പത്മഭൂഷൺ നേടിയ മമ്മൂട്ടി ധനുഷിനൊപ്പം ഓം സിനിമയുടെ സെറ്റിൽ കേക്ക് മുറിച്ച് സന്തോഷം പങ്കിടുന്നു
പത്മഭൂഷൺ സ്വീകരിച്ച് ചെന്നൈയിലെ സിനിമ ലൊക്കേഷനിൽ തിരിച്ചെത്തിയ മമ്മൂട്ടിക്ക് ആദരവ് നൽകി ധനുഷും സഹപ്രവർത്തകരും. ‘ഓം’ സിനിമയുടെ ലൊക്കേഷനിലാണ് മമ്മൂട്ടിക്കായി കേക്ക് മുറിച്ച് പ്രത്യേക ആദരവ് സംഘടിപ്പിച്ചത്.
ധനുഷിന്റെ നിർമാണ കമ്പനിയായ വണ്ടർബാർ ഫിലിംസ് ഈ ആഘോഷത്തിന്റെ ചിത്രങ്ങൾ ഔദ്യോഗിക എക്സ് ഹാൻഡിലിലൂടെ പങ്കുവച്ചു.

ജൂൺ 23-ന് രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ വെച്ച് രാഷ്ട്രപതി ദ്രൗപദി മുർമുവിൽ നിന്നാണ് മമ്മൂട്ടി പത്മഭൂഷൺ പുരസ്കാരം ഏറ്റുവാങ്ങിയത്. ഈ ചടങ്ങിന് ശേഷം അദ്ദേഹം ദുൽഖർ സൽമാനും കുടുംബത്തിനുമൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദർശിച്ചിരുന്നു.
അമരൻ എന്ന ഹിറ്റിനു ശേഷം രാജ്കുമാര്പെരിയസാമി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഓം. 2026 ഒക്ടോബർ 16-ന് ചിത്രം ആഗോള റിലീസായി തിയേറ്ററുകളിലെത്തും.
ധനുഷിന്റെ വണ്ടർബാർ ഫിലിംസ്, ആർ ടേക്ക് സ്റ്റുഡിയോസ് ആയി സഹകരിച്ചാണ് ഈ പാൻ ഇന്ത്യൻ ചിത്രം നിർമിക്കുന്നത്. മെഗാ ബ്ലോക്ക്ബസ്റ്റർ ഹിറ്റായ അമരന് ശേഷം രാജ്കുമാർ പെരിയസാമി ഒരുക്കുന്ന ചിത്രമാണിത്. സായ് പല്ലവി നായികാ വേഷം ചെയ്യുന്ന ചിത്രത്തിൽ ശ്രീലീലയും പ്രധാന വേഷത്തിലുണ്ട്.
Tags : Mammootty Dhanush Padma Bhushan tribute