x
ad
Wed, 15 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്വ​കാ​ര്യ​ത ന​ൽ​കി​ല്ല, കു​ടും​ബ​കാ​ര്യ​ങ്ങ​ളി​ല്‍ ഇ​ട​ങ്കോ​ലി​ടു​ന്ന ജോ​ലി​ക്കാ​ര​ൻ; രാ​പ്പ​ക​ലി​ന്‍റെ വി​ക്കി പേ​ജ് തി​രു​ത്തി ട്രോ​ള​ന്മാ​ര്‍  

എന്‍റർടൈൻമെന്‍റ് ഡെസ്ക്
Published: July 15, 2026 11:14 AM IST | Updated: July 15, 2026 11:14 AM IST

രാപ്പകൽ സിനിമയിൽ നിന്നും

മ​മ്മൂ​ട്ടി​യെ നാ​യ​ക​നാ​ക്കി ക​മ​ൽ സം​വി​ധാ​നം ചെ​യ്ത ചി​ത്ര​മാ​യി​രു​ന്നു 2005ൽ ​പു​റ​ത്തി​റ​ങ്ങി​യ രാ​പ്പ​ക​ൽ. ടി.​എ. റ​സാ​ഖ് ആ​ണ് ചി​ത്ര​ത്തി​ന്‍റെ തി​ര​ക്ക​ഥ​യൊ​രു​ക്കി​യ​ത്. കൃ​ഷ്ണ​ൻ എ​ന്ന ക​ഥാ​പാ​ത്ര​ത്തെ​യാ​യി​രു​ന്നു മ​മ്മൂ​ട്ടി ചി​ത്ര​ത്തി​ൽ അ​വ​ത​രി​പ്പി​ച്ച​ത്. വീ​ട്ടു​ജോ​ലി​ക്കാ​ര​നാ​യ മ​മ്മൂ​ട്ടി ആ ​കു​ടും​ബ​ത്തി​ന്‍റെ താ​ങ്ങും ത​ണ​ലു​മാ​കു​ന്ന​താ​യി​രു​ന്നു ക​ഥ​യു​ടെ പ്ലോ​ട്ട്. എ​ന്നാ​സ്‌ ഇ​പ്പോ​ഴി​താ മ​മ്മൂ​ട്ടി​യു​ടെ കൃ​ഷ്ണ​ൻ എ​ന്ന ക​ഥാ​പാ​ത്ര​ത്തി​നെ​തി​രെ വ​ലി​യ രീ​തി​യി​ലു​ള്ള ട്രോ​ളു​ക​ൾ ഇ​റ​ങ്ങി​യി​രി​ക്കു​ന്നു.

മ​മ്മൂ​ട്ടി അ​വ​ത​രി​പ്പി​ച്ച കൃ​ഷ്ണ​ൻ എ​ന്ന ക​ഥാ​പാ​ത്രം സി​നി​മ​യി​ൽ മ​റ്റ് വ്യ​ക്തി​ക​ൾ​ക്ക് സ്വ​കാ​ര്യ​ത ന​ൽ​കാ​ത്ത ആ​ളാ​ണെ​ന്നും എ​ല്ലാ കാ​ര്യ​ങ്ങ​ളി​ലും അ​നാ​വ​ശ്യ​മാ​യി ഇ​ട​പെ​ടു​ന്ന ആ​ളാ​ണെ​ന്നും ത​മാ​ശ രൂ​പേ​ണ​യു​ള്ള വി​മ​ർ​ശ​ന​ങ്ങ​ൾ ശ​ക്ത​മാ​യി​രു​ന്നു. ഇ​പ്പോ​ഴി​താ ചി​ത്ര​ത്തി​ന്‍റെ വി​ക്കി​പീ​ഡി​യ പേ​ജി​ലെ വി​വ​ര​ങ്ങ​ൾ അ​ത്ത​ര​ത്തി​ൽ എ​ഡി​റ്റ് ചെ​യ്യ​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്.

വ​ലി​യൊ​രു കു​ടും​ബ​ത്തി​ന്‍റെ സ്വ​കാ​ര്യ വി​ഷ​യ​ങ്ങ​ളി​ല്‍ യാ​തൊ​രു ആ​വ​ശ്യ​വു​മി​ല്ലാ​തെ ഇ​ട​ങ്കോ​ലി​ടു​ന്ന ജോ​ലി​ക്കാ​ര​ന്‍റെ ക​ഥ എ​ന്നാ​ണ് വി​ക്കി​യി​ല്‍ ട്രോ​ള​ന്മാ​ര്‍ വ​രു​ത്തി​യ മാ​റ്റം. ചി​ത്ര​ത്തി​ലെ മ​മ്മൂ​ട്ടി​യു​ടെ ക​ഥാ​പാ​ത്രം പൊ​തു​മാ​ലി​ന്യ​മാ​ണെ​ന്നും പു​തി​യ പ്ലോ​ട്ടി​ല്‍ പ​റ​യു​ന്നു​ണ്ട്. ചി​ത്ര​ത്തി​ലെ നാ​യ​ക​ന്‍ വി​ജ​യ​രാ​ഘ​വ​ന്‍ ആ​ണെ​ന്നും മാ​റ്റം വ​രു​ത്തി​യി​ട്ടു​ണ്ട്.

 

K-Rail Survey

മ​മ്മൂ​ട്ടി​ക്കൊ​പ്പം ശാ​ര​ദ​യും പ്ര​ധാ​ന ക​ഥാ​പാ​ത്ര​മാ​യെ​ത്തി​യ ചി​ത്ര​ത്തി​ൽ വി​ജ​യ​രാ​ഘ​വ​ൻ, ന​യ​ൻ​താ​ര, ബാ​ല​ച​ന്ദ്ര മേ​നോ​ൻ, ഗീ​തു മോ​ഹ​ൻ​ദാ​സ് തു​ട​ങ്ങീ വ​ലി​യ താ​ര​നി​ര അ​ണി​നി​ര​ന്നി​രു​ന്നു.

Tags : Rappaka Wikipedia page Mammootty Kamal Entertainment Movies Cinema

Recent News

Corehub Up