x
ad
Tue, 7 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ്യാപക പ്രതിഷേധം; "സ​ത്‌​ല​ജ് ’സി​നി​മ ഒ​ടി​ടി​യി​ൽ​നി​ന്നു നീ​ക്കംചെ​യ്തു

വെബ്ഡെസ്ക്
Published: July 7, 2026 02:59 AM IST | Updated: July 7, 2026 02:59 AM IST

സ​​​​ത്‌​​​​ല​​​​ജ്

ന്യൂ​​​​ഡ​​​​ൽ​​​​ഹി: മ​​​​നു​​​​ഷ്യാ​​​​വ​​​​കാ​​​​ശ പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​നാ​​​​യ ജ​​​​സ്വ​​​​ന്ത് സിം​​​​ഗ് ഖ​​​​ൽ​​​​റ​​​​യു​​​​ടെ ജീ​​​​വി​​​​ത​​​​വും തി​​​​രോ​​​​ധാ​​​​ന​​​​വും ആ​​​​സ്പ​​​​ദ​​​​മാ​​​​ക്കി​​​​യു​​​​ള്ള "സ​​​​ത്‌​​​​ല​​​​ജ്’ സി​​​​നി​​​​മ ഒ​​​​ടി​​​​ടി പ്ലാ​​​​റ്റ്ഫോ​​​​മി​​​​ൽ​​​​നി​​​​ന്നു നീ​​​​ക്കം ചെ​​​​യ്ത​​​​തി​​​​ൽ വ്യാ​​​​പ​​​​ക വി​​​​മ​​​​ർ​​​​ശ​​​​നം.

ഒ​​​​ടി​​​​ടി പ്ലാ​​​​റ്റ്ഫോ​​​​മാ​​​​യ സീ5​​​​ൽ റി​​​​ലീ​​​​സ് ചെ​​​​യ്ത് ര​​​​ണ്ടു ദി​​​​വ​​​​സ​​​​ത്തി​​​​നു​​​ശേ​​​​ഷം സി​​​​നി​​​​മ നീ​​​​ക്കം ചെ​​​​യ്ത​​​​ത് ആ​​​​വി​​​​ഷ്കാ​​​​ര സ്വാ​​​​ത​​​​ന്ത്ര്യ​​​​ത്തി​​​​നു​​​നേ​​​രേ​​​യു​​​ള്ള വെ​​​​ല്ലു​​​​വി​​​​ളി​​​​യാ​​​​ണെ​​​​ന്നും സ​​​​ത്യ​​​​ത്തി​​​​നു​​​മേ​​​​ലു​​​​ള്ള സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ സെ​​​​ൻ​​​​സ​​​​ർ​​​​ഷി​​​​പ്പാ​​​​ണെ​​​​ന്നും ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി രാ​​​​ഷ്‌​​​​ട്രീ​​​​യ​​​​നേ​​​​താ​​​​ക്ക​​​​ളും സ​​​​മൂ​​​​ഹ​​​​മാ​​​​ധ്യ​​​​മ ഉ​​​​പ​​​​യോ​​​​ക്താ​​​​ക്ക​​​​ളു​​​​മാ​​​​ണ് രം​​​ഗ​​​ത്തു​​​ വ​​​ന്ന​​​ത്.

പ്ര​​​​ശ​​​​സ്ത ഗാ​​​​യ​​​​ക​​​​നും പ​​​​ഞ്ചാ​​​​ബി ന​​​​ട​​​​നു​​​​മാ​​​​യ ദി​​​​ൽ​​​​ജി​​​​ത് ദോ​​​​സാ​​​​ൻ​​​​ജ് നാ​​​​യ​​​​ക​​​​നാ​​​​യു​​​​ള്ള സി​​​​നി​​​​മ 2022ൽ ​​​​നി​​​​ർ​​​​മി​​​​ച്ച​​​​താ​​​​ണെ​​​​ങ്കി​​​​ലും സെ​​​​ൻ​​​​സ​​​​ർ ബോ​​​​ർ​​​​ഡു​​​​മാ​​​​യു​​​​ള്ള നാ​​​​ലു വ​​​​ർ​​​​ഷ​​​​ത്തെ നി​​​​യ​​​​മ​​​​പോ​​​​രാ​​​​ട്ട​​​​ത്തി​​​​നു​​​​ശേ​​​​ഷ​​​​മാ​​​​യി​​​​രു​​​​ന്നു ഒ​​​​ടു​​​​വി​​​​ൽ ഒ​​​​ടി​​​​ടി പ്ലാ​​​​റ്റ്ഫോ​​​​മി​​​​ൽ റി​​​​ലീ​​​​സാ​​​​യ​​​​ത്. "പ​​​​ഞ്ചാ​​​​ബ് 95’എ​​​​ന്നു മു​​​​മ്പ് പേ​​​​രു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന ചി​​​​ത്രം ക​​​​ഴി​​​​ഞ്ഞ വെ​​​​ള്ളി​​​​യാ​​​​ഴ്ച​​​​യാ​​​​യി​​​​രു​​​​ന്നു നി​​​​ർ​​​​മാ​​​​താ​​​​ക്ക​​​​ൾ തി​​​​യ​​​​റ്റ​​​​റി​​​​ൽ റി​​​​ലീ​​​​സ് ചെ​​​​യ്യാ​​​​തെ സീ5​​​​ൽ റി​​​​ലീ​​​​സ് ചെ​​​​യ്ത​​​​ത്.

എ​​​​ന്നാ​​​​ൽ റി​​​​ലീ​​​​സ് ചെ​​​​യ്ത് ര​​​​ണ്ടു ദി​​​​വ​​​​സ​​​​ത്തി​​​​നു​​​​ശേ​​​​ഷം മാ​​​​ത്രം ചി​​​​ത്രം പ്ലാ​​​​റ്റ്ഫോ​​​​മി​​​​ൽ​​​​നി​​​​ന്നു നീ​​​​ക്കം ചെ​​​​യ്യാ​​​​നു​​​​ള്ള ഉ​​​​ത്ത​​​​ര​​​​വു​​​​ണ്ടാ​​​​കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. സി​​​​നി​​​​മ​​​​യു​​​​ടെ ഭാ​​​​ഗ​​​​ങ്ങ​​​​ൾ രാ​​​​ജ്യ​​​​വി​​​​രു​​​​ദ്ധ ശ​​​​ക്തി​​​​ക​​​​ൾ ദു​​​രു​​​​പ​​​​യോ​​​​ഗി​​​​ച്ചേ​​​​ക്കു​​​​മെ​​​​ന്ന ഭീ​​​​തി​​​​യി​​​​ലാ​​​​ണ് കേ​​​​ന്ദ്രം 1990ക​​​​ളി​​​​ലെ പ​​​​ഞ്ചാ​​​​ബി​​​​നെ ചി​​​​ത്രീ​​​​ക​​​​രി​​​​ക്കു​​​​ന്ന സി​​​​നി​​​​മ നീ​​​​ക്കം ചെ​​​​യ്ത​​​​തെ​​​​ന്നാ​​​​ണു സൂ​​​​ച​​​​ന.

"സ​​​​ത്‌​​​​ല​​​​ജ് ’ സി​​​​നി​​​​മ ക​​​​ണ്ടാ​​​​ൽ രാ​​​​ജ്യ​​​​ത്തു വി​​​​ഘ​​​​ട​​​​ന​​​​വാ​​​​ദം ഉ​​​​ണ്ടാ​​​​കു​​​​മെ​​​​ന്നാ​​​​ണ് സ​​​​ർ​​​​ക്കാ​​​​ർ ന​​​​ൽ​​​​കു​​​​ന്ന വി​​​​ശ​​​​ദീ​​​​ക​​​​ര​​​​ണ​​​​മെ​​​​ങ്കി​​​​ൽ "കേ​​​​ര​​​​ള സ്റ്റോ​​​​റി’കാ​​​​ണു​​​​ന്ന​​​​ത് രാ​​​​ജ്യ​​​​ത്തു മ​​​​ത​​​​സൗ​​​​ഹാ​​​​ർ​​​​ദം വ​​​​ള​​​​ർ​​​​ത്തു​​​​മെ​​​​ന്നാ​​​​ണോ പ​​​​റ​​​​യു​​​​ന്ന​​​​തെ​​​​ന്ന് കോ​​​​ൺ​​​​ഗ്ര​​​​സ് നേ​​​​താ​​​​വ് ക​​​​ന​​​​യ്യ കു​​​​മാ​​​​ർ വി​​​​ഷ​​​​യ​​​​ത്തി​​​​ൽ പ്ര​​​​തി​​​​ക​​​​രി​​​​ച്ചു.

ഇ​​​​തു വെ​​​​റു​​​​മൊ​​​​രു സെ​​​​ൻ​​​​സ​​​​ർ​​​​ഷി​​​​പ്പ് മാ​​​​ത്ര​​​​മ​​​​ല്ലെ​​​​ന്നും ന​​​​മ്മു​​​​ടെ​​​​യെ​​​​ല്ലാം കൂ​​​​ട്ടാ​​​​യ ഓ​​​​ർ​​​​മ​​​​യ്ക്കും സ​​​​ത്യ​​​​ത്തി​​​​നും ആ​​​​വി​​​​ഷ്കാ​​​​ര സ്വാ​​​​ത​​​​ന്ത്ര​​​​ത്തി​​​​നും മേ​​​​ലു​​​​ള്ള ആ​​​​ക്ര​​​​മ​​​​ണ​​​​മാ​​​​ണെ​​​​ന്നും ശി​​​​രോ​​​​മ​​​​ണി അ​​​​കാ​​​​ലി​​​​ദ​​​​ൾ അ​​​​ധ്യ​​​​ക്ഷ​​​​ൻ സു​​​​ഖ്ബീ​​​​ർ സിം​​​​ഗ് ബാദ​​​​ൽ പ്ര​​​​തി​​​​ക​​​​രി​​​​ച്ചു. ഒ​​​​രു രാ​​​​ജ്യം അ​​​​തി​​​​ന്‍റെ സ്വ​​​​ന്തം ച​​​​രി​​​​ത്ര​​​​ത്തെ ഭ​​​​യ​​​​പ്പെ​​​​ടു​​​​മ്പോ​​​​ൾ സെ​​​​ൻ​​​​സ​​​​ർ​​​​ഷി​​​​പ്പ് അ​​​​തി​​​​ന്‍റെ ഏ​​​​റ്റ​​​​വും ഭ​​​​യാ​​​​ന​​​​ക​​​​മാ​​​​യ ആ​​​​യു​​​​ധ​​​​മാ​​​​യി മാ​​​​റു​​​​മെ​​​​ന്ന് എ​​​​എ​​​​പി എം​​​​പി മ​​​​ൽ​​​​വീ​​​​ന്ദ​​​​ർ സിം​​​​ഗ് പ്ര​​​​തി​​​​ക​​​​രി​​​​ച്ചു.

ആ​​​​രാ​​​​ണ് ജ​​​​സ്വ​​​​ന്ത് സിം​​​​ഗ് ഖ​​​​ൽ​​​​റ?

പ​​​​ഞ്ചാ​​​​ബി​​​​ലെ ക​​​​ലാ​​​​പ​​​​ത്തി​​​​ന്‍റെ കാ​​​​ല​​​​ഘ​​​​ട്ട​​​​ത്തി​​​​ൽ പോ​​​​ലീ​​​​സ് ന​​​​ട​​​​ത്തി​​​​യ കൊ​​​​ല​​​​പാ​​​​ത​​​​ക​​​​ങ്ങ​​​​ളു​​​​ടെ​​​​യും കു​​​​ടും​​​​ബാം​​​​ഗ​​​​ങ്ങ​​​​ളെ അ​​​​റി​​​​യി​​​​ക്കാ​​​​തെ അ​​​​വ​​​​രു​​​​ടെ മൃ​​​​ത​​​​ദേ​​​​ഹ​​​​ങ്ങ​​​​ൾ ക​​​​ത്തി​​​​ച്ചു​​​ക​​​​ള​​​​ഞ്ഞ​​​​തു​​​​മാ​​​​യ സം​​​​ഭ​​​​വ​​​​ങ്ങ​​​​ൾ വെ​​​​ളി​​​​ച്ച​​​​ത്തു​​​​കൊ​​​​ണ്ടു​​​​വ​​​​ന്ന മ​​​​നു​​​​ഷ്യാ​​​​വ​​​​കാ​​​​ശ പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​നാ​​​​ണ് ജ​​​​സ്വ​​​​ന്ത് സിം​​​​ഗ് ഖ​​​​ൽ​​​​റ.

ഞെ​​​​ട്ടി​​​​ക്കു​​​​ന്ന അ​​​​ന്വേ​​​​ഷ​​​​ണ​​​​റി​​​​പ്പോ​​​​ർ​​​​ട്ടു​​​​ക​​​​ൾ പു​​​​റ​​​​ത്തു​​​​വ​​​​ന്ന​​​​തി​​​​നു പി​​​​ന്നാ​​​​ലെ ജ​​​​സ്വ​​​​ന്ത് സിം​​​​ഗി​​​​നെ 1995ൽ ​​​​കാ​​​​ണാ​​​​താ​​​​യി. വീ​​​​ടി​​​​നു​​​​പു​​​​റ​​​​ത്ത് കാ​​​​ർ ക​​​​ഴു​​​​കു​​​​ന്ന ജ​​​​സ്വ​​​​ന്തി​​​​നെ​​​​യാ​​​​ണ് പ​​​​ല​​​​രും അ​​​​വ​​​​സാ​​​​ന​​​​മാ​​​​യി ക​​​​ണ്ട​​​​ത്.

ത​​​​ട്ടി​​​​ക്കൊ​​​​ണ്ടു​​​​പോ​​​​യി കൊ​​​​ല​​​​പ്പെ​​​​ടു​​​​ത്തി​​​​യെ​​​​ന്നു സം​​​​ശ​​​​യി​​​​ക്ക​​​​പ്പെ​​​​ടു​​​​ന്ന ജ​​​​സ്വ​​​​ന്തി​​​​നെ പി​​​​ന്നീ​​​​ട് ആ​​​​രും ക​​​​ണ്ടി​​​​ട്ടി​​​​ല്ല, മൃ​​​​ത​​​​ദേ​​​​ഹാ​​​​വ​​​​ശി​​​​ഷ്‌​​​​ട​​​​ങ്ങ​​​​ളും ല​​​​ഭി​​​​ച്ചി​​​​ട്ടി​​​​ല്ല. പി​​​​ന്നീ​​​​ട് സി​​​​ബി​​​​ഐ ന​​​​ട​​​​ത്തി​​​​യ അ​​​​ന്വേ​​​​ഷ​​​​ണ​​​​ത്തി​​​​ൽ ജ​​​​സ്വ​​​​ന്തി​​​​നെ താ​​​​ര​​​​ൺ ത​​​​ര​​​​ൺ എ​​​​ന്ന പോ​​​​ലീ​​​​സ് സ്റ്റേ​​​​ഷ​​​​നി​​​​ൽ കൊ​​​​ണ്ടു​​​​ചെ​​​​ന്നി​​​​രു​​​​ന്നു​​​​വെ​​​​ന്ന തെ​​​​ളി​​​​വു​​​​ക​​​​ൾ ക​​​​ണ്ടെ​​​​ത്തി.

വ​​​​ർ​​​​ഷ​​​​ങ്ങ​​​​ളു​​​​ടെ നി​​​​യ​​​​മ​​​​പോ​​​​രാ​​​​ട്ട​​​​ത്തി​​​​നു ശേ​​​​ഷം 2007ൽ ​​​​പ​​​​ഞ്ചാ​​​​ബ്-​​​​ഹ​​​​രി​​​​യാ​​​​ന ഹൈ​​​​ക്കോ​​​​ട​​​​തി ജ​​​​സ്വ​​​​ന്ത് സിം​​​​ഗി​​​​ന്‍റെ തി​​​​രോ​​​​ധാ​​​​ന​​​​ത്തി​​​​ൽ നാ​​​​ലു പോ​​​​ലീ​​​​സു​​​​കാ​​​​ർ​​​​ക്ക് ജീ​​​​വ​​​​പ​​​​ര്യ​​​​ന്ത​​​​മു​​​​ൾ​​​​പ്പെ​​​​ടെ ശി​​​​ക്ഷ വി​​​​ധി​​​​ച്ചു.

Tags : OTT Sutlej movie removed

Recent News

Corehub Up