Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Accepted

അയോധ്യ സംഭാവനക്കൊള്ള; ചമ്പത് റായിയുടെ രാജി അംഗീകരിച്ചു

അ​​​​​​യോ​​​​​​ധ്യ: അ​​​​​​യോ​​​​​​ധ്യ ശ്രീരാ​​​​​​മ​​​​​​ജ​​​​​​ന്മ​​​​​​ഭൂ​​​​​​മി തീ​​​​​​ര്‍ഥ ക്ഷേ​​​​​​ത്ര ട്ര​​​​സ്റ്റ് ജ​​​​​​ന​​​​​​റ​​​​​​ല്‍ സെ​​​​​​ക്ര​​​​​​ട്ട​​​​​​റി​​​​യാ​​​​യ ച​​​​​​മ്പ​​​​​​ത് റാ​​​​​​യി​​​​​​യു​​​​​​ടെ രാ​​​​​​ജി ഇ​​​​ന്ന​​​​ലെ ചേ​​​​ർ​​​​ന്ന ട്ര​​​​സ്റ്റ് യോ​​​​ഗം അം​​​​ഗീ​​​​ക​​​​രി​​​​ച്ചു. രാ​​​​​​മ​​​​​​ക്ഷേ​​​​​​ത്ര​​​​​​ത്തി​​​​​​ല്‍ ല​​​​​​ഭി​​​​​​ച്ച കോ​​​​​​ടി​​​​​​ക്ക​​​​​​ണ​​​​​​ക്കി​​​​​​നു രൂ​​​​​​പ​​​​​​യു​​​​​​ടെ സം​​​​​​ഭാ​​​​​​വ​​​​​​ന കൊ​​​​​​ള്ള​​​​​​യ​​​​​​ടി​​​​​​ച്ചു​​​​വെ​​​​ന്ന വി​​​​​​വാ​​​​​​ദ​​​​​​ത്തെ​​​​​​ത്തു​​​​​​ട​​​​​​ര്‍ന്ന് വി​​​​​​എ​​​​​​ച്ച്പി വൈ​​​​​​സ് പ്ര​​​​​​സി​​​​​​ഡ​​​​ന്‍റു​​​​കൂ​​​​ടി​​​​യാ​​​​യ ച​​​​​​മ്പ​​​​​​ത് റാ​​​​​​യി​​​യും ട്ര​​​സ്റ്റ് അ​​​നി​​​ൽ മി​​​ശ്ര​​​യും രാ​​​​​​ജി​​​​​​ക്ക​​​​​​ത്ത് ന​​​​ൽ​​​​കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.

രാ​​​​മ​​​​ജ​​​​ന്മ​​​​ഭൂ​​​​മി കോം​​​​പ്ല​​​​ക്സി​​​​ൽ ഇ​​​​ന്ന​​​​ലെ മൂ​​​​ന്നു​​​​മ​​​​ണി​​​​ക്കൂ​​​​ർ നീ​​​​ണ്ട യോ​​​ഗ​​​ത്തി​​​ലാ​​​ണ് ഇ​​​രു​​​വ​​​രു​​​ടെയും രാ​​​ജി​​​ക്ക​​​ത്തി​​​ൽ അ​​​ന്തി​​​മ​​​തീ​​​രു​​​മാ​​​നം എ​​​ടു​​​ത്ത​​​ത്. ച​​​​ന്പ​​​​ത് റാ​​​​യി​​​​ക്കു താ​​​​ത്പ​​​​ര്യ​​​​മെ​​​​ങ്കി​​​​ൽ ട്ര​​​​സ്റ്റ് അം​​​​ഗ​​​​മാ​​​​യി തു​​​​ട​​​​രാ​​​​മെ​​​​ന്ന നി​​​​ല​​​​പാ​​​​ടും യോ​​​​ഗം സ്വീ​​​​ക​​​​രി​​​​ച്ചു.

മു​​​​ൻ ഫോ​​​​റ​​​​സ്റ്റ് സ​​​​ർ​​​​വീ​​​​സ് (ഐ​​​​എ​​​​ഫ്എ​​​​സ്) ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​നാ​​​​യ കൃ​​​​ഷ്ണ​​​​മോ​​​​ഹ​​​​നാ​​​​ണു ജ​​​​​ന​​​​​റ​​​​​ല്‍ സെ​​​​​ക്ര​​​​​ട്ട​​​​​റി​​​​​യു​​​​​ടെ താ​​​​​ത്കാ​​​​​ലി​​​​​ക ചു​​​​​മ​​​​​ത​​​​​ല. അ​​​​ടു​​​​ത്തി​​​​ടെ ട്ര​​​​സ്റ്റ് അം​​​​ഗ​​​​മാ​​​​യ കൃ​​​​ഷ്ണ​​​​മോ​​​​ഹ​​​​ന്‍റെ ഭ​​​​ര​​​​ണ​​​​പാ​​​​ട​​​​വം പ്ര​​​​തി​​​​സ​​​​ന്ധി​​​​ മ​​​​റി​​​​ക​​​​ട​​​​ക്കാ​​​​ൻ സ​​​​ഹാ​​​​യി​​​​ക്കു​​​​മെ​​​​ന്ന പ്ര​​​​തീ​​​​ക്ഷ​​​​യാ​​​​ണു യോ​​​​ഗ​​​ത്തി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന​​​ത്.

അ​​​​തേ​​​​സ​​​​മ​​​​യം, ട്ര​​​​സ്റ്റി​​​​ന്‍റെ ത​​​​ല​​​​പ്പ​​​​ത്തേ​​​​ക്ക് ച​​​​ന്പ​​​​ത് റാ​​​​യി​​​​ക്കു പ​​​​ക​​​​രം വി​​​​​​എ​​​​​​ച്ച്പി ജ​​​​​​ന​​​​​​റ​​​​​​ല്‍ സെ​​​​​​ക്ര​​​​​​ട്ട​​​​​​റി ബ​​​​​​ജ്‌​​​​​​റം​​​​​​ഗ് ബ​​​​​​ഗ്ര​​​​​​യെ നി​​​​യ​​​​മി​​​​ക്കു​​​​മെ​​​​ന്നും സൂ​​​​ച​​​​ന​​​​യു​​​​ണ്ട്. പൊ​​​​​​തു​​​​​​മേ​​​​​​ഖ​​​​​​ല സ്ഥാ​​​​​​പ​​​​​​ന​​​​​​മാ​​​​​​യ നാ​​​​​​ല്‍കോ​​​​​​യു​​​​​​ടെ ത​​​​​​ല​​​​​​വ​​​​​​നാ​​​​​​യി​​​​രു​​​​ന്നു ബ​​​ഗ്ര. ട്ര​​​​സ്റ്റി​​​​ന്‍റെ പ്ര​​​​​​വ​​​​​​ര്‍ത്ത​​​​​​ന​​​​​​ത്തി​​​​​​ല്‍ പ്ര​​​​​​ഫ​​​​​​ഷ​​​​​​ണ​​​​​​ലി​​​​​​സം കൊ​​​​​​ണ്ടു​​​​​​വ​​​​​​രാ​​​​​​ൻ ബ​​​​ജ്റം​​​​ഗ് ബ​​​​ഗ്ര​​​​യ്ക്കു ക​​​​ഴി​​​​യു​​​​മെ​​​​ന്നാ​​​​ണു ക​​​​രു​​​​തു​​​​ന്ന​​​​ത്.​​​​​​

ര​​​​​​ണ്ടു​​​​​​വ​​​​​​ര്‍ഷം കൂ​​​​​​ടു​​​​​​മ്പോ​​​​​​ള്‍ ചേ​​​​​​രു​​​​​​ന്ന വി​​​​​​എ​​​​​​ച്ച്പി ദേ​​​​​​ശീ​​​​​​യ എ​​​​​​ക്‌​​​​​​സി​​​​​​ക്യൂ​​​​​​ട്ടീ​​​​​​വ് അ​​​​​​ടു​​​​​​ത്ത 19, 20 തീ​​​​​​യ​​​​​​തി​​​​​​ക​​​​​​ളി​​​​​​ല്‍ ഡ​​​​​​ല്‍ഹി​​​​​​യി​​​​​​ല്‍ ന​​​​​​ട​​​​​​ക്കു​​​​​​ന്നു​​​​​​ണ്ട്.

സം​​​​​​ഘ​​​​​​ട​​​​​​നാ ചു​​​​​​മ​​​​​​ത​​​​​​ല​​​​​​ക​​​​​​ള്‍ പു​​​​​​നഃ​​​​​​ക്ര​​​​​​മീ​​​​​​ക​​​​​​രി​​​​​​ക്കു​​​​​​ന്ന ഈ ​​​യോ​​​ഗ​​​ത്തി​​​ൽ ബ​​​ഗ്ര​​​യു​​​ടെ പേ​​​ര് അം​​​ഗീ​​​ക​​​രി​​​ക്കു​​​മെ​​​ന്നാ​​​ണു സൂ​​​ച​​​ന. ഇ​​​​തി​​​​നു​​​​ശേ​​​​ഷം രാ​​​​മ​​​​ക്ഷേ​​​​ത്ര ട്ര​​​​സ്റ്റി​​​​ന്‍റെ യോ​​​​ഗം 22 നു ​​​​ചേ​​​​രാ​​​​നാ​​​​ണ് ഇ​​​​ന്ന​​​​ലെ തീ​​​​രു​​​​മാ​​​​ന​​​​മാ​​​​യ​​​​ത്.

 

Kerala

സം​​​​സ്ഥാ​​​​ന​​​​ത്ത് 1637 പ​ത്രി​ക സ്വീ​ക​രി​ച്ചു; 337 എ​ണ്ണം ത​ള്ളി

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: സം​​​​സ്ഥാ​​​​ന​​​​ത്ത് സ​​​​മ​​​​ർ​​​​പ്പി​​​​ക്ക​​​​പ്പെ​​​​ട്ട നാ​​​​മ​​​​നി​​​​ർ​​​​ദേ​​​​ശ പ​​​​ത്രി​​​​ക​​​​ക​​​​ളി​​​​ൽ സൂ​​​​ക്ഷ്മ​​​പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യ്ക്കു​​​ശേ​​​​ഷം 1637 എ​​​​ണ്ണം സ്വീ​​​​ക​​​​രി​​​​ച്ചു. 337 എ​​​​ണ്ണം ത​​​​ള്ളി. ര​​​​ണ്ടു​​​പേ​​​​ർ പ​​​​ത്രി​​​​ക പി​​​​ൻ​​​​വ​​​​ലി​​​​ച്ചു. സൂ​​​​ക്ഷ്മ​​​പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യ്ക്കി​​​​ടെ പ​​​​ല​​​​യി​​​​ട​​​​ത്തും നാ​​​​ട​​​​കീ​​​​യ രം​​​​ഗ​​​​ങ്ങ​​​​ൾ അ​​​​ര​​​​ങ്ങേ​​​​റി.

വ​​​​രു​​​​മാ​​​​നം മ​​​​റ​​​​ച്ചു​​​​വ​​​​ച്ചെ​​​​ന്ന പ​​​​രാ​​​​തി​​​​യി​​​​ല്‍ പ​​​​റ​​​​വൂ​​​​രി​​​​ൽ പ്ര​​​​തി​​​​പ​​​​ക്ഷ​​​​നേ​​​​താ​​​​വ് വി.​​​​ഡി. സ​​​​തീ​​​​ശ​​​​ന്‍റെ​​​​യും നേ​​​​മ​​​​ത്ത് ബി​​​​ജെ​​​​പി സം​​​​സ്ഥാ​​​​ന അ​​​​ധ്യ​​​​ക്ഷ​​​​ൻ രാ​​​​ജീ​​​​വ് ച​​​​ന്ദ്ര​​​​ശേ​​​​ഖ​​​​റി​​​​ന്‍റെ​​​​യും പ​​​​ത്രി​​​​ക​​​​ക​​​​ളു​​​​ടെ സൂ​​​​ക്ഷ്​​​​മ പ​​​​രി​​​​ശോ​​​​ധ​​​​ന മാ​​​​റ്റി​​​​വ​​​​ച്ചെ​​​​ങ്കി​​​​ലും പി​​​​ന്നീ​​​​ട് സ്വീ​​​​ക​​​​രി​​​​ച്ചു.

യു​​​​ഡി​​​​എ​​​​ഫ് പി​​​​ന്തു​​​​ണ​​​​യോ​​​​ടെ സ്വ​​​​ത​​​​ന്ത്ര സ്ഥാ​​​​നാ​​​​ർ​​​​ഥി​​​​യാ​​​​യി ജി. ​​​​സു​​​​ധാ​​​​ക​​​​ര​​​​ൻ മ​​​​ത്സ​​​​രി​​​​ക്കു​​​​ന്ന അ​​​​മ്പ​​​​ല​​​​പ്പു​​​​ഴ​​​​യി​​​​ൽ അ​​​​പ​​​​ര​​​​ന്‍റെ പ​​​​ത്രി​​​​ക ത​​​​ള്ളി. ബേ​​​​പ്പൂ​​​​രി​​​​ൽ യു​​​​ഡി​​​​എ​​​​ഫ് പി​​​​ന്തു​​​​ണ​​​​യോ​​​​ടെ മ​​​​ത്സ​​​​രി​​​​ക്കു​​​​ന്ന പി.​​​​വി. അ​​​​ൻ​​​​വ​​​​റി​​​​ന്‍റെ നാ​​​​ല് അ​​​​പ​​​​ര​​​​ന്മാ​​​​രു​​​​ടെ​​​​യും പ​​​​ത്രി​​​​ക​​​​ക​​​​ൾ സ്വീ​​​​ക​​​​രി​​​​ച്ച​​​​പ്പോ​​​​ൾ എ​​​​ൽ​​​​ഡി​​​​എ​​​​ഫ് സ്ഥാ​​​​നാ​​​​ർ​​​​ഥി പി.​​​​എ. മു​​​​ഹ​​​​മ്മ​​​​ദ് റി​​​​യാ​​​​സി​​​​ന്‍റെ ഒ​​​​രു അ​​​​പ​​​​ര​​​​ന്‍റെ പ​​​​ത്രി​​​​ക ത​​​​ള്ളി.

വി.​​​​ഡി. സ​​​​തീ​​​​ശ​​​​ൻ പ​​​​ത്രി​​​​ക​​​​യി​​​​ൽ അ​​​​ഭി​​​​ഭാ​​​​ഷ​​​​ക​​​​ൻ എ​​​​ന്ന നി​​​​ല​​​​യി​​​​ലു​​​​ള്ള വ​​​​രു​​​​മാ​​​​ന​​​​വും ഔ​​​​ദ്യോ​​​​ഗി​​​​ക വാ​​​​ഹ​​​​ന​​​​ത്തി​​​​നു മേ​​​​ലു​​​​ള്ള ട്രാ​​​​ഫി​​​​ക് പി​​​​ഴ​​​​ക​​​​ളു​​​​ടെ വി​​​​വ​​​​ര​​​​ങ്ങ​​​​ളും കു​​​​ടി​​​​ശി​​​​ക​​​​യും കൈ​​​​വ​​​​ശ​​​​മു​​​​ള്ള സ്വ​​​​ർ​​​​ണ​​​​ത്തി​​​​ന്‍റെ കൃ​​​​ത്യ​​​​മാ​​​​യ വി​​​​പ​​​​ണി മൂ​​​​ല്യ​​​​വും ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ത്തി​​​​യി​​​​ല്ലെ​​​​ന്നാ​​​​യി​​​​രു​​​​ന്നു പ​​​​രാ​​​​തി. സ​​​​തീ​​​​ശ​​​​ൻ ന​​​​ൽ​​​​കി​​​​യ വി​​​​ശ​​​​ദീ​​​​ക​​​​ര​​​​ണം തൃ​​​​പ്തി​​​​ക​​​​ര​​​​മാ​​​​ണെ​​​​ന്ന് ക​​​​ണ്ടാ​​​​ണ് പ​​​​ത്രി​​​​ക സ്വീ​​​​ക​​​​രി​​​​ച്ച​​​​ത്.

ബി​​​​ജെ​​​​പി സം​​​​സ്ഥാ​​​​ന അ​​​​ധ്യ​​​​ക്ഷ​​​​നും നേ​​​​മ​​​​ത്തെ എ​​​​ൻ​​​​ഡി​​​​എ സ്ഥാ​​​​നാ​​​​ർ​​​​ഥി​​​​യു​​​​മാ​​​​യ രാ​​​​ജീ​​​​വ് ച​​​​ന്ദ്ര​​​​ശേ​​​​ഖ​​​​റി​​​​ന്‍റെ പ​​​​ത്രി​​​​ക​​​​യി​​​​ൽ ബം​​​​ഗ​​​​ളൂ​​​​രു​​​​വി​​​​ലെ വീ​​​​ടി​​​​ന്‍റെ വി​​​​വ​​​​ര​​​​ങ്ങ​​​​ൾ ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ത്തി​​​​യി​​​​ട്ടി​​​​ല്ലെ​​​​ന്ന് കോ​​​​ൺ​​​​ഗ്ര​​​​സ് ഉ​​​​ന്ന​​​​യി​​​​ച്ച പ​​​​രാ​​​​തി​​​​യും വ​​​​ര​​​​ണാ​​​​ധി​​​​കാ​​​​രി ത​​​​ള്ളി. പ​​​​രാ​​​​തി​​​​യു​​​​ണ്ടെ​​​​ങ്കി​​​​ൽ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​നു​​​ശേ​​​​ഷം കോ​​​​ട​​​​തി​​​​യി​​​​ൽ കേ​​​​സു​​​​മാ​​​​യി മു​​​​ന്നോ​​​​ട്ടു​​​​ പോ​​​​കാ​​​​മെ​​​​ന്ന അ​​​​ഭി​​​​ഭാ​​​​ഷ​​​​ക​​​​ന്‍റെ വാ​​​​ദം അം​​​​ഗീ​​​​ക​​​​രി​​​​ച്ചാ​​​​ണ് രാ​​​​ജീ​​​​വ് ച​​​​ന്ദ്ര​​​​ശേ​​​​ഖ​​​​റി​​​​ന്‍റെ പ​​​​ത്രി​​​​ക സ്വീ​​​​ക​​​​രി​​​​ച്ച​​​​ത്.

അ​​​​മ്പ​​​​ല​​​​പ്പു​​​​ഴ​​​​യി​​​​ലെ യു​​​​ഡി​​​​എ​​​​ഫ് സ്വ​​​​ത​​​​ന്ത്ര സ്ഥാ​​​​നാ​​​​ർ​​​​ഥി ജി.​​​​ സു​​​​ധാ​​​​ക​​​​ര​​​​ന്‍റെ അ​​​​പ​​​​ര​​​​നാ​​​​യി മ​​​​ത്സ​​​​രി​​​​ച്ച പാ​​​​തി​​​​ര​​​​പ്പ​​​​ള്ളി സ്വ​​​​ദേ​​​​ശി സു​​​​ധാ​​​​ക​​​​ര​​​​ന്‍റെ പ​​​​ത്രി​​​​ക​​​​യാ​​​​ണ് ത​​​​ള്ളി​​​​യ​​​​ത്. ബേ​​​​പ്പൂ​​​​രി​​​​ലെ യു​​​​ഡി​​​​എ​​​​ഫ് സ്ഥാ​​​​നാ​​​​ര്‍​ഥി പി.​​​​വി. അ​​​​ന്‍​വ​​​​റി​​​​ന്‍റെ നാ​​​​മ​​​​നി​​​​ര്‍​ദേ​​​​ശ പ​​​​ത്രി​​​​ക സ്വീ​​​​ക​​​​രി​​​​ച്ച​​​​തി​​​​ല്‍ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് ക​​​​മ്മീ​​​​ഷ​​​​ന് പ​​​​രാ​​​​തി ന​​​​ല്‍​കു​​​​മെ​​​​ന്ന് എ​​​​ൽ​​​​ഡി​​​​എ​​​​ഫ് പ​​​​റ​​​​യു​​​​ന്നു. അ​​​​ന്‍​വ​​​​ര്‍ ന​​​​ല്‍​കി​​​​യ സ​​​​ത്യ​​​​വാ​​​​ങ്മൂ​​​​ല​​​​ത്തി​​​​ല്‍ ഒ​​​​രു കേ​​​​സി​​​​ന്‍റെ വി​​​​വ​​​​രം ഉ​​​​ള്‍​പ്പെ​​​​ടു​​​​ത്തി​​​​യി​​​​ല്ലെ​​​​ന്നാ​​​​ണ് പ​​​​രാ​​​​തി.

കോ​​​​ഴി​​​​ക്കോ​​​​ട് എ​​​​ല​​​​ത്തൂ​​​​രി​​​​ൽ മ​​​​ന്ത്രി എ.​​​​കെ. ശ​​​​ശീ​​​​ന്ദ്ര​​​​നെ​​​​തി​​​​രേ മ​​​​ത്സ​​​​രി​​​​ക്കാ​​​​നൊ​​​​രു​​​​ങ്ങി​​​​യ പി.​​​​കെ. ശ​​​​ശീ​​​​ന്ദ്ര​​​​ന്‍റെ പ​​​​ത്രി​​​​ക​​​യു​​​ടെ സൂ​​​​ക്ഷ്മ​​​പ​​​​രി​​​​ശോ​​​​ധ​​​​ന​​​യ്​​​​ക്കി​​​​ടെ പ​​​​ത്രി​​​​ക സ്വീ​​​​ക​​​​രി​​​​ച്ച് മേ​​​​ശ​​​പ്പു​​​​റ​​​​ത്ത് വ​​​​ച്ച ര​​​​സീ​​​​തു​​​​മാ​​​​യി ഒ​​​​രാ​​​​ൾ ഇ​​​​റ​​​​ങ്ങി​​​​യോ​​​​ടി. കു​​​​ന്ന​​​​ത്തൂ​​​​രി​​​​ൽ എ​​​​ൽ​​​​ഡി​​​​എ​​​​ഫ് സ്ഥാ​​​​നാ​​​​ർ​​​​ഥി​​​​യാ​​​​യി മ​​​​ത്സ​​​​രി​​​​ക്കു​​​​ന്ന കോ​​​​വൂ​​​​ർ കു​​​​ഞ്ഞു​​​​മോ​​​​ൻ സ്വ​​​​ത​​​​ന്ത്ര​​​​നാ​​​​യും ആ​​​​ർ​​​​എ​​​​സ്പി (ലെ​​​​നി​​​​നി​​​​സ്റ്റ്) സ്ഥാ​​​​നാ​​​​ർ​​​​ഥി​​​​യാ​​​​യും ന​​​​ൽ​​​​കി​​​​യ പ​​​​ത്രി​​​​ക​​​​ക​​​​ൾ ര​​​​ണ്ടും സ്വീ​​​​ക​​​​രി​​​​ച്ചു.

വ​​​​ർ​​​​ഗീ​​​​യ പ​​​​രാ​​​​മ​​​​ർ​​​​ശ​​​​ത്തത്തു​​​​ട​​​​ർ​​​​ന്ന് വി​​​​വാ​​​​ദം ഉ​​​​ണ്ടാ​​​​യ ഗു​​​​രു​​​​വാ​​​​യൂ​​​​രി​​​​ലെ ബി​​​​ജെ​​​​പി സ്ഥാ​​​​നാ​​​​ർ​​​​ഥി ബി. ​​​​ഗോ​​​​പാ​​​​ല​​​​കൃ​​​​ഷ്ണ​​​​ന്‍റെ പ​​​​ത്രി​​​​ക​​​​യും സ്വീ​​​​ക​​​​രി​​​​ച്ചു.

Kerala

ബി​ജെ​പി​ക്ക് ആ​ശ്വാ​സം; രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​റി​ന്‍റെ പ​ത്രി​ക സ്വീ​ക​രി​ച്ചു

തി​രു​വ​ന​ന്ത​പു​രം: നേ​മ​ത്തെ എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​റി​ന്‍റെ നാ​മ​നി​ർ​ദേ​ശ പ​ത്രി​ക ത​ള്ള​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് യു​ഡി​എ​ഫ് ന​ൽ​കി​യ പ​രാ​തി ത​ള്ളി. പ​ത്രി​ക​യി​ൽ ബം​ഗ​ളൂ​രു​വി​ലെ വീ​ടി​ന്‍റെ വി​വ​ര​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടി​ല്ലെ​ന്ന് കാ​ണി​ച്ച് യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി കെ.​എ​സ്.​ശ​ബ​രി​നാ​ഥ​ൻ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന് സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കി​ടെ പ​ത്രി​ക മാ​റ്റി​വ​യ്ക്കു​ക​യും പി​ന്നീ​ട് വ​ര​ണാ​ധി​കാ​രി യു​ഡി​എ​ഫി​ന്‍റെ പ​രാ​തി ത​ള്ളു​ക​യു​മാ​യി​രു​ന്നു. ഇ​തി​നെ​തി​രെ കോ​ട​തി​യെ സ​മീ​പി​ക്കു​മെ​ന്ന് യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി വ്യ​ക്ത​മാ​ക്കി. ബം​ഗ​ളൂ​രു​വി​ലെ വ​സ്‌​തു​വി​ന് ക​ര​മ​ട​ച്ച​തി​ന്‍റെ രേ​ഖ​ക​ൾ സ​ഹി​ത​മാ​ണ് കോ​ൺ​ഗ്ര​സ് പ​രാ​തി ഉ​ന്ന​യി​ച്ചി​രു​ന്ന​ത്.

ബം​ഗ​ളൂ​രു​വി​ലെ 200 കോ​ടി രൂ​പ വി​ല​വ​രു​ന്ന ഈ ​വീ​ടി​ന്‍റെ വി​വ​ര​ങ്ങ​ൾ രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ പ​ത്രി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടി​ല്ലെ​ന്നാ​ണ് കോ​ൺ​ഗ്ര​സി​ന്‍റെ പ​രാ​തി. ​എ​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പി​നു മു​മ്പും വ്യ​ക്‌​തി​പ​ര​മാ​യി ആ​ക്ര​മി​ക്കു​ന്ന​ത് കോ​ൺ​ഗ്ര​സി​ന്‍റെ പ​തി​വാ​ണ്. സി​പി​എ​മ്മും ബി​ജെ​പി​യും ഡീ​ലാ​ണെ​ന്ന് ആ​ദ്യം അ​വ​ർ പ​റ​ഞ്ഞു.

അ​തു ഫ​ലി​ക്കു​ന്നി​ല്ലെ​ന്ന് ക​ണ്ട​പ്പോ​ൾ എ​ന്നെ ആ​ക്ര​മി​ക്കു​ക​യാ​ണ്. ജ​ന​ങ്ങ​ൾ ആ​ഗ്ര​ഹി​ക്കു​ന്ന​ത് വി​വാ​ദ​ങ്ങ​ള​ല്ലെ​ന്നും രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ പ​റ​ഞ്ഞു. ​അ​തേ​സ​മ​യം സ്വ​ത്തി​ന്‍റെ 25 ശ​ത​മാ​നം പോ​ലും വെ​ളി​പ്പെ​ടു​ത്തി​യി​ട്ടി​ല്ലെ​ന്ന് പൊ​തു​സം​സാ​രം ഉ​ണ്ടെ​ന്നും എ​ന്നാ​ൽ ഇ​തു സം​ബ​ന്ധി​ച്ച് ത​ങ്ങ​ളു​ടെ കൈ​യി​ൽ തെ​ളി​വ് ഇ​ല്ലെ​ന്നും എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി വി.​ശി​വ​ൻ​കു​ട്ടി പ​റ​ഞ്ഞു.

ഉ​യ​ർ​ന്നു​വ​രു​ന്ന പ​രാ​തി​ക​ൾ ക​മ്മീ​ഷ​ൻ പ​രി​ശോ​ധി​ക്ക​ട്ടെ. പ​ത്രി​ക ത​ള്ളി വാ​ശി തീ​ർ​ക്കാ​നി​ല്ലെ​ന്നും രാ​ഷ്ട്രീ​യ മ​ത്സ​രം ന​ട​ക്ക​ട്ടെ​യെ​ന്നും ശി​വ​ൻ​കു​ട്ടി പ​റ​ഞ്ഞു.

International

ആ​ര്‍​ച്ച്ബി​ഷ​പ് ഫു​ള്‍​ട്ട​ന്‍ ജെ. ​ഷീ​ന്‍റെ വാ​ഴ്ത്ത​പ്പെ​ട്ട പ​ദ​വി​ക്ക് അം​ഗീ​കാ​രം

വ​​​ത്തി​​​ക്കാ​​​ൻ സി​​​റ്റി: ഇ​​​​ല​​​​ക്‌​​​ട്രോ​​​​ണി​​​​ക് മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ളി​​​​ലൂ​​​​ടെ​​​​യു​​​​ള്ള വ​​​​ച​​​​ന​​​​പ്ര​​​​ഘോ​​​​ഷ​​​​ണ​​​ത്തി​​​ലൂ​​​ടെ അ​​​​നേ​​​​കാ​​​​യി​​​​ര​​​​ങ്ങ​​​​ളെ വി​​​​ശ്വാ​​​​സ​​​​ത്തി​​​​ലേ​​​​ക്കു ന​​​​യി​​​​ച്ച ആ​​​​ര്‍​ച്ച്ബി​​​​ഷ​​​​പ് ഫു​​​​ള്‍​ട്ട​​​​ന്‍ ജെ. ​​​​ഷീ​​​​ന്‍റെ വാ​​​​ഴ്ത്ത​​​​പ്പെ​​​​ട്ട പ്ര​​​​ഖ്യാ​​​​പ​​​​ന​​​​ത്തി​​​​ന് ലെ​​​യോ പ​​​തി​​​നാ​​​ലാ​​​മ​​​ൻ മാ​​​ർ​​​പാ​​​പ്പ​​​യു​​​ടെ അം​​​​ഗീ​​​​കാ​​​​രം.

20-ാം നൂ​​​​റ്റാ​​​​ണ്ടി​​​​ൽ സ​​​​ഭ​​​​യി​​​​ലും ലോ​​​​ക​​​​ത്തും സു​​​​വി​​​​ശേ​​​​ഷ​​​​വ​​​​ത്ക​​​​ര​​​​ണ​​​​ത്തി​​​​ന്‍റെ ഏ​​​​റ്റ​​​​വും വ​​​​ലി​​​​യ ശ​​​​ബ്‌​​​ദ​​​ങ്ങ​​​​ളി​​​​ൽ ഒ​​​​രാ​​​​ളാ​​​​യി​​​​രു​​​​ന്നു ആ​​​​ർ​​​​ച്ച്ബി​​​​ഷ​​​​പ് ഫു​​​​ൾ​​​​ട്ട​​​​ൺ ഷീ​​​​ൻ.

1950-60 ക​​​​ളി​​​​ല്‍ അ​​​​മേ​​​​രി​​​​ക്ക​​​​യി​​​​ലെ സം​​​​പ്രേ​​​​ഷ​​​​ണം ചെ​​​​യ്ത “ലൈ​​​​ഫ് ഈ​​​​സ്‌ വ​​​​ര്‍​ത്ത് ലി​​​​വിം​​​​ഗ്” എ​​​​ന്ന ഏ​​​​റ്റ​​​​വും ജ​​​​ന​​​​പ്രീ​​​​തി​​​​യാ​​​​ര്‍​ജി​​​​ച്ച ടെ​​​​ലി​​​​വി​​​​ഷ​​​​ന്‍ വ​​​​ച​​​​ന പ്ര​​​​ഘോ​​​​ഷ​​​​ണ പ​​​​രി​​​​പാ​​​​ടി​​​​യു​​​​ടെ പേ​​​​രി​​​​ലാ​​​​ണ് ഫു​​​​ള്‍​ട്ട​​​​ന്‍ ജെ. ​​​​ഷീ​​​​ന്‍ അ​​​​നേ​​​​കാ​​​​യി​​​​ര​​​​ങ്ങ​​​​ള്‍​ക്ക് പ​​​​രി​​​​ചി​​​​ത​​​​നാ​​​​കു​​​​ന്ന​​​​ത്. ദ​​​​ശ​​​​ല​​​​ക്ഷ​​​​ക്ക​​​​ണ​​​​ക്കി​​​​ന് ആ​​​​ളു​​​​ക​​​​ളാ​​​​ണ് ഈ ​​​​പ​​​​രി​​​​പാ​​​​ടി ക​​​​ണ്ടി​​​​ട്ടു​​​​ള്ള​​​​ത്. മ​​​​ര​​​​ണ​​​​ശേ​​​​ഷ​​​​വും അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​ന്‍റെ വ​​​​ച​​​​ന പ്ര​​​​ഘോ​​​​ഷ​​​​ണ ഭാ​​​​ഗ​​​​ങ്ങ​​​​ള്‍ പു​​​​നഃ​​​​സം​​​​പ്രേ​​​​ഷ​​​​ണം ചെ​​​​യ്തു​​​​കൊ​​​​ണ്ടി​​​​രി​​​​ക്കു​​​​ന്നു​​​​ണ്ട്.

1895ല്‍ ​​​​അ​​​​മേ​​​​രി​​​​ക്ക​​​​യി​​​​ലെ ഇ​​​​ല്ലി​​​​നോ​​​​യി​​​​സി​​​​ല്‍ ജ​​​​നി​​​​ച്ച ഷീ​​​​ന്‍ ത​​​​ന്‍റെ 24-ാം വ​​​​യ​​​സി​​​​ല്‍ പൗ​​​​രോ​​​​ഹി​​​​ത്യം സ്വീ​​​​ക​​​​രി​​​​ച്ചു. 1951ല്‍ ​​​​ന്യൂ​​​​യോ​​​​ര്‍​ക്കി​​​​ലെ സ​​​​ഹാ​​​​യ​​​​മെ​​​​ത്രാ​​​​നാ​​​​യി നി​​​​യ​​​​മി​​​​ത​​​​നാ​​​​യി. 1966ല്‍ ​​​​റോ​​​​ച്ചെ​​​​സ്റ്റ​​​​ര്‍ രൂ​​​​പ​​​​ത​​​​യു​​​​ടെ മെ​​​​ത്രാ​​​​നാ​​​​യി. മൂ​​​​ന്നു വ​​​​ര്‍​ഷ​​​​ത്തി​​​നു​​​ശേ​​​​ഷം ആ​​​​ര്‍​ച്ച്ബി​​​​ഷ​​​​പ്പാ​​​യി.

1979ല്‍ ​​​​ന്യൂ​​​​യോ​​​​ര്‍​ക്ക് സി​​​​റ്റി​​​​യി​​​​ല്‍ വ​​​ച്ചാ​​​​ണ് അ​​​​ദ്ദേ​​​​ഹം ദി​​​വം​​​ഗ​​​ത​​​നാ​​​യ​​​ത്. വി​​​​ശു​​​​ദ്ധ​​​​മാ​​​​യ ജീ​​​​വി​​​​തം കൊ​​​​ണ്ടും സു​​​​വി​​​​ശേ​​​​ഷ തീ​​​​ക്ഷ്ണ​​​​ത​​​കൊ​​​​ണ്ടും അ​​​​നേ​​​​കാ​​​​യി​​​​ര​​​​ങ്ങ​​​​ളെ പ്ര​​​​കാ​​​​ശ​​​​ത്തി​​​​ലേ​​​​ക്കു ന​​​​യി​​​​ച്ച ഫു​​​​ള്‍​ട്ട​​​​ന്‍ ജെ. ​​​​ഷീ​​​​ന്‍റെ നാ​​​​മ​​​​ക​​​​ര​​​​ണ ന​​​​ട​​​​പ​​​​ടി​​​​ക​​​​ള്‍​ക്ക് 2002ലാ​​​ണ് തു​​​ട​​​ക്ക​​​മാ​​​യ​​​ത്.

District News

ജ​ന​പ്ര​തി​നി​ധി​ക​ള്‍​ക്ക് സ്വീ​ക​ര​ണം ന​ല്‍​കി

തൊ​ടു​പു​ഴ: മു​ത​ല​ക്കോ​ടം സ്‌​നേ​ഹ റെ​സി​ഡ​ന്‍റ്​സ് അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ജ​ന​പ്ര​തി​നി​ധി​ക​ള്‍​ക്ക് സ്വീ​ക​ര​ണ​വും വി​ക​സ​ന ച​ര്‍​ച്ച​യും സം​ഘ​ടി​പ്പി​ച്ചു. പ്ര​സി​ഡ​ന്‍റ് എം.​പി.​ ജോ​ര്‍​ജ് മാ​ളി​യേ​ക്ക​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

തൊ​ടു​പു​ഴ റെസി​ഡ​ന്‍റ്​സ് അ​പ്പ​ക്‌​സ് കൗ​ണ്‍​സി​ല്‍ പ്ര​സി​ഡ​ന്‍റ് സ​ണ്ണി തെ​ക്കേ​ക്ക​ര ഉ​ദ്ഘാ​ട​നം ചെ​യ്തു. ന​ഗ​ര​സ​ഭാ കൗ​ണ്‍​സി​ല​ര്‍​മാ​രാ​യ ശ്രീ​ജ രാ​ജേ​ഷ്, അ​ന​സ് ഇ​ബ്രാ​ഹിം എ​ന്നി​വ​ര്‍​ക്ക് യോ​ഗ​ത്തി​ല്‍ സ്വീ​ക​ര​ണം ന​ല്‍​കി. സെ​ക്ര​ട്ട​റി പി.​കെ.​എ. ല​ത്തീ​ഫ്, കൊ​ച്ചു​റാ​ണി മാ​ത്യു, ജോ​ണി ഓ​ലി​ക്ക​ത്തൊ​ട്ടി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

District News

ജൂ​ഡോ അ​സോ​സി​യേ​ഷ​ൻ സ്വീ​ക​ര​ണം ന​ൽ​കി

നെ​ടു​ങ്ക​ണ്ടം: അ​ങ്ക​മാ​ലി​യി​ൽ ന​ട​ന്ന സം​സ്ഥാ​ന കേ​ഡ​റ്റ് ജൂ​ഡോ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ-44 കി​ലോ​ഗ്രാം വി​ഭാ​ഗ​ത്തി​ൽ സ്വ​ർ​ണ മെ​ഡ​ൽ നേ​ടി​യ പാ​ർ​വ​തി പി. ​നാ​യ​ർ, 55 കി​ലോ​ഗ്രാം വി​ഭാ​ഗ​ത്തി​ൽ സ്വ​ർ​ണ മെ​ഡ​ൽ നേ​ടി​യ ഗോ​ഡ് വി​ൻ പി. ​ബി​നോ​യി, 73 കി​ലോ​ഗ്രാം വി​ഭാ​ഗ​ത്തി​ൽ വെ​ള്ളി മെ​ഡ​ൽ നേ​ടി​യ കെ.​എ​സ്. സു​ബി​ൻ എ​ന്നി​വ​രെ ജി​ല്ലാ ജൂ​ഡോ അ​സോ​സി​യേ​ഷ​ൻ ആ​ദ​രി​ച്ചു.

നെ​ടുങ്ക​ണ്ടം സ്പോ​ർ​ട്സ് അ​സോ​സി​യേ​ഷ​ൻ ഹാ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ ജി​ല്ലാ ജൂ​ഡോ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് പി. ​കെ. ഷാ​ജി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​രി​പാ​ടി നെ​ടു​ങ്ക​ണ്ടം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ശി​ഹാ​ബ് ഈ​ട്ടി​ക്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ൺ​സി​ൽ എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി​യം​ഗം ടി.​എം. ജോ​ൺ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. എം. ​സു​കു​മാ​ര​ൻ, സ​ജീ​വ് സി. ​നാ​യ​ർ, സൈ​ജു ചെ​റി​യാ​ൻ, പ്ര​ദീ​പ് തെ​ക്കേ​നാ​ത്ത് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

നെ​ടും​ക​ണ്ടം സ്പോ​ർ​ട്സ് അ​സോ​സി​യേ​ഷ​നി​ൽ സൈ​ജു ചെ​റി​യാ​ൻ, സ​ച്ചി​ൻ ജോ​ണി, ഹാ​രി​ഷ് വി​ജ​യ​ൻ, ടൈ​റ്റ​സ് വി​ൻ​സെ​ന്‍റ് എ​ന്നി​വ​രു​ടെ നേ​തൃ​ത്ത​ത്തി​ലാ​ണ് മൂ​വ​രും പ​രി​ശീ​ല​നം ന​ട​ത്തു​ന്ന​ത്. സ്വ​ർ​ണ മെ​ഡ​ൽ നേ​ടി​യ പാ​ർ​വ​തി​യും ഗോ​ഡ്‌വി​നും അ​ടു​ത്ത​മാ​സം ന​ട​ക്കു​ന്ന ദേ​ശീ​യ മ​ത്സ​ര​ങ്ങ​ളി​ലേ​ക്ക് യോ​ഗ്യ​ത നേ​ടി.


ക​ഴി​ഞ്ഞ സം​സ്ഥാ​ന സ്കൂ​ൾ ഗെ​യിം​സി​ൽ സ്വ​ർ​ണമെ​ഡ​ൽ നേ​ടി​യ ഗോ​ഡ് വി​ൻ ഡ​ൽ​ഹി​യി​ൽ ന​ട​ക്കു​ന്ന നാ​ഷ​ണ​ൽ മ​ത്സ​ര​ത്തി​നാ​യി പ​തി​നെ​ട്ടി​ന് പു​റ​പ്പെ​ടും.

Kerala

സ്കൂ​ൾ ബാ​ഗി​ന്‍റെ ഭാ​രം കു​റ​യ്ക്ക​ൽ, ബാ​ക്ക് ബെ​ഞ്ചേ​ഴ്സ് ഇ​ല്ലാ​ത്ത ക്ലാ​സ് മു​റി ; ക​ര​ട് റി​പ്പോ​ർ​ട്ടി​ന് അം​ഗീ​കാ​രം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തെ സ്കൂ​​​ൾ കു​​​ട്ടി​​​ക​​​ളു​​​ടെ സ്കൂ​​​ൾ ബാ​​​ഗി​​​ന്‍റെ ഭാ​​​രം കു​​​റ​​​യ്ക്ക​​​ലും ബാ​​​ക്ക് ബെ​​​ഞ്ചേ​​​ഴ്സ് ഇ​​​ല്ലാ​​​ത്ത ക്ലാ​​​സ് മു​​​റി​​​യും സം​​​ബ​​​ന്ധി​​​ച്ചു​​​ള്ള ക​​​ര​​​ട് റി​​​പ്പോ​​​ർ​​​ട്ടി​​​ന് അം​​​ഗീ​​​കാ​​​രം.

സം​​​സ്ഥാ​​​ന ക​​​രി​​​ക്കു​​​ലം സ്റ്റി​​​യ​​​റിം​​​ഗ് ക​​​മ്മി​​​റ്റി ക​​​ര​​​ട് റി​​​പ്പോ​​​ർ​​​ട്ടി​​​ന് അം​​​ഗീ​​​കാ​​​രം ന​​​ൽ​​​കി​​​യ​​​താ​​​യി മ​​​ന്ത്രി വി. ​​​ശി​​​വ​​​ൻ​​​കു​​​ട്ടി അ​​​റി​​​യി​​​ച്ചു.

കു​​​ട്ടി​​​ക​​​ളു​​​ടെ ശാ​​​രീ​​​രി​​​ക​​​വും മാ​​​ന​​​സി​​​ക​​​വു​​​മാ​​​യ ഉ​​​ല്ലാ​​​സം ഉ​​​റ​​​പ്പാ​​​ക്കു​​​ന്ന​​​തി​​​നാ​​​യി സ്കൂ​​​ൾ ബാ​​​ഗി​​​ന്‍റെ ഭാ​​​രം കു​​​റ​​​യ്ക്കു​​​ക, ക്ലാ​​​സ് മു​​​റി​​​ക​​​ളി​​​ലെ ജ​​​നാ​​​ധി​​​പ​​​ത്യ​​​വ​​​ത്ക​​​ര​​​ണ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി ’ബാ​​​ക്ക് ബെ​​​ഞ്ചേ​​​ഴ്സ് ’ ഇ​​​ല്ലാ​​​ത്ത പ​​​ഠ​​​ന അ​​​ന്ത​​​രീ​​​ക്ഷം സൃ​​​ഷ്ടി​​​ക്കു​​​ക എ​​​ന്നീ ആ​​​ശ​​​യ​​​ങ്ങ​​​ളാ​​​ണ് ന​​​ട​​​പ്പി​​​ലാ​​​ക്കാ​​​ൻ ഉ​​​ദ്ദേ​​​ശി​​​ക്കു​​​ന്ന​​​ത്.ഇ​​​തേ​​​ക്കു​​​റി​​​ച്ച് വി​​​ശ​​​ദ​​​മാ​​​യി പ​​​ഠി​​​ക്കാ​​​ൻ സ​​​ർ​​​ക്കാ​​​ർ എ​​​സ്‌​​​സി​​​ഇ​​​ആ​​​ർ​​​ടി​​​യെ ചു​​​മ​​​ത​​​ല​​​പ്പെ​​​ടു​​​ത്തി​​​യി​​​രു​​​ന്നു.

ഇ​​​തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ ത​​​യാ​​​റാ​​​ക്കി​​​യ റി​​​പ്പോ​​​ർ​​​ട്ടു​​​ക​​​ൾ ക​​​രി​​​ക്കു​​​ലം സ്റ്റി​​​യ​​​റിം​​​ഗ് ക​​​മ്മി​​​റ്റി വി​​​ശ​​​ദ​​​മാ​​​യി ച​​​ർ​​​ച്ച ചെ​​​യ്യു​​​ക​​​യും ക​​​ര​​​ട് റി​​​പ്പോ​​​ർ​​​ട്ടി​​​ന് അം​​​ഗീ​​​കാ​​​രം ന​​​ൽ​​​കു​​​ക​​​യും ചെ​​​യ്തു.

ക​​​ര​​​ട് റി​​​പ്പോ​​​ർ​​​ട്ടി​​​ൻ​​​മേ​​​ൽ അ​​​ധ്യാ​​​പ​​​ക​​​ർ​​​ക്കും ര​​​ക്ഷി​​​താ​​​ക്ക​​​ൾ​​​ക്കും വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കും പൊ​​​തു​​​ജ​​​ന​​​ങ്ങ​​​ൾ​​​ക്കും അ​​​ഭി​​​പ്രാ​​​യ​​​ങ്ങ​​​ളും നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ളും 20 വ​​​രെ അ​​​റി​​​യി​​​ക്കാം. പൊ​​​തു​​​ജ​​​ന​​​ങ്ങ​​​ളി​​​ൽ നി​​​ന്നും ല​​​ഭി​​​ക്കു​​​ന്ന നി​​​ർ​​​ദേ​​ശ​​​ങ്ങ​​​ൾ കൂ​​​ടി പ​​​രി​​​ഗ​​​ണി​​​ച്ച് അ​​​ടു​​​ത്ത അ​​​ധ്യ​​​യ​​​ന വ​​​ർ​​​ഷം ത​​​ന്നെ ഈ ​​​മാ​​​റ്റ​​​ങ്ങ​​​ൾ വി​​​ദ്യാ​​​ല​​​യ​​​ങ്ങ​​​ളി​​​ൽ ന​​​ട​​​പ്പി​​​ലാ​​​ക്കാ​​​നാ​​​ണ് പൊ​​​തു​​​വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പ് ല​​​ക്ഷ്യ​​​മി​​​ടു​​​ന്ന​​​തെ​​​ന്നു മ​​​ന്ത്രി പ​​​റ​​​ഞ്ഞു.

International

ദുർബലമായ സമാധാന കരാർ അംഗീകരിക്കില്ല: സെലൻസ്കി

കീ​​​വ്: ​​​റ​​​ഷ്യ​​​യു​​​മാ​​​യു​​​ള്ള യു​​​ദ്ധം ഇ​​​നി​​​യും നീ​​​ളാ​​​ൻ ഇ​​​ട​​​യാ​​​ക്കു​​​ന്ന ദു​​​ർ​​​ബ​​​ല സ​​​മാ​​​ധാ​​​ന ക​​​രാ​​​റി​​​ൽ യു​​​ക്രെ​​​യ്ൻ ഒ​​​പ്പു​​​വ​​​യ്ക്കി​​​ല്ലെ​​​ന്നു പ്ര​​​സി​​​ഡ​​​ന്‍റ് സെ​​​ല​​​ൻ​​​സ്കി. നാ​​​ലു​​​വ​​​ർ​​​ഷ​​​ത്തെ യു​​​ദ്ധം യു​​​ക്രെ​​​യ്നെ ത​​​ള​​​ർ​​​ത്തി​​​യെ​​​ങ്കി​​​ലും പ​​​രാ​​​ജ​​​യം സ​​​മ്മ​​​തി​​​ക്കു​​​മെ​​​ന്ന് ആ​​​രും മോ​​​ഹി​​​ക്കേ​​​ണ്ടെ​​​ന്നും പു​​​തു​​​വ​​​ത്സ​​​ര സ​​​ന്ദേ​​​ശ​​​ത്തി​​​ൽ അ​​​ദ്ദേ​​​ഹം വ്യ​​​ക്ത​​​മാ​​​ക്കി.

ആ​​​ഴ്ച​​​ക​​​ളോ മാ​​​സ​​​ങ്ങ​​​ളോ നീ​​​ളു​​​ന്ന വെ​​​ടി​​​നി​​​ർ​​​ത്ത​​​ലി​​​നു പ​​​ക​​​രം, വ​​​ർ​​​ഷ​​​ങ്ങ​​​ൾ സ​​​മാ​​​ധാ​​​നം ഉ​​​റ​​​പ്പാ​​​ക്കു​​​ന്ന ക​​​രാ​​​റാ​​ണു യു​​​ക്രെ​​​യ്നു വേ​​​ണ്ട​​​ത്. അ​​​ത്ത​​​ര​​​മൊ​​​രു ക​​​രാ​​​റി​​​ലേ യു​​​ക്രെ​​​യ്ൻ ഒ​​​പ്പു​​​വ​​​യ്ക്കൂ.

അ​​​മേ​​​രി​​​ക്ക​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് ട്രം​​​പ് അ​​​ട​​​ക്ക​​​മു​​​ള്ള​​​വ​​​രു​​​മാ​​​യി അ​​​ടു​​​ത്ത ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ ന​​​ട​​​ത്തി​​​യ ച​​​ർ​​​ച്ച​​​യി​​​ൽ, യു​​​ദ്ധം അ​​​വ​​​സാ​​​നി​​​പ്പി​​​ക്കാ​​​നു​​​ള്ള ക​​​രാ​​​ർ ത​​​യാ​​​റാ​​​യിവ​​​രി​​​ക​​​യാ​​​ണ്. ക​​​രാ​​​റി​​​ന്‍റെ 90 ശ​​​ത​​​മാ​​​നം പൂ​​​ർ​​​ത്തി​​​യാ​​​യി. അ​​​വ​​​ശേ​​​ഷി​​​ക്കു​​​ന്ന 10 ശ​​​ത​​​മാ​​​നം വ​​​ള​​​രെ പ്ര​​​ധാ​​​ന​​​പ്പെ​​​ട്ട​​​താ​​​ണ്. യു​​​ക്രെ​​​യ്ന്‍റെ​​​യും യൂ​​​റോ​​​പ്പി​​​ന്‍റെ​​​യും ഭാ​​​വി നി​​​ശ്ച​​​യി​​​ക്കു​​​ക ഈ ​​​പ​​​ത്തു ശ​​​ത​​​മാ​​​ന​​​മാ​​​യി​​​രി​​​ക്കു​​​മെ​​​ന്നും സെ​​​ല​​​ൻ​​​സ്കി കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.

Latest News

Corehub Up