ടിക്കെതിരായ പ്രകോപനത്തിനു മുഖ്യകാരണം.
സിപിഎം വയനാട് ജില്ലാ സെക്രട്ടറിയോട് നീരസം കാട്ടിയെന്ന കാര്യം മാത്രം വിവാദമാക്കിയത് മമ്മൂട്ടി ചൂണ്ടിക്കാട്ടിയ യഥാർഥ വസ്തുത മറച്ചുപിടിക്കാനാണ്- ചെറിയാൻ ഫിലിപ്പ് പറഞ്ഞു.
Kerala
കല്‍പ്പറ്റ: വയനാട് പുഞ്ചിരിമട്ടം ഉരുള്‍ ദുരന്ത ബാധിതരുടെ പുനരധിവാസത്തിന് കല്പ്പറ്റയ്ക്ക് സമീപം സര്‍ക്കാര്‍ സജ്ജമാക്കുന്നതും ഒന്നാം ഘട്ടം ഉദ്ഘാടനം കഴിഞ്ഞതുമായ ടൗണ്‍ഷിപ്പില്‍ നടന് മമ്മൂട്ടി സന്ദര്‍ശനം നടത്തി. 'പദയാത്ര' സിനിമയുടെ അവസാന ഷെഡ്യൂള്‍ ചിത്രീകരണത്തിനുശേഷം മടങ്ങുന്നതിനിടെ ഇന്ന് ഉച്ചയ്ക്ക് 12 ഓടെയാണ്മമ്മൂട്ടി ടൗണ്‍ഷിപ്പില്‍ എത്തിയത്.
'പദയാത്ര' നിര്‍മാതാവ് ആന്റോ ജോസഫ്, സിപിഎം ജില്ലാ സെക്രട്ടറി കെ. റഫീഖ്, ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി കെ.എം. ഫ്രാന്‍സിസ് തുടങ്ങിയവര്‍ ഒപ്പമുണ്ടായിരുന്നു. 15 മിനിറ്റോളം ടൗണ്‍ഷിപ്പില്‍ ചെലവഴിച്ച നടന് ടൗണ്‍ഷിപ്പിന്റെ ഭാഗങ്ങളും വീടുകളില്‍ ഒന്നിന്റെ അകവും സന്ദര്‍ശിച്ചു. സ്ഥലത്തുണ്ടായിരുന്ന ദുരന്തബാധിതരില്‍ ചിലരുമായി സംസാരിച്ചു. ടൗണ്‍ഷിപ്പ് മാതൃകാ പദ്ധതിയാണെന്നു മമ്മൂട്ടി പറഞ്ഞു.
ദുരന്തബാധിതരെ കേരളം ചേര്‍ത്തുനിര്‍ത്തുന്നതിന് ഉദാഹരണമാണിത്. മനുഷ്യന് ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം എന്നിവയാണ് പ്രാഥമികമായി ആവശ്യം. ഇതു മൂന്നും എല്ലാവര്ക്കും ഒരേസമയം കിട്ടണമെന്നില്ല. ടൗണ്‍ഷിപ്പ് ജനങ്ങളുടെ പദ്ധതിയാണ്. കേരളത്തിന്റെ സാമൂഹിക മൂലധനമാണിത്. കേരളത്തിലെ ജനങ്ങളുടെ മനസാണ് ടൗണ്‍ഷിപ്പില്‍ പ്രകടമാകുന്നത്. ജനം നല്കിയ പണമാണ് സര്‍ക്കാര്‍ ടൗണ്‍ഷിപ്പ് നിര്‍മാണത്തിനു വിനിയോഗിക്കുന്നതെന്നും മമ്മൂട്ടി പറഞ്ഞു.
Movies
ഭ്രമയുഗത്തിലെ അഭിനയത്തിന് മമ്മൂട്ടിക്ക് മികച്ച നടനുള്ള ഫിലിംഫെയർ പുരസ്കാരം. കേരള ടൂറിസവുമായി സഹകരിച്ച് കൊച്ചിയിലാണ് 70-ാമത് ഫിലിം ഫെയർ അവാർഡ്സ് സൗത്ത് നിശ അരങ്ങേറിയത്.
തന്റെ 16-ാമത് ഫിലിം ഫെയര്‍ പുരസ്കാരമാണിതെന്നും സിനിമയെന്നത് ഒരു വലിയ ടീമിന്റെ അധ്വാനമാണെന്നും അവാർഡ് സ്വീകരിച്ചുകൊണ്ട് മമ്മൂട്ടി പറഞ്ഞു. മികച്ച നടന് വിഭാഗത്തില്‍ നാമനിര്‍ദേശം ചെയ്യപ്പെട്ട ആസിഫ് അലി, ബേസില്‍ ജോസഫ് എന്നിവരുമായി അദ്ദേഹം തന്റെ ട്രോഫി വേദിയില്‍ പങ്കുവച്ചു. ‘ഉള്ളൊഴുക്കി’ലെ അഭിനയത്തിന് ഉർവശി മികച്ച നടിക്കുള്ള പുരസ്കാരം സ്വന്തമാക്കി.
‘മഞ്ഞുമ്മൽ ബോയ്സ്’ മികച്ച ചിത്രമായും ‘ഭ്രമയുഗ’ത്തിലൂടെ രാഹുൽ സദാശിവൻ മികച്ച സംവിധായകനായും തെരഞ്ഞെടുക്കപ്പെട്ടു. ആടുജീവിതം അഞ്ച് പുരസ്കാരങ്ങള്‍ കരസ്ഥമാക്കി . പൃഥ്വിരാജ് - മികച്ച നടന് (ക്രിട്ടിക്സ്), റഫീഖ് അഹമ്മദ് -മികച്ച വരികള്‍, ജിതിന് രാജ് -മികച്ച ഗായകന്, കെ.ആര്. ഗോകുല്‍ -മികച്ച നവാഗത നടന്, കെ.എസ്. സുനില്‍ -മികച്ച ഛായാഗ്രഹണം എന്നിവരാണ് ആടുജീവിതത്തിലൂടെ നേട്ടം കൈവരിച്ചത്. കിഷ്കിന്ധാകാണ്ഡം മികച്ച ചിത്രം -ക്രിട്ടിക്സ്, വിജയാരാഘവന്‍- മികച്ച സഹനടന്‍ ഉള്‍പ്പെടെ നാല് പുരസ്കാരങ്ങള്‍ നേടി.
മികച്ച നടന് -ക്രിട്ടിക്സ് പുരസ്കാരം പൃഥ്വിരാജും ആസിഫ് അലിയും പങ്കിട്ടു. ആട്ടം എന്ന ചിത്രത്തിലെ അഭിനയത്തിന് സറിൻ ഷിഹാബിന് മികച്ച നടി-ക്രിട്ടിക്സ് പുരസ്കാരം ലഭിച്ചു. അഭിമന്യു എസ്. തിലകന്, മേതില്‍ ദേവിക എന്നിവര്‍ മികച്ച നവാഗതതാരങ്ങളായി തെരഞ്ഞെടുക്കപ്പെട്ടു. ഹെർ എന്ന ചിത്രത്തിലെ പ്രകടനത്തിന് ലിജോമോൾ ജോസ് മികച്ച സഹനടിയുമായി. വൈക്കം വിജയലക്ഷ്മിയാണു മികച്ച ഗായിക. സുഷിൻ ശ്യാമാണ് മികച്ച സംഗീതസംവിധായകൻ. ജോജു ജോർജ്(പണി), ജിതിൻലാൽ (എആർഎം) എന്നിവർ മികച്ച നവാഗത സംവിധായകർക്കുള്ള പുരസ്കാരവും നേടി. ഉള്ളൊഴുക്കിനും ക്രിട്ടിക്സ് വിഭാഗത്തിലെ മികച്ച ചിത്രത്തിനുള്ള പുരസ്കാരം ലഭിച്ചു.
തെലുങ്ക് സിനിമാവിഭാഗത്തില്‍ പുഷ്പ 2 ദ റൂള്‍ അഞ്ച് പുരസ്കാരങ്ങള്‍ നേടി മികച്ച ചിത്രമായി. അല്ലു അര്ജുന് മികച്ച നടനുള്ള പുരസ്കാരം ഏറ്റുവാങ്ങി. മലയാളി നിവേദ തോമസ് മികച്ച നടിക്കുള്ള പുരസ്കാരം നേടി. കല്‍ക്കി 2898 എഡി എന്ന ചിത്രത്തിലെ അഭിനയത്തിന് അമിതാഭ് ബച്ചന് മികച്ച സഹനടനായും സത്യഭാമയിലെ പ്രകടനത്തിന് കാജല്‍ അഗര്‍വാള്‍ മികച്ച നടി -ക്രിട്ടിക്സ് പുരസ്കാരവും നേടി. തമിഴിൽ എട്ട് പുരസ്കാരങ്ങളുമായി അമരന് മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടു.
ശിവകാര്ത്തികേയന് മികച്ച നടനായും സായ് പല്ലവി മികച്ച നടിയായും തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ രാജ്കുമാര് പെരിയസാമി മികച്ച സംവിധായകനായി. മെയ്യഴഗന് എന്ന ചിത്രത്തിലൂടെ അരവിന്ദ് സ്വാമി മികച്ച നടന് -ക്രിട്ടിക്സ് പുരസ്കാരവും കാര്‍ത്തി മികച്ച സഹനടന്‍ പുരസ്കാരവും സ്വന്തമാക്കി. തങ്കലാനിലെ പ്രകടനത്തിന് പാര്‍വതി തിരുവോത്തും ലബ്ബര്‍ പന്തിന് സ്വാസികയും മികച്ച സഹനടിക്കുള്ള പുരസ്കാരം പങ്കിട്ടു.
കന്നഡയില്‍ ശാഖാഹാരി മികച്ച ചിത്രമായും ശ്രീമുരളി മികച്ച നടനായും തെരഞ്ഞെടുക്കപ്പെട്ടു. അക്ഷത പാണ്ഡവപുരയാണ് മികച്ച നടി. അന്തരിച്ച നടന് ശ്രീനിവാസനും ശ്രീകുമാരന്‍ തമ്പിക്കും ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാരം നല്കി ആദരിച്ചു. തെന്നിന്ത്യൻ താരം ഭാവനയ്ക്ക് സിനി ഐക്കൺ അവാർഡും സമ്മാനിച്ചു.
Kerala
കൊച്ചി: ഭ്രമയുഗത്തിലെ അഭിനയത്തിന് മമ്മൂട്ടിക്ക് മികച്ച നടനുള്ള ഫിലിംഫെയർ പുരസ്കാരം. കേരള ടൂറിസവുമായി സഹകരിച്ച് കൊച്ചിയിലാണ് 70-ാമത് ഫിലിം ഫെയർ അവാർഡ്സ് സൗത്ത് നിശ അരങ്ങേറിയത്.
തന്റെ 16-ാമത് ഫിലിം ഫെയര്‍ പുരസ്കാരമാണിതെന്നും സിനിമയെന്നത് ഒരു വലിയ ടീമിന്റെ അധ്വാനമാണെന്നും അവാർഡ് സ്വീകരിച്ചുകൊണ്ട് മമ്മൂട്ടി പറഞ്ഞു. മികച്ച നടന് വിഭാഗത്തില്‍ നാമനിര്‍ദേശം ചെയ്യപ്പെട്ട ആസിഫ് അലി, ബേസില്‍ ജോസഫ് എന്നിവരുമായി അദ്ദേഹം തന്റെ ട്രോഫി വേദിയില്‍ പങ്കുവച്ചു. ‘ഉള്ളൊഴുക്കി’ലെ അഭിനയത്തിന് ഉർവശി മികച്ച നടിക്കുള്ള പുരസ്കാരം സ്വന്തമാക്കി.
‘മഞ്ഞുമ്മൽ ബോയ്സ്’ മികച്ച ചിത്രമായും ‘ഭ്രമയുഗ’ത്തിലൂടെ രാഹുൽ സദാശിവൻ മികച്ച സംവിധായകനായും തെരഞ്ഞെടുക്കപ്പെട്ടു. ആടുജീവിതം അഞ്ച് പുരസ്കാരങ്ങള്‍ കരസ്ഥമാക്കി . പൃഥ്വിരാജ് - മികച്ച നടന് (ക്രിട്ടിക്സ്), റഫീഖ് അഹമ്മദ് -മികച്ച വരികള്‍, ജിതിന് രാജ് -മികച്ച ഗായകന്, കെ.ആര്. ഗോകുല്‍ -മികച്ച നവാഗത നടന്, കെ.എസ്. സുനില്‍ -മികച്ച ഛായാഗ്രഹണം എന്നിവരാണ് ആടുജീവിതത്തിലൂടെ നേട്ടം കൈവരിച്ചത്. കിഷ്കിന്ധാകാണ്ഡം മികച്ച ചിത്രം -ക്രിട്ടിക്സ്, വിജയാരാഘവന്‍- മികച്ച സഹനടന്‍ ഉള്‍പ്പെടെ നാല് പുരസ്കാരങ്ങള്‍ നേടി.
മികച്ച നടന് -ക്രിട്ടിക്സ് പുരസ്കാരം പൃഥ്വിരാജും ആസിഫ് അലിയും പങ്കിട്ടു. ആട്ടം എന്ന ചിത്രത്തിലെ അഭിനയത്തിന് സറിൻ ഷിഹാബിന് മികച്ച നടി-ക്രിട്ടിക്സ് പുരസ്കാരം ലഭിച്ചു. അഭിമന്യു എസ്. തിലകന്, മേതില്‍ ദേവിക എന്നിവര്‍ മികച്ച നവാഗതതാരങ്ങളായി തെരഞ്ഞെടുക്കപ്പെട്ടു.
ഹെർ എന്ന ചിത്രത്തിലെ പ്രകടനത്തിന് ലിജോമോൾ ജോസ് മികച്ച സഹനടിയുമായി. വൈക്കം വിജയലക്ഷ്മിയാണു മികച്ച ഗായിക. സുഷിൻ ശ്യാമാണ് മികച്ച സംഗീതസംവിധായകൻ. ജോജു ജോർജ്(പണി), ജിതിൻലാൽ (എആർഎം) എന്നിവർ മികച്ച നവാഗത സംവിധായകർക്കുള്ള പുരസ്കാരവും നേടി. ഉള്ളൊഴുക്കിനും ക്രിട്ടിക്സ് വിഭാഗത്തിലെ മികച്ച ചിത്രത്തിനുള്ള പുരസ്കാരം ലഭിച്ചു.
തെലുങ്ക് സിനിമാവിഭാഗത്തില്‍ പുഷ്പ 2 ദ റൂള്‍ അഞ്ച് പുരസ്കാരങ്ങള്‍ നേടി മികച്ച ചിത്രമായി. അല്ലു അര്ജുന് മികച്ച നടനുള്ള പുരസ്കാരം ഏറ്റുവാങ്ങി. മലയാളി നിവേദ തോമസ് മികച്ച നടിക്കുള്ള പുരസ്കാരം നേടി. കല്‍ക്കി 2898 എഡി എന്ന ചിത്രത്തിലെ അഭിനയത്തിന് അമിതാഭ് ബച്ചന് മികച്ച സഹനടനായും സത്യഭാമയിലെ പ്രകടനത്തിന് കാജല്‍ അഗര്‍വാള്‍ മികച്ച നടി -ക്രിട്ടിക്സ് പുരസ്കാരവും നേടി. തമിഴിൽ എട്ട് പുരസ്കാരങ്ങളുമായി അമരന് മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടു.
ശിവകാര്ത്തികേയന് മികച്ച നടനായും സായ് പല്ലവി മികച്ച നടിയായും തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ രാജ്കുമാര് പെരിയസാമി മികച്ച സംവിധായകനായി. മെയ്യഴഗന് എന്ന ചിത്രത്തിലൂടെ അരവിന്ദ് സ്വാമി മികച്ച നടന് -ക്രിട്ടിക്സ് പുരസ്കാരവും കാര്‍ത്തി മികച്ച സഹനടന്‍ പുരസ്കാരവും സ്വന്തമാക്കി. തങ്കലാനിലെ പ്രകടനത്തിന് പാര്‍വതി തിരുവോത്തും ലബ്ബര്‍ പന്തിന് സ്വാസികയും മികച്ച സഹനടിക്കുള്ള പുരസ്കാരം പങ്കിട്ടു.
കന്നഡയില്‍ ശാഖാഹാരി മികച്ച ചിത്രമായും ശ്രീമുരളി മികച്ച നടനായും തെരഞ്ഞെടുക്കപ്പെട്ടു. അക്ഷത പാണ്ഡവപുരയാണ് മികച്ച നടി. അന്തരിച്ച നടന് ശ്രീനിവാസനും ശ്രീകുമാരന്‍ തമ്പിക്കും ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാരം നല്കി ആദരിച്ചു. തെന്നിന്ത്യൻ താരം ഭാവനയ്ക്ക് സിനി ഐക്കൺ അവാർഡും സമ്മാനിച്ചു.
Kerala
കൊച്ചി: സ്വപ്നമാണോ യാഥാര്‍ഥ്യമാണോ എന്നു സംശയിച്ച സന്ധ്യയോട് നടന് മമ്മൂട്ടിയുടെ സ്നേഹാന്വേഷണം.. “ഇപ്പോള്‍ എങ്ങനെയുണ്ട്?” മണ്ണിടിച്ചിലിന്റെ നീറുന്ന ഓര്‍മകള്‍ അല്പനേരത്തേക്കെങ്കിലും മറന്ന് കൃത്രിമക്കാലില്‍ എഴുന്നേറ്റുനിന്ന് സന്ധ്യ പറഞ്ഞു: “നടന്നുതുടങ്ങി’’.
പിന്നെ അദ്ദേഹം സന്ധ്യയുടെ കൈപിടിച്ച് ആ മനസിലെ നീറ്റല്‍ തിരിച്ചറിഞ്ഞ് പറഞ്ഞു- “ഇനി വീടിന്റെയും സ്ഥലത്തിന്റെയും കാര്യമല്ലേ... അതും നടക്കും...ഉറപ്പ്...’’- സന്ധ്യയുടെ മുഖത്ത് ആശ്വാസത്തിന്റെ തെളിച്ചം.
കഴിഞ്ഞ ഒക്ടോബര്‍ 25ന് അടിമാലി കൂമ്പന്‍പാറയിലുണ്ടായ മണ്ണിടിച്ചിലില്‍ ഗുരുതരമായി പരിക്കേറ്റ് കാല് നഷ്ടപ്പെട്ട സന്ധ്യക്ക് ആലുവ രാജഗിരി ആശുപത്രിയില്‍ ചികിത്സ ഏര്‍പ്പാടാക്കിയതും കൃത്രിമ കാല് വയ്ക്കുന്നതിനു വേണ്ട സഹായം ചെയ്തതും നടന് മമ്മൂട്ടിയായിരുന്നു.
ചികിത്സയ്ക്കും കൃത്രിമക്കാലിനുമായി 20 ലക്ഷം രൂപയോളം വേണ്ടിവന്നു. മമ്മൂട്ടിയുടെ ജീവകാരുണ്യപ്രസ്ഥാനമായ കെയര്‍ ആന്‍ഡ് ഷെയറും രാജഗിരി ആശുപത്രിയും ചേര്‍ന്ന് പൂര്‍ണമായും സൗജന്യമായാണു ചികിത്സയും കൃത്രിമക്കാലും നൽകിയത്.
കൃത്രിമക്കാല്‍ വച്ചതിനുശേഷം ആദ്യമായി ഡോക്ടറെ കാണാന്‍ രാജഗിരിയില്‍ എത്തിയ സന്ധ്യക്ക് മമ്മൂട്ടിയെ നേരില്‍ കണ്ടു നന്ദി പറയണമെന്ന ആഗ്രഹം ആശുപത്രി അധികൃതരാണു കെയര്‍ ആന്‍ഡ് ഷെയര്‍ ഭാരവാഹികളെ അറിയിച്ചത്.
ഷൂട്ടിംഗ് ആവശ്യത്തിനു കൊച്ചിയിലായിരുന്ന മമ്മൂട്ടി തിരക്കുകള്‍ മാറ്റിവച്ച് സന്ധ്യയെ കാണാനെത്തി. സന്ധ്യക്ക് സ്ഥലവും വീടും നൽകുന്നതിനുള്ള നടപടികള്‍ ഉടന്‍ സ്വീകരിക്കുമെന്നും ഉറപ്പുനൽകി. രാജഗിരി ആശുപത്രി മെഡിക്കല്‍ ഡയറക്ടര്‍ ഡോ. ജിജി കുരുട്ടുകുളം, ഹെല്‍ത്ത് കെയര്‍ പ്രമോഷന്‍സ് വൈസ് പ്രസിഡന്റ് ജോസ് പോള്‍, കെയര്‍ ആന്‍ഡ് ഷെയര്‍ മാനേജിംഗ് ഡയറക്ടര്‍ ഫാ. തോമസ് കുര്യന് മരോട്ടിപ്പുഴ, ഡയറക്ടര്‍മാരായ ജോര്‍ജ് സെബാസ്റ്റ്യന്‍, റോബര്‍ട്ട് കുര്യാക്കോസ്, സന്ധ്യയുടെ സഹോദരന് സന്ദീപ് എന്നിവരും കൂടെയുണ്ടായിരുന്നു.
മണ്ണിടിച്ചിലില്‍ സന്ധ്യയുടെ ഭര്‍ത്താവ് ബിജു മരിച്ചിരുന്നു. കാന്‍സര്‍ രോഗത്തെത്തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം മകനും മരിച്ചതിനാല്‍ നഴ്സിംഗ് വിദ്യാര്‍ഥിനിയായ മകള്‍ മാത്രമാണ് സന്ധ്യക്ക് ഇനി തുണ.
Movies
ശ്രവണ പരിമിതിയുള്ളവരെ കേള്‍വിയുടെ ലോകത്തേക്കു കൈപിടിച്ചുയര്‍ത്താൻ നടൻ മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള ജീവകാരുണ്യസംഘടനയായ കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷൻ. കേള്‍വി പരിമിതിയുള്ള നിര്‍ധനര്‍ക്ക് സൗജന്യമായി കോക്ലിയര്‍ ഇംപ്ലാന്റേഷന് ശസ്ത്രക്രിയ ലഭ്യമാക്കുന്ന ഫൗണ്ടേഷന്റെ കാതോട് കാതോരം പദ്ധതിക്ക് കൊച്ചിയില്‍ തുടക്കമായി.
മമ്മൂട്ടി പദ്ധതിയുടെ പ്രഖ്യാപനം നടത്തി. കേള്‍വി എന്നത് ഒരു അനുഗ്രഹമാണെന്നും അതു ലഭിക്കാതെ പോയ ധാരാളം പേരുണ്ടെന്നും അവര്‍ക്കുവേണ്ടിയാണ് ഈ പദ്ധതിയെന്നും മമ്മൂട്ടി പറഞ്ഞു. നന്മ ചെയ്യുക, നന്മ ചെയ്യുന്നവരെ പ്രോത്സാഹിപ്പിക്കുക, തിന്മയെ എതിര്‍ക്കുക.
ഇതാണ് ഭൂമിയില്‍ നമുക്ക് ചെയ്യാവുന്ന ഏറ്റവും മഹത്തായ കാര്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഫൗണ്ടേഷന്റെ 16ാം വാര്‍ഷികത്തോടനുബന്ധിച്ച് ആലുവ രാജഗിരി ആശുപത്രിയുമായി സഹകരിച്ചാണു പദ്ധതി നടപ്പാക്കുന്നത്. കൊച്ചിയില്‍ നടന്ന വാര്‍ഷികാഘോഷ പരിപാടി മലങ്കര ഓര്‍ത്തഡോക്സ് സഭാധ്യക്ഷന് ബസേലിയോസ് മാര്‍ത്തോമ്മ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവ ഉദ്ഘാടനം ചെയ്തു.
മമ്മൂട്ടിയുമായി ചേര്‍ന്നു വീണ്ടും ഒരു മഹത്തായ സംരംഭത്തില്‍ പങ്കാളികളാകുന്നതില്‍ വലിയ ആത്മസംതൃപ്തിയുണ്ടെന്ന് രാജഗിരി എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ജോണ്സണ് വാഴപ്പിള്ളി പറഞ്ഞു. ഫൗണ്ടേഷൻ ചെയര്മാന് കെ. മുരളീധരന് അധ്യക്ഷത വഹിച്ചു. സംസ്ഥാന പോലീസ് മേധാവി രവാഡ എ. ചന്ദ്രശേഖര്‍ മുഖ്യാതിഥിയായിരുന്നു.
കെയര്‍ ആന്‍ഡ് ഷെയര്‍ മാനേജിംഗ് ഡയറക്ടര്‍ ഫാ. തോമസ് കുര്യന് മരോട്ടിപ്പുഴ, കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ കെ. കാളിരാജ് മഹേഷ് കുമാര്‍, വിജു ജേക്കബ്, റോയ് എം. മാത്യു, റോബര്‍ട്ട് കുര്യാക്കോസ്, സി. പി. സാലിഹ് , എ. മോഹനന്, ഡോ. രാജേഷ് രാജു ജോര്‍ജ് എന്നിവര്‍ സംസാരിച്ചു. വിവരങ്ങൾക്ക്: ഫോണ്‍ 75590 22111.
Movies
നടൻ മമ്മൂട്ടി തന്റെ കൂട്ടുകാരുമൊന്നിച്ചുള്ള വാട്സ്ആപ്പ് ഗ്രൂപ്പിൽ കുറിച്ചൊരു കഥയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ഹിറ്റാകുന്നത്. ഷൂട്ടിംഗ് സെറ്റിലെ ഒരു പിടക്കോഴിയുടെയും പൂവന്റെയും പ്രണയമാണ് കഥാരൂപത്തിൽ മെഗാസ്റ്റാർ കുറിച്ചത്.
ഉറ്റസുഹൃത്തും നടനുമായ വി.കെ. ശ്രീരാമനാണ് ഈ കഥ ആരാധകർക്കായി പങ്കുവച്ചത്. നടേ കുറിച്ച കഥയെന്നാണ് ശ്രീരാമൻ മമ്മൂട്ടിയുടെ കഥയെ ഒടുവിൽ വിവരിച്ചിരിക്കുന്നത്.
മമ്മൂട്ടി കുത്തിക്കുറിച്ച കഥ ഇങ്ങനെ
വനത്തിലെ ആദിവാസി ഊരിലാണ് ഷൂട്ടിംഗ്. അഭിനയിക്കാനായി പരിശീലനം സിദ്ധിച്ച മൂന്നു പിടക്കോഴികളെയും ഒരു പൂവൻ കോഴിയേയും കൊണ്ടുവന്നിട്ടുണ്ട്. ഷൂട്ടിംഗ് ഇടവേളയിൽ സുന്ദരിയായ ഒരു പിടക്കോഴിയും പൂവൻ കോഴിയും പരസ്പരം കലഹിക്കുന്ന രീതിയിലുള്ള ചില ചേഷ്ട്ടകൾ കാണിക്കുന്നത് ഞാൻ ശ്രദ്ധിച്ചതാണ്.
അങ്ങനെ ഇന്നലത്തെ ഷൂട്ടിംഗ് കഴിഞ്ഞു. ഇന്നു രാവിലെ ലൊക്കേഷനിൽ എത്തിയപ്പോൾ, ഇന്നലത്തെ പിടക്കോഴിയെ കാണാനില്ലന്നുള്ള വാർത്തയാണ് എന്നെ എതിരേറ്റത്. ചിത്രത്തിന്റെ നിർമാതാവെന്ന നിലക്ക് കോഴിയെ തിരിച്ചേൽപ്പിക്കേണ്ട ഉത്തരവാദിത്തം എനിക്കാണ്.
എത്രയും പെട്ടെന്ന് മേൽപ്പറഞ്ഞ കോഴിയെ കണ്ടു പിടിക്കണമെന്ന് നിർമാണ കാര്യദർശിയോട് ഞാൻ നിർദ്ദേശിച്ചു. സുന്ദരിയായ ഈ കോഴിക്കുട്ടിയെ പൂവൻകോഴി പീഡിപ്പിച്ചു കാണുമോ എന്നായിരുന്നു എന്റെ ഭയം.
എന്നാൽ തികച്ചും നിസംഗനായി തീറ്റ കൊത്തിത്തിന്നുന്ന പൂവൻ കോഴിയെയാണ് ഞാൻ അവിടെ കണ്ടത്. സുന്ദരിക്കോഴിക്കു എന്തുപറ്റിയെന്ന ആശങ്കയായിരുന്നു എനിക്ക്! അവളുടെ തൂവലുകളുടെ ചന്തവും കോഴിനടയും, കൊക്കുമെല്ലാം എന്റെ മനസിലൂടെ കടന്നു പോയി.
ഷൂട്ടിംഗിനു കൊണ്ടുവന്ന ഒരു കറുത്തപട്ടിയെ എനിക്ക് സംശയമുണ്ടായിരുന്നു. അവനെങ്ങാനും ഇരുട്ടിന്റെ മറവിൽ തട്ടിയതായിരിക്കുമോ? അങ്ങനെ പലതും ചിന്തിച്ച് കുറേ നേരം ഞാനങ്ങനെയിരുന്നു. ഒരു മണിക്കൂറിനു ശേഷം നിർമാണ കാര്യദർശി വന്ന് പറഞ്ഞപ്പോൾ ഞാനത്ഭുതപ്പെട്ടു പോയി.
എന്റെ സുന്ദരിക്കോഴി സുന്ദരനും മല്ലനുമായ ഒരു കാട്ടുകോഴിയുമായി ഒളിച്ചോടിയത്രെ. ഞാൻ പൂവങ്കോഴിയെ നോക്കി. അവന്റെ നിസംഗതയുടെ അർത്ഥം നഷ്ട്ട ബോധമാണെന്ന് എനിക്ക് മനസിലായി. ഷോട്ട് റെഡി സഹസംവിധായകൻ വന്ന് വിളിച്ചു.പൂവൻകോഴിയുടെ വിരഹ ദുഃഖവും പേറി ഞാൻ ഷോട്ടിലേക്ക്.
നടേ കുറിച്ച കഥ (ശരിക്കും ഉണ്ടായ കെട്ടുകഥ) ഇന്നലെ മമ്മൂട്ടി തന്റെ സുഹൃത്തുക്കളുടെ വാട്സാപ് ഗ്രൂപ്പിൽ കുറിച്ചതാണ്. അതിവിടെ പങ്കുവെക്കുന്നു.
Movies
അണ്ടർ 19 ഏകദിന ലോകകപ്പ് നേടിയ ഇന്ത്യയുടെ കൗമാരനിരയെ അഭിനന്ദിച്ച് മമ്മൂട്ടിയും മോഹൻലാലും. രാജ്യത്തിന് ഇത് അഭിമാനനിമിഷമാണെന്ന് മമ്മൂട്ടി കുറിച്ചപ്പോൾ വാക്കുകൾക്കതീതമായി അഭിമാനമാണ് ഈ യുവതാരങ്ങളെന്ന് മോഹൻലാൽ കുറിച്ചു.
ഐസിസി അണ്ടർ 19 വേൾഡ്കപ്പ് നേടിയ നമ്മുടെ ചാമ്പ്യന്മാർക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. രാജ്യത്തിന് ശരിക്കും അഭിമാനകരമായ നിമിഷം മമ്മൂട്ടിയുടെ വാക്കുകൾ ഇങ്ങനെ.
വാക്കുകൾക്കതീതമായി അഭിമാനം! ഐസിസി കിരീടം നേടിയ നമ്മുടെ മിടുക്കരായ യുവതാരങ്ങൾക്ക് അഭിനന്ദനങ്ങൾ എന്നാണ് മോഹൻലാൽ കുറിച്ചത്.
100 റൺസിന്റെ വമ്പൻ വിജയം നേടിയ ഇന്ത്യ അണ്ടർ 19 ഏകദിന ലോകകപ്പിലെ ആറാം കിരീടമാണ് ഹരാരെയിൽ ഉയർത്തിയത്.
ടോസ് നേടി ആദ്യം ബാറ്റുചെയ്ത ഇന്ത്യ 50 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 411 റൺസ് നേടി. വൈഭവ് സൂര്യവംശിയുടെ റിക്കാർഡ് സെഞ്ചുറിയുടെ (175) കരുത്തിൽ ഇന്ത്യ പടുത്തുയർത്തിയ കൂറ്റൻ സ്കോറിനെതിരെ പൊരുതിയ ഇംഗ്ലണ്ട് 40.2 ഓവറിൽ 311-ന് ഓൾ ഔട്ടായി.
Movies
ധനുഷിനെ നായകനാക്കി രാജ്കുമാർ പെരിയസാമി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മമ്മൂട്ടിയും. ചിത്രത്തിൽ ധനുഷിനൊപ്പം തന്നെ പ്രധാനവേഷത്തിലാണ് മെഗാസ്റ്റാറും എത്തുക.
ധനുഷിന്റെ വണ്ടർ ബാർ ഫിലിംസ്, ആർ ടേക്ക് സ്റ്റുഡിയോസ് ആയി സഹകരിച്ചാണ് ഈ പാൻ ഇന്ത്യൻ ചിത്രം നിർമിക്കുന്നത്. മെഗാ ബ്ലോക്ക്ബസ്റ്റർ ഹിറ്റായ അമരന് ശേഷം രാജ്കുമാർ പെരിയസാമി ഒരുക്കുന്ന ചിത്രമാണിത്. എട്ടു വർഷത്തിന് ശേഷം മമ്മൂട്ടി തമിഴിൽ അഭിനയിക്കാൻ പോകുന്ന ചിത്രമെന്ന പ്രത്യേകതയും ഇതിനുണ്ട്.
2018ൽ റാം ഒരുക്കിയ ‘പേരൻപ്’ എന്ന ചിത്രത്തിലൂടെയാണ് മമ്മൂട്ടി അവസാനമായി തമിഴിൽ എത്തിയത്.
ധനുഷ്, മമ്മൂട്ടി എന്നിവർ കൂടാതെ വമ്പൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. സായ് പല്ലവി നായികാ വേഷം ചെയ്യുന്ന ചിത്രത്തിൽ ശ്രീലീലയും പ്രധാന സ്ത്രീ കഥാപാത്രത്തിന് ജീവൻ നൽകും.
മാരി 2 എന്ന ചിത്രത്തിന് ശേഷം ധനുഷ്- സായ് പല്ലവി ടീം ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. 13 വർഷത്തിന് ശേഷം മമ്മൂട്ടിയും ധനുഷും ഒന്നിച്ചെത്തുന്നു എന്നതും ചിത്രത്തിന്റെ ഹൈലൈറ്റ് ആണ്. 2013 ൽ മലയാളത്തിൽ പുറത്തു വന്ന മമ്മൂട്ടി- ദിലീപ് ചിത്രം കമ്മത്ത് ആൻഡ് കമ്മത്തിൽ ധനുഷ് അതിഥി വേഷത്തിൽ എത്തിയിരുന്നു.
തെന്നിന്ത്യൻ മ്യൂസിക് സെൻസേഷൻ സായ് അഭയങ്കർ ആണ് D55നു സംഗീതമൊരുക്കുന്നത്. സായ് സംഗീതമൊരുക്കുന്ന ആദ്യ ധനുഷ് ചിത്രം കൂടിയാണിത്. ചിത്രത്തിന്റെ ചിത്രീകരണം ഉടൻ ആരംഭിക്കും. പിആർഒ വൈശാഖ് സി. വടക്കേവീട്, ജിനു അനിൽകുമാർ.
Movies
മലയാളസിനിമയിലെ ഇന്ദ്രൻസിന്റെ പ്രകടനത്തെക്കുറിച്ച് മമ്മൂട്ടി പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. ഇന്ദ്രന്‍സിന്റെ പല പുതിയ സിനിമകളും കണ്ടപ്പോൾ താൻ അമ്പരന്നുപോയിട്ടുണ്ടെന്നാണ് മമ്മൂട്ടി പറഞ്ഞത്.
മുമ്പ് ബോഡി ഷെയിമിംഗ് റോളുകളില്‍ അഭിനയിച്ചിരുന്ന ഇന്ദ്രന്‍സ്, ഇന്ന് തന്റെ അഭിനയമികവിലൂടെ എല്ലാവരെയും ഷെയിം ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഇന്ദ്രൻസ് നായകനായെത്തുന്ന ആശാന് ട്രെയിലര്‍ ലോഞ്ചിനിടെയായിരുന്നു മമ്മൂട്ടിയുടെ ഈ വാക്കുകള്‍.
"ഇന്ദ്രന്‍സ് ആദ്യകാല സിനിമകളിലൊക്കെ അഭിനയിക്കുമ്പോള്‍ ഒരു തരം ബോഡി ഷെയ്മിംഗ് റോളുകള്‍ ആയിരുന്നു അദ്ദേഹത്തിന്റേത്. അത് അന്നത്തെ കാലം. ഇന്നത്തെ കാലത്ത് അഭിനയം കൊണ്ട് പുള്ളി എല്ലാവരെയും ഷെയിം ആക്കിക്കൊണ്ടിരിക്കുകയാണ്.
ഞാന്‍ അദ്ദേഹത്തിന്റെ ചില സിനിമകള്‍ കാണുമ്പോള്‍ അന്തംവിട്ട് ഇരുന്ന് പോയിട്ടുണ്ട്. ആദ്യമൊക്കെ ആളുകള്‍ കളിയാക്കി പറഞ്ഞത് അദ്ദേഹത്തിന് പലമടങ്ങ് പ്ലസ് ആയി മാറി.
എല്ലാ കുറവുകളും അദ്ദേഹത്തിന്റെ ക്വാളിറ്റികളായി മാറുകയായിരുന്നു. കുറേയേറെ സിനിമകള്‍ ഞാന്‍ ഇടയ്ക്കിടയ്ക്ക് കാണും. ജലധാര പമ്പ് സെറ്റ് എന്ന സിനിമ. നിങ്ങള്‍ എത്ര പേര് കണ്ടിട്ടുണ്ടെന്ന് എനിക്കറിയില്ല. രസമുള്ള സിനിമയാണ്. പിന്നെ, കുട്ടന്റെ ഷിനിഗാമി എന്ന സിനിമ.
അതും നിങ്ങള്‍ ആരെങ്കിലും കണ്ടിട്ടുണ്ടോ എന്ന് അറിഞ്ഞൂട. 'എന്നാ കളിയാണ്' ഇയാള്‍ കളിച്ചിരിക്കുന്നത് എന്ന് അറിയാമോ? അന്തംവിട്ടുപോയി. നിങ്ങള്‍ ആരും വിശ്വസിക്കില്ല. ഇങ്ങനെയൊരു ആള് ആണ് കാലനായി അഭിനയിക്കുന്നത്. അതും നല്ല സിനിമയാണ്.
അതില്‍ ജാഫര്‍ ഇടുക്കിയും ഇങ്ങേരും കൂടി അത്രത്തോളം നല്ല പ്രകടനമാണ് കാഴ്ച വച്ചിരിക്കുന്നത്. ഒരുപാട് നല്ല കഥയും കഥാപാത്രങ്ങളും, അഭിനയിക്കാന്‍ അവസരമുള്ള കഥയും കഥാപാത്രങ്ങളും മലയാളത്തില്‍ ഉണ്ടാവുന്നുണ്ട്. അത് നമ്മുടെ ഭാഗ്യമോ നമ്മുടെ പ്രേക്ഷകരുടെ ഭാഗ്യമോ അവരുടെ സഹകരണമോ പ്രോത്സാഹനമോ ഒക്കെത്തന്നെയാണ്” മമ്മൂട്ടി പറഞ്ഞു.
Movies
തമിഴ് സർക്കാരിന്റെ ചലച്ചിത്ര അവാർഡുകളിൽ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഈ പ്രഖ്യാപനം മമ്മൂട്ടി ആരാധകരെ നിരാശരാക്കിയിരിക്കുകയാണ്.
2016 മുതൽ 2022 വരെയുള്ള അവാർഡുകളിൽ മികച്ച നടനുള്ള പട്ടികയിൽ നിന്നും മമ്മൂട്ടി തഴയപ്പെട്ടുവെന്നാണ് വ്യാപകവിമർശനം.
പേരൻപ് എന്ന ചിത്രത്തിലെ മമ്മൂട്ടിയുടെ പ്രകടനം ഏറെ പ്രേക്ഷകപ്രശംസ നേടിയതായിരുന്നു. 2018ൽ മമ്മൂട്ടിയെ നായകനാക്കി റാം സംവിധാനം ചെയ്ത ചിത്രമാണ് പേരൻപ്. രാജ്യാന്തര തലത്തിൽ വരെ മികച്ച അഭിപ്രായം നേടിയ ചിത്രമായിരുന്നു പേരൻപ്.
സ്പാസ്റ്റിക്ക് പാരാലിസിസ് എന്ന അവസ്ഥ ബാധിച്ച മകളുടെയും അവളെ വളർത്തുന്ന അച്ഛന്റെയും കഥ പറഞ്ഞ ചിത്രത്തിൽ അമുദൻ എന്ന അച്ഛനായാണ് മമ്മൂട്ടി എത്തിയത്.
2018ലെ മികച്ച നടനായി തെരഞ്ഞെടുത്തത് ധനുഷിനെ ആയിരുന്നു. വട ചെന്നൈയിലെ പ്രകടനത്തിനായിരുന്നു ധനുഷിന് പുരസ്കാരം. ധനുഷിനേക്കാൾ പുരസ്കാരത്തിന് യോഗ്യൻ മമ്മൂട്ടിയാണെന്നും പേരൻപിൽ മമ്മൂട്ടിയുടെ മകളായെത്തിയ സാധന മികച്ച പ്രകടനം കാഴ്ചവച്ചിട്ടും പുരസ്കാരത്തിന് പരിഗണിച്ചില്ലെന്നും സമൂഹമാധ്യമങ്ങളിൽ ആരാധകർ വിമർശിക്കുന്നു.
മികച്ച ചിത്രമായിട്ടും പേരന്‍പിന് ഒരു പുരസ്കാരവും നൽകിയില്ലെന്നും വിമർശനം ഉയരുന്നുണ്ട്. 2016 മുതൽ 2022 വരെയുള്ള വർഷങ്ങളിലെ പുരസ്കാരങ്ങളാണ് സംസ്ഥാന സർക്കാർ ഇപ്പോൾ പ്രഖ്യാപിച്ചത്.
അഞ്ച് വർഷത്തെ മികച്ച നടിക്കുള്ള പുരസ്കാരങ്ങൾ മലയാളി താരങ്ങൾ സ്വന്തമാക്കിയപ്പോൾ മറ്റ് പ്രധാന വിഭാഗങ്ങളിലും മലയാളികൾ ഇടംപിടിച്ചു.
മികച്ച ഹാസ്യ നടിക്കുള്ള പുരസ്കാരത്തിന് ഉര്‍വശി അർഹയായി. മികച്ച പ്രതിനായകനായി റഹ്മാനും തെരഞ്ഞെടുക്കപ്പെട്ടു. വൈക്കം വിജയലക്ഷ്മി, വര്‍ഷാ രഞ്ജിത്ത് എന്നിവര്‍ മികച്ച ഗായികമാരായി.
Movies
ദാദാ സാഹിബ് എന്ന ചിത്രത്തിലെ മമ്മൂട്ടിയുടെ ഇരട്ടവേഷത്തെക്കുറിച്ച് സംവിധാകൻ വിനയൻ വെളിപ്പെടുത്തൽ ശ്രദ്ധേയമാകുന്നു. ദാദാ മുഹമ്മദ് സാഹിബ് എന്ന അച്ഛൻ കഥാപാത്രം മമ്മൂട്ടി അവതരിപ്പിക്കാനും മകൻ അബൂബക്കറിന്റെ വേഷം മറ്റൊരു നടനെ കൊണ്ട് ചെയ്യിക്കാനുമായിരുന്നു ആദ്യം തീരുമാനിച്ചതെന്നാണ് വിനയൻ പറഞ്ഞത്.
വിനയന്റെ വാക്കുകൾ
‘ദാദാ സാഹിബ്’ പ്ലാൻ ചെയ്യുന്ന സമയത്ത് ദാദാ മുഹമ്മദ് സാഹിബ് എന്ന അച്ഛൻ കഥാപാത്രം മമ്മുക്ക അവതരിപ്പിക്കാനും മകൻ അബൂബക്കറിന്റെ വേഷം വേറെ ആർട്ടിസ്റ്റ് ചെയ്താൽ മതിയെന്നും ചിന്തിച്ചിരുന്നു.
പക്ഷേ മരിച്ചെന്നു കരുതിയ അബൂബക്കർ ബാപ്പയുടെ വേഷം കെട്ടി വന്ന് വില്ലൻമാരെ നേരിടുന്ന ചില സീനുകളിൽ രണ്ടു വേഷവും മമ്മുക്ക തന്നെ ചെയ്യുന്നത് കൂടുതൽ വിശ്വസനീയവും രസകരവുമാകും എന്ന ചിന്തയിലാണ് രണ്ടും മമ്മുക്ക തന്നെ ചെയ്യാൻ തീരുമാനമെടുത്തത്.
വിനയൻ സഹ-രചനയും സംവിധാനവും നിർവഹിച്ച് 2000-ൽ പുറത്തിറങ്ങിയ ആക്ഷൻ ഡ്രാമ ചിത്രമാണ് ദാദാ സാഹിബ്. മമ്മൂട്ടി അച്ഛനും മകനുമായി ഇരട്ട വേഷങ്ങളിൽ എത്തിയ സിനിമയിൽ സായ് കുമാർ, മുരളി, രാജൻ പി. ദേവ്, ബാബു നമ്പൂതിരി, കലാഭവൻ മണി, കൊച്ചിൻ ഹനീഫ, കെ.ബി. ഗണേഷ് കുമാർ, മധുപാൽ, മോഹൻ ശർമ എന്നിവരായിരുന്നു മറ്റ് അഭിനേതാക്കൾ.
Movies
മമ്മൂട്ടിയ്ക്ക് പത്മഭൂഷൺ ലഭിച്ചതിന്റെ സന്തോഷം താരത്തിനൊപ്പം പങ്കിട്ട് മലയാളത്തിലെ യുവനടൻമാരായ ആസിഫ് അലിയും ടൊവീനോയും ബേസിലും. സംസ്ഥാനചലച്ചിത്ര പുരസ്കാരം ഏറ്റുവാങ്ങി തിരികെ ഹോട്ടലിൽ എത്തിയപ്പോഴാണ് ഈ രംഗം അരങ്ങേറിയത്. ഒപ്പം രസകരമായ ഒരു കാര്യവും നടന്നു.
മമ്മൂട്ടിക്കൊപ്പം സമയം ചിലവഴിക്കുന്നതിനിടെ ടൊവീനോ നടൻ ബേസിലിനെ വീഡിയോ കോൾ വിളിച്ച് കാണിച്ചുകൊടുത്തു. വീഡിയോ കോളിലൂടെ മമ്മൂട്ടിയെ നേരിട്ട് കണ്ട് അഭിനന്ദനം അറിയിക്കുന്ന ബേസിലിന്റെയും, ബേസിലിന്റെ രസകരമായ മറുപടികൾ കേട്ട് പൊട്ടിച്ചിരിക്കുന്ന മമ്മൂട്ടി, ടൊവീനോ, ആസിഫ് അലി എന്നിവരുടെയും ദൃശ്യങ്ങളാണ് ഇപ്പോൾ വൈറലായിരിക്കുന്നത്.
Movies
എറണാകുളത്തപ്പന് ക്ഷേത്രത്തില്‍ പ്രസാദമൂട്ട് ഉദ്ഘാടനം ചെയ്ത് മമ്മൂട്ടി. പത്മഭൂഷണ്‍ പ്രഖ്യാപിച്ച ശേഷം മമ്മൂട്ടി പങ്കെടുക്കുന്ന പ്രധാന പരിപാടിയാണിത്.
നടിയും തിരക്കഥാകൃത്തുമായ ശാന്തി മായാദേവിയും മമ്മൂട്ടിക്കൊപ്പം ഉണ്ടായിരുന്നു. എട്ടു ദിവസം നീണ്ടു നില്ക്കുന്ന ഉത്സവത്തിന്റെ അഞ്ചാം ദിവസമാണ് മമ്മൂട്ടി എത്തിയത്.
ജനുവരി 23ന് ആണ് എറണാകുളത്തപ്പന് ക്ഷേത്രോത്സവം ആരംഭിച്ചത്. ഉത്സവം അവസാനിക്കുന്ന 29ന് വലിയ വിളക്കും പകല്‍പ്പൂരവും കുടമാറ്റവും ചെണ്ടമേളവും പരിപാടികളും ഉണ്ടാവും.
അതേസമയം, പത്മഭൂഷണ്‍ പുരസ്കാരം നേടി മലയാള സിനിമയ്ക്ക് അഭിമാനമായി മാറിയിരിക്കുകയാണ് മമ്മൂട്ടി. സിനിമയിലെ സമഗ്ര സംഭാവനകള്‍ പരിഗണിച്ചാണ് പുരസ്കാരം.
Movies
മലയാളത്തിൽ പുതിയ ചരിത്രം കുറിക്കാൻ ഒരുങ്ങുന്ന പാട്രിയറ്റിന്റെ റിലീസിംഗ് തിയതി പ്രഖ്യാപിച്ചു. ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു കൊണ്ടുള്ള പോസ്റ്റർ നാൽപ്പതിൽ അധികം താരങ്ങൾ ചേർന്നാണ് പുറത്തു വിട്ടത്. മമ്മൂട്ടി, മോഹൻലാൽ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് നാരായണൻ ഒരുക്കുന്ന ഈ മൾട്ടിസ്റ്റാർ ചിത്രം 2026 ഏപ്രിൽ 23 ന് ആഗോള റിലീസായി എത്തും.
വിജയ് ദേവരകൊണ്ട, ആറ്റ്ലി, കരൺ ജോഹർ എന്നിവരാണ് യഥാക്രമം ചിത്രത്തിന്റെ തെലുങ്ക്, തമിഴ്, ഹിന്ദി പോസ്റ്ററുകൾ പുറത്തു വിട്ടത്. മലയാളത്തിൽ, പൃഥ്വിരാജ്, ടോവിനോ തോമസ്, ആസിഫ് അലി, ഉണ്ണി മുകുന്ദൻ, ബേസിൽ ജോസഫ്, ജയസൂര്യ, സണ്ണി വെയ്ൻ, നസ്ലൻ, നസ്രിയ, കീർത്തി സുരേഷ്, കല്യാണി പ്രിയദർശൻ തുടങ്ങി നാല്പതോളം താരങ്ങൾ ചേർന്ന് ചിത്രത്തിന്റെ റിലീസ് ഡേറ്റ് പോസ്റ്റർ സമൂഹ മാധ്യമങ്ങളിലൂടെ പുറത്തു വിട്ടു.
കഴിഞ്ഞ ദിവസം ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന മമ്മൂട്ടി, മോഹൻലാൽ എന്നിവരുടെയും ഒപ്പം ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, നയൻതാര, രാജീവ് മേനോൻ എന്നിവരുടെയും പോസ്റ്ററുകൾ പുറത്തു വന്നിരുന്നു. "Dissent is patriotic, In a world full of traitors, be a Patriot !" എന്ന ടാഗ് ലൈനോടെ ആയിരുന്നു ഈ പോസ്റ്ററുകൾ റിലീസ് ചെയ്തത്.
ചിത്രം നിർമ്മിക്കുന്നത് ആന്റോ ജോസഫ് ഫിലിം കമ്പനി, കിച്ചപ്പു ഫിലിംസ് എന്നിവയുടെ ബാനറിൽ ആന്റോ ജോസഫ്, കെ.ജി. അനിൽകുമാർ എന്നിവർ ചേർന്നാണ്. സി ആർ സലിം പ്രൊഡക്ഷൻസ്, ബ്ലൂ ടൈഗേഴ്സ് ലണ്ടൻ എന്നീ ബാനറുകളിൽ സി.ആര്.സലിം, സുഭാഷ് ജോര്‍ജ് മാനുവല്‍ എന്നിവരാണ് ചിത്രത്തിന്റെ സഹ നിർമാണം നിർവഹിക്കുന്നത്. സി.വി.സാരഥിയും രാജേഷ് കൃഷ്ണയുമാണ് ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍മാര്‍.
മമ്മൂട്ടിയും മോഹൻലാലും 17 വർഷത്തിനുശേഷം ഒന്നിക്കുന്ന ഈ ചിത്രം മലയാളത്തിൽ ഇന്നേവരെയുള്ളതിൽ വച്ച് ഏറ്റവും വലിയ ബജറ്റിലാണ് ഒരുങ്ങുന്നത്. വിവിധ രാജ്യങ്ങളിലെ പത്തിലധികം ഷെഡ്യൂളുകളിലായി ഒരുവർഷത്തിലധികം നീണ്ട ചിത്രീകരണത്തിനൊടുവിലാണ് പേട്രിയറ്റ് ഈ വർഷം ആദ്യം പൂർത്തിയായത്. ട്വന്റി 20 ക്ക് ശേഷം മലയാളത്തിലെ പ്രമുഖതാരങ്ങളെല്ലാം ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.
മമ്മൂട്ടി, മോഹൻലാൽ, ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, നയൻതാര, രാജീവ് മേനോൻ എന്നിവരെ കൂടാതെ, രേവതി, ജിനു ജോസഫ്, ഡാനിഷ് ഹുസൈൻ, ഷഹീൻ സിദ്ദിഖ്, സനൽ അമൻ, ദർശന രാജേന്ദ്രൻ, സെറീൻ ഷിഹാബ് എന്നിവരും, മദ്രാസ് കഫേ, പത്താൻ തുടങ്ങിയവയിലൂടെ ശ്രദ്ധേയനായ തീയറ്റർ ആർട്ടിസ്റ്റും സംവിധായകനുമായ പ്രകാശ് ബെലവാടിയും ചിത്രത്തിന്റെ താരനിരയിലുണ്ട്.
ടേക്ക് ഓഫ്,മാലിക് എന്നീ സിനിമകൾക്ക് ശേഷം മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന പാട്രിയാറ്റ് അന്താരാഷ്ട്ര സ്പൈ ത്രില്ലറുകളെ അനുസ്മരിപ്പിക്കുന്ന സാങ്കേതിക നിലവാരത്തിലും കാൻവാസിലുമാണ് ഒരുക്കുന്നത്.
മലയാളത്തിൽ ഏറ്റവുമധികം രാജ്യങ്ങളിൽ ചിത്രീകരിച്ച സിനിമയെന്ന ബഹുമതിയും ഇപ്പോൾ പാട്രിയറ്റിനാണ്. ഇന്ത്യ, ശ്രീലങ്ക, യു.കെ, അസർബെയ്ജാൻ, യുഎഇ എന്നിവിടങ്ങളിലെ വിവിധ ലൊക്കേഷനുകളിലായിരുന്നു ചിത്രം ഒരുക്കിയത്. 2024 നവംബർ മാസത്തിൽ ശ്രീലങ്കയിൽ ചിത്രീകരണം ആരംഭിച്ച പേട്രിയറ്റ് ഇന്ത്യയിൽ ചിത്രീകരിച്ചത് വൻനഗരങ്ങളായ ഡൽഹി, മുംബൈ, ഹൈദരബാദ്, കൊച്ചി എന്നിവിടങ്ങളിലാണ്.
ചിത്രം രചിച്ചത് സംവിധായകൻ മഹേഷ് നാരായണൻ തന്നെയാണ്. മലയാളത്തിലെ ട്രെൻഡ് സെറ്റർ സംഗീത സംവിധായകനായ സുഷിൻ ശ്യാം സംഗീതമൊരുക്കുന്ന ചിത്രത്തിന് കാമറ ചലിപ്പിച്ചത് ബോളിവുഡിലെ വമ്പൻ സൂപ്പർതാര ചിത്രങ്ങൾക്ക് ദൃശ്യങ്ങൾ ഒരുക്കി ശ്രദ്ധ നേടിയ മനുഷ് നന്ദൻ ആണ്.
സംവിധായകൻ മഹേഷ് നാരായണനും രാഹുൽ രാധാകൃഷ്ണനും ചേർന്നാണ് ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിക്കുന്നത്. ട്രൂത്ത് ഗ്ലോബൽ ഫിലിംസ് ആണ് ചിത്രത്തിന്റെ ഓവർസീസ് പാർട്ണർ.
സംഗീതം - സുഷിൻ ശ്യാം, എഡിറ്റിംഗ് - മഹേഷ് നാരായണൻ, രാഹുൽ രാധാകൃഷ്ണൻ, പ്രൊഡക്ഷന്‍ ഡിസൈനര്സ്: ഷാജി നടുവിൽ, ജിബിൻ ജേക്കബ്, ഓഡിയോഗ്രാഫി - വിഷ്ണു ഗോവിന്ദ്, പ്രൊഡക്ഷന്‍ കൺട്രോളർ -ഡിക്സണ്‍ പൊടുത്താസ്, ലൈൻ പ്രൊഡ്യൂസേഴ്സ് - സുനിൽ സിങ്, നിരൂപ് പിൻ്റോ, ജസ്റ്റിൻ ബോബൻ, ജെസ്വിൻ ബോബൻ, സിങ്ക് സൗണ്ട് - വൈശാഖ് പി വി, മേക്കപ്പ് - രഞ്ജിത് അമ്പാടി, ലിറിക്സ് - അൻവർ അലി, സംഘട്ടനം - ദിലീപ് സുബ്ബരായൻ, സ്റ്റണ്ട് സിൽവ, മാഫിയ ശശി, റിയാസ് ഹബീബ്, കോസ്റ്റിയൂം ഡിസൈൻ - ധന്യ ബാലകൃഷ്ണന്, നൃത്ത സംവിധാനം - ഷോബി പോൾരാജ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ - ലിനു ആന്റണി, അസോസിയേറ്റ് ഡയറക്ടര്‍: ഫാന്റം പ്രവീണ്‍, സ്റ്റിൽസ് - നവീൻ മുരളി, വിഎഫ്എക്സ് - ഫയർഫ്ലൈ, എഗ്ഗ് വൈറ്റ്, ഐഡന്റ് വിഎഫ്എക്സ് ലാബ്, ഡി ഐ കളറിസ്റ്റ് - ആശീർവാദ് ഹദ്കർ, പബ്ലിസിറ്റി ഡിസൈൻ - എയ്സ്തെറ്റിക്ക് കുഞ്ഞമ്മ, പിആർഓ: വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ. ചിത്രം ആന്‍ മെഗാ മീഡിയ പ്രദര്‍ശനത്തിനെത്തിക്കും.
Kerala
തിരുവനന്തപുരം: രാജ്യത്തെ പരമോന്നത സിവിലിയൻ ബഹുമതിയായ പത്മഭൂഷൺ ലഭിച്ചതിൽ മമ്മൂട്ടിയെ അഭിനന്ദിച്ച് മോഹൻലാൽ. സാമൂഹികമാധ്യമങ്ങളിലൂടെയാണ് മോഹൻലാൽ അഭിനന്ദനം അറിയിച്ചത്.
മമ്മൂട്ടിയെ ഇച്ചാക്കാ...എന്ന് വിളിച്ചുകൊണ്ടായിരുന്നു മോഹൻലാലിന്റെ പോസ്റ്റ്. മമ്മൂട്ടിയുടെ നേട്ടത്തിൽ താൻ ഏറെ സന്തോഷിക്കുന്നുവെന്ന് അദ്ദേഹം കുറിച്ചു.
"ഇച്ചാക്കാ, താങ്കൾക്ക് പത്മഭൂഷൺ ലഭിച്ചെന്നറിഞ്ഞതിൽ ഏറെ സന്തോഷം തോന്നുന്നു. ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. ഈ പ്രഭാവം തുടരട്ടെയെന്ന് ആശംസിക്കുന്നുവെന്നും മോഹൻലാൽ ഫേസ്ബുക്കിൽ കുറിച്ചു.
Movies
മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിക്ക് പദ്മഭൂഷൺ ലഭിച്ചിരിക്കുന്നു. എത്രയോ ദശകങ്ങൾക്ക് മുൻപ് ലഭിക്കേണ്ട അംഗീകാരമായിരുന്നു ഇതെന്ന് സംശയമില്ല. ഈ അംഗീകാരങ്ങളൊന്നും ലഭിച്ചില്ലെങ്കിൽകൂടി ജനഹൃദയങ്ങൾ കീഴടക്കാൻ ആവോളം വേണ്ടത് അയാൾ ചെയ്തുകഴിഞ്ഞിരുന്നു.
1998-ൽ കെ.ആർ. നാരായണൻ രാഷ്ട്രപതിയായിരിക്കുമ്പോഴാണ് മമ്മൂട്ടിക്ക് പത്മശ്രീ ലഭിക്കുന്നത്. പിന്നീട് പത്മഭൂഷനായി മമ്മൂട്ടിയുടെ പേര് പലപ്പോഴായി ഉയർന്നു കേട്ടെങ്കിലും ഇപ്പോഴാണ് അത് ലഭിച്ചത്. മുൻ വർഷങ്ങളിലെല്ലാം മമ്മൂട്ടിയുടെ പേര് ഉണ്ടാകുമെന്ന് അവസാനവട്ടം കരുതിയെങ്കിലും ഇല്ലായിരുന്നു. ഇതിനെതിരെ പ്രതിപക്ഷ നേതാവ് വി.ഡി.സതീശന് അടക്കമുള്ളവര്‍ കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ത്തിക്കൊണ്ടു രംഗത്തു വരികയും ചെയ്തിരുന്നു.
എന്നാൽ മമ്മൂട്ടി ഈ പുരസ്കാരം അർഹിച്ചിരുന്നു എന്നതിൽ ഫാൻ ബേസ് വ്യത്യാസമില്ലാതെ എല്ലാവരും അംഗീകരിക്കുന്ന ഒന്നാണ്.
ഇപ്പോഴിതാ തന്റെ അഭിനയജീവിതത്തിന്റെ 55-ാം വർഷം രാജ്യത്തിന്റെ പരമോന്നതബഹുമതി നേടിയിരിക്കുന്നു. സ്വന്തം കഠിനാധ്വാനം കൊണ്ട് മലയാളസിനിമയിലെ മെഗാസ്റ്റാർ പദവി അലങ്കരിക്കുന്ന മഹാനടന് മലയാളികളുടെ സ്വന്തം മമ്മൂക്കായ്ക്ക് ആശംസകൾ.
Movies
മമ്മൂട്ടിയും അടൂർ ഗോപാലകൃഷ്ണനും ഒന്നിക്കുന്ന ചിത്രത്തിന് പദയാത്ര എന്നു പേരിട്ടു. ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു. 32 ഇടവേളയ്ക്ക് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രം നിർമിക്കുന്നത് മമ്മൂട്ടി കമ്പനിയാണ്.
അടൂരും കെ.വി. മോഹൻകുമാറും ചേർന്നാണ് കഥ, തിരക്കഥ, സംഭാഷണം. മുഖ്യ സംവിധാന സഹായി മീര സാഹിബ്. ഛായാഗ്രഹണം ഷെഹ്നാദ് ജലാൽ. എഡിറ്റിംഗ് പ്രവീൺ പ്രഭാകർ. കലാ സംവിധാനം ഷാജി നടുവിൽ. സംഗീതം മുജീബ് മജീദ്. ഗ്രേസ് ആന്റണിയാണ് ചിത്രത്തിലെ നായിക.
Movies
മമ്മൂട്ടി വില്ലനായെത്തി തിയറ്ററുകൾ കീഴടക്കിയ കളങ്കാവൽ ഒടിടി റിലീസിന് ഒരുങ്ങുന്നു. ജനുവരി 16 മുതൽ സോണി ലിവിലൂടെ സ്ട്രീമിംഗ് ആരംഭിക്കുമെന്ന് അണിയറപ്രവർത്തകർ ഔദ്യോഗികമായി അറിയിച്ചു.
ജിതിൻ കെ. ജോസ് സംവിധാനം ചെയ്ത ക്രൈം ത്രില്ലറിൽ മമ്മൂട്ടിയുടെ പ്രകടനം ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും ചിത്രം ഒടിടിയിൽ കാണാം.
റിലീസ് ചെയ്ത് രണ്ട് മാസത്തിനുള്ളിൽ 81.9 കോടി രൂപയാണ് ചിത്രം ആഗോളതലത്തിൽ നേടിയത്. ഇന്ത്യയിൽനിന്ന് മാത്രം 43.65 കോടി രൂപയുടെ ഗ്രോസ് കളക്ഷൻ ചിത്രം നേടി. വിദേശ വിപണികളിൽ നിന്ന് 38.25 കോടി രൂപയും ചിത്രം സമാഹരിച്ചു.
മമ്മൂട്ടിയുടെ അഭിനയമികവും വിനായകന്റെ ഗൗരവമേറിയ വേഷപ്പകർച്ചയുമാണ് ചിത്രത്തിന്റെ വിജയത്തിൽ നിർണയകമായത്. ഗൗതം വസുദേവ് മേനോൻ സംവിധാനം ചെയ്ത ഡൊമിനിക് ആൻഡ് ദി ലേഡീസ് പേഴ്സിന് ശേഷം ഒടിടിയിൽ തരംഗമാകാൻ ഒരുങ്ങുന്ന മമ്മൂട്ടി ചിത്രം കൂടിയാണിത്.
മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം പേട്രിയറ്റ് ആണ് മമ്മൂട്ടിയുടേതായി ഇനി പുറത്തിറങ്ങാനുള്ളത്. മോഹൻലാൽ, നയൻതാര, ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ തുടങ്ങി വമ്പൻ താരനിര അണിനിരക്കുന്ന ഈ ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ.
Movies
മമ്മൂട്ടി, മോഹൻലാൽ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് നാരായണൻ ഒരുക്കുന്ന മൾട്ടിസ്റ്റാർ ചിത്രമായ പാട്രിയറ്റ് ചിത്രീകരണം പൂർത്തിയായി. ചിത്രത്തിന്റെ പാക്കപ്പ് വീഡിയോ അണിയറപ്രവർത്തകർ പങ്കുവച്ചു.
മമ്മൂട്ടിയും മോഹൻലാലും 13 വർഷത്തിന് ശേഷം ഒന്നിക്കുന്ന ചിത്രമായ പാട്രിയറ്റിൽ ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, നയൻതാര, രേവതി, ദർശന രാജേന്ദ്രൻ, സെറിൻ ഷിഹാബ്, ജിനു ജോസഫ്, രാജീവ് മേനോൻ, ഡാനിഷ് ഹുസൈൻ, ഷഹീൻ സിദ്ദിഖ്, സനൽ അമൻ തുടങ്ങി വൻതാരനിരയാണ് അണിനിരക്കുന്നത്.
മലയാളത്തിലെ ഏറ്റവും വലിയ മുതൽ മുടക്കിൽ ഒരുങ്ങുന്ന സിനിമയുടെ കഥയും തിരക്കഥയും രചിച്ചത് സംവിധായകൻ മഹേഷ് നാരായണൻ തന്നെയാണ്.
ശ്രീലങ്ക, അസർബൈജാൻ, ഡൽഹി, ഷാർജ, കൊച്ചി, ലഡാക്ക്, യു.കെ. എന്നിവിടങ്ങളിലായിരുന്നു ചിത്രത്തിന്റെ ഷൂട്ടിംഗ്.
2026 വിഷു റിലീസായി ആണ് ചിത്രം ആഗോള തലത്തിൽ പ്രദർശനത്തിന് എത്തുക. ട്രൂത്ത് ഗ്ലോബൽ ഫിലിംസ് ആണ് ചിത്രത്തിന്റെ ഓവർസീസ് പാർട്ണർ.
ആന്റോ ജോസഫ് ഫിലിം കമ്പനി, കിച്ചപ്പു ഫിലിംസ് എന്നിവയുടെ ബാനറിൽ ആന്റോ ജോസഫ്, കെ.ജി. അനിൽകുമാർ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. സിആർ സലിം പ്രൊഡക്ഷൻസ്, ബ്ലൂ ടൈഗേഴ്സ് ലണ്ടൻ എന്നീ ബാനറുകളിൽ സി.ആര്.സലിം, സുഭാഷ് ജോര്‍ജ് മാനുവല്‍ എന്നിവരാണ് ചിത്രത്തിന്റെ സഹ നിർമാണം നിർവഹിക്കുന്നത്. സി.വി.സാരഥിയും രാജേഷ് കൃഷ്ണയുമാണ് ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍മാര്‍.
Kerala
കൊച്ചി: പുതുവര്‍ഷ സമ്മാനമായി തെരഞ്ഞെടുക്കപ്പെട്ട ആശുപത്രികളിലേക്ക് വീല്‍ചെയറുകള്‍ സമ്മാനിച്ച് നടന് മമ്മൂട്ടി. നടന് നേതൃത്വം നല്കുന്ന കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിലാണ് വീല്‍ചെയറുകള്‍ വിതരണം ചെയ്തത്. കോട്ടയം പാമ്പാടിക്ക് സമീപമുളള വെള്ളൂര്‍ ഗൂഡ് ന്യൂസ് അമ്മവീട്ടില്‍ വച്ചാണ് വീല്‍ചെയറുകളുടെ വിതരണം നടന്നത്.
ഇന്റര്‍ ഫെയ്ത് ഡയലോഗ് കമ്മീഷന്റെ സെക്രട്ടറിയായ കര്‍ദിനാള്‍ ജോര്‍ജ് ജേക്കബ് കൂവക്കാട്ട് ആണ് വീല്‍ചെയറിന്റെ വിതരണ ഉദ്ഘാടനം നിര്‍വഹിച്ചത്. കെയര്‍ ആന്‍ഡ് ഷെയറിന്റെ ഭാഗമാകാന്‍ സാധിച്ചതിലുള്ള സന്തോഷം കര്‍ദിനാള്‍ പങ്കുവച്ചു.
"മലയാളത്തിന്റെ മഹാ നടനും നമുക്കേവര്‍ക്കും വിസ്മയവുമായ പത്മശ്രീ മമ്മൂട്ടി 16 വര്‍ഷം മുമ്പ് ആരംഭിച്ച് ഇപ്പോഴും സജീവമായി നേതൃത്വം നല്കിക്കൊണ്ടിരിക്കുന്ന കെയര്‍ ആന്‍ഡ് ഷെയര്‍ ഫൗണ്ടേഷനിലൂടെ വിവിധങ്ങളായ ധാരാളം കാരുണ്യ പ്രവര്‍ത്തനങ്ങള്‍ കേരള സമൂഹ നന്മയ്ക്കായി ചെയ്തുവരുന്നത് മാധ്യമങ്ങളിലൂടെ അറിയുവാന്‍ സാധിച്ചിട്ടുണ്ട്. എങ്കിലും കെയര്‍ ആന്‍ഡ് ഷെയറിന്റെ ഒരു ചടങ്ങില്‍ നേരിട്ട് സംബന്ധിക്കുവാന്‍ സാധിച്ചത് ഇന്ന് മാത്രമാണ്.
ഇന്നത്തെ ഈ സമയം എന്റെ ജീവിതത്തിലെ ഒരു ഭാഗ്യനിമിഷമായി ഞാന്‍ കാണുന്നു. കൊച്ചുകുട്ടികളുടെ ഹൃദയ ശസ്ത്രക്രിയയില്‍ ആരംഭിച്ച്, വിദ്യാമൃതം, വഴികാട്ടി, സുകൃതം, ഗോത്ര വര്‍ഗ ക്ഷേമ പ്രവര്‍ത്തനങ്ങള്‍, ഇന്നിവിടെ നടക്കുന്ന ചലനം പദ്ധതി തുടങ്ങി പന്ത്രണ്ടോളം കര്‍മപദ്ധതികളാണ് സമൂഹത്തിന് വേണ്ടി കെയര്‍ ആന്‍ഡ് ഷെയറിലൂടെ നടപ്പിലാക്കി കൊണ്ടിരിക്കുന്നത്.
ഇതെല്ലാം തന്നെ ഇപ്പോഴും തുടര്‍ന്നു കൊണ്ടിരിക്കുന്നു എന്നറിയുന്നതില്‍ എനിക്കുളള അതിയായ സന്തോഷം അറിയിക്കുന്നു. മമ്മൂട്ടിയുടെ നേതൃത്വത്തിലുളള കെയര്‍ ആന്‍ഡ് ഷെയര്‍ സംഘത്തിന്റെ ഈ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ കേരളത്തിലെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട നമ്മുടെ സഹോദരങ്ങള്‍ക്ക് ആശ്വാസമായി കൊണ്ടിരിക്കുന്നു എന്നത് ഒരു വസ്തുതയാണ്.
മമ്മൂട്ടിയുടെ ഹൃദയത്തിന്റെ നന്മയും പ്രയാസം അനുഭവിക്കുന്നവരോടുളള അദ്ദേഹത്തിന്റെ കരുതല്‍ മനസുമാണ് ഇതിനെല്ലാം മുഖാന്തിരമായി കൊണ്ടിരിക്കുന്നതെന്ന് കേരള സമൂഹം മനസിലാക്കുന്നുണ്ട്. അദ്ദേഹത്തിന്റെ നേതൃത്വത്തിലുളള കെയര്‍ ആന്‍ഡ് ഷെയര്‍ ഫൗണ്ടേഷന്റെ വിവിധങ്ങളായ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാവിധ അനുഗ്രഹങ്ങളും തുടര്‍ന്നും സര്വേശ്വരന് നല്‍കട്ടേയെന്ന് ആത്മാർഥമായി പ്രാര്‍ഥിക്കുന്നു' - കര്‍ദിനാള്‍ ജോര്‍ജ് ജേക്കബ് കൂവക്കാട്ട് പറഞ്ഞു.
കോട്ടയം ഭദ്രാസന മെത്രാപ്പൊലീത്ത ഡോ. യൂഹാനോന്‍ മാര്‍ ദിയസ്കോറോസ് ചടങ്ങില്‍ അധ്യക്ഷനായിരുന്നു. പാലാ ശ്രീരാമകൃഷ്ണമഠാധിപതി വീതസംഗാനന്ദ സ്വാമികള്‍ അനുഗ്രഹ പ്രഭാഷണം നടത്തി. കെയര്‍ ആന്‍ഡ് ഷെയറിന്റെ മാനേജിംഗ് ഡയറക്ടര്‍ ഫാ. തോമസ് കുര്യന് മരോട്ടിപ്പുഴ ഫൗണ്ടേഷന്റെ ഇതുവരെയുളള വിവിധ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ച് ആമുഖ പ്രസംഗം നടത്തി.
കുട്ടിക്കാനം മരിയന്‍ കോളജ് മുന്‍ പ്രിന്‍സിപ്പൽ ഡോ. റൂബിള്‍ രാജ്, ഓര്‍ഫനേജ് കണ്ട്രോള് ബോര്‍ഡ് മെംബര്‍ റോയി മാത്യു വടക്കേല്‍, ഗൂഡ് ന്യൂസ് അമ്മവീട് ഡയറക്ടര്‍ ഫാ. ജോസഫ് കണ്ടത്തിപ്പറമ്പില്‍, ജോര്‍ജ് വര്‍ഗീസ് നെടുമാവ് എന്നിവര്‍ പ്രസംഗിച്ചു.
Movies
നായകനായും പ്രതിനായകനായും മമ്മൂട്ടി വെള്ളിത്തിരയിൽ അവതരിച്ച വർഷമാണ് 2025. ഭ്രമയുഗത്തിലെ കൊടുമൺ പോറ്റിയിലൂടെ മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് ലഭിച്ചത് അദ്ദേഹത്തിന്റെ കരിയറിലെ സുവർണ നിമിഷങ്ങളിലൊന്നായിരുന്നു.
ഭ്രമയുഗത്തിൽ താരം നടത്തിയ സൂക്ഷ്മത ജൂറിയുടെ പ്രത്യേക പ്രശംസ പിടിച്ചുപറ്റി. മമ്മൂട്ടിയുടെ പ്രകടനം കണ്ട് തനിക്ക് അസൂയ തോന്നിയെന്ന് ജൂറി ചെയർമാൻ പ്രകാശ് രാജ് പറഞ്ഞിരുന്നു. 2025ൽ മമ്മൂട്ടിയുടേതായി പുറത്തിറങ്ങിയ മൂന്ന് ചിത്രങ്ങളാണ്.
* ഡൊമിനിക് ആൻഡ് ദി ലേഡീസ് പേഴ്സ്
Movies
കഥാപാത്രങ്ങള്‍ക്കു വേണ്ടിയുള്ള നിരന്തര അന്വേഷണങ്ങളും തയാറെടുപ്പുകളും മമ്മൂട്ടി എന്ന മെഗതാരത്തിന്റെ പ്രത്യേകതയാണ്. കളങ്കാവലിൽ പ്രേക്ഷകർ കണ്ടതും അതാണ്. കളങ്കാവല്‍ പ്രേക്ഷകര്‍ക്കു ഞെട്ടലും അദ്ഭുതവുമായിരുന്നു. മമ്മൂട്ടിക്ക് ഇങ്ങനെയൊരു വില്ലനാകാന്‍ കഴിയുമോ? അതെ, മമ്മൂട്ടിയുടെ ഇതുവരെ കാണാത്ത വില്ലന്‍ 2025 കീഴടക്കുകയായിരുന്നു. ഡിസംബര്‍ അഞ്ചിനു റിലീസ് ചെയ്ത ചിത്രം വന്‍ പ്രേക്ഷകപ്രീതിയോടെ തിയറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്.
ബോക്സ് ഓഫീസില്‍ ചിത്രം നാല് ആഴ്ച പിന്നിടാന്‍ ഒരുങ്ങുമ്പോള്‍, ഒടിടി സ്ട്രീമിംഗ് വാര്‍ത്തയാണ് അണിയറക്കാര്‍ പുറത്തുവിടുന്നത്. സോണി ലിവില്‍ കളങ്കാവല്‍ സ്ട്രീമിംഗ് ആരംഭിക്കും. ഔദ്യോഗിക സ്ട്രീമിംഗ് തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും 2026 ജനുവരിയില്‍ ചിത്രം സ്ട്രീമിംഗ് ആരംഭിക്കുമെന്നാണ് അണിയറക്കാര്‍ പുറത്തുവിടുന്ന വിവരം.
സോണി ലിവ് അവരുടെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമില്‍ സ്ട്രീമിംഗ് സംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടു: ഇതിഹാസം തിരിച്ചുവരുന്നു... നിങ്ങളെ ശ്വാസം മുട്ടിക്കുന്ന പ്രകടനവുമായി മമ്മൂട്ടി... 2025ലെ ബ്ലോക്ക്ബസ്റ്റര്‍... ജനുവരിയില്‍ സോണി ലിവില്‍ സ്ട്രീം ചെയ്യുന്നു.
മമ്മൂട്ടി-വിനായകന് എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്ന ചിത്രത്തില്‍ ജിബിന്‍ ഗോപിനാഥ്, ഗായത്രി അരുണ്‍, രജിഷ വിജയന്, ശ്രുതി രാമചന്ദ്രന്, അസീസ് നെടുമങ്ങാട്, കുഞ്ചന്‍, ബിജു പപ്പന്, മാളവിക മേനോന് തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളാകുന്നു. നവാഗതനായ ജിതിന് കെ. ജോസ് സംവിധാനം ചെയ്ത ചിത്രത്തിന്റെ നിര്‍മാണം മമ്മൂട്ടി കമ്പനിയാണ്.
കേരള-തമിഴ്നാട് അതിര്‍ത്തി ഗ്രാമത്തില്‍ കാണാതായ ഒരാളുടെ കേസ് അന്വേഷിക്കാന്‍ വിനായകന് എത്തുന്നതും തുടര്‍ന്നു ഞെട്ടിക്കുന്ന കൊലപാതക പരമ്പരയിലേക്ക് എത്തുന്നതുമാണ് കഥയുടെ ഇതിവൃത്തം. വിവാഹമോചിതരായ, വിധവകളായ, അല്ലെങ്കില്‍ അവിവാഹിതരായ നിരവധി സ്ത്രീകളെ കാണതായതായി അവര്‍ കണ്ടെത്തുന്നു. സംഭവങ്ങള്‍ക്കു പിന്നില്‍ ഒരാളെന്ന് (മമ്മൂട്ടിയുടെ കഥാപാത്രം-സ്റ്റാന്‍ലി) പോലീസ് കണ്ടെത്തുന്നു. തുടര്‍ന്നു നടക്കുന്ന ആകാംഷാഭരിതമായ സന്ദര്‍ഭങ്ങളാണ് ചിത്രം പറയുന്നത്.
Movies
നടൻ മോഹൻലാലിന്റെ അമ്മ ശാന്തകുമാരിയെ അവസാനമായി കാണാൻ നടൻ മമ്മൂട്ടിയെത്തി. എളമക്കരയിലെ വീട്ടിലേക്കാണ് മമ്മൂട്ടിയെത്തിയത്.
നടൻ രമേഷ് പിഷാരടി, നിർമാതാക്കളായ ആന്റോ ജോസഫ്, ജോർജ്, ആന്റണി പെരുമ്പാവൂർ, ഹൈബി ഈഡൻ എംപി എന്നിവർ അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു.
വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചൊവ്വാഴ്ചയാണ് ശാന്തകുമാരി (90) അന്തരിച്ചത്. ഏറെ നാളുകളായി ചികിത്സയിലായിരുന്നു. കൊച്ചി എളമക്കരയിലെ മോഹൻലാലിന്റെ വസതിയിലായിരുന്നു താമസം. സംസ്കാരം ബുധനാഴ്ച.
Movies
വർഷങ്ങൾക്കുമുൻപ് ഒരു പ്രമുഖ മലയാളം ചാനൽ നടത്തിയിരുന്ന സിനിമയുമായി ബന്ധപ്പെട്ടുള്ള പരിപാടിയിൽ, മെഗാസ്റ്റാർ മമ്മൂട്ടിയെക്കുറിച്ചു ശ്രീനിവാസൻ സംസാരിച്ചിരുന്നു. സ്വതസിദ്ധമായ ആക്ഷേപഹാസ്യ ശൈലിയിൽ തന്നെ. ഷൂട്ടിംഗ് ലൊക്കേഷനിൽ നൃത്തരംഗം അഭിനയിക്കാനായി വളരെ കഷ്ടപ്പെട്ട് നൃത്തം പഠിക്കുന്ന മമ്മൂട്ടിയെ കുറിച്ചുള്ള പരാമർശങ്ങൾ...
‘ആറടി ഉയരമുള്ള നടൻ കഷ്ടപ്പെട്ട് നൃത്തം പഠിക്കുന്നതു കാണാൻ വളരെ ബോറാണ് ' എന്ന രീതിയിൽ ആ സംഭാഷണം നീണ്ടു പോയി.ഒരിടവേളയ്ക്കുശേഷം നടൻ ശ്രീനിവാസനും കുടുംബവുമായുള്ള ഒരു അഭിമുഖത്തിനിടയിൽ ഇക്കാര്യം മമ്മൂട്ടിയുടെ വലിയൊരു ആരാധകൻ കൂടിയായ വിനീത് ശ്രീനിവാസൻ ചൂണ്ടിക്കാണിക്കുന്നുണ്ട്.
അന്ന് ശ്രീനിവാസന്റെ മകൻ വിനീത് സിനിമയിൽ ഗായകനായി ചുവടുറപ്പിച്ചു തുടങ്ങുന്ന സമയമാണ്. കുടുംബ അഭിമുഖം നടത്തുന്ന അതേ ചാനൽ തന്നെയാണ് സിനിമാ പരിപാടിയും സംപ്രേക്ഷണം ചെയ്യുന്നത്. സിനിമാ പരിപാടിയെക്കുറിച്ചുള്ള വിനീത് ശ്രീനിവാസന്റെ അഭിപ്രായത്തെ കുറിച്ച് അവതാരകൻ ചോദിക്കുമ്പോൾ മമ്മൂട്ടിയുടെ പേര് പറയാതെ വിനീത് ശ്രീനിവാസൻ പ്രതികരിക്കുന്നു
- ‘മലയാളത്തിലെ പ്രഗല്ഭനായ നടന് ഇടയ്ക്കിടയ്ക്ക് അച്ഛൻ പണി നൽകാറുണ്ട്. അത് എനിക്ക് ഇഷ്ടമല്ല' അച്ഛനോട് ഇക്കാര്യം പറഞ്ഞിട്ടില്ലേ എന്നായി അവതാരകൻ. അച്ഛനോട് ഇതേക്കുറിച്ചു പറഞ്ഞപ്പോൾ കുറച്ചു പണിയിരിക്കുന്നത് നല്ലതാണെന്നായിരുന്നുവത്രേ...അച്ഛന്റെ മറുപടി.
ഇത് കേട്ടുകൊണ്ട് അടുത്തിരുന്ന ശ്രീനിവാസൻ അല്പം ഗൗരവത്തിൽ വിനീതിനോട് ചോദിക്കുന്നു... ഈ സൂപ്പർതാരത്തെ തേജോവധം ചെയ്യുവാൻ ഞാൻ വാസ്തവ വിരുദ്ധമായ കാര്യങ്ങൾ പറയുകയാണ് എന്ന് തോന്നുന്നുണ്ടോ അതേ നാണയത്തിൽ തന്നെ വിനീത് ശ്രീനിവാസൻ മറുപടി പറയുന്നു. വാസ്തവം ആണെങ്കിലും അല്ലെങ്കിലും പണിഞ്ഞു കൊണ്ടിരിക്കുകയല്ലേ.
വർഷങ്ങൾക്കു മുൻപ് നടന്ന ഒരു അഭിമുഖമാണ് ഇത്. ചെറുപ്പം വിട്ടുമാറാത്ത ശ്രീനിവാസനാണ് ഇതിൽ എന്നർഥം. ടിവിയിൽ അക്കാലത്ത് ഈ അഭിമുഖം കണ്ട ഭൂരിഭാഗം മലയാളികളും കരുതിയത് സൂപ്പർ - ഗ്ലാമർ താരം മമ്മൂട്ടിയോട് ഉള്ളിന്റെയുള്ളിൽ ശ്രീനിവാസന് നീരസമോ, അസൂയയോ ഒക്കെ ഉണ്ടാവും എന്നാണ്.
ശ്രീനിവാസനും മമ്മൂട്ടിയും തമ്മിൽ ഉണ്ടായിരുന്ന ആത്മബന്ധത്തെക്കുറിച്ച് തൊണ്ണൂറ് ശതമാനം മലയാളികൾക്കും അന്ന് അറിയുമായിരുന്നില്ല. ആരെന്ത് ചിന്തിച്ചാലും പറഞ്ഞാലും കൂസലില്ലാത്ത ശ്രീനിവാസൻ ഇതേക്കുറിച്ച് പിന്നീട് ഒരു ന്യായീകരണവും നടത്തിയതായും അറിയില്ല.
പിൽക്കാലത്ത് സ്വന്തം വിവാഹത്തെക്കുറിച്ച് ശ്രീനിവാസൻ നൽകിയ അഭിമുഖം കണ്ടപ്പോഴാണ് മമ്മൂട്ടിയുമായുള്ള ശ്രീനിവാസന്റെ അഗാധമായ ഹൃദയബന്ധം പ്രേക്ഷകർ തിരിച്ചറിയുന്നത്! വിനീത് ശ്രീനിവാസനും അപ്പോഴായിരിക്കാം ഒരുപക്ഷേ, കഥകൾ മനസിലാക്കുന്നത്.
അച്ഛനും തന്റെ ആരാധനപാത്രമായ സൂപ്പർതാരവും തമ്മിലുള്ള ആഴത്തിലുള്ള ബന്ധം നേരത്തെ അറിയാമായിരുന്നെങ്കിൽ അഭിമുഖത്തിൽ വന്നു ‘പണി' നൽകുന്നതിലുള്ള സ്വന്തം വേദന വിനീത് പറയുമായിരുന്നില്ലല്ലോ. (പരസ്പരം എന്തും പറയുവാനുള്ള സ്വാതന്ത്ര്യം ഇരുവർക്കും ഉണ്ടായിരുന്നു എന്ന കാര്യം വളരെ ചെറുപ്പമായിരുന്ന വിനീതിന് അന്ന് അജ്ഞാതമായിരുന്നിരിക്കണം).
ഇപ്പോൾ യൂട്യൂബുകളിലൂടെയും മറ്റും വലിയൊരു വിഭാഗം പ്രേക്ഷകരും തിരിച്ചറിഞ്ഞുകഴിഞ്ഞ ശ്രീനിവാസന്റെ കല്യാണ കഥയിലെ രത്നചുരുക്കം ഇതാണ്. സ്വന്തം നാട്ടുകാരിയായ വിമലയുമായുള്ള പ്രണയ വിവാഹത്തിന് പലവിധ തടസങ്ങൾ നേരിട്ടപ്പോൾ വിവാഹം രജിസ്റ്റർ ചെയ്യുകയായിരുന്നു ശ്രീനിവാസൻ.
1984 ജനുവരിയിൽ വിവാഹം രജിസ്റ്റർ ചെയ്യുന്ന സമയത്ത് ശ്രീനിവാസന്റെ അമ്മ ഒരു നിബന്ധന മാത്രമാണ് മുന്നോട്ടു വച്ചത്. വിമലയുടെ കഴുത്തിൽ ശ്രീനിവാസൻ സ്വർണത്തിൽ പണിഞ്ഞ ഒരു താലികെട്ടണം...
പി. എ.ബക്കറിന്റെ മണിമുഴക്കം എന്ന സിനിമയിലൂടെ 1976 ൽ തന്നെ ശ്രീനിവാസൻ ചലച്ചിത്രലോകത്ത് എത്തിയെങ്കിലും സാമ്പത്തികമായി ചുവട് ഉറച്ചിട്ടില്ലാത്ത കാലമാണ്. അക്കാലത്ത് ഒരു കഥ ഒരു നുണക്കഥ എന്ന സിനിമയിൽ അഭിനയിക്കുകയാണ് ശ്രീനിവാസൻ. ഇന്നസെന്റും ഡേവിഡ് കാച്ചപ്പള്ളിയുമാണ് നിർമാതാക്കൾ. അടുത്ത ദിവസം നടക്കുന്ന തന്റെ വിവാഹത്തെക്കുറിച്ച് ശ്രീനിവാസൻ പറഞ്ഞുവെങ്കിലും നിർമാതാവായ ഇന്നസെന്റിന്റെ കൈവശവും നടനു പ്രതിഫലമായി നൽകാനുള്ള പണം ഉണ്ടായിരുന്നില്ല.
ഒടുവിൽ ഇന്നസെന്റിന്റെ ഭാര്യ ആലീസിന്റെ വളവിറ്റാണ് കുറച്ച് പണം നൽകുന്നത്. വധുവിനുള്ള പുടവയും മറ്റും വാങ്ങിക്കഴിഞ്ഞപ്പോൾ പിന്നീട് നവവരന്റെ കൈയിൽ 400 രൂപ മാത്രം ബാക്കി.
താലി വാങ്ങാൻ ഉള്ള പണത്തിനായി ശ്രീനിവാസൻ നേരേ പുറപ്പെടുന്നത് സിനിമാരംഗത്ത് അന്ന് ഏതാണ്ട് ചുവടുറപ്പിച്ച കഴിഞ്ഞ മമ്മൂട്ടിയുടെ അരികിലേക്ക്. കണ്ണൂരിൽ അതിരാത്രം എന്ന സിനിമയുടെ ഷൂട്ടിംഗ് ലൊക്കേഷനിലാണ് അന്ന് മമ്മൂട്ടി.
'നാളെ എന്റെ വിവാഹമാണ് 'എന്ന് പ്രിയ സുഹൃത്ത് ശ്രീനിവാസൻ പറയുന്നതുകേട്ട് ആദ്യം അമ്പരന്നു പോയി മമ്മൂട്ടി. ശ്രീനിവാസൻ ആവശ്യപ്പെട്ടതനുസരിച്ച് നവവധുവിന്റെ കഴുത്തിൽ അണിയിക്കാനുള്ള സ്വർണ ത്താലി വാങ്ങാൻ 2,000 രൂപ അന്ന് മമ്മൂട്ടി ശ്രീനിവാസന് നല്കി.
ശ്രീനിവാസന്റെ വിവാഹം കഴിഞ്ഞ് എത്രയോ പതിറ്റാണ്ടുകൾക്കു ശേഷമാണ് ഈ ഫ്ലാഷ് ബാക്ക് പ്രേക്ഷക ലോകം അറിയുന്നത്. സിനിമ രംഗത്തും എത്രപേർക്ക് ഈ സത്യം അറിയാമായിരുന്നു എന്ന് വ്യക്തമല്ല. സമൂഹ മാധ്യമങ്ങൾ സജീവമായതോടെയാണ് ഈ വീഡിയോ പ്രചരിച്ചു തുടങ്ങിയത്. ഇപ്പോൾ ശ്രീനിവാസന്റെ വിയോഗ വേളയിൽ വീഡിയോ വൈറലായി മാറുകയാണ്.
തന്റെ വിവാഹത്തിന് താലി വാങ്ങാനുള്ള പണം നൽകിയ മമ്മൂട്ടിയോട് ശ്രീനിവാസന് ഉണ്ടായിരുന്ന സ്നേഹവും കടപ്പാടും ഏറെ ആഴമുള്ളതായിരുന്നു എന്നു വേണം കരുതാൻ. അതിന് ഒരുപാട് ഒരുപാട് കാരണങ്ങളുണ്ട്. ശ്രീനിവാസൻ പലപ്പോഴും സ്വന്തം അമ്മയുമായുള്ള ബന്ധത്തിന്റെ തീവ്രതയെക്കുറിച്ച് സംസാരിക്കാറുണ്ട്. അമ്മയുടെ സ്നേഹം ഒട്ടും പ്രകടനപരമായിരുന്നില്ല,എന്നാൽ അമ്മ തന്റെ കൈയിൽ ചെറുതായൊന്ന് തലോടുമ്പോൾ പോലും ആ സ്നേഹത്തിന്റെ അഗാധത തനിക്ക് തിരിച്ചറിയാൻ കഴിഞ്ഞിരുന്നു എന്നൊക്കെ. അമ്മയെക്കുറിച്ച് പറയുമ്പോൾ പൊതുവേ എല്ലാവരെയും വട്ടം കറക്കി രസിക്കുന്ന ശ്രീനിവാസൻ വികാരഭരിതനാകുന്നതും കാണാം.
വിവാഹത്തിന് ശ്രീനിവാസന്റെ അമ്മ മുന്നോട്ടുവച്ച ഒരേയൊരു ആഗ്രഹമാണ് സ്വർണ്ണത്താലി ചാർത്തൽ. വീട്ടുകാരുടെ യാതൊരു പിന്തുണയും ഇല്ലാതെ നടന്ന വിവാഹമാണ്. പണത്തിനുവേണ്ടി അന്ന് ഏറെ ബുദ്ധിമുട്ടിയിരുന്ന ശ്രീനിവാസന് മമ്മൂട്ടിയുടെ സഹായം ലഭിച്ചിരുന്നില്ലെങ്കിൽ ഒരു പക്ഷേ, അമ്മയുടെ ആഗ്രഹം നിറവേറ്റാൻ കഴിയുമായിരുന്നില്ല. ഇന്നത്തെ പോലെ പണമിടപാടുകൾ അത്ര എളുപ്പമല്ലാത്ത ഒരു കാലയളവിൽ, ഒരു ദിവസം കൊണ്ട് പണം ലഭ്യമാക്കുക അതീവ പ്രയാസകരമാണ്.
അതു കൊണ്ടു തന്നെ ഹൃദയത്തിന്റെ ഉള്ളറകളിൽ എങ്ങോ മമ്മൂട്ടിയോടുള്ള തീരാത്ത സ്നേഹം ശ്രീനിവാസൻ കരുതി വച്ചിരിക്കാം.. പുറമേക്ക് പക്ഷേ, അധികം പ്രകടിപ്പിക്കലൊന്നും ഉണ്ടായില്ലെന്നു മാത്രം.
സ്വകാര്യ സംഭാഷണങ്ങളിൽ മമ്മൂട്ടിയോടുള്ള ഹൃദയവികാരം ശ്രീനിവാസൻ പ്രകടിപ്പിച്ചിട്ടുണ്ടോ എന്നറിയില്ല. അഭിമുഖങ്ങളിലും തുറന്ന വേദികളിലും ‘ട്രോളു'കളാണ് അദ്ദേഹം അധികവും നടത്തിയിരുന്നത്. മമ്മൂട്ടിയുടെ ദീർഘവീക്ഷണത്തെക്കുറിച്ചും മറ്റുമുള്ള ചില സംഭാഷണങ്ങൾ ഒഴികെ അധികവും ട്രോളുകളാണ് ഉണ്ടായത്. മമ്മൂട്ടിയെ താൻ പ്രശംസിക്കാറില്ല എന്ന് രോഗഗ്രസ്ഥനായ ശേഷം നടത്തിയ ഒരു അഭിമുഖ സംഭാഷണത്തിലും ശ്രീനിവാസൻ പറയുന്നത് കേട്ടു.
സ്വയം പരിഹസിക്കുക അഥവാ ‘സെൽഫ് ട്രോളി'ന്റെ ആളായ ശ്രീനിവാസൻ അടുപ്പമുള്ളവരെയെല്ലാം ഇങ്ങനെ ട്രോളിയും ചിരിപ്പിച്ചുമാണ് ജീവിച്ചത്; ശ്രീനിവാസൻ സിനിമകളിൽ എന്നപോലെ തന്നെ...
അപ്പോൾ പുറമേയ്ക്ക് താൻ ഒരിക്കലും പ്രകടിപ്പിക്കാത്ത അല്ലെങ്കിൽ പ്രകടിപ്പിക്കാൻ ശ്രമിക്കാത്ത ആ സ്നേഹം തന്നെയാവും ശ്രീനിവാസൻ എഴുതിയ, കഥ പറയുമ്പോൾ എന്ന സിനിമയിൽ നമ്മൾ കണ്ടത്.
2007 ൽ ശ്രീനിവാസന്റെ തന്നെ തിരക്കഥയിലും സഹനിർമാണത്തിലും പുറത്തുവന്ന കഥ പറയുമ്പോൾ എന്ന സൂപ്പർഹിറ്റ് സിനിമയിൽ മമ്മൂട്ടിയുടെ കഥാപാത്രമായ അശോക് രാജ്, ബാലൻ (ശ്രീനിവാസൻ )എന്ന പഴയ സ്നേഹിതനെ കാണാൻ വരുന്ന രംഗമുണ്ട്. സിനിമയുടെ അവസാന രംഗം!
കണ്ണീരൊഴുക്കിക്കൊണ്ടുള്ള ശ്രീനിവാസന്റെ വാക്കുകൾ കണ്ണു നിറഞ്ഞുകൊണ്ടല്ലാതെ ഇന്നും കാണാൻ കഴിയില്ല..പശ്ചാത്തലത്തിൽ അപ്പോൾ ഉയരുന്ന ഒരു പ്രത്യേകതരം സംഗീതവും ഹൃദയത്തെ തൊടുന്നതാണ്.
കഴിഞ്ഞദിവസം ശ്രീനിവാസന്റെ കണ്ടനാടുള്ള പാലാഴി എന്ന വസതിയിൽ ഒന്നും മിണ്ടാതെ ശ്രീനിവാസൻ കിടന്നപ്പോൾ, സൂപ്പർതാരം മമ്മൂട്ടി അന്ത്യാഞ്ജലി അർപ്പിക്കാൻ കടന്നു വന്നു. ഈ രംഗം സംപ്രേക്ഷണം ചെയ്യുന്ന സമയത്ത് കഥ പറയുമ്പോൾ എന്ന സിനിമയിലെ അവസാന രംഗത്തെ പശ്ചാത്തല സംഗീതം ഉപയോഗിച്ച ടി.വി ചാനലുകൾ ഉണ്ട്. പശ്ചാത്തല സംഗീതത്തിന്റെ അകമ്പടിയോടെ വിയോഗ വാർത്ത സംപ്രേഷണം ചെയ്യുന്നതിനെ കുറിച്ചുള്ള കടുത്ത വിമർശനങ്ങൾ ചില യൂട്യൂബ് അവതാരകർ ഇപ്പോൾ വലിയ രീതിയിൽ ഉയർത്തുന്നുണ്ട്. സെലിബ്രിറ്റികളുടെ വിയോഗരംഗങ്ങൾ സംപ്രേക്ഷണം ചെയ്യുന്നതിലെ ശരി-തെറ്റുകൾ മറ്റൊരു വിഷയമാണ്.
എങ്കിലും സാധാരണക്കാരനായ ഒരു പ്രേക്ഷകനെ സംബന്ധിച്ചിടത്തോളം മമ്മൂട്ടി, പ്രിയ മിത്രത്തെ കാണാൻ കയറിവന്ന സമയത്ത്, 'കഥ പറയുമ്പോൾ ' ഓർമ്മിച്ചു പോയത് തെറ്റല്ല ! സിനിമയെ സ്നേഹിക്കുന്ന ഏതൊരു ആസ്വാദകനും ആ സമയത്ത് അശോക് രാജിനെയും അശോക് രാജിന്റെ ബാലനെയും ഓർമിച്ചു പോകും! കാരണം, സ്വന്തം ഹൃദയത്തിനുള്ളിൽ എവിടെയോ താൻ പോലും അറിയാതെ സൂക്ഷിച്ചു വച്ച ഒരു സ്നേഹം-കടപ്പാട് മമ്മൂട്ടിയോട്, ശ്രീനിവാസനുണ്ടായിരുന്നു.
നടനപ്പുറം, തിരക്കഥാകൃത്തിനപ്പുറം പച്ചയായ ഒരു മനുഷ്യന്റെ ഹൃദയത്തിൽ നിന്ന് ഊറി വന്ന ആ സ്നേഹമാണ് ശ്രീനിവാസൻ, കഥ പറയുമ്പോൾ എന്ന ചിത്രത്തിലൂടെ പ്രേക്ഷകർക്കു നൽകിയത്. (സിനിമയിൽ മമ്മൂട്ടിയുടെ കഥാപാത്രത്തിനാണ് ശ്രീനിവാസന്റെ ബാലനോട് കടപ്പാടുള്ളത് )ആ സ്നേഹത്തിന്റെ ഉറവിടം പക്ഷേ, ശ്രീനിവാസന്റെ ഹൃദയത്തിന്റെ ആഴങ്ങൾ തന്നെയാണ്.
അതു കൊണ്ടല്ലേ കഥ പറയുമ്പോൾ എന്ന സിനിമയുടെ അവസാന രംഗം കണ്ട് നമ്മൾ ഇന്നും കരയുന്നത്...
Kerala
ആനുകാലിക സംഭവങ്ങളെ പരാമർശിച്ച് ഫാ. ജോഷി മയ്യാറ്റിൽ എഴുതിയ ചന്തോദ്ദീപകമായ ക്രിസ്മസ് കുറിപ്പ്... വായിക്കാം:
"മനുഷ്യർ പരസ്പരം വിശ്വസിക്കുന്നതാണ് ഏറ്റവും വലിയ മതം" എന്ന് അനുഗൃഹീത നടൻ മമ്മൂട്ടി. അതിസുന്ദരമായ ഒരു ക്രിസ്മസ് സന്ദേശമാണത്. സത്രത്തിൽ ഇടമൊരുക്കാനുള്ള ശക്തമായ ആഹ്വാനം ആ വാക്കുകളിലുണ്ട്. ഏവരും ദൈവപിതാവിൻ്റെ മക്കളാണെന്നും അതിനാൽ, പരസ്പരം സാഹോദരരാണെന്നുമുള്ള ക്രിസ്തുസന്ദേശത്തിൻ്റെ ആധുനിക ഭാഷ്യമായി അതിനെ കരുതാവുന്നതാണ്. അന്യരോ വർഗശത്രുക്കളോ ജാതി-മതശത്രുക്കളോ ആയി ആരുമില്ല എന്ന പരസ്യപ്രഖ്യാപനം കൂടിയാണത്.
ജാതി-മത ഭേദമന്യേ ഏവരും ഒന്നെന്ന ചിന്തയിൽ സഹകരണ സംരംഭങ്ങളും ഭവനനിർമാണ ശ്രമങ്ങളും പരസഹായ പ്രവൃത്തികളും വൃദ്ധസദനങ്ങളും ചികിത്സാധന സമാഹരണ യജ്ഞങ്ങളുമൊക്കെ പെരുകുന്ന ഈ കാലഘട്ടത്തിൽ "സത്രത്തിൽ ഇടമുണ്ട്" എന്ന സുവിശേഷം ഏറെ പ്രചരിക്കുന്നുണ്ട്, സംശയമില്ല. എന്നാൽ, "സത്രത്തിൽ ഇടമില്ല" എന്ന ദുർവിശേഷമാണോ പ്രബലപ്പെടുന്നത് എന്നു സംശയിക്കാവുന്ന വാർത്തകളാണ് കൂടുതൽ പുറത്തുവരുന്നത്!
കേരളത്തിലെ വാളയാറിൽ ജോലി തേടി എത്തിയ രാം നാരായൺ എന്ന ഇതര സംസ്ഥാന തൊഴിലാളിയെ പതിനഞ്ചോളം 'ദേശീയവാദികൾ' ചേർന്ന് കാലപുരിക്കയച്ചു... ബംഗ്ലാദേശിൽ ദീപു ചന്ദ്രദാസ് എന്ന കാഫിറിനെ 'ജമാ അത്തെ ഇസ്ലാമികൾ' പരലോകപ്രാപ്തനാക്കി... ബോൻഡി ബീച്ചിൽ 16 പേരെയാണ് ഇൻ്റിഫാദക്കാർ ഇഹലോകവാസത്തിനയച്ചത്... നൈജീരിയയിൽ ഭൂമുഖത്തു നിന്ന് ജിഹാദികളാൽ ഇല്ലാതാക്കപ്പെടുന്നവരുടെ കണക്ക് എണ്ണി തിട്ടപ്പെടുത്താനാവാത്ത വിധം ഉയരുന്നു... ഉക്രയിനിലെയും ഗാസയിലെയും കണക്കുകൾ ഇപ്പോൾ ആരും എടുക്കാതായി... സഹവർത്തിത്വത്തിന്റെയും സഹകരണത്തിന്റെയും കൈപ്പത്തികൾ അറ്റുപോകാൻ ഇടയാക്കുന്ന 'പടക്കങ്ങൾ' പോലും ഇവിടെ പെരുകുന്നു...
വടക്കേ ഇന്ത്യയിൽ അന്ധർക്കു പോലും മതാന്ധരിൽനിന്ന് രക്ഷപ്പെടാനാകാതെ വന്നിരിക്കുന്നു... ഒറീസയിൽ ക്രിസ്മസ് അനുബന്ധ വസ്തുക്കൾ വിൽക്കുന്ന തെരുവുകച്ചവടക്കാർക്കും രക്ഷയില്ലെന്നായിട്ടുണ്ട്! സ്നേഹക്കൂട്ടിലെ വയോധികർക്കു ഹിൽപാലസിൽ ഇടമില്ലത്രേ! പാലക്കാട് ചിലർക്ക് ക്രിസ്മസ് കരോൾ പോലും അരോചകമാണെന്നും തലസ്ഥാനത്ത് ക്രിസ്മസ് ആഘോഷങ്ങൾക്കു ചിലേടങ്ങളിൽ വിലക്കുണ്ടെന്നും കേൾക്കുന്നു...
തൊഴിലുറപ്പിന്റെ പേരിൽ ഗാന്ധിക്കു പോലും ഇടമില്ലാതാകുന്ന ഒരു രാഷ്ട്രീയ-സാമൂഹിക പരിസരത്ത് "സത്രത്തിൽ അവർക്ക് ഇടം ലഭിച്ചില്ല" എന്ന തിരുവചനത്തിന്റെ അർഥതലങ്ങൾ എത്രയോ വിശാലമാണ്...! വികലമായ ദൈവ-മത-ദേശീയതാ-രാഷ്ട്രീയ സങ്കല്പങ്ങൾ മനസുകളെ സങ്കുചിതമാക്കുമ്പോൾ അത്തരം മനുഷ്യരുടെ ഹൃദയങ്ങളിൽ അപരർക്ക് ഇടമില്ലാതാകുന്നതു സ്വാഭാവികം!
Movies
മാർക്കോ, റിലീസിനൊരുങ്ങുന്ന കാട്ടാളൻ എന്നീ സിനിമകള്‍ക്ക് പിന്നാലെ ക്യൂബ്സ് എന്റർടെയ്ൻമെന്റ് ഒരുക്കുന്ന മൂന്നാമത്തെ ചിത്രം വരുന്നു. മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയോടൊപ്പമൊരുങ്ങുന്ന സിനിമയുടെ സംവിധാനം മലയാള സിനിമയിലെ യുവ സംവിധായകരില്‍ ശ്രദ്ധേയനായ ഖാലിദ് റഹ്മാനാണ്.
സിനിമയുടെ നിർമാണം ക്യൂബ്സ് എന്റർടെയ്ൻമെന്റ്സ് സാരഥി ഷരീഫ് മുഹമ്മദാണ്. മമ്മൂട്ടിയെന്ന നടനവിസ്മയത്തോടുള്ള ആദരസൂചകമായി ഒരുക്കുന്ന ഈ ചിത്രം സിനിമാ പ്രേമികൾക്കിടയിൽ വലിയ ചർച്ചയായിക്കഴിഞ്ഞിരിക്കുകയാണ്.
ഉണ്ട എന്ന സൂപ്പർ ഹിറ്റിന് ശേഷം ഖാലിദ് റഹ്മാൻ മമ്മൂക്കയുമായി ബന്ധപ്പെട്ട ഒരു പ്രോജക്റ്റുമായി എത്തുന്നു എന്ന പ്രത്യേകതയും ഇതിനുണ്ട്.
നിയോഗ്, ഷറഫ്, സുഹാസ് എന്നിവർ ചേർന്നാണ് സിനിമയുടെ തിരക്കഥയൊരുക്കുന്നത്. ഇന്ത്യൻ സിനിമാ വ്യവസായത്തിലെ പ്രമുഖരായ നിരവധി താരങ്ങളും സാങ്കേതിക പ്രവർത്തകരും ഈ ചിത്രത്തിന്റെ ഭാഗമാകുന്നു എന്നതാണ് മറ്റൊരു പ്രത്യേകത.
ഉണ്ണി മുകുന്ദൻ നായകനായെത്തിയ മാർക്കോ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ആന്റണി വർഗീസ് പെപ്പെയെ നായകനാക്കി ഷരീഫ് മുഹമ്മദ് നിർമ്മിക്കുന്ന കാട്ടാളൻ റിലീസിനായി ഒരുങ്ങുകയാണ്.
നവാഗതനായ പോൾ ജോർജ്ജ് സംവിധാനം നിർവ്വഹിക്കുന്ന ചിത്രം പ്രേക്ഷകരെ ഞെട്ടിപ്പിക്കുമെന്ന് അടിവരയിടുന്നതായിരുന്നു അടുത്തിടെ പുറത്തിറങ്ങിയ കാട്ടാളൻ ഫസ്റ്റ് ലുക്ക്.
ഇപ്പോഴിതാ വമ്പൻ സാങ്കേതിക മികവോടെയും വൻ ബഡ്ജറ്റോടെയും എത്തുന്ന ക്യൂബ്സ് എന്റർടെയ്ൻമെന്റ്സ് ചിത്രം മലയാളത്തിലെ തന്നെ മികച്ചൊരു ദൃശ്യ വിസ്മയം തന്നെ ആകുമെന്നാണ് ഏവരും പ്രതീക്ഷിക്കുന്നത്. ഡിജിറ്റൽ മാർക്കറ്റിംഗ്: ഒബ്സ്ക്യൂറ എന്റർടെയ്ൻമെന്റ്, പിആർഒ : ആതിര ദിൽജിത്ത്.
Movies
വേദനയുടെ ദിവസമാണ് ഇന്ന് മലയാളസിനിമ ലോകത്തിന്. ശ്രീനി ഇല്ലാത്ത മലയാളസിനിമയെക്കുറിച്ച് ചിന്തിക്കാൻ ആവതില്ലാതെ ഉറ്റവർക്കൊപ്പം സിനിമലോകവും തേങ്ങുകയാണ്.
ഉച്ഛയ്ക്ക് ഒന്നിന് ടൗൺ ഹാളിൽ തുടങ്ങിയ പൊതുദർശനം തുടരുകയാണ്. സഹപ്രവർത്തകരും ശ്രീനിയെ സ്നേഹിക്കുന്നവരുമടക്കം നീണ്ട നിരയാണ് അവിടേയ്ക്ക് ഒഴുകിയെത്തുന്നത്.
മമ്മൂട്ടിയും മോഹൻലാലും ദിലീപും സത്യൻ അന്തിക്കാടും അടക്കം നിരവധി സഹപ്രവർത്തകരും ഇപ്പോൾ ടൗൺഹാളിൽ തുടരുകയാണ്.
ഇന്ന് രാവിലെ 8.30-നാണ് ശ്രീനിവാസൻ അന്തരിച്ചത്. ഡയാലിസിസിനായി രാവിലെ സ്വകാര്യ ആശുപത്രിലേക്ക് പോകുന്ന വഴി ആരോഗ്യം മോശമായി. തുടർന്ന് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഉടനെ തന്നെ മരണം സ്ഥിരീകരിച്ചു.
ആശുപത്രിയിൽ പ്രവേശിപ്പിക്കുന്ന സമയത്ത് ഭാര്യ വിമലയും അടുത്ത ബന്ധുക്കളും ഒപ്പമുണ്ടായിരുന്നു. സംസ്കാരം ഞായറാഴ്ച രാവിലെ പത്തിന് ഉദയംപേരൂരിലെ വീട്ടുവളപ്പിൽ നടക്കും.
Movies
പ്രിയ സുഹൃത്തിനെ അവസാനമായി ഒരു നോക്ക് കാണാൻ മമ്മൂട്ടിയെത്തി. ഭാര്യ സുൽഫത്തിനൊപ്പം ഉദയംപേരൂർ കണ്ടനാട്ടെ വീട്ടിലെത്തിയാണ് താരം അന്തിമോപചാരം അർപ്പിച്ചത്.
ശ്രീനിവാസന്റെ ഭാര്യ വിമലയുടെ അരികെ ചെന്ന് സുൽഫത്ത് ആശ്വസിപ്പിച്ചു. മമ്മൂട്ടിയുടെ മുഖം അതീവ സങ്കടത്തിലായിരുന്നു. മകൻ ധ്യാനെയും വിനീതിനെയും താരം ആശ്വസിപ്പിച്ചു.
ഇന്ന് രാവിലെ 8.30നാണ് ശ്രീനിവാസൻ അന്തരിച്ചത്. ഡയാലിസിസിനായി രാവിലെ സ്വകാര്യ ആശുപത്രിലേക്ക് പോകുന്ന വഴി ആരോഗ്യം മോശമായി. തുടർന്ന് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഉടനെ തന്നെ മരണം സ്ഥിരീകരിച്ചു.
ആശുപത്രിയിൽ പ്രവേശിപ്പിക്കുന്ന സമയത്ത് ഭാര്യ വിമലയും അടുത്ത ബന്ധുക്കളും ഒപ്പമുണ്ടായിരുന്നു. സംസ്കാരം ഞായറാഴ്ച രാവിലെ പത്തിന് ഉദയംപേരൂരിലെ വീട്ടുവളപ്പിൽ നടക്കും.