x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്നേഹസ്പർശനം തൊട്ടറിയാൻ വയനാട് ടൗണ്‍ഷിപ്പില്‍ മമ്മൂട്ടിയെത്തി

കല്പറ്റ ബ്യൂറോ
Published: March 7, 2026 01:51 PM IST | Updated: March 7, 2026 02:18 PM IST

കല്‍പ്പറ്റ: വയനാട് പുഞ്ചിരിമട്ടം ഉരുള്‍ ദുരന്ത ബാധിതരുടെ പുനരധിവാസത്തിന് കല്‍പ്പറ്റയ്ക്ക് സമീപം സര്‍ക്കാര്‍ സജ്ജമാക്കുന്നതും ഒന്നാം ഘട്ടം ഉദ്ഘാടനം കഴിഞ്ഞതുമായ ടൗണ്‍ഷിപ്പില്‍ നടന്‍ മമ്മൂട്ടി സന്ദര്‍ശനം നടത്തി. 'പദയാത്ര' സിനിമയുടെ അവസാന ഷെഡ്യൂള്‍ ചിത്രീകരണത്തിനുശേഷം മടങ്ങുന്നതിനിടെ ഇന്ന് ഉച്ചയ്ക്ക് 12 ഓടെയാണ്മമ്മൂട്ടി ടൗണ്‍ഷിപ്പില്‍ എത്തിയത്.

'പദയാത്ര' നിര്‍മാതാവ് ആന്റോ ജോസഫ്, സിപിഎം ജില്ലാ സെക്രട്ടറി കെ. റഫീഖ്, ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി കെ.എം. ഫ്രാന്‍സിസ് തുടങ്ങിയവര്‍ ഒപ്പമുണ്ടായിരുന്നു. 15 മിനിറ്റോളം ടൗണ്‍ഷിപ്പില്‍ ചെലവഴിച്ച നടന്‍ ടൗണ്‍ഷിപ്പിന്‍റെ ഭാഗങ്ങളും വീടുകളില്‍ ഒന്നിന്‍റെ അകവും സന്ദര്‍ശിച്ചു. സ്ഥലത്തുണ്ടായിരുന്ന ദുരന്തബാധിതരില്‍ ചിലരുമായി സംസാരിച്ചു. ടൗണ്‍ഷിപ്പ് മാതൃകാ പദ്ധതിയാണെന്നു മമ്മൂട്ടി പറഞ്ഞു.

ദുരന്തബാധിതരെ കേരളം ചേര്‍ത്തുനിര്‍ത്തുന്നതിന് ഉദാഹരണമാണിത്. മനുഷ്യന് ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം എന്നിവയാണ് പ്രാഥമികമായി ആവശ്യം. ഇതു മൂന്നും എല്ലാവര്‍ക്കും ഒരേസമയം കിട്ടണമെന്നില്ല. ടൗണ്‍ഷിപ്പ് ജനങ്ങളുടെ പദ്ധതിയാണ്. കേരളത്തിന്‍റെ സാമൂഹിക മൂലധനമാണിത്. കേരളത്തിലെ ജനങ്ങളുടെ മനസാണ് ടൗണ്‍ഷിപ്പില്‍ പ്രകടമാകുന്നത്. ജനം നല്‍കിയ പണമാണ് സര്‍ക്കാര്‍ ടൗണ്‍ഷിപ്പ് നിര്‍മാണത്തിനു വിനിയോഗിക്കുന്നതെന്നും മമ്മൂട്ടി പറഞ്ഞു.

Tags : Mammootty Wayanad Township movie cinema Wayanad punchirimattam

Recent News

Corehub Up