x
ad
Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പൊ​ട്ടി​ക്കി​ട​ന്ന സ്റ്റേ ​വ​യ​റി​ല്‍ ത​ല കു​ടു​ങ്ങി അ​പ​ക​ടം; ബൈ​ക്ക് യാ​ത്ര​ക്കാ​ര​ന് ഗു​രു​ത​ര പ​രി​ക്ക്

വെബ് ഡെസ്ക്
Published: July 19, 2026 05:11 PM IST | Updated: July 19, 2026 05:11 PM IST

പ്രതീകാത്മക ചിത്രം

പാ​ല​ക്കാ​ട്: പാ​ല​ക്കാ​ട് കെ​എ​സ്ഇ​ബി​യു​ടെ പൊ​ട്ടി​ക്കി​ട​ന്ന സ്റ്റേ ​വ​യ​റി​ല്‍ ത​ല കു​ടു​ങ്ങി ബൈ​ക്ക് യാ​ത്ര​ക്കാ​ര​ന് ഗു​രു​ത​ര പ​രി​ക്ക്. പു​ത്തൂ​ര്‍ സ്വ​ദേ​ശി ശ​ശി​കു​മാ​റി​നാ​ണ് പ​രി​ക്കേ​റ്റ​ത്. കൊ​പ്പം ജം​ഗ്ഷ​നി​ൽ നി​ന്ന് പു​ത്തൂ​രി​ലേ​ക്ക് പോ​കു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ടം.

പൊ​ട്ടി​ക്കി​ട​ന്ന സ്റ്റേ ​വ​യ​റി​ല്‍ ത​ല കു​ടു​ങ്ങി​യ​തോ​ടെ ശ​ശി​കു​മാ​ർ തെ​റി​ച്ച് റോ​ഡി​ലേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു. ഉ​ട​ൻ​ത​ന്നെ ശ​ശി​കു​മാ​റി​നെ പാ​ല​ക്കാ​ട് ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും പ്രാ​ഥ​മി​ക ചി​കി​ത്സ​യ്ക്ക് ശേ​ഷം വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കാ​യി കോ​യ​മ്പ​ത്തൂ​രി​ലേ​ക്ക് മാ​റ്റി.

അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് നാ​ട്ടു​കാ​ർ വി​വ​രം അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് കെ​എ​സ്ഇ​ബി ജീ​വ​ന​ക്കാ​ർ സ്ഥ​ല​ത്തെ​ത്തി പൊ​ട്ടി​ക്കി​ട​ന്ന സ്റ്റേ ​വ​യ​ർ ശ​രി​യാ​ക്കി​യെ​ന്നാ​ണ് വി​വ​രം.

Tags : Deepika DeepikaNewspaper BreakingNews NewsUpdate Headlines

Recent News

Corehub Up