x
ad
Tue, 7 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അയോധ്യ സംഭാവനക്കൊള്ള; ചമ്പത് റായിയുടെ രാജി അംഗീകരിച്ചു

വെബ്ഡെസ്ക്
Published: July 7, 2026 02:19 AM IST | Updated: July 7, 2026 02:19 AM IST

ച​​​​​​മ്പ​​​​​​ത് റാ​​​​​​യി​​​​​​

അ​​​​​​യോ​​​​​​ധ്യ: അ​​​​​​യോ​​​​​​ധ്യ ശ്രീരാ​​​​​​മ​​​​​​ജ​​​​​​ന്മ​​​​​​ഭൂ​​​​​​മി തീ​​​​​​ര്‍ഥ ക്ഷേ​​​​​​ത്ര ട്ര​​​​സ്റ്റ് ജ​​​​​​ന​​​​​​റ​​​​​​ല്‍ സെ​​​​​​ക്ര​​​​​​ട്ട​​​​​​റി​​​​യാ​​​​യ ച​​​​​​മ്പ​​​​​​ത് റാ​​​​​​യി​​​​​​യു​​​​​​ടെ രാ​​​​​​ജി ഇ​​​​ന്ന​​​​ലെ ചേ​​​​ർ​​​​ന്ന ട്ര​​​​സ്റ്റ് യോ​​​​ഗം അം​​​​ഗീ​​​​ക​​​​രി​​​​ച്ചു. രാ​​​​​​മ​​​​​​ക്ഷേ​​​​​​ത്ര​​​​​​ത്തി​​​​​​ല്‍ ല​​​​​​ഭി​​​​​​ച്ച കോ​​​​​​ടി​​​​​​ക്ക​​​​​​ണ​​​​​​ക്കി​​​​​​നു രൂ​​​​​​പ​​​​​​യു​​​​​​ടെ സം​​​​​​ഭാ​​​​​​വ​​​​​​ന കൊ​​​​​​ള്ള​​​​​​യ​​​​​​ടി​​​​​​ച്ചു​​​​വെ​​​​ന്ന വി​​​​​​വാ​​​​​​ദ​​​​​​ത്തെ​​​​​​ത്തു​​​​​​ട​​​​​​ര്‍ന്ന് വി​​​​​​എ​​​​​​ച്ച്പി വൈ​​​​​​സ് പ്ര​​​​​​സി​​​​​​ഡ​​​​ന്‍റു​​​​കൂ​​​​ടി​​​​യാ​​​​യ ച​​​​​​മ്പ​​​​​​ത് റാ​​​​​​യി​​​യും ട്ര​​​സ്റ്റ് അ​​​നി​​​ൽ മി​​​ശ്ര​​​യും രാ​​​​​​ജി​​​​​​ക്ക​​​​​​ത്ത് ന​​​​ൽ​​​​കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.

രാ​​​​മ​​​​ജ​​​​ന്മ​​​​ഭൂ​​​​മി കോം​​​​പ്ല​​​​ക്സി​​​​ൽ ഇ​​​​ന്ന​​​​ലെ മൂ​​​​ന്നു​​​​മ​​​​ണി​​​​ക്കൂ​​​​ർ നീ​​​​ണ്ട യോ​​​ഗ​​​ത്തി​​​ലാ​​​ണ് ഇ​​​രു​​​വ​​​രു​​​ടെയും രാ​​​ജി​​​ക്ക​​​ത്തി​​​ൽ അ​​​ന്തി​​​മ​​​തീ​​​രു​​​മാ​​​നം എ​​​ടു​​​ത്ത​​​ത്. ച​​​​ന്പ​​​​ത് റാ​​​​യി​​​​ക്കു താ​​​​ത്പ​​​​ര്യ​​​​മെ​​​​ങ്കി​​​​ൽ ട്ര​​​​സ്റ്റ് അം​​​​ഗ​​​​മാ​​​​യി തു​​​​ട​​​​രാ​​​​മെ​​​​ന്ന നി​​​​ല​​​​പാ​​​​ടും യോ​​​​ഗം സ്വീ​​​​ക​​​​രി​​​​ച്ചു.

മു​​​​ൻ ഫോ​​​​റ​​​​സ്റ്റ് സ​​​​ർ​​​​വീ​​​​സ് (ഐ​​​​എ​​​​ഫ്എ​​​​സ്) ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​നാ​​​​യ കൃ​​​​ഷ്ണ​​​​മോ​​​​ഹ​​​​നാ​​​​ണു ജ​​​​​ന​​​​​റ​​​​​ല്‍ സെ​​​​​ക്ര​​​​​ട്ട​​​​​റി​​​​​യു​​​​​ടെ താ​​​​​ത്കാ​​​​​ലി​​​​​ക ചു​​​​​മ​​​​​ത​​​​​ല. അ​​​​ടു​​​​ത്തി​​​​ടെ ട്ര​​​​സ്റ്റ് അം​​​​ഗ​​​​മാ​​​​യ കൃ​​​​ഷ്ണ​​​​മോ​​​​ഹ​​​​ന്‍റെ ഭ​​​​ര​​​​ണ​​​​പാ​​​​ട​​​​വം പ്ര​​​​തി​​​​സ​​​​ന്ധി​​​​ മ​​​​റി​​​​ക​​​​ട​​​​ക്കാ​​​​ൻ സ​​​​ഹാ​​​​യി​​​​ക്കു​​​​മെ​​​​ന്ന പ്ര​​​​തീ​​​​ക്ഷ​​​​യാ​​​​ണു യോ​​​​ഗ​​​ത്തി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന​​​ത്.

അ​​​​തേ​​​​സ​​​​മ​​​​യം, ട്ര​​​​സ്റ്റി​​​​ന്‍റെ ത​​​​ല​​​​പ്പ​​​​ത്തേ​​​​ക്ക് ച​​​​ന്പ​​​​ത് റാ​​​​യി​​​​ക്കു പ​​​​ക​​​​രം വി​​​​​​എ​​​​​​ച്ച്പി ജ​​​​​​ന​​​​​​റ​​​​​​ല്‍ സെ​​​​​​ക്ര​​​​​​ട്ട​​​​​​റി ബ​​​​​​ജ്‌​​​​​​റം​​​​​​ഗ് ബ​​​​​​ഗ്ര​​​​​​യെ നി​​​​യ​​​​മി​​​​ക്കു​​​​മെ​​​​ന്നും സൂ​​​​ച​​​​ന​​​​യു​​​​ണ്ട്. പൊ​​​​​​തു​​​​​​മേ​​​​​​ഖ​​​​​​ല സ്ഥാ​​​​​​പ​​​​​​ന​​​​​​മാ​​​​​​യ നാ​​​​​​ല്‍കോ​​​​​​യു​​​​​​ടെ ത​​​​​​ല​​​​​​വ​​​​​​നാ​​​​​​യി​​​​രു​​​​ന്നു ബ​​​ഗ്ര. ട്ര​​​​സ്റ്റി​​​​ന്‍റെ പ്ര​​​​​​വ​​​​​​ര്‍ത്ത​​​​​​ന​​​​​​ത്തി​​​​​​ല്‍ പ്ര​​​​​​ഫ​​​​​​ഷ​​​​​​ണ​​​​​​ലി​​​​​​സം കൊ​​​​​​ണ്ടു​​​​​​വ​​​​​​രാ​​​​​​ൻ ബ​​​​ജ്റം​​​​ഗ് ബ​​​​ഗ്ര​​​​യ്ക്കു ക​​​​ഴി​​​​യു​​​​മെ​​​​ന്നാ​​​​ണു ക​​​​രു​​​​തു​​​​ന്ന​​​​ത്.​​​​​​

ര​​​​​​ണ്ടു​​​​​​വ​​​​​​ര്‍ഷം കൂ​​​​​​ടു​​​​​​മ്പോ​​​​​​ള്‍ ചേ​​​​​​രു​​​​​​ന്ന വി​​​​​​എ​​​​​​ച്ച്പി ദേ​​​​​​ശീ​​​​​​യ എ​​​​​​ക്‌​​​​​​സി​​​​​​ക്യൂ​​​​​​ട്ടീ​​​​​​വ് അ​​​​​​ടു​​​​​​ത്ത 19, 20 തീ​​​​​​യ​​​​​​തി​​​​​​ക​​​​​​ളി​​​​​​ല്‍ ഡ​​​​​​ല്‍ഹി​​​​​​യി​​​​​​ല്‍ ന​​​​​​ട​​​​​​ക്കു​​​​​​ന്നു​​​​​​ണ്ട്.

സം​​​​​​ഘ​​​​​​ട​​​​​​നാ ചു​​​​​​മ​​​​​​ത​​​​​​ല​​​​​​ക​​​​​​ള്‍ പു​​​​​​നഃ​​​​​​ക്ര​​​​​​മീ​​​​​​ക​​​​​​രി​​​​​​ക്കു​​​​​​ന്ന ഈ ​​​യോ​​​ഗ​​​ത്തി​​​ൽ ബ​​​ഗ്ര​​​യു​​​ടെ പേ​​​ര് അം​​​ഗീ​​​ക​​​രി​​​ക്കു​​​മെ​​​ന്നാ​​​ണു സൂ​​​ച​​​ന. ഇ​​​​തി​​​​നു​​​​ശേ​​​​ഷം രാ​​​​മ​​​​ക്ഷേ​​​​ത്ര ട്ര​​​​സ്റ്റി​​​​ന്‍റെ യോ​​​​ഗം 22 നു ​​​​ചേ​​​​രാ​​​​നാ​​​​ണ് ഇ​​​​ന്ന​​​​ലെ തീ​​​​രു​​​​മാ​​​​ന​​​​മാ​​​​യ​​​​ത്.

 

Tags : Ayodhya donation scam Champat Rai resignation accepted

Recent News

Corehub Up