തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂൾ കുട്ടികളുടെ സ്കൂൾ ബാഗിന്റെ ഭാരം കുറയ്ക്കലും ബാക്ക് ബെഞ്ചേഴ്സ് ഇല്ലാത്ത ക്ലാസ് മുറിയും സംബന്ധിച്ചുള്ള കരട് റിപ്പോർട്ടിന് അംഗീകാരം.
സംസ്ഥാന കരിക്കുലം സ്റ്റിയറിംഗ് കമ്മിറ്റി കരട് റിപ്പോർട്ടിന് അംഗീകാരം നൽകിയതായി മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു.
കുട്ടികളുടെ ശാരീരികവും മാനസികവുമായ ഉല്ലാസം ഉറപ്പാക്കുന്നതിനായി സ്കൂൾ ബാഗിന്റെ ഭാരം കുറയ്ക്കുക, ക്ലാസ് മുറികളിലെ ജനാധിപത്യവത്കരണത്തിന്റെ ഭാഗമായി ’ബാക്ക് ബെഞ്ചേഴ്സ് ’ ഇല്ലാത്ത പഠന അന്തരീക്ഷം സൃഷ്ടിക്കുക എന്നീ ആശയങ്ങളാണ് നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നത്.ഇതേക്കുറിച്ച് വിശദമായി പഠിക്കാൻ സർക്കാർ എസ്സിഇആർടിയെ ചുമതലപ്പെടുത്തിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ തയാറാക്കിയ റിപ്പോർട്ടുകൾ കരിക്കുലം സ്റ്റിയറിംഗ് കമ്മിറ്റി വിശദമായി ചർച്ച ചെയ്യുകയും കരട് റിപ്പോർട്ടിന് അംഗീകാരം നൽകുകയും ചെയ്തു.
കരട് റിപ്പോർട്ടിൻമേൽ അധ്യാപകർക്കും രക്ഷിതാക്കൾക്കും വിദ്യാർഥികൾക്കും പൊതുജനങ്ങൾക്കും അഭിപ്രായങ്ങളും നിർദേശങ്ങളും 20 വരെ അറിയിക്കാം. പൊതുജനങ്ങളിൽ നിന്നും ലഭിക്കുന്ന നിർദേശങ്ങൾ കൂടി പരിഗണിച്ച് അടുത്ത അധ്യയന വർഷം തന്നെ ഈ മാറ്റങ്ങൾ വിദ്യാലയങ്ങളിൽ നടപ്പിലാക്കാനാണ് പൊതുവിദ്യാഭ്യാസ വകുപ്പ് ലക്ഷ്യമിടുന്നതെന്നു മന്ത്രി പറഞ്ഞു.
Tags : school bags classrooms without back benches Karad report accepted Reducing weight