x
ad
Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഏകീകൃത സിവിൽകോഡ് പരീക്ഷിക്കാൻ മധ്യപ്രദേശ്

വെബ്ഡെസ്ക്
Published: July 20, 2026 03:24 AM IST | Updated: July 20, 2026 03:24 AM IST

മു​​​ഖ്യ​​​മ​​​ന്ത്രി മോ​​​ഹ​​​ൻ യാ​​​ദ​​​വ്

ഭോ​​​പ്പാ​​​ൽ: മു​​​ത്ത​​​ലാ​​​ഖ്, ബ​​​ഹു​​​ഭാ​​​ര്യാത്വം തു​​​ട​​​ങ്ങി​​​യ​​​വ ക്രി​​​മി​​​ന​​​ൽ കു​​​റ്റ​​​കൃ​​​ത്യ​​​മാ​​ക്ക​​ണ​​മെ​​ന്നു നി​​​ർ​​​ദേ​​​ശി​​​ക്കു​​​ന്ന ഏ​​​കീ​​​കൃ​​​ത സി​​​വി​​​ൽ കോ​​​ഡി​​​ന്‍റെ ക​​​ര​​​ട് ബി​​​ൽ മ​​​ധ്യ​​​പ്ര​​​ദേ​​​ശ് സ​​​ർ​​​ക്കാ​​​ർ അം​​​ഗീ​​​ക​​​രി​​​ച്ചു.

ലിവ് ഇ​​​ൻ റി​​​ലേ​​​ഷ​​​ൻ​​​ഷി​​​പ്പ് ഒ​​​രു​​​മാ​​​സ​​​ത്തി​​​നു​​​ള്ളി​​​ൽ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്തി​​​ല്ലെ​​​ങ്കി​​​ൽ മൂ​​​ന്നു​​​മാ​​​സം ത​​​ട​​​വും ബി​​​ല്ലി​​​ൽ നി​​​ർ​​​ദേ​​​ശി​​​ക്കു​​​ന്നു. വി​​​വാ​​​ഹി​​​ത​​​രാ​​​യ ദ​​​ന്പ​​​തി​​​ക​​​ൾ​​​ക്കു ജ​​​നി​​​ച്ച കു​​​ട്ടി​​​യു​​​ടെ അ​​​തേ അ​​​വ​​​കാ​​​ശം ദ​​​ത്തെ​​​ടു​​​ത്ത കു​​​ട്ടി​​​ക​​​ൾ​​​ക്കു ന​​​ൽ​​​കാ​​നും വ്യ​​​വ​​​സ്ഥ​​​യു​​​ണ്ട്. വാ​​​ട​​​ക ഗ​​​ർ​​​ഭ​​​ധാ​​​ര​​​ണ​​​ത്തി​​​ലൂ​​​ടെ ജ​​​നി​​​ച്ച കു​​​ട്ടി​​​ക​​​ൾ​​​ക്കും സ​​​മാ​​​ന​​​മാ​​​യ അ​​​വ​​​കാ​​​ശം ഉ​​റ​​പ്പാ​​ക്കു​​ന്നു.

നേ​​ര​​ത്തേ ഇ​​സ്‌​​ലാംന​​ഗ​​ർ എ​​ന്ന​​റി​​യ​​പ്പെ​​ട്ടി​​രു​​ന്ന ഭോ​​പ്പാ​​ലി​​നു സ​​മീ​​പ​​മു​​ള്ള ജ​​​ഗ​​​ദീ​​​ഷ്പുരി​​​ൽ ചേ​​​ർ​​​ന്ന പ്ര​​​ത്യേ​​​ക മ​​​ന്ത്രി​​​സ​​​ഭാ യോ​​​ഗ​​മാ​​ണ് ക​​ര​​ട് ബി​​ല്ലി​​ന് അം​​ഗീ​​കാ​​രം ന​​ൽ​​കി​​യ​​ത്.

റാ​​മി​​നും റ​​ഹീ​​മി​​നും ഉ​​ൾ​​പ്പെ​​ടെ എ​​ല്ലാ​​വ​​ർ​​ക്കും ബാ​​ധ​​ക​​മാ​​യ നി​​യ​​മ​​മാ​​ണ് ന​​ട​​പ്പാ​​ക്കു​​ന്ന​​തെ​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി മോ​​​ഹ​​​ൻ യാ​​​ദ​​​വ് വി​​ശ​​ദീ​​ക​​രി​​ച്ചു.

Tags : MadhyaPradesh trial Uniform CivilCode Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up