x
ad
Fri, 4 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഭൂ​മി ഏ​റ്റെ​ടു​ത്തി​ട്ടും നഷ്ടപരിഹാരമില്ല; കേ​സു​ക​ള്‍​ ഉ​ട​ന്‍ തീ​ര്‍​പ്പാ​ക്ക​ണ​മെ​ന്ന് ധ​ന​വ​കു​പ്പ്

ജോ​​​​ൺ​​​​സ​​​​ൺ വേ​​​​ങ്ങ​​​​ത്ത​​​​ടം
Published: September 4, 2026 05:31 AM IST | Updated: September 4, 2026 05:31 AM IST

പ്രതീകാത്മക ചിത്രം

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: സ​​​​ർ​​​​ക്കാ​​​​ർ പ​​​​ദ്ധ​​​​തി​​​​ക​​​​ൾ​​​​ക്കു​​​​വേ​​​​ണ്ടി ഭൂ​​​​മി ഏ​​​​റ്റെ​​​​ടു​​​​ത്തു​​​​ക​​​​ഴി​​​​ഞ്ഞ് ന​​​​ഷ്ട​​​​പ​​​​രി​​​​ഹാ​​​​രം ന​​​​ൽ​​​​കാ​​​​തെ കാ​​​​ല​​​​താ​​​​മ​​​​സം വ​​​​രു​​​​ത്തു​​​​ന്ന വ​​​​കു​​​​പ്പു​​​​ക​​​​ൾ​​​​ക്കെ​​​​തി​​​​രേ കോ​​​​ട​​​​തി​​​​വി​​​​ധി​​​​ക​​​​ൾ വ​​​​രാ​​​​ൻ തു​​​​ട​​​​ങ്ങി​​​​യ​​​​തോ​​​​ടെ സ​​​​ർ​​​​ക്കാ​​​​ർ സം​​​​വി​​​​ധാ​​​​നം ഉ​​​​ണ​​​​ർ​​​​ന്നു പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​ന്നു.

ഭൂ​​​​മി ഏ​​​​റ്റെ​​​​ടു​​​​ത്തി​​​​ട്ടു ന​​​​ഷ്ട​​​​പ​​​​രി​​​​ഹാ​​​​രം ന​​​​ൽ​​​​കു​​​​ന്ന​​​​തി​​​​ൽ കാ​​​​ല​​​​താ​​​​മ​​​​സം വ​​​​രു​​​​ത്ത​​​​രു​​​​തെ​​​​ന്നു കാ​​​​ണി​​​​ച്ചു ധ​​​​ന​​​​വ​​​​കു​​​​പ്പ് രം​​​​ഗ​​​​ത്ത് വ​​​​ന്നു. കോ​​​​ട​​​​തി​​​​യ​​​​ല​​​​ക്ഷ്യ​​​​കേ​​​​സു​​​​ക​​​​ൾ ഉ​​​​ൾ​​​​പ്പെ​​​​ടെ നി​​​​ര​​​​വ​​​​ധി കേ​​​​സു​​​​ക​​​​ൾ എ​​​​ത്തു​​​​ന്ന സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ലാ​​​​ണ് ന​​​​ഷ്ട‌​​​​പ​​​​രി​​​​ഹാ​​​​രം സം​​​​ബ​​​​ന്ധി​​​​ച്ചു സ​​​​മ​​​​യ​​​​ബ​​​​ന്ധി​​​​ത​​​​മാ​​​​യി തീ​​​​ർ​​​​പ്പു​​​​ക​​​​ല്പി​​​​ക്ക​​​​ണ​​​​മെ​​​​ന്നു ധ​​​​ന​​​​വ​​​​കു​​​​പ്പ് നി​​​​ർ​​​​ദേ​​​​ശി​​​​ക്കു​​​​ന്ന​​​​ത്.

ഭൂ​​​​മി ഏ​​​​റ്റെ​​​​ടു​​​​ക്ക​​​​ല്‍ സം​​​​ബ​​​​ന്ധി​​​​ച്ച ന​​​​ഷ്ട​​​​പ​​​​രി​​​​ഹാ​​​​ര​​​​ക്കേസു​​​​ക​​​​ളി​​​​ലെ എ​​​​ല്ലാ കോ​​​​ട​​​​തി ഉ​​​​ത്ത​​​​ര​​​​വു​​​​ക​​​​ളും മു​​​​ന്‍​ഗ​​​​ണ​​​​നാ​​​​പൂ​​​​ര്‍​വം ന​​​​ട​​​​പ്പി​​​​ലാ​​​​ക്ക​​​​പ്പെ​​​​ടു​​​​ന്നു​​​​വെ​​​​ന്ന് ഉ​​​​റ​​​​പ്പാ​​​​ക്ക​​​​ണ​​​​മെ​​​​ന്നു കാ​​​​ട്ടി ധ​​​​ന​​​​വ​​​​കു​​​​പ്പ് അ​​​​ഡീ​​​​ഷ​​​​ണ​​​​ല്‍ ചീ​​​​ഫ് സെ​​​​ക്ര​​​​ട്ട​​​​റി കെ.​​​​ആ​​​​ര്‍ ജ്യോ​​​​തി​​​​ലാ​​​​ലാ​​​​ണ് ഉ​​​​ത്ത​​​​ര​​​​വി​​​​റ​​​​ക്കി​​​​യ​​​​ത്.

ന​​​​ഷ്ട​​​​പ​​​​രി​​​​ഹാ​​​​രം കോ​​​​ട​​​​തി നി​​​​ശ്ച​​​​യി​​​​ച്ച സ​​​​മ​​​​യ​​​​ത്തി​​​​നു​​​​ള്ളി​​​​ല്‍ ന​​​​ല്‍​കാ​​​​നാ​​​​കു​​​​ന്ന​​​​തി​​​​നു മു​​​​ന്‍​കൂ​​​​ട്ടി ഫ​​​​ണ്ട് അ​​​​നു​​​​വ​​​​ദി​​​​ക്കാ​​​​നു​​​​ള്ള ന​​​​ട​​​​പ​​​​ടി ആ​​​​രം​​​​ഭി​​​​ക്ക​​​​ണ​​​​മെ​​​​ന്ന് ഉ​​​​ത്ത​​​​ര​​​​വി​​​​ല്‍ പ​​​​റ​​​​യു​​​​ന്നു. സാ​​​​മ്പ​​​​ത്തി​​​​ക ബാ​​​​ധ്യ​​​​ത​​​​യു​​​​ള്ള എ​​​​ല്ലാ കേ​​​​സു​​​​ക​​​​ളും ശ്ര​​​​ദ്ധ​​​​യോ​​​​ടെ നി​​​​രീ​​​​ക്ഷി​​​​ക്കു​​​​ക​​​​യും ജി​​​​ല്ലാ ക​​​​ള​​​​ക്ട​​​​ര്‍​മാ​​​​രും ലാ​​​​ന്‍​ഡ് റ​​​​വ​​​​ന്യു ക​​​​മ്മി​​​​ഷ​​​​ണ​​​​റും മ​​​​റ്റു ബ​​​​ന്ധ​​​​പ്പെ​​​​ട്ട അ​​​​ധി​​​​കാ​​​​രി​​​​ക​​​​ളു​​​​മാ​​​​യു​​​​ള്ള ഫ​​​​ല​​​​പ്ര​​​​ദ​​​​മാ​​​​യ കോ- ​​​​ഓ​​​​ര്‍​ഡി​​​​നേ​​​​ഷ​​​​ന്‍ ഉ​​​​റ​​​​പ്പാ​​​​ക്കു​​​​ക​​​​യും ചെ​​​​യ്യ​​​​ണ​​​​മെ​​​​ന്നും അ​​​​ഡീ​​​​ഷ​​​​ണ​​​​ല്‍ ചീ​​​​ഫ് സെ​​​​ക്ര​​​​ട്ട​​​​റി ഇ​​​​റ​​​​ക്കി​​​​യ ഉ​​​​ത്ത​​​​ര​​​​വി​​​​ല്‍ പ​​​​റ​​​​യു​​​​ന്നു.

ഭൂ​​​​മി ഏ​​​​റ്റെ​​​​ടു​​​​ക്ക​​​​ലു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട കേ​​​​സു​​​​ക​​​​ളി​​​​ല്‍ കോ​​​​ട​​​​തി ഉ​​​​ത്ത​​​​ര​​​​വു​​​​ക​​​​ള്‍ ക​​​​ര്‍​ശ​​​​ന​​​​മാ​​​​യി പാ​​​​ലി​​​​ച്ചു​​​​കൊ​​​​ണ്ട് നി​​​​ശ്ചി​​​​ത സ​​​​മ​​​​യ​​​​ത്തി​​​​ന​​​​കം ഭൂ​​​​വു​​​​ട​​​​മ​​​​ക​​​​ള്‍​ക്കു ന​​​​ഷ്ട​​​​പ​​​​രി​​​​ഹാ​​​​രം ല​​​​ഭ്യ​​​​മാ​​​​ക്ക​​​​ണ​​​​മെ​​​​ന്ന് വ്യ​​​​ക്ത​​​​മാ​​​​ക്കു​​​​ന്ന നി​​​​ര്‍​ണാ​​​​യ​​​​ക നി​​​​ര്‍​ദേ​​​​ശ​​​​ങ്ങ​​​​ളും വി​​​​ധി​​​​ക​​​​ളും സു​​​​പ്രീം കോ​​​​ട​​​​തി​​​​യി​​​​ല്‍ നി​​​​ന്നും വി​​​​വി​​​​ധ ഹൈ​​​​ക്കോ​​​​ട​​​​തി​​​​ക​​​​ളി​​​​ല്‍ നി​​​​ന്നും പു​​​​റ​​​​പ്പെ​​​​ടു​​​​വി​​​​ച്ചി​​​​ട്ടു​​​​ണ്ട്. അ​​​​ര്‍​ഹ​​​​മാ​​​​യ ആ​​​​നു​​​​കൂ​​​​ല്യ​​​​ങ്ങ​​​​ള്‍ വൈ​​​​കി​​​​ക്കു​​​​ന്ന​​​​തു ഭ​​​​ര​​​​ണ​​​​ഘ​​​​ട​​​​നാ​​​​പ​​​​ര​​​​മാ​​​​യ അ​​​​വ​​​​കാ​​​​ശ​​​​ങ്ങ​​​​ളു​​​​ടെ ലം​​​​ഘ​​​​ന​​​​മാ​​​​ണെ​​​​ന്ന് കോ​​​​ട​​​​തി​​​​ക​​​​ള്‍ ചൂ​​​​ണ്ടി​​​​ക്കാ​​​​ണി​​​​ക്കു​​​​ന്നു.

ഭൂ​​​​മി ന​​​​ഷ്ട​​​​പ്പെ​​​​ട്ട വ്യ​​​​ക്തി​​​​ക്കു ന്യാ​​​​യ​​​​മാ​​​​യ ന​​​​ഷ്ട​​​​പ​​​​രി​​​​ഹാ​​​​രം കൃ​​​​ത്യ​​​​സ​​​​മ​​​​യ​​​​ത്ത് ല​​​​ഭി​​​​ക്കു​​​​ന്നു എ​​​​ന്ന് ഉ​​​​റ​​​​പ്പാ​​​​ക്കേ​​​​ണ്ട​​​​ത് അ​​​​ത​​​​ത് ലാ​​​​ന്‍​ഡ് അ​​​​ക്വി​​​​സി​​​​സേ​​​​ഷ​​​​ന്‍ അ​​​​ഥോ​​​​റി​​​​റ്റി​​​​ക​​​​ളു​​​​ടെ​​​​യും റ​​​​വ​​​​ന്യൂ വ​​​​കു​​​​പ്പി​​​​ന്‍റെ​​​​യും നി​​​​യ​​​​മ​​​​പ​​​​ര​​​​മാ​​​​യ ഉ​​​​ത്ത​​​​ര​​​​വാ​​​​ദി​​​​ത്വമാ​​​​ണ്. ഉ​​​​ത്ത​​​​ര​​​​വു​​​​ക​​​​ള്‍ സ​​​​മ​​​​യ​​​​ബ​​​​ന്ധി​​​​ത​​​​മാ​​​​യി പാ​​​​ലി​​​​ച്ചി​​​​ല്ലെ​​​​ങ്കി​​​​ല്‍ അ​​​​ത് കോ​​​​ട​​​​തി അ​​​​ല​​​​ക്ഷ്യ ന​​​​ട​​​​പ​​​​ടി​​​​ക​​​​ള്‍​ക്കും വ​​​​കു​​​​പ്പു​​​​ക​​​​ള്‍​ക്കെ​​​​തി​​​​രേ​​​​യു​​​​ള്ള സാ​​​​മ്പ​​​​ത്തി​​​​ക പി​​​​ഴ​​​​ക​​​​ള്‍​ക്കും കാ​​​​ര​​​​ണ​​​​മാ​​​​കു​​​​മെ​​​​ന്നും അ​​​​ഡീ​​​​ഷ​​​​ണ​​​​ല്‍ ചീ​​​​ഫ് സെ​​​​ക്ര​​​​ട്ട​​​​റി ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടു​​​​ന്നു.

നി​​​​ല​​​​വി​​​​ലു​​​​ള്ള കേ​​​​സു​​​​ക​​​​ള്‍ സ​​​​മ​​​​യ ബ​​​​ന്ധി​​​​ത​​​​മാ​​​​യി തീ​​​​ര്‍​പ്പാ​​​​ക്കാ​​​​ന്‍ വ​​​​കു​​​​പ്പ് സെ​​​​ക്ര​​​​ട്ട​​​​റി​​​​മാ​​​​ര്‍ നേ​​​​തൃ​​​​ത്വം ന​​​​ല്‍​കു​​​​ന്ന മോ​​​​ണി​​​​റ്റ​​​​റിം​​​​ഗ് സം​​​​വി​​​​ധാ​​​​നം ഒ​​​​രു​​​​ക്ക​​​​ണ​​​​മെ​​​​ന്നും സ​​​​മ​​​​യ​​​​ബ​​​​ന്ധി​​​​ത​​​​മാ​​​​യി കാ​​​​ര്യ​​​​ങ്ങ​​​​ള്‍ ന​​​​ട​​​​പ്പി​​​​ലാ​​​​ക്കാ​​​​ന്‍ ഉ​​​​ത്ത​​​​ര​​​​വാ​​​​ദി​​​​ത്വ​​​​പ്പെ​​​​ട്ട ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​രെ ചു​​​​മ​​​​ത​​​​ല​​​​പ്പെ​​​​ടു​​​​ത്ത​​​​ണ​​​​മെ​​​​ന്നും ഇ​​​​തി​​​​ല്‍ വീ​​​​ഴ്ച വ​​​​ന്നാ​​​​ല്‍ വ​​​​കു​​​​പ്പ് ത​​​​ല​​​​വ​​​​ന്‍​മാ​​​​രും അ​​​​ഡ്മി​​​​നി​​​​സ്‌​​​​ട്രേ​​​​റ്റീ​​​​വ് സെ​​​​ക്ര​​​​ട്ട​​​​റി​​​​മാ​​​​രും ഉ​​​​ത്ത​​​​ര​​​​വാ​​​​ദി​​​​ക​​​​ളാ​​​​യി​​​​രി​​​​ക്കു​​​​മെ​​​​ന്നും ഉ​​​​ത്ത​​​​ര​​​​വി​​​​ല്‍ ക​​​​ര്‍​ശ​​​​ന നി​​​​ര്‍​ദേ​​​​ശം ന​​​​ല്‍​കി​​​​യി​​​​ട്ടു​​​​ണ്ട്.

സ്വ​​​​കാ​​​​ര്യ സ്ഥ​​​​ല​​​​മേ​​​​റ്റെ​​​​ടു​​​​ത്ത​​​​തി​​​​നു ന​​​​ഷ്ട​​​​പ​​​​രി​​​​ഹാ​​​​രം ന​​​​ല്‍​കു​​​​ന്ന​​​​തു സ​​​​ര്‍​ക്കാ​​​​ര്‍ ന​​​​ട​​​​ത്തു​​​​ന്ന ജീ​​​​വ​​​​കാ​​​​രു​​​​ണ്യ പ്ര​​​​വ​​​​ര്‍​ത്ത​​​​നം അ​​​​ല്ലെ​​​​ന്നും വ​​​​ര്‍​ഷ​​​​ങ്ങ​​​​ളോ​​​​ളം ഭൂ​​​​മി ഉ​​​​പ​​​​യോ​​​​ഗി​​​​ക്കാ​​​​ന്‍ ക​​​​ഴി​​​​യാ​​​​ത്ത സാ​​​​ഹ​​​​ച​​​​ര്യ​​​​മു​​​​ണ്ടാ​​​​ക്കു​​​​ക​​​​യും പി​​​​ന്നീ​​​​ടു മ​​​​ഹാ​​​​മ​​​​ന​​​​സ്‌​​​​ക​​​​ത കാ​​​​ട്ടും​​​​പോ​​​​ലെ ന​​​​ഷ്ട​​​​പ​​​​രി​​​​ഹാ​​​​രം അ​​​​നു​​​​വ​​​​ദി​​​​ക്കു​​​​ക​​​​യും ചെ​​​​യ്യു​​​​ന്ന സ​​​​ര്‍​ക്കാ​​​​ര്‍ രീ​​​​തി അം​​​​ഗീ​​​​ക​​​​രി​​​​ക്കാ​​​​ന്‍ ക​​​​ഴി​​​​യി​​​​ല്ലെ​​​​ന്നും ജ​​​​സ്റ്റീ​​​​സ് ബി.​​​​ആ​​​​ര്‍.​​​​ഗ​​​​വാ​​​​യ് അ​​​​ധ്യ​​​​ക്ഷ​​​​നാ​​​​യ ബെ​​​​ഞ്ച് ഉ​​​​ത്ത​​​​ര​​​​വി​​​​റ​​​​ക്കി​​​​യ​​​​ത് 2024 ഫെ​​​​ബ്രു​​​​വ​​​​രി​​​​യി​​​​ലാ​​​​ണ്.

Tags : Cases Resolved FinanceMinistry Compensation Land Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up