Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Movie

രാ​ജേ​ഷ് ഇ​പ്പോ​ഴും കി​ട​പ്പി​ൽ, ക​ഴി​ഞ്ഞ വ​ർ​ഷം ഇ​തേ ദി​വ​സം വെ​ന്‍റി​ലേ​റ്റ​റി​ൽ: സു​ഹൃ​ത്ത് പറയുന്നു

ഹൃ​ദ​യാ​ഘാ​തം ഉ​ണ്ടാ​യ​തി​നെ തു​ട​ർ​ന്ന് ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന അ​വ​താ​ര​ക​ന്‍ രാ​ജേ​ഷ് കേ​ശ​വി​ന്‍റെ ആ​രോ​ഗ്യ​സ്ഥി​തി പ​ങ്കു​വ​ച്ച് സു​ഹൃ​ത്ത് പ്ര​താ​പ് ജ​യ​ല​ക്ഷ്മി.

രാ​ജേ​ഷ് പൂ​ർ​ണ ആ​രോ​ഗ്യ​വാ​നാ​യി തി​രി​ച്ചെ​ത്തു​ന്ന അ​ന്നാ​ണ് ത​ങ്ങ​ളു​ടെ ഓ​ണ​മെ​ന്നാ​ണ് പ്ര​താ​പ് കു​റി​ച്ച​ത്.

പ്ര​താ​പ് പ​ങ്കു​വ​ച്ച കു​റി​പ്പി​ന്‍റെ പൂ​ർ​ണ​രൂ​പം

‘രാ​ജേ​ഷി​ന്‍റെ ഓ​ണം. രാ​ജേ​ഷ് കി​ട​പ്പി​ലാ​യി​ട്ടു ഒ​രു വ​ർ​ഷ​മാ​യി അ​ല്ലേ എ​ന്ന് ചോ​ദി​ച്ച​ത് വേ​ഫ​യ​ർ ഫി​ലിം​സി​ലെ സം​ഗീ​ത് ആ​ണ്. ‘ലോ​ക’ സി​നി​മ​യു​ടെ റി​ലീ​സി​നു അ​നു​ബ​ന്ധി​ച്ചു​ള്ള പ​രി​പാ​ടി​ക്കി​ട​യി​ലാ​ണ​ല്ലോ രാ​ജേ​ഷ് വീ​ണു​പോ​യ​ത്. ക​ഴി​ഞ്ഞ വ​ർ​ഷം ആ​ഗ​സ്റ്റ് 24 രാ​ത്രി, അ​ത് ഞ​ങ്ങ​ൾ എ​ങ്ങി​നെ മ​റ​ക്കാ​നാ​ണ്..

രാ​ജേ​ഷ് ഇ​പ്പോ​ഴും കി​ട​പ്പി​ലാ​ണ്. പ​ക്ഷേ അ​വ​ൻ എ​ല്ലാം അ​റി​യു​ന്നു​ണ്ട്. ആ ​മു​ഖ​ത്ത് അ​ത് വാ​യി​ച്ചെ​ടു​ക്കാ​ൻ ഞ​ങ്ങ​ൾ​ക്കും ക​ഴി​യു​ന്നു​ണ്ട്. അ​തു​കൊ​ണ്ട് ത​ന്നെ മ​റു​പ​ടി പ​റ​ഞ്ഞി​ല്ലെ​ങ്കി​ലും ഞ​ങ്ങ​ൾ എ​ല്ലാ വി​ശേ​ഷ​ങ്ങ​ളും അ​വ​നോ​ടു പ​റ​യും. കൂ​ട്ടു​കാ​രു​ടെ കാ​ര്യ​ങ്ങ​ൾ, സി​നി​മാ വി​ശേ​ഷ​ങ്ങ​ൾ, അ​വ​ന്‍റെ കാ​ര്യ​ങ്ങ​ൾ തി​ര​ക്കി വി​ളി​ക്കു​ന്ന​വ​രു​ടെ പേ​രു​ക​ൾ, മെ​സ​ജു​ക​ൾ എ​ല്ലാം.. എ​ല്ലാം.. ചി​ല​പ്പോ​ൾ ക​ണ്ണ് തു​റ​ന്നു പി​ടി​ച്ചു ശ്ര​ദ്ധ​യോ​ടെ കേ​ൾ​ക്കും, ചി​ല​പ്പോ​ൾ പാ​തി മി​ഴി​യി​ൽ എ​ല്ലാം അ​വ​സാ​നി​പ്പി​ക്കും.

ന​ല്ല മൂ​ഡാ​ണെ​ങ്കി​ൽ കൈ ​പി​ടി​ക്കു​മ്പോ​ൾ ന​മ്മു​ടെ കൈ ​അ​വ​ൻ മു​റു​കെ പി​ടി​ക്കും, ചെ​റു​താ​യി ചി​രി​ക്കാ​നും ചു​ണ്ട​ന​ക്കാ​നും ശ്ര​മി​ക്കും.

ഇ​പ്പോ​ഴും തെ​റാ​പ്പി​ക​ൾ എ​ല്ലാം മു​ട​ങ്ങാ​തെ ന​ട​ക്കു​ന്നു​ണ്ട്. ക​ഴി​ഞ്ഞ വ​ർ​ഷം ഓ​ണ​ത്തി​ന് ലേ​ക്ഷോ​ർ ഹോ​സ്പി​റ്റ​ലി​ൽ രാ​ജേ​ഷി​നു കൂ​ട്ടാ​യി ഇ​രി​ക്കു​ക ആ​യി​രു​ന്നു ഞ​ങ്ങ​ൾ പ​ല​രും. ഇ​ത്ത​വ​ണ​യും ഓ​ണ​ത്തി​ന് അ​വ​ന്‍റെ കൂ​ടെ കു​റ​ച്ചു സ​മ​യം ഇ​രി​ക്കാ​ൻ ഹ​രി​ച്ചേ​ട്ട​ൻ കു​ടും​ബ​ത്തോ​ടോ​പ്പം വ​ന്നി​രു​ന്നു. കോ​ള​ജി​ൽ ഞ​ങ്ങ​ളു​ടെ ജൂ​നി​യ​റാ​യി​രു​ന്ന ഡോ. ​ഷീ​ന​യും ഉ​ണ്ടാ​യി​രു​ന്നു. സൗ​ദി​യി​ൽ നി​ന്നും നി​ഹാ​ദും ആ​ല​പ്പു​ഴ​യി​ൽ നി​ന്നും രാ​ജീ​വേ​ട്ട​നും കാ​ന​ഡ​യി​ൽ നി​ന്നും ബി​ജു​വും വി​ളി​ച്ചു.

തി​രു​വോ​ണ ദി​വ​സം സി​ന്ധു ഒ​രു നീ​ള​ൻ കു​പ്പാ​യം ത​യ്‌​പ്പി​ച്ചു രാ​ജേ​ഷി​നെ അ​ണി​യി​ച്ചു. ന​ഴ്സി​ന്‍റെ സ​ഹാ​യ​ത്തോ​ടെ വീ​ൽ ചെ​യ​റി​ൽ ഇ​രു​ത്തി, രൂ​പേ​ഷ് ഇ​ച്ചി​രി പാ​യ​സം രാ​ജേ​ഷി​ന്‍റെ ചു​ണ്ടി​ൽ ചെ​റു​താ​യി ന​ന​ച്ചു കൊ​ടു​ത്തു. ക​ഴി​ഞ്ഞ വ​ർ​ഷം ഇ​തേ ദി​വ​സം വെ​ന്‍റി​ലേ​റ്റ​റി​ൽ ആ​യി​രു​ന്ന​വ​ൻ ഇ​ത്ത​വ​ണ വീ​ട്ടി​ലെ​ങ്കി​ലും ഉ​ണ്ട​ല്ലോ എ​ന്നൊ​രു സ​മാ​ധാ​നം മാ​ത്രം ബാ​ക്കി.

രാ​ജേ​ഷി​ന് വേ​ണ്ടി​യു​ള്ള പ്രാ​ർ​ത്ഥ​ന​ക​ൾ​ക്കും സ്നേ​ഹ​ത്തി​നും പൂ​ർ​ണ ഫ​ല​മു​ണ്ടാ​കു​ന്ന ആ ​ന​ല്ല ദി​വ​സ​ത്തി​നാ​യു​ള്ള കാ​ത്തി​രി​പ്പി​ലാ​ണ് എ​ല്ലാ​വ​രും. അ​ന്നാ​ണ് ഞ​ങ്ങ​ളു​ടെ യ​ഥാ​ർ​ത്ഥ ഓ​ണം.’ 

2025 ഓ​ഗ​സ്റ്റ് 24ന് ​ആ​ണ് രാ​ജേ​ഷ് കേ​ശ​വി​ന് ഹൃ​ദ​യാ​ഘാ​ത​മു​ണ്ടാ​കു​ന്ന​ത്. കൊ​ച്ചി​യി​ലെ ഹോ​ട്ട​ലി​ൽ ന​ട​ന്ന പ​രി​പാ​ടി​ക്കു ശേ​ഷം ത​ള​ർ​ന്നു​വീ​ഴു​ക​യാ​യി​രു​ന്നു. ആ​റ് മാ​സ​ക്കാ​ല​ത്തെ ചി​കി​ത്സ​യ്ക്ക് ശേ​ഷ​മാ​ണ് രാ​ജേ​ഷ് ആ​ശു​പ​ത്രി വി​ട്ട​ത്. നി​ല​വി​ൽ വീ​ട്ടി​ൽ ക​ഴി​യു​ന്ന രാ​ജേ​ഷി​ന് ആ​വ​ശ്യ​മാ​യ ചി​കി​ത്സ​ക​ൾ ന​ൽ​കി​വ​രി​ക​യാ​ണ്.

Movies

പ​ര​സ്പ​രം കൈ​കൊ​ടു​ത്ത് ചി​രി​ച്ച് ദി​ലീ​പും മ​ഞ്ജു വാ​ര്യ​റും; ഏ​റ്റെ​ടു​ത്ത് ആ​രാ​ധ​ക​ർ

 

പ​ര​സ്പ​രം കൈ​കൊ​ടു​ത്ത് പു​ഞ്ചി​രി​ക്കു​ന്ന ദി​ലീ​പി​ന്‍റെ​യും മ​ഞ്ജു വാ​ര്യ​രു​ടെ​യും വീ​ഡി​യോ​യാ​ണ് ഇ​പ്പോ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ശ്ര​ദ്ധേ​യ​മാ​കു​ന്നു. ഇ​രു​വ​രും ലി​സ്റ്റി​ൻ സ്റ്റീ​ഫ​ൻ കാ​ക്ക​നാ​ട് പു​തു​താ​യി പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച മാ​ജി​ക് ഫ്രെ​യിം​സി​ന്‍റെ മ​ൾ​ട്ടി​പ്ലെ​ക്സ് തി​യ​റ്റ​ർ സ​മു​ച്ച​യ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന​ത്തി​നാ​ണ് ക​ണ്ടു​മു​ട്ടി​യ​ത്. എ​ന്നാ​ൽ ദി​വ​സ​ങ്ങ​ൾ ക​ഴി​ഞ്ഞാ​ണ് ഇ​രു​വ​രും കൈ​കൊ​ടു​ക്കു​ന്ന വീ​ഡി​യോ പു​റ​ത്തു​വ​ന്ന​ത്.

എ​ന്നാ​ൽ ച​ട​ങ്ങി​ൽ വെ​ച്ച് മ​ഞ്ജു വാ​ര്യ​ർ പു​ഞ്ചി​രി​യോ​ടെ ദി​ലീ​പി​ന് കൈ ​കൊ​ടു​ക്കു​ന്ന​തും ദി​ലീ​പ് തി​രി​ച്ച് ഹ​സ്ത​ദാ​നം ന​ൽ​കു​ന്ന​തു​മാ​ണ് പ്ര​ച​രി​ക്കു​ന്ന പു​തി​യ വീ​ഡി​യോ ച​ർ​ച്ച​യാ​യി​രി​ക്കു​ക​യാ​ണ്.

‘എ​ഐ നി​ർ​മ്മി​ത​മ​ല്ല, ഇ​ത് ഒ​റി​ജി​ന​ൽ ത​ന്നെ​യാ​ണ്’ എ​ന്ന അ​ടി​ക്കു​റി​പ്പോ​ടെ എ​ത്തി​യ വീ​ഡി​യോ ആ​രാ​ധ​ക​ർ​ക്കി​ട​യി​ൽ വ​ൻ ആ​വേ​ശ​വും സം​ശ​യ​ങ്ങ​ളും സൃ​ഷ്ടി​ച്ചി​ട്ടു​ണ്ട്.

തി​യ​റ്റ​റി​നു​ള്ളി​ലെ ഒ​രേ നി​ര​യി​ലെ സീ​റ്റു​ക​ളി​ലാ​ണ് ഇ​രു​വ​ർ​ക്കും ഇ​രി​പ്പി​ടം ഒ​രു​ക്കി​യി​രു​ന്ന​തെ​ങ്കി​ലും അ​ക​ലം പാ​ലി​ച്ചാ​ണ് ഇ​രു​ന്നി​രു​ന്ന​ത്. മ​റ്റ് താ​ര​ങ്ങ​ളോ​ട് സൗ​ഹൃ​ദം പ​ങ്കു​വെ​ച്ച മ​ഞ്ജു ദി​ലീ​പി​നെ ശ്ര​ദ്ധി​ച്ചി​ല്ലെ​ന്നും വാ​ദ​ങ്ങ​ളു​ണ്ടാ​യി​രു​ന്നു.

Movies

നി​വി​ന്‍റെ ക​രി​യ​റി​ലെ ഏ​റ്റ​വും മി​ക​ച്ച ഓ​പ്പ​ണിം​ഗാ​യി ബെ​ത്‌​ല​ഹേം കു​ടും​ബ യൂ​ണി​റ്റ്; ആ​ദ്യ​ദി​നം നേ​ടി​യ​ത് 11 കോ​ടി

നി​വി​ൻ പോ​ളി​യു​ടെ ക​രി​യ​റി​ലെ എ​ക്കാ​ല​ത്തെ​യും മി​ക​ച്ച ഓ​പ്പ​ണിം​ഗ് ക​ള​ക്ഷ​നു​മാ​യി ബെ​ത്‌​ല​ഹേം കു​ടും​ബ യൂ​ണി​റ്റ് തി​യേ​റ്റ​റു​ക​ളി​ൽ കു​തി​ക്കു​ന്നു. പ്ര​മു​ഖ ബോ​ക്സോ​ഫി​സ് ട്രാ​ക്കിം​ഗ് സൈ​റ്റാ​യ സാ​ക്നി​ൽ​ക്കി​ന്‍റെ റി​പ്പോ​ർ​ട്ട് അ​നു​സ​രി​ച്ച്, ചി​ത്രം ആ​ദ്യ​ദി​നം ലോ​ക​മെ​മ്പാ​ടു​മാ​യി 11 കോ​ടി രൂ​പ​യാ​ണ് വാ​രി​ക്കൂ​ട്ടി​യ​ത്.

ക​ള​ക്ഷ​ൻ വി​വ​ര​ങ്ങ​ൾ ഒ​റ്റ​നോ​ട്ട​ത്തി​ൽ

കേ​ര​ളം: 4.4 കോ​ടി രൂ​പ

ഇ​ന്ത്യ മ​റ്റ് സം​സ്ഥാ​ന​ങ്ങ​ൾ: 5.70 കോ​ടി രൂ​പ

ഓ​വ​ർ​സീ​സ് (വി​ദേ​ശ രാ​ജ്യ​ങ്ങ​ൾ): 5.3 കോ​ടി രൂ​പ

ശ​നി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ലും സി​നി​മ​യ്ക്ക് മി​ക​ച്ച ഓ​ൺ​ലൈ​ൻ ബു​ക്കിം​ഗാ​ണ് ല​ഭി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. വാ​രാ​ന്ത്യ​ങ്ങ​ളി​ൽ ക​ള​ക്ഷ​ൻ കൂ​ടു​ത​ൽ ഉ​യ​രു​മെ​ന്നാ​ണ് ട്രേ​ഡ് അ​ന​ലി​സ്റ്റു​ക​ളു​ടെ വി​ല​യി​രു​ത്ത​ൽ. മോ​ഹ​ൻ​ലാ​ലി​ന് ശേ​ഷം ബു​ക്ക് മൈ ​ഷോ​യി​ലൂ​ടെ മ​ണി​ക്കൂ​റി​ൽ മു​പ്പ​തി​നാ​യി​ര​ത്തോ​ളം ടി​ക്ക​റ്റു​ക​ൾ വി​റ്റു​പോ​യ നാ​യ​ക​നാ​യി നി​വി​ൻ പോ​ളി ഇ​തി​നോ​ട​കം മാ​റി.

നി​വി​ൻ പോ​ളി​യും മ​മി​ത ബൈ​ജു​വും ത​മ്മി​ലു​ള്ള കെ​മി​സ്ട്രി​യും നി​വി​ന്‍റെ ത​ക​ർ​പ്പ​ൻ കോ​മ​ഡി ടൈ​മിം​ഗു​മാ​ണ് ചി​ത്ര​ത്തി​ന്‍റെ പ്ര​ധാ​ന ഹൈ​ലൈ​റ്റ്. ക​ഴി​ഞ്ഞ ക്രി​സ്മ​സി​ന് 'സ​ർ​വം മാ​യ'​യി​ലൂ​ടെ 100 കോ​ടി ക്ല​ബ്ബി​ൽ ഇ​ടം​നേ​ടി​യ നി​വി​ൻ, ഈ ​ഓ​ണ​ക്കാ​ല​ത്തും ബോ​ക്സോ​ഫീ​സി​ൽ അ​ത്ഭു​ത​ങ്ങ​ൾ തീ​ർ​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് ആരാ​ധ​ക​ർ.

Movies

ഖ​ലീ​ഫ​യ്ക്ക് ര​ണ്ടാം ഭാ​ഗം വ​രു​ന്നു; മോ​ഹ​ൻ​ലാ​ൽ നാ​യ​ക​ൻ; പ്ര​ഖ്യാ​പ​നം റി​ലീ​സ് ദി​വ​സം ത​ന്നെ ന​ട​ത്തി ടീം

പൃ​ഥ്വി​രാ​ജ് നാ​യ​ക​നെ​ത്തി​യ ഖ​ലീ​ഫ തി​യ​റ്റ​റി​ലെ​ത്തി​യ അ​തേ ദി​വ​സം ത​ന്നെ ചി​ത്ര​ത്തി​ന് ര​ണ്ടാം ഭാ​ഗം പ്ര​ഖ്യാ​പി​ച്ച് അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ. ഖ​ലീ​ഫ ദി ​ലെ​ഗ​സി എ​ന്നാ​ണ് പേ​ര്.

ഖ​ലീ​ഫ’​യു​ടെ ആ​ദ്യ​ഭാ​ഗ​ത്തി​ൽ മാ​മ്പ​റ​യ്ക്ക​ൽ അ​ഹ​മ്മ​ദ് അ​ലി എ​ന്ന ക​ഥാ​പാ​ത്ര​മാ​യി അ​തി​ഥി വേ​ഷ​ത്തി​ലെ​ത്തി​യ മോ​ഹ​ൻ​ലാ​ൽ ആ​ണ്  ഖ​ലീ​ഫ ദ് ​ലെ​ഗ​സി​യി​ൽ നാ​യ​ക​നാ​കു​ക. സി​നി​മ​യു​ടെ ര​ണ്ടാം ഭാ​ഗം പ്ര​ഖ്യാ​പി​ക്കു​ന്ന ച​ട​ങ്ങി​ൽ ചി​രി​നി​മി​ഷ​ങ്ങ​ളു​മാ​യി മോ​ഹ​ന്‍​ലാ​ലും എ​ത്തി.

‘ഖ​ലീ​ഫ’​യി​ൽ അ​വ​സാ​ന​ഭാ​ഗ​ത്ത് ക​യ​റി​വ​ന്ന ആ​ളാ​ണ് താ​നെ​ന്ന് മോ​ഹ​ൻ​ലാ​ൽ പ​റ​ഞ്ഞു. ‘സി​നി​മ​യെ​ക്കു​റി​ച്ച് പ​റ​യു​മ്പോ​ഴും അ​തി​ൽ അ​ഭി​ന​യി​ക്കു​മ്പോ​ഴും മ​ന​സു​കൊ​ണ്ടു പ്രാ​ർ​ഥി​ക്കു​ന്ന​ത് ചി​ത്രം വി​ജ​യ​മാ​ക​ണേ എ​ന്നാ​ണ്. എ​ല്ലാ സി​നി​മ​ക​ളും അ​ങ്ങ​നെ​യാ​ണ്. എ​നി​ക്ക് ഇ​ങ്ങ​നെ ഒ​രു വേ​ഷം ത​ന്ന സം​വി​ധാ​യ​ക​നും എ​ഴു​ത്തു​കാ​ര​നും പ്ര​ധാ​ന ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ച്ച പൃ​ഥ്വി​ക്കും ന​ന്ദി’, മോ​ഹ​ൻ​ലാ​ൽ പ​റ​ഞ്ഞു.

ഇ​തി​നു പി​ന്നാ​ലെ​യാ​ണ് സ​ദ​സി​നെ പൊ​ട്ടി​ച്ചി​രി​പ്പി​ച്ച പ​രാ​മ​ർ​ശ​വു​മാ​യി മോ​ഹ​ൻ​ലാ​ൽ എ​ത്തി​യ​ത്. ‘മാ​മ്പ​റ​യ്ക്ക​ൽ അ​ഹ​മ്മ​ദ് അ​ലി പാ​വം മ​നു​ഷ്യ​നാ​ണ്, ഒ​രു​പാ​ട് ന​ല്ല കാ​ര്യ​ങ്ങ​ൾ ചെ​യ്യാ​ന്‍ അ​വ​സ​രം കൊ​ടു​ക്കൂ എ​ന്ന് മോ​ഹ​ൻ​ലാ​ൽ പ​റ​ഞ്ഞ​തോ​ടെ എ​ല്ലാ​വ​രും ചി​രി​ക്കു​ക​യാ​യി​രു​ന്നു.

ഖ​ലീ​ഫ​യു​ടെ വി​ജ​യാ​ഘോ​ഷ​ച്ച​ട​ങ്ങി​ൽ മോ​ഹ​ൻ​ലാ​ലി​ന്‍റെ​യും പൃ​ഥ്വി​രാ​ജി​ന്‍റെ​യും മ​റ്റ് താ​ര​ങ്ങ​ളു​ടെ​യും സാ​ന്നി​ധ്യ​ത്തി​ലാ​യി​രു​ന്നു ര​ണ്ടാം ഭാ​ഗം അ​നൗ​ൺ​സ് ചെ​യ്ത​ത്.

Movies

ഒ​ടു​വി​ൽ വി​ജ​യ്ക്ക് ഒ​പ്പ​മു​ള്ള ഫോ​ട്ടോ​യു​മാ​യി ഉ​ണ്ണി​ക്ക​ണ്ണ​ൻ‌

പ​രി​ഹ​സി​ച്ച​വ​ർ​ക്ക് മു​ന്നി​ൽ ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി​യും ന​ട​നു​മാ​യ വി​ജ​യ്‌​യ്ക്കൊ​പ്പ​മു​ള്ള ചി​ത്രം ഒ​ടു​വി​ൽ പ​ങ്കു​വ​ച്ച് പാ​ല​ക്കാ​ട് മം​ഗ​ലം ഡാം ​സ്വ​ദേ​ശി​യാ​യ ഉ​ണ്ണി​ക്ക​ണ്ണ​ൻ.

എ​ച്ച്. വി​നോ​ദ് സം​വി​ധാ​നം ചെ​യ്ത ജ​ന​നാ​യ​ക​ൻ എ​ന്ന സി​നി​മ​യു​ടെ സെ​റ്റി​ൽ വെ​ച്ച് വി​ജ​യ് ചേ​ർ​ത്തു​പി​ടി​ച്ചു നി​ൽ​ക്കു​ന്ന ചി​ത്ര​മാ​ണ് കെ ​ഉ​ണ്ണി​ക്ക​ണ്ണ​ൻ വി​ജ​യ് ഫാ​ൻ എ​ന്ന ഇ​ൻ​സ്റ്റ​ഗ്രാം അ​ക്കൗ​ണ്ടി​ലൂ​ടെ പു​റ​ത്തു​വി​ട്ട​ത്.

തോ​ൽ​ക്കു​ന്ന​വ​നേ ജ​യി​ക്കു​ക​യു​ള്ളൂ, ത​ല​വ​ര മാ​റ്റി​യ ദ​ള​പ​തി എ​ന്ന അ​ടി​ക്കു​റി​പ്പോ​ടെ​യാ​ണ് ഉ​ണ്ണി​ക്ക​ണ്ണ​ൻ ചി​ത്രം പോ​സ്റ്റ് ചെ​യ്ത​ത്. ചി​ത്ര​ത്തി​ലെ ആ​ക്ഷ​ൻ രം​ഗ​ങ്ങ​ളു​ടെ ചി​ത്രീ​ക​ര​ണ​ത്തി​ന് ശേ​ഷ​മാ​ണ് ഉ​ണ്ണി​ക്ക​ണ്ണ​ൻ വി​ജ​യി​യോ​ടൊ​പ്പം ഫോ​ട്ടോ​യെ​ടു​ത്ത​ത്.

ക​ഴി​ഞ്ഞ വ​ർ​ഷം ‘ജ​ന​നാ​യ​ക​ന്‍റെ’ സെ​റ്റി​ൽ നി​ന്നും എ​ടു​ത്ത ഫോ​ട്ടോ ഉ​ണ്ണി​ക്ക​ണ്ണ​ന് ല​ഭി​ച്ചി​രു​ന്നി​ല്ല. ഇ​തി​ന്‍റെ പേ​രി​ലും വ​ലി​യ സൈ​ബ​റാ​ക്ര​മ​ണം ഉ​ണ്ണി​ക്ക​ണ്ണ​ന് നേ​രി​ടേ​ണ്ടി വ​ന്നി​രു​ന്നു.

ഒ​ടു​വി​ൽ ന​ട​ൻ ച​ന്തു സ​ലിം​കു​മാ​ർ, ന​ടി​മാ​രാ​യ ക​ല്യാ​ണ പ്രി​യ​ദ​ർ​ശ​ൻ, മ​മി​ത ബൈ​ജു എ​ന്നി​വ​ർ ഇ​ട​പെ​ട്ടാ​ണ് ത​നി​ക്ക് ആ ​ഫോ​ട്ടോ ല​ഭി​ച്ച​തെ​ന്നും ഉ​ണ്ണി​ക്ക​ണ്ണ​ൻ ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പ​ങ്കു​വ​ച്ച വീ​ഡി​യോ​യി​ൽ പ​റ​യു​ന്നു. ഫോ​ട്ടോ ല​ഭി​ക്കാ​ൻ ഇ​വ​രെ​ല്ലാം ഏ​റെ ക​ഷ്ട​പ്പെ​ട്ടെ​ന്നും അ​തി​ന് ന​ന്ദി​യു​ണ്ടെ​ന്നും ഉ​ണ്ണ​ക്ക​ണ്ണ​ൻ പ​റ​ഞ്ഞു.

നി​മി​ഷ​ങ്ങ​ൾ​ക്ക​കം വൈ​റ​ലാ​യ പോ​സ്റ്റി​ന് താ​ഴെ സി​നി​മാ മേ​ഖ​ല​യി​ൽ നി​ന്ന​ട​ക്കം നി​ര​വ​ധി​പേ​ർ ആ​ശം​സ​ക​ളും സൗ​ഹൃ​ദ ക​മ​ന്‍റു​ക​ളു​മാ​യി രം​ഗ​ത്തെ​ത്തി. മ​മി​ത ബൈ​ജു, ന​ട​ന്മാ​രാ​യ ച​ന്തു സ​ലീം​കു​മാ​ർ, മാ​ത്യു തോ​മ​സ്, ഗാ​യ​ക​ൻ ഡ​ബ്സി അ​ട​ക്ക​മു​ള്ള​വ​ർ ക​മ​ന്‍റു​മാ​യി എ​ത്തി​യി​ട്ടു​ണ്ട്. ച​ന്തു സ​ലിം​കു​മാ​ർ ഈ ​ചി​ത്രം ഇ​ൻ​സ്റ്റ​ഗ്രാം സ്റ്റോ​റി​യാ​ക്കി പ​ങ്കു​വെ​ക്കു​ക​യും ചെ​യ്തു.

Movies

ഞാ​നെ​ന്‍റെ അ​ച്ഛ​ന്‍റെ വീ​ട്ടി​ലു​ണ്ട്: ഒ​ളി​ച്ചോ​ടി​യെ​ന്ന പ​രി​ഹാ​സ​ങ്ങ​ളി​ൽ പ്ര​തി​ക​രി​ച്ച് അ​ഖി​ൽ എ​ൻ​ആ​ർ​ഡി​യു​ടെ ഭാ​ര്യ  

ഒ​ളി​ച്ചോ​ടി​യെ​ന്ന പ​രി​ഹാ​സ​ങ്ങ​ൾ​ക്കി​ടെ ഫേ​സ്ബു​ക്കി​ൽ പു​തി​യ പോ​സ്റ്റ് പ​ങ്കു​വ​ച്ച് അ​ഖി​ൽ എ​ൻ​ആ​ർ​ഡി​യു​ടെ ഭാ​ര്യ മേ​ഘ നാ​യ​ർ.
‘ചെ​ങ്ങ​ന്നൂ​രു​ള്ള എ​ന്‍റെ അ​ച്ഛ​ന്‍റെ വീ​ട്ടി​ൽ’ എ​ന്ന അ​ടി​ക്കു​റി​പ്പോ​ടെ​യാ​ണ് മേ​ഘ ചി​ത്ര​ങ്ങ​ൾ പ​ങ്കു​വ​ച്ച​ത്.  

ചി​ത്ര​ങ്ങ​ൾ പ​ങ്കു​വ​ച്ച​തി​ന് പി​ന്നാ​ലെ വ​ലി​യ ത​ര​ത്തി​ലു​ള്ള പി​ന്തു​ണ​യും വി​മ​ർ​ശ​ന​ങ്ങ​ളു​മാ​ണെ​ത്തു​ന്ന​ത്. സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ പ​രി​ഹ​സി​ക്കു​ന്ന​തു​പോ​ലെ മ​റ്റാ​രു​ടെ​യും കൂ​ടെ അ​ല്ല താ​നു​ള്ള​തെ​ന്ന് മേ​ഘ പ​റ​യാ​തെ പ​റ​യു​ന്ന​ത് പോ​ലെ​യാ​യി​രു​ന്നു ഈ ​പോ​സ്റ്റ്.

അ​ഖി​ലു​മാ​യു​ള്ള ബ​ന്ധം മേ​ഘ വേ​ർ​പ്പെ​ടു​ത്തി​യോ എ​ന്ന​തൊ​ന്നും വ്യ​ക്ത​മ​ല്ല. പു​തി​യ പ​ങ്കാ​ളി​യെ കു​റി​ച്ചും പ്ര​ച​രി​ക്കു​ന്ന വാ​ർ​ത്ത​ക​ളെ​ക്കു​റി​ച്ചു​മൊ​ന്നും മേ​ഘ പ്ര​തി​ക​രി​ച്ചി​ട്ടു​മി​ല്ല.

 

Movies

നി​ർ​മാ​താ​വ് ജി​യോ കു​ട്ട​പ്പ​ൻ അ​ന്ത​രി​ച്ചു

നി​ർ​മാ​താ​വ് ജി​യോ കു​ട്ട​പ്പ​ൻ (എ​ൻ.​ജി. ജോ​ൺ-90) അ​ന്ത​രി​ച്ചു. ബു​ധ​നാ​ഴ്ച പു​ല​ർ​ച്ചെ ഒ​ന്ന​ര​യ്ക്ക് എ​റ​ണാ​കു​ളം മെ​ഡി​ക്ക​ൽ സെ​ന്‍റ​ർ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അ​ന്ത്യം.

ആ​ദ്യ​കാ​ല സി​നി​മാ നി​ർ​മാ​ണ-​വി​ത​ര​ണ​ക്ക​മ്പ​നി​യാ​യ ജി​യോ പി​ക്‌​ചേ​ഴ്‌​സി​ന്‍റെ ബാ​ന​റി​ൽ ഒ​ട്ടേ​റെ ചി​ത്ര​ങ്ങ​ൾ നി​ർ​മി​ച്ചി​ട്ടു​ണ്ട്. മ​ല​യാ​ള സി​നി​മാ ച​രി​ത്ര​ത്തി​ലെ ആ​ദ്യ​കാ​ല വി​ത​ര​ണ​ക്കാ​രി​ൽ ഒ​രാ​ളാ​യ എ​ൻ.​എ​ക്‌​സ്. ജോ​ർ​ജി​ന്‍റെ മ​ക​നാ​ണ് ജി​യോ കു​ട്ട​പ്പ​ൻ എ​ന്ന എ​ൻ.​ജി. ജോ​ൺ.

ജി​യോ കു​ട്ട​പ്പ​ൻ നി​ർ​മി​ച്ച​വ​യി​ൽ ഏ​റെ​യും ഐ.​വി. ശ​ശി സി​നി​മ​ക​ളാ​ണ്. ഐ.​വി. ശ​ശി​യു​ടെ ഇ​നി​യും പു​ഴ​യൊ​ഴു​കും, ഏ​ഴാം ക​ട​ലി​ന​ക്ക​രെ, മീ​ൻ, ഇ​ന്ന​ല്ലെ​ങ്കി​ൽ നാ​ളെ, ഈ​നാ​ട്, ഇ​നി​യെ​ങ്കി​ലും, ഇ​ത്ര​യും കാ​ലം എ​ന്നീ ചി​ത്ര​ങ്ങ​ൾ നി​ർ​മി​ച്ചു. ജെ. ​ശ​ശി​കു​മാ​റി​ന്‍റെ മി​നി​മോ​ൾ, എം. ​കൃ​ഷ്ണ​ൻ നാ​യ​ർ സം​വി​ധാ​നം ചെ​യ്ത ര​ജ​നീ​ഗ​ന്ധി, ഭ​ദ്ര​ന്‍റെ ആ​റ്റു​വ​ഞ്ചി ഉ​ല​ഞ്ഞ​പ്പോ​ൾ, സു​കു​മാ​ര​നും മോ​ഹ​ൻ​ലാ​ലും പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ലെ​ത്തി​യ മ​ണി​ര​ത്‌​ന​ത്തി​ന്‍റെ മ​ല​യാ​ള ചി​ത്രം ഉ​ണ​രൂ തു​ട​ങ്ങി സി​നി​മ​ക​ളു​ടെ​യും നി​ർ​മാ​താ​വാ​ണ്.

സം​സ്കാ​രം വ്യാ​ഴാ​ഴ്ച ഇ​ട​പ്പ​ള്ളി പൈ​പ്പ്ലൈ​ൻ റോ​ഡ് തോ​പ്പി​ൽ മേ​രി ക്യൂ​ൻ​സ് പ​ള്ളി സെ​മി​ത്തേ​രി​യി​ൽ.

Movies

പോ​ലീ​സ് വേ​ഷ​ത്തി​ൽ മോ​ഹ​ൻ​ലാ​ൽ; അ​തി​മ​നോ​ഹ​രം ചി​ത്രീ​ക​ര​ണ​ത്തി​ന് നി​ബ​ന്ധ​ന​ക​ളോ​ടെ ശ​ബ​രി​മ​ല​യി​ൽ തു​ട​ക്കം  

ഹൈ​ക്കോ​ട​തി അ​നു​മ​തി ന​ൽ​കി​യ​തി​നു പി​ന്നാ​ലെ മോ​ഹ​ൻ​ലാ​ൽ നാ​യ​ക​നാ​കു​ന്ന അ​തി​മ​നോ​ഹ​രം സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം പ​മ്പ​യി​ലും നി​ല​യ്ക്ക​ലി​ലും ആ​രം​ഭി​ച്ചു. സ​ന്നി​ധാ​നം ഉ​ൾ​പ്പെ​ടു​ന്ന പെ​രി​യാ​ർ ക​ടു​വാ സ​ങ്കേ​ത​ത്തി​ന്‍റെ ഭാ​ഗ​ങ്ങ​ളി​ൽ സി​നി​മാ ചി​ത്രീ​ക​ര​ണ​ത്തി​ന് വ​നം​വ​കു​പ്പ് അ​നു​മ​തി നി​ഷേ​ധി​ച്ചി​രു​ന്നു.

തു​ട​ർ​ന്ന് അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച് അ​നു​കൂ​ല​വി​ധി നേ​ടു​ക​യാ​യി​രു​ന്നു. പ​മ്പ, നി​ല​യ്ക്ക​ൽ ബ​സ് സ്റ്റാ​ൻ​ഡ് ഉ​ൾ​പ്പെ​ടെ​യു​ള്ള സ്ഥ​ല​ങ്ങ​ളി​ൽ നി​ബ​ന്ധ​ന​ക​ളോ​ടെ ചി​ത്രീ​ക​ര​ണം ന​ട​ത്താ​ൻ കോ​ട​തി അ​നു​മ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. ചി​ത്രീ​ക​ര​ണം ഭ​ക്ത​ർ​ക്ക് ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കു​ന്ന ത​ര​ത്തി​ലാ​ക​രു​തെ​ന്നും വ​നം, വ​ന്യ​ജീ​വി, പ​രി​സ്ഥി​തി എ​ന്നി​വ​യ്ക്ക് യാ​തൊ​രു കോ​ട്ട​വും ഉ​ണ്ടാ​ക​രു​തെ​ന്നും കോ​ട​തി നി​ർ​ദേ​ശി​ച്ചി​രു​ന്നു.

പെ​രി​യാ​ർ ടൈ​ഗ​ർ റി​സ​ർ​വ് മേ​ഖ​ല​യി​ൽ ചി​ത്രീ​ക​ര​ണം അ​നു​വ​ദി​ക്കാ​നാ​കി​ല്ലെ​ന്ന നി​ല​പാ​ടാ​ണ് വ​നം​വ​കു​പ്പ് അ​ധി​കൃ​ത​ർ കോ​ട​തി​യെ അ​റി​യി​ച്ചി​രു​ന്ന​ത്. അ​തേ​സ​മ​യം നി​ബ​ന്ധ​ന​ക​ളോ​ടെ ചി​ത്രീ​ക​ര​ണ​ത്തി​ന് അ​നു​മ​തി ന​ൽ​കാ​മെ​ന്ന് റാ​ന്നി ഡി​എ​ഫ്ഒ കോ​ട​തി​യെ അ​റി​യി​ച്ചി​രു​ന്നു. തു​ട​ർ​ന്നാ​ണ് കോ‌‌​ട​തി അ​നു​മ​തി ന​ൽ​കി​യ​ത്.

Movies

ഇ​ത് ഒ​രി​ക്ക​ലും എ​ന്നെ ബാ​ധി​ച്ചി​ട്ടി​ല്ലെ​ന്ന് പ​റ​യാ​ൻ ക​ഴി​യി​ല്ല; അ​നു​പ​മ​യു​ടെ വെ​ളി​പ്പെ​ടു​ത്ത​ലി​ന് പി​ന്നാ​ലെ ധ്രു​വ്  

നാ​ർ​സി​സ്റ്റി​ക് അ​ബ്യൂ​സി​നെ​ക്കു​റി​ച്ച് ന​ടി അ​നു​പ​മ പ​ര​മേ​ശ്വ​ര​ൻ ന​ട​ത്തി​യ തു​റ​ന്നു​പ​റ​ച്ചി​ലി​ന് പി​ന്നാ​ലെ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ സ​ജീ​വ ച​ർ​ച്ച​യാ​യി ന​ട​ൻ ധ്രു​വ് വി​ക്രം. അ​നു​പ​മ​യു​ടെ മു​ൻ കാ​മു​ക​ൻ ധ്രു​വ് വി​ക്ര​മാ​ണെ​ന്ന ത​ര​ത്തി​ലു​ള്ള ഊ​ഹാ​പോ​ഹ​ങ്ങ​ളും അ​ഭ്യൂ​ഹ​ങ്ങ​ളു​മാ​ണ് ക​ഴി​ഞ്ഞ കു​റെ ദി​വ​സ​ങ്ങ​ളാ​യി സാ​മൂ​ഹ്യ മാ​ധ്യ​മ​ങ്ങ​ളി​ൽ വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ന്ന​ത്.

ത​നി​ക്ക് നേ​രി​ടേ​ണ്ടി വ​ന്ന വി​മ​ർ​ശ​ന​ങ്ങ​ളേ​യും വ്യ​ക്തി​ജീ​വി​ത​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ച​ർ​ച്ച​ക​ളെ​യും കു​റി​ച്ച് പ്ര​തി​ക​രി​ക്കു​ക​യാ​ണ് ധ്രു​വ് ഇ​പ്പോ​ൾ. ഇ​ന്ത്യ ടു​ഡേ ത​മി​ഴ് സം​ഘ​ടി​പ്പി​ച്ച റൗ​ണ്ട് ടേ​ബി​ൾ പ​രി​പാ​ടി​യി​ൽ സം​സാ​രി​ക്ക​വെ​യാ​ണ് ന​ട​ന്‍റെ പ്ര​തി​ക​ര​ണം.

"സി​നി​മ പോ​ലെ​യു​ള്ള ഒ​രു ജോ​ലി തി​ര​ഞ്ഞെ​ടു​ക്കു​മ്പോ​ള്‍ വ​ള​രെ നേ​ര​ത്തേ ത​ന്നെ ന​മു​ക്ക് മ​ന​സി​ലാ​കും വി​മ​ര്‍​ശ​ന​ങ്ങ​ളും ഇ​തി​ന്‍റെ ഭാ​ഗ​മാ​ണെ​ന്ന്.

ഈ ​ജോ​ലി അ​ത്ര​യും മ​നോ​ഹ​ര​മാ​കു​ന്ന​തോ​ടൊ​പ്പം ത​ന്നെ ഇ​തി​ന് ഒ​രു​പാ​ട് വ​ശ​ങ്ങ​ളു​മു​ണ്ട്. സ​ത്യ​സ​ന്ധ​മാ​യി പ​റ​യു​ക​യാ​ണെ​ങ്കി​ൽ, ഇ​ത് ഒ​രി​ക്ക​ലും എ​ന്നെ ബാ​ധി​ച്ചി​ട്ടി​ല്ലെ​ന്ന് പ​റ​യാ​ൻ ക​ഴി​യി​ല്ല. എ​ന്നാ​ൽ യാ​ഥാ​ർ​ഥ്യ​ത്തി​ൽ ഉ​റ​ച്ച് നി​ൽ​ക്കു​ക എ​ന്ന​ത് വ​ള​രെ പ്ര​ധാ​ന​മാ​ണെ​ന്ന് ഞാ​ൻ ക​രു​തു​ന്നു. നി​ങ്ങ​ൾ ആ​രാ​ണെ​ന്ന് അ​റി​യു​ക. എ​ന്തി​ന് വേ​ണ്ടി​യാ​ണ് നി​ങ്ങ​ൾ നി​ല​കൊ​ള്ളു​ന്ന​തെ​ന്ന് മ​ന​സി​ലാ​ക്കു​ക.

നി​ങ്ങ​ൾ സ്നേ​ഹി​ക്കു​ന്ന എ​ല്ലാ​വ​രെ​യും നി​ങ്ങ​ൾ​ക്ക് പ്ര​ധാ​ന​പ്പെ​ട്ട​താ​യി​ട്ടു​ള്ള​തും ഒ​രി​ക്ക​ൽ പ്ര​ധാ​ന​പ്പെ​ട്ട​താ​യി​രു​ന്ന​തു​മാ​യ എ​ല്ലാ​ത്തി​നെ​യും ശ​ക്ത​മാ​യി സം​ര​ക്ഷി​ക്കു​ക. നി​ങ്ങ​ൾ സ​ത്യ​ത്തോ​ടൊ​പ്പം നി​ൽ​ക്കു​മ്പോ​ൾ, നി​ങ്ങ​ളെ ഉ​റ​പ്പി​ച്ച് നി​ർ​ത്തു​ന്ന കാ​ര്യ​ങ്ങ​ൾ എ​ന്തൊ​ക്കെ​യാ​ണെ​ന്ന് നി​ങ്ങ​ൾ​ക്ക് വ്യ​ക്ത​മാ​യി അ​റി​വു​ള്ള​പ്പോ​ഴും മ​റ്റു​ള്ള​വ​രു​ടെ നി​രീ​ക്ഷ​ണ​ങ്ങ​ൾ​ക്കും വി​മ​ർ​ശ​ന​ങ്ങ​ൾ​ക്കും ഒ​രു പ​രി​ധി​ക്ക​പ്പു​റം പോ​കാ​ൻ ക​ഴി​യി​ല്ല.

പ​തി​യെ അ​റി​യാ​തെ ത​ന്നെ നി​ങ്ങ​ൾ ഒ​രു ഒ​റ്റ​യാ​ൾ സൈ​ന്യ​മാ​യി മാ​റും. നി​ങ്ങ​ൾ​ക്ക് നി​ങ്ങ​ളു​ടേ​താ​യ ഒ​രു ലോ​ക​മു​ണ്ടാ​കും. നി​ങ്ങ​ൾ സ്വ​യം ഉ​ള്ളി​ലേ​ക്ക് നോ​ക്കു​ക​യും ആ​വ​ശ്യ​മാ​യ മാ​റ്റ​ങ്ങ​ൾ വ​രു​ത്തു​ക​യും ചെ​യ്യും. ക​ഴി​യു​ന്ന​ത്ര നി​ങ്ങ​ളു​ടെ സ്വ​കാ​ര്യ ലോ​ക​ത്തെ സം​ര​ക്ഷി​ക്കും".- ധ്രു​വ് പ​റ​ഞ്ഞു. സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ സ​ജീ​വ​മ​ല്ലാ​ത്ത​തി​ന്റെ കാ​ര​ണ​വും ധ്രു​വ് വെ​ളി​പ്പെ​ടു​ത്തി. "എ​നി​ക്ക് എ​ഡി​റ്റ് ചെ​യ്യാ​നും ഷൂ​ട്ട് ചെ​യ്യാ​നും ഒ​രു​പാ​ട് ഇ​ഷ്ട​മാ​ണ്.

അ​ച്ഛ​നെ​യും എ​ന്‍റെ മ​രു​മ​ക​ളെ​യും വ​ള​ർ​ത്തു മൃ​ഗ​ങ്ങ​ളെ​യും ഷൂ​ട്ട് ചെ​യ്യാ​ൻ എ​നി​ക്ക് ഇ​ഷ്ട​മാ​ണ്. ഇ​തൊ​ന്നും ഞാ​ൻ പോ​സ്റ്റ് ചെ​യ്യാ​റി​ല്ലെ​ങ്കി​ലും ഞാ​ൻ ഒ​രു​പാ​ട് എ​ഡി​റ്റ് ചെ​യ്യാ​റു​ണ്ട്. ഐ​മൂ​വി ഉ​പ​യോ​ഗി​ച്ച് വി​ഡി​യോ​ക​ൾ ക​ട്ട് ചെ​യ്ത് അ​തി​ൽ മ്യൂ​സി​ക് ചേ​ർ​ക്കാ​നൊ​ക്കെ എ​നി​ക്ക് ഇ​ഷ്ട​മാ​ണ്. ന​മ്മ​ളെ​ല്ലാ​വ​രും സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ ഒ​രു​പാ​ട് സ​മ​യം ചെ​ല​വ​ഴി​ച്ച് ക​ഴി​ഞ്ഞെ​ന്ന് എ​നി​ക്ക് തോ​ന്നു​ന്നു.

ലോ​ക​ത്തി​ന്‍റെ മു​ഴു​വ​ൻ സം​ഗ​മ​കേ​ന്ദ്രം പോ​ലെ​യാ​ണി​പ്പോ​ൾ അ​ത്. സി​നി​മ​യു​ടെ പ്രൊ​മോ​ഷ​ൻ സ​മ​യ​ത്താ​ണ് ഞാ​ൻ കൂ​ടു​ത​ൽ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ സ​ജീ​വ​മാ​കു​ന്ന​ത്. മ​റ്റ് സ​മ​യ​ങ്ങ​ളി​ൽ വാ​യ​ന​യോ സം​ഗീ​ത​മോ ഒ​ക്കെ​യാ​യി ഞാ​ൻ പോ​കും. അ​തൊ​രു ബോ​ധ​പൂ​ർ​വ​മാ​യ തീ​രു​മാ​ന​മൊ​ന്നു​മ​ല്ല".- ധ്രു​വ് വ്യ​ക്ത​മാ​ക്കി.

Movies

ത​രു​ൺ മൂ​ർ​ത്തി- മോ​ഹ​ൻ​ലാ​ൽ ചി​ത്ര​ത്തി​ന് തി​രി​ച്ച​ടി; ശ​ബ​രി​മ​ലയി​ൽ ഷൂ​ട്ടിം​ഗി​ന് അ​നു​മ​തി നി​ഷേ​ധി​ച്ചു  

ത​രു​ൺ മൂ​ർ​ത്തി സം​വി​ധാ​നം ചെ​യ്യു​ന്ന മോ​ഹ​ൻ​ലാ​ൽ ചി​ത്രം അ​തി​മ​നോ​ഹ​ര​ത്തി​ന് തി​രി​ച്ച​ടി. ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗി​നാ​യി ശ​ബ​രി​മ​ല ക്ഷേ​ത്ര സ​ന്നി​ധാ​ന​ത്ത് അ​നു​മ​തി ചോ​ദി​ച്ചെ​ങ്കി​ലും വ​നം വ​കു​പ്പ് അ​ത് നി​ഷേ​ധി​ച്ചു.

ഏ​റ്റ​വും പു​തി​യ ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് വ​നം​വ​കു​പ്പി​ന്‍റെ ന​ട​പ​ടി. ശ​ബ​രി​മ​ല ക്ഷേ​ത്രം ഉ​ൾ​പ്പെ​ടു​ന്ന ഭാ​ഗം പെ​രി​യാ​ർ ക​ടു​വ സ​ങ്കേ​ത​ത്തി​ലാ​ണ്. ഇ​തു​കൊ​ണ്ടാ​ണ് ചി​ത്രീ​ക​ര​ണ​ത്തി​ന് വ​നം​വ​കു​പ്പി​ന്‍റെ അ​നു​മ​തി ആ​വ​ശ്യ​മാ​യ​ത്.

അ​തേ​സ​മ​യം പ​മ്പ വ​രെ റാ​ന്നി വ​നം വ​കു​പ്പ് ഡി​വി​ഷ​ൻ ഭാ​ഗ​ത്ത് അ​നു​മ​തി ന​ൽ​കി​യി​ട്ടു​ണ്ട്. അ​വി​ട​ങ്ങ​ളി​ൽ നാ​ളെ ഷൂ​ട്ടിം​ഗ് ന​ട​ക്കും. ചി​ത്രീ​ക​ര​ണ​ത്തി​ന് നേ​ര​ത്തെ ദേ​വ​സ്വം ബോ​ർ​ഡ് അ​നു​മ​തി ന​ൽ​കി​യി​രു​ന്നു.

മു​ഴു​വ​ൻ സ്‌​ക്രി​പ്റ്റും സ​മ​ർ​പ്പി​ക്ക​ണം എ​ന്ന​താ​ണ് ഇ​തി​നു​വേ​ണ്ടി ദേ​വ​സ്വം ബോ​ർ​ഡ് വെ​ച്ച നി​ബ​ന്ധ​ന. ശ​ബ​രി​മ​ല ക്ഷേ​ത്ര​ത്തെ​യോ വി​ശ്വാ​സ പ്ര​മാ​ണ​ങ്ങ​ളെ​യോ ഹ​നി​ക്കു​ന്ന യാ​തൊ​ന്നും ചി​ത്ര​ത്തി​ലു​ണ്ടാ​യി​രി​ക്ക​രു​ത്. ഇ​തി​ന് പു​റ​മെ അ​മ്പ​തി​നാ​യി​രം രൂ​പ കെ​ട്ടി​വെ​ക്കു​ക​യും വ​നം​വ​കു​പ്പി​ൽ നി​ന്ന് അ​നു​മ​തി തേ​ട​ണ​മെ​ന്നും നി​ബ​ന്ധ​ന​വെ​ച്ചി​രു​ന്നു.

എ​ന്നാ​ൽ ഇ​പ്പോ​ൾ സ​ന്നി​ധാ​ന​ത്തെ ചി​ത്രീ​ക​ര​ണ​ത്തി​ന് വ​നം​വ​കു​പ്പ് ക​ട്ട് പ​റ​ഞ്ഞ​തോ​ടെ അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​ർ പ്ര​തി​സ​ന്ധി​യി​ലാ​യി​രി​ക്കു​ക​യാ​ണ്.

Movies

എ​നി​ക്ക് അ​തി​നു​ള്ള ശ​ക്തി​യി​ല്ലെ​ന്ന് സം​യു​ക്ത​യോ​ടും മ​ഞ്ജു​വി​നോ​ടും പ​റ​ഞ്ഞു, എന്നാൽ: കു​റി​പ്പു​മാ​യി ര​ഹ്ന ന​വാ​സ്  

ന​ട​ൻ ക​ലാ​ഭ​വ​ൻ ന​വാ​സി​ന്‍റെ ഭാ​ര്യ ര​ഹ്ന പ​ങ്കു​വ​ച്ചൊ​രു കു​റി​പ്പാ​ണ് ഇ​പ്പോ​ൾ ശ്ര​ദ്ധേ​യ​മാ​കു​ന്ന​ത്. ന​വാ​സ് വി​ട്ടു​പോ​യ​തി​ന്‍റെ വേ​ദ​ന ഉ​ള്ളി​ൽ വ​ച്ച് സി​നി​മ​യി​ൽ അ​ഭി​ന​യി​ച്ച​തി​ന്‍റെ അ​നു​ഭ​വ​മാ​ണ് ര​ഹ്ന പ​ങ്കു​വ​ച്ച​ത്.

ഹാ​പ്പി ലൂ​പ്പ് എ​ന്ന ചി​ത്ര​ത്തി​ലാ​ണ് ര​ഹ്ന അ​ഭി​ന​യി​ച്ച​ത്. സം​വി​ധാ​യ​ക​ൻ ആ​ന​ന്ദ് മേ​നോ​ൻ ഒ​രു​ക്കു​ന്ന ചി​ത്ര​ത്തി​ന്‍റെ പോ​സ്റ്റ​റും ലൊ​ക്കേ​ഷ​ൻ ചി​ത്ര​ങ്ങ​ളും പ​ങ്കു​വ​ച്ചാ​യി​രു​ന്നു താ​ര​ത്തി​ന്‍റെ ഹൃ​ദ​യ​സ്പ​ർ​ശി​യാ​യ കു​റി​പ്പ്.

‘‘ഉ​ള്ളി​ലെ ക​ത്തു​ന്ന തീ ​അ​ട​ക്കി വ​ച്ച് പു​റ​ത്ത് ചി​രി​ക്കാ​ൻ ഞാ​നും പ​ഠി​ച്ചു തു​ട​ങ്ങി. ഉ​ള്ളി​ലെ ബു​ദ്ധി​മു​ട്ടു​ക​ൾ മ​റ​ച്ചു വ​ച്ച് പെ​ർ​ഫം ചെ​യ്യു​ക ബു​ദ്ധി​മു​ട്ടാ​ണ്. പ​ക്ഷേ എ​ന്റെ മ​ക്ക​ൾ​ക്ക്‌ വേ​ണ്ടി അ​തും പ​രി​ശീ​ലി​ച്ചു. സം​യു​ക്ത വ​ർ​മ വ​ഴി മ​ഞ്ജു ചേ​ച്ചി​യാ​ണ് എ​നി​ക്ക് ഈ ​ക്യാ​ര​ക്ട​ർ ത​ന്ന​ത്. 

എ​നി​ക്ക് വ​ർ​ക്ക് ചെ​യ്യാ​നു​ള്ള ശ​ക്തി​യി​ല്ല എ​ന്ന് ഞാ​ൻ സം​യു​ക്ത​യോ​ടും മ​ഞ്ജു ചേ​ച്ചി​യോ​ടും സം​വി​ധാ​യ​ക​ൻ ആ​ന​ന്ദ് മേ​നോ​നോ​ടും പ​റ​ഞ്ഞി​രു​ന്നു. പ​ക്ഷേ അ​വ​ർ എ​ല്ലാ​രും വ​ള​രെ​യ​ധി​കം എ​ന്നെ പി​ന്തു​ച്ചു.

ഈ ​ക​ഥാ​പാ​ത്രം ചെ​യ്യാ​ൻ എ​ന്നെ സ​ഹാ​യി​ച്ച സം​യു​ക്ത​യോ​ടും മ​ഞ്ജു ചേ​ച്ചി​യോ​ടും ആ​ന​ന്ദ് മേ​നോ​നോ​ടും ആ​ഷി​ഖ് ഐ​മ​റോ​ടും ഞാ​ൻ എ​ന്‍റെ ന​ന്ദി അ​റി​യി​ക്കു​ന്നു. 

ന​വാ​സ്ക്ക​യു​ടെ ആ​ത്മാ​വി​ന്‍റെ കൂ​ടെ ഞാ​ൻ മു​ന്നോ​ട്ട് പോ​കു​ന്നു. എ​ന്‍റെ അ​വ​സ്ഥ മ​ന​സി​ലാ​ക്കി എ​ന്നോ​ട് സ​ഹ​ക​രി​ച്ച സെ​റ്റി​ലെ എ​ല്ലാ അം​ഗ​ങ്ങ​ളോ​ടും എ​ന്‍റെ ന​ന്ദി അ​റി​യി​ക്കു​ന്നു.’’​ര​ഹ്ന​യു​ടെ കു​റി​പ്പ്.

 

Movies

12 വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പ്; മോ​ഹ​ൻ​ലാ​ലി​നൊ​പ്പം പു​തി​യ ചി​ത്രം പ്ര​ഖ്യാ​പി​ച്ച് ജൂ​ഡ് ആ​ന്ത​ണി

മോ​ഹ​ൻ​ലാ​ലി​നൊ​പ്പം സി​നി​മ പ്ര​ഖ്യാ​പി​ച്ച് സം​വി​ധാ​യ​ക​ൻ ജൂ​ഡ് ആ​ന്ത​ണി ജോ​സ​ഫ്. ത​ന്‍റെ 12 വ​ർ​ഷ​ത്തെ ആ​ഗ്ര​മാ​ണ് സാ​ധ്യ​മാ​യ​തെ​ന്ന് സം​വി​ധാ​യ​ക​ൻ കു​റി​ച്ചു.

മോ​ഹ​ൻ​ലാ​ലി​ന്‍റെ ഔ​ദ്യോ​ഗി​ക പേ​ജി​ലൂ​ടെ​യാ​ണ് പു​തി​യ ചി​ത്ര​ത്തി​ന്‍റെ പ്ര​ഖ്യാ​പ​നം. അ​ടു​ത്ത വ​ർ​ഷ​മാ​കും സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം ആ​രം​ഭി​ക്കു​ക. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ വൈ​കാ​തെ പു​റ​ത്തു​വി​ടു​മെ​ന്ന് മോ​ഹ​ൻ​ലാ​ൽ അ​റി​യി​ച്ചു. ആ​ശി​ർ​വാ​ദ് സി​നി​മാ​സ് ആ​യി​രി​ക്കും ചി​ത്ര​ത്തി​ന്‍റെ നി​ർ​മാ​ണം എ​ന്നാ​ണ് സൂ​ച​ന.

‘‘അ​ടു​ത്ത വ​ർ​ഷം ജൂ​ഡ് ആ​ന്ത​ണി ജോ​സ​ഫി​നൊ​പ്പം ആ​വേ​ശ​ക​ര​മാ​യ ഒ​രു പു​തി​യ ചി​ത്ര​ത്തി​നാ​യി കൈ​കോ​ർ​ക്കു​ന്ന വി​വ​രം സ​ന്തോ​ഷ​പൂ​ർ​വം അ​റി​യി​ക്കു​ന്നു! കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ഉ​ട​ൻ പ​ങ്കു​വ​യ്ക്കു​ന്ന​താ​ണ്!’’ മോ​ഹ​ൻ​ലാ​ൽ കു​റി​ച്ചു.

മോ​ഹ​ൻ​ലാ​ലി​ന്‍റെ പ്ര​ഖ്യാ​പ​ന​ത്തി​ന് മ​റു​പ​ടി​യു​മാ​യി സം​വി​ധാ​യ​ക​ൻ ജൂ​ഡു​മെ​ത്തി. ‘‘ക​ഴി​ഞ്ഞ 12 വ​ർ​ഷ​മാ​യി ഞാ​ൻ കാ​ത്തി​രു​ന്ന നി​മി​ഷം. ന​ന്ദി ലാ​ലേ​ട്ടാ. ന​ന്ദി ആ​ന്‍റ​ണി ചേ​ട്ടാ. വ​ള​രെ ആ​കാം​ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്നു. ന​ന്ദി ദൈ​വ​മേ,’ എ​ന്നാ​യി​രു​ന്നു ജൂ​ഡി​ന്റെ ക​മ​ന്‍റ്.

മോ​ഹ​ൻ​ലാ​ലി​ന്‍റെ മ​ക​ൾ വി​സ്മ​യ​യെ നാ​യി​ക​യാ​ക്കി ജൂ​ഡ് സം​വി​ധാ​നം ചെ​യ്ത ‘തു​ട​ക്കം’ വി​ജ​യ​ക​ര​മാ​യി തി​യ​റ്റ​റു​ക​ളി​ൽ പ്ര​ദ​ർ​ശ​നം തു​ട​രു​ന്ന​തി​ന് ഇ​ട​യി​ലാ​ണ് ഈ ​പ്ര​ഖ്യാ​പ​നം.

Movies

ചി​രി​ച്ചേ ചി​രി​ച്ചേ....​പു​തി​യ റീ​ലു​മാ​യി അ​ഖി​ല്‍ എ​ൻ​ആ​ർ​ഡി  

പു​തി​യ റീ​ലു​മാ​യെ​ത്തി​യ അ​ഖി​ൽ എ​ൻ​ആ​ർ​ഡി​ക്ക് വ​ൻ പി​ന്തു​ണ​യു​മാ​യി പ്രേ​ക്ഷ​ക​ർ. ഭാ​ര്യ മ​റ്റൊ​രാ​ൾ​ക്കൊ​പ്പം ഒ​ളി​ച്ചോ​ടി​യെ​ന്ന് വാ​ർ​ത്ത​ക​ൾ പ്ര​ച​രി​ച്ച​തി​ന് പി​ന്നാ​ലെ അ​ഖി​ലി​നെ​തി​രെ പ​രി​ഹാ​സ​വ​ർ​ഷ​ങ്ങ​ളാ​യി​രു​ന്നു പി​ന്നീ​ടു​ണ്ടാ​യ​ത്. വ​ലി​യ ച​ർ​ച്ച​ക​ൾ​ക്കാ​ണ് ഇ​ത് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വ​ഴി​യൊ​രു​ക്കി​യ​ത്. പു​തി​യ റീ​ലി​ൽ ‘ചി​രി​ച്ചേ ചി​രി​ച്ചേ’ എ​ന്ന അ​ടി​ക്കു​റി​പ്പ​റാ​ണ് അ​ഖി​ൽ ന​ൽ​കി​യ​ത്.

റീ​ലി​ന്‍റെ ക​മ​ന്‍റ് ബോ​ക്സ് മു​ഴു​വ​ൻ അ​ഖി​ലി​ന് പി​ന്തു​ണ ന​ൽ​കു​ന്ന ക​മ​ന്‍റു​ക​ളു​മാ​യി എ​ത്തി​യി​രി​ക്കു​ക​യാ​ണ് അ​ഖി​ലി​ന്‍റെ ഫോ​ളോ​വേ​ഴ്സും സെ​ലി​ബ്രി​റ്റി​ക​ളും ഉ​ൾ​പ്പെ​ടെ​യു​ള​ള​വ​ർ.

 

Movies

നീ​ങ്ക മ​മ്മൂ​ട്ടി സാ​റാ; വ​ഴി​യ​റി​യാ​തെ വി​ഷ​മി​ച്ചു നി​ന്ന മ​മ്മൂ​ട്ടി​ക്ക് വ​ഴി​കാ​ട്ടി​യാ​യ പാ​ണ്ഡ്യ​ൻ  

ന​ട​ൻ മ​മ്മൂ​ട്ടി​ക്കും സം​ഘ​ത്തി​നും വ​ഴി കാ​ണി​ച്ചു​ന​ൽ​കി​യ പാ​ണ്ഡ്യ​നാ​ണ് ഇ​പ്പോ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലെ താ​രം. വ​ഴി​യ​റി​യാ​തെ വി​ഷ​മി​ച്ചു നി​ന്ന മ​മ്മൂ​ട്ടി​യെ കാ​രൈ​ക്കു​ടി സ്വ​ദേ​ശി പാ​ണ്ഡ്യ​നാ​ണു രാ​ത്രി 10 കി​ലോ​മീ​റ്റ​റോ​ളം വ​ഴി​കാ​ട്ടി​യ​ത്. ഈ ​വീ​ഡി​യോ​യാ​ണ് ഇ​പ്പോ​ൾ വൈ​റ​ൽ.

മ​മ്മൂ​ട്ടി ക​മ്പ​നി നി​ർ​മി​ച്ച് നി​ധീ​ഷ് സ​ഹ​ദേ​വ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന പു​തി​യ ചി​ത്ര​ത്തി​ന്‍റെ ലൊ​ക്കേ​ഷ​നാ​യ കാ​രൈ​ക്കു​ടി​യി​ൽ​നി​ന്നു കേ​ര​ള​ത്തി​ലേ​ക്കു മ​ട​ങ്ങു​മ്പോ​ഴാ​ണു വ​ഴി തെ​റ്റി​യ​ത്.

ഡ്രൈ​വ​ർ ഉ​ണ്ണി, ജോ​ർ​ജ്, ര​മേ​ഷ് പി​ഷാ​ര​ടി, നി​ർ​മാ​താ​വ് ആ​ന്‍റോ ജോ​സ​ഫ് എ​ന്നി​വ​രും കൂ​ടെ​യു​ണ്ടാ​യി​രു​ന്നു. ഇ​തി​നെ​ക്കു​റി​ച്ച് ആ​ന്‍റോ ജോ​സ​ഫാ​ണ് ഒ​രു കു​റി​പ്പ് എ​ഴു​തി ഫേ​സ്ബു​ക്കി​ലി​ട്ട​ത്.

ആ​ന്‍റോ​യു​ടെ കു​റി​പ്പ് വാ​യി​ക്കാം

അ​തി​രു​ക​ട​ന്ന സ്നേ​ഹം....
“നീ​ങ്ക​ൾ മ​മ്മൂ​ട്ടി സാ​റാ? എ​ന്നെ ഫോ​ളോ സൈ ”
​പു​ല​ർ​ച്ചെ മൂ​ന്ന​ര ക​ഴി​ഞ്ഞി​രു​ന്നു. മ​മ്മൂ​ട്ടി ക​മ്പ​നി നി​ർ​മി​ച്ച് നി​ധീ​ഷ് സ​ഹ​ദേ​വ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന പു​തി​യ ചി​ത്ര​ത്തി​ന്‍റെ ലൊ​ക്കേ​ഷ​ൻ കാ​ര​ക്കു​ടി​യി​ൽ നി​ന്നും കേ​ര​ള​ത്തി​ലേ​ക്ക് വ​രി​ക​യാ​യി​രു​ന്നു ഞ​ങ്ങ​ൾ.

ഡ്രൈ​വ​ർ ഉ​ണ്ണി, ജോ​ർ​ജ്, ര​മേ​ഷ് പി​ഷാ​ര​ടി പി​ന്നെ ഞാ​നും. ...തി​രു​പ്പ​ത്തൂ​രി​ൽ ഹൈ​വേ ബ്ലോ​ക്ക്‌ ചെ​യ്തി​രി​ക്കു​ന്നു. ഗൂ​ഗി​ൾ മാ​പ്പ് പ​ല​വ​ട്ടം പ​ല​വ​ഴി​ക​ളി​ലൂ​ടെ ചു​റ്റി​ച്ചു...​ര​ക്ഷ​യി​ല്ല. ഏ​ക​ദേ​ശം ഒ​രു മ​ണി​ക്കൂ​റോ​ളം സ​മ​യം ക​ഴി​ഞ്ഞു.

അ​സ്വ​സ്ഥ​നാ​യി മ​മ്മു​ക്ക പ​റ​ഞ്ഞു “തി​രി​കെ കാ​ര​ക്കു​ടി​യി​ൽ റൂ​മി​ലേ​ക്ക് മ​ട​ങ്ങാം നാ​ളെ രാ​വി​ലെ റോ​ഡ് തു​റ​ക്കു​മാ​യി​രി​ക്കും”​ജോ​ർ​ജ് സ​മ്മ​തം മൂ​ളി. ഉ​ണ്ണി വ​ണ്ടി തി​രി​ച്ചു. പി​ഷാ​ര​ടി​യും ഞാ​നും പ​ര​സ​പ​രം നോ​ക്കി.

നാ​ള​ത്തെ എ​ല്ലാ പ്ലാ​നു​ക​ളും പാ​ളി.​സ​ഹാ​യ​ത്തി​നു വ​ഴി​യി​ൽ മ​റ്റ് യാ​ത്ര​ക്കാ​രോ വാ​ഹ​ന​ങ്ങ​ളോ ഇ​ല്ല. പ​ട്ട​മം​ഗ​ലം എ​ന്ന സ്ഥ​ല​ത്ത് ഒ​രു പെ​ട്രോ​ൾ പ​മ്പ് ക​ണ്ടു. കൊ​തു​കു​വ​ല​യ്ക്കു​ള്ളി​ൽ ഉ​റ​ങ്ങു​ക​യാ​യി​രു​ന്നു ഒ​രു ചെ​റു​പ്പ​ക്കാ​ര​ൻ അ​യാ​ൾ ചി​ല വ​ഴി​ക​ൾ ഒ​ക്കെ പ​റ​യു​ന്നു​ണ്ട്. അ​വ​യി​ൽ പ​ല​തും ഞ​ങ്ങ​ൾ പോ​യ​തും ബ്ലോ​ക്ക്‌ ചെ​യ്യ​പ്പെ​ട്ട​തും ആ​ണ്.

അ​ല്പം ദൂ​രെ ഉ​റ​ങ്ങു​ക​യാ​യി​രു​ന്നു മ​റ്റൊ​രാ​ൾ എ​ത്തി. “നീ​ങ്ക മ​ല​യാ​ളി​ക​ളാ? ”പി​ന്നെ ക​റി​നു​ള്ളി​ലേ​ക്ക് തു​റി​ച്ചു നോ​ക്കി...​മു​ഖ​ത്ത് ആ​വേ​ശ​വും അ​ത്ഭു​ത​വും വ​ന്നു ഉ​റ​ക്ക​ച്ച​ട​വ് പ​മ്പ ക​ട​ന്നു...“​നീ​ങ്ക മ​മ്മൂ​ട്ടി സാ​റാ!!​എ​ന്നെ ഫോ​ളോ സെ​യ്‌....​ഒ​രു ബൈ​ക്കി​ൽ 10 കി​ലോ​മീ​റ്റ​റോ​ളം അ​യാ​ൾ ഞ​ങ്ങ​ൾ​ക്ക് വ​ഴി കാ​ട്ടി (ഗൂ​ഗി​ളി​ന് പോ​ലും അ​റി​യാ​ത്ത വ​ഴി​ക​ൾ )

“അ​പ്പ​ടി​യെ സ്ട്രൈ​റ് കേ​ര​ള”....​അ​യാ​ൾ കൈ ​ചൂ​ണ്ടി.....​ഒ​രു ന​ല്ല മ​നു​ഷ്യ​ൻ അ​യാ​ൾ നാ​ളെ ആ​രോ​ടെ​ങ്കി​ലും ;പു​ല​ർ​ച്ചെ മ​മ്മു​ക്ക​യെ ക​ണ്ടു എ​ന്നും വ​ഴി കാ​ണി​ച്ചു എ​ന്നും പ​റ​ഞ്ഞാ​ൽ ആ​രെ​ങ്കി​ലും വി​ശ്വ​സി​ക്കു​മോ? പി​ഷാ​ര​ടി​യു​ടെ ചോ​ദ്യം...​മ​മ്മു​ക്ക കാ​റി​ൽ നി​ന്നി​റ​ങ്ങി അ​യാ​ളു​ടെ ഫോ​ൺ വാ​ങ്ങി പി​ഷാ​ര​ടി​ക്ക് ന​ൽ​കി....​അ​യാ​ളെ ചേ​ർ​ത്തു പി​ടി​ച്ചു ഉ​ൻ പേ​രെ​ന്ന? ....പാ​ന്ധ്യ​ൻ....​മ​മ്മു​ക്ക​യു​ടെ കെ​യ​ർ & ഷെ​യ​റു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ങ്ങ​ൾ സം​സാ​രി​ക്കാ​ൻ എ​ത്തി​യ പി​ഷാ​ര​ടി പ​റ​ഞ്ഞു...​അ​യാ​ളു​ടെ കെ​യ​ർ ന​മ്മ​ൾ ഷെ​യ​ർ ചെ​യ്യ​ണം ആ​ന്‍റോ ചേ​ട്ടാ PANDYAN -PAN INDIAN ആ​ക​ട്ടെ.

Movies

ഭാ​ര്യ​യും മ​ക്ക​ളു​മു​ള്ള യാ​ഷി​ൽ നി​ന്ന് ഇ​ത് പ്ര​തീ​ക്ഷി​ച്ചി​ല്ല: ടോ​ക്സി​ക്കി​നെ​തി​രെ ന​ടി ഋ​ഷി​ക

ടോ​ക്സി​ക് ചി​ത്ര​ത്തി​ന്‍റെ ട്രെ​യി​ല​ർ റി​ലീ​സാ​യ​തി​നു പി​ന്നാ​ലെ യാ​ഷി​നെ​തി​രെ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി ക​ന്ന​ഡ ന​ടി ഋ​ഷി​ക സിം​ഗ്. ചി​ത്ര​ത്തി​ൽ പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളാ​യി അ​ഞ്ചു സ്ത്രീ​ക​ളു​ണ്ടാ​യി​ട്ടും ഇ​ത്ര ബ​ഹു​മാ​ന​മി​ല്ലാ​തെ​യാ​ണോ സ്ത്രീ​ക​ളെ ചി​ത്രീ​ക​രി​ക്കേ​ണ്ട​തെ​ന്ന് ഋ​തി​ക ചോ​ദി​ച്ചു.

സ്ത്രീ​ക​ളെ ബ​ഹു​മാ​നി​ക്കാ​ൻ ക​ഴി​യി​ല്ലെ​ങ്കി​ൽ യാ​ഷി​നെ ക​ർ‍​ണാ​ട​ക​യി​ൽ നി​ന്നു പു​റ​ത്താ​ക്കു​മെ​ന്ന ന​ടി​യു​ടെ പ​രാ​മ​ർ​ശം യാ​ഷി​ന്‍റെ ആ​രാ​ധ​ക​രെ ചൊ​ടി​പ്പി​ച്ചു.

സോ​ഷ്യ​ൽ മീ​ഡി​യ അ​ക്കൗ​ണ്ടി​ൽ പ​ങ്കു​വ​ച്ച വീ​ഡി​യോ​യി​ലൂ​ടെ​യാ​ണ് ഋ​ഷി​ക ടോ​ക്സി​ക് ട്രെ​യി​ല​റി​നെ​തി​രെ വി​മ​ർ​ശ​ന​മു​ന്ന​യി​ച്ച​ത്.

‘ട്രെ​യി​ല​റി​ലെ പ്ര​ണ​യ​രം​ഗ​ങ്ങ​ളും ഇ​ന്‍റി​മേ​റ്റ് രം​ഗ​ങ്ങ​ളും നി​രാ​ശ​പ്പെ​ടു​ത്തി. വീ​ട്ടി​ൽ ഭാ​ര്യ​യും മ​ക്ക​ളു​മു​ള്ള യാ​ഷി​ൽ നി​ന്നും ഇ​ത്ത​രം ഒ​രു സി​നി​മ പ്ര​തീ​ക്ഷി​ച്ചി​ല്ല. യാ​ഷി​ൽ നി​ന്നും സ്ത്രീ​ക​ളോ​ട് വ​ലി​യ ബ​ഹു​മാ​ന​മാ​ണ് പ്ര​തീ​ക്ഷി​ച്ച​ത്.

ട്രെ​യി​ല​റി​ലെ രം​ഗ​ങ്ങ​ളെ ഒ​രു കാ​ര​ണ​വ​ശാ​ലും അം​ഗീ​ക​രി​ക്കാ​ൻ ക​ഴി​യി​ല്ല. വ​ള​രെ ക​രു​ത്ത​നാ​യ ക​ഥാ​പാ​ത്ര​മാ​യി യാ​ഷ് എ​ത്തു​മ്പോ​ൾ എ​ന്തു​കൊ​ണ്ടാ​ണ് അ​ഞ്ചി​ലേ​റെ സ്ത്രീ ​ക​ഥാ​പാ​ത്ര​ങ്ങ​ളു​ള്ള സി​നി​മ​യി​ൽ സ്ത്രീ​ക​ളെ ഇ​ത്ത​ര​ത്തി​ൽ ചി​ത്രീ​ക​രി​ച്ച​ത്?.’ ഋ​ഷി​ക പ​റ​ഞ്ഞു.

ക​ർ​ണാ​ട​ക​യി‍​ൽ ജ​നി​ച്ചു വ​ള​ർ​ന്ന​യാ​ളാ​ണ് താ​നെ​ന്നും താ​നും ന​ടി​യാ​ണെ​ന്നും എ​ന്നി​ട്ടും എ​നി​ക്ക് ഈ ​ട്രെ​യി​ല​റി​നെ​തി​രെ സം​സാ​രി​ക്കാ​തി​രി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നും അ​വ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

ചി​ത്ര​ത്തി​ന്‍റെ സം​വി​ധാ​യി​ക ക​ർ​ണാ​ട​ക സ്വ​ദേ​ശി​യ​ല്ലാ​ത്ത​തി​നാ​ല്‍ അ​വ​ർ​ക്ക് ക​ർ​ണാ​ട​ക​യു​ടെ സം​സ്കാ​രം അ​റി​യി​ല്ല, പ​ക്ഷേ യാ​ഷി​ന് അ​ത് അ​റി​യി​ല്ലേ എ​ന്നും അ​വ​ർ ചോ​ദി​ച്ചു.

സ്ത്രീ​ക​ള ബ​ഹു​മാ​നി​ക്കാ​ൻ സാ​ധി​ക്കാ​ത്ത​വ​ർ ക​ർ​ണാ​ട​ക വി​ട്ടു​പോ​കു​ന്ന​താ​ണ് ന​ല്ല​തെ​ന്നും ഋ​ഷി​ക പ​റ​ഞ്ഞു. വീ​ഡി​യോ​യു​ടെ അ​വ​സാ​നം ‘ഐ​ആം ടോ​ക്സി​ക്’ എ​ന്ന് ആ​വ​ർ​ത്തി​ച്ചു പ​റ​ഞ്ഞാ​ണ് വീ​ഡി​യോ അ​വ​സാ​നി​പ്പി​ക്കു​ന്ന​ത്.

ഋ​ഷി​ക​യു​ടെ വി​ഡി​യോ പു​റ​ത്തു​വ​ന്ന​തി​നു പി​ന്നാ​ലെ യാ​ഷി​ന്‍റെ ആ​രാ​ധ​ക​ർ ന​ടി​ക്കെ​തി​രെ തി​രി​ഞ്ഞു.

സി​നി​മ​യു​ടെ കാ​സ്റ്റ് മു​ഴു​വ​ൻ യാ​ഷി​നെ പ്ര​ശം​സി​ച്ച് സം​സാ​രി​ച്ച​പ്പോ​ൾ  ഋ​ഷി​ക​യ്ക്ക് മാ​ത്ര​മെ​ന്താ​ണ് യാ​ഷി​നോ​ട് പ്ര​ശ്ന​മെ​ന്നും ആ​രാ​ധ​ക​ർ ചോ​ദി​ക്കു​ന്നു. ഋ​ഷി​ക​യു​ടെ പ​ഴ​യ സി​നി​മാ​രം​ഗ​ങ്ങ​ളും ഫോ​ട്ടോ​ക​ളും കാ​ണി​ച്ച് എ​ന്തി​നാ​ണ് ഇ​ര​ട്ട​താ​പ്പെ​ന്നും ആ​രാ​ധ​ക​ർ ചോ​ദി​ച്ചു. ക​ന്ന​ഡ​യി​ലെ പ്ര​മു​ഖ ച​ല​ച്ചി​ത്ര പ്ര​വ​ർ​ത്ത​ക​ൻ രാ​ജേ​ന്ദ്ര സിം​ഗ് ബാ​ബു​വി​ന്‍റെ മ​ക​ളാ​ണ് ന​ടി​കൂ​ടി​യാ​യ ഋ​ഷി​കാ സിം​ഗ്.

Movies

12 വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ൻ​പ് ഈ ​മ​നു​ഷ്യ​ൻ എ​ന്നോ​ടി​ത് പ​റ​ഞ്ഞ​താ​ണ്; നി​വി​ൻ പോ​ളി​യു​ടെ വാ​ക്കു​ക​ൾ പ​ങ്കു​വ​ച്ച് അ​നു​പ​മ

സ്വ​ന്തം സ്വ​പ്ന​ങ്ങ​ളി​ലേ​ക്ക് ധൈ​ര്യ​ത്തോ​ടെ മു​ന്നേ​റാ​ൻ പ്ര​ചോ​ദ​നം ന​ൽ​കി​യ ന​ട​ൻ നി​വി​ൻ പോ​ളി​യു​ടെ വാ​ക്കു​ക​ൾ പ​ങ്കു​വ​ച്ച് ന​ടി അ​നു​പ​മ പ​ര​മേ​ശ്വ​ര​ൻ. ‘ഈ ​മ​നു​ഷ്യ​ൻ 12 വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ൻ​പ് എ​ന്നോ​ടി​ത് പ​റ​ഞ്ഞി​ട്ടു​ണ്ട്,’ എ​ന്ന വൈ​കാ​രി​ക​മാ​യ കു​റി​പ്പോ​ടെ​യാ​ണ് അ​നു​പ​മ നി​വി​ന്‍റെ പ്ര​സം​ഗം ഷെ​യ​ർ ചെ​യ്ത​ത്.

ത​ങ്ങ​ൾ അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന ത​ട​സ്സ​ങ്ങ​ളെ​ക്കു​റി​ച്ചും അ​ത് മ​റി​ക​ട​ക്കേ​ണ്ട​തി​നെ​ക്കു​റി​ച്ചും നി​വി​ൻ പോ​ളി പ​റ​ഞ്ഞ​ത് ഇ​ങ്ങ​നെ​യാ​ണ്:

‘‘ഞാ​ൻ മ​ന​സി​ലാ​ക്കി​യി​ട്ടു​ള്ള ഒ​രു കാ​ര്യ​മാ​ണ് എ​പ്പോ​ഴും അ​റി​ഞ്ഞോ അ​റി​യാ​തെ​യോ ഭ​യ​ങ്ക​ര റെ​സ്ട്രി​ഷ​ൻ​സ് ഫേ​സ് ചെ​യ്യു​ന്ന​വ​രാ​ണ് ന​മ്മ​ൾ. അ​ത് ചെ​യ്യ​രു​ത്, ഇ​ത് ചെ​യ്യ​രു​ത്, അ​വി​ടെ പോ​കാ​ൻ പാ​ടി​ല്ല, ഇ​വി​ടെ പോ​കാ​ൻ പാ​ടി​ല്ല, നേ​ര​ത്തെ വീ​ട്ടി​ൽ ക​യ​റ​ണം എ​ന്നൊ​ക്കെ പ​റ​യു​ന്ന​ത്. 

പ​ക്ഷേ ഞാ​ൻ വ​ള​രെ ആ​ത്മാ​ർ​ത്ഥ​മാ​യി എ​ന്‍റെ മ​ന​സി​ൽ നി​ന്ന് പ​റ​യ​ട്ടെ, നി​ങ്ങ​ൾ​ക്ക് ഓ​ടി​യെ​ത്താ​ൻ പ​റ്റാ​ത്ത ഒ​രു അ​ക​ല​വു​മി​ല്ല, നി​ങ്ങ​ൾ​ക്ക് എ​ത്തി​പ്പെ​ടാ​ൻ പ​റ്റാ​ത്ത ഒ​രു ഉ​യ​ര​വു​മി​ല്ല, ചാ​ടി​ക്ക​ട​ക്കാ​ൻ പ​റ്റാ​ത്ത ഒ​രു ഹ​ർ​ഡി​ൽ​സും ഇ​ല്ല. നി​ങ്ങ​ൾ നി​ങ്ങ​ളു​ടെ ജീ​വി​തം ആ​സ്വ​ദി​ക്കു​ക, സ​മാ​ധാ​ന​ത്തി​നു വേ​ണ്ടി പ​രി​ശ്ര​മി​ക്കു​ക, നി​ങ്ങ​ളു​ടെ ആ​ഗ്ര​ഹ​ങ്ങ​ൾ​ക്കും സ്വ​പ്ന​ത്തി​നും വേ​ണ്ടി ജോ​ലി ചെ​യ്യു​ക. ധൈ​ര്യ​ത്തോ​ടെ മു​ന്നോ​ട്ട് പോ​വു​ക, ആ​രും ഒ​ന്നും നി​ങ്ങ​ളെ ചെ​യ്യി​ല്ല.’’

പ്രേ​മം എ​ന്ന നി​വി​ൻ പോ​ളി ചി​ത്ര​ത്തി​ലൂ​ടെ അ​ര​ങ്ങേ​റി ഇ​ന്ന് തെ​ലു​ങ്കി​ലും ത​മി​ഴി​ലും മ​ല​യാ​ള​ത്തി​ലു​മാ​യി തി​ള​ങ്ങി​നി​ൽ​ക്കു​ന്ന താ​ര​മാ​ണ് അ​നു​പ​മ.

ക​രി​യ​റി​ന്‍റെ തു​ട​ക്ക​കാ​ല​ത്ത് നി​വി​ൻ ന​ൽ​കി​യ ഈ ​വ​ലി​യ പി​ന്തു​ണ​യും ആ​ത്മ​വി​ശ്വാ​സ​വും ത​നി​ക്ക് എ​ത്ര​ത്തോ​ളം പ്രി​യ​പ്പെ​ട്ട​താ​യി​രു​ന്നു എ​ന്ന് വ്യ​ക്ത​മാ​ക്കു​ന്ന​താ​ണ് അ​നു​പ​മ​യു​ടെ ഈ ​കു​റി​പ്പ്.

Movies

ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ ഒ​രു പോ​സ്റ്റ് ഇ​ട​ണ​മെ​ങ്കി​ൽ പോ​ലും അ​നു​വാ​ദം ചോ​ദി​ക്ക​ണ​മാ​യി​രു​ന്നു: ഞെ​ട്ടി​ച്ച് അ​നു​പ​മ​യു​ടെ വെ​ളി​പ്പെ​ടു​ത്ത​ൽ  

പ്ര​ണ​യ​ബ​ന്ധ​ത്തി​ൽ നി​ന്നും പു​റ​ത്തു​ക​ട​ന്ന​തി​നെ​ക്കു​റി​ച്ചും അ​ത് ത​ന്‍റെ ജീ​വി​ത​ത്തി​ൽ വ​രു​ത്തി​യ പ്ര​ശ്ന​ങ്ങ​ളെ​ക്കു​റി​ച്ചും തു​റ​ന്നു പ​റ​ഞ്ഞ് ന​ടി അ​നു​പ​മ പ​ര​മേ​ശ്വ​ൻ.

ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ ഒ​രു പോ​സ്റ്റ് ഇ​ട​ണ​മെ​ങ്കി​ൽ പോ​ലും അ​യാ​ളോ​ട് അ​നു​വാ​ദം ചോ​ദി​ക്ക​ണ​മാ​യി​രു​ന്നു​വെ​ന്നും ആ​ദ്യ​മൊ​ക്കെ സ്നേ​ഹ​ത്തി​ന്‍റെ പു​റ​ത്താ​ണി​തൊ​ന്നെ​ക്കെ തോ​ന്നി​യെ​ന്നും പി​ന്നീ​ടാ​ണ് ഇ​ത് നാ​ർ​സി​സി​സ്റ്റി​ക് അ​ബ്യൂ​സി​ന് ഇ​ര​യാ​യ​ത് ആ​ണെ​ന്ന് മ​ന​സി​ലാ​യ​തെ​ന്നും അ​നു​പ​മ പ​റ​ഞ്ഞു. ധ​ന്യ വ​ർ​മ​യ്ക്ക് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് താ​രം ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്.

അ​നു​പ​മ പ​ര​മേ​ശ്വ​ര​ന്‍റെ വാ​ക്കു​ക​ൾ:

“ആ ​പോ​സ്റ്റ് വ​ന്നി​ട്ട് ഒ​രു​മാ​സ​ത്തോ​ള​മാ​യി. എ​ന്‍റെ പോ​സ്റ്റ് വാ​യി​ച്ചി​ട്ട് ര​ണ്ട് ത​ര​ത്തി​ലാ​ണ് ആ​ളു​ക​ള്‍ പ്ര​തി​ക​രി​ച്ച​ത്. ഞാ​ന്‍ ഹീ​ൽ ആ​കു​ന്ന​തി​ല്‍ സ​ന്തോ​ഷി​ക്കു​ന്ന വി​ഭാ​ഗ​മാ​യി​രു​ന്നു ഒ​ന്ന്. അ​തി​ല്‍ നി​ന്നും തി​രി​ച്ച് പ്ര​തി​ക​രി​ക്കു​ന്ന ആ​ളു​ക​ളു​മു​ണ്ടാ​യി​രു​ന്നു. അ​ത് ഒ​രു രാ​ത്രി കൊ​ണ്ട് സം​ഭ​വി​ച്ച പോ​സ്റ്റ​ല്ല.

അ​തി​ന് പി​ന്നി​ല്‍ ഒ​രു​പാ​ട് കാ​ര്യ​ങ്ങ​ളു​ണ്ട്. അ​തൊ​ന്നും ആ​ളു​ക​ള്‍ കാ​ണു​ന്നി​ല്ല. ആ ​കു​ട്ടി​യു​ടെ ജീ​വി​ത​ത്തി​ൽ എ​ന്തോ അ​ബ​ദ്ധം പ​റ്റി, കു​റ​ച്ച് ചി​ത്ര​ങ്ങ​ൾ എ​ടു​ത്തു, ഒ​രു വി​ഡി​യോ ചെ​യ്തു, ക്യാ​പ്ഷ​ൻ ഇ​ട്ടു എ​ന്നാ​ണ് ചി​ല​ർ ക​രു​തു​ന്ന​ത്.

എ​ന്നാ​ൽ ര​ണ്ട് വ​ർ​ഷ​ത്തെ ശാ​രീ​രി​ക​വും മാ​ന​സി​ക​വു​മാ​യ ത​ക​ർ​ച്ച ആ ​ഒ​രൊ​റ്റ പോ​സ്റ്റി​ന് പി​ന്നി​ലു​ണ്ട്. വെ​റു​തെ എ​ന്തെ​ങ്കി​ലും ചി​ത്ര​ങ്ങ​ൾ പ​ങ്കു​വ​യ്ക്കാ​ൻ ഞാ​ൻ ആ​ഗ്ര​ഹി​ച്ചി​ല്ല. കു​റ​ച്ചു​കാ​ലം സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ നി​ന്ന് വി​ട്ടു​നി​ൽ​ക്കാ​ൻ ഞാ​ൻ ശ്ര​ദ്ധി​ച്ചു. ഞാ​ൻ പൂ​ർ​ണ​മാ​യി ഭേ​ദ​പ്പെ​ട്ട് സ​ജ്ജ​യാ​കു​മ്പോ​ൾ മാ​ത്രം കാ​ര്യ​ങ്ങ​ൾ പ​ങ്കു​വ​യ്ക്ക​ണം എ​ന്ന​താ​യി​രു​ന്നു എ​ന്‍റെ തീ​രു​മാ​നം. ‌‌

സ്വ​യം തി​രി​ച്ച​റി​ഞ്ഞ്, മു​റി​വു​ക​ൾ ഉ​ണ​ക്കാ​ൻ സ്വ​ന്ത​മാ​യി സ​മ​യ​മെ​ടു​ത്ത്, ശേ​ഷം വ​ള​രെ പ്ര​ധാ​ന​പ്പെ​ട്ട ഒ​രു വി​ഷ​യ​ത്തി​ൽ ശ​ബ്ദ​മു​യ​ർ​ത്തി​യ ഒ​രു പെ​ൺ​കു​ട്ടി​യു​ടെ യാ​ത്ര​യാ​ണ​ത്.  അ​ടി​സ്ഥാ​ന​പ​ര​മാ​യി അ​ത് തി​രി​ച്ച​റി​വാ​ണ്. 

ഞാ​ൻ ര​ണ്ട് വ​ർ​ഷ​ത്തോ​ളം നാ​ർ​സി​സി​സ്റ്റി​ക് അ​ബ്യൂ​സി​ന് (Narcissistic abuse) ഇ​ര​യാ​യി​ട്ടു​ണ്ട്.. അ​ങ്ങ​നെ പ​റ​യു​മ്പോ​ള്‍ ത​ന്നെ അ​തി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന പ​ല ഘ​ട്ട​ത്തി​ലു​ള്ള ആ​ളു​ക​ളെ എ​നി​ക്ക് സ​ങ്ക​ല്‍​പ്പി​ക്കാ​നാ​വും. ആ​ദ്യ വി​ഭാ​ഗം ഞാ​നു​ൾ​പ്പെ​ടു​ന്ന ആ​ളു​ക​ളാ​ണ്. നാ​ര്‍​സി​സി​സ്റ്റി​ക് അ​ബ്യൂ​സി​നെ പ​റ്റി മ​ഡോ​ണ സം​സാ​രി​ക്കു​ന്ന ഒ​രു വീ‍‍​ഡി​യോ ഞാ​ന്‍ ക​ണ്ടി​രു​ന്നു. അ​ത് ക​ണ്ടി​ട്ട് ഞാ​ന്‍ വി​റ​യ്ക്കു​ക​യാ​യി​രു​ന്നു.

ആ​ദ്യ​ത്തെ വി​ഭാ​ഗം എ​ന്നെ പോ​ലെ​യു​ള്ള​വ​രാ​ണ്, നാ​ര്‍​സി​സി​സ്റ്റി​ക് അ​ബ്യൂ​സി​ലൂ​ടെ ക​ട​ന്നു​പോ​യ​വ​ര്‍. ​ട്രോ​മ ബോ​ണ്ടി​ങ്ങി​ല്‍​പെ​ട്ട​വ​ര്‍. അ​വ​ർ​ക്ക് ചു​റ്റു​മു​ള്ള കു​ടും​ബ​ത്തി​നും ആ​ളു​ക​ൾ​ക്കും അ​റി​യാം ആ ​വ്യ​ക്തി ഇ​തി​ൽ​പെ​ട്ടു കി​ട​ക്കു​ക​യാ​ണെ​ന്ന്.

ര​ണ്ടാ​മ​ത്തെ വി​ഭാ​ഗം ആ​ളു​ക​ള്‍​ക്ക് നാ​ര്‍​സി​സി​സ്റ്റി​ക് അ​ബ്യൂ​സ് എ​ന്താ​ണെ​ന്ന് അ​റി​യാ​ത്ത​വ​രാ​യി​രി​ക്കും. അ​ങ്ങ​നെ ഒ​രാ​ളാ​യി​രു​ന്നു, ര​ണ്ട് വ​ര്‍​ഷം മു​ന്‍​പു​ള്ള ഞാ​ന്‍. മൂ​ന്നാ​മ​ത്തെ വി​ഭാ​ഗ​ത്തോ​ടാ​ണ് എ​നി​ക്ക് പ്ര​ധാ​ന​മാ​യും സം​സാ​രി​ക്കാ​നു​ള്ള​ത്. അ​വ​രൊ​രു നാ​ര്‍​സി​സി​സ്റ്റി​ക്ക് റി​ലേ​ഷ​ന്‍​ഷി​പ്പി​ലാ​യി​രി​ക്കും, പ​ക്ഷേ അ​ത് തി​രി​ച്ച​റി​യു​ന്നു​ണ്ടാ​വി​ല്ല.

അ​വ​ര്‍ ഒ​ന്നെ​ങ്കി​ല്‍ ബ്രേ​ക്ക് അ​പ്പാ​വും, ചി​ല​പ്പോ​ള്‍ സ്വ​യം ത​ക​ര്‍​ന്നു​പോ​വും, അ​ല്ലെ​ങ്കി​ല്‍ ആ​ത്മ​ഹ​ത്യ ചെ​യ്യും. അ​ന്ന് ആ ​മ​ഞ്ഞ ഉ​ടു​പ്പു​ള്ള എ​ന്‍റെ ചി​ത്ര​ത്തി​ന് പ​ക​രം മ​റ്റൊ​രു ചി​ത്രം വ​ച്ച് ‘റെ​സ്റ്റ് ഇ​ന്‍ പീ​സ് അ​നു​പ​മ, അ​വ​ള്‍ ആ​ത്മ​ഹ​ത്യ ചെ​യ്തു’ എ​ന്നാ​യി​രു​ന്നെ​ങ്കി​ല്‍ എ​നി​ക്ക് ഒ​രു​പാ​ട് സ്നേ​ഹം ല​ഭി​ച്ചി​രു​ന്നേ​നെ. അ​തി​നെ​ക്കു​റി​ച്ച് ഒ​രു​പാ​ട് ച​ർ​ച്ച​ക​ൾ ന​ട​ന്നേ​നെ, ബോ​യ്കോ​ട്ട്  ആ​ഹ്വാ​നം ന​ട​ന്നേ​നെ! പ​ക്ഷേ ആ ​സ​മ​യം ഞാ​ൻ ഹീ​ൽ ചെ​യ്യാ​ൻ ആ​ഗ്ര​ഹി​ച്ചു. അ​തു​കൊ​ണ്ടാ​ണ് അ​ങ്ങ​നെ​യൊ​രു പോ​സ്റ്റ് ഇ​ട്ട​ത്. 

ആ ​പോ​സ്റ്റി​നു​ണ്ടാ​യ പ്ര​തി​ക​ര​ണ​ങ്ങ​ളാ​ണ് ഇ​ങ്ങ​നെ​യൊ​രു വി​ഷ​യ​ത്തി​ൽ തു​റ​ന്നു സം​സാ​രി​ക്കേ​ണ്ട​തി​ന്‍റെ പ്രാ​ധാ​ന്യം എ​നി​ക്ക് മ​ന​സി​ലാ​ക്കി ത​ന്ന​ത്. ‘ഇ​ത് ശ്ര​ദ്ധ പി​ടി​ച്ചു​പ​റ്റാ​നു​ള്ള ശ്ര​മ​മാ​ണ്’ എ​ന്ന് ചി​ല​ർ പ​റ​ഞ്ഞു. അ​ത് എ​ന്നെ ചി​ന്തി​പ്പി​ച്ചു. നി​ങ്ങ​ൾ​ക്ക് ചു​റ്റും എ​ന്തോ തെ​റ്റ് സം​ഭ​വി​ക്കു​ന്നു​ണ്ട്, എ​ന്നാ​ൽ അ​ത് മ​ന​സി​ലാ​ക്കാ​ൻ സാ​ധി​ക്കു​ന്നി​ല്ല. ഒ​ടു​വി​ൽ പ്ര​പ​ഞ്ചം നി​ങ്ങ​ളെ നി​ർ​ബ​ന്ധ​പൂ​ർ​വം യാ​ഥാ​ർ​ഥ്യം കാ​ണി​പ്പി​ച്ചു ത​രു​ന്ന ഒ​രു മോ​ശം സാ​ഹ​ച​ര്യം ഉ​ണ്ടാ​ക്കും.

ആ ​നി​മി​ഷ​ത്തി​ൽ നി​ങ്ങ​ളു​ടെ ചി​ന്താ​ഗ​തി മാ​റി​മ​റി​യും. എ​ന്താ​ണ് ത​നി​ക്ക് സം​ഭ​വി​ച്ച​തെ​ന്ന് അ​റി​യാ​ൻ നി​ങ്ങ​ൾ ആ​ഗ്ര​ഹി​ക്കും. ആ ​മാ​റ്റ​ത്തി​ന്‍റെ നി​മി​ഷം വ​ള​രെ വേ​ഗ​ത്തി​ൽ എ​ന്‍റെ ജീ​വി​ത​ത്തി​ൽ വ​ന്നു. അ​തി​ൽ എ​നി​ക്കു സ​ന്തോ​ഷ​മു​ണ്ട്. വീ​ട്ടു​കാ​ർ, പ്രി​യ​പ്പെ​ട്ട സു​ഹൃ​ത്തു​ക്ക​ൾ, എ​ന്‍റെ കൂ​ടെ​യു​ള്ള സ്റ്റാ​ഫു​ക​ൾ എ​ന്നി​വ​ർ​ക്കെ​ല്ലാം തു​ട​ക്കം മു​ത​ലേ ഈ ​ബ​ന്ധം ശ​രി​യ​ല്ലെ​ന്ന് അ​റി​യാ​മാ​യി​രു​ന്നു.

കാ​ര​ണം എ​ന്‍റെ സ്വ​ഭാ​വ​ത്തി​ൽ ഉ​ണ്ടാ​കു​ന്ന മാ​റ്റ​ങ്ങ​ൾ അ​വ​ർ കാ​ണു​ന്നു​ണ്ടാ​യി​രു​ന്നു. ഞാ​ൻ ചു​രു​ങ്ങി​പ്പോ​കു​ന്ന​ത് അ​വ​ർ ക​ണ്ടു. ഒ​രു ആ​രോ​ഗ്യ​ക​ര​മാ​യ ബ​ന്ധ​ത്തി​ൽ നി​ങ്ങ​ൾ വ​ള​രു​ക​യും സ​ന്തോ​ഷി​ക്കു​ക​യും ചെ​യ്യും.

എ​ന്നാ​ൽ നാ​ർ​സി​സി​സ്റ്റി​ക് അ​ബ്യൂ​സ് വ​ള​രെ നി​ശ​ബ്ദ​മാ​ണ്. അ​ത് വ​ലി​യ ബ​ഹ​ള​ത്തോ​ടെ​യ​ല്ല തു​ട​ങ്ങു​ന്ന​ത്. നാ​ർ​സി​സി​സ​ത്തെ​ക്കു​റി​ച്ച് പ​ല തെ​റ്റി​ദ്ധാ​ര​ണ​ക​ളു​മു​ണ്ട്. നാ​ർ​സി​സി​സ്റ്റു​ക​ൾ സ്വ​യം അ​മി​ത​മാ​യി സ്നേ​ഹി​ക്കു​ന്ന​വ​രാ​ണെ​ന്ന് ആ​ളു​ക​ൾ ക​രു​തു​ന്നു. എ​ന്നാ​ൽ യാ​ഥാ​ർ​ഥ്യ​ത്തി​ൽ അ​വ​ർ സ്വ​യം വെ​റു​ക്കു​ന്ന​വ​രാ​ണ്. നി​ങ്ങ​ൾ കാ​ണു​ന്ന ഏ​റ്റ​വും വ​ലി​യ അ​പ​ക​ർ​ഷ​താ​ബോ​ധ​മു​ള്ള​വ​രും സ്വാ​ഭി​മാ​നം ഇ​ല്ലാ​ത്ത​വ​രു​മാ​ണ് അ​വ​ർ. ഒ​രു ശൂ​ന്യ​മാ​യ പാ​ത്രം പോ​ലെ​യാ​ണ​വ​ർ.

അ​തു​കൊ​ണ്ടു ത​ന്നെ അ​വ​ർ​ക്ക് മ​റ്റു​ള്ള​വ​രു​ടെ മേ​ൽ നി​യ​ന്ത്ര​ണം വേ​ണം. ത​ങ്ങ​ളെ​ക്കു​റി​ച്ച് എ​പ്പോ​ഴും പ്ര​ശം​സ​ക​ളും അം​ഗീ​കാ​ര​ങ്ങ​ളും ആ​വ​ശ്യ​മാ​ണ്. അ​വ​ർ ശ്ര​ദ്ധ ആ​ക​ർ​ഷി​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​രാ​ണ്. അ​തി​ജീ​വ​ന​ത്തി​ന് അ​വ​ർ​ക്ക് പ്ര​ശം​സ​ക​ൾ അ​ത്യാ​വ​ശ്യ​മാ​ണ്.

അ​ങ്ങ​നെ​യി​രി​ക്കെ അ​വ​ർ ത​ങ്ങ​ൾ​ക്ക് നേ​രെ വി​പ​രീ​ത​മാ​യ ഒ​രു പെ​ൺ​കു​ട്ടി​യെ ക​ണ്ടെ​ത്തും. ന​ല്ല ആ​ത്മ​വി​ശ്വാ​സ​മു​ള്ള, സ്വ​ത​ന്ത്ര​യാ​യ, സു​ര​ക്ഷി​ത​ത്വം അ​നു​ഭ​വി​ക്കു​ന്ന ഒ​രാ​ളെ അ​വ​ർ ല​ക്ഷ്യം വ​യ്ക്കും. അ​വ​രെ നി​രീ​ക്ഷി​ച്ച്, അ​വ​രു​ടെ പ്ര​തി​ബിം​ബം പോ​ലെ അ​ഭി​ന​യി​ച്ച്, വൈ​കാ​രി​ക​മാ​യി വ​ല​യി​ലാ​ക്കും. ‌

പു​റ​ത്തി​റ​ങ്ങി​യാ​ൽ അ​വ​ർ മി​ക​ച്ച അ​ഭി​നേ​താ​ക്ക​ളാ​ണ്. ഏ​റ്റ​വും ആ​ക​ർ​ഷ​ക​മാ​യ, സൗ​മ്യ​മാ​യ, ശാ​ന്ത​മാ​യ, പ്ര​ഭാ​വ​മു​ള്ള വ്യ​ക്തി​യാ​യി​രി​ക്കും അ​വ​ർ പു​റ​ത്ത്.  തു​ട​ക്ക​ത്തി​ൽ അ​വ​ർ ആ ​ന​ല്ല രൂ​പം നി​ങ്ങ​ൾ​ക്ക് കാ​ണി​ച്ചു ത​രി​ക​യും നി​ങ്ങ​ളു​ടെ ബ​ല​ഹീ​ന​ത​ക​ൾ മ​ന​സ്സി​ലാ​ക്കു​ക​യും ചെ​യ്യും. സാ​ധാ​ര​ണ​യാ​യി അ​മി​ത ദ​യ​യു​ള്ള ആ​ളു​ക​ളെ​യാ​ണ് അ​വ​ർ ല​ക്ഷ്യ​മി​ടു​ന്ന​ത്. ഞാ​ൻ ഒ​രു എം​പാ​ത്ത് ആ​ണ്.

അ​വ​ർ അ​വ​രു​ടെ പ​ഴ​യ സ​ങ്ക​ട​ങ്ങ​ളും അ​നു​ഭ​വ​ങ്ങ​ളും ന​മ്മ​ളോ​ട് തു​റ​ന്നു​പ​റ​യാ​ൻ തു​ട​ങ്ങും. അ​പ്പോ​ൾ ന​മ്മ​ൾ അ​നു​ക​മ്പ തോ​ന്നി ന​മ്മു​ടെ കാ​ര്യ​ങ്ങ​ളും സം​സാ​രി​ക്കും. ഇ​ത് കേ​ൾ​ക്കു​ന്ന ന​മു​ക്ക്, ഇ​താ​ണ് ന​മ്മു​ടെ ആ​ത്മ​ബ​ന്ധ​മു​ള്ള പ​ങ്കാ​ളി എ​ന്ന് തോ​ന്നി​ത്തു​ട​ങ്ങും.

ആ ​അ​ഭി​ന​യം അ​ത്ര​യും വി​ശ്വ​സ​നീ​യ​മാ​യി​രി​ക്കും. ഈ ​ഘ​ട്ട​ത്തെ​യാ​ണ് 'ല​വ് ബോം​ബിം​ഗ്' എ​ന്ന് വി​ളി​ക്കു​ന്ന​ത്. അ​ത് വേ​ർ​തി​രി​ച്ച​റി​യാ​ൻ ക​ഴി​യി​ല്ല. ര​ണ്ട് വ​ർ​ഷ​ത്തെ ബ​ന്ധ​ത്തി​ൽ, വ​ള​രെ സാ​വ​ധാ​ന​ത്തി​ലാ​ണ് അ​വ​ർ നി​യ​ന്ത്ര​ണം ഏ​റ്റെ​ടു​ക്കു​ന്ന​ത്. എ​ന്തോ തെ​റ്റ് സം​ഭ​വി​ക്കു​ന്നു​ണ്ടെ​ന്ന് നി​ങ്ങ​ൾ​ക്ക് തോ​ന്നു​മെ​ങ്കി​ലും മ​ന​സി​ലാ​കി​ല്ല. 

ഉ​ദാ​ഹ​ര​ണ​ത്തി​ന്, നി​ങ്ങ​ൾ ദി​വ​സ​വും ജീ​ൻ​സും ടോ​പ്പും ഇ​ടു​ന്ന ആ​ളാ​ണ്. ഒ​രു ദി​വ​സം ചു​രി​ദാ​ർ ഇ​ട്ടു വ​രു​ന്നു. ‘ബേ​ബ്, ചു​രി​ദാ​റി​ൽ നി​ന്നെ കാ​ണാ​ൻ എ​ന്ത് ഭം​ഗി​യാ​ണ്, എ​ന്‍റെ ഭാ​ര്യ​യെ​പ്പോ​ലെ​യു​ണ്ട്’ എ​ന്ന് അ​വ​ൻ പ​റ​യു​മ്പോ​ൾ, അ​വ​ൻ ഒ​രു​പാ​ട് ഇ​ഷ്ട​പ്പെ​ട്ട​തു​കൊ​ണ്ട് അ​ടു​ത്ത​തും വാ​ങ്ങാം എ​ന്ന് നി​ങ്ങ​ൾ ക​രു​തു​ന്നു.

അ​ങ്ങ​നെ ഒ​ന്നി​ൽ നി​ന്ന് പ​ല​താ​കു​ന്നു. "ഇ​ന്ന് ഡൈ​നിം​ഗ് ടേ​ബി​ളി​ൽ ഇ​രു​ന്ന രീ​തി വ​ള​രെ മാ​ന്യ​വും ശാ​ന്ത​വു​മാ​യി​രു​ന്നു" എ​ന്ന് പ​റ​യു​മ്പോ​ൾ, പ​ങ്കാ​ളി​ക്ക് ഇ​ഷ്ട​പ്പെ​ട്ട​തു​കൊ​ണ്ട് നി​ങ്ങ​ൾ സ​ന്തു​ഷ്ട​യാ​കു​ന്നു.‘​ഇ​ന്ന് സ്ലീ​വ്ലെ​സ്സ് ഇ​ട​ണോ, പു​റ​ത്ത് ന​ല്ല ചൂ​ട​ല്ലേ, വേ​റെ​ന്തെ​ങ്കി​ലും ഇ​ട്ടൂ​ടെ?’ എ​ന്ന് ചോ​ദി​ക്കു​മ്പോ​ൾ അ​വ​ൻ അ​ത്ര​യും ക​രു​ത​ലു​ള്ള​തു​കൊ​ണ്ടാ​ണ് എ​ന്ന് ക​രു​തു​ന്നു.

പി​ന്നീ​ട് ഏ​തു വ​സ്ത്രം ധ​രി​ക്ക​ണം എ​ന്ന​തി​ന് അ​വ​ന്‍റെ അ​നു​വാ​ദം വാ​ങ്ങേ​ണ്ട അ​വ​സ്ഥ വ​രു​ന്നു. ഇ​ൻ​സ്റ്റാ​ഗ്രാ​മി​ൽ ചി​ത്രം ഇ​ടു​മ്പോ​ൾ ‘ആ ​ചി​ത്രം അ​നു​യോ​ജ്യ​മാ​ണെ​ന്ന് തോ​ന്നു​ന്നി​ല്ല, അ​ത് ഒ​ഴി​വാ​ക്കൂ’ എ​ന്ന് പ​റ​യു​മ്പോ​ൾ ന​മ്മ​ൾ അ​ത് ഡി​ലീ​റ്റ് ചെ​യ്യു​ന്നു. മ​റ്റു​ള്ള​വ​രു​ടെ ക​മ​ന്‍റു​ക​ൾ​ക്ക് മ​റു​പ​ടി ന​ൽ​കു​മ്പോ​ൾ അ​വ​രോ​ട് കൂ​ടു​ത​ൽ സ്നേ​ഹം കാ​ണി​ക്കു​ന്നു എ​ന്ന് കു​റ്റ​പ്പെ​ടു​ത്തു​ന്നു.

പി​ന്നീ​ട് അ​വ​ന് ചി​ത്ര​ങ്ങ​ൾ അ​യ​ച്ചു ന​ൽ​കി​യ​തി​നു​ശേ​ഷം ചി​ത്രം പോ​സ്റ്റ് ചെ​യ്യാ​ൻ അ​നു​വാ​ദം ല​ഭി​ക്കു​ന്നു. സു​ഹൃ​ദ്ബ​ന്ധ​ങ്ങ​ൾ ഒ​ഴി​വാ​ക്കാ​ൻ ചെ​റി​യ ശി​ക്ഷ​ക​ൾ ത​രു​ന്നു. വ​ഴ​ക്കു​ക​ൾ ഒ​ഴി​വാ​ക്കാ​ൻ ന​മ്മ​ൾ ഓ​രോ കാ​ര്യ​ങ്ങ​ളും ഒ​ഴി​വാ​ക്കാ​ൻ തു​ട​ങ്ങു​ന്നു. അ​നു​പ​മ പ​റ​ഞ്ഞു.

 

Movies

ഇ​രി​ക്ക് മോ​നെ.. നി​ന​ക്കു ഞാ​ൻ മേ​ക്ക​പ്പ് ചെ​യ്യാം: ഷാ​ജോ​ണി​ന് മേ​ക്ക​പ്പി​ട്ട് മോ​ഹ​ൻ​ലാ​ൽ

മോ​ഹ​ൻ​ലാ​ൽ ത​നി​ക്ക് മേ​ക്ക​പ്പി​ട്ടു ത​ന്ന അ​നു​ഭ​വം വെ​ളി​പ്പെ​ടു​ത്തി ക​ലാ​ഭ​വ​ൻ ഷാ​ജോ​ൺ. മോ​ഹ​ൻ​ലാ​ലി​നൊ​പ്പം വി​ദേ​ശ​ത്ത് സ്റ്റേ​ജ് ഷോ​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ പോ​യ​പ്പോ​ഴാ​ണ് ഷാ​ജോ​ണ് ഈ ​അ​സു​ല​ഭ നി​മി​ഷം ല​ഭി​ച്ച​ത്.

ഷോ​യ്ക്ക് പോ​യ​പ്പോ​ൾ മേ​ക്ക​പ്പ് ബാ​ഗ് എ​ടു​ക്കാ​ൻ മ​റ​ന്നു പോ​യ ഷാ​ജോ​ണി​ന് മോ​ഹ​ൻ​ലാ​ൽ ത​ന്നെ നേ​രി​ട്ട് മേ​ക്ക​പ്പ് ചെ​യ്തു കൊ​ടു​ക്കു​ക​യാ​യി​രു​ന്നു.

ഷാ​ജോ​ണി​ന്‍റെ കു​റി​പ്പ് വാ​യി​ക്കാം

‘‘ചി​ല മ​റ​വി​ക​ൾ ചി​ല​പ്പോ​ൾ..

ലാ​ലേ​ട്ട​ന്‍റെ ഒ​പ്പം ഷോ​യ്ക്ക് പോ​യ​പ്പോ​ൾ ഞാ​ൻ എ​ന്‍റെ മേ​ക്ക​പ്പ് ബാ​ഗ് എ​ടു​ക്കാ​ൻ മ​റ​ന്നു.. എ​ന്ത് ചെ​യ്യും എ​ന്നോ​ർ​ത്ത് സ്റ്റേ​ജി​ന്‍റെ ബാ​ക്കി​ൽ നി​ൽ​ക്കു​മ്പോ​ഴാ​ണ് വി​ജീ​ഷി​നെ (ലാ​ലേ​ട്ട​ന്‍റെ പ​ഴ്സ​ന​ൽ അ​സി​സ്റ്റ​ന്‍റ്) കാ​ണു​ന്ന​ത്.. കാ​ര്യം പ​റ​ഞ്ഞു. എ​നി​ക്ക് മേ​ക്ക​പ്പ് ചെ​യ്യാ​നു​ള്ള ഐ​റ്റം​സ് ത​ന്നു ഒ​ന്ന് സ​ഹാ​യി​ക്കാ​മോ ചോ​ദി​ച്ചു..​ലാ​ലേ​ട്ട​ൻ അ​റി​യ​രു​തേ എ​ന്നും ഞാ​ൻ പ​റ​ഞ്ഞു.. കു​റ​ച്ചു ക​ഴി​ഞ്ഞു വി​ജീ​ഷ് വ​ന്നു വി​ളി​ച്ചു.. ഞാ​ൻ ചെ​ല്ലു​മ്പോ​ൾ ലാ​ലേ​ട്ട​ൻ മേ​ക്ക​പ്പ് ചെ​യ്തു​കൊ​ണ്ടി​രി​ക്കു​ന്നു.

‘ഇ​രി​ക്ക് മോ​നെ.. നി​ന​ക്കു ഞാ​ൻ മേ​ക്ക​പ്പ് ചെ​യ്തു ത​രാം’ എ​ന്ന് പ​റ​ഞ്ഞു... ഒ​ന്ന് ഞെ​ട്ടി.. ആ ​ഞെ​ട്ട​ലി​ൽ.. വ​ലി​യ ഭാ​ഗ്യ​മാ​ണ് എ​ന്ന് അ​റി​ഞ്ഞി​ട്ടും ഞാ​ൻ വേ​ണ്ട എ​ന്ന് പ​റ​ഞ്ഞു.. പ​ക്ഷേ ലാ​ലേ​ട്ട​ൻ നി​ർ​ബ​ന്ധി​ച്ചു പി​ടി​ച്ചി​രു​ത്തി എ​നി​ക്ക് മേ​ക്ക​പ്പ് ചെ​യ്തു ത​ന്നു.

ഈ ​സ്നേ​ഹ​ത്തി​ന് ചേ​ർ​ത്ത് നി​ർ​ത്ത​ലി​ന് ദൈ​വ​ത്തി​ന് ഒ​രു​പാ​ട് ന​ന്ദി. സ്വ​പ്നം പോ​ലും കാ​ണാ​ത്ത  കാ​ര്യ​ങ്ങ​ൾ ജീ​വി​ത​ത്തി​ൽ ന​ട​ത്തി ത​രു​ന്ന​തി​ന്. ചി​ല മ​റ​വി​ക​ൾ ചി​ല​പ്പോ​ൾ... ന​മു​ക്ക് ഒ​രി​ക്ക​ലും മ​റ​ക്കാ​ത്ത ഓ​ർ​മ​ക​ൾ ത​രും.’’

Movies

ക​ഴി​ഞ്ഞ ഒ​ൻ​പ​തു വ​ർ​ഷം എ​ന്‍റെ പേ​രി​ൽ ആ ​ന​ല്ല മ​നു​ഷ്യ​നെ​യും ബ​ലി​യാ​ടാ​ക്കി: ദി​ലീ​പ്

ആ​ലു​വ​യി​ലെ അ​ൻ​വ​ർ മെ​മ്മോ​റി​യ​ൽ ആ​ശു​പ​ത്രി​യു​ടെ പ്ര​വ​ർ​ത്ത​നം പു​ന​രാ​രം​ഭി​ച്ച​തി​ൽ ഡോ. ​സി.​എം. ഹൈ​ദ​രാ​ലി​ക്ക് ആ​ശം​സ​ക​ളു​മാ​യി ന​ട​ൻ ദി​ലീ​പ്.

കേ​സി​ന്‍റെ പേ​രി​ൽ ത​ന്നെ ഒ​റ്റ​പ്പെ​ടു​ത്താ​നു​ള്ള ചി​ല പോ​ലീ​സു​കാ​രു​ടെ ശ്ര​മ​ങ്ങ​ൾ​ക്കി​ട​യി​ൽ ഡോ​ക്ട​റെ​യും വേ​ട്ട​യാ​ടു​ക​യാ​യി​രു​ന്നു​വെ​ന്നും ഒ​ടു​വി​ൽ സ​ത്യം ജ​യി​ച്ച​തു​പോ​ലെ​യാ​ണ് ഒ​ൻ​പ​ത് വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷം ആ​ശു​പ​ത്രി ഡോ​ക്ട​റു​ടെ കൈ​ക​ളി​ൽ തി​രി​കെ​യെ​ത്തി​യ​തെ​ന്നും ദി​ലീ​പ് പ​റ​ഞ്ഞു.

ആ​ലു​വ​യി​ൽ പ്ര​വ​ർ​ത്ത​നം പു​ന​രാ​രം​ഭി​ച്ച അ​ൻ​വ​ർ മെ​മ്മോ​റി​യ​ൽ ആ​ശു​പ​ത്രി​യു​ടെ​യും പെ​യി​ൻ ആ​ൻ​ഡ് പാ​ലി​യേ​റ്റീ​വ് കെ​യ​ർ സൊ​സൈ​റ്റി​യു​ടെ​യും ഉ​ദ്ഘാ​ട​ന​ച്ച​ട​ങ്ങി​ൽ സം​സാ​രി​ക്ക​വെ​യാ​ണ് താ​നും ഡോ​ക്ട​റും നേ​രി​ട്ട പ്ര​യാ​സ​ങ്ങ​ളെ​ക്കു​റി​ച്ച് ദി​ലീ​പ് പ​റ​ഞ്ഞ​ത്.

‘‘ഒ​രേ കാ​ല​ഘ​ട്ട​ത്തി​ലാ​ണ് ഞാ​നും ഡോ​ക്ട​റും ജീ​വി​ത​ത്തി​ൽ ഓ​രോ പ്ര​യാ​സ​ക​ര​മാ​യ ഘ​ട്ട​ങ്ങ​ളി​ലൂ​ടെ​യും ക​ട​ന്നു​പോ​യ്ക്കൊ​ണ്ടി​രു​ന്ന​ത്. എ​ന്‍റെ വി​ഷ​യ​ങ്ങ​ളി​ൽ എ​ന്നെ ഒ​റ്റ​പ്പെ​ടു​ത്തി ഒ​രു ദ്വീ​പി​ലെ​ന്ന​പോ​ലെ ആ​ക്കാ​നും, എ​നി​ക്ക് ഒ​രാ​ളു​ടെ പി​ന്തു​ണ​യോ സ​ഹാ​യ​മോ ഇ​ല്ലാ​തി​രി​ക്കാ​നും വേ​ണ്ടി കു​റ​ച്ച് പൊ​ലീ​സു​കാ​ർ ചേ​ർ​ന്ന് പ​ല കാ​ര്യ​ങ്ങ​ളും ചെ​യ്ത് കൂ​ട്ടി​യ​പ്പോ​ൾ, പാ​വം ഡോ​ക്ട​റെ​യും പി​ടി​ച്ച് ബ​ലി​യാ​ടാ​ക്കു​ക​യും വ​ള​രെ മോ​ശ​മാ​യി ചി​ത്രീ​ക​രി​ക്കു​ക​യും ചെ​യ്തു.

എ​ന്‍റെ ചെ​റു​പ്പ​കാ​ലം മു​ത​ൽ, അ​താ​യ​ത് ഓ​ർ​മ​വ​ച്ച കാ​ലം തൊ​ട്ട്, ഏ​ക​ദേ​ശം 50 വ​ർ​ഷ​ത്തി​ലേ​റെ​യാ​യു​ള്ള പ​രി​ച​യ​മു​ണ്ട് ഡോ​ക്ട​റു​മാ​യി.  ഞാ​ൻ ക​ണ്ടി​ട്ടു​ള്ള ഡോ​ക്ട​ർ എ​ന്ന് പ​റ​യു​ന്ന​ത് സി.​എം. ഹൈ​ദ​രാ​ലി ഡോ​ക്ട​റാ​ണ്. ഇ​വി​ടെ​യി​രി​ക്കു​ന്ന കു​റേ​പേ​ർ​ക്കൊ​ക്കെ അ​റി​യാം, അ​ന്ന് ചെ​റി​യൊ​രു വീ​ട്ടി​ലാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​ദ്യ​ത്തെ ക്ലി​നി​ക്.

അ​തി​നു​ശേ​ഷം ഡോ​ക്ട​റു​ടെ ക​ഠി​ന​പ്ര​യ​ത്നം കൊ​ണ്ടാ​ണ് ആ​ലു​വ​ക്കാ​ർ​ക്ക് ന​ല്ലൊ​രു ആ​ശു​പ​ത്രി ല​ഭി​ക്കു​ന്ന​ത്.  ഞാ​നൊ​ക്കെ സ്കൂ​ളി​ൽ പ​ഠി​ക്കു​ന്ന സ​മ​യ​ത്ത് എ​ല്ലാ​വ​രും പ​റ​യു​ന്ന​ത് കേ​ട്ടി​ട്ടു​ണ്ട്; പു​റ​ത്തു​ള്ള ആ​ശു​പ​ത്രി​ക​ളി​ൽ 1000 രൂ​പ​യാ​കു​മെ​ങ്കി​ൽ, ഹൈ​ദ​രാ​ലി ഡോ​ക്ട​റു​ടെ അ​ടു​ത്ത് വ​ന്നാ​ൽ 90 രൂ​പ​യ്ക്കോ നൂ​റ്റി​ചി​ല്ലാ​നം രൂ​പ​യ്ക്കോ മ​രു​ന്ന് വാ​ങ്ങി​ച്ച് പെ​ട്ടെ​ന്ന് സു​ഖ​പ്പെ​ടും. എ​ല്ലാ​വ​രെ​യും പെ​ട്ടെ​ന്ന് സൗ​ഖ്യ​മാ​ക്കു​ന്ന അ​ത്ര​യും കൈ​പ്പു​ണ്യ​മു​ള്ള ഡോ​ക്ട​റാ​ണ് സി.​എം. ഹൈ​ദ​രാ​ലി എ​ന്ന് ആ​ലു​വ​ക്കാ​ർ​ക്ക് മു​ഴു​വ​ൻ അ​റി​യാം. ഡോ​ക്ട​റെ​യൊ​ന്ന് കാ​ണ​ണ​മെ​ങ്കി​ൽ അ​ത്ര​യും തി​ര​ക്കാ​യി​രു​ന്നു ആ ​ആ​ശു​പ​ത്രി​യി​ൽ.  

ന​മ്മ​ളെ​ല്ലാ​വ​രും പ​റ​ഞ്ഞ​തു​പോ​ലെ ത​ന്നെ, അ​ദ്ദേ​ഹ​ത്തി​ന് ചെ​റി​യൊ​രു സ​മ​യ​ദോ​ഷം സം​ഭ​വി​ച്ചു. അ​തി​ന്‍റെ​യി​ട​യി​ലാ​ണ് ഒ​ൻ​പ​ത് വ​ർ​ഷ​ക്കാ​ലം ഈ ​ആ​ശു​പ​ത്രി അ​ദ്ദേ​ഹ​ത്തി​ന്‍റെ കൈ​യി​ൽ നി​ന്ന് വി​ട്ടു​പോ​വു​ക​യും പി​ന്നീ​ട് കേ​സും കൂ​ട്ട​വു​മൊ​ക്കെ​യാ​യി തി​രി​കെ ല​ഭി​ക്കു​ക​യും ചെ​യ്ത​ത്.

അ​ദ്ദേ​ഹം ക​ഷ്ട​പ്പെ​ട്ടു​ണ്ടാ​ക്കി​യെ​ടു​ത്ത, അ​ദ്ദേ​ഹ​ത്തി​ന്‍റെ വി​യ​ർ​പ്പി​ന്‍റെ​യും പ്ര​യ​ത്ന​ത്തി​ന്‍റെ​യും ഫ​ല​മാ​ണ് ഈ ​ആ​ശു​പ​ത്രി. മാ​ത്ര​മ​ല്ല, ആ​ലു​വ​ക്കാ​ർ​ക്കും സ​മീ​പ​പ്ര​ദേ​ശ​ത്തു​ള്ള​വ​ർ​ക്കു​മൊ​ക്കെ വ​ലി​യൊ​രു ആ​ശ്വാ​സ​കേ​ന്ദ്ര​മാ​യി​രു​ന്നു അ​ൻ​വ​ർ മെ​മ്മോ​റി​യ​ൽ ഹോ​സ്പി​റ്റ​ൽ.

നേ​ര​ത്തെ പ​റ​ഞ്ഞ​തു​പോ​ലെ, ഒ​രേ കാ​ല​ഘ​ട്ട​ത്തി​ലാ​ണ് ഞാ​നും ഡോ​ക്ട​റും ഇ​ത്ത​രം ഘ​ട്ട​ങ്ങ​ളി​ലൂ​ടെ ക​ട​ന്നു​പോ​യ​ത്. എ​ന്നെ സ​ഹാ​യി​ക്കു​ന്ന​തി​ൽ നി​ന്ന് ആ​ളു​ക​ളെ ത​ട​യാ​ൻ പൊ​ലീ​സു​കാ​ർ നോ​ക്കി​യ​പ്പോ​ൾ, പാ​വം ഡോ​ക്ട​റെ​യും ഇ​തി​ലേ​ക്ക് വ​ലി​ച്ചി​ഴ​ച്ചു.

എ​നി​ക്ക​തി​ൽ വ​ലി​യ സ​ങ്ക​ട​മു​ണ്ടാ​യി​രു​ന്നു. കാ​ര​ണം, എ​ന്‍റെ പേ​രി​ൽ ആ ​ന​ല്ല മ​നു​ഷ്യ​ൻ എ​ത്ര​ത്തോ​ളം ബ​ലി​യാ​ടാ​യി! വെ​റു​തെ വാ​യി​ൽ തോ​ന്നി​യ​ത് ആ​രോ​പി​ക്കു​ക, ജ​ന​ങ്ങ​ളെ തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ക... ന​മു​ക്കൊ​ന്നും പ​റ​യാ​നും പ​റ്റി​ല്ല. കൈ​യും കാ​ലും കെ​ട്ടി​യി​ട്ടി​ട്ട് അ​ടി​ക്കു​ക എ​ന്ന് പ​റ​യു​ന്ന അ​വ​സ്ഥ​യി​ലാ​യി​രു​ന്നു ക​ഴി​ഞ്ഞ ഒ​ൻ​പ​ത് വ​ർ​ഷ​ക്കാ​ലം.

ഈ ​കാ​ല​യ​ള​വി​ൽ ഡോ​ക്ട​ർ എ​ന്നെ വി​ളി​ച്ച് ഇ​ട​യ്ക്കി​ടെ ചോ​ദി​ക്കും, ‘ദി​ലീ​പി​ന്‍റെ കേ​സ് എ​ന്താ​യി?’ എ​ന്ന്. അ​ടു​ത്ത ആ​ഴ്ച​ത്തേ​ക്ക് മാ​റ്റി​വെ​ച്ചു എ​ന്ന് ഞാ​ൻ പ​റ​യു​മ്പോ​ൾ, ‘ദൈ​വ​മേ, അ​പ്പോ​ൾ എ​ന്റെ കേ​സും മാ​റ്റു​മോ?’ എ​ന്ന് ഡോ​ക്ട​ർ വി​ഷ​മ​ത്തോ​ടെ ചോ​ദി​ക്കും.

ഓ​രോ ത​വ​ണ ചോ​ദി​ക്കു​മ്പോ​ഴും ഞാ​ൻ പ​റ​യും, ‘ചി​ല​പ്പോ​ൾ അ​ടു​ത്ത ആ​ഴ്ച​ത്തേ​ക്ക് മാ​റ്റാ​ൻ സാ​ധ്യ​ത​യു​ണ്ട്’ എ​ന്ന്. കോ​ട​തി ന​ട​പ​ടി​ക​ളി​ൽ എ​ന്‍റെ​യും ഡോ​ക്ട​റു​ടെ​യും കാ​ര്യ​ങ്ങ​ൾ ഒ​രേ​പോ​ലെ​യാ​ണ് പൊ​യ്ക്കൊ​ണ്ടി​രു​ന്ന​ത്. വി​ഷ​മ​ങ്ങ​ൾ വ​ന്ന​പ്പോ​ൾ ഡോ​ക്ട​ർ​ക്ക് ഹാ​ർ​ട്ട് സ​ർ​ജ​റി​യാ​യി, ആ​ശു​പ​ത്രി​യി​ലാ​യി. വ​ർ​ഷ​ങ്ങ​ളോ​ളം കീ​ഴ്കോ​ട​തി​യി​ലും മേ​ൽ​കോ​ട​തി​യി​ലു​മൊ​ക്കെ​യാ​യി കേ​സ് നീ​ണ്ടു​പോ​യി. അ​തോ​ടൊ​പ്പം ത​ന്നെ എ​ന്‍റെ കേ​സും മു​ന്നോ​ട്ട് പോ​യി​ക്കൊ​ണ്ടി​രു​ന്നു.

ഒ​ടു​വി​ൽ സ​ത്യം ജ​യി​ച്ചു എ​ന്ന് പ​റ​യു​ന്ന​തു​പോ​ലെ, ഡോ​ക്ട​ർ​ക്ക് അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​ശു​പ​ത്രി തി​രി​കെ ല​ഭി​ച്ചു. കേ​സ് നീ​ണ്ടു​പോ​യ​പ്പോ​ൾ, മ​ന​സ്സ് മ​ടു​ത്ത് അ​ദ്ദേ​ഹം ഇ​ത് ഉ​പേ​ക്ഷി​ച്ചു ക​ള​യു​മോ എ​ന്ന് എ​നി​ക്ക് ഭ​യ​മു​ണ്ടാ​യി​രു​ന്നു.

ആ​ലു​വ​യി​ൽ ഒ​രു​പാ​ട് ചാ​രി​റ്റി ചെ​യ്യു​ന്ന ആ​ളു​ക​ളു​ണ്ട്. അ​തി​ൽ എ​ടു​ത്തു​പ​റ​യേ​ണ്ട ഒ​രാ​ളാ​ണ് ഡോ​ക്ട​ർ സി.​എം. ഹൈ​ദ​രാ​ലി. 2009-ൽ ​എ​ന്‍റെ അ​ച്ഛ​ന്‍റെ പേ​രി​ൽ ഒ​രു ട്ര​സ്റ്റ് തു​ട​ങ്ങാ​നു​ള്ള പ്ര​ധാ​ന കാ​ര​ണം അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​ന​ശൈ​ലി ത​ന്നെ​യാ​ണ്. നാ​ട്ടി​ലും തൊ​ട്ട​ടു​ത്ത പ്ര​ദേ​ശ​ങ്ങ​ളി​ലു​മൊ​ക്കെ​യാ​യി ഡോ​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ൽ കൂ​ട്ടാ​യ്മ​ക​ൾ ഉ​ണ്ടാ​ക്കു​ക​യും ഒ​രു​പാ​ട് പേ​ർ​ക്ക് വീ​ടു​ക​ൾ വെ​ച്ചു​കൊ​ടു​ക്കു​ക​യും ചെ​യ്തി​രു​ന്നു. ആ ​സ​മ​യ​ത്ത് ഡോ​ക്ട​റും, ഡോ​ക്ട​ർ ടോ​ണി ഫെ​ർ​ണാ​ണ്ട​സും, റെ​ഡ് ക്രോ​സും, സെ​ന്‍റ് സേ​വ്യേ​ഴ്സ് കോ​ള​ജു​മൊ​ക്കെ ചേ​ർ​ന്ന് 90 ഓ​ളം വീ​ടു​ക​ൾ വ​ച്ചു​ന​ൽ​കി. എ​ന്‍റേ​താ​യ ഒ​രു വി​ഹി​തം ന​ൽ​കി ഞാ​നും അ​തി​ന്‍റെ ഭാ​ഗ​മാ​യി.

പി​ന്നീ​ട് ട്ര​സ്റ്റി​ന്‍റെ പേ​രി​ൽ 1000 വീ​ടു​ക​ൾ നി​ർ​മി​ച്ചു ന​ൽ​കു​ന്ന പ​ദ്ധ​തി​ക്ക് ചു​ക്കാ​ൻ പി​ടി​ച്ച​തും എ​ല്ലാ സ​ഹാ​യ​ങ്ങ​ളും ചെ​യ്തു​ത​ന്ന​തും റെ​ഡ് ക്രോ​സും ഡോ​ക്ട​ർ സി.​എം. ഹൈ​ദ​രാ​ലി​യു​മാ​യി​രു​ന്നു. ജി.​പി. ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ് അ​തി​നെ പി​ന്തു​ണ​ച്ചു​പോ​ന്നു. ആ ​പ​ദ്ധ​തി​യി​ലൂ​ടെ 11 വീ​ടു​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ സ​മ​യ​ത്താ​ണ് എ​നി​ക്ക് പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ടാ​കു​ന്ന​ത്. ന​മ്മ​ൾ ആ​ർ​ക്കെ​ങ്കി​ലും എ​ന്തെ​ങ്കി​ലും സ​ഹാ​യം ചെ​യ്താ​ൽ, ഉ​ട​നെ അ​ത് 'മ​റ്റ​യാ​ൾ​ക്ക് കാ​ശ് കൊ​ടു​ത്ത​താ​ണ്' എ​ന്ന് പ​റ​ഞ്ഞ് അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​രാ​യ പൊ​ലീ​സു​കാ​ർ കു​റ്റ​പ്പെ​ടു​ത്താ​ൻ തു​ട​ങ്ങി. അ​തോ​ടു​കൂ​ടി ആ ​ട്ര​സ്റ്റി​ന്‍റെ പ്ര​വ​ർ​ത്ത​നം താ​ൽ​ക്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​യ്ക്കേ​ണ്ടി വ​ന്നു. 

പ​ന്ത്ര​ണ്ടാം ക്ലാ​സ് വ​രെ പ​ഠി​ക്കു​ന്ന ഒ​രു​പാ​ട് കു​ട്ടി​ക​ളു​ടെ പ​ഠ​ന​ച്ചെ​ല​വു​ക​ൾ ന​മ്മ​ൾ ഏ​റ്റെ​ടു​ത്തി​രു​ന്നു. ആ​ർ.​സി.​സി., മെ​ഡി​ക്ക​ൽ ട്ര​സ്റ്റ് ഹോ​സ്പി​റ്റ​ൽ എ​ന്നി​വ​യു​മാ​യി സ​ഹ​ക​രി​ച്ച് ഒ​രു​പാ​ട് നി​ർ​ദ്ധ​ന രോ​ഗി​ക​ളു​ടെ ബി​ല്ലു​ക​ൾ സെ​റ്റി​ൽ ചെ​യ്തി​രു​ന്നു. എ​ന്നാ​ൽ ആ ​ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ല്ലാം താ​ൽ​ക്കാ​ലി​ക​മാ​യി ഫ്രീ​സ് ചെ​യ്യേ​ണ്ടി​വ​ന്നു. 

ഇ​ത്ര​യും പ്ര​ശ്ന​ങ്ങ​ൾ​ക്കി​ട​യി​ലും, ആ​ശു​പ​ത്രി അ​ട​ഞ്ഞു​കി​ട​ന്ന​പ്പോ​ഴും, പെ​യി​ൻ ആ​ൻ​ഡ് പാ​ലി​യേ​റ്റീ​വ് വ​ഴി ഒ​രു രൂ​പ പോ​ലും വാ​ങ്ങാ​തെ ഡോ​ക്ട​ർ ഒ​രു​പാ​ട് പേ​രെ ശു​ശ്രൂ​ഷി​ച്ചു​കൊ​ണ്ടേ​യി​രു​ന്നു. അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ ​ന​ന്മ​യാ​ണ് ഇ​ന്ന് ന​മു​ക്ക് ഏ​റ്റ​വും സ​ന്തോ​ഷ​മു​ള്ള ഒ​രു ദി​വ​സം സ​മ്മാ​നി​ച്ച​ത്. കാ​ര​ണം, അ​ദ്ദേ​ഹ​ത്തി​ന്‍റെ സ്ഥാ​പ​നം വീ​ണ്ടും സ​ജീ​വ​മാ​കു​ക​യാ​ണ്.

മു​മ്പ് അ​ദ്ദേ​ഹ​ത്തോ​ടൊ​പ്പം കൈ​പ്പു​ണ്യ​മു​ള്ള മി​ക​ച്ചൊ​രു കൂ​ട്ടം ഡോ​ക്ട​ർ​മാ​രു​ണ്ടാ​യി​രു​ന്നു. ആ​ശു​പ​ത്രി അ​ട​ച്ച​പ്പോ​ൾ അ​വ​രൊ​ക്കെ മ​റ്റ് ഹോ​സ്പി​റ്റ​ലു​ക​ളി​ലേ​ക്ക് മാ​റി.

എ​ങ്കി​ലും അ​വ​രി​ൽ ചി​ല​ർ എ​ന്നോ​ട് പ​റ​ഞ്ഞി​രു​ന്നു, ‘എ​ന്നെ​ങ്കി​ലും ഹൈ​ദ​രാ​ലി ഡോ​ക്ട​ർ ആ ​ഹോ​സ്പി​റ്റ​ൽ വീ​ണ്ടും തു​റ​ക്കു​ക​യാ​ണെ​ങ്കി​ൽ ഞ​ങ്ങ​ൾ തീ​ർ​ച്ച​യാ​യും തി​രി​ച്ചു​വ​രും’ എ​ന്ന്. എ​ന്താ​യാ​ലും ആ​ലു​വ​ക്കാ​ർ​ക്കും സ​മീ​പ​വാ​സി​ക​ൾ​ക്കും അ​ദ്ദേ​ഹ​ത്തി​ന്‍റെ സേ​വ​നം വീ​ണ്ടും ല​ഭ്യ​മാ​കാ​ൻ പോ​കു​ന്നു. അ​ദ്ദേ​ഹ​ത്തി​ന് ദീ​ർ​ഘാ​യു​സും ആ​യു​രാ​രോ​ഗ്യ സൗ​ഭാ​ഗ്യ​ങ്ങ​ളും നേ​രു​ന്നു.’’– ദി​ലീ​പി​ന്‍റെ വാ​ക്കു​ക​ൾ.

Movies

മോ​ഹ​ൻ​ലാ​ല്‍ സാ​റി​നെ​ക്കു​റി​ച്ചു​ള്ള എ​ന്‍റെ പ​രാ​മ​ർ​ശ​ത്തി​നു കാ​ര​ണം ആ​യു​ഷ്മാ​ന്‍ ഖു​റാ​ന​യ​ല്ല, കാ​ര​ണം വെ​ളി​പ്പെ​ടു​ത്തി ജൂ​ഡ് ആ​ന്ത​ണി  

മോ​ഹ​ൻ​ലാ​ലി​നെ​യും ആ​യു​ഷ്മാ​ൻ ഖു​റാ​നെ​യെ​യും പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി താ​ൻ പ്ലാ​ൻ ചെ​യ്ത ബോ​ളി​വു​ഡ് ചി​ത്രം ഉ​പേ​ക്ഷി​ക്കാ​നി​ട​യാ​യ സാ​ഹ​ച​ര്യ​ത്തെ​ക്കു​റി​ച്ച് സം​വി​ധാ​യ​ക​ൻ ജൂ​ഡ് ആ​ന്ത​ണി ജോ​സ​ഫ് ന​ൽ​കി​യ വി​ശ​ദീ​ക​ര​ണം സി​നി​മാ​ലോ​ക​ത്ത് വീ​ണ്ടും ച​ർ​ച്ച​യാ​കു​ന്നു.

മോ​ഹ​ൻ​ലാ​ലി​നെ​പ്പോ​ലൊ​രു ഇ​തി​ഹാ​സ ന​ട​നെ സെ​ക്ക​ൻ​ഡ​റി ക​ഥാ​പാ​ത്ര​മാ​യി പ​രി​ഗ​ണി​ക്കാ​മെ​ന്ന് പ്രൊ​ഡ​ക്ഷ​ൻ ക​മ്പ​നി നി​ല​പാ​ടെ​ടു​ത്ത​തോ​ടെ​യാ​ണ് താ​ൻ ആ ​ബോ​ളി​വു​ഡ് പ്രോ​ജ​ക്ട് പൂ​ർ​ണ​മാ​യും ഉ​പേ​ക്ഷി​ച്ച​തെ​ന്ന് ജൂ​ഡ് നേ​ര​ത്തെ വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു.

എ​ന്നാ​ൽ, മോ​ഹ​ൻ​ലാ​ലി​നെ​ക്കു​റി​ച്ച് അ​ത്ത​ര​ത്തി​ലൊ​രു പ​രാ​മ​ർ​ശം ന​ട​ത്തി​യ​ത് ചി​ത്ര​ത്തി​ലെ മ​റ്റൊ​രു നാ​യ​ക​നാ​യ ആ​യു​ഷ്മാ​ൻ ഖു​റാ​നി​യാ​ണെ​ന്ന രീ​തി​യി​ൽ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ചി​ല തെ​റ്റി​ദ്ധാ​ര​ണ​ക​ൾ പ്ര​ച​രി​ച്ചി​രു​ന്നു.

ഈ ​തെ​റ്റി​ദ്ധാ​ര​ണ​ക​ൾ​ക്ക് വി​രാ​മ​മി​ട്ടു​കൊ​ണ്ടാ​ണ് ജൂ​ഡ് ആ​ന്ത​ണി ഇ​പ്പോ​ൾ പു​തി​യ വി​ശ​ദീ​ക​ര​ണ​വു​മാ​യി രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്. ആ​യു​ഷ്മാ​നൊ​പ്പ​മു​ള്ള ചി​ത്രം പ​ങ്കു​വെ​ച്ചു​കൊ​ണ്ടാ​ണ് ജൂ​ഡ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. മോ​ഹ​ൻ​ലാ​ൽ സാ​റി​നെ​ക്കു​റി​ച്ചു​ള്ള ആ ​പ​രാ​മ​ർ​ശ​ത്തി​ന് പി​ന്നി​ൽ സി​നി​മ​യു​ടെ പ്രൊ​ഡ​ക്‌​ഷ​ന്‍ ക​മ്പ​നി മാ​ത്ര​മാ​ണെ​ന്നും, അ​തി​ൽ ആ​യു​ഷ്മാ​ന് യാ​തൊ​രു പ​ങ്കോ ബ​ന്ധ​മോ ഇ​ല്ലെ​ന്നും അ​ദ്ദേ​ഹം കു​റി​പ്പി​ൽ പ​റ​യു​ന്നു. ജൂ​ഡി​ന്‍റെ ഈ ​പു​തി​യ പോ​സ്റ്റി​ന് താ​ഴെ പി​ന്തു​ണ​യു​മാ​യി ആ​യു​ഷ്മാ​ൻ ഖു​റാ​ന​യും ക​മ​ന്‍റു​മാ​യി എ​ത്തി​യി​ട്ടു​ണ്ട്.

‘ഇ​ത്ര​യും ന​ല്ല വ്യ​ക്തി​ത്വ​മു​ള്ള ഒ​രാ​ളെ ക​ണ്ടു​മു​ട്ടാ​ൻ സാ​ധി​ച്ച​തി​ൽ അ​തി​യാ​യ സ​ന്തോ​ഷം. ഒ​ന്ന് വ്യ​ക്ത​മാ​ക്ക​ട്ടെ, മോ​ഹ​ൻ​ലാ​ൽ സാ​റി​നെ​ക്കു​റി​ച്ചു​ള്ള എ​ന്റെ പ​രാ​മ​ർ​ശ​ത്തി​നു കാ​ര​ണം നി​ർ​മാ​താ​വി​നെ​ക്കു​റി​ച്ചാ​യി​രു​ന്നു, അ​തി​ല്‍ ആ​യു​ഷ്മാ​ൻ ഖു​റാ​ന​യ്ക്ക് യാ​തൊ​രു ബ​ന്ധ​വു​മി​ല്ല. ഞ​ങ്ങ​ൾ​ക്കി​ട​യി​ൽ പ​ര​സ്പ​ര ബ​ഹു​മാ​നം മാ​ത്ര​മേ​യു​ള്ളൂ. ഉ​ട​ൻ ത​ന്നെ ന​മു​ക്ക് ഒ​രു​മി​ച്ച് പ്ര​വ​ർ​ത്തി​ക്കാ​ൻ സാ​ധി​ക്കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്നു.

മോ​ഹ​ൻ​ലാ​ൽ സാ​റി​നൊ​പ്പം ചെ​യ്യാ​നി​രു​ന്ന തി​ര​ക്ക​ഥ​യി​ൽ അ​ദ്ദേ​ഹം അ​തി​യാ​യ സ​ന്തോ​ഷം പ്ര​ക​ടി​പ്പി​ച്ചി​രു​ന്നു, എ​ന്നാ​ൽ നി​ർ​ഭാ​ഗ്യ​വ​ശാ​ൽ അ​ത് ന​ട​ന്നി​ല്ല. അ​ത് ന​ട​ക്കാ​ത്ത​തെ പോ​യ​തി​ലും അ​ദ്ദേ​ഹ​ത്തി​ന് ഒ​രു പ​ങ്കു​മി​ല്ല. എ​ങ്കി​ലും, ഇ​ത്ര​യ​ധി​കം ക​ഴി​വും പ്ര​തി​ഭ​യു​മു​ള്ള ഒ​രു അ​ഭി​നേ​താ​വി​നെ പ​രി​ച​യ​പ്പെ​ടാ​ൻ ക​ഴി​ഞ്ഞ​തി​ൽ ഞാ​ൻ ആ​ത്മാ​ർ​ഥ​മാ​യി സ​ന്തോ​ഷി​ക്കു​ന്നു. എ​ന്നെ​ങ്കി​ലും ന​മു​ക്ക് ഒ​രു​മി​ച്ച് പ്ര​വ​ർ​ത്തി​ക്കാ​ൻ സാ​ധി​ക്കു​മെ​ന്ന് പ്ര​ത്യാ​ശി​ക്കു​ന്നു.’’​ജൂ​ഡി​ന്‍റെ വാ​ക്കു​ക​ള്‍.

‘‘നി​ങ്ങ​ളു​ടെ സി​നി​മ​യു​ടെ വ​ലി​യൊ​രു ആ​രാ​ധ​ക​നാ​ണ് ഞാ​ൻ; ഉ​ട​ൻ ത​ന്നെ ന​മു​ക്കൊ​രു​മി​ച്ച് പ്ര​വ​ർ​ത്തി​ക്കാ​ൻ അ​വ​സ​രം ല​ഭി​ക്കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്നു. മോ​ഹ​ൻ​ലാ​ൽ സാ​റി​ന്‍റെ വ​ർ​ക്കു​ക​ളോ​ട് എ​നി​ക്ക് വ​ലി​യ ബ​ഹു​മാ​ന​മാ​ണു​ള്ള​ത്; അ​ദ്ദേ​ഹം ഒ​രു ഇ​തി​ഹാ​സ​താ​ര​മാ​ണ്.

എ​ന്നെ​ങ്കി​ലു​മൊ​രി​ക്ക​ൽ അ​ദ്ദേ​ഹ​ത്തോ​ടൊ​പ്പം സ്ക്രീ​ൻ പ​ങ്കി​ടാ​ൻ മാ​ത്രം യോ​ഗ്യ​ത​യു​ള്ള ഒ​രാ​ളാ​യി മാ​റാ​ൻ എ​നി​ക്ക് ക​ഴി​യു​മെ​ന്ന് ഞാ​ൻ പ്ര​ത്യാ​ശി​ക്കു​ന്നു,’’ആ​യു​ഷ്മാ​ൻ ഖു​റാ​ന​യു​ടെ മ​റു​പ​ടി.

Movies

ഒ​ര​ച്ഛ​ന് ഇ​തി​ല്‍ കൂ​ടു​ത​ലൊ​ന്നും ചോ​ദി​ക്കാ​നി​ല്ല; മ​ക​ളു​ടെ തു​ട​ക്ക​ത്തി​ൽ പ്രേ​ക്ഷ​ക​ർ​ക്ക് ന​ന്ദി പ​റ​ഞ്ഞ് മോ​ഹ​ന്‍​ലാ​ല്‍

മ​ക​ളു​ടെ സി​നി​മ തു​ട​ക്ക​ത്തി​ന് ന​ൽ​കി​യ പി​ന്തു​ണ​യ്ക്ക് ന​ന്ദി പ​റ​ഞ്ഞ് മോ​ഹ​ൻ​ലാ​ൽ. ഒ​ര​ച്ഛ​ന് ഇ​തി​ല്‍ കൂ​ടു​ത​ലൊ​ന്നും ചോ​ദി​ക്കാ​നി​ല്ലെ​ന്നാ​ണ് മോ​ഹ​ന്‍​ലാ​ല്‍ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ കു​റി​ച്ച​ത്.

ആ​ന്‍റ​ണി പെ​രു​മ്പാ​വൂ​രി​ന്‍റെ മ​ക​ന്‍ ആ​ശി​ഷ് ജോ ​ആ​ന്‍റ​ണി ഈ ​യാ​ത്ര​യി​ല്‍ വി​സ്മ​യ​യ്‌​ക്കൊ​പ്പ​മു​ണ്ടെ​ന്ന​തി​ലു​ള്ള സ​ന്തോ​ഷ​വും മോ​ഹ​ന്‍​ലാ​ല്‍ പ​ങ്കു​വെ​ക്കു​ന്നു​ണ്ട്.

''ഒ​രു അ​ച്ഛ​ന്‍റെ ഹൃ​ദ​യ​ത്തി​ന് ഇ​തി​ല്‍ കൂ​ടു​ത​ലൊ​ന്നും ആ​വ​ശ്യ​പ്പെ​ടാ​നി​ല്ല. തു​ട​ക്ക​ത്തി​ലൂ​ടെ വി​സ്മ​യ ത​ന്‍റെ യാ​ത്ര ആ​രം​ഭി​ക്കു​ന്ന​ത് കാ​ണു​ന്ന​തും, നി​ങ്ങ​ള്‍ അ​വ​ളോ​ട് കാ​ണി​ക്കു​ന്ന സ്‌​നേ​ഹ​വും ഞാ​ന്‍ എ​ന്നും ഓ​ര്‍​ത്തു​വെ​ക്കു​ന്ന അ​നു​ഗ്ര​ഹ​മാ​കും.

കൊ​ച്ചു​കു​ട്ടി​യാ​യി​രി​ക്കു​മ്പോ​ള്‍ മു​ത​ല്‍ എ​നി​ക്ക​റി​യു​ന്ന, ഞാ​ന്‍ സ്‌​നേ​ഹി​ക്കു​ന്ന ആ​ശി​ഷ് ജോ ​ആ​ന്‍റ​ണി ഈ ​യാ​ത്ര​യി​ല്‍ അ​വ​ള്‍​ക്കൊ​പ്പം ഉ​ണ്ടെ​ന്ന​തും എ​ന്‍റെ ഹൃ​ദ​യം ഊ​ഷ്മ​ള​മാ​ക്കു​ന്നു. അ​വ​ര്‍ ര​ണ്ടു​പേ​ര​യും ഇ​ത്ര​യും ഊ​ഷ്മ​ള​ത​യോ​ടെ ചേ​ര്‍​ത്തു​പി​ടി​ച്ച​തി​ന് ന​ന്ദി'' എ​ന്നാ​ണ് മോ​ഹ​ന്‍​ലാ​ല്‍ കു​റി​ച്ച​ത്.

2018എ​ന്ന സൂ​പ്പ​ർ​ഹി​റ്റ് ചി​ത്രം ശേ​ഷം ജൂ​ഡ് ആ​ന്ത​ണി ജോ​സ​ഫ് സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​മാ​ണ് തു​ട​ക്കം. ആ​ശീ​ർ​വാ​ദ് സി​നി​മാ​സി​ന്‍റെ ബാ​ന​റി​ൽ ആ​ന്‍റ​ണി പെ​രു​മ്പാ​വൂ​ർ നി​ർ​മി​ക്കു​ന്ന 37-ാമ​ത് ചി​ത്ര​മാ​ണി​ത്.

ചി​ത്ര​ത്തി​ലെ ര​ണ്ടാ​മ​ത്തെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത് ആ​ശി​ഷ് ജോ ​ആ​ന്‍റ​ണി​യാ​ണ്. മോ​ഹ​ൻ​ലാ​ൽ നി​ർ​ണാ​യ​ക​മാ​യ മ​റ്റൊ​രു ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്നു.

ഡോ. ​എ​മി​ൽ ആ​ന്‍റ​ണി​യും, ഡോ. ​അ​നീ​ഷ ആ​ന്‍റ​ണി​യു​മാ​ണ് എ​ക്സി​ക്കു​ട്ടീ​വ് പ്രൊ​ഡ്യൂ​സേ​ർ​സ്. ലി​നീ​ഷ് നെ​ല്ലി​ക്ക​ൽ, അ​ഖി​ൽ കൃ​ഷ്ണ, ജൂ​ഡ് ആ​ന്ത​ണി ജോ​സ​ഫ് എ​ന്നി​വ​രാ​ണ് തി​ര​ക്ക​ഥ ര​ചി​ച്ചി​രി​ക്കു​ന്ന​ത്.

സാ​യ് കു​മാ​ര്‍, മ​നോ​ജ് കെ ​ജ​യ​ന്‍, ജാ​ഫ​ര്‍ ഇ​ടു​ക്കി തു​ട​ങ്ങി​യ​വ​രും ചി​ത്ര​ത്തി​ല്‍ പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ലെ​ത്തു​ന്നു​ണ്ട്.

Movies

വി​സ്മ​യ​യു​ടെ തു​ട​ക്കം ഗം​ഭീ​ര​മാ​യെ​ന്ന് പ്രേ​ക്ഷ​ക​ർ; എ​ല്ലാ​വ​രും കാ​ണ​ണ​മെ​ന്ന് സു​ചി​ത്ര

മോ​ഹ​ൻ​ലാ​ലി​ന്‍റെ മ​ക​ൾ വി​സ്മ​യ ആ​ദ്യ​മാ​യി അ​ഭി​ന​യി​ച്ച ചി​ത്രം തു​ട​ക്കം ഗം​ഭീ​ര​മാ​ണെ​ന്ന് പ്രേ​ക്ഷ​ക​പ്ര​തി​ക​ര​ണം. സി​നി​മ​യു​ടെ ആ​ദ്യ ഷോ ​ക​ഴി​ഞ്ഞു. രാ​വി​ലെ 10.45-നാ​യി​രു​ന്നു ചി​ത്ര​ത്തി​ന്‍റെ ആ​ദ്യ പ്ര​ദ​ർ​ശ​നം.

സി​നി​മ ക​ണ്ടി​റ​ങ്ങി​യ​വ​ർ​ക്ക് ഇ​ഷ്ട​മാ​യെ​ന്ന് നി​ർ​മാ​താ​വ് ആ​ന്‍റ​ണി പെ​രു​മ്പാ​വൂ​ർ പ​റ​ഞ്ഞു. ചി​ത്ര​ത്തി​ന് മ​റ്റു സ്ഥ​ല​ങ്ങ​ളി​ൽ നി​ന്നും പോ​സി​റ്റീ​വ് അ​ഭി​പ്രാ​യ​മാ​ണ് ല​ഭി​ക്കു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

മ​ക്ക​ളു​ടെ ചി​ത്രം ന​ല്ല​താ​ണ് എ​ന്ന​ല്ലേ അ​മ്മ പ​റ​യൂ​വെ​ന്നും എ​ല്ലാ​വ​രും ക​ണ്ട് അ​ഭി​പ്രാ​യം പ​റ​യ​ണ​മെ​ന്ന് സു​ചി​ത്ര മോ​ഹ​ൻ​ലാ​ൽ പ​റ​ഞ്ഞു.

2018എ​ന്ന സൂ​പ്പ​ർ​ഹി​റ്റ് ചി​ത്രം ശേ​ഷം ജൂ​ഡ് ആ​ന്ത​ണി ജോ​സ​ഫ് സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​മാ​ണ് തു​ട​ക്കം. ആ​ശീ​ർ​വാ​ദ് സി​നി​മാ​സി​ന്‍റെ ബാ​ന​റി​ൽ ആ​ന്‍റ​ണി പെ​രു​മ്പാ​വൂ​ർ നി​ർ​മി​ക്കു​ന്ന 37-ാമ​ത് ചി​ത്ര​മാ​ണി​ത്.

ചി​ത്ര​ത്തി​ലെ ര​ണ്ടാ​മ​ത്തെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത് ആ​ശി​ഷ് ജോ ​ആ​ന്‍റ​ണി​യാ​ണ്. മോ​ഹ​ൻ​ലാ​ൽ നി​ർ​ണാ​യ​ക​മാ​യ മ​റ്റൊ​രു ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്നു.

ഡോ. ​എ​മി​ൽ ആ​ന്‍റ​ണി​യും, ഡോ. ​അ​നീ​ഷ ആ​ന്‍റ​ണി​യു​മാ​ണ് എ​ക്സി​ക്കു​ട്ടീ​വ് പ്രൊ​ഡ്യൂ​സേ​ർ​സ്. ലി​നീ​ഷ് നെ​ല്ലി​ക്ക​ൽ, അ​ഖി​ൽ കൃ​ഷ്ണ, ജൂ​ഡ് ആ​ന്ത​ണി ജോ​സ​ഫ് എ​ന്നി​വ​രാ​ണ് തി​ര​ക്ക​ഥ ര​ചി​ച്ചി​രി​ക്കു​ന്ന​ത്.

 

 

Movies

എ​ന്തു​കൊ​ണ്ട് കാ​വി വ​സ്ത്രം ധ​രി​ച്ചു? യു​ട്യൂ​ബ​ർ​ക്ക് വാ​യ​ട​പ്പി​ക്കു​ന്ന മ​റു​പ​ടി​യു​മാ​യി പ്രി​യാ വാ​ര്യ​ർ

ഒ​രു ബ്രാ​ൻ​ഡി​ന്‍റെ പ​രി​പാ​ടി​യു​മാ​യി ബ​ന്ധ​പ്പെ​ട്ടെ​ത്തി​യ​പ്പോ​ൾ ധ​രി​ച്ച വ​സ്ത്ര​ത്തി​ന്‍റെ നി​റം ചോ​ദ്യം ചെ​യ്ത യു​ട്യൂ​ബ​ർ​ക്ക് വാ​യ​ട​പ്പി​ക്കു​ന്ന മ​റു​പ​ടി ന​ൽ​കി ന​ടി പ്രി​യ വാ​ര്യ​ർ.

ബ്രാ​ൻ​ഡി​ന്‍റെ നി​റ​ത്തി​നോ​ട് ചേ​രു​ന്ന നി​റ​ത്തി​ലു​ള്ള വ​സ്ത്രം ധ​രി​ച്ചാ​ണ് പ്രി​യ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ​ത്. 

ബ്രാ​ൻ​ഡി​ന്‍റെ ബോ​ട്ടി​ലി​ന് എ​ന്തു​കൊ​ണ്ടാ​ണ് കാ​വി നി​റം തെ​ര​ഞ്ഞെ​ടു​ത്ത​ത് എ​ന്നാ​യി​രു​ന്നു പ്രി​യ വാ​രി​യ​റോ​ട് യു​ട്യൂ​ബ​ർ ചോ​ദി​ച്ച​ത്. ആ​ക​ർ​ഷ​ക​മാ​യ നി​റ​മാ​യ​തു​കൊ​ണ്ടാ​ണോ ആ ​നി​റം തി​ര​ഞ്ഞെ​ടു​ത്ത​തെ​ന്നും പ​രി​പാ​ടി​ക്ക് കാ​വി നി​റ​ത്തി​ലു​ള്ള വ​സ്ത്രം ധ​രി​ക്കാ​നു​ള്ള കാ​ര​ണ​വും യു​ട്യൂ​ബ​ർ ചോ​ദി​ച്ചു. ‌‌

‘എ​ന്‍റെ പൊ​ന്നു ചേ​ട്ടാ’ എ​ന്നു വി​ളി​ച്ചു​കൊ​ണ്ടാ​ണ് പ്രി​യ മ​റു​പ​ടി ന​ൽ​കി​യ​ത്. വ​ർ​ഷ​ങ്ങ​ളാ​യി ആ ​ബ്രാ​ൻ​ഡി​ന്‍റെ ഇ​താ​ണെ​ന്നും ബ്രാ​ൻ​ഡ് അം​ബാ​സി​ഡ​ർ എ​ന്ന നി​ല​യി​ൽ അ​തി​നോ​ട് ചേ​ർ​ന്നു നി​ൽ​ക്കാ​നാ​ണ് ആ ​നി​റ​ത്തി​ലു​ള്ള വ​സ്ത്രം ധ​രി​ച്ചെ​ത്തി​യ​തെ​ന്നും പ്രി​യ വ്യ​ക്ത​മാ​ക്കി. 

Movies

സു​ലു, ഇ​വ​നോ​ട് ഞാ​ൻ പി​ണ​ങ്ങി​യ​ത് ഈ ​പൊ​ട്ട​ന് മാ​ത്രം മ​ന​സി​ലാ​യി​ല്ല; മ​മ്മൂ​ട്ടി​യു​ടെ ദേ​ഷ്യ​ത്തെ​ക്കു​റി​ച്ച് സി​ദ്ദി​ഖ്  

മ​മ്മൂ​ട്ടി​യു​ടെ ദേ​ഷ്യം ത​നി​ക്ക് മ​ന​സി​ലാ​ക്കാ​ൻ ക​ഴി​യാ​തി​രു​ന്ന ഒ​രു സം​ഭ​വം ഓ​ർ​ത്തെ​ടു​ത്ത് ന​ട​ൻ സി​ദ്ദി​ഖ്. മ​മ്മൂ​ട്ടി അ​ല്ലാ​ത്ത​പ്പോ​ൾ ത​ന്നെ എ​ടാ എ​ന്നേ വി​ളി​ക്കു​ക​യു​ള്ളൂ​വെ​ന്നും ദേ​ഷ്യം വ​രു​മ്പോ​ൾ സി​ദ്ദി​ഖ് എ​ന്നാ​ണ് വി​ളി​ക്കു​ക​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഒ​രു ഷൂ​ട്ടിം​ഗ് സെ​റ്റി​ൽ ന​ട​ന്ന ര​സ​ക​ര​മാ​യ സം​ഭ​വ​വും സി​ദ്ദി​ഖ് ഓ​ർ​ത്തെ​ടു​ത്തു.

''മ​മ്മൂ​ക്ക​യെ എ​നി​ക്ക് പേ​ടി​യി​ല്ല. സം​ഘ​ട​ന​യു​ടെ മീ​റ്റിം​ഗ് ന​ട​ക്കു​മ്പോ​ഴും റി​ഹേ​ഴ്‌​സ​ല്‍ ന​ട​ക്കു​മ്പോ​ഴു​മൊ​ക്കെ മ​മ്മൂ​ക്ക​യോ​ട് എ​ന്തെ​ങ്കി​ലും പ​റ​യാ​നു​ണ്ടെ​ങ്കി​ല്‍ എ​ന്നെ​യാ​ണ് ഏ​ല്‍​പ്പി​ക്കു​ക. ഞാ​ന്‍ പോ​യി പ​റ​യും. എ​നി​ക്ക് പേ​ടി​യി​ല്ല.

കാ​ര​ണം ചീ​ത്ത പ​റ​ഞ്ഞാ​ലും മ​മ്മൂ​ക്ക​യ​ല്ലേ പ​റ​യു​ന്ന​ത്. മ​മ്മൂ​ക്ക ചീ​ത്ത പ​റ​യു​ന്ന​ത് ത​ന്നെ ന​മു​ക്കൊ​രു ഗ​മ അ​ല്ലേ. മ​മ്മൂ​ക്ക ചീ​ത്ത പ​റ​ഞ്ഞാ​ല​ല്ല, പേ​ര് പ​റ​ഞ്ഞാ​ല്‍ ദേ​ഷ്യ​ത്തി​ലാ​ണെ​ന്ന് മ​ന​സി​ലാ​വു​ക. അ​ല്ലെ​ങ്കി​ല്‍ എ​ടാ എ​ന്നെ വി​ളി​ക്കൂ. സി​ദ്ധീ​ഖേ എ​ന്ന് വി​ളി​ച്ചാ​ല്‍ ദേ​ഷ്യ​മാ​ണ്. പ​ക്ഷെ ഞാ​ന്‍ അ​തും ആ​സ്വ​ദി​ക്കും. മ​മ്മൂ​ക്ക വ​ഴ​ക്ക് പ​റ​ഞ്ഞു​വെ​ന്ന് ക​രു​തി ന​മു​ക്ക് മ​മ്മൂ​ക്ക​യോ​ട് പെ​ണ​ങ്ങി ന​ട​ക്കാ​ന്‍ ആ​കി​ല്ല​ല്ലോ.

ഒ​രി​ക്ക​ല്‍ ഞാ​ന്‍ എ​ന്തോ ത​മാ​ശ പ​റ​ഞ്ഞു. മ​മ്മൂ​ക്ക​യ്ക്ക് അ​ത് ഇ​ഷ്ട​പ്പെ​ട്ടി​ല്ല. എ​നി​ക്ക​ത് മ​ന​സി​ലാ​യ​തു​മി​ല്ല. മ​മ്മൂ​ക്ക​യ്ക്ക് ക​ഴി​ക്കാ​നു​ള്ള ചോ​റ് കൊ​ണ്ടു വ​ച്ചു. എ​ന്തോ പ്ര​ത്യേ​ക അ​രി കൊ​ണ്ടു​ള്ള ചോ​റാ​ണ് മ​മ്മൂ​ക്ക​യ്ക്ക് വേ​ണ്ടി​യു​ണ്ടാ​ക്കു​ന്ന​ത്. ഞാ​ന്‍ അ​തി​ല്‍ നി​ന്നും കു​റ​ച്ച് ചോ​റെ​ടു​ത്തു. മ​മ്മൂ​ക്ക ആ ​ചോ​റ് മു​ഴു​വ​ന്‍ എ​ന്‍റെ പാ​ത്ര​ത്തി​ലേ​ക്ക് ഇ​ട്ടു. മ​മ്മൂ​ക്ക​യ്ക്ക് വേ​ണ്ടേ എ​ന്ന് ഞാ​ന്‍ ചോ​ദി​ച്ചു. എ​നി​ക്ക് വേ​ണ്ട, നീ ​ക​ഴി​ച്ചോ എ​ന്ന് പ​റ​ഞ്ഞു. ഞാ​ന്‍ മീ​ന്‍ ക​റി​യൊ​ക്കെ ഒ​ഴി​ച്ച് വ​യ​റു നി​റ​യെ ക​ഴി​ച്ചു.

ത​മി​ഴ്‌​നാ​ട്ടി​ല്‍ എ​വി​ടെ​യോ ആ​ണ് ഷൂ​ട്ടിം​ഗ്. ഞ​ങ്ങ​ളെ​ല്ലാം ഒ​രു വി​ല്ല​യി​ലാ​ണ് താ​മ​സി​ക്കു​ന്ന​ത്. വൈ​കു​ന്നേ​രം കു​ളി​യൊ​ക്കെ ക​ഴി​ഞ്ഞ് ഞാ​ന്‍ മ​മ്മൂ​ക്ക​യു​ടെ മു​റി​യി​ലേ​ക്ക് ചെ​ന്നു. സു​ലു ഇ​ത്ത​യും ഉ​ണ്ട്. ഞാ​ന്‍ ചെ​ന്ന് വ​ര്‍​ത്ത​മാ​ന​മൊ​ക്കെ പ​റ​ഞ്ഞി​രി​ക്കു​ക​യാ​ണ്. അ​പ്പോ​ള്‍ മ​മ്മൂ​ക്ക ഇ​ത്ത​യോ​ട്, സു​ലു ഇ​വ​ന്‍ ഇ​ന്നൊ​രു ത​മാ​ശ പ​റ​ഞ്ഞു.

എ​നി​ക്ക​ത് ഇ​ഷ്ട​പ്പെ​ട്ടി​ല്ല. ഞാ​ന്‍ ഇ​വ​നോ​ട് പി​ണ​ങ്ങി. അ​ത് ഈ ​പൊ​ട്ട​ന്‍ ഒ​ഴി​കെ സെ​റ്റി​ലെ ബാ​ക്കി​യെ​ല്ലാ​വ​ര്‍​ക്കും മ​ന​സി​ലാ​യി എ​ന്നു പ​റ​ഞ്ഞു. എ​നി​ക്ക് മ​ന​സി​ലാ​യി​ല്ല മ​മ്മൂ​ക്ക എ​ന്നോ​ട് ദേ​ഷ്യ​പ്പെ​ട്ട​താ​ണെ​ന്ന്. എ​നി​ക്ക​ത് അ​തൊ​രു വി​ഷ​യ​മേ​യ​ല്ല. മ​മ്മൂ​ക്ക ചീ​ത്ത പ​റ​ഞ്ഞാ​ല്‍ എ​ന്താ? എ​ത്ര​യോ ത​വ​ണ പ​റ​ഞ്ഞി​രി​ക്കു​ന്നു. എ​നി​ക്ക് അ​തൊ​രു വി​ഷ​യ​മേ​യ​ല്ല. അ​തു​കൊ​ണ്ട് എ​നി​ക്ക് മ​മ്മൂ​ക്ക​യെ പേ​ടി​യു​മി​ല്ല''. സിദ്ദിഖ് പറഞ്ഞു.

Movies

മ​ണ്ണാ​റ​ശാ​ല ക്ഷേ​ത്ര​ത്തി​ൽ ദ​ർ​ശ​നം ന​ട​ത്തി വി​സ്മ​യ മോ​ഹ​ൻ​ലാ​ലും സു​ചി​ത്ര​യും

മ​ണ്ണാ​റ​ശാ​ല ക്ഷേ​ത്ര​ത്തി​ൽ ദ​ർ​ശ​നം ന​ട​ത്തി വി​സ്മ​യ മോ​ഹ​ൻ​ലാ​ലും അ​മ്മ സു​ചി​ത്ര​യും. വി​സ്മ​യ ആ​ദ്യ​മാ​യി അ​ഭി​ന​യി​ച്ച തു​ട​ക്കം എ​ന്ന ചി​ത്രം നാ​ളെ റി​ലീ​സ് ചെ​യ്യാ​നി​രി​ക്കെ​യാ​ണ് ഇ​രു​വ​രു​ടെ​യും ക്ഷേ​ത്ര​ദ​ർ​ശ​നം.

ആ​ല​പ്പു​ഴ ഹ​രി​പ്പാ​ടു​ള്ള മ​ണ്ണാ​റ​ശാ​ല നാ​ഗാ​രാ​ജ ക്ഷേ​ത്ര​ത്തി​ലാ​ണ്  വി​സ്മ​യ മോ​ഹ​ൻ​ലാ​ലും അ​മ്മ​യും ദ​ർ​ശ​നം ന​ട​ത്തി​യ​ത്. മ​ണ്ണാ​റ​ശാ​ല അ​മ്മ​യെ ക​ണ്ട് ഇ​രു​വ​രും അ​നു​ഗ്ര​ഹം തേ​ടി. 

ജൂ​ഡ് ആ​ന്ത​ണി സം​വി​ധാ​നം ചെ​യ്യു​ന്ന തു​ട​ക്കം സി​നി​മ​യി​ലെ പ്ര​ധാ​ന​ക​ഥാ​പാ​ത്ര​മാ​ണ് വി​സ്മ​യ. നി​ർ​മാ​താ​വ് ആ​ന്‍റ​ണി പെ​രു​മ്പാ​വൂ​രി​ന്‍റെ മ​ക​ൻ ആ​ശി​ഷ് ആ​ന്‍റ​ണി​യും മ​റ്റൊ​രു ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്നു. ചി​ത്ര​ത്തി​ൽ മോ​ഹ​ൻ​ലാ​ലും നി​ർ​ണാ​യ​ക വേ​ഷ​ത്തി​ലെ​ത്തു​ന്നു​ണ്ട്. 

2018 എ​ന്ന സൂ​പ്പ​ർ​ഹി​റ്റ് ചി​ത്രം ശേ​ഷം ജൂ​ഡ് ആ​ന്ത​ണി ജോ​സ​ഫ് സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​മാ​ണ് തു​ട​ക്കം. ആ​ശീ​ർ​വാ​ദ് സി​നി​മാ​സി​ന്‍റെ ബാ​ന​റി​ൽ ആ​ന്‍റ​ണി പെ​രു​മ്പാ​വൂ​ർ നി​ർ​മി​ക്കു​ന്ന 37-ാമ​ത് ചി​ത്ര​മാ​ണി​ത്.

Movies

പ്ര​ദീ​പ് ഇ​ല്ലാ​യി​രു​ന്നെ​ങ്കി​ൽ ആ ​സി​നി​മ വി​ജ​യി​ക്കി​ല്ലാ​യി​രു​ന്നു: അ​നു​സ്മ​രി​ച്ച് ആ​മി​ർ ഖാ​ൻ

അ​ന്ത​രി​ച്ച ​ന​ട​ൻ പ്ര​ദീ​പ് റാ​വ​ത്തി​നെ അ​നു​സ്മ​രി​ച്ച് ആ​മി​ർ ഖാ​ൻ. ഗ​ജി​നി എ​ന്ന ചി​ത്രം പ്ര​ദീ​പ് ഇ​ല്ലാ​യി​രു​ന്നെ​ങ്കി​ൽ വി​ജ​യി​ക്കി​ല്ലാ​യി​രു​ന്നു​വെ​ന്ന് ആ​മി​ർ പ​റ​ഞ്ഞു.

"അ​ദ്ദേ​ഹം വ​ള​രെ അ​ർ​പ്പ​ണ​ബോ​ധ​മു​ള്ള​തും ഭ​യ​മി​ല്ലാ​ത്ത​തു​മാ​യ ഒ​രു ന​ട​നാ​യി​രു​ന്നു. ഗ​ജി​നി​യി​ൽ പ്ര​ധാ​ന വേ​ഷം ചെ​യ്ത​ത് പ്ര​ദീ​പ് റാ​വ​ത്ത് ആ​യി​രു​ന്നു. ഇ​ന്ത്യ​ൻ സി​നി​മ​യി​ലെ ഏ​റ്റ​വും ശ്ര​ദ്ധേ​യ​മാ​യ വി​ല്ല​ൻ വേ​ഷ​ങ്ങ​ളി​ൽ ഒ​ന്നാ​യി​രു​ന്നു അ​ത്. അ​ദ്ദേ​ഹ​മി​ല്ലാ​യി​രു​ന്നെ​ങ്കി​ൽ ആ ​സി​നി​മ വി​ജ​യി​ക്കി​ല്ലാ​യി​രു​ന്നു," ആ​മി​ർ പ​റ​ഞ്ഞു.

ആ​മി​ർ ഖാ​ൻ ചി​ത്ര​ങ്ങ​ളാ​യ ഗ​ജി​നി, ല​ഗാ​ൻ എ​ന്നി​വ​യി​ൽ റാ​വ​ത്ത് പ്ര​ധാ​ന വേ​ഷ​ങ്ങ​ൾ കൈ​കാ​ര്യം ചെ​യ്തി​രു​ന്നു. 74-ാം വ​യ​സി​ൽ ര​ക്താ​ർ​ബു​ദ​ത്തെ തു​ട​ർ​ന്നാ​ണ് അ​ദ്ദേ​ഹം അ​ന്ത​രി​ച്ച​ത്. ഭീ​വ​ണ്ടി​യി​ലെ ഒ​രു ആ​ശു​പ​ത്രി​യി​ൽ ഒ​രു മാ​സ​ത്തി​ലേ​റെ​യാ​യി ചി​കി​ത്സ​യി​ലാ​യി​രു​ന്ന അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​രോ​ഗ്യ​നി​ല വ​ഷ​ളാ​യ​തി​നെ തു​ട​ർ​ന്നാ​യി​രു​ന്നു അ​ന്ത്യം.

 

Movies

വാ​ഴ 2-ന് ​ശേ​ഷം ഹാ​ഷി​ർ നാ​യ​ക​നാ​വു​ന്ന ഞൊ​ടി; ടൈ​റ്റി​ൽ പോ​സ്റ്റ​ർ

വാ​ഴ 2ന് ​ശേ​ഷം ഹാ​ഷി​ർ പ്ര​ധാ​ന വേ​ഷ​ത്തി​ലെ​ത്തു​ന്ന പു​തി​യ ചി​ത്രം ഞൊ​ടിയു​ടെ ടൈ​റ്റി​ൽ റി​വീ​ൽ പോ​സ്റ്റ​ർ പു​റ​ത്തി​റ​ങ്ങി. ന​വാ​ഗ​ത​നാ​യ ജെ.​എ​സ്. ജി​തി​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ൽ അ​ൽ അ​മീ​നും ലു​ക്മാ​നും ച​ന്തു സ​ലിം​കു​മാ​റും മ​റ്റു പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു.

ജ​യ ജ​യ ജ​യ ജ​യ ഹേ, ​ഫാ​ലി​മി എ​ന്നീ സൂ​പ്പ​ർ ഹി​റ്റ് ചി​ത്ര​ങ്ങ​ൾ നി​ർ​മി​ച്ച സൂ​പ്പ​ർ ഡൂ​പ്പ​ർ ഫി​ലിം​സി​ന്‍റെ ബാ​ന​റി​ൽ അ​മ​ൽ പോ​ൾ​സ​ണും ഒ​പ്പം മി​ഡ്‌​നൈ​റ്റ് സ​ൺ ഫി​ലിം​സി​ന്‍റെ ബാ​ന​റി​ൽ ടോ​ണി ജോ​സും ചേ​ർ​ന്നാ​ണ് "ഞൊ​ടി' നി​ർ​മി​ക്കു​ന്ന​ത്.

വാ​ഴ, എ​ക്കോ, വാ​ഴ 2 എ​ന്നീ മെ​ഗാ ഹി​റ്റ് ചി​ത്ര​ങ്ങ​ൾ വി​ത​ര​ണം ചെ​യ്ത ഐ​ക്ക​ൺ സി​നി​മാ​സ് "ഞൊ​ടി' തി​യേ​റ്റ​റു​ക​ളി​ലെ​ത്തി​ക്കും.
വ്യ​ത്യ​സ്ത​മാ​യ ഡി​സൈ​നും കൗ​തു​കം ജ​നി​പ്പി​ക്കു​ന്ന ടാ​ഗ്‌​ലൈ​നും കൊ​ണ്ട് വ​ള​രെ വേ​ഗം ശ്ര​ദ്ധ നേ​ടു​ക​യാ​ണ് "ഞൊ​ടി'​യു​ടെ ടൈ​റ്റി​ൽ റി​വീ​ൽ പോ​സ്റ്റ​ർ.

പോ​സ്റ്റ​റി​ൽ കാ​ണു​ന്ന "Looping Soon!" എ​ന്ന സൂ​ച​ന​യും "One More Time" എ​ന്ന ടാ​ഗ്‌​ലൈ​നും സി​നി​മ ഒ​രു ടൈം-​ലൂ​പ്പ് ക​ഥ​യാ​ണോ എ​ന്ന ച​ർ​ച്ച​ക​ൾ​ക്ക് വ​ഴി​വ​ച്ചി​രി​ക്കു​ക​യാ​ണ്. ഓ​രോ നി​മി​ഷ​വും വീ​ണ്ടും ആ​വ​ർ​ത്തി​ക്ക​പ്പെ​ടു​ന്ന ഒ​രു ലോ​ക​മാ​ണോ "ഞൊ​ടി' പ​റ​യു​ന്ന​ത്? അ​തോ മ​റ്റെ​ന്തെ​ങ്കി​ലും അ​പ്ര​തീ​ക്ഷി​ത​മാ​യ ക​ഥാ​പ​ശ്ചാ​ത്ത​ല​മാ​ണോ പ്രേ​ക്ഷ​ക​രെ കാ​ത്തി​രി​ക്കു​ന്ന​ത്? കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കാ​യി ഏ​റേ പ്ര​തീ​ക്ഷ​യോ​ടെ കാ​ത്തി​രി​ക്കു​ക​യാ​ണ് സി​നി​മാ​പ്രേ​മി​ക​ൾ. പി​ആ​ർ​ഒ-​എ.​എ​സ്. ദി​നേ​ശ്.

Movies

എ.​ആ​ർ. റ​ഹ്മാ​ന്‍റെ അ​സി​സ്റ്റ​ന്‍റ് ക​മ​ൽ പ്ര​ശാ​ന്ത് ഇ​നി മ​ല​യാ​ള​ത്തി​ൽ

ഓ​സ്‌​ക​ർ ജേ​താ​വാ​യ എ.​ആ​ർ. റ​ഹ്മാ​ന്‍റെ സം​ഗീ​ത സ​ഹാ​യി​യാ​യി പ്ര​വ​ർ​ത്തി​ച്ച ക​മ​ൽ പ്ര​ശാ​ന്ത് രാ​ജീ​വ്‌ കൃ​ഷ്ണ സം​വി​ധാ​നം ചെ​യ്യു​ന്ന വി​സി​ൽ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ മ​ല​യാ​ള​ത്തി​ൽ അ​ര​ങ്ങേ​റ്റം കു​റി​ക്കു​ന്നു. ഷാ​ദി​ൽ നീ​നു പ്രൊ​ഡ​ക്‌​ഷ​ൻ ഹൗ​സി​ന്‍റെ ബാ​ന​റി​ൽ ഷാ​ദി​ൽ മ​ജീ​ദ് നി​ർ​മി​ക്കു​ന്ന ഈ ​ചി​ത്ര​ത്തി​ന്‍റെ ര​ച​ന വി​നോ​ദ് ഗു​രു​വാ​യൂ​ർ നി​ർ​വ​ഹി​ക്കു​ന്നു.

"വി​സി​ൽ' എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ ക​മ​ൽ പ്ര​ശാ​ന്തി​ന്‍റെ സം​ഗീ​തം മ​ല​യാ​ളി പ്രേ​ക്ഷ​ക​രി​ലേ​ക്ക് എ​ത്തു​ക​യാ​ണ്. മ​ല​പ്പു​റ​ത്തി​ന്‍റെ ആ​വേ​ശ​ക​ര​മാ​യ സെ​വ​ൻ​സ് ഫു​ട്ബോ​ൾ സം​സ്കാ​ര​ത്തെ പ​ശ്ചാ​ത്ത​ല​മാ​ക്കി വ​മ്പ​ൻ ക്യാ​ൻ​വാ​സി​ൽ തീ​വ്ര​മാ​യ സൗ​ഹൃ​ദ​ത്തി​ന്‍റെ​യും ഫു​ട്ബോ​ൾ ക​ളി​യോ​ടു​ള്ള ഭ്രാ​ന്ത​മാ​യ സ്നേ​ഹ​ത്തി​ന്‍റെ​യും സം​ഭ​വ​ബ​ഹു​ല​മാ​യ ക​ഥ​യു​മാ​യി ന​വാ​ഗ​ത​നാ​യ രാ​ജീ​വ് കൃ​ഷ്ണ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​മാ​ണ് വി​സി​ൽ.

മ​ല​യാ​ള​ത്തി​ലെ പ്ര​മു​ഖ താ​ര​ങ്ങ​ൾ​ക്കൊ​പ്പം ഫു​ട്ബോ​ൾ താ​ര​ങ്ങ​ളും പു​തു​മു​ഖ​ങ്ങ​ളും ഈ ​ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​ക്കു​ന്നു. ഷാ​ദി​ൽ നീ​നു പ്രൊ​ഡ​ക്‌​ഷ​ൻ ഹൗ​സി​ന്‍റെ ഈ ​ആ​ദ്യ ചി​ത്ര​ത്തി​ൽ കാ​മ​റ തെ​ലു​ങ്ക് സി​നി​മാ രം​ഗ​ത്ത് ശ്ര​ദ്ധേ​യ​നാ​യ അ​ഷ്ക​ർ അ​ലി നി​ർ​വ​ഹി​ക്കു​ന്നു. സം​സ്ഥാ​ന അ​വാ​ർ​ഡ് ജേ​താ​വ് സൂ​ര​ജ് ഇ.​എ​സ്. എ​ഡി​റ്റിം​ഗ് നി​ർ​വ​ഹി​ക്കു​ന്നു.

സം​സ്ഥാ​ന അ​വാ​ർ​ഡ് ജേ​താ​വാ​യ മ​നോ​ജ് അ​ങ്ക​മാ​ലി മേ​ക്ക​പ്പ് കൈ​കാ​ര്യം ചെ​യ്യു​ന്നു. പോ​ർ​ച്ചു​ഗ​ൽ അ​വ​ൻ​ക ഇ​ന്‍റ​ർ​നാ​ഷ​ന​ൽ ഫെ​സ്റ്റി​വ​ൽ അ​വാ​ർ​ഡ് ജേ​താ​വാ​യ വി​നോ​ദ് ര​വീ​ന്ദ്ര​ൻ ക​ലാ​സം​വി​ധാ​നം നി​ർ​വ​ഹി​ക്കു​ന്നു.

വ​സ്ത്രാ​ല​ങ്കാ​രം-​ഗാ​യ​ത്രി കി​ഷോ​ർ, ചീ​ഫ് അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ-​ഷൈ​ൻ കെ​എ​സ്, ആ​ക്ഷ​ൻ-​അ​ഷ്റ​ഫ് ഗു​രു​ക്ക​ൾ, പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ-​റി​ന്നി ദി​വാ​ക​ർ, ക്രി​യേ​റ്റീ​വ് കോ​ൺ​ട്രി​ബ്യൂ​ട്ട​ർ-​മു​ര​ളി ഗി​ന്ന​സ്, സ്റ്റി​ൽ​സ്-​ഷ​ഹ​ദ് ഹു​സൈ​ൻ, പ​ബ്ലി​സി​റ്റി ഡി​സൈ​ന​ർ-​ആ​ന്‍റ​ണി സ്റ്റീ​ഫ​ൻ. ഉ​ട​ൻ ചി​ത്രീ​ക​ര​ണം ആ​രം​ഭി​ക്കു​ന്ന ഈ ​ചി​ത്ര​ത്തി​ന്‍റെ പ്രാ​രം​ഭ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​കു​ന്നു. പി​ആ​ർ​ഒ-​എ.​എ​സ്. ദി​നേ​ശ്.

Movies

അ​വ​രാ​ണ് മ​മ്മൂ​ട്ടി​യു​ടെ സ​മ്പ​ത്ത്: സു​ൽ​ഫ​ത്തി​നെ​ക്കു​റി​ച്ച് കൊ​ച്ചി​ൻ ഹ​നീ​ഫ​യു​ടെ ഭാ​ര്യാ സ​ഹോ​ദ​ര​ൻ

മ​മ്മൂ​ട്ടി​യു​ടെ ഭാ​ര്യ സു​ൽ​ഫ​ത്തി​നെ പ്ര​ശം​സി​ച്ച് കൊ​ച്ചി​ൻ ഹ​നീ​ഫ​യു​ടെ ഭാ​ര്യ സ​ഹോ​ദ​ര​ൻ ഫി​റോ​സ്. മ​മ്മൂ​ട്ടി​യു​ടെ ഭാ​ഗ്യ​വും സ​മ്പ​ത്തും സു​ൽ​ഫ​ത്താ​ണെ​ന്ന് ഫി​റോ​സ് പ​റ​യു​ന്നു.

കൊ​ച്ചി​ൻ ഹ​നീ​ഫ​യു​ടെ കു​ടും​ബ​ത്തി​ന്‍റെ പു​തി​യ വീ​ട് കാ​ണാ​നാ​യി എ​ത്തി​യ​താ​യി​രു​ന്നു മ​മ്മൂ​ട്ടി​യും ഭാ​ര്യ സു​ൽ​ഫ​ത്തും. പാ​ലു​കാ​ച്ച​ൽ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കാ​ൻ ക​ഴി​യാ​തി​രു​ന്ന​തി​നാ​ലാ​ണ് മ​മ്മൂ​ട്ടി മ​റ്റൊ​രു ദി​വ​സം എ​ത്തി​യ​ത്.

ഫി​റോ​സി​ന്‍റെ വാ​ക്കു​ക​ൾ: മ​മ്മൂ​ക്ക​യും കു​ടും​ബ​വും കൊ​ച്ചി​ൻ ഹ​നീ​ഫ​യു​ടെ വീ​ട് സ​ന്ദ​ർ​ശി​ച്ച​പ്പോ​ൾ എ​ല്ലാ​വ​രും മ​മ്മൂ​ക്ക​യെ ശ്ര​ദ്ധി​ച്ച​പ്പോ​ൾ എ​ന്‍റെ ശ്ര​ദ്ധ പോ​യ​ത് മ​റ്റൊ​രു വ്യ​ക്തി​യി​ലാ​ണ്. ഇ​ന്ത്യ​യി​ലെ ത​ന്നെ ഏ​റ്റ​വും സു​ന്ദ​ര​നാ​യ ന​ട​ന്‍റെ ഭാ​ര്യ നി​ഴ​ൽ പോ​ലെ മ​മ്മൂ​ക്ക​യു​ടെ കൂ​ടെ ന​ട​ക്കു​ന്ന​തും, അ​വ​രു​ടെ എ​ളി​മ , അ​വ​രു​ടെ വ​സ്ത്ര​ധാ​ര​ണം, അ​വ​രു​ടെ സം​സാ​രം , അ​വ​രു​ടെ കെ​യ​ർ, ഒ​ന്നും പ​റ​യാ​ൻ വാ​ക്കു​ക​ളി​ല്ല.   

എ​ന്നെ ക​ണ്ട ഉ​ട​ൻ ത​ന്നെ പെ​ങ്ങ​ളെ ചേ​ർ​ത്ത് പി​ടി​ക്ക​ണം എ​ന്ന് പ​റ​ഞ്ഞു.  മ​മ്മൂ​ക്ക കു​ട്ടി​ക​ളു​മാ​യി ഫോ​ട്ടോ എ​ടു​ക്കു​ന്ന സ​മ​യ​ത്ത് ഞാ​ൻ അ​റി​യാ​തെ എ​ന്‍റെ കാ​മ​റ അ​വ​രി​ലേ​ക്ക് പോ​യി.

 

Movies

പു​തു​മു​ഖ​ങ്ങ​ൾ കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ങ്ങ​ൾ; ക​രി​മ്പ​ടം ട്രെ​യി​ല​ർ

അ​ന​സ് സൈ​നു​ദ്ദീ​ൻ, തീ​ർ​ഥ ഹ​രി​ദേ​വ്, ജെ​സ​ൻ ജോ​സ​ഫ്, അ​നീ​ഷ് പൊ​ന്ന​പ്പ​ൻ എ​ന്നി​വ​രെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി അം​ലാ​ദ് ജ​ലീ​ൽ സം​വി​ധാ​നം ചെ​യ്യു​ന്ന ക​രി​മ്പ​ടം എ​ന്ന ചി​ത്ര​ത്തി​ന്‍റെ ട്രെ​യി​ല​ർ റി​ലീ​സ് ചെ​യ്തു.

സു​നി​ൽ സി.​പി, വി​വേ​കാ​ന​ന്ദ​ൻ, ഉ​ണ്ണി​കൃ​ഷ്ണ​ൻ ക​ല ആ​യൂ​ർ, അ​ജ​യ​ൻ അ​ഞ്ച​ൽ, ശ​രി​ക സ്റ്റാ​ലി​ൻ, ജീ​വ​ൻ ന​വോ​ദ​യ, സ​നോ​ജ് ന​ട​യി​ൽ, ജി​ബി​ൻ ജോ​യ്, അ​നീ​ഷ് വി. ​ശി​വ​ദാ​സ്, ഷി​ബി​ന അ​മീ​ർ​ജാ​ൻ, അ​മ്മ​വീ​ട്ടി​ൽ രാ​ജേ​ഷ്, ബി​ന്ദു ച​ന്ദ്ര, സാ​വി​ത്രി ചേ​ത്ത​ല്ലൂ​ർ, ര​തീ​ഷ് മീ​ന​ക്ക​ൽ, ശ്രീ​കു​മാ​ർ മാ​ട​വൂ​ർ, സ​ജീ​ന കൊ​ല്ലം, ര​മ്യ മ​നോ​ജ്, അ​ഡ്വ. അ​നി​ൽ​കു​മാ​ർ, സാ​ബു തി​രു​മ​ല, റി​ജാ​സ് കൊ​ല്ലം, ആ​ർ.​കെ. രാ​ജ,അ​ബ്ദു​ൾ ഖാ​ദ​ർ, ബി​നു ബി. ​ച​ന്ദ്ര​ൻ, ഗോ​പ​കു​മാ​ർ അ​ടൂ​ർ, ശ്രീ​ല​ക്ഷ്മി, കാ​ശി​നാ​ഥ് ച​ന്ദ്ര​ൻ. ആ​ർ, എ​ൻ.​കെ. ആ​ർ. മൗ​ലി, സി​ദ്ധാ​ൻ, ആ​ന​ന്ദു തേ​വ​ന്നൂ​ർ, സ​ന്തോ​ഷ് കൊ​ട്ടു​ക്ക​ൽ, ദി​ലീ​പ് ആ​യൂ​ർ, ര​ശ്മി ഹ​രി തു​ട​ങ്ങി​യ​വ​രാ​ണ് മ​റ്റു ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

 

Movies

ഡെ​യ​ർ ഡെ​വി​ളു​മാ​യി അ​ജി​ത്ത്; നി​ർ​മാ​ണം ശാ​ലി​നി

ഗു​ഡ് ബാ​ഡ് അ​ഗ്ലി​ക്കു​ശേ​ഷം അ​ജി​ത്തും സം​വി​ധാ​യ​ക​ൻ ആ​ദി​ക് ര​വി​ച​ന്ദ്ര​നും ഒ​രു​മി​ക്കു​ന്ന പു​തി​യ ചി​ത്രം പ്ര​ഖ്യാ​പി​ച്ചു. ഡെ​യ​ർ ഡെ​വി​ൾ എ​ന്നു പേ​രി​ട്ടി​രി​ക്കു​ന്ന ചി​ത്ര​ത്തി​ന്‍റെ ടൈ​റ്റി​ൽ പോ​സ്റ്റ​ർ എ​ത്തി. ബ്രേ​വ് ഹാ​ർ​ട്ട്സി​ന്‍റെ ബാ​ന​റി​ൽ അ​ജി​ത്തി​ന്‍റെ ശാ​ലി​നി അ​ജി​ത്ത് കു​മാ​ർ ആ​ണ് നി​ർ​മാ​ണം. 

34 വ​ർ​ഷ​ത്തെ സി​നി​മാ​ജീ​വി​ത​ത്തി​ൽ ഇ​താ​ദ്യ​മാ​യാ​ണ് അ​ജി​ത്ത് കു​മാ​ർ നി​ർ​മാ​ണ രം​ഗ​ത്തേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന​ത്. ആ​ദി​ക് ര​വി​ച​ന്ദ്ര​ൻ ത​ന്നെ ര​ച​ന നി​ർ​വ​ഹി​ക്കു​ന്ന ചി​ത്ര​ത്തി​ന് അ​നി​രു​ദ്ധ് ര​വി​ച​ന്ദ​ർ സം​ഗീ​തം ഒ​രു​ക്കു​ന്നു. അ​ഭി​ന​ന്ദ​ൻ രാ​മാ​നു​ജം ഛായാ​ഗ്ര​ഹ​ണം നി​ർ​വ​ഹി​ക്കു​ന്നു.
 
ചി​ത്രീ​ക​ര​ണം ഉ​ട​ൻ ആ​രം​ഭി​ക്കും. തൂ​ത്തു​ക്കു​ടി പ​ശ്ചാ​ത്ത​ല​മാ​ക്കി​യു​ള്ള ഒ​രു റൂ​റ​ല്‍ ഡ്രാ​മ​യി​ലാ​യി​രി​ക്കും ചി​ത്ര​മെ​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ ഉ​ണ്ട്. 

ഉ​യ​ർ​ന്ന പ്ര​തി​ഫ​ലം ആ​വ​ശ്യ​പ്പെ​ടു​ന്ന​ത് കാ​ര​ണം അ​ജി​ത് സി​നി​മ​ക​ൾ ഏ​റ്റെ​ടു​ക്കാ​ൻ നി​ർ​മാ​താ​ക്ക​ൾ ത​യാ​റാ​കു​ന്നി​ല്ല എ​ന്ന പ്ര​മു​ഖ ഫി​നാ​ൻ​സി​യ​റും വി​ത​ര​ണ​ക്കാ​ര​നു​മാ​യ തി​രു​പ്പൂ​ർ സു​ബ്ര​ഹ്മ​ണ്യ​ത്തി​ന്‍റെ വാ​ക്കു​ക​ൾ ത​മി​ഴ​ക​ത്ത് ച​ർ​ച്ച​യാ​യി​രു​ന്നു. ഏ​ക​ദേ​ശം 110 മു​ത​ല്‍ 120 കോ​ടി വ​രെ​യാ​ണ് അ​ജി​ത്തി​ന്‍റെ പ്ര​തി​ഫ​ലം.

 

 

Movies

'ഫാ​ലി​മി' സം​വി​ധാ​യ​ക​ന്‍റെ ചി​ത്ര​ത്തി​ൽ ജോ​യി​ൻ ചെ​യ്ത് മ​മ്മൂ​ട്ടി

‘ഫാ​ലി​മി’ സം​വി​ധാ​യ​ക​ൻ നി​തീ​ഷ് സ​ഹ​ദേ​വ് ഒ​രു​ക്കു​ന്ന പു​തി​യ സി​നി​മ​യു​ടെ സെ​റ്റി​ൽ ജോ​യി​ൻ ചെ​യ്ത് മ​മ്മൂ​ട്ടി. ത​മി​ഴ്നാ​ട്ടി​ലെ കാ​രൈ​ക്കു​ടി​യാ​ണ് പ്ര​ധാ​ന ലൊ​ക്കേ​ഷ​ൻ. മാ​സ് എ​ന്‍റ​ർ​ടെ​യ്ന​റാ​യി ഒ​രു​ങ്ങു​ന്ന ചി​ത്ര​ത്തി​ല്‍ തി​രു​വ​ന​ന്ത​പു​രം​കാ​ര​നാ​യ ലോ​റി ഡ്രൈ​വ​റാ​യാ​ണ് മ​മ്മൂ​ട്ടി എ​ത്തു​ന്ന​തെ​ന്നാ​ണ് സൂ​ച​ന.

ഹ്യൂ​മ​റി​നും ആ​ക്‌​ഷ​നും പ്രാ​ധാ​നം ന​ൽ​കി​യൊ​രു​ക്കു​ന്ന ചി​ത്രം വ​ൻ ബ​ജ​റ്റി​ലാ​ണ് നി​ർ​മി​ക്കു​ന്ന​ത്. മ​മ്മൂ​ട്ടി ക​മ്പ​നി​യാ​ണ് നി​ർ​മാ​ണം. മ​മ്മൂ​ട്ടി നി​ർ​മി​ക്കു​ന്ന ഒ​ൻ​പ​താ​മ​ത്തെ സി​നി​മ​യാ​ണി​ത്.

സം​വി​ധാ​യ​ക​ന്‍ നി​തീ​ഷ് സ​ഹ​ദേ​വും അ​നു​രാ​ജ് ഒ.​ബി​യും ചേ​ര്‍​ന്നാ​ണ് ചി​ത്രം ര​ചി​ച്ചി​രി​ക്കു​ന്ന​ത്. ജിം​ഷി ഖാ​ലി​ദ് ആ​ണ് ചി​ത്ര​ത്തി​ന് കാ​മ​റ ച​ലി​പ്പി​ക്കു​ന്ന​ത്.100 ദി​വ​സ​ത്തെ ചി​ത്രീ​ക​ര​ണം പ്ലാ​ൻ ചെ​യ്യു​ന്ന ചി​ത്ര​ത്തി​ന് എ​റ​ണാ​കു​ള​ത്തും ചി​ത്രീ​ക​ര​ണ​മു​ണ്ട്.

ധ​നു​ഷി​നൊ​പ്പ​മു​ള്ള ‘ഓം’ ​എ​ന്ന സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം പൂ​ർ​ത്തി​യാ​ക്കി​യ ശേ​ഷ​മാ​ണ് മ​മ്മൂ​ട്ടി ഈ ​സി​നി​മ​യി​ലെ​ത്തി​യ​ത്. അ​ൻ​പ​ത് ദി​വ​സം കാ​രൈ​ക്കു​ടി​യി​ൽ ചി​ത്രീ​ക​ര​ണ​മു​ണ്ടാ​കും. ജീ​ൻ പോ​ൾ, സി​ദ്ധാ​ർ​ഥ് ഭ​ര​ത​ൻ തു​ട​ങ്ങി നി​ര​വ​ധി താ​ര​ങ്ങ​ളും പു​തു​മു​ഖ​ങ്ങ​ളും ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​ക്കു​ന്നു.

വാ​ഴ 2 താ​രം ഹാ​ഷി​ര്‍ ഈ ​മ​മ്മൂ​ട്ടി സി​നി​മ​യു​ടെ ഭാ​ഗ​മാ​ണ് എ​ന്നാ​ണ് റി​പ്പോ​ര്‍​ട്ടു​ക​ള്‍. ‘ഫാ​ലി​മി’ എ​ന്ന​ഹി​റ്റ് ഒ​രു​ക്കി അ​ര​ങ്ങേ​റ്റം കു​റി​ച്ച നി​തീ​ഷ് സ​ഹ​ദേ​വ് അ​തി​ന് ശേ​ഷം ത​മി​ഴി​ല്‍ ‘ത​ലൈ​വ​ര്‍ ത​മ്പി ത​ലൈ​മ​യി​ല്‍’ എ​ന്നൊ​രു ചി​ത്ര​വും ഒ​രു​ക്കി​യി​രു​ന്നു. 

Movies

പ്ര​ണ​യം താ​ലി​കെ​ട്ടു​ന്ന​ത് വ​രെ മാ​ത്രം ഉ​ള്ള​ത​ല്ല, ദി​വ​സ​വും സ്നേ​ഹി​ക്ക​ണം: ശ്ര​ദ്ധേ​യ​മാ​യി സൂ​ര്യ​യു​ടെ വാ​ക്കു​ക​ൾ  

വി​വാ​ഹി​ത​രാ​കു​ന്ന​തോ​ടെ നി​ന്നു​പോ​കേ​ണ്ട ഒ​ന്ന​ല്ല പ്ര​ണ​യ​മെ​ന്നും എ​ല്ലാ ദി​വ​സ​വും പ​ര​സ്പ​രം സ്നേ​ഹി​ക്ക​ണ​മെ​ന്നും ന​ട​ൻ സൂ​ര്യ. പു​തി​യ ചി​ത്ര​മാ​യ വി​ശ്വ​നാ​ഥ് ആ​ൻ​ഡ് സ​ൺ​സ് എ​ന്ന സി​നി​മ​യു​ടെ ഓ​ഡി​യോ ലോ​ഞ്ചി​നി​ട​യി​ലാ​ണ് താ​രം മ​ന​സു തു​റ​ന്ന​ത്. 

പ്ര​ണ​യം ക​ല്യാ​ണ​ത്തി​നു മു​ൻ​പോ താ​ലി​കെ​ട്ടു​ന്ന​ത് വ​രെ​യോ മാ​ത്രം ഉ​ള്ള ഒ​ന്ന​ല്ലെ​ന്നും അ​ത് ജീ​വി​ത​കാ​ലം മു​ഴു​വ​ൻ നി​ല​നി​ൽ​ക്കേ​ണ്ട ഒ​ന്നാ​ണെ​ന്നും സൂ​ര്യ ഓ​ർ​മ്മി​പ്പി​ച്ചു.  

‘‘ന​മ്മു​ടെ ആ​ൺ​കു​ട്ടി​ക​ൾ​ക്ക് പ്ര​ണ​യ​ത്തെ​ക്കു​റി​ച്ച് ഒ​രു ഉ​പ​ദേ​ശം ന​ൽ​ക​ണ​മെ​ന്നു​ണ്ടെ​ങ്കി​ൽ, പ്ര​ണ​യം എ​പ്പോ​ഴും നി​ല​നി​ൽ​ക്കു​ന്ന ഒ​ന്നാ​യി​രി​ക്ക​ണം എ​ന്നാ​ണ് ഞാ​ൻ ക​രു​തു​ന്ന​ത്. ക​ല്യാ​ണ​ത്തി​ന് മു​ൻ​പു​ള്ള പ്ര​ണ​യം താ​ലി​കെ​ട്ടു​ന്ന​ത് വ​രെ മാ​ത്രം ഉ​ള്ള​ത​ല്ല. ദി​വ​സ​വും സ്നേ​ഹി​ക്ക​ണം. 20 വ​ർ​ഷം ക​ഴി​ഞ്ഞാ​ലും പ്ര​ണ​യി​ക്ക​ണം.​സ്നേ​ഹി​ച്ചു​കൊ​ണ്ടേ​യി​രി​ക്ക​ണം, അ​വ​ർ​ക്ക് ബ​ഹു​മാ​നം കൊ​ടു​ത്തു​കൊ​ണ്ടേ​യി​രി​ക്ക​ണം.

ന​മ്മ​ൾ എ​ല്ലാ​വ​രും മാ​റും; ന​മ്മ​ളും മാ​റും, അ​വ​രും മാ​റും. 20 വ​യ​സി​ലു​ള്ള ചി​ന്ത​ക​ള​ല്ല 25 വ​യ​സി​ൽ, 30 വ​യ​സാ​കു​മ്പോ​ൾ അ​വ​രു​ടെ മു​ൻ​ഗ​ണ​ന​ക​ളും മ​ന​സും ഒ​ക്കെ വേ​റെ രീ​തി​യി​ൽ മാ​റും. എ​ന്തി​നാ​ണ് ജീ​വി​ക്കു​ന്ന​ത്, എ​ന്താ​ണ് ന​മ്മു​ടെ തി​ര​ച്ചി​ൽ എ​ന്നി​ങ്ങ​നെ പ​ല കാ​ര്യ​ങ്ങ​ളും ജീ​വി​ത​ത്തി​ൽ മാ​റി​ക്കൊ​ണ്ടേ​യി​രി​ക്കും. എ​ന്നാ​ൽ അ​വ​ർ​ക്ക് മേ​ലു​ള്ള ആ ​സ്നേ​ഹ​വും പ്ര​ണ​യ​വും ഒ​രി​ക്ക​ലും മാ​റാ​ൻ പാ​ടി​ല്ല. ഒ​രു പ്ര​ണ​യ ഉ​പ​ദേ​ശം എ​ന്ന് പ​റ​ഞ്ഞാ​ൽ എ​നി​ക്ക് ഇ​ത് മാ​ത്ര​മേ ന​ൽ​കാ​ൻ ക​ഴി​യൂ.

കൂ​ടാ​തെ പ​ര​സ്പ​ര ബ​ഹു​മാ​നം വ​ള​രെ പ്ര​ധാ​ന​പ്പെ​ട്ട​താ​ണ്. ഉ​ദാ​ഹ​ര​ണ​ത്തി​ന്, ഒ​രു പു​രു​ഷ​ന് ഒ​രു സ്ഥ​ല​ത്തേ​ക്ക് പോ​ക​ണ​മെ​ങ്കി​ൽ ഒ​രു വ​ണ്ടി​യു​മെ​ടു​ത്ത് ഒ​രു മ​ണി​ക്കൂ​ർ കൊ​ണ്ട് അ​വി​ടെ എ​ത്തി​ച്ചേ​രാ​ൻ സാ​ധി​ക്കും. എ​ന്നാ​ൽ ഒ​രു സ്ത്രീ​ക്ക് അ​തേ സ്ഥ​ല​ത്തേ​ക്ക് പോ​ക​ണ​മെ​ങ്കി​ൽ 10 മ​ണി​ക്കൂ​ർ വ​രെ എ​ടു​ത്തേ​ക്കാം. ഞാ​ൻ എ​ന്തു​കൊ​ണ്ടാ​ണ് അ​ങ്ങ​നെ പ​റ​യു​ന്ന​തെ​ന്ന് നി​ങ്ങ​ൾ​ക്ക് മ​ന​സ്സി​ലാ​കും; കാ​ര​ണം വി​വാ​ഹം ക​ഴി​ഞ്ഞാ​ൽ, ഒ​രു കു​ഞ്ഞു​ണ്ടാ​യാ​ൽ, വീ​ട് നോ​ക്ക​ണ​മെ​ന്നു​ണ്ടെ​ങ്കി​ൽ ഇ​തി​നെ​യെ​ല്ലാം മു​ൻ​നി​ർ​ത്തി വി​ട്ടു​വീ​ഴ്ച​ക​ൾ ചെ​യ്യു​ന്ന​ത് സ്ത്രീ​ക​ൾ മാ​ത്ര​മാ​ണ്.

അ​തു​കൊ​ണ്ട് അ​വ​രു​ടെ വി​ജ​യ​ങ്ങ​ൾ​ക്ക് 10 മ​ട​ങ്ങ​ല്ല, 100 മ​ട​ങ്ങ് സ​ല്യൂ​ട്ട് അ​ടി​ച്ച് ബ​ഹു​മാ​നം ന​ൽ​കു​ക. അ​വ​രു​ടെ വി​ജ​യ​ങ്ങ​ൾ​ക്ക് സാ​ധ്യ​മാ​കു​ന്ന​ത്ര​യും ഒ​പ്പം നി​ൽ​ക്കു​ക എ​ന്ന് ഞാ​ൻ പ​റ​യും. സ്നേ​ഹ​ത്തേ​ക്കാ​ൾ ഉ​പ​രി​യാ​യി അ​വ​ർ​ക്ക് കൂ​ടു​ത​ൽ ബ​ഹു​മാ​നം ന​ൽ​കു​ക.’’ സൂ​ര്യ പ​റ​ഞ്ഞു.

 

 

 

 

 

 

Movies

ലോ​ക്ക​പ്പ് മു​ത​ൽ പോ​ലീ​സ് സ്റ്റേ​ഷ​ന്‍റെ എ​ല്ലാ ഭാ​ഗ​ങ്ങ​ളി​ലേ​ക്കും നീ​ളു​ന്ന കാ​മ​റ​ക്ക​ണ്ണു​ക​ൾ; പ്ര​ഥ​മ ദൃ​ഷ്ട്യാ ഫ​സ്റ്റ് ലു​ക്ക്

പാ​ർ​വ​തി​യും സി​ദ്ധാ​ർ​ഥ് ഭ​ര​ത​നും മാ​ത്യു തോ​മ​സും ഉ​ണ്ണി​മാ​യ പ്ര​സാ​ദും സ്റ്റേ​ഷ​ന​ക​ത്ത് യൂ​ണി​ഫോം അ​ണി​ഞ്ഞ് ബെ​ഞ്ചി​ൽ ഒ​രു​മി​ച്ചി​രി​ക്കു​ന്നു. പ​ല​ർ​ക്കും പ​ല മു​ഖ​ഭാ​വ​ങ്ങ​ൾ... പ്ര​ഥ​മ​ദൃ​ഷ്ട്യാ ഈ ​ഇ​രി​പ്പി​ലും ഒ​രു പ​ന്തി​കേ​ട്  തോ​ന്നി​ക്കു​ന്നു. ഇ​ൻ​വെ​സ്റ്റി​ഗേ​റ്റി​വ് ജോ​ണ​റി​ൽ  ഒ​രു​ക്കി​യ ചി​ത്രം സെ​പ്റ്റം​ബ​ർ 11ന് ​തി​യ​റ്റ​റു​ക​ളി​ൽ എ​ത്തും. 

11 ഐ​ക്ക​ൺ​സി​ന്‍റെ ബാ​ന​റി​ൽ അ​ർ​ജു​ൻ സെ​ൽ​വ നി​ർ​മി​ച്ച് ഷ​ഹ​ദ് സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​മാ​ണി​ത്. പ്ര​കാ​ശ​ൻ പ​റ​ക്ക​ട്ടെ, അ​നു​രാ​ഗം എ​ന്നീ ചി​ത്ര​ങ്ങ​ൾ​ക്ക് ശേ​ഷ​മു​ള്ള ഷ​ഹ​ദി​ന്‍റെ സം​വി​ധാ​ന സം​രം​ഭ​മാ​ണി​ത്.
മ​ല​യാ​ള സി​നി​മാ നി​ർ​മാ​ണ രം​ഗ​ത്തേ​ക്ക് എ​ത്തു​ന്ന പു​തി​യ ബാ​ന​റി​ന്‍റെ ഒ​രു ബി​ഗ് ബ​ഡ്ജ​റ്റ് സി​നി​മ കൂ​ടി​യാ​ണ് "പ്ര​ഥ​മ ദൃ​ഷ്ട്യാ കു​റ്റ​ക്കാ​ർ'. ആ​ശ്രി​ത നി​യ​മ​ന​ത്തി​ലൂ​ടെ ജോ​ലി ല​ഭി​ക്കു​ന്ന ഒ​രു വ​നി​ത കോ​ൺ​സ്റ്റ​ബി​ളി​ന്‍റെ ഔ​ദ്യോ​ഗി​ക ജീ​വി​ത​ത്തി​ൽ അ​ര​ങ്ങേ​റു​ന്ന സം​ഭ​വ​ങ്ങ​ളാ​ണ് ചി​ത്ര​ത്തി​ലൂ​ടെ പ​റ​യു​ന്ന​ത്.

ഉ​ള്ളൊ​ഴു​ക്ക് എ​ന്ന സി​നി​മ​യ്ക്ക് ശേ​ഷം പാ​ർ​വ​തി തി​രു​വോ​ത്തും കി​ഷ്കി​ന്ധാ കാ​ണ്ഡം എ​ന്ന സി​നി​മ​ക്ക് ശേ​ഷം വി​ജ​യ​രാ​ഘ​വ​നും പ്ര​ധാ​ന വേ​ഷ​ത്തി​ൽ എ​ത്തു​ന്ന  ചി​ത്ര​മാ​ണി​ത്. അ​തു​കൊ​ണ്ടു​ത​ന്നെ ചി​ത്ര​ത്തെ​ക്കു​റി​ച്ച് പ്രേ​ക്ഷ​ക​ർ​ക്ക് പ്ര​തീ​ക്ഷ​യും വ​ർ​ധി​ക്കു​ന്നു.

സി​നി​മാ അ​ഭി​ന​യ ജീ​വി​ത​ത്തി​ൽ 20 വ​ർ​ഷം പി​ന്നി​ട്ട പാ​ർ​വ​തി​യു​ടെ ആ​ദ്യ പോ​ലീ​സ് വേ​ഷ​മാ​ണി​ത്. പ്ര​ശ​സ്ത താ​ര​ങ്ങ​ളാ​യ പാ​ർ​ഥി​പ​ന്‍, മാ​ത്യു തോ​മ​സ്, വി​ന​യ് ഫോ​ർ​ട്ട്, സി​ദ്ധാ​ർ​ഥ് ഭ​ര​ത​ൻ, ഉ​ണ്ണി​മാ​യ, അ​സീ​സ് നെ​ടു​മ​ങ്ങാ​ട്, ജ​യ​ശ്രീ ശി​വ​ദാ​സ്, പ്ര​വീ​ൺ​കു​മാ​ർ, സി​റാ​ജ്, നി​യാ​സ് ബ​ക്ക​ർ തു​ട​ങ്ങി​യ താ​ര​നി​ര​യും ചി​ത്ര​ത്തി​ലു​ണ്ട്. 

ഒ​രു പോ​ലീ​സ് സ്റ്റേ​ഷ​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഒ​രു​ങ്ങു​ന്ന ഈ ​ത്രി​ല്ല​ർ സി​നി​മ​യു​ടെ തി​ര​ക്ക​ഥ നി​ർ​വ​ഹി​ക്കു​ന്ന​ത് പി.​എ​സ്. സു​ബ്ര​മ​ണ്യ​വും വി​ജേ​ഷ് തോ​ട്ടി​ങ്ങ​ലും ചേ​ർ​ന്നാ​ണ്. "ലോ​ക' എ​ന്ന സി​നി​മ​ക്ക് ശേ​ഷം ച​മ​ൻ ചാ​ക്കോ എ​ഡി​റ്റിം​ഗും റോ​ബി രാ​ജ് കാ​മ​റ​യും മു​ജീ​ബ് മ​ജീ​ദ് സം​ഗീ​ത​വും നി​ർ​വ​ഹി​ക്കു​ന്നു. 

ചി​ത്ര​ത്തി​ന്‍റെ എ​ക്സി​ക്യൂ​ട്ടി​വ് പ്രൊ​ഡ്യൂ​സ​ർ- മ​നോ​ജ് കു​മാ​ർ. പി, ​ലൈ​ൻ പ്രൊ​ഡ്യൂ​സ​ർ- ദീ​പ​ക് രാ​ജ,  പ്രൊ​ഡ​ക്‌​ഷ​ൻ ക​ൺ​ട്രോ​ള​ർ- സ​നൂ​പ് ച​ങ്ങ​നാ​ശേ​രി, ഫി​നാ​ൻ​സ് ക​ൺ​ട്രോ​ള​ർ- ജോ​സ​ഫ് കെ. ​തോ​മ​സ്, സൗ​ണ്ട് ഡി​സൈ​ൻ- ജ​യ​ദേ​വ​ൻ ച​ക്ക​ട​ത്ത്, ക​ലാ​സം​വി​ധാ​നം- മ​ഹേ​ഷ് മോ​ഹ​ൻ, ചീ​ഫ് അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ- ബേ​ബി പ​ണി​ക്ക​ർ,  മേ​ക്ക​പ്പ്- അ​മ​ൽ ച​ന്ദ്ര​ൻ, ആ​ക്‌​ഷ​ൻ- ക​ലൈ കിം​ഗ്‌​സ​ൺ, വ​സ്ത്രാ​ല​ങ്കാ​രം- സ​മീ​റ സ​നീ​ഷ്, പി​ആ​ർ ഒ- ​മ​ഞ്ജു ഗോ​പി​നാ​ഥ്, ഡി​ജി​റ്റ​ൽ പി​ആ​ർ- ടാ​ഗ് 360 ഡി​ഗ്രി, സ്റ്റി​ൽ​സ്- റി​ഷാ​ജ് മു​ഹ​മ്മ​ദ്‌,  പ​ബ്ലി​സി​റ്റി ഡി​സൈ​ൻ- റോ​സ്റ്റ​ഡ് പേ​പ്പ​ർ. കോ​ട്ട​യം, തൃ​ശൂ​ർ, കോ​യ​മ്പ​ത്തൂ​ർ, ബം​ഗ​ളൂ​രു, ആ​ല​പ്പു​ഴ, കൂ​ത്താ​ട്ടു​കു​ളം എ​ന്നി​വി​ട​ങ്ങ​ളാ​യി​രു​ന്നു സി​നി​മ​യു​ടെ  ലൊ​ക്കേ​ഷ​നു​ക​ൾ.

Movies

പീ​ഡി​പ്പി​ക്ക​പ്പെ​ടു​ന്ന​ത് ഇ​ര​യു​ടെ തെ​റ്റു​കൊ​ണ്ട​ല്ല, 'വെ​യ്റ്റിം​ഗ് ലി​സ്റ്റ് ആ​ൻ ആ​ന്‍റി​ഡോ​ട്ട്' പ്രേ​ക്ഷ​ക​ശ്ര​ദ്ധ നേ​ടു​ന്നു

ഈ ​കാ​ല​ഘ​ട്ട​ത്തി​ലെ സൗ​ഹൃ​ദ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​നം ഇ​ൻ​സ്റ്റാ​ഗ്രാ​മും ഫേ​സ്ബു​ക്കും പോ​ലു​ള്ള സോ​ഷ്യ​ൽ മീ​ഡി​യ​യും പ​ല​വി​ധ ഡേ​റ്റിം​ഗ് ആ​പ്പു​ക​ളു​മാ​ണ്. പ​ര​സ്പ​രം കാ​ണു​ന്ന​തി​നു മു​മ്പേ സൗ​ഹൃ​ദ​ത്തി​ൽ ആ​കു​ന്ന​വ​ർ ക​ണ്ടു ക​ഴി​യു​മ്പോ​ൾ അ​വ​രു​ടെ ബ​ന്ധം ആ​ഴ​ത്തി​ലാ​കു​ന്നു.

അ​വ​സാ​നം വീ​ട്ടു​കാ​ർ അ​റി​യാ​തെ​യു​ള്ള വി​വാ​ഹം, ലി​വിം​ഗ് ടു​ഗെ​ത​ർ എ​ന്നി​ങ്ങ​നെ​യു​ള്ള ബ​ന്ധ​ങ്ങ​ളി​ലേ​ക്ക് പോ​കു​ന്നു. ഒ​ന്നി​ച്ചു താ​മ​സം തു​ട​ങ്ങി ക​ഴി​യു​മ്പോ​ഴാ​ണ് കൂ​ടെ കൂ​ടി​യ​വന്‍റെ ത​നി​നി​റം യു​വ​തി​ക​ൾ അ​റി​യു​ന്ന​ത്.

പി​ന്നീ​ട് ര​ക്ഷ​പ്പെ​ട​ൽ എ​ളു​പ്പ​മ​ല്ല. അ​ങ്ങ​നെ​യു​ള്ള ഒ​രു സാ​ഹ​ച​ര്യ​ത്തി​ൽ പെ​ട്ടു​പോ​യ അ​ലീ​ന എ​ന്ന യു​വ​തി​യു​ടെ ക​ഥ​യാ​ണ് വെ​യ്റ്റിം​ഗ് ലി​സ്റ്റ് ആ​ൻ ആ​ന്‍റി​ഡോ​ട്ട് എ​ന്ന സി​നി​മ.

Movies

സെ​ലീ​ന​യു​ടെ ക​ഥ​പ​റ​യു​ന്ന ‘പ്ര​യാ​ണ’

നി​റം മ​ങ്ങി​യ ജീ​വി​ത​ത്തി​ല്‍ ര​ണ്ടു പെ​ണ്‍​മ​ക്ക​ളെ പ​ട്ടി​ണി​ക്കി​ടാ​തി​രി​ക്കാ​നാ​യി ശ്മ​ശാ​ന​ത്തി​ലെ കാ​വ​ല്‍​ക്കാ​രി​യാ​യി മാ​റി​യ കാ​ക്ക​നാ​ട് അ​ത്താ​ണി മു​ല്ല​പ്പ​റ​മ്പ് ‍ സെ​ലീ​ന മൈ​ക്കി​ളി​ന്‍റെ ക​ഥ പ​റ​യു​ക​യാ​ണ് പ​യ​സ് സ്ക​റി​യ പൊ​ട്ടം​കു​ളം.

പ്ര​യാ​ണ എ​ന്നു പേ​രി​ട്ടി​രി​ക്കു​ന്ന ഈ ​ഡോ​ക്യു​മെ​ന്‍റ​റി​യി​ല്‍, ഏ​റെ​പ്പേ​രും ചെ​യ്യാ​ന്‍ മ​ടി​ക്കു​ന്ന ഈ ​ജോ​ലി ക​ഴി​ഞ്ഞ 19 വ​ര്‍​ഷ​മാ​യി ചെ​യ്യു​ന്ന സെ​ലീ​ന​യു​ടെ പ​ച്ച​യാ​യ ജീ​വി​ത​യാ​ഥാ​ര്‍​ഥ്യ​ങ്ങ​ളാ​ണ് തു​റ​ന്നു കാ​ണി​ക്കു​ന്ന​ത്.

ഭാ​ര​ത​പ്പു​ഴ​യു​ടെ തീ​ര​ത്തെ ഐ​വ​ര്‍​മ​ഠ​ത്തി​ല്‍ അ​ഞ്ചു ല​ക്ഷ​ത്തി​ല​ധി​കം മൃ​ത​ദേ​ഹ​ങ്ങ​ള്‍ ദ​ഹി​പ്പി​ക്കു​ന്ന​തി​ന് കാ​ര്‍​മി​ക​നാ​യ ര​മേ​ഷ് കോ​ര​പ്പ​ത്തി​ല്‍​നി​ന്ന് തു​ട​ങ്ങി തൃ​ക്കാ​ക്ക​ര മു​നി​സി​പ്പ​ല്‍ ശ്മ​ശാ​ന​ത്തി​ല്‍ ഏ​ഴാ​യി​ര​ത്തി​ല​ധി​കം മൃ​ത​ദേ​ഹ​ങ്ങ​ള്‍ ദ​ഹി​പ്പി​ച്ച 62കാ​രി സെ​ലീ​ന മൈ​ക്കി​ളി​ന്‍റെ ക​ഥ​യി​ലേ​ക്ക് എ​ത്തു​മ്പോ​ള്‍ മ​ര​ണ​വും ശ്മ​ശാ​ന​വും ക​ത്തി​യ​മ​രു​ന്ന ചി​ത​യു​മൊ​ന്നും അ​വ​രു​ടെ മു​ഖ​ത്ത് ഭാ​വ​മാ​റ്റം വ​രു​ത്തു​ന്നി​ല്ലെ​ന്ന യാ​ഥാ​ര്‍​ഥ്യം പ്രേ​ക്ഷ​ക​ര്‍ തി​രി​ച്ച​റി​യു​ന്നു.

ഛായാ​ഗ്ര​ഹ​ണം, എ​ഡി​റ്റിം​ഗ് സ​ന്തോ​ഷ് അ​നി​മ, സം​ഗീ​തം ജെ​യ്ക്സ് ബി​ജോ​യി. 2016ല്‍ ​ത​പാ​ലി​ന്‍റെ ക​ഥ പ​റ​ഞ്ഞ ചെ​മ​ന്ന​പെ​ട്ടി എ​ന്ന ഡോ​ക്യു​മെ​ന്‍റ​റി​ക്ക് പ​യ​സ് സ്ക​റി​യ​യ്ക്ക് ദേ​ശീ​യ രാ​ജ്യാ​ന്ത​ര പു​ര​സ്കാ​ര​ങ്ങ​ള്‍ ല​ഭി​ച്ചി​രു​ന്നു. 

Movies

എ​ന്നെ​യും തി​ല​ക​ൻ ചേ​ട്ട​നെ​യും വി​ല​ക്കി​യ​തും ഇ​തേ പ​വ​ർ ഗ്രൂ​പ്പാ​ണ്, പു​റ​ത്തു​വി​ടാ​ൻ ശ്വേ​ത ത​യ്യാ​റാ​ണോ: ചോ​ദ്യ​വു​മാ​യി വി​ന​യ​ൻ

സം​വി​ധാ​യ​ക​ൻ വി​ന​യ​ന്‍റെ ഫേ​സ്ബു​ക്ക് പോ​സ്റ്റാ​ണ് ഇ​പ്പോ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ശ്ര​ദ്ധേ​യ​മാ​യി​രി​ക്കു​ന്ന​ത്. സി​നി​മാ സം​ഘ​ട​ന​യാ​യ അ​മ്മ​യു​ടെ നി​ല​പാ​ടി​നെ​യും പ്ര​സി​ഡ​ന്‍റ് ശ്വേ​താ മേ​നോ​ന്‍റെ പ​ര​സ്യ പ്ര​സ്താ​വ​ന​ക​ളെ​യു​മാ​ണ് വി​ന​യ​ൻ ചോ​ദ്യം ചെ​യ്തെ​ത്തി​യ​ത്.

ഓ​ൺ​ലൈ​ൻ മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ക്കു​ന്ന ശ്വേ​ത​യു​ടെ പ്ര​തി​ക​ര​ണ​ങ്ങ​ൾ ശ​രി​യാ​ണെ​ങ്കി​ൽ അ​ത് ന​ല്ല കാ​ര്യ​മാ​ണെ​ന്ന് വ്യ​ക്ത​മാ​ക്കി​യ വി​ന​യ​ൻ എ​ന്നാ​ൽ ഇ​തു​വ​രെ അ​മ്മ എ​ന്ന സം​ഘ​ട​ന​യോ അ​തി​ലെ പ്ര​മു​ഖ​രോ റി​പ്പോ​ർ​ട്ടി​നെ പ​ര​സ്യ​മാ​യി പി​ന്തു​ണ​യ്ക്കാ​നോ അ​ത് പൂ​ർ​ണ​മാ​യി പു​റ​ത്തു​വി​ട​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ടാ​നോ ത​യാ​റാ​യി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം വി​മ​ർ​ശി​ച്ചു.

ഹേ​മ​ക്ക​മ്മി​റ്റി റി​പ്പോ​ർ​ട്ടി​നെ പി​ന്തു​ണ​ച്ചും സി​നി​മ​യി​ലെ പ​വ​ർ ഗ്രൂ​പ്പി​നെ എ​തി​ർ​ത്തും ശ്രീ​മ​തി ശ്വേ​താ മേ​നോ​ൻ പ​റ​യു​ന്ന ക​മ​ന്‍റു​ക​ൾ നി​ര​വ​ധി ഓ​ൺ​ലൈ​ൻ മാ​ധ്യ​മ​ങ്ങ​ളി​ൽ വ​രു​ന്നു​ണ്ട്… അ​തി​ൽ ക​ണ്ട ഒ​രു പോ​സ്റ്റ​റാ​ണി​ത്.

ഇ​ത് ശ​രി​യാ​ണ​ങ്കി​ൽ വ​ള​രെ ന​ല്ല കാ​ര്യം. പ​ക്ഷേ, ഇ​തേ​വ​രെ ‘അ​മ്മ’​യി​ൽ നി​ന്ന് ആ​രും  ഹേ​മ​ക്ക​മ്മി​റ്റി റി​പ്പോ​ർ​ട്ടി​നെ പി​ന്തു​ണ​യ്ക്കു​ക​യോ, ആ ​റി​പ്പോ​ർ​ട്ട് മു​ഴു​വ​ൻ  പു​റ​ത്തു വി​ട​ണ​മെ​ന്നു പ​റ​യു​ക​യോ ചെ​യ്ത​താ​യി ക​ണ്ടി​ട്ടി​ല്ല.

റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്ന പ​വ​ർ ഗ്രൂ​പ്പി​നെ​തി​രെ ആ​ത്മാ​ർ​ത്ഥ​മാ​യും നി​ങ്ങ​ളാ​ൽ ക​ഴി​യു​ന്ന  ന​ട​പ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടു പോ​കാ​ൻ ‘അ​മ്മ’​യു​ടെ പ്ര​സി​ഡ​ന്‍റ് ശ്വേ​താ മേ​നോ​ൻ ത​യാ​റാ​ണോ.? കാ​ര​ണം അ​തി​ന്‍റെ ന​ട​പ​ടി​ക​ളൊ​ക്കെ  നി​ങ്ങ​ളു​ടെ ആ​ൾ​ക്കാ​ർ ത​ന്നെ ത​ട​ഞ്ഞി​രി​ക്കു​ക​യാ​ണ​ല്ലോ?

അ​ന്വേ​ഷ​ണം പു​ന​രാ​രം​ഭി​ക്കാ​ൻ സ​ർ​ക്കാ​രി​നോ​ട് നി​ങ്ങ​ൾ ആ​വ​ശ്യ​പ്പെ​ടു​മോ . പ​ത്തു പ​ന്ത്ര​ണ്ടു വ​ർ​ഷം സി​നി​മ​യി​ലെ എ​ന്‍റെ ക​രി​യ​ർ ത​ന്നെ ബ്ളോ​ക്കു ചെ​യ്ത​ത​തും മ​ഹാ​ന​ട​ൻ തി​ല​ക​ൻ ചേ​ട്ട​നെ ഉ​ൾ​പ്പ​ടെ വി​ല​ക്കി​യ​തും സി​നി​മ​യി​ലെ ഇ​തേ പ​വ​ർ​ഗ്രൂ​പ്പാ​ണ​ന്ന് അ​തേ ഹേ​മ​ക്ക​മ്മി​റ്റി റി​പ്പോ​ർ​ട്ടി​ന്‍റെ 141 മു​ത​ൽ 144 വ​രെ ​പേ​ജു​ക​ളി​ൽ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ള്ള​തു കൊ​ണ്ടു ത​ന്നെ എ​നി​ക്കാ റി​പ്പോ​ർ​ട്ടി​ൻ​മേ​ലു​ള്ള ന​ട​പ​ടി​യി​ൽ താ​ല്പ​ര്യ​മു​ണ്ട്.

ന​മ്മു​ടെ നി​കു​തി​പ്പ​ണ​ത്തി​ൽ നി​ന്നും ഒ​രു കോ​ടി​യി​ലേ​റെ രൂ​പ ചെ​ല​വു ചെ​യ്ത് ഉ​ണ്ടാ​ക്കി​യ റി​പ്പോ​ർ​ട്ട് ആ​ണ​ത്.

 

National

ഭ്രമയുഗത്തിലൂടെ വീണ്ടും ദേശീയ തിളക്കത്തിൽ മമ്മൂട്ടി; നാലാം തവണയും മികച്ച നടനുള്ള പുരസ്കാരം

ന്യൂഡൽഹി: മലയാള സിനിമയുടെ പെരുന്തച്ചൻ മമ്മൂട്ടിക്ക് വീണ്ടും ദേശീയ ചലച്ചിത്ര പുരസ്കാര തിളക്കം. രാഹുൽ സദാശിവൻ സംവിധാനം ചെയ്ത 'ഭ്രമയുഗം' എന്ന ചിത്രത്തിലെ കൊടുമൺ പോറ്റി എന്ന കഥാപാത്രത്തെ അവിസ്മരണീയമാക്കിയ പ്രകടനത്തിനാണ് മമ്മൂട്ടിയെ തേടി ഇത്തവണത്തെ മികച്ച നടനുള്ള ദേശീയ പുരസ്കാരമെത്തിയത്.

അഭിനയമികവും കഥാപാത്രത്തിന്‍റെ നിഗൂഢതയും ഭയവും ഒരേപോലെ പ്രേക്ഷകരിലേക്ക് എത്തിച്ച മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും മികച്ച വേഷങ്ങളിലൊന്നാണ് ഭ്രമയുഗത്തിലേത്.

ഇത് നാലാം തവണയാണ് മമ്മൂട്ടി മികച്ച നടനുള്ള ദേശീയ പുരസ്കാരം സ്വന്തമാക്കുന്നത്. ഇതിനു മുൻപ് 1989-ൽ 'മതിലുകൾ', 'ഒരു വടക്കൻ വീരഗാഥ' എന്നീ ചിത്രങ്ങളിലെ അഭിനയത്തിനാണ് അദ്ദേഹം ആദ്യമായി മികച്ച നടനുള്ള ദേശീയ പുരസ്കാരം നേടിയത്.

പിന്നീട് 1993-ൽ 'വിധേയൻ', "പൊന്തൻമാട' എന്നീ സിനിമകളിലൂടെ രണ്ടാം തവണയും, 1998-ൽ വിഖ്യാത ചിത്രം 'ഡോ. ബാബാസാഹേബ് അംബേദ്കർ' എന്ന ചിത്രത്തിലൂടെ മൂന്നാം തവണയും അദ്ദേഹം മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

നീണ്ട ഇടവേളയ്ക്ക് ശേഷം, വെല്ലുവിളികൾ നിറഞ്ഞ ഒരു കഥാപാത്രത്തിലൂടെ മമ്മൂട്ടി വീണ്ടും ദേശീയ പുരസ്കാര വേദിയിൽ രാജ്യത്തിന്‍റെ നെറുകയിൽ എത്തുമ്പോൾ അത് മലയാള സിനിമയ്ക്ക് അഭിമാന നിമിഷമായി മാറുകയാണ്.

Movies

ആ​ടി​ത്തി​മി​ർ​ക്കാ​ൻ പൊ​ടി​പൂ​രം

അ​ഭി​മ​ന്യു ഷ​മ്മി തി​ല​ക​ൻ, ബി​ബി​ൻ ജോ​ർ​ജ്, രേ​ണു സൗ​ന്ദ​ർ എ​ന്നി​വ​രെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി ന​വാ​ഗ​ത​നാ​യ നി​വി​ൻ ദാ​മോ​ദ​ര​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന പു​തി​യ സി​നി​മ​യാ​ണ് പൊ​ടി​പൂ​രം.

ഇ​ന്ദ്ര​ജി​ത്ത് ജ​ഗ​ജി​ത്ത്, ചി​രാ​ഗ് ജാ​നി, ഷാ​ജു ശ്രീ​ധ​ർ, ശ്രീ​ജി​ത്ത് ര​വി, സു​ധീ​ർ സു​കു​മാ​ര​ൻ, അ​ങ്കി​ത് മാ​ധ​വ്, ന​ന്ദ​ൻ ഉ​ണ്ണി, അ​ബി​ൻ ബി​നോ, എ​ൻ. എം. ​ബാ​ദു​ഷ, അ​ൻ​സ​ജ് ഗോ​പി, സ്വ​പ്ന പി​ള്ള തു​ട​ങ്ങി​യ​വ​ർ​ക്കൊ​പ്പം പു​തു​മു​ഖ​ങ്ങ​ളും അ​ഭി​ന​യി​ക്കു​ന്നു.

ത്രി​കാ​ൽ സ്റ്റു​ഡി​യോ​സി​ന്‍റെ ബാ​ന​റി​ൽ പി. ​ശി​വ​പ്ര​സാ​ദ്, അ​മീ​ർ കൊ​ച്ചി​ൻ, നി​വി​ൻ ഡി ​എ​ന്നി​വ​ർ ചേ​ർ​ന്ന് നി​ർ​മി​ക്കു​ന്ന ആ​ക്‌​ഷ​ൻ കോ​മ​ഡി ചി​ത്ര​ത്തി​ന്‍റെ ഛായാ​ഗ്ര​ഹ​ണം ര​വി​ച​ന്ദ്ര​ൻ നി​ർ​വ​ഹി​ക്കു​ന്നു.

പ്ര​ശ​സ്ത ഹൊ​റ​ർ നോ​വ​ലെ​ഴു​ത്തു​ക്കാ​ര​നാ​യ അ​നു​രാ​ഗ് ഗോ​പി​നാ​ഥ് തി​ര​ക്ക​ഥ​യും സം​ഭാ​ഷ​ണ​വു മെ​ഴു​തു​ന്നു. അ​ൻ​സാ​ജ് ഗോ​പി എ​ഴു​തി​യ വ​രി​ക​ൾ​ക്ക് ഫോ​ർ മ്യൂ​സി​ക് സം​ഗീ​തം പ​ക​രു​ന്നു.

സ​ഹ നി​ർ​മാ​ണം-​ബോ​ണി അ​സ​നാ​ർ, അ​ഭി​മ​ന്യു കൃ​ഷ്ണ​ൻ, എ​ഡി​റ്റ​ർ-​ജി​ത്ത് ജോ​ഷി, പ്രൊ​ഡ​ക്‌​ഷ​ൻ ക​ൺ​ട്രോ​ള​ർ-​ഇ​ക്ബാ​ൽ പാ​നാ​യി​ക്കു​ളം, പ്രൊ​ഡ​ക്‌​ഷ​ൻ ഡി​സൈ​ന​ർ-​ശ്യാം കാ​ർ​ത്തി​കേ​യ​ൻ, വ​സ്ത്രാ​ല​ങ്കാ​രം-​സൂ​ര്യ ശേ​ഖ​ർ, മേ​ക്ക​പ്പ്-​ജി​തേ​ഷ് പൊ​യ്യ, ചീ​ഫ് അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ-​കെ.​ജെ. വി​ന​യ​ൻ, പ്രോ​ജ​ക്ട് കോ-​ഓ​ർ​ഡി​നേ​ഷ​ൻ-​ഹ​രീ​ഷ് എ.​വി., ടെ​ക്നി​ക്ക​ൽ സ​പ്പോ​ർ​ട്ട്-​സ്റ്റീ​ഫ​ൻ വ​ള്ളി​യ​റ (ടെ​ക് ഫി​ലിം), ഫി​നാ​ൻ​സ് ക​ൺ​ട്രോ​ള​ർ-​സു​ജി​ത്ത് സു​ധാ​ക​ർ, സൗ​ണ്ട് ഡി​സൈ​ൻ-​ഹ​രി നാ​രാ​യ​ണ​ൻ, സൗ​ണ്ട് മി​ക്സിം​ഗ്-​അ​ജി​ത് എ. ​ജോ​ർ​ജ്, സ്റ്റു​ഡി​യോ-​ഹൈ സ്റ്റു​ഡി​യോ​സ്, ഡി​ജി​റ്റ​ൽ മാ​ർ​ക്ക​റ്റിം​ഗ്-​ബി.​സി. ക്രി​യേ​റ്റീ​വ്സ്, പ്രൊ​മോ​ഷ​ൻ ക​ൺ​സ​ൾ​ട്ട​ന്‍റ്-​മ​നു കെ. ​ത​ങ്ക​ച്ച​ൻ, സ്റ്റി​ൽ​സ്-​ജ​സ്റ്റി​ൻ ജ​യിം​സ്, പ​ബ്ലി​സി​റ്റി ഡി​സൈ​ൻ-​റോ​സ് മേ​രി ലി​ല്ലു, മാ​ജി​ക് മൊ​മെ​ന്‍റ്സ്, വി​ത​ര​ണം-​ഫ​സ്റ്റ് ക്ലാ​സ് ഫി​ലിം​സ് ത്രൂ ​ഹൈ​സി​ൻ ഗ്ലോ​ബ​ൽ വെ​ഞ്ചേ​ഴ്‌​സ്. പ്രാ​രം​ഭ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​കു​ന്ന ഈ ​സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം ഡി​സം​ബ​റി​ൽ ആ​രം​ഭി​ക്കും. പി​ആ​ർ​ഒ-​എ.​എ​സ്. ദി​നേ​ശ്, പി. ​ശി​വ​പ്ര​സാ​ദ്.

National

മുംബൈ കഫേയിൽ ബ​ൺ മ​സ്ക​യും ചാ​യ​യും ക​ഴി​ച്ച് ഹോ​ളി​വു​ഡ് ലെ​ജ​ൻ​ഡു​ക​ൾ

മും​ബൈ: മും​ബൈ​യി​ലെ പ്ര​ശ​സ്ത​മാ​യ 'ഒ​ളി​മ്പി​യ കോ​ഫി ഹൗ​സി​ൽ' ഹോ​ളി​വു​ഡ് താ​ര​നി​ര​യു​ടെ അ​പ്ര​തീ​ക്ഷി​ത സ​ന്ദ​ർ​ശ​നം. പ്ര​ശ​സ്ത സം​വി​ധാ​യ​ക​ൻ ക്രി​സ്റ്റ​ഫ​ർ നോ​ള​നും താ​ര​ങ്ങ​ളാ​യ ടോം ​ഹോ​ള​ണ്ടും മാ​റ്റ് ഡാ​മ​ണും മും​ബൈ​യി​ലെ​ത്തി​യ​പ്പോ​ൾ തെ​ര​ഞ്ഞെ​ടു​ത്ത​ത് 108 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ഈ ​ക​ഫേ​യി​ലെ ചാ​യ​യും ബ​ൺ മ​സ്ക​യും.

പു​തി​യ ചി​ത്ര​മാ​യ ഒ​ഡി​സ്സി​യു​ടെ ഭാ​ഗ​മാ​യി ഇ​ന്ത്യ​യി​ലെ​ത്തി​യ​താ​യി​രു​ന്നു ഇ​വ​ർ. ക​ഫേ​യി​ൽ വ​ള​രെ സാ​ധാ​ര​ണ​ക്കാ​രെ​പ്പോ​ലെ വ​ന്നി​രു​ന്ന ഇ​വ​രെ ആ​ദ്യം ജീ​വ​ന​ക്കാ​ർ​ക്ക് തി​രി​ച്ച​റി​യാ​നാ​യി​ല്ല. പി​ന്നീ​ട് ഇ​ന്‍റ​ർ​നെ​റ്റി​ൽ തി​ര​ഞ്ഞ​പ്പോ​ഴാ​ണ് വ​ന്ന​ത് ഹോ​ളി​വു​ഡി​ലെ വ​മ്പ​ൻ താ​ര​ങ്ങ​ളാ​ണെ​ന്ന് ക​ഫേ മാ​നേ​ജ​ർ ഇ​നാ​യ​ത്ത് മ​രേ​ദി​യ തി​രി​ച്ച​റി​ഞ്ഞ​ത്.

ക​ഫേ​യ്ക്ക് പു​റ​ത്ത് ആ​രാ​ധ​ക​ർ ത​ടി​ച്ചു​കൂ​ടി​യ​തോ​ടെ സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് പി​ന്നീ​ട് താ​ര​ങ്ങ​ൾ മ​ട​ങ്ങി​യ​ത്. ല​ളി​ത​മാ​യ ഈ ​ഇ​ന്ത്യ​ൻ വി​ഭ​വ​ങ്ങ​ൾ ആ​സ്വ​ദി​ക്കു​ന്ന ഹോ​ളി​വു​ഡ് താ​ര​ങ്ങ​ളു​ടെ ചി​ത്ര​ങ്ങ​ൾ ഇ​തി​ന​കം സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ൽ ത​രം​ഗ​മാ​യി​ക്ക​ഴി​ഞ്ഞു. 

Movies

ഒ​ടു​വി​ൽ അ​ത് സം​ഭ​വി​ച്ചു, ജ​ന​നാ​യ​ക​ന് പ്ര​ദ​ർ​ശ​നാ​നു​മ​തി ന​ൽ​കി സെ​ൻ​സ​ർ ബോ​ർ​ഡ്  

വി​ല​ക്ക് നീ​ങ്ങി വി​ജ​യ്‌​യു​ടെ ജ​ന​നാ​യ​ക​ൻ. ചി​ത്ര​ത്തി​ന് സെ​ൻ​സ​ർ ബോ​ർ​ഡ് പ്ര​ദ​ർ​ശ​നാ​നു​മ​തി ന​ൽ​കി. എ ​സ​ർ​ട്ടി​ഫി​ക്ക​റ്റാ​ണ് ന​ൽ​കി​യ​ത്. മൂ​ന്ന് മ​ണി​ക്കൂ​ർ മൂ​ന്ന് മി​നി​റ്റാ​ണ് സി​നി​മ​യു​ടെ ദൈ​ർ​ഘ്യം. എ​ന്നാ​ൽ ജ​ന​നാ​യ​ക​നി​ലെ ഏ​തൊ​ക്കെ സീ​ൻ ക​ട്ട് ചെ​യ്തു​വെ​ന്ന് സെ​ൻ​ട്ര​ൽ ബോ​ർ​ഡ് ഓ​ഫ് ഫി​ലിം സ​ർ​ട്ടി​ഫി​ക്കേ​ഷ​ന്‍റെ വെ​ബ്‌​സൈ​റ്റി​ൽ അ​പ്‌​ലോ​ഡ് ചെ​യ്തി​ട്ടി​ല്ല.

ജൂ​ലൈ അ​വ​സാ​നം ചി​ത്രം തി​യ​റ്റ​റു​ക​ളി​ലെ​ത്തു​മെ​ന്നാ​ണ് വി​വ​രം. ഈ ​വ​ർ​ഷം ജ​നു​വ​രി ഒ​മ്പ​തി​ന് തി​യേ​റ്റ​റു​ക​ളി​ലെ​ത്തേ​ണ്ടി​യി​രു​ന്ന ചി​ത്ര​ത്തി​ന് സെ​ൻ​സ​ർ സ​ർ​ട്ടി​ഫി​ക്ക​റ്റ് ല​ഭി​ക്കാ​തി​രു​ന്ന​തോ​ടെ നി​ർ​മാ​താ​ക്ക​ളാ​യ കെ​വി​എ​ൻ പ്രൊ​ഡ​ക്ഷ​ൻ​സ് കോ​ട​തി​യെ സ​മീ​പി​ച്ചി​രു​ന്നു.

2025 ഡി​സം​ബ​റി​ൽ സെ​ൻ​സ​റിം​ഗി​ന് സ​മ​ർ​പ്പി​ച്ച ചി​ത്രം ചി​ല മാ​റ്റ​ങ്ങ​ൾ വ​രു​ത്താ​ൻ ആ​വ​ശ്യ​പ്പെ​ട്ട് സെ​ൻ​സ​ർ ബോ​ർ​ഡ് തി​രി​ച്ച​യ​ച്ചി​രു​ന്നു. തു​ട​ർ​ന്ന് നി​ർ​മാ​താ​ക്ക​ൾ കോ​ട​തി​യെ സ​മീ​പി​ച്ചെ​ങ്കി​ലും കാ​ര്യ​മാ​യ ആ​ശ്വാ​സം ല​ഭി​ച്ചി​ല്ല.

ഇ​തി​നി​ടെ ഏ​പ്രി​ൽ മാ​സ​ത്തി​ൽ ചി​ത്ര​ത്തി​ന്‍റെ എ​ച്ച്ഡി പ്രി​ന്‍റ് ഇ​ന്‍റ​ർ​നെ​റ്റി​ൽ ചോ​ർ​ന്ന​ത് അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​രെ കൂ​ടു​ത​ൽ പ്ര​തി​സ​ന്ധി​യി​ലാ​ക്കി. ഈ ​ചോ​ർ​ച്ച​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​രു ഫ്രീ​ലാ​ൻ​സ് എ​ഡി​റ്റ​ർ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ട്.

വി​ജ​യി​യു​ടെ അ​വ​സാ​ന ചി​ത്ര​മാ​യി വി​ശേ​ഷി​പ്പി​ക്ക​പ്പെ​ടു​ന്ന ജ​ന​നാ​യ​ക​ൻ അ​ദ്ദേ​ഹം ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി​യാ​യി അ​ധി​കാ​ര​മേ​റ്റ ശേ​ഷം റി​ലീ​സ് ചെ​യ്യാ​നി​രി​ക്കു​ന്ന ആ​ദ്യ ചി​ത്രം കൂ​ടി​യാ​ണ്.

  

Movies

'അ​ച്യു​ത അ​വ​താ​രം'; മ​ല​യാ​ള​ത്തി​ല്‍ നി​ന്നൊ​രു പാ​ൻ ഇ​ന്ത്യ​ൻ സൈ​ബ​ര്‍ ത്രി​ല്ല​ര്‍

ക​ന്ന​ഡ​യി​ലെ പ്ര​മു​ഖ ച​ല​ച്ചി​ത്ര പ്ര​വ​ർ​ത്ത​ക​നും എ​ഴു​ത്തു​കാ​ര​നു​മാ​യ പു​നി​ത് സം​വി​ധാ​നം ചെ​യ്യു​ന്ന മ​ല​യാ​ള ചി​ത്ര​മാ​ണ് അ​ച്യു​ത അ​വ​താ​രം. വ​ർ​ഷ​ങ്ങ​ളാ​യി തെ​ലു​ങ്ക്, ത​മി​ഴ് ച​ല​ച്ചി​ത്ര​ങ്ങ​ളി​ൽ അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ ആ​യി​രു​ന്ന പു​നീ​തി​ന്‍റെ ആ​ദ്യ സം​വി​ധാ​ന സം​രം​ഭ​മാ​ണ് ഇ​ത്.

പു​നീ​ത് ത​ന്നെ​യാ​ണ് ചി​ത്ര​ത്തി​ന് തി​ര​ക്ക​ഥ​യും ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ചി​ത്ര​ത്തി​നെ പു​തി​യ ലി​റി​ക്ക​ൽ ഗാ​നം റി​ലീ​സ് ആ​യി. 'സെ​യ്‌​ല​ർ ഓ​ഫ് പെ​യി​ൻ' എ​ന്ന ക​ത്തി​ൽ ഉ​ള്ള ഗാ​നം ശ്രു​തി ശി​വ​ദാ​സ​ൻ ആ​ണ് ആ​ല​പി​ച്ചി​രി​ക്കു​ന്ന​ത്. സൈ​ബ​ര്‍ ത്രി​ല്ല​ര്‍ ഗ​ണ​ത്തി​ല്‍ പെ​ടു​ന്ന ചി​ത്രം റെ​യ്‌​റ വെ​ഞ്ചേ​ഴ്‌​സി​ന്‍റെ ബാ​ന​റി​ൽ ര​മേ​ശ സി, ​രു​ദ്ര​മൂ​ർ​ത്തി, രാ​ജേ​ഷ് ആ​ർ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് നി​ർ​മ്മി​ച്ചി​രി​ക്കു​ന്ന​ത്.

 

Movies

റോ​ട്ട​ൻ സൊ​സൈ​റ്റി 19-ന് ​റി​ലീ​സ്

ലോ​ക​മെ​മ്പാ​ടു​മു​ള്ള വി​വി​ധ അ​ന്താ​രാ​ഷ്‌​ട്ര ച​ല​ച്ചി​ത്ര മേ​ള​ക​ളി​ൽ പ്ര​ദ​ർ​ശി​പ്പി​ച്ച്, ഏ​റ്റ​വും കൂ​ടു​ത​ൽ പു​ര​സ്‌​കാ​ര​ങ്ങ​ൾ (150 അ​വാ​ർ​ഡു​ക​ൾ) ക​ര​സ്ഥ​മാ​ക്കു​ന്ന 'ഫൗ​ണ്ട് ഫൂ​ട്ടേ​ജ്' (Found Footage) ഫീ​ച്ച​ർ ഫി​ലിം എ​ന്ന റെ​ക്കോ​ർ​ഡോ​ടെ മ​ല​യാ​ള ച​ല​ച്ചി​ത്രം 'റോ​ട്ട​ൻ സൊ​സൈ​റ്റി' (Rotten Society) അ​മേ​രി​ക്ക ബു​ക്ക് ഓ​ഫ് റെ​ക്കോ​ർ​ഡ്സി​ൽ (America Book of Records) ഇ​ടം നേ​ടി​യി​രി​ക്കു​ന്നു. ചി​ത്രം പ്ര​മു​ഖ അ​മേ​രി​ക്ക​ൻ ഒ​ടി​ടി വി​ത​ര​ണ ക​മ്പ​നി​യാ​യ പി ​ഓ വി ​ഹൊ​റ​ർ (POV Horror) വ​ഴി ജൂ​ലാ​യ് 19ന് ​ഔ​ദ്യോ​ഗി​ക​മാ​യി റി​ലീ​സ് ചെ​യ്യും.

സി​നി​മാ​റ്റോ​ഗ്രാ​ഫി, എ​ഡി​റ്റിം​ഗ് എ​ന്നി​വ നി​ർ​വ​ഹി​ച്ച് ചി​ത്രം സം​വി​ധാ​നം ചെ​യ്തി​രി​ക്കു​ന്ന​ത് എ​സ്. എ​സ്. ജി​ഷ്‌​ണു​ദേ​വാ​ണ്. വ​രാ​ഹ ഫി​ലിം​സി​ന്‍റെ ബാ​ന​റി​ൽ ജി​നു സെ​ലി​ൻ, സ്നേ​ഹ​ൽ റാ​വു എ​ന്നി​വ​ർ നി​ർ​മി​ച്ച ചി​ത്ര​ത്തി​ൽ ടി. ​സു​നി​ൽ പു​ന്ന​ക്കാ​ട്, പ്രി​ൻ​സ് ജോ​ൺ​സ​ൺ, സ്നേ​ഹ​ൽ റാ​വു, ആ​രാ​ധ്യ, മാ​ന​സ​പ്ര​ഭു, ഗൗ​തം എ​സ്. കു​മാ​ർ, ജി​നു സെ​ലി​ൻ, അ​ഭി​ഷേ​ക് ശ്രീ​കു​മാ​ർ, ആ​റ്റു​കാ​ൽ ര​മേ​ശ്, ശി​വ​പ്ര​സാ​ദ്. ജി, ​സു​രേ​ഷ്കു​മാ​ർ, ശി​വ​ൻ പു​ന്ന​ക്കാ​ട്, ചാ​ല കു​മാ​ർ, അ​നി​ൽ​കു​മാ​ർ, അ​മൃ​ത് സു​നി​ൽ, ജ​യ​ച​ന്ദ്ര​ൻ ത​ല​യ​ൽ, ഷാ​ജി ബാ​ല​രാ​മ​പു​രം, വി​പി​ൻ സി​ദ്ധാ​ർ​ഥ്, വി​പി​ൻ ശ്രീ​ഹ​രി എ​ന്നി​വ​ർ അ​ഭി​ന​യി​ക്കു​ന്നു. സൗ​ണ്ട് എ​ഫ​ക്ട്സ്- ഷാ​ബു, സൗ​ണ്ട് ഡി​സൈ​ൻ- ശ്രീ​വി​ഷ്ണു. ജെ, ​പി​ആ​ർ​ഓ- അ​ജ​യ് തു​ണ്ട​ത്തി​ൽ.

Movies

നോ ​പ​റ​യാ​ന്‍ ശീ​ലി​ക്ക​ണം; കാ​ജ​ൽ അ​ഗ​ർ​വാ​ൾ പ​റ​യു​ന്നു  

ഫി​റ്റ്‌​ന​സി​ലും സൗ​ന്ദ​ര്യ​ത്തി​ലും​ന​ടി​മാ​ർ നേ​രി​ടു​ന്ന സ​മ്മ​ർ​ദം മു​ൻ​കാ​ല​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് വ​ള​രെ കൂ​ടു​ത​ലാ​ണെ​ന്ന് തെ​ന്നി​ന്ത്യ​ൻ ന​ടി കാ​ജ​ൽ അ​ഗ​ർ​വാ​ൾ. ര​ണ്ട് പ​തി​റ്റാ​ണ്ടോ​ളം നീ​ണ്ട സി​നി​മാ ജീ​വി​ത​ത്തി​ലെ അ​നു​ഭ​വ​ങ്ങ​ളാ​ണ് താ​രം സൂ​ചി​പ്പി​ക്കു​ന്ന​ത്. ത​ന്‍റെ ക​രി​യ​റി​ന്‍റെ തു​ട​ക്ക​കാ​ല​ത്തെ അ​പേ​ക്ഷി​ച്ച് ഇ​ന്ന​ത്തെ സി​നി​മാ മേ​ഖ​ല​യി​ലു​ള്ള​വ​ർ​ക്ക് സ്വ​കാ​ര്യ​ത കു​റ​വാ​ണെ​ന്ന് കാ​ജ​ൽ വി​ല​യി​രു​ത്തു​ന്നു.

മു​ൻ​കാ​ല​ങ്ങ​ളി​ൽ പൊ​തു​സ്ഥ​ല​ങ്ങ​ളി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ടു​മ്പോ​ൾ ബാ​ഹ്യ​സൗ​ന്ദ​ര്യ​ത്തി​ന് ഇ​ത്ര​യ​ധി​കം മു​ൻ​ഗ​ണ​ന ല​ഭി​ക്കാ​റി​ല്ലാ​യി​രു​ന്നു. യാ​ത്ര​ക​ളി​ൽ പോ​ലും പൂ​ർ​ണ​മാ​യി മേ​ക്ക​പ്പ് ചെ​യ്ത് കാ​ണ​പ്പെ​ടേ​ണ്ടി​വ​രു​ന്ന ഇ​ന്ന​ത്തെ 'എ​യ​ർ​പോ​ർ​ട്ട് ലു​ക്ക്' പോ​ലു​ള്ള ഫാ​ഷ​ൻ ട്രെ​ൻ​ഡു​ക​ൾ യു​വ​ന​ടി​മാ​ർ​ക്ക് മാ​ന​സി​ക ബു​ദ്ധി​മു​ട്ടാ​ണ് സൃ​ഷ്ടി​ക്കു​ന്ന​ത്.

ഇ​ത്ത​രം അ​നാ​വ​ശ്യ പ്ര​ദ​ർ​ശ​ന​ങ്ങ​ളി​ല്ലാ​തെ സ്വ​ത​ന്ത്ര​മാ​യി ന​ട​ക്കാ​ൻ മു​ൻ​പ് സാ​ധി​ച്ചി​രു​ന്നു. സോ​ഷ്യ​ൽ മീ​ഡി​യ ഇ​ല്ലാ​തി​രു​ന്ന 20 വ​ർ​ഷം മു​ന്പു ത​ന്നെ ക​രി​യ​ർ ആ​രം​ഭി​ച്ച വ്യ​ക്തി​യാ​ണ് ഞാ​ൻ. അ​ക്കാ​ല​ത്തും സി​നി​മ​യ്ക്കു​ള്ളി​ൽ നി​ന്നു​ള്ള സ​മ്മ​ർ​ദ​ങ്ങ​ൾ ശ​ക്ത​മാ​യി​രു​ന്നു.

മി​ക​ച്ച ചി​ല വേ​ഷ​ങ്ങ​ൾ ല​ഭി​ക്കു​ന്ന​തി​നാ​യി ത​ടി കൂ​ട്ടാ​നോ ബോ​ഡി ഷേ​പ്പ് ക്ര​മീ​ക​രി​ക്കാ​നോ സം​വി​ധാ​യ​ക​രും നി​ർ​മാ​താ​ക്ക​ളും അ​ക്കാ​ല​ത്തും ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. എ​ന്നാ​ൽ അ​ത്ത​രം സാ​ഹ​ച​ര്യ​ങ്ങ​ൾ ഇ​ന്ന​ത്തെ​പ്പോ​ലെ ക്രൂ​ര​മാ​യി​രു​ന്നി​ല്ല. സോ​ഷ്യ​ൽ മീ​ഡി​യ വി​മ​ർ​ശ​ന​ങ്ങ​ൾ പു​തു​മു​ഖ​ങ്ങ​ളെ ത​ള​ർ​ത്തു​ന്ന രീ​തി​യി​ലാ​ണ് വ​ള​ർ​ന്നി​രി​ക്കു​ന്ന​ത്.

പു​തി​യ ന​ടി​മാ​ർ ക​രി​യ​റി​ലെ അ​വ​സ​ര​ങ്ങ​ൾ​ക്കു വേ​ണ്ടി വി​ട്ടു​വീ​ഴ്ച​ക​ൾ ചെ​യ്യ​രു​ത്. ത​നി​ക്ക് അ​ലോ​സ​ര​മു​ണ്ടാ​ക്കു​ന്ന​തോ സു​ര​ക്ഷി​ത​മ​ല്ലാ​ത്ത​തോ ആ​യ സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ നി​ന്ന് ധൈ​ര്യ​ത്തോ​ടെ പി​ന്മാ​റാ​ൻ സാ​ധി​ക്ക​ണം.

ഒ​രു പ്രൊ​ജ​ക്റ്റി​ന്‍റെ ഭാ​ഗ​മാ​കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടു കൂ​ടി മാ​ത്രം അ​നാ​വ​ശ്യ ആ​വ​ശ്യ​ങ്ങ​ൾ​ക്ക് സ​മ്മ​തം മൂ​ള​രു​ത്. ഏ​തൊ​രു പ്രൊ​ഫ​ഷ​നി​ലും പോ​ലെ സി​നി​മ​യി​ലും വ്യ​ക്ത​മാ​യ നി​ല​പാ​ടു​ക​ൾ സ്വീ​ക​രി​ക്കാ​ൻ യു​വ​ത​ല​മു​റ ശ്ര​ദ്ധി​ക്ക​ണം.

ക​രി​യ​റി​ൽ എ​ന്തി​നും സ​മ്മ​തം മൂ​ളു​ന്ന​തി​നേ​ക്കാ​ൾ പ്ര​ധാ​ന​പ്പെ​ട്ട​ത് ത​ങ്ങ​ൾ​ക്ക് താ​ത്പ​ര്യ​മി​ല്ലാ​ത്ത കാ​ര്യ​ങ്ങ​ളോ​ട് ധൈ​ര്യ​പൂ​ർ​വം നോ ​എ​ന്ന് പ​റ​യാ​ൻ ശീ​ലി​ക്കു​ക എ​ന്ന​താ​ണ്. ഏ​തെ​ങ്കി​ലും ഒ​രു വ​ലി​യ പ്രോ​ജ​ക്റ്റി​ൽ നി​ന്ന് ഒ​ഴി​വാ​ക്ക​പ്പെ​ടു​ക​യാ​ണെ​ങ്കി​ൽ ത​ള​രാ​തെ അ​ടു​ത്ത മി​ക​ച്ച അ​വ​സ​ര​ങ്ങ​ൾ​ക്കാ​യി സ​ധൈ​ര്യം മു​ന്നോ​ട്ടു​നീ​ങ്ങാ​നു​ള്ള മ​നഃ​ശ​ക്തി​യാ​ണ് ഉ​ണ്ടാ​ക്കി​യെ​ടു​ക്കേ​ണ്ട​ത്- കാ​ജ​ൽ വ്യ​ക്ത​മാ​ക്കു​ന്നു.

National

വ്യാപക പ്രതിഷേധം; "സ​ത്‌​ല​ജ് ’സി​നി​മ ഒ​ടി​ടി​യി​ൽ​നി​ന്നു നീ​ക്കംചെ​യ്തു

ന്യൂ​​​​ഡ​​​​ൽ​​​​ഹി: മ​​​​നു​​​​ഷ്യാ​​​​വ​​​​കാ​​​​ശ പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​നാ​​​​യ ജ​​​​സ്വ​​​​ന്ത് സിം​​​​ഗ് ഖ​​​​ൽ​​​​റ​​​​യു​​​​ടെ ജീ​​​​വി​​​​ത​​​​വും തി​​​​രോ​​​​ധാ​​​​ന​​​​വും ആ​​​​സ്പ​​​​ദ​​​​മാ​​​​ക്കി​​​​യു​​​​ള്ള "സ​​​​ത്‌​​​​ല​​​​ജ്’ സി​​​​നി​​​​മ ഒ​​​​ടി​​​​ടി പ്ലാ​​​​റ്റ്ഫോ​​​​മി​​​​ൽ​​​​നി​​​​ന്നു നീ​​​​ക്കം ചെ​​​​യ്ത​​​​തി​​​​ൽ വ്യാ​​​​പ​​​​ക വി​​​​മ​​​​ർ​​​​ശ​​​​നം.

ഒ​​​​ടി​​​​ടി പ്ലാ​​​​റ്റ്ഫോ​​​​മാ​​​​യ സീ5​​​​ൽ റി​​​​ലീ​​​​സ് ചെ​​​​യ്ത് ര​​​​ണ്ടു ദി​​​​വ​​​​സ​​​​ത്തി​​​​നു​​​ശേ​​​​ഷം സി​​​​നി​​​​മ നീ​​​​ക്കം ചെ​​​​യ്ത​​​​ത് ആ​​​​വി​​​​ഷ്കാ​​​​ര സ്വാ​​​​ത​​​​ന്ത്ര്യ​​​​ത്തി​​​​നു​​​നേ​​​രേ​​​യു​​​ള്ള വെ​​​​ല്ലു​​​​വി​​​​ളി​​​​യാ​​​​ണെ​​​​ന്നും സ​​​​ത്യ​​​​ത്തി​​​​നു​​​മേ​​​​ലു​​​​ള്ള സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ സെ​​​​ൻ​​​​സ​​​​ർ​​​​ഷി​​​​പ്പാ​​​​ണെ​​​​ന്നും ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി രാ​​​​ഷ്‌​​​​ട്രീ​​​​യ​​​​നേ​​​​താ​​​​ക്ക​​​​ളും സ​​​​മൂ​​​​ഹ​​​​മാ​​​​ധ്യ​​​​മ ഉ​​​​പ​​​​യോ​​​​ക്താ​​​​ക്ക​​​​ളു​​​​മാ​​​​ണ് രം​​​ഗ​​​ത്തു​​​ വ​​​ന്ന​​​ത്.

പ്ര​​​​ശ​​​​സ്ത ഗാ​​​​യ​​​​ക​​​​നും പ​​​​ഞ്ചാ​​​​ബി ന​​​​ട​​​​നു​​​​മാ​​​​യ ദി​​​​ൽ​​​​ജി​​​​ത് ദോ​​​​സാ​​​​ൻ​​​​ജ് നാ​​​​യ​​​​ക​​​​നാ​​​​യു​​​​ള്ള സി​​​​നി​​​​മ 2022ൽ ​​​​നി​​​​ർ​​​​മി​​​​ച്ച​​​​താ​​​​ണെ​​​​ങ്കി​​​​ലും സെ​​​​ൻ​​​​സ​​​​ർ ബോ​​​​ർ​​​​ഡു​​​​മാ​​​​യു​​​​ള്ള നാ​​​​ലു വ​​​​ർ​​​​ഷ​​​​ത്തെ നി​​​​യ​​​​മ​​​​പോ​​​​രാ​​​​ട്ട​​​​ത്തി​​​​നു​​​​ശേ​​​​ഷ​​​​മാ​​​​യി​​​​രു​​​​ന്നു ഒ​​​​ടു​​​​വി​​​​ൽ ഒ​​​​ടി​​​​ടി പ്ലാ​​​​റ്റ്ഫോ​​​​മി​​​​ൽ റി​​​​ലീ​​​​സാ​​​​യ​​​​ത്. "പ​​​​ഞ്ചാ​​​​ബ് 95’എ​​​​ന്നു മു​​​​മ്പ് പേ​​​​രു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന ചി​​​​ത്രം ക​​​​ഴി​​​​ഞ്ഞ വെ​​​​ള്ളി​​​​യാ​​​​ഴ്ച​​​​യാ​​​​യി​​​​രു​​​​ന്നു നി​​​​ർ​​​​മാ​​​​താ​​​​ക്ക​​​​ൾ തി​​​​യ​​​​റ്റ​​​​റി​​​​ൽ റി​​​​ലീ​​​​സ് ചെ​​​​യ്യാ​​​​തെ സീ5​​​​ൽ റി​​​​ലീ​​​​സ് ചെ​​​​യ്ത​​​​ത്.

എ​​​​ന്നാ​​​​ൽ റി​​​​ലീ​​​​സ് ചെ​​​​യ്ത് ര​​​​ണ്ടു ദി​​​​വ​​​​സ​​​​ത്തി​​​​നു​​​​ശേ​​​​ഷം മാ​​​​ത്രം ചി​​​​ത്രം പ്ലാ​​​​റ്റ്ഫോ​​​​മി​​​​ൽ​​​​നി​​​​ന്നു നീ​​​​ക്കം ചെ​​​​യ്യാ​​​​നു​​​​ള്ള ഉ​​​​ത്ത​​​​ര​​​​വു​​​​ണ്ടാ​​​​കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. സി​​​​നി​​​​മ​​​​യു​​​​ടെ ഭാ​​​​ഗ​​​​ങ്ങ​​​​ൾ രാ​​​​ജ്യ​​​​വി​​​​രു​​​​ദ്ധ ശ​​​​ക്തി​​​​ക​​​​ൾ ദു​​​രു​​​​പ​​​​യോ​​​​ഗി​​​​ച്ചേ​​​​ക്കു​​​​മെ​​​​ന്ന ഭീ​​​​തി​​​​യി​​​​ലാ​​​​ണ് കേ​​​​ന്ദ്രം 1990ക​​​​ളി​​​​ലെ പ​​​​ഞ്ചാ​​​​ബി​​​​നെ ചി​​​​ത്രീ​​​​ക​​​​രി​​​​ക്കു​​​​ന്ന സി​​​​നി​​​​മ നീ​​​​ക്കം ചെ​​​​യ്ത​​​​തെ​​​​ന്നാ​​​​ണു സൂ​​​​ച​​​​ന.

"സ​​​​ത്‌​​​​ല​​​​ജ് ’ സി​​​​നി​​​​മ ക​​​​ണ്ടാ​​​​ൽ രാ​​​​ജ്യ​​​​ത്തു വി​​​​ഘ​​​​ട​​​​ന​​​​വാ​​​​ദം ഉ​​​​ണ്ടാ​​​​കു​​​​മെ​​​​ന്നാ​​​​ണ് സ​​​​ർ​​​​ക്കാ​​​​ർ ന​​​​ൽ​​​​കു​​​​ന്ന വി​​​​ശ​​​​ദീ​​​​ക​​​​ര​​​​ണ​​​​മെ​​​​ങ്കി​​​​ൽ "കേ​​​​ര​​​​ള സ്റ്റോ​​​​റി’കാ​​​​ണു​​​​ന്ന​​​​ത് രാ​​​​ജ്യ​​​​ത്തു മ​​​​ത​​​​സൗ​​​​ഹാ​​​​ർ​​​​ദം വ​​​​ള​​​​ർ​​​​ത്തു​​​​മെ​​​​ന്നാ​​​​ണോ പ​​​​റ​​​​യു​​​​ന്ന​​​​തെ​​​​ന്ന് കോ​​​​ൺ​​​​ഗ്ര​​​​സ് നേ​​​​താ​​​​വ് ക​​​​ന​​​​യ്യ കു​​​​മാ​​​​ർ വി​​​​ഷ​​​​യ​​​​ത്തി​​​​ൽ പ്ര​​​​തി​​​​ക​​​​രി​​​​ച്ചു.

ഇ​​​​തു വെ​​​​റു​​​​മൊ​​​​രു സെ​​​​ൻ​​​​സ​​​​ർ​​​​ഷി​​​​പ്പ് മാ​​​​ത്ര​​​​മ​​​​ല്ലെ​​​​ന്നും ന​​​​മ്മു​​​​ടെ​​​​യെ​​​​ല്ലാം കൂ​​​​ട്ടാ​​​​യ ഓ​​​​ർ​​​​മ​​​​യ്ക്കും സ​​​​ത്യ​​​​ത്തി​​​​നും ആ​​​​വി​​​​ഷ്കാ​​​​ര സ്വാ​​​​ത​​​​ന്ത്ര​​​​ത്തി​​​​നും മേ​​​​ലു​​​​ള്ള ആ​​​​ക്ര​​​​മ​​​​ണ​​​​മാ​​​​ണെ​​​​ന്നും ശി​​​​രോ​​​​മ​​​​ണി അ​​​​കാ​​​​ലി​​​​ദ​​​​ൾ അ​​​​ധ്യ​​​​ക്ഷ​​​​ൻ സു​​​​ഖ്ബീ​​​​ർ സിം​​​​ഗ് ബാദ​​​​ൽ പ്ര​​​​തി​​​​ക​​​​രി​​​​ച്ചു. ഒ​​​​രു രാ​​​​ജ്യം അ​​​​തി​​​​ന്‍റെ സ്വ​​​​ന്തം ച​​​​രി​​​​ത്ര​​​​ത്തെ ഭ​​​​യ​​​​പ്പെ​​​​ടു​​​​മ്പോ​​​​ൾ സെ​​​​ൻ​​​​സ​​​​ർ​​​​ഷി​​​​പ്പ് അ​​​​തി​​​​ന്‍റെ ഏ​​​​റ്റ​​​​വും ഭ​​​​യാ​​​​ന​​​​ക​​​​മാ​​​​യ ആ​​​​യു​​​​ധ​​​​മാ​​​​യി മാ​​​​റു​​​​മെ​​​​ന്ന് എ​​​​എ​​​​പി എം​​​​പി മ​​​​ൽ​​​​വീ​​​​ന്ദ​​​​ർ സിം​​​​ഗ് പ്ര​​​​തി​​​​ക​​​​രി​​​​ച്ചു.

ആ​​​​രാ​​​​ണ് ജ​​​​സ്വ​​​​ന്ത് സിം​​​​ഗ് ഖ​​​​ൽ​​​​റ?

പ​​​​ഞ്ചാ​​​​ബി​​​​ലെ ക​​​​ലാ​​​​പ​​​​ത്തി​​​​ന്‍റെ കാ​​​​ല​​​​ഘ​​​​ട്ട​​​​ത്തി​​​​ൽ പോ​​​​ലീ​​​​സ് ന​​​​ട​​​​ത്തി​​​​യ കൊ​​​​ല​​​​പാ​​​​ത​​​​ക​​​​ങ്ങ​​​​ളു​​​​ടെ​​​​യും കു​​​​ടും​​​​ബാം​​​​ഗ​​​​ങ്ങ​​​​ളെ അ​​​​റി​​​​യി​​​​ക്കാ​​​​തെ അ​​​​വ​​​​രു​​​​ടെ മൃ​​​​ത​​​​ദേ​​​​ഹ​​​​ങ്ങ​​​​ൾ ക​​​​ത്തി​​​​ച്ചു​​​ക​​​​ള​​​​ഞ്ഞ​​​​തു​​​​മാ​​​​യ സം​​​​ഭ​​​​വ​​​​ങ്ങ​​​​ൾ വെ​​​​ളി​​​​ച്ച​​​​ത്തു​​​​കൊ​​​​ണ്ടു​​​​വ​​​​ന്ന മ​​​​നു​​​​ഷ്യാ​​​​വ​​​​കാ​​​​ശ പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​നാ​​​​ണ് ജ​​​​സ്വ​​​​ന്ത് സിം​​​​ഗ് ഖ​​​​ൽ​​​​റ.

ഞെ​​​​ട്ടി​​​​ക്കു​​​​ന്ന അ​​​​ന്വേ​​​​ഷ​​​​ണ​​​​റി​​​​പ്പോ​​​​ർ​​​​ട്ടു​​​​ക​​​​ൾ പു​​​​റ​​​​ത്തു​​​​വ​​​​ന്ന​​​​തി​​​​നു പി​​​​ന്നാ​​​​ലെ ജ​​​​സ്വ​​​​ന്ത് സിം​​​​ഗി​​​​നെ 1995ൽ ​​​​കാ​​​​ണാ​​​​താ​​​​യി. വീ​​​​ടി​​​​നു​​​​പു​​​​റ​​​​ത്ത് കാ​​​​ർ ക​​​​ഴു​​​​കു​​​​ന്ന ജ​​​​സ്വ​​​​ന്തി​​​​നെ​​​​യാ​​​​ണ് പ​​​​ല​​​​രും അ​​​​വ​​​​സാ​​​​ന​​​​മാ​​​​യി ക​​​​ണ്ട​​​​ത്.

ത​​​​ട്ടി​​​​ക്കൊ​​​​ണ്ടു​​​​പോ​​​​യി കൊ​​​​ല​​​​പ്പെ​​​​ടു​​​​ത്തി​​​​യെ​​​​ന്നു സം​​​​ശ​​​​യി​​​​ക്ക​​​​പ്പെ​​​​ടു​​​​ന്ന ജ​​​​സ്വ​​​​ന്തി​​​​നെ പി​​​​ന്നീ​​​​ട് ആ​​​​രും ക​​​​ണ്ടി​​​​ട്ടി​​​​ല്ല, മൃ​​​​ത​​​​ദേ​​​​ഹാ​​​​വ​​​​ശി​​​​ഷ്‌​​​​ട​​​​ങ്ങ​​​​ളും ല​​​​ഭി​​​​ച്ചി​​​​ട്ടി​​​​ല്ല. പി​​​​ന്നീ​​​​ട് സി​​​​ബി​​​​ഐ ന​​​​ട​​​​ത്തി​​​​യ അ​​​​ന്വേ​​​​ഷ​​​​ണ​​​​ത്തി​​​​ൽ ജ​​​​സ്വ​​​​ന്തി​​​​നെ താ​​​​ര​​​​ൺ ത​​​​ര​​​​ൺ എ​​​​ന്ന പോ​​​​ലീ​​​​സ് സ്റ്റേ​​​​ഷ​​​​നി​​​​ൽ കൊ​​​​ണ്ടു​​​​ചെ​​​​ന്നി​​​​രു​​​​ന്നു​​​​വെ​​​​ന്ന തെ​​​​ളി​​​​വു​​​​ക​​​​ൾ ക​​​​ണ്ടെ​​​​ത്തി.

വ​​​​ർ​​​​ഷ​​​​ങ്ങ​​​​ളു​​​​ടെ നി​​​​യ​​​​മ​​​​പോ​​​​രാ​​​​ട്ട​​​​ത്തി​​​​നു ശേ​​​​ഷം 2007ൽ ​​​​പ​​​​ഞ്ചാ​​​​ബ്-​​​​ഹ​​​​രി​​​​യാ​​​​ന ഹൈ​​​​ക്കോ​​​​ട​​​​തി ജ​​​​സ്വ​​​​ന്ത് സിം​​​​ഗി​​​​ന്‍റെ തി​​​​രോ​​​​ധാ​​​​ന​​​​ത്തി​​​​ൽ നാ​​​​ലു പോ​​​​ലീ​​​​സു​​​​കാ​​​​ർ​​​​ക്ക് ജീ​​​​വ​​​​പ​​​​ര്യ​​​​ന്ത​​​​മു​​​​ൾ​​​​പ്പെ​​​​ടെ ശി​​​​ക്ഷ വി​​​​ധി​​​​ച്ചു.

Movies

ഒ​രു ത​നി നാ​ട​ൻ കോ​മ​ഡി​ചി​ത്രം; ഓ​ട്ടം​തു​ള്ള​ൽ ജൂ​ലൈ 24-ന്

ജി. മാ​ർ​ത്താ​ണ്ഡ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന ഓ​ട്ടം തു​ള്ള​ൽ ജൂ​ലൈ 24-ന് ​തി​യ​റ്റ​റു​ക​ളി​ലെ​ത്തും. നാ​ട്ടി​ൻ​പു​റ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലൂ​ടെ ഒ​രു ഹ്യൂ​മ​ർ ഹൊ​റ​ർ ക​ഥ​യാ​ണ് ചി​ത്രം പ​റ​യു​ന്ന​ത്.

ആ​ദ്യാ സ​ജി​ത് അ​വ​ത​രി​പ്പി​ക്കു​ന്ന ഈ ​ചി​ത്രം ജി​കെ​എ​സ് പ്രൊ​ഡ​ക്ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ മോ​ഹ​ൻ നെ​ല്ലി​ക്കാ​ട്ടാ​ണ് നി​ർ​മി​ക്കു​ന്ന​ത്. എ​ക്സി​കു​ട്ടീ​വ് പ്രൊ​ഡ്യൂ​സേ​ർ​സ് -ഹി​ര​ൺ മ​ഹാ​ജ​ൻ, ജി. ​മാ​ർ​ത്താ​ണ്ഡ​ൻ.

വി​ജ​യ​രാ​ഘ​വ​ൻ, ഹ​രി​ശ്രി അ​ശോ​ക​ൻ, വി​ഷ്ണു ഉ​ണ്ണി​കൃ​ഷ്ണ​ൻ, ടി​നി ടോം, ​മ​നോ​ജ്.​കെ.​യു, ബി​നു ശി​വ​റാം, ജി​യോ ബേ​ബി, സി​ദ്ധാ​ർ​ഥ് ശി​വ, കു​ട്ടി അ​ഖി​ൽ ജെ​റോം. ബി​പി​ൻ ച​ന്ദ്ര​ൻ, പ്രി​യ​ന​ന്ദ​ൻ, വൈ​ക്കം ഭാ​സി, ആ​ദി​നാ​ട് ശ​ശി, റോ​യ് തോ​മ​സ്, മാ​സ്റ്റ​ർ ശ്രീ ​പ​ത്യാ​ൻ, അ​നി​യ​പ്പ​ൻ, ശ്രീ​രാ​ജ് . പൗ​ളി വ​ത്സ​ൻ, സേ​തു ല​ഷ്മി, ജ​സ്ന്യ.​കെ. ജ​യ​ദീ​ഷ്,ചി​ത്രാ നാ​യ​ർ, ബി​ന്ദു അ​നീ​ഷ് , ല​താ​ദാ​സ്, അ​ജീ​ഷ, രാ​ജി മേ​നോ​ൻ,ബേ​ബി റി​ഹ​രാ​ജ് എ​ന്നി​വ​ർ ഈ ​ചി​ത്ര​ത്തി​ലെ പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ലെ​ത്തു​ന്നു. ബി​ബി​ൻ ജോ​ർ​ജ് സു​പ്ര​ധാ​ന​മാ​യ ഒ​രു ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്നു.

ബി​നു ശ​ശി റാ​മി​ന്‍റേ​താ​ണു തി​ര​ക്ക​ഥ. ബി.​കെ. ഹ​രി​നാ​രാ​യ​ണ​ൻ, വി​നാ​യ​ക് ശ​ശി​കു​മാ​ർ, ധ​ന്യാ സു​രേ​ഷ് മേ​നോ​ൻ എ​ന്നി​വ​രു​ടെ ഗാ​ന​ങ്ങ​ൾ​ക്ക് രാ​ഹു​ൽ രാ​ജ് ഈ​ണം പ​ക​ർ​ന്നി​രി​ക്കു​ന്നു.

പ്ര​ദീ​പ് നാ​യ​ർ ഛായാ​ഗ്ര​ഹ​ണ​വും ജോ​ൺ​കു​ട്ടി എ​ഡി​റ്റിം​ഗും നി​ർ​വ്വ​ഹി​ക്കു​ന്നു. ക​ലാ​സം​വി​ധാ​നം - സു​ജി​ത് രാ​ഘ​വ്, മേ​ക്ക​പ്പ് - അ​മ​ൽ.​സി.​ച​ന്ദ്ര​ൻ, കോ​സ്റ്റ്യൂം ഡി​സൈ​ൻ - സി​ജി തോ​മ​സ് നോ​ബ​ൽ, ചീ​ഫ് അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ - അ​ജ​യ് ച​ന്ദ്രി​ക, പ്ര​ശാ​ന്ത് ഈ​ഴ​വ​ൻ, അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ടേ​ർ​സ് - സ​ജ്യൂ പൊ​റ്റ​യി​ൽ​ക്ക​ട, ഡി​ഫി​ൻ ബാ​ല​ൻ, പ്രൊ​ഡ​ക്ഷ​ൻ സ്റ്റി​ൽ​സ് - അ​ജി മ​സ്ക്ക​റ്റ്. മാ​നേ​ജേ​ഴ്സ് - റ​ഫീ​ഖ് ഖാ​ൻ, മെ​ൽ​ബി​ൻ ഫെ​ലി​ക്സ്, പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ - ബി​ജു ക​ട​വൂ​ർ, പി​ആ​ർ​ഒ-​വാ​ഴൂ​ർ ജോ​സ്.

Movies

ക​രു​ത​ൽ സിനിമയ്ക്ക് ഒ​റ്റി​റ്റി​യി​ൽ മി​ക​ച്ച പ്ര​തി​ക​ര​ണം

പ്ര​ശാ​ന്ത് മു​ര​ളി​യെ നാ​യ​ക​നാ​ക്കി ഡ്രീം​സ് ഓ​ൺ സ്ക്രീ​ൻ പ്രൊ​ഡ​ക്‌​ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ ന​വാ​ഗ​ത സം​വി​ധാ​യ​ക​ൻ ജോ​മി ജോ​സ് കൈ​പ്പാ​റേ​ട്ട് ക​ഥ​യെ​ഴു​തി സം​വി​ധാ​നം ചെ​യ്യു​ക​യും പ്ര​ശ​സ്ത ഛായാ​ഗ്രാ​ഹ​ക​ൻ സാ​ബു ജ​യിം​സ് തി​ര​ക്ക​ഥ​യും സം​ഭാ​ഷ​ണ​വും കാ​മ​റ​യും കൈ​കാ​ര്യം ചെ​യ്ത "ക​രു​ത​ൽ' സി​നി​മ​യ്ക്ക് ഒ​റ്റി​റ്റി​യി​ൽ മി​ക​ച്ച സ്വീ​കാ​ര്യ​ത.

സാ​മൂ​ഹി​ക പ്ര​സ​ക്തി​യു​ള്ള പ്ര​മേ​യ​ത്തെ ഹൃ​ദ​യ​സ്പ​ർ​ശി​യാ​യ രീ​തി​യി​ൽ അ​വ​ത​രി​പ്പി​ച്ച് തി​യ​റ്റ​ർ പ്ര​ദ​ർ​ശ​ന​ത്തി​ലൂ​ടെ പ്രേ​ക്ഷ​ക​ശ്ര​ദ്ധ നേ​ടി​യ "ക​രു​ത​ലി​ന്' "Best Film with Social Relevance' വി​ഭാ​ഗ​ത്തി​ൽ ഈ ​വ​ർ​ഷ​ത്തെ കേ​ര​ള ഫി​ലിം ക്രി​ട്ടി​ക്സ് അ​വാ​ർ​ഡും ല​ഭി​ച്ചി​രു​ന്നു. ചി​ത്രം ഇ​പ്പോ​ൾ "First Shows" OTT യി​ൽ റി​ലീ​സ് ചെ​യ്തി​രി​ക്കു​ന്ന ക​രു​ത​ൽ കാ​ണാ​ൻ www.firstshows.com എ​ന്ന വെ​ബ്സൈ​റ്റ് സ​ന്ദ​ർ​ശി​ക്കാം.

മി​ക​ച്ച പ്രേ​ക്ഷ​ക​പ്ര​ശം​സ ല​ഭി​ച്ച ക​രു​ത​ൽ, ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി ആ​റി​നാ​ണ് കേ​ര​ള​ത്തി​നു പു​റ​മെ യു​എ​സ്, അ​യ​ർ​ല​ൻ​ഡ് എ​ന്നീ രാ​ജ്യ​ങ്ങ​ളി​ലും തി​യ​റ്റ​റു​ക​ളി​ൽ റി​ലീ​സ് ചെ​യ്ത​ത്. കേ​ര​ള​ത്തി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ൾ കൂ​ടാ​തെ അ​മേ​രി​ക്ക, അ​യ​ർ​ല​ൻ​ഡ് എ​ന്നീ രാ​ജ്യ​ങ്ങ​ളി​ലു​മാ​യാ​ണ് ചി​ത്രീ​ക​ര​ണം പൂ​ർ​ത്തി​യാ​ക്കി​യ​ത്. ഒ​രു സി​നി​മ​യി​ൽ പോ​ലും അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ പോ​ലും ആ​കാ​തെ കു​റ​ച്ച് ഷോ​ർ​ട് ഫി​ലി​മു​ക​ൾ മാ​ത്ര​മെ​ടു​ത്ത് പ​രി​ച​യ​മു​ള്ള ജോ​മി ജോ​സ് എ​ന്ന സം​വി​ധാ​യ​ക​ന് ഇ​ത് മ​ല​യാ​ള സി​നി​മ​യി​ൽ സ്വ​പ്ന​തു​ല്യ​മാ​യ ഒ​രു തു​ട​ക്ക​മാ​ണ് മ​ല​യാ​ള സി​നി​മ പ്രേ​ക്ഷ​ക​രി​ൽ നി​ന്നു കി​ട്ടി​യി​രി​ക്കു​ന്ന​ത്‌.

ജീ​വി​ത​സാ​യാ​ഹ്ന​ത്തി​ൽ അ​ച്ഛ​ന​മ്മ​മാ​ർ മ​ക്ക​ളു​ടെ സാ​നി​ധ്യം കൊ​തി​ക്കു​ന്ന​തി​ലെ വേ​ദ​ന തി​രി​ച്ച​റി​ഞ്ഞ​താ​യി​രു​ന്നു സ​മ​കാ​ലി​ക സം​ഭ​വ​ങ്ങ​ളെ കോ​ർ​ത്തി​ണ​ക്കി​യ ‘ക​രു​ത​ൽ’ ചെ​യ്യാ​ൻ ത​നി​ക്ക് പ്രേ​ര​ണ​യാ​യ​തെ​ന്നും തു​ട​ക്ക​ക്കാ​ര​നാ​യ ജോ​മി പ​റ​യു​ന്നു. നാ​യ​ക​ൻ പ്ര​ശാ​ന്ത് മു​ര​ളി​യെ​ക്കൂ​ടാ​തെ കോ​ട്ട​യം ര​മേ​ശ്, സി​ബി തോ​മ​സ്, സു​നി​ൽ സു​ഖ​ദ, ഐ​ശ്വ​ര്യ ന​ന്ദ​ൻ, സ്റ്റീ​ഫ​ൻ ചെ​ട്ടി​ക്ക​ൻ, റോ​ബി​ൻ സ്റ്റീ​ഫ​ൻ, മോ​ളി പ​യ​സ്, ഷീ​ജോ പ​ഴ​യ​മ്പ​ള്ളി​ൽ, ആ​ർ​ജെ സു​രാ​ജ്, ജോ ​സ്റ്റീ​ഫ​ൻ, മാ​ത്യു മാ​പ്പി​ളേ​ട്ട്, ജോ​സ് കൈ​പ്പാ​റേ​ട്ട്, ടോ​മി ജോ​സ​ഫ്, റി​ജേ​ഷ്, അ​നി​ൽ ചേ​രി​യി​ൽ, വി​നോ​ദ് ചേ​രി​യി​ൽ, ജി​സ്ന ബാ​സ്റ്റി​ൻ, ഷെ​റി​ൻ സാം, ​ര​സ്മി തോ​മ​സ്, ശാ​ന്ത​മ്മ ഫി​ലി​പ്പ്, സ്മി​ത ലൂ​ക്ക്, ബി​ജി​മോ​ൾ സ​ണ്ണി, ന​യ​ന മി​ഥു​ൻ, സ​രി​ത തോ​മ​സ്, അ​ൻ​വി റെ​ജി, ദി​യ തു​ട​ങ്ങി​യ​വ​ർ പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ൽ എ​ത്തു​ന്നു.

എ​ഡി​റ്റിം​ഗ്-​സ​ന്ദീ​പ്, ബി​ജി​എം-​അ​നി​റ്റ് പി. ​ജോ​യ്, സം​ഗീ​ത സം​വി​ധാ​യ​ക​ൻ-​ജോ​ൺ​സ​ൺ മ​ങ്ങ​ഴ, ഷൈ​ജു കേ​ള​ന്ത​റ, ജോ​സ് കൈ​പ്പാ​റേ​ട്ട്, സ്മി​സ് എ​ന്നി​വ​രു​ടെ വ​രി​ക​ൾ​ക്ക് പ്ര​സീ​ത ചാ​ല​ക്കു​ടി, കെ​സ്റ്റ​ർ, പ്ര​ദീ​പ് പ​ള്ളു​രു​ത്തി, ബി​ന്ദു​ജ പ്രേം, ​സ്മി​സ് എ​ന്നി​വ​രാ​ണ് പാ​ടി​യ​ത്. എ​ക്സി​ക്യൂ​ട്ടീ​വ് പ്രൊ​ഡ്യൂ​സ​ർ-​സ​ഞ്ജു സൈ​മ​ൺ മാ​ക്കി​ൽ, കോ-​പ്രൊ​ഡ്യൂ​സ​ഴ്സ്- മാ​ത്യു മാ​പ്പി​ളേ​ട്ട്, ശാ​ലി​ൻ ഷി​ജോ കു​ര്യ​ൻ പ​ഴ​യം​പ​ള്ളി​യി​ൽ, ടോ​മി ജോ​സ​ഫ്, ജോ ​സ്റ്റീ​ഫ​ൻ, ക​ല സം​വി​ധാ​നം- റോ​ബി​ൻ സ്റ്റീ​ഫ​ൻ, കോ-​ഓ​ർ​ഡി​നേ​റ്റ​ർ- ബൈ​ലോ​ൺ എ​ബ്ര​ഹാം, ച​മ​യം- പു​ന​ലൂ​ർ ര​വി, അ​നൂ​പ്, മ്യൂ​സി​ക് പ്രൊ​ഡ​ക്ഷ​ൻ- റോ​ഷ​ൻ മാ​ത്യു, പി​ആ​ർ​ഒ- എ.​എ​സ്. ദി​നേ​ശ്, ഡി​ജി​റ്റ​ൽ പി​ആ​ർ​ഒ-​മ​നു ശി​വ​ൻ.

Movies

വാ​ക്കാ​ൽ പ​റ​ഞ്ഞ​തേ​യു​ള്ളൂ, ഇ​തു​വ​രെ രാ​ജി​വ​ച്ചി​ട്ടി​ല്ല ശ്വേ​ത മേ​നോ​ൻ; അ​മ്മ​യി​ൽ പ്ര​തി​സ​ന്ധി

താ​ര​സം​ഘ​ട​ന​യാ​യ അ​മ്മ​യി​ൽ നി​ന്നും പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തു നി​ന്നും രാ​ജി​വ​യ്ക്കു​ക​യാ​ണെ​ന്ന് ശ്വേ​ത പ​റ​ഞ്ഞെ​ങ്കി​ലും ഇ​തു​വ​രെ അ​വ​ർ ഔ​ദ്യോ​ഗി​ക​മാ​യി രാ​ജി സ​മ​ർ​പ്പി​ച്ചി​ട്ടി​ല്ലെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. ശ്വേ​ത​ക്കൊ​പ്പം സ്ഥാ​ന​മേ​റ്റ ഭ​ര​ണ​സ​മി​തി​യും ഔ​ദ്യോ​ഗി​ക​മാ​യി രാ​ജി​ക്ക​ത്ത് ന​ൽ​കി​യി​ട്ടി​ല്ല.

ഇ​തോ​ടെ, സം​ഘ​ട​ന​യു​ടെ ദൈ​നം​ദി​ന കാ​ര്യ​ങ്ങ​ൾ നി​യ​ന്ത്രി​ക്കാ​നാ​യി രൂ​പീ​ക​രി​ച്ച അ​ഡ്ഹോ​ക് സ​മി​തി​യു​ടെ നി​ല​നി​ൽ​പ്പ് ത​ന്നെ നി​യ​മ​പ​ര​മാ​യ പ്ര​തി​സ​ന്ധി​യി​ലാ​യി​രി​ക്കു​ക​യാ​ണ്.

ഇ​തി​നി​ടെ ഇ​ന്ന് അ​ഡ്‌​ഹോ​ക് സ​മി​തി യോ​ഗം ചേ​രു​ക​യാ​ണ്. ഇ​ന്ന​ത്തെ യോ​ഗ​ത്തി​ൽ നി​ല​വി​ലു​ള്ള ഭ​ര​ണ​സ​മി​തി​യു​ടെ സെ​ക്ര​ട്ട​റി ആ​യി​ട്ടു​ള്ള കു​ക്കു പ​ര​മേ​ശ്വ​ര​നും പ​ങ്കെ​ടു​ക്കു​ന്നു​ണ്ടെ​ന്നാ​ണ് സൂ​ച​ന.

ജൂ​ൺ 21 നു ​ന​ട​ന്ന ജ​ന​റ​ൽ ബോ​ഡി യോ​ഗ​ത്തി​നി​ട​യി​ലെ ക​ടു​ത്ത വാ​ദ​പ്ര​തി​വാ​ദ​ങ്ങ​ൾ​ക്കൊ​ടു​വി​ലാ​ണ് താ​ൻ പ​ദ​വി ഒ​ഴി​യു​ക​യാ​ണെ​ന്ന് ശ്വേ​ത മേ​നോ​ൻ വ്യ​ക്ത​മാ​ക്കി​യ​ത്.

എ​ന്നാ​ൽ ഇ​ത് യോ​ഗ​ത്തി​ലു​ണ്ടാ​യ ഒ​രു വൈ​കാ​രി​ക പ്ര​തി​ക​ര​ണം മാ​ത്ര​മാ​യി​രു​ന്നു​വെ​ന്നും സം​ഘ​ട​ന​യു​ടെ ബൈ​ലോ പ്ര​കാ​രം ന​ൽ​കേ​ണ്ട ഔ​ദ്യോ​ഗി​ക രാ​ജി​ക്ക​ത്ത് അ​വ​ർ ഇ​തു​വ​രെ കൈ​മാ​റി​യി​ട്ടി​ല്ലെ​ന്നു​മാ​ണ് പു​റ​ത്തു​വ​രു​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ. ശ്വേ​ത മേ​നോ​നും ഭ​ര​ണ​സ​മി​തി​യും നി​യ​മ​പ​ര​മാ​യി ഇ​പ്പോ​ഴും ത​ൽ​സ്ഥാ​ന​ത്ത് തു​ട​രു​ക​യാ​ണ്.

 

Movies

ക്ലാ ​ക്ലാ ക്ലീ ​ക്ലീ ന​സ്രി​യ തി​രി​ഞ്ഞു നോ​ക്കി' മൂ​ന്നി​ന് തി​യ​റ്റ​റു​ക​ളി​ൽ

പു​തു​മു​ഖ​ങ്ങ​ൾ​ക്ക് പ്രാ​ധാ​ന്യം ന​ൽ​കി കെ.​എം. ഹ​രി നാ​രാ​യ​ണ​ൻ ര​ച​ന​യും സം​വി​ധാ​ന​വും നി​ർ​വ​ഹി​ക്കു​ന്ന ക്ലാ ​ക്ലാ ക്ലീ ​ക്ലീ ന​സ്രി​യ തി​രി​ഞ്ഞു നോ​ക്കി എ​ന്ന സി​നി​മ മൂ​ന്നി​ന് തി​യ​റ്റ​റു​ക​ളി​ൽ എ​ത്തു​ന്നു. മാ​റ്റ്വാ​ഗ് പ്രൊ​ഡ​ക്ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ ഗൗ​തം എ​ച്ച് നി​ർ​മി​ക്കു​ന്ന സി​നി​മ​യി​ൽ ഫൈ​സ​ൽ വി. ​ഖാ​ലി​ദ് ഛായാ​ഗ്ര​ഹ​ണ​വും എ​ഡി​റ്റിം​ഗും നി​ർ​വ​ഹി​ക്കു​ന്നു.

ചി​ത്ര​ത്തി​ന്‍റെ സം​ഗീ​ത സം​വി​ധാ​നം നി​ർ​വ​ഹി​ക്കു​ന്ന​ത് പ്ര​ശാ​ന്ത് മോ​ഹ​ൻ എം ​പി യാ​ണ്. വി​നീ​ത് ശ്രീ​നി​വാ​സ​ൻ, വൈ​ക്കം വി​ജ​യ​ല​ക്ഷ്മി, സി​താ​ര കൃ​ഷ്ണ​കു​മാ​ർ, ന​കു​ൽ നാ​രാ​യ​ണ​ൻ എ​ന്നി​വ​രാ​ണ് ഗാ​യ​ക​ർ.

ഗാ​ന​ര​ച​ന- കെ.​എം. ഹ​രി നാ​രാ​യ​ണ​ൻ,‌ റി​ജി​ൻ ആ​ർ​ജെ, ശ്യാം ​മം​ഗ​ല​ത്ത്. കോ​മ​ഡി​യി​ലൂ​ടെ ഒ​രു പ്ര​ണ​യ ക​ഥ പ​റ​യു​ന്ന ഈ ​സി​നി​മ​യി​ൽ ഗൗ​തം ഹ​രി​നാ​രാ​യ​ണ​ൻ, ദി​വ്യ തോ​മ​സ് എ​ന്നി​വ​ർ നാ​യ​ക​നും നാ​യി​ക​യു​മാ​വു​ന്നു. പ്ര​മു​ഖ ന​ട​ൻ ശ​ങ്ക​ർ പ​ണി​ക്ക​ർ ശ്ര​ദ്ധേ​യ​മാ​യ ഒ​രു ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്നു.

വൈ​ഗ കെ. ​സ​ജീ​വ്, ട്രി​നി​റ്റി എ​ലീ​സ പ്ര​കാ​ശ്, റെ​ൻ​സി തോ​മ​സ്, പ്രീ​ത ഹ​രി​നാ​രാ​യ​ണ​ൻ, ഗോ​പു ആ​ർ. കൃ​ഷ്ണ, സ​നോ​വ​ർ, സു​രേ​ന്ദ്ര​ൻ കാ​ളി​യ​ത്ത്, ഡോ. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ, നി​സാ​ർ മാ​മു​ക്കോ​യ , കൃ​ഷ്ണ​നു​ണ്ണി, അ​രു​ൺ കു​മാ​ർ, രാ​ജേ​ഷ് ബാ​ബു, ബി​ജു കു​മാ​ർ, വി​പി​ൻ, അ​സ​നാ​ർ, ജീ​വാ​ശ്രീ, സൂ​ര​ജ് ര​ഘു​നാ​ഥ്, പ്ര​ഷീ​ബ്, ബാ​ദു​ഷ, നി​ര​ഞ്ജ​ൻ , സാ​യ് സാ​യൂ​ജ്യ, ബി​ജു ഷൊ​ർ​ണൂ​ർ, സ​ജീ​വ് സ​ജി , റ​ക്കീ​ബ്, ജി ​കൃ​ഷ്ണ, പ്ര​മി​ത, അ​ശ്വ​തി പ​ട്ടാ​മ്പി, അ​ർ​ച്ച​ന, മാ​സ്റ്റ​ർ അ​ക്ഷ​ത് തു​ട​ങ്ങി​യ പു​തു​മു​ഖ​ങ്ങ​ളും ഈ ​സി​നി​മ​യി​ൽ അ​ഭി​ന​യി​ക്കു​ന്നു. പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ- സോ​മ​ൻ പെ​രി​ന്ത​ൽ​മ​ണ്ണ, പ്രൊ​ജ​ക്ട് ഡി​സൈ​ന​ർ- ജോ​സ് വാ​രാ​പ്പു​ഴ, പ്രൊ​ഡ​ക്ഷ​ൻ ഡി​സൈ​ന​ർ- ഡോ. ​സ​തീ​ഷ് ബാ​ബു മ​ഞ്ചേ​രി, പ്രൊ​ഡ​ക്ഷ​ൻ മാ​നേ​ജ​ർ- ച​ന്ദ്ര​ൻ പ​ട്ടാ​മ്പി, മേ​ക്ക​പ്പ്- ന​യ​ന എ​ൽ. രാ​ജ്, ക​ലാ​സം​വി​ധാ​നം- ഷ​റ​ഫു ചെ​റു​തു​രു​ത്തി, സ്റ്റ​ണ്ട്- ബ്രൂ​സ്‌​ലി രാ​ജേ​ഷ്, നി​ശ്ച​ല ഛായാ​ഗ്ര​ഹ​ണം- കി​ര​ൺ കൃ​ഷ്ണ​ൻ, വ​സ്ത്രാ​ല​ങ്കാ​രം- പ്രീ​തി, സ​ഹ സം​വി​ധാ​നം മ​നോ​ജ് പു​തു​ച്ചേ​രി, അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ- സു​രേ​ന്ദ്ര​ൻ കാ​ളി​യ​ത്ത്, അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ​സ്- ജോ​സ​ഫ് അ​ഖി​ൽ, ജി​തി​ൻ, സ​മീ​ർ, അ​ർ​ച്ച​ന. ഹൈ​സി​ൻ ഗ്ലോ​ബ​ൽ വെ​ഞ്ചേ​ഴ്സ് സി​നി​മ തി​യ​റ്റ​റി​ൽ എ​ത്തി​ക്കു​ന്നു. പി​ആ​ർ​ഒ- എം.​കെ. ഷെ​ജി​ൻ.

Movies

ത​ര്‍​ക്കം, പൊ​ട്ടി​ത്തെ​റി, നാ​ണ​ക്കേ​ടി​ന്‍റെ രാ​ജി..; ഒ​രു വ​ർ​ഷം ആ​കു​ന്ന​തി​ന് മു​ൻ​പേ അ​മ്മ വി​ട്ടി​റ​ങ്ങി ശ്വേ​ത മേ​നോ​നും കൂ​ട്ട​രും  

മ​ല​യാ​ള സി​നി​മ​യി​ലെ താ​ര​സം​ഘ​ട​ന​യാ​യ അ​മ്മ​യി​ല്‍ അ​സാ​ധാ​ര​ണ പ്ര​തി​സ​ന്ധി​യും കൂ​ട്ട​രാ​ജി​യും. വാ​ര്‍​ഷി​ക റി​പ്പോ​ര്‍​ട്ടി​ലെ വ​ര​വ്-​ചെ​ല​വ് ക​ണ​ക്കു​ക​ളെ ചൊ​ല്ലി ജ​ന​റ​ല്‍ ബോ​ഡി യോ​ഗ​ത്തി​ലു​ണ്ടാ​യ വ​ന്‍ ത​ര്‍​ക്ക​ങ്ങ​ള്‍​ക്കൊ​ടു​വി​ല്‍ നി​ല​വി​ലെ ഭ​ര​ണ​സ​മി​തി ഒ​ന്നാ​കെ രാ​ജി​വ​ച്ചു. അ​ധി​കാ​ര​ത്തി​ലേ​റി ഒ​രു വ​ര്‍​ഷം തി​ക​യു​ന്ന​തി​ന് മു​മ്പാ​ണ് സം​ഘ​ട​ന​യെ പി​ടി​ച്ചു​കു​ലു​ക്കി ഭ​ര​ണ​സ​മി​തി​യു​ടെ ഈ ​നാ​ട​കീ​യ പ​ടി​യി​റ​ക്കം. 2025 ഓ​ഗ​സ്റ്റ് 15ന് ​ആ​യി​രു​ന്നു വ​നി​ത​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പു​തി​യ ഭ​ര​ണ​സ​മി​തി എ​ത്തി​യ​ത്.

ഇ​ന്ന് രാ​വി​ലെ ആ​രം​ഭി​ച്ച ജ​ന​റ​ല്‍ ബോ​ഡി യോ​ഗ​ത്തി​ല്‍ വാ​ര്‍​ഷി​ക റി​പ്പോ​ര്‍​ട്ടും ക​ണ​ക്കു​ക​ളും അ​വ​ത​രി​പ്പി​ച്ച​തി​ന് പി​ന്നാ​ലെ​യാ​ണ് അ​പ്ര​തീ​ക്ഷി​ത സം​ഭ​വ​വി​കാ​സ​ങ്ങ​ള്‍ അ​ര​ങ്ങേ​റി​യ​ത്. ജ​ന​റ​ല്‍ ബോ​ഡി യോ​ഗം തു​ട​ങ്ങി രാ​വി​ലെ മു​ത​ല്‍ ഉ​ച്ച വ​രെ വാ​ര്‍​ഷി​ക റി​പ്പോ​ര്‍​ട്ടും വ​ര​വ് ചെ​ല​വ് ക​ണ​ക്കു​ക​ളും പാ​സാ​ക്കു​ന്ന​തി​നെ ചൊ​ല്ലി വ​ന്‍ ത​ര്‍​ക്ക​വും നാ​ട​കീ​യ രം​ഗ​ങ്ങ​ളു​മാ​ണ് ഉ​ട​ലെ​ടു​ത്ത​ത്. ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കു​ക്കു പ​ര​മേ​ശ്വ​ര​ന്‍ അ​വ​ത​രി​പ്പി​ച്ച വാ​ര്‍​ഷി​ക റി​പ്പോ​ര്‍​ട്ടി​ലെ വ​ര​വ്-​ചെ​ല​വ് ക​ണ​ക്കു​ക​ളി​ല്‍ വ്യ​ക്ത​ത​യി​ല്ലെ​ന്ന് ആ​രോ​പി​ച്ചാ​ണ് യോ​ഗ​ത്തി​ല്‍ ഭി​ന്ന​ത ഉ​ണ്ടാ​യ​ത്.

സി​ദ്ധി​ഖ്, ബാ​ബു​രാ​ജ്, ഇ​ട​വേ​ള ബാ​ബു എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘം വാ​ര്‍​ഷി​ക റി​പ്പോ​ര്‍​ട്ടി​ലെ സാ​മ്പ​ത്തി​ക ക​ണ​ക്കു​ക​ളി​ല്‍ വ​ലി​യ അ​പാ​ക​ത​ക​ളു​ണ്ടെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി രം​ഗ​ത്തെ​ത്തി. കൃ​ത്യ​ത​യി​ല്ലാ​ത്ത റി​പ്പോ​ര്‍​ട്ട് അം​ഗീ​ക​രി​ക്കാ​ന്‍ ക​ഴി​യി​ല്ലെ​ന്ന് ക​ര്‍​ശ​ന നി​ല​പാ​ടെ​ടു​ത്തു. പി​ഴ​വു​ക​ളു​ള്ള റി​പ്പോ​ര്‍​ട്ട് പാ​സാ​ക്കാ​ന്‍ ക​ഴി​യി​ല്ലെ​ന്ന് ര​ഞ്ജി പ​ണി​ക്ക​രും വ്യ​ക്ത​മാ​ക്കി​യ​തോ​ടെ യോ​ഗം കൂ​ടു​ത​ല്‍ ക​ലു​ഷി​ത​മാ​യി.

ക​ണ​ക്കു​ക​ളി​ലെ ത​ര്‍​ക്കം രൂ​ക്ഷ​മാ​യ​തോ​ടെ, വി​ഷ​യം പ​ഠി​ക്കാ​ന്‍ 45 ദി​വ​സ​ത്തെ സ​മ​യം വേ​ണ​മെ​ന്ന് പ്ര​സി​ഡ​ന്റ് ശ്വേ​ത മേ​നോ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു. എ​ന്നാ​ല്‍ മ​റു​ഭാ​ഗം വ​ഴ​ങ്ങാ​തി​രു​ന്ന​തോ​ടെ ശ്വേ​ത സ്റ്റേ​ജി​ല്‍ ക​യ​റി വൈ​കാ​രി​ക​മാ​യി രാ​ജി പ്ര​ഖ്യാ​പി​ക്കു​ക​യാ​യി​രു​ന്നു. ത​നി​ക്ക് യാ​തൊ​രു​വി​ധ രാ​ഷ്ട്രീ​യ​വു​മി​ല്ലെ​ന്നും, എ​ന്നാ​ല്‍ ത​ന്നെ ബോ​ധ​പൂ​ര്‍​വ്വം ബി​ജെ​പി​ക്കാ​രി​യാ​ക്കാ​ന്‍ ചി​ല​ര്‍ ശ്ര​മി​ക്കു​ന്നു​ണ്ടെ​ന്നും ക​ടു​ത്ത അ​മ​ര്‍​ഷ​ത്തോ​ടെ ശ്വേ​ത യോ​ഗ​ത്തി​ല്‍ വെ​ളി​പ്പെ​ടു​ത്തി.

തു​ട​ര്‍​ന്ന് സ്റ്റേ​ജി​ല്‍ നി​ന്നും ഇ​റ​ങ്ങി​പ്പോ​യ അ​വ​രെ ബാ​ബു​രാ​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ മു​തി​ര്‍​ന്ന അം​ഗ​ങ്ങ​ള്‍ അ​നു​ന​യി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ചെ​ങ്കി​ലും വി​ഫ​ല​മാ​യി. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് ഭ​ര​ണ​സ​മി​തി ഒ​ന്നാ​കെ രാ​ജി വ​ച്ച​താ​യ വി​വ​രം പു​റ​ത്തു​വ​ന്ന​ത്. അം​ഗ​ങ്ങ​ള്‍ ത​മ്മി​ലു​ള്ള ത​ര്‍​ക്കം കൈ​വി​ട്ടു​പോ​യ​തോ​ടെ, മു​ന്‍ പ്ര​സി​ഡ​ന്റ് കൂ​ടി​യാ​യ മോ​ഹ​ന്‍​ലാ​ല്‍ വി​ഷ​യ​ത്തി​ല്‍ കൃ​ത്യ​മാ​യ നി​ല​പാ​ട് വ്യ​ക്ത​മാ​ക്ക​ണ​മെ​ന്ന് കെ.​ബി. ഗ​ണേ​ഷ്കു​മാ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു.

രാ​വി​ലെ യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്ത മോ​ഹ​ന്‍​ലാ​ല്‍ ഇ​തി​നോ​ട് വ​ള​രെ വൈ​കാ​രി​ക​മാ​യാ​ണ് പ്ര​തി​ക​രി​ച്ച​ത്. വ്യ​ക്തി​പ​ര​മാ​യ ഭി​ന്ന​ത​ക​ള്‍ എ​ന്തു ത​ന്നെ ഉ​ണ്ടാ​യാ​ലും ഈ ​സം​ഘ​ട​ന​യെ ഒ​രു ത​ര​ത്തി​ലും ത​ക​ര്‍​ക്കാ​ന്‍ ആ​ര്‍​ക്കും ക​ഴി​യി​ല്ല എ​ന്ന് മോ​ഹ​ന്‍​ലാ​ല്‍ പ​റ​ഞ്ഞു. എ​ന്നാ​ല്‍ വാ​ര്‍​ഷി​ക റി​പ്പോ​ര്‍​ട്ട് പാ​സാ​ക്കാ​തെ നി​ല​വി​ലെ ഭ​ര​ണ​സ​മി​തി​ക്ക് എ​ങ്ങ​നെ മു​ന്നോ​ട്ട് പോ​കാ​നാ​കും എ​ന്ന ചോ​ദ്യ​ത്തി​ല്‍ ഒ​രു വി​ഭാ​ഗം ഉ​റ​ച്ചു നി​ന്ന​തോ​ടെ​യാ​ണ് സം​ഘ​ട​ന​യ്ക്കു​ള്ളി​ലെ ഭി​ന്ന​ത​ക​ള്‍ പൂ​ര്‍​ണ്ണ​മാ​യി പു​റ​ത്തു വ​ന്ന​തും ഭ​ര​ണ​സ​മി​തി​യു​ടെ കൂ​ട്ട​രാ​ജി​യി​ലേ​ക്ക് കാ​ര്യ​ങ്ങ​ല്‍ എ​ത്തി​യ​തും.

അ​മ്മ​യു​ടെ ച​രി​ത്ര​ത്തി​ല്‍ ഇ​ത് ആ​ദ്യ​മാ​യ​ല്ല ഭ​ര​ണ​സ​മി​തി​യു​ടെ കൂ​ട്ട​രാ​ജി ന​ട​ക്കു​ന്ന​ത്. മു​മ്പ് മോ​ഹ​ന്‍​ലാ​ല്‍ പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന ഭ​ര​ണ​സ​മി​തി​യും കൂ​ട്ട​ഹോ​ടെ രാ​ജി വ​ച്ചി​രു​ന്നു. മ​ല​യാ​ള സി​നി​മാ മേ​ഖ​ല​യി​ലെ സ്ത്രീ​ക​ളു​ടെ തൊ​ഴി​ല്‍ സാ​ഹ​ച​ര്യ​ങ്ങ​ളെ കു​റി​ച്ചും അ​വ​ര്‍ നേ​രി​ടു​ന്ന ചൂ​ഷ​ണ​ങ്ങ​ളെ ക​ക്കു​റി​ച്ചും പ​ഠി​ച്ച ജ​സ്റ്റി​സ് ഹേ​മ ക​മ്മി​റ്റി​യു​ടെ റി​പ്പോ​ര്‍​ട്ട് പു​റ​ത്തു വ​ന്ന​തി​ന് പി​ന്നാ​ലെ​യു​ണ്ടാ​യ വ​ന്‍ കോ​ളി​ള​ക്ക​ങ്ങ​ളാ​ണ് അ​ന്ന് രാ​ജി​യു​ടെ പ്ര​ധാ​ന കാ​ര​ണം. ഹേ​മ ക​മ്മി​റ്റി റി​പ്പോ​ര്‍​ട്ട് പു​റ​ത്തു വ​ന്ന​തി​ന് പി​ന്നാ​ലെ, സം​ഘ​ട​ന​യു​ടെ സു​പ്ര​ധാ​ന ഭാ​ര​വാ​ഹി​ക​ളാ​യി​രു​ന്ന സി​ദ്ധി​ഖ്, ബാ​ബു​രാ​ജ്, മു​കേ​ഷ് ുട​ങ്ങി​യ പ്ര​മു​ഖ ന​ട​ന്മാ​ര്‍​ക്കെ​തി​രെ സി​നി​മാ മേ​ഖ​ല​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന സ്ത്രീ​ക​ള്‍ ഗു​രു​ത​ര​മാ​യ ലൈം​ഗി​ക പീ​ഡ​ന ആ​രോ​പ​ണ​ങ്ങ​ളു​മാ​യി രം​ഗ​ത്തെ​ത്തി.

ആ​രോ​പ​ണ​വി​ധേ​യ​ര്‍ നേ​തൃ​ത്തി​ല്‍ തു​ട​രു​ന്ന​തി​നെ​തി​രെ പൊ​തു​സ​മൂ​ഹ​ത്തി​ല്‍ നി​ന്നും മാ​ധ്യ​മ​ങ്ങ​ളി​ല്‍ നി​ന്നും ക​ടു​ത്ത വി​മ​ര്‍​ശ​ന​ങ്ങ​ളു​യ​ര്‍​ന്നു. ആ​രോ​പ​ണ​വി​ധേ​യ​നാ​യ സി​ദ്ധി​ഖ് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സ്ഥാ​നം രാ​ജി വ​ച്ച​തി​ന് പി​ന്നാ​ലെ, സം​ഘ​ട​ന നേ​രി​ട്ട ക​ടു​ത്ത പ്ര​തി​സ​ന്ധി​യു​ടെ​യും വി​മ​ര്‍​ശ​ന​ങ്ങ​ളു​ടെ​യും പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ധാ​ര്‍​മ്മി​ക ഉ​ത്ത​ര​വാ​ദി​ത്തം ഏ​റ്റെ​ടു​ത്തു​കൊ​ണ്ട് മോ​ഹ​ന്‍​ലാ​ല്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള ഭ​ര​ണ​സ​മി​തി ഒ​ന്നാ​കെ 2024ല്‍ ​രാ​ജി വ​യ്ക്കു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് സം​ഘ​ട​നാ ത​ല​പ്പ​ത്ത് ആ​രു​മു​ണ്ടാ​യി​രു​ന്നി​ല്ല. തു​ട​ര്‍​ന്നാ​ണ് 2025ല്‍ ​ശ്വേ​ത മേ​നോ​ന്‍ പ്ര​സി​ഡ​ന്റ് ആ​യി പു​തി​യ ഭ​ര​ണ സ​മി​തി എ​ത്തി​യ​ത്.

നീ​ണ്ട 32 വ​ര്‍​ഷ​ത്തി​ന് ശേ​ഷം ആ​ദ്യ​മാ​യാ​ണ് വ​നി​ത​ക​ള്‍ നേ​തൃ​ത്വം ന​ല്‍​കി​യ ഭ​ര​ണ​സ​മി​തി അ​മ്മ​യി​ല്‍ ഉ​ണ്ടാ​യ​ത്. ഈ ​ഭ​ര​ണ​സ​മി​തി വ​ന്ന​തു മു​ത​ലു​ള്ള ആ​ദ്യ എ​ക്‌​സി​ക്യൂ​ട്ടീ​വ് യോ​ഗ​ത്തി​ല്‍ ത​ന്നെ പൊ​ട്ടി​ത്തെ​റി​ക​ള്‍ ആ​രം​ഭി​ച്ചി​രു​ന്നു. സം​ഘ​ട​ന​യ്ക്കു​ള്ളി​ലെ ത​ര്‍​ക്ക​ങ്ങ​ളും വാ​ട്‌​സ്ആ​പ്പ് ചാ​റ്റു​ക​ളും മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ്ര​ച​രി​ച്ചി​രു​ന്നു. ഇ​തോ​ടെ ചേ​രി തി​രി​ഞ്ഞു​ള്ള പോ​ര് ന​ട​ന്നി​രു​ന്നു. അ​മ്മ​യു​ടെ കു​ടും​ബ സം​ഗ​മ​വു​മാ​യി ബ്ധ​പ്പെ​ട്ട് വെ​ണ്ണ​ല ക്ഷേ​ത്ര​ത്തി​ല്‍ നി​ന്നും സ്‌​പോ​ണ്‍​സ​ര്‍​ഷി​പ്പ് ഏ​റ്റെ​ടു​ത്ത​ത് വ​ലി​യ പൊ​ട്ടി​ത്തെ​റി​യി​ലേ​ക്ക് നീ​ങ്ങു​ക​യാ​യി​രു​ന്നു. അ​ന്‍​സി​ബ എ​ക്‌​സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി​യി​ല്‍ നി​ന്നും രാ​ജി വ​ച്ചു.

ഇ​തി​ന് പി​ന്നാ​ലെ അ​മ്മ ഓ​ഫീ​സ് ജീ​വ​ന​ക്കാ​രി അ​തു​ല്യ കു​ക്കു പ​ര​മേ​ശ്വ​ര​നും ഉ​ണ്ണി ശി​വ​പാ​ലി​നു​മെ​തി​രെ പ​രാ​തി​യു​മാ​യി എ​ത്തി. അ​തു​ല്യ​യെ ഏ​ക​പ​ക്ഷീ​യ​മാ​യി പു​റ​ത്താ​ക്കി​യ ന​ട​പ​ടി റ​ദ്ദാ​ക്കി ശ്വേ​ത മേ​നോ​ന്‍ അ​വ​രെ സം​ഘ​ട​ന​യി​ലേ​ക്ക് തി​രി​ച്ചെ​ടു​ത്തി​രു​ന്നു. ഇ​ക്കാ​ര്യ​ത്തി​ല്‍ മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്ക​വെ​യാ​ണ് അ​ന്‍​സി​ബ രാ​ജി വ​ച്ച വി​വ​രം ശ്വേ​ത പ​റ​ഞ്ഞ​ത്. ടി​നി ടോ​മും ബാ​ബു​രാ​ജും ശ്വേ​ത മേ​നോ​നെ​തി​രെ രം​ഗ​ത്തെ​ത്തു​ക​യും ചെ​യ്തു. അ​മ്മ​യു​ടെ പ്ര​സി​ഡ​ന്റ് വെ​റും സ്റ്റാ​മ്പ് ആ​യി മാ​റി എ​ന്ന​ട​ക്കം ടി​നി ടോം ​വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​നി​ടെ പ​റ​ഞ്ഞി​രു​ന്നു.

ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് ടി​നി ടോം ​ജി​ഹാ​ദി​യെ​ന്ന് വി​ളി​ച്ചു​വെ​ന്ന ആ​രോ​പ​ണ​ങ്ങ​ളു​മാ​യി അ​ന്‍​സി​ബ രം​ഗ​ത്തെ​ത്തി​യ​ത്. വ​ര്‍​ഗീ​യ​വാ​ദി​യാ​ക്കാ​ന്‍ ശ്ര​മി​ച്ചു​വെ​ന്ന് ആ​രോ​പി​ച്ച് ടി​നി ടോ​മി​നെ​തി​രെ പ​രാ​തി ന​ല്‍​കി. മാ​ന​സി​ക​മാ​യി പീ​ഡി​പ്പി​ച്ചു​വെ​ന്ന് ആ​രോ​പി​ച്ച് ല​ക്ഷ്മി​പ്രി​യ​ക്കെ​തി​രെ​യും തൃ​പ്പൂ​ണി​ത്തു​റ വ​നി​ത സെ​ല്‍ എ​സ്‌​ഐ​ഐ രേ​ഷ്മ​യ്‌​ക്കെ​തി​രെ​യും അ​ന്‍​സി​ബ മു​ഖ്യ​മ​ന്ത്രി​ക്ക് പ​രാ​തി ന​ല്‍​കി. ചേ​രി തി​രി​ഞ്ഞു​ള്ള പോ​ര് രൂ​ക്ഷാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഇ​ന്ന് വാ​ര്‍​ഷി​ക പൊ​തു​യോ​ഗം ന​ട​ന്ന​തും ഭ​ര​ണ​സ​മി​തി രാ​ജി​യി​ലേ​ക്ക് നീ​ങ്ങി​യ​തും.

Movies

ആ ​രീ​തി​യി​ൽ മെ​സേ​ജ് അ​യ​ക്ക​ണ​മെ​ന്ന് പ​റ​ഞ്ഞു, എ​നി​ക്ക​ത് പ​റ്റി​ല്ലെ​ന്ന് അ​പ്പോ​ൾ ത​ന്നെ പ​റ​ഞ്ഞു: പ്രി​യാ​മ​ണി

മി​ക​ച്ച അ​വ​സ​ര​ങ്ങ​ൾ ല​ഭി​ച്ചു ക​രി​യ​റി​ലെ മി​ക​ച്ച കാ​ല​ഘ​ട്ട​ത്തി​ലൂ​ടെ​യാ​ണ് ന​ടി പ്രി​യാ​മ​ണി ഇ​ന്നു ക​ട​ന്നു പോ​കു​ന്ന​ത്. അ​വ​സ​ര​ങ്ങ​ൾ പ​ല ഭാ​ഷ​ക​ളി​ൽ നി​ന്നാ​യി തു​ട​രെ​ത്തു​ട​രെ ല​ഭി​ക്കു​ന്നു. ഇ​ത്ര​യും ഓ​ഫ​റു​ക​ൾ പ്രി​യാ​മ​ണി സി​നി​മാ രം​ഗ​ത്തേ​ക്ക് വ​ന്ന കാ​ല​ത്ത് ആ​ഗ്ര​ഹി​ച്ചി​രു​ന്നു.

എ​ന്നാ​ൽ അ​ന്ന് ന​ടി​ക്ക് സി​നി​മ​ക​ൾ ന​ന്നേ കു​റ​വാ​യി​രു​ന്നു. ത​മി​ഴി​ൽ പ​രു​ത്തി​വീ​ര​നു ശേ​ഷം ന​ല്ല സി​നി​മ​ക​ൾ പ്രി​യാ​മ​ണി​ക്കു ല​ഭി​ച്ചി​ല്ല. തെ​ലു​ങ്കി​ലും ക​ന്ന​ഡ​യി​ലും മു​ൻ​നി​ര നാ​യി​ക​യാ​കാ​ൻ ബു​ദ്ധി​മു​ട്ടി. അ​തേ​സ​മ​യം മ​ല​യാ​ള​ത്തി​ൽ മി​ക​ച്ച സി​നി​മ​ക​ൾ ന​ടി​ക്കു ല​ഭി​ച്ചു.

സി​നി​മാ​രം​ഗ​ത്തു​നി​ന്നു ത​നി​ക്ക് ല​ഭി​ച്ച മോ​ശം ഉ​പ​ദേ​ശ​ത്തെ​ക്കു​റി​ച്ച് പ്രി​യാ​മ​ണി പ​റ​ഞ്ഞ വാ​ക്കു​ക​ളാ​ണി​പ്പോ​ൾ ശ്ര​ദ്ധ നേ​ടു​ന്ന​ത്. ആ​ളു​ടെ പേ​ര് ഞാ​ൻ പ​റ​യു​ന്നി​ല്ല. പ​ക്ഷേ , ഏ​റെ​ക്കാ​ലം മു​മ്പ് എ​ന്നോ​ടൊ​പ്പം വ​ർ​ക്ക് ചെ​യ്ത ആ​ളാ​ണ്. എ​ന്നോ​ടി​ങ്ങ​നെ പ​റ​ഞ്ഞ​ത് എ​നി​ക്ക് ഷോ​ക്കാ​യി​രു​ന്നു. ക​രി​യ​റി​ൽ മു​ന്നേ​റ​ണ​മെ​ങ്കി​ൽ നാ​യ​ക​ന​ട​നോ സം​വി​ധാ​യ​ക​ർ​ക്കോ മെ​സേ​ജ് അ​യ​യ്ക്ക​ണം. അ​വ​രെ നി​ന്‍റെ പോ​ക്ക​റ്റി​ൽ നി​ർ​ത്ത​ണം എ​ന്ന് പ​റ​ഞ്ഞു.

നേ​രി​ട്ടു​ള്ള മെ​സേ​ജ് ആ​യി​രി​ക്ക​ണം എ​ന്നി​ല്ല, പ​ക്ഷേ, ഹാ​യ്, ഹൗ ​ആ​ർ യു ​എ​ന്നൊ​ക്കെ മെ​സേ​ജ് അ​യ​യ്ക്ക​ണം എ​ന്നാ​ണ് അ​യാ​ൾ പ​റ​ഞ്ഞ​ത്. എ​നി​ക്ക​തു പ​റ്റി​ല്ലെ​ന്ന് അ​പ്പോ​ൾ ത​ന്നെ പ​റ​ഞ്ഞു. അ​ങ്ങ​നെ ചെ​യ്യു​ന്ന വ്യ​ക്തി​യ​ല്ല ഞാ​ൻ. എ​ന്‍റെ വ​ർ​ക്കും ക​ഴി​വു​മാ​ണ് സം​സാ​രി​ക്കേ​ണ്ട​ത്. എ​നി​ക്കു രാ​ത്രി സ​മാ​ധാ​ന​മാ​യി കി​ട​ന്നു​റ​ങ്ങ​ണം. എ​നി​ക്ക് അ​ങ്ങോ​ട്ട് അ​വ​സ​ര​ങ്ങ​ൾ ചോ​ദി​ച്ച് പോ​കാ​ൻ താ​ൽ​പ​ര്യ​മി​ല്ല. അ​ങ്ങ​നെ ചെ​യ്യു​ന്ന​വ​രു​ണ്ടാ​കാം. പ​ക്ഷേ, എ​നി​ക്ക​തു പ​റ്റി​ല്ലെ​ന്നും ന​ടി വ്യ​ക്ത​മാ​ക്കി.

മ​റ്റു നാ​യി​ക​മാ​ർ കാ​ര​ണം ത​ന്‍റെ സീ​നു​ക​ൾ സി​നി​മ​ക​ളി​ൽ ക​ട്ട് ചെ​യ്ത സാ​ഹ​ച​ര്യ​മു​ണ്ടെ​ന്നും പ്രി​യാ​മ​ണി പ​റ​ഞ്ഞു. ചി​ല ഹീ​റോ​ക​ൾ​ക്കു ത​ന്നെ നാ​യി​ക​യാ​ക്കു​ന്ന​തി​ൽ താ​ത്പ​ര്യ​മി​ല്ലാ​യി​രു​ന്നെ​ന്നും താ​ൻ പെ​ർ​ഫോ​മ​ൻ​സി​ൽ അ​വ​രെ മ​റി​ക​ട​ക്കും എ​ന്ന ചി​ന്ത​യാ​ണി​തി​നു കാ​ര​ണ​മെ​ന്ന് കേ​ട്ടി​ട്ടു​ണ്ടെ​ന്ന് മ​റ്റൊ​രി​ക്ക​ൽ പ്രി​യാ​മ​ണി പ​റ​ഞ്ഞി​രു​ന്നു.

മ​ല​യാ​ള​ത്തി​ൽ ഓ​ഫീ​സ​ർ ഓ​ൺ ‍ഡ്യൂ​ട്ടി എ​ന്ന സി​നി​മ​യി​ലാ​ണ് പ്രി​യാ​മ​ണി​യെ ഒ​ടു​വി​ൽ മ​ല​യാ​ളി പ്രേ​ക്ഷ​ക​ർ ക​ണ്ട​ത്. ക​രി​യ​ർ ഗ്രാ​ഫ് ത​ക​ർ​ച്ച​യി​ലാ​യി​രു​ന്ന ഘ​ട്ട​ത്തി​ലാ​ണ് ഫാ​മി​ലി മാ​ൻ എ​ന്ന സീ​രീ​സ് പ്രി​യാ​മ​ണി​യെ തേ​ടി​യെ​ത്തു​ന്ന​ത്. ഇ​തോ​ടെ ബോ​ളി​വു​ഡി​ലും പ്രി​യാ​മ​ണി​ക്ക് സ്വീ​കാ​ര്യ​ത ല​ഭി​ച്ചു. ക​രി​യ​റി​ന് പൂ​ർ​ണ പി​ന്തു​ണ ന​ൽ​കി ഭ​ർ​ത്താ​വ് മു​സ്ത​ഫ രാ​ജ് പ്രി​യാ​മ​ണി​ക്കൊ​പ്പ​മു​ണ്ട്.

2017 ലാ​യി​രു​ന്നു ന​ടി​യു​ടെ വി​വാ​ഹം. വി​വാ​ഹ​ശേ​ഷ​മാ​ണ് പ്രി​യാ​മ​ണി​ക്ക് തു​ട​രെ​ത്തു​ട​രെ സി​നി​മ​ക​ൾ ല​ഭി​ക്കാ​ൻ തു​ട​ങ്ങി​യ​ത്. ഭ​ർ​ത്താ​വാ​ണ് ത​ന്‍റെ ഭാ​ഗ്യ​മെ​ന്നാ​ണു പ്രി​യാ​മ​ണി പ​റ​യാ​റു​ള്ള​ത്.

Movies

അ​ൽ​ഫോ​ൻ​സ് പു​ത്ര​നും നി​വി​ൻ പോ​ളി​യും വീ​ണ്ടും ഒ​ന്നി​ക്കു​ന്നു

നേ​രം, പ്രേ​മം എ​ന്നീ ചി​ത്ര​ങ്ങ​ൾ​ക്കു​ശേ​ഷം നി​വി​ൻ പോ​ളി​യും അ​ൽ​ഫോ​ൻ​സ് പു​ത്ര​നും വീ​ണ്ടും ഒ​ന്നി​ക്കു​ന്നു. നി​വി​ന്‍ പോ​ളി​യു​ടെ അ​ൻ​പ​താം സി​നി​മ​യാ​യാ​കും ഇ​ത്. ഗോ​ൾ​ഡി​നു ശേ​ഷം അ​ൽ​ഫോ​ൻ​സ് സം​വി​ധാ​നം ചെ​യ്യു​ന്ന നാ​ലാ​മ​ത്തെ സി​നി​മ​യാ​ണി​ത്.

സി​നി​മ​യു​ടെ ടൈ​റ്റി​ൽ ലോ​ഞ്ച് 27-ാം തി​യ​തി പ​ത്മ തി​യ​റ്റ​റി​ൽ വ​ച്ച് രാ​വി​ലെ പ​ത്ത് മ​ണി​ക്ക് നി​ർ​വ​ഹി​ക്കും. ബൈ​ക്ക് റേ​സിം​ഗു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​കും സി​നി​മ​യു​ടെ ക​ഥ​യെ​ന്ന് സൂ​ച​ന​യു​ണ്ട്.
മു​മ്പു​ള്ള സി​നി​മ​ക​ളി​ലേ​തു പോ​ലെ ക​ഥ, തി​ര​ക്ക​ഥ, സം​ഭാ​ഷ​ണം, എ​ഡി​റ്റിം​ഗ്, ക​ള​ർ ഗ്രേ​ഡിം​ഗ് എ​ന്നി​വ​യും അ​ൽ​ഫോ​ൻ​സ് ത​ന്നെ​യാ​കും.

അ​ൽ​ഫോ​ൻ​സ് പു​ത്ര​ൻ ര​ച​ന​യും സം​വി​ധാ​ന​വും നി​ർ​വ്വ​ഹി​ച്ച ‘നേ​രം’ 2013-ലാ​ണ് പു​റ​ത്തി​റ​ങ്ങി​യ​ത്. നി​വി​ൻ പോ​ളി, ന​സ്രി​യ എ​ന്നി​വ​രാ​യി​രു​ന്നു പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ൽ. 2015-ലാ​ണ് ‘പ്രേ​മം’ റി​ലീ​സി​നെ​ത്തി​യ​ത്. 

നി​വി​ൻ പോ​ളി, സാ​യ് പ​ല്ല​വി, അ​നു​പ​മ പ​ര​മേ​ശ്വ​ര​ൻ എ​ന്നി​വ​ർ കേ​ന്ദ്ര ക​ഥാ​പാ​ത്ര​ങ്ങ​ളാ​യെ​ത്തി​യ ചി​ത്രം മ​ല​യാ​ള​ത്തി​ലും ത​മി​ഴി​ലും വ​ൻ ഹി​റ്റാ​യി​രു​ന്നു. 

Kerala

അന്‍സിബയ്ക്കു പിന്നില്‍ മതവര്‍ഗീയ ശക്തികള്‍, മാനനഷ്ട കേസ് കൊടുക്കും: ലക്ഷ്മിപ്രിയ

കൊച്ചി: നടി അന്‍സിബ ഹസനെതിരെ പത്തു കോടി രൂപയുടെ മാനനഷ്ട കേസ് നല്‍കുമെന്നു നടി ലക്ഷ്മിപ്രിയ. അന്‍സിബ ലക്ഷ്മിപ്രിയക്കെതിരെ നല്‍കിയ പരാതിയില്‍ കഴമ്പില്ലെന്ന പോലീസ് റിപ്പോര്‍ട്ട് പുറത്തുവന്ന സാഹചര്യത്തിലാണ് നടി സംസാരിച്ചത്. രണ്ടു മിനിറ്റില്‍ തീര്‍ക്കേണ്ട പ്രശ്‌നം അന്‍സിബ വിവാദമാക്കി മാറ്റി, തന്നെ കുറിച്ച് മോശമായി സംസാരിച്ചു എന്നാണ് ലക്ഷ്മിപ്രിയ പറയുന്നത്. അന്‍സിബയ്ക്കു പിന്നില്‍ മത വര്‍ഗീയ ശക്തികളുണ്ടെന്നും ലക്ഷ്മിപ്രിയ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.

അന്‍സിബ വിചാരിച്ചാല്‍ തകര്‍ന്നു പോകുന്ന ഒരാളല്ല ലക്ഷ്മിപ്രിയ. അന്‍സിബയ്ക്കു പിന്നില്‍ കൃത്യമായി അജൻഡയുണ്ട്. ഇവിടുത്തെ മത വര്‍ഗീയവാദികള്‍ അന്‍സിബയുടെ പിന്നിലുണ്ടെന്നു ബലമായി സംശയിക്കുന്നു. അന്‍സിബയില്‍നിന്നു ഞാന്‍ എന്താണ് നേരിട്ടിട്ടുള്ളത് അക്കാര്യം ഞാന്‍ നാലു വരിയില്‍ പറയുക മാത്രമാണ് ചെയ്തത്. അതിനെ ഗൗരവമായി എടുക്കണമെന്നോ ചര്‍ച്ച ചെയ്യണമെന്നോ ആഗ്രഹിക്കാത്തതു കൊണ്ടാണ് ഞങ്ങളുടെ സംഘടനയില്‍ പോലും പറയാതിരുന്നത്.

ക്ഷമ പറയുന്നുണ്ടോ എന്നൊരു ചോദ്യം മാത്രമാണ് തൃപ്പൂണിത്തുറ വനിതാ സെല്‍ എസ്‌ഐ രേഷ്മ മാഡത്തിന്‍റെ ഭാഗത്തുനിന്ന് ഉണ്ടായത്. ആകെ 20 മിനിറ്റ് മാത്രമാണ് ഞാനും അന്‍സിബയും എസ്‌ഐയും കൂടെ ഇരുന്നു സംസാരിച്ചിട്ടുള്ളു. ബാക്കി 35 മിനിറ്റ് 20 സെക്കന്‍റ് എന്‍റെ ഭര്‍ത്താവിനോട് ഫോണില്‍ സംസാരിക്കുകയാണ് ചെയ്തത്. അതു വിലപ്പെട്ട റിക്കാര്‍ഡ് ആയി ഉണ്ടായിരുന്നു. നിരപരാധിത്വം തെളിയിക്കാന്‍ കഴിഞ്ഞു.

ജനുവരി 30ന് കഴിഞ്ഞ കാര്യമാണ്. എന്നിട്ട് മേയ് പകുതിയോടെ പുതിയ അടിസ്ഥാനഹരിതമായ ആരോപണങ്ങള്‍ പറഞ്ഞുകൊണ്ട് കേരളത്തിന്‍റെ പൊതു സമൂഹം ചര്‍ച്ച ചെയ്യുന്ന രീതിയില്‍ വലിയൊരു വിവാദമായി കൊണ്ടു വന്നതിന്‍റെ പിന്നില്‍ തീര്‍ച്ചയായും കൃത്യമായൊരു അജൻഡയുണ്ട്. അത് അന്വേഷിക്കപ്പെടണം.

10 കോടി രൂപ മാനനഷ്ടം ആവശ്യപ്പെട്ടുകൊണ്ട് എന്‍റെ അഭിഭാഷകന്‍ കൃഷ്ണരാജ് മുഖേന കേസ് ഫയല്‍ ചെയ്യും. കാരണം രണ്ടു മിനിറ്റില്‍ ഫോണില്‍ തീരുമായിരുന്ന ഒരു കാര്യത്തിനു കൃത്യമായ മറുപടി തരാന്‍ തയാറായില്ല. ഒരു മാസത്തോളം കാത്തിരുന്ന ശേഷമാണ് എനിക്കു പരാതി കൊടുക്കേണ്ടി വന്നത്. പരാതിയില്‍ അന്‍സിബ ഉന്നയിച്ചിരുന്ന ഒരു കാര്യങ്ങളും ഞാന്‍ പറഞ്ഞിട്ടുണ്ടായിരുന്നില്ല.

എന്‍റെ പ്രതിഛായയെ ഇകഴ്ത്തുന്ന വിധത്തില്‍, സ്ത്രീത്വത്തെ അപമാനിക്കുന്ന വിധത്തില്‍, പത്തു വയസുള്ള എന്‍റെ മകളെയും അധിക്ഷേപിച്ചു കൊണ്ട് ആ കുട്ടി സംസാരിക്കുന്നതു ഞാന്‍ കേട്ടു. തൃപ്പൂണിത്തുറ വനിത സെല്ലിലെ മേശപ്പുറത്ത് കയറിയിരുന്ന് കളിച്ചു എന്ന് വരെ പറഞ്ഞ് അധിക്ഷേപിച്ചിട്ടുണ്ട്. എന്‍റെ ഭര്‍ത്താവ് എനിക്കെതിരെ മോശമായി പറഞ്ഞുവെന്ന് ആ കുട്ടി പറഞ്ഞു. നാളെ തന്നെ ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്യും.

അമ്മ സംഘടന സഞ്ജീവനി പദ്ധതിയിലേക്കു വെണ്ണല മഹാദേവ ക്ഷേത്രത്തില്‍നിന്നു ഫണ്ട് സ്വീകരിച്ചതാണ് അന്‍സിബയെ പ്രകോപിപ്പിച്ചത്. മതചിഹ്നം വരാന്‍ പാടില്ലെന്ന് പറഞ്ഞ് അന്‍സിബ ജനുവരി 15ന് അയച്ച എല്ലാ വോയിസ് ക്ലിപ്പുകളും തൃക്കാക്കര എസിപിക്കു കൈമാറിയിട്ടുണ്ട്. ഞങ്ങള്‍ കാലകാരന്‍മാരാണ്. മുസ്‌ലിം, ക്രിസ്ത്യന്‍ സംഘടനകള്‍ പണം തന്നാലും സ്വീകരിക്കും. അന്നു മുതലാണ് അന്‍സിബയ്ക്കു പ്രശ്‌നം തുടങ്ങിയത്. ഇതിനു പിന്നില്‍ കൃത്യമായ അജൻഡയും മതവര്‍ഗീയവാദി ശക്തികളുമുണ്ടെന്നും ലക്ഷ്മിപ്രിയ ആരോപിച്ചു.

Kerala

ലക്ഷ്മിപ്രിയക്കെതിരായ അന്‍സിബയുടെ പരാതി; കഴമ്പില്ലെന്ന് പോലീസ്

കൊച്ചി: നടി ലക്ഷ്മിപ്രിയക്കും തൃപ്പൂണിത്തുറ വനിത സെല്‍ എസ്‌ഐ രേഷ്മയ്ക്കുമെതിരെ നടി അന്‍സിബ നല്‍കിയ പരാതിയില്‍ കഴമ്പില്ലെന്നു പോലീസ്. അന്‍സിബയുടെ പരാതിയില്‍ കേസ് എടുക്കാന്‍ ആവില്ലെന്നു ചൂണ്ടിക്കാട്ടി തൃക്കാക്കര എസിപി കമ്മിഷണര്‍ക്കു റിപ്പോര്‍ട്ട് നല്‍കി. അന്‍സിബയ്‌ക്കെതിരെ ലക്ഷ്മിപ്രിയ നല്‍കിയ പരാതിയിലും അടിസ്ഥാനമില്ലെന്നും പോലീസ് വ്യക്തമാക്കി.

ലക്ഷ്മിപ്രിയ തനിക്കെതിരെ നല്‍കിയ വ്യാജ പരാതിയില്‍ തൃപ്പൂണിത്തുറ വനിത സെല്‍ എസ്ഐ രേഷ്മ മൂന്നു മണിക്കൂറോളം തന്നെ സ്റ്റേഷനില്‍ നിയമവിരുദ്ധമായി തടഞ്ഞുവച്ചു മാനസികമായി പീഡിപ്പിച്ചു എന്നായിരുന്നു അന്‍സിബയുടെ പരാതി.

മുഖ്യമന്ത്രിക്കു നല്‍കിയ പരാതി ഡിജിപിക്ക് കൈമാറിയതിനെത്തുടര്‍ന്നാണ് തൃക്കാക്കര എസിപി നടിമാരുടെയും എസ്‌ഐയുടെയും മൊഴി എടുത്തത്. എന്നാല്‍, ഈ പരാതിയില്‍ കഴമ്പില്ലെന്നും കേസ് എടുക്കാന്‍ ആവില്ലെന്നുമാണ് തൃക്കാക്കര എസിപി കമ്മിഷണര്‍ക്കു നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്.

എസ്‌ഐ രേഷ്മ അന്‍സിബയോടു മോശമായി പെരുമാറിയിട്ടില്ല, വിവരങ്ങള്‍ ചോദിച്ചറിയുക മാത്രമാണ് ചെയ്തത് എന്നും റിപ്പോര്‍ട്ടിലുണ്ട്. അന്‍സിബ ലക്ഷ്മിപ്രിയയുടെ ഫോണിലേക്ക് അയച്ച മെസേജിനെ ചൊല്ലിയുള്ള തര്‍ക്കം മാത്രമാണിതെന്നാണ് പോലീസ് പറയുന്നത്.

Kerala

സ​ലിം കു​മാ​റി​ന്‍റെ വി​യോ​ഗം നി​ക​ത്താ​നാ​കാ​ത്ത ന​ഷ്ട​മെ​ന്ന് പി​ണ​റാ​യി വി​ജ​യ​ൻ

തി​രു​വ​ന​ന്ത​പു​രം: ച​ല​ച്ചി​ത്ര​താ​രം സ​ലിം കു​മാ​റി​ന്‍റെ വി​യോ​ഗ​ത്തി​ല്‍ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി വി​ജ​യ​ന്‍. മ​ല​യാ​ള ച​ല​ച്ചി​ത്ര മേ​ഖ​ല​യ്ക്ക് നി​ക​ത്താ​നാ​കാ​ത്ത ന​ഷ്ട​മാ​ണ് സ​ലിം കു​മാ​റി​ന്‍റെ വി​യോ​ഗ​മെ​ന്ന് പി​ണ​റാ​യി വി​ജ​യ​ൻ പ​റ​ഞ്ഞു.

മി​മി​ക്രി ക​ലാ​കാ​ര​നി​ല്‍ നി​ന്ന് ഹാ​സ്യ​ന​ട​നി​ലേ​ക്കും തു​ട​ര്‍​ന്ന് ദേ​ശീ​യ പു​ര​സ്‌​കാ​രം വ​രെ ക​ര​സ്ഥ​മാ​ക്കി​യ അ​ഭി​ന​യ​പ്ര​തി​ഭ​യി​ലേ​ക്കു​മു​ള്ള അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​യാ​ണം വ​ള​ര്‍​ന്ന് വ​രു​ന്ന ക​ലാ​കാ​ര​ന്‍​മാ​ര്‍​ക്ക് എ​ക്കാ​ല​വും പ്ര​ചോ​ദ​നം പ​ക​രു​മെ​ന്നും പി​ണ​റാ​യി വ്യ​ക്ത​മാ​ക്കി.

സ​ലിം കു​മാ​റി​ന്‍റെ കു​ടും​ബാം​ഗ​ങ്ങ​ളു​ടേ​യും സു​ഹൃ​ത്തു​ക്ക​ളു​ടേ​യും ദുഃ​ഖ​ത്തി​ല്‍ പ​ങ്കു ചേ​രു​ന്നു​വെ​ന്നും ആ​ദ​രാ​ഞ്ജ​ലി​ക​ള്‍ അ​ര്‍​പ്പി​ക്കു​ന്നു​വെ​ന്നും പി​ണ​റാ​യി വി​ജ​യ​ന്‍ കൂ​ട്ടി​ച്ചേ​ർ​ത്തു. അ​മൃ​ത ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലി​രി​ക്കെ ശ​നി​യാ​ഴ്ച രാ​ത്രി 10.40ഓ​ടെ​യാ​യി​രു​ന്നു സ​ലിം കു​മാ​റി​ന്‍റെ അ​ന്ത്യം.

സം​സ്കാ​രം ഞാ​യ​റാ​ഴ്ച ന​ട​ക്കും. രാ​വി​ലെ ഒ​മ്പ​തി​ന് പ​റ​വൂ​ര്‍ ടൗ​ണ്‍​ഹാ​ളി​ല്‍ പൊ​തു​ദ​ര്‍​ശ​നം ഉ​ണ്ടാ​കും. ഉ​ച്ച​യ്ക്ക് ശേ​ഷം വീ​ട്ടി​ല്‍ സം​സ്കാ​രം ന​ട​ക്കും.

Movies

ആം​ഗ്ലോ ഇ​ൻ​ഡ്യ​ൻ​സ് തി​യ​റ്റ​റു​ക​ളി​ലേ​ക്ക്

ആം​ഗ്ലോ ഇ​ന്ത്യ​ൻ കു​ടും​ബ​ങ്ങ​ളു​ടെ ജീ​വി​തം പൂ​ർ​ണ​മാ​യും ചി​ത്രീ​ക​രി​ക്കു​ന്ന മ​ല​യാ​ള​ത്തി​ലെ ആ​ദ്യ ചി​ത്ര​മാ​യ "ആം​ഗ്ലോ ഇ​ൻ​ഡ്യ​ൻ​സ് ജൂ​ൺ 12ന് ​പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തും. എ.​കെ.​ബി. കു​മാ​ർ നി​ർ​മാ​ണം, ര​ച​ന, സം​വി​ധാ​നം എ​ന്നി​വ നി​ർ​വ​ഹി​ക്കു​ന്ന ഈ ​ചി​ത്ര​ത്തി​ന്‍റെ ക്രി​യേ​റ്റീ​വ് ഹെ​ഡ് മ​മ്മി സെ​ഞ്ച്വ​റി ആ​ണ്. ഭാ​സ്ക്ക​ര​ൻ വെ​റ്റി​ല​പ്പാ​റ​യാ​ണ് എ​ക്സി​ക്യൂ​ട്ടീ​വ് പ്രൊ​ഡ്യൂ​സ​ർ.

ആം​ഗ്ലോ ഇ​ൻ​ഡ്യ​ൻ പെ​ൺ​കു​ട്ടി​യാ​യ ആ​ൻ​ഡ്രി​യ​യു​ടെ ക​ഥ​യാ​ണ് ചി​ത്രം പ​റ​യു​ന്ന​ത്. പി​താ​വ് പീ​റ്റ​റി​നൊ​പ്പം കേ​ര​ള​ത്തി​ൽ താ​മ​സി​ക്കു​ന്ന ആ​ൻ​ഡ്രി​യ​യു​ടെ ഏ​റ്റ​വും വ​ലി​യ സ്വ​പ്നം അ​മേ​രി​ക്ക​യി​ലു​ള്ള റോ​ഷ​നെ വി​വാ​ഹം​ക​ഴി​ച്ച് അ​വ​നൊ​പ്പം അ​മേ​രി​ക്ക​യി​ൽ ജീ​വി​ക്കു​ക എ​ന്ന​താ​യി​രു​ന്നു.

അ​മേ​രി​ക്ക​യി​ൽ പെ​ട്ടെ​ന്നു​ണ്ടാ​യ പു​തി​യ നി​യ​മ​ങ്ങ​ൾ​മൂ​ലം റോ​ഷ​ന്‍റെ ജോ​ലി ന​ഷ്ട​മാ​കു​മെ​ന്ന അ​വ​സ്ഥ​യു​ണ്ടാ​യി. തു​ട​ർ​ന്നു​ള്ള സം​ഭ​വ​ങ്ങ​ളി​ലൂ​ടെ ക​ഥ വി​ക​സി​ക്കു​ന്നു. ഭാ​സ്ക്ക​ര​ൻ വെ​റ്റി​ല​പ്പാ​റ ഈ ​ചി​ത്ര​ത്തി​ലെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​മാ​യ പീ​റ്റ​ർ ആ​യി എ​ത്തു​ന്നു. അ​ന​യ് സ​ത്യ​ൻ, അ​രു​ൺ ദ​യാ​ന​ന്ദ്, ശ്വേ​ത പ്ര​മോ​ദ്, ദേ​വു, ജോ​ജോ, ഗ്രേ​ഷ്യ​അ​രു​ൺ, സെ​ബി ഞാ​റ​ക്ക​ൽ, റ​ഷീ​ദ് കാ​പ്പാ​ട്, ജ​യിം​സ്, സ​ജീ​വ​ൻ ഗോ​കു​ലം, ല​ക്ഷ്മ​ണ​ൻ തു​ട​ങ്ങി​യ​വ​രും അ​ഭി​ന​യി​ക്കു​ന്നു.

കാ​മ​റ - ഷെ​ട്ടി മ​ണി, സം​ഗീ​തം - പി.​കെ. ബാ​ഷ്, എ​ഡി​റ്റ​ർ -ഷി​ബു, ക​ല-​സ​നൂ​പ്, വി​നോ​ദ് മാ​ധ​വ​ൻ, സൗ​ണ്ട് ഡി​സൈ​ൻ - ബ​ർ​ലി​ൻ മൂ​ല​മ്പ​ള്ളി, മേ​ക്ക​പ്പ് - വി​ജ​യ​ൻ കേ​ച്ചേ​രി, കോ​സ്റ്റ്യൂം - അ​ബ്ബാ​സ് പാ​ണാ​വ​ള്ളി എ​ന്നി​വ​ർ അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​രാ​ണ്.

Movies

പാ​തി​രാ​ക്കു​റു​ക്ക​ൻ പൂ​ർ​ത്തി​യാ​യി

അ​പ്പാ​യ് സി​നി​മാ​സി​ന്‍റെ ബാ​ന​റി​ൽ സി​ജോ ജോ​ർ​ജ് നി​ർ​മി​ച്ച് ജ​ഗ​ദീ​ഷ്, മു​കേ​ഷ്, സി​ദ്ദി​ഖ്,അ​ശോ​ക​ൻ എ​ന്നി​വ​രെ കേ​ന്ദ്ര ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി ജ​യേ​ഷ് വേ​ണു​ഗോ​പാ​ൽ സം​വി​ധാ​നം ചെ​യ്യു​ന്ന പാ​തി​രാ​ക്കു​റു​ക്ക​ന്‍റെ ചി​ത്രീ​ക​ര​ണം പൊ​ന്നാ​നി,എ​ട​പ്പാ​ൾ പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലാ​യി പൂ​ർ​ത്തി​യാ​യി. സു​നി​ൽ ക​ർ​മ, നി​ഖി​ൽ ജി​ന​ൻ എ​ന്നി​വ​രാ​ണ് ര​ച​ന നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്ന​ത്.

ഇ​ന്ദ്ര​ൻ​സ്,നി​ർ​മ​ൽ പാ​ലാ​ഴി,വി​നീ​ത് ത​ട്ടി​ൽ, റി​യാ​സ് ന​ർ​മ​ക​ല, സു​ധീ​ർ പ​റ​വൂ​ർ, കു​ട്ടി അ​ഖി​ൽ, അ​നീ​ഷ് ഗോ​പാ​ൽ, ടെ​സ്സ ജോ​സ​ഫ്, അ​ജ​യ​ൻ മാ​ട​യ്ക്ക​ൽ, സോ​ഷ്യ​ൽ മീ​ഡി​യ ഇ​ൻ​ഫ്ലു​വെ​ൻ​സെ​ഴ്സ് ആ​യ അ​ശ്വി​ത-​അ​ശ്വി​ജ, ഹ​രി​കു​മാ​ർ കാ​ട്ടൂ​ർ, ലി​ജി​ൻ സി​യാ​ർ, സോ​ണി, ഉ​മ്മ​ർ​ഖാ​ൻ, ശ​ശി കു​ള​പ്പു​ള്ളി, എം ​എ​സ് നാ​സ​ർ, സെ​ബി പി​ണ്ട്യ​ൻ, സു​നി​ൽ കി​രാ​ലൂ​ർ, ര​ഞ്ജി​ത്ത് ചേ​ലാ​വൂ​ർ, സു​ജീ​ഷ് എ​സ്, സൈ​ഫു​ദ്ധീ​ൻ വെ​ട്ട​ത്തൂ​ർ, ക്രി​സ്റ്റി ബെ​ന​റ്റ്, ആ​ൻ​സി ലി​നു, ദീ​പ സു​രേ​ഷ്, സി​നി കൃ​ഷ്ണ​ൻ, തു​ട​ങ്ങി​യ​വ​രാ​ണ് മ​റ്റു താ​ര​ങ്ങ​ൾ.

വ്യ​ത്യ​സ്ത സാ​ഹ​ച​ര്യ​ത്തി​ൽ​പ്പെ​ട്ട നാ​ലു​പേ​ർ ഒ​രി​ക്ക​ൽ ഒ​രു പ്ര​തി​സ​ന്ധി ഘ​ട്ട​ത്തി​ൽ പെ​ടു​ന്നു. അ​വ​രു​ടെ അ​തി​ജീ​വ​ന​ത്തി​ന്‍റെ ക​ഥ​യാ​ണ് ന​ർ​മ​ത്തി​ൽ ചാ​ലി​ച്ച് "പാ​തി​രാ​കു​റു​ക്ക​ൻ" എ​ന്ന ചി​ത്ര​ത്തി​ൽ ദൃ​ശ്യ​വ​ത്ക​രി​ക്കു​ന്ന​ത്.

ഛായാ​ഗ്ര​ഹ​ണം- സെ​ൽ​വ​കു​മാ​ർ എ​സ്, സം​ഗീ​തം-​ഗോ​പി സു​ന്ദ​ർ, എ​ഡി​റ്റ​ർ-​അ​തു​ൽ വി​ജ​യ്, ക​ലാ​സം​വി​ധാ​നം- ത്യാ​ഗു ത​വ​നൂ​ർ, മേ​ക്ക​പ്പ്-​രാ​ജേ​ഷ് നെ​ന്മാ​റ, വ​സ്ത്രാ​ല​ങ്കാ​രം- സു​കേ​ഷ് താ​നൂ​ർ, സ്റ്റി​ൽ​സ്-​ജ​യ​പ്ര​കാ​ശ് അ​ത​ളൂ​ർ, അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ടേ​ഴ്സ്- അ​ഭി​ലാ​ഷ് കൃ​ഷ്ണ, എം. ​ര​മേ​ഷ് കു​മാ​ർ, സം​വി​ധാ​ന സ​ഹാ​യി​ക​ൾ- മ​ണി​ക​ണ്ഠ​ൻ, ശ്രീ​ജി​ത്ത്‌, സം​ഘ​ട്ട​നം- അ​ഷ്‌​റ​ഫ്‌ ഗു​രു​ക്ക​ൾ, വി​നോ​ദ് പ്ര​ഭാ​ക​ർ, നൃ​ത്ത​സം​വി​ധാ​നം-​ശ്രീ സെ​ൽ​വി, പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ-​മ​ൻ​സൂ​ർ വെ​ട്ട​ത്തൂ​ർ, പ്രൊ​ഡ​ക്ഷ​ൻ എ​ക്സി​ക്യൂ​ട്ടീ​വ്-​ഷ​മീ​ജ് കൊ​യി​ലാ​ണ്ടി, പ്രൊ​ഡ​ക്ഷ​ൻ മാ​നേ​ജ​ർ-​ജ​സ്റ്റി​ൻ കൊ​ല്ലം,പ്രോ​ജ​ക്റ്റ് ഡി​സൈ​ന​ർ- ഷിം​ന ബി,​പി ആ​ർ ഓ-​എ. എ​സ്. ദി​നേ​ശ്.

Movies

ഡോ. ​ബെ​ന്ന​റ്റ് 29-ന് ​തി​യ​റ്റ​റു​ക​ളി​ൽ

കോ​ട്ട​യം ന​സീ​ർ, ജി​ൻ​സ് ജോ​യ് എ​ന്നി​വ​ർ പ്ര​ധാ​ന വേ​ഷ​ത്തി​ൽ എ​ത്തു​ന്ന ഡോ. ​ബെ​ന്ന​റ്റ് എ​ന്ന ചി​ത്രം 29ന് ​തി​യ​റ്റ​റു​ക​ളി​ൽ എ​ത്തു​ന്നു. അ​ബാ​ജി ഫി​ലിം​സി​ന്‍റെ​യും വി ​ആ​ർ മൂ​വി ഹൗ​സി​ന്‍റെ​യും ബാ​ന​റി​ൽ നി​ർ​മി​ച്ച് റ്റി.​എ​സ്. സാ​ബു സം​വി​ധാ​നം നി​ർ​വ​ഹി​ച്ച സി​നി​മ​യാ​ണ് ഡോ. ​ബെ​ന്ന​റ്റ്.

മൈ​ൻ​ഡ് റീ​ഡി​ങ്, മെ​ന്‍റ​ലി​സം എ​ന്നി​വ പ്ര​മേ​യ​മാ​ക്കി മെ​ൻ​ലി​സ്റ്റ് ഷ​മീ​ർ ക​ഥ​യെ​ഴു​തി​യ ഈ ​ക്രൈം ത്രി​ല്ല​ർ സി​നി​മ​യി​ൽ ജി​ൻ​സ് ജോ​യ്, ആ​യി​ഷ സീ​ന​ത്ത്, കോ​ട്ട​യം ന​സീ​ർ, ജി​നീ​ഷ് ജോ​യ്, ദി​വ്യ നാ​യ​ർ, ജ​യ​കൃ​ഷ്ണ​ൻ, ഷാ​ജു ശ്രീ​ധ​ർ, മ​ധു ക​ലാ​ഭ​വ​ൻ, ബി​ഗ് ബോ​സ് താ​രം ഡോ. ​ര​ജി​ത്ത് കു​മാ​ർ, മ​റി​മാ​യം റി​യാ​സ് എ​ന്നി​വ​രും നി​ര​വ​ധി പു​തു​മു​ഖ​ങ്ങ​ളും അ​ഭി​ന​യി​ക്കു​ന്നു.

പ​ശ്ചാ​ത്ത​ല സം​ഗീ​തം, സം​ഗീ​തം- സ​ക്സ് 4, ഡി​ഒ​പി- എ​ബി ര​വീ​ന്ദ്ര, തി​ര​ക്ക​ഥ, സം​ഭാ​ഷ​ണം- മ​ധു ക​ലാ​ഭ​വ​ൻ, എ​ഡി​റ്റ​ർ- സ​ന​ൽ അ​നി​രു​ദ്ധ​ൻ, ഗാ​ന​ര​ച​ന- സു​നി​ൽ ചെ​റു​ക​ട​വ് ,അ​ല​ൻ, മേ​ക്ക​പ്പ്- മ​നോ​ജ് അ​ങ്ക​മാ​ലി, ആ​ർ​ട്ട്- വേ​ലു വാ​ഴ​യൂ​ർ, കോ​സ്റ്റ്യൂം-​ബു​സി ബേ​ബി ജോ​ൺ, ആ​ക്ഷ​ൻ ഡ​യ​റ​ക്ട​ർ -റോ​ബി​ൻ ടോം, ​പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ- ദി​ലീ​പ് ചാ​മ​കാ​ല, പ്രൊ​ഡ​ക്ഷ​ൻ മാ​നേ​ജ​ർ-​ജ​സ്റ്റി​ൻ കൊ​ല്ലം, ഫി​നാ​ൻ​സ് കോ​ഡി​നേ​റ്റ​ർ- മ​നു പി ​മാ​മ​ച്ച​ൻ, ക​ള​റി​സ്റ്റ്-​ശ​ര​ത്ത് പ്ര​സാ​ദ്, സൗ​ണ്ട് ഡി​സൈ​ൻ- മ​നോ​ജ് മാ​ത്യു, ക​ൺ​ഫോ​മി​സ്റ്റ്-​ജി​ബീ​ഷ്, വി ​എ​ഫ് എ​ക്സ്-​ഡാ​വി​ഞ്ചി സ്റ്റു​ഡി​യോ, മ്യൂ​സി​ക്ക് പാ​ർ​ട്ണ​ർ-123 മ്യൂ​സി​ക്, സ്റ്റു​ഡി​യോ-​ടീം മീ​ഡി​യ, സ്റ്റി​ൽ​സ്-​അ​രു​ൺ വെ​ണ്ണ​മ​ല​ശേ​രി,വി​ത​ര​ണം എ​സ്എ​ഫ്സി ആ​ഡ്സ്, പി​ആ​ർ​ഒ- എം.​കെ. ഷെ​ജി​ൻ.

Movies

ര​ണ്ടു പ​തി​റ്റാ​ണ്ടി​നു ശേ​ഷം ബ്രെ​ണ്ട​ൻ ഫ്രേ​സ​ർ റിട്ടേൺസ്; ദ ​മ​മ്മി 4 പ്ര​ഖ്യാ​പി​ച്ചു

ര​ണ്ടു പ​തി​റ്റാ​ണ്ടി​നുശേ​ഷം ബ്രെ​ണ്ട​ൻ ഫ്രേ​സ​ർ മ​ട​ങ്ങി​യെ​ത്തു​ന്നു; ദ ​മ​മ്മി 4 പ്ര​ഖ്യാ​പി​ച്ചു. പു​രാ​ത​ന ഈ​ജി​പ്തി​ലെ നി​ഗൂ​ഢ​ത​ക​ളും ശാ​പ​ങ്ങ​ളും തേ​ടി​യു​ള്ള ഒ​കോ​ണ​ൽ കു​ടും​ബ​ത്തി​ന്‍റെ യാ​ത്ര ഇ​ത്ത​വ​ണ എ​ങ്ങോ​ട്ടാ​യി​രി​ക്കും? അ​ല​ക്സ് ഒ​കോ​ണ​ൽ വ​ള​ർ​ന്നു വ​ലി​യൊ​രു സാ​ഹ​സി​ക​നാ​യി മാ​റി​യി​ട്ടു​ണ്ടാ​കു​മോ? തുടങ്ങിയ ആരാധകരുടെ ഒ​ട്ടേ​റെ ചോ​ദ്യ​ങ്ങ​ൾക്കു മറുപടി തയാറാകുന്നു. സാ​ഹ​സി​ക ച​ല​ച്ചി​ത്ര പ്രേ​മി​ക​ളു​ടെ പ്രി​യ​പ്പെ​ട്ട ഫ്രാ​ഞ്ചൈ​സി​യാ​യ ദ ​മ​മ്മി-​യു​ടെ നാ​ലാം ഭാ​ഗം അണിയറയിൽ ഒരുങ്ങുന്നു.

നീ​ണ്ട ഇരുപതു വ​ർ​ഷ​ത്തെ ഇ​ട​വേ​ള​യ്ക്കു ശേ​ഷം ബ്രെ​ണ്ട​ൻ ഫ്രേ​സ​റും റേ​ച്ച​ൽ വെ​യ്‌​സും ത​ങ്ങ​ളു​ടെ ഐ​ക്കോ​ണി​ക് ക​ഥാ​പാ​ത്ര​ങ്ങ​ളാ​യ റി​ക് ഒ​കോ​ണ​ലാ​യും എ​വ്‌ലി​നായും വീ​ണ്ടും സ്ക്രീ​നി​ലെ​ത്തു​ന്നു എ​ന്ന​താ​ണു ചി​ത്ര​ത്തിന്‍റെ ഏ​റ്റ​വും വ​ലി​യ പ്ര​ത്യേ​ക​ത. 2028 മേ​യ് 19‌ന് ആണ് റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്.

സി​നി​മ​യു​ടെ അണിയറപ്രവർത്തനങ്ങൾ അവസാനഘട്ടത്തിലാണ്. ഈ വർഷം തന്നെ ചിത്രീകരണം ആരംഭിക്കും. ആ​ദ്യ ര​ണ്ടു ഭാ​ഗ​ങ്ങ​ളു​ടെ ആ​വേ​ശ​ക​ര​മാ​യ ശൈ​ലി​യി​ലായിരിക്കും ചിത്രമൊരുങ്ങുകയെന്നു സൂചനകളുണ്ട്. മൂ​ന്നാം ഭാ​ഗ​ത്തി​ലെ സം​ഭ​വ​വി​കാ​സ​ങ്ങ​ളെ അ​വ​ഗ​ണി​ച്ച്
ദ ​മ​മ്മി റി​ട്ടേ​ൺ​സ്-ന്‍റെ തു​ട​ർ​ച്ച​യാ​യാ​ണു നാലാം ഭാഗം ഒരുങ്ങുന്നത്.

ബ്രെ​ണ്ട​ൻ ഫ്രേ​സ​റി​നും റേ​ച്ച​ൽ വെ​യ്‌​സി​നു​മൊ​പ്പം ജോ​നാ​ഥ​നായി പ്രേ​ക്ഷ​ക​രെ ചി​രി​പ്പി​ച്ച ജോ​ൺ ഹ​ന്ന​യും നാലാം ഭാ​ഗ​ത്തി​ൽ തി​രി​ച്ചെ​ത്തു​ന്നു. എ​ന്നാ​ൽ, ഇ​വ​രു​ടെ മ​ക​നാ​യ അ​ല​ക്സ് ഒ​കോ​ണ​ൽ എ​ന്ന ക​ഥാ​പാ​ത്ര​ത്തെ ആ​ര് അ​വ​ത​രി​പ്പി​ക്കുമെന്നതിൽ തീരുമാനമായിട്ടില്ല. സ്ക്രീം- സീരീസുകളിലൂടെ ശ്ര​ദ്ധേ​യ​രാ​യ മാ​റ്റ് ബെ​റ്റി​നെ​ല്ലി-​ഓ​ൾ​പി​ൻ, ടൈ​ല​ർ ഗി​ല്ല​റ്റ് എ​ന്നി​വ​രാ​ണു ചി​ത്രത്തിന്‍റെ സംവിധാനം നിർവഹിക്കുന്നത്.

പു​രാ​ത​ന ശാ​പ​ങ്ങ​ളും അ​മാ​നു​ഷി​ക ശ​ക്തി​ക​ളും നി​ധി തേ​ടി​യു​ള്ള യാ​ത്ര​ക​ളും നി​റ​ഞ്ഞ കം​പ്ലീ​റ്റ് സാ​ഹ​സി​ക ചി​ത്ര​മാ​യി​രി​ക്കും നാ​ലാം ഭാ​ഗം.

Movies

റി​യ​ൽ കേ​ര​ള സ്റ്റോ​റി​യു​മാ​യി ത​മി​ഴ് മൊ​ഴി  

റി​യ​ൽ കേ​ര​ള സ്റ്റോ​റി​യു​മാ​യി എ​ത്തു​ക​യാ​ണ് ത​മി​ഴ് മൊ​ഴി എ​ന്ന ചി​ത്രം. ഐ ​ബി ഫി​ലിം​സി​നു വേ​ണ്ടി ബെ​യ്സി ബാ​സ്, നി​സാ​റ​ലി കു​ഴി​ക്കാ​ട​ൻ എ​ന്നി​വ​ർ നി​ർ​മ്മി​ക്കു​ന്ന ചി​ത്രം, ക​ഥ, തി​ര​ക്ക​ഥ, സം​വി​ധാ​നം എ​ൻ.​എ​ൻ.​ബൈ​ജു നി​ർ​വ​ഹി​ക്കു​ന്നു. ചി​ത്ര​ത്തി​ന്‍റെ ടൈ​റ്റി​ൽ പ്രൊ​മോ സോം​ഗ് റി​ലീ​സ് മേ​യ് 21-ന് ​കോ​ഴി​ക്കോ​ട് കൈ​ര​ളി തി​യ​റ്റ​റി​ൽ ന​ട​ക്കും.

അം ​ആ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ സം​സ്ഥാ​ന അ​വാ​ർ​ഡ് നേ​ടു​ക​യും ലോ​ക എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ ശ്ര​ദ്ധേ​യ​യാ​ക്കു​ക​യും ചെ​യ്ത സേ​ബാ ടോ​മി ആ​ണ് ഗാ​നം ആ​ല​പി​ക്കു​ന്ന​ത്. ഗാ​ന​ര​ച​ന ഡി.​ബി. അ​ജി​ത്തും, സം​ഗീ​തം സാം ​സൈ​മ​ൺ ജോ​ർ​ജും നി​ർ​വ​ഹി​ക്കു​ന്നു.

ജ​നി​ച്ച മ​ണ്ണി​ൽ പൗ​ര​ത്വം ഇ​ല്ലാ​തെ അ​ഭ​യാ​ർ​ത്ഥി​ക​ളാ​യി ക​ഴി​യേ​ണ്ടി വ​രു​ന്ന​വ​രു​ടെ ക​ഥ പ​റ​യു​ക​യാ​ണ് ത​മി​ഴ് മൊ​ഴി എ​ന്ന ചി​ത്രം. മി​ക​ച്ച പ​രി​സ്ഥി​തി ചി​ത്ര​ത്തി​നു​ള്ള ഫി​ലിം ക്രി​ട്ടി​ക്സ് അ​വാ​ർ​ഡ് നേ​ടി​യ, എ​ൻ.​എ​ൻ.​ബൈ​ജു​വി​ന്‍റെ ലൈ​ഫ് ഓ​ഫ് മാ​ൻ​ഗ്രോ​വ് എ​ന്ന ചി​ത്ര​ത്തി​ലെ നാ​യി​ക ഐ​ഷ്ബി​ൻ ആ​ണ് ത​മി​ഴ്മൊ​ഴി എ​ന്ന ചി​ത്ര​ത്തി​ലെ ടൈ​റ്റി​ൽ ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. മ​റ്റ് പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ മ​ല​യാ​ള​ത്തി​ലെ പ്ര​മു​ഖ താ​ര​ങ്ങ​ൾ അ​വ​ത​രി​പ്പി​ക്കും.

ഐ​ബി ഫി​ലിം​സി​നു വേ​ണ്ടി ബെ​യ്സി ബാ​സ്, ന​സീ​റ​ലി കു​ഴി​ക്കാ​ട​ൻ എ​ന്നി​വ​ർ ചേ​ർ​ന്ന് ത​മി​ഴി​ലും മ​ല​യാ​ള​ത്തി​ലു​മാ​യി നി​ർ​മ്മി​ക്കു​ന്ന ത​മി​ഴ്മൊ​ഴി എ​ന്ന ചി​ത്ര​ത്തി​ന്റെ, ക​ഥ, തി​ര​ക്ക​ഥ, സം​വി​ധാ​നം - എ​ൻ.​എ​ൻ.​ബൈ​ജു, ക്യാ​മ​റ - നി​ഥി​ൻ ത​ളി​ക്കു​ളം, എ​ഡി​റ്റ​ർ-​ഡേ​വീ​സ് മാ​നു​വ​ൽ, പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ - ബി​നു വ​ണ്ടൂ​ർ, ചീ​ഫ് അ​സോ​സ്യേ​റ്റ് ഡ​യ​റ​ക്ട​ർ- ര​തീ​ഷ് ഷൊ​ർ​ണ്ണൂ​ർ, പി.​ആ​ർ. ഒ - ​അ​യ്മ​നം സാ​ജ​ൻ. ത​മി​ഴ് നാ​ട്ടി​ലെ തെ​റി​ക്കാ​ട് ചു​വ​ന്ന മ​രു​ഭൂ​മി​യി​ൽ ആ​ദ്യ ഷെ​ഡ്യൂ​ൾ ചി​ത്രീ​ക​ര​ണം ക​ഴി​ഞ്ഞ ചി​ത്രം, രാ​ജ​സ്ഥാ​ൻ, കൊ​ല്ല​ങ്കോ​ട് എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി ചി​ത്രീ​ക​ര​ണം പൂ​ർ​ത്തി​യാ​കും. പി​ആ​ർ​ഒ-​അ​യ്മ​നം സാ​ജ​ൻ

Movies

ഉ​യ​രം കാ​ര​ണം സി​നി​മ​ക​ൾ ന​ഷ്ട​മാ​യി, നാ​യ​ക​നേ​ക്കാ​ൾ ഉ​യ​രം തോ​ന്നാ​തി​രി​ക്കാ​ൻ കാ​ലു​ക​ൾ വ​ള​ച്ചു നി​ന്നു; പൂ​ജ ബ​ത്ര  

ത​ന്‍റെ അ​ഭി​ന​യ ജീ​വി​ത​ത്തി​ൽ നേ​രി​ടേ​ണ്ടി വ​ന്ന അ​സാ​ധാ​ര​ണ​മാ​യ വെ​ല്ലു​വി​ളി​ക​ളെ​ക്കു​റി​ച്ച് തു​റ​ന്നു​പ​റ​ഞ്ഞ് ന​ടി പൂ​ജ ​ബ​ത്ര.

ത​ന്‍റെ ഉ​യ​രം സി​നി​മാ ക​രി​യ​റി​ൽ പ​ല​പ്പോ​ഴും വ​ലി​യ ത​ട​സ​മാ​യി​രു​ന്നു​വെ​ന്ന് വെ​ളി​പ്പെ​ടു​ത്തി ന​ടി പൂ​ജ ബ​ത്ര. പ​ല​പ്പോ​ഴും നാ​യ​ക​ന്മാ​രേ​ക്കാ​ൾ ഉ​യ​രം കൂ​ടു​ത​ൽ തോ​ന്നി​ക്കു​ന്ന​ത് അ​വ​സ​ര​ങ്ങ​ൾ ന​ഷ്ട​പ്പെ​ടാ​ൻ കാ​ര​ണ​മാ​യെ​ന്നും അ​വ​ർ പ​റ​ഞ്ഞു.

സി​നി​മ​ക​ളി​ൽ അ​ഭി​ന​യി​ക്കു​മ്പോ​ൾ ത​ന്‍റെ ഉ​യ​രം കു​റ​ച്ചു കാ​ണി​ക്കാ​ൻ സെ​റ്റു​ക​ളി​ൽ പ​ല​വി​ധ​ത്തി​ലു​ള്ള വി​ട്ടു​വീ​ഴ്ച​ക​ൾ ചെ​യ്യേ​ണ്ടി വ​ന്നി​ട്ടു​ണ്ടെ​ന്നും താ​രം പ​റ​ഞ്ഞു.

ക്ലോ​സ​പ്പ് ഷോ​ട്ടു​ക​ളി​ൽ നാ​യ​ക​ന്മാ​ർ​ക്ക് ഉ​യ​രം കൂ​ടു​ത​ൽ തോ​ന്നി​ക്കാ​നാ​യി താ​ൻ ഹാ​ഫ് സ്പ്ലി​റ്റ്സ് ചെ​യ്ത് നി​ൽ​ക്കു​മാ​യി​രു​ന്നു. കൂ​ടാ​തെ, പൊ​ക്കം കു​റ​ച്ചു കാ​ണി​ക്കാ​നാ​യി പ്ര​ത്യേ​ക രീ​തി​യി​ലു​ള്ള വ​സ്ത്ര​ധാ​ര​ണ​വും നി​റ​ങ്ങ​ളും തി​ര​ഞ്ഞെ​ടു​ക്കാ​റു​ണ്ടാ​യി​രു​ന്നു. ചി​ല സി​നി​മ​ക​ളി​ൽ സം​വി​ധാ​യ​ക​ർ മേ​ക്ക​പ്പ് ഒ​ഴി​വാ​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടെ​ന്നും അ​വ​ർ ചി​രി​യോ​ടെ ഓ​ർ​ത്തെ​ടു​ത്തു.

ത​ന്‍റെ ഉ​യ​ര​ത്തി​ന്‍റെ കാ​ര്യ​ത്തി​ൽ യാ​തൊ​രു​വി​ധ അ​സ്വ​സ്ഥ​ത​യും പ്ര​ക​ടി​പ്പി​ക്കാ​ത്ത ഏ​ക ന​ട​ൻ സ​ൽ​മാ​ൻ ഖാ​ൻ ആ​യി​രു​ന്നു​വെ​ന്നും അ​വ​ർ പ​റ​യു​ന്നു.

ക​ഹി​ൻ പ്യാ​ർ നാ ​ഹോ ജാ​യെ എ​ന്ന സി​നി​മ​യി​ൽ ഇ​രു​വ​രും ഒ​ന്നി​ച്ച് പ്ര​വ​ർ​ത്തി​ച്ച​പ്പോ​ൾ ഹീ​ൽ​സ് ധ​രി​ക്കാ​ൻ അ​ദ്ദേ​ഹം ത​ന്നെ പ്രോ​ത്സാ​ഹി​പ്പി​ച്ചി​രു​ന്നു. ത​ന്‍റെ ഉ​യ​ര​ത്തെ​ക്കു​റി​ച്ച് അ​ദ്ദേ​ഹ​ത്തി​ന് യാ​തൊ​രു പ്ര​ശ്ന​വു​മി​ല്ലാ​യി​രു​ന്നു. സ്വ​ന്തം വ്യ​ക്തി​ത്വ​ത്തി​ൽ തി​ക​ഞ്ഞ ആ​ത്മ​വി​ശ്വാ​സ​മു​ള്ള ആ​ളാ​യി​രു​ന്നു സ​ൽ​മാ​ൻ ഖാ​നെ​ന്നും പൂ​ജ കൂ​ട്ടി​ച്ചേ​ർ​ത്തു.

താ​ൻ സി​നി​മ​യി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന കാ​ല​ത്ത് പ്ര​മു​ഖ ന​ടി സം​ഗീ​ത ബി​ജ്ലാ​നി ന​ൽ​കി​യ ​ഉ​പ​ദേ​ശ​ത്തെ​ക്കു​റി​ച്ച് പൂ​ജ പ്ര​ത്യേ​കം പ​രാ​മ​ർ​ശി​ച്ചു. നീ ​വ​ള​രെ ഉ​യ​ര​മു​ള്ള​വ​ളാ​യ​തി​നാ​ൽ സി​നി​മ​യി​ൽ നി​ന​ക്ക് വ​ലി​യ സാ​ധ്യ​ത​യി​ല്ല എ​ന്നാ​യി​രു​ന്നു സം​ഗീ​ത പ​റ​ഞ്ഞ​ത്. താ​ൻ മാ​തൃ​ക​യാ​യി ക​ണ്ടി​രു​ന്ന ഒ​രാ​ളി​ൽ നി​ന്നു​ള്ള ഈ ​പ​രാ​മ​ർ​ശം വ​ലി​യ പ്ര​ഹ​ര​മാ​യി​രു​ന്നു​വെ​ന്ന് പൂ​ജ വെ​ളി​പ്പെ​ടു​ത്തി.

താ​നും സം​ഗീ​ത ബി​ജ്ലാ​നി​യും ഉ​യ​ര​മു​ള്ള സ്ത്രീ​ക​ൾ​ക്ക് സി​നി​മാ ലോ​ക​ത്തേ​ക്കു​ള്ള വ​ഴി തു​റ​ന്നു​കൊ​ടു​ത്ത​വ​രാ​ണെ​ന്ന് പൂ​ജ വി​ശ്വ​സി​ക്കു​ന്നു. സു​സ്മി​ത സെ​ൻ, ദീ​പി​ക പ​ദു​ക്കോ​ൺ തു​ട​ങ്ങി​യ ഉ​യ​ര​മു​ള്ള ന​ടി​മാ​ർ ഇ​തി​ന് ത​ങ്ങ​ളോ​ട് ന​ന്ദി പ​റ​യ​ണ​മെ​ന്നും അ​വ​ർ ത​മാ​ശ​യാ​യി പ​റ​ഞ്ഞു.

ഇ​ന്ന് സി​നി​മ​യു​ടെ സാ​ങ്കേ​തി​ക​വി​ദ്യ​യും കാ​ഴ്ച​പ്പാ​ടു​ക​ളും മാ​റി​യെ​ന്നും അ​തി​നാ​ൽ ഉ​യ​രം എ​ന്ന​ത് പ​ണ്ട​ത്തെ​പ്പോ​ലെ ​വ​ലി​യ പ്ര​ശ്ന​മ​ല്ലെ​ന്നും അ​വ​ർ നി​രീ​ക്ഷി​ച്ചു. സി​നി​മ​യി​ലെ ഫ്രെ​യി​മു​ക​ൾ മാ​റു​ന്ന​തി​ന​നു​സ​രി​ച്ച് ഒ​രാ​ളു​ടെ ഉ​യ​രം ക്ര​മീ​ക​രി​ക്കാ​ൻ ഇ​ന്ന് എ​ളു​പ്പ​മാ​ണെ​ന്നും പൂ​ജ ​ബ​ത്ര പ​റ​ഞ്ഞു.

 

Latest News

Corehub Up