x
ad
Fri, 4 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

‘GOAT DEBATE SETTLED' സമൂഹ മാ​​ധ്യ​​മ​​ത്തി​​ൽ പോ​​സ്റ്റി​​ട്ട് മെ​​സി

വെബ്ഡെസ്ക്
Published: September 4, 2026 04:18 AM IST | Updated: September 4, 2026 04:21 AM IST

ഇ​ന്‍​സ്റ്റ​ഗ്രാ​മി​ല്‍ മെ​സി പോ​സ്റ്റ് ചെ​യ്ത വീ​ഡി​യോ ദൃ​ശ്യ​ത്തി​ല്‍​നി​ന്ന്.

റൊ​​സാ​​രി​​യോ: ദേ​​ശീ​​യ ടീ​​മി​​ൽ നി​​ന്നു​​ള്ള വി​​ര​​മി​​ക്ക​​ൽ പ്ര​​ഖ്യാ​​പ​​ന​​ത്തി​​ന് പി​​ന്നാ​​ലെ ഇ​​തി​​ഹാ​​സ താ​​രം ല​​യ​​ണ​​ൽ മെ​​സി സോ​​ഷ്യ​​ൽ​​മീ​​ഡി​​യ​​യി​​ൽ പോ​​സ്റ്റ് ചെ​​യ്ത വീ​​ഡി​​യോ ച​​ർ​​ച്ച​​യാ​​കു​​ന്നു. അ​​ർ​​ജ​​ന്‍റീ​​ന​​യി​​ലെ ത​​ന്‍റെ നേ​​ട്ട​​ങ്ങ​​ൾ വ്യ​​ക്ത​​മാ​​ക്കു​​ന്ന റ​​സീ​​പ്റ്റ് മാ​​തൃ​​ക​​യി​​ലു​​ള്ള ഇ​​ൻ​​സ്റ്റാ​​ഗ്രാം പോ​​സ്റ്റ് പ​​ങ്കു​​വ​​ച്ചു​​കൊ​​ണ്ടാ​​ണ് മെ​​സി പു​​തി​​യ ച​​ർ​​ച്ച​​യ്ക്ക് തു​​ട​​ക്ക​​മി​​ട്ട​​ത്. എ​​ക്കാ​​ല​​ത്തെ​​യും മി​​ക​​ച്ച​​വ​​ൻ ആ​​രാ​​ണെ​​ന്ന ത​​ർ​​ക്കം അ​​വ​​സാ​​നി​​ച്ച​​താ​​യി വീ​​ഡി​​യോ​​യി​​ൽ പ​​റ​​യു​​ന്ന​​താ​​ണ് ച​​ർ​​ച്ച​​യ്ക്ക് വ​​ഴി​​തെ​​ളി​​ച്ച​​ത്.

പു​​തി​​യ ബ്രാ​​ൻ​​ഡ് പ്ര​​ചാ​​ര​​ണ​​ത്തി​​ന്‍റെ ഭാ​​ഗ​​മാ​​യി ത​​യാ​​റാ​​ക്കി​​യ ഇ​​ൻ​​സ്റ്റാ​​ഗ്രാം പോ​​സ്റ്റി​​ൽ മെ​​സി​​യു​​ടെ അ​​ന്താ​​രാ​​ഷ്ട്ര ക​​രി​​യ​​റി​​നെ ഒ​​രു ബാ​​ർ റ​​സീ​​പ്റ്റി​​ന്‍റെ രൂ​​പ​​ത്തി​​ലാ​​ണ് അ​​വ​​ത​​രി​​പ്പി​​ച്ച​​ത്. ദേ​​ശീ​​യ ടീ​​മി​​നാ​​യു​​ള്ള അ​​ര​​ങ്ങേ​​റ്റം മു​​ത​​ൽ ആ​​കെ ഗോ​​ളു​​ക​​ൾ, അ​​സി​​സ്റ്റു​​ക​​ൾ, ക​​ളി​​ച്ച മി​​നി​​റ്റു​​ക​​ൾ, പ്ര​​ധാ​​ന കി​​രീ​​ട​​ങ്ങ​​ൾ എ​​ന്നി​​വ പ്ര​​ത്യേ​​ക​​മാ​​യി വ്യ​​ക്ത​​മാ​​ക്കി​​യി​​ട്ടു​​ണ്ട്. വീ​​ഡി​​യോ​​യു​​ടെ അ​​വ​​സാ​​നം ഗോ​​ട്ട് ഡി​​ബേ​​റ്റ് സെ​​റ്റി​​ൽ​​ഡ് എ​​ന്നും എ​​ഴു​​തി​​ക്കാണിക്കു​​ന്നു​​ണ്ട്. ഇ​​ത് ഫു​​ട്ബോ​​ൾ ലോ​​ക​​ത്ത് വ​​ൻ ച​​ർ​​ച്ച​​യാ​​യി മാ​​റി.

2022ലെ ​​ഫി​​ഫ ലോ​​ക​​ക​​പ്പ് വി​​ജ​​യം, നി​​ര​​വ​​ധി കോ​​പ്പ അ​​മേ​​രി​​ക്ക കി​​രീ​​ട​​ങ്ങ​​ൾ, ഒ​​ളി​​ന്പി​​ക് സ്വ​​ർ​​ണ​​മെ​​ഡ​​ൽ, ഫൈ​​ന​​ലി​​സി​​മ എ​​ന്നി​​വ​​യാ​​ണ് ഈ ​​റ​​സീ​​പ്റ്റി​​ൽ എ​​ടു​​ത്തു പ​​റ​​ഞ്ഞി​​രി​​ക്കു​​ന്ന പ്ര​​ധാ​​ന നേ​​ട്ട​​ങ്ങ​​ൾ.

പ​​തി​​റ്റാ​​ണ്ടു​​ക​​ളാ​​യി ഫു​​ട്ബോ​​ൾ ആ​​രാ​​ധ​​ക​​ർ​​ക്കി​​ട​​യി​​ൽ ന​​ട​​ന്നു​​കൊ​​ണ്ടി​​രി​​ക്കു​​ന്ന ത​​ർ​​ക്ക​​മാ​​ണ് എ​​ക്കാ​​ല​​ത്തെ​​യും മി​​ക​​ച്ച ഫു​​ട്ബോ​​ൾ താ​​രം ആ​​രാ​​ണെ​​ന്നു​​ള്ള​​ത്. മെ​​സി​​യു​​ടെ​​യും ക്രി​​സ്റ്റ്യാ​​നോ റൊ​​ണാ​​ൾ​​ഡോ​​യു​​ടെ​​യും പേ​​ര് ഉ​​യ​​ർ​​ത്തി​​ക്കാ​​ട്ടി​​യാ​​ണ് ആ​​രാ​​ധ​​ക​​ർ ഇ​​രു​​ചേ​​രി​​യാ​​യി വാ​​ദി​​ച്ച​​ത്. മെ​​സി ലോ​​ക​​ക​​പ്പ് നേ​​ടി​​യ​​തി​​നാ​​ൽ ഗോ​​ട്ട് ആ​​രെ​​ന്നു​​ള്ള ത​​ർ​​ക്ക​​ത്തി​​ന് പ്ര​​സ​​ക്തി​​യി​​ല്ലെ​​ന്ന് ഒ​​രു പ​​ക്ഷം.

പോ​​ർ​​ച്ചു​​ഗ​​ൽ ച​​രി​​ത്ര​​ത്തി​​ൽ ആ​​കെ നേ​​ടി​​യ മൂ​​ന്ന് കി​​രീ​​ട​​ങ്ങ​​ൾ​​ക്ക് പി​​ന്നി​​ലും റൊ​​ണാ​​ൾ​​ഡോ​​യാ​​ണെ​​ന്നും ഗോ​​ൾ നേ​​ട്ട​​ത്തി​​ലും റൊ​​ണാ​​ൾ​​ഡോ മു​​ന്നി​​ലാ​​ണെ​​ന്നും അ​​തി​​നാ​​ൽ ഗോ​​ട്ട് പോ​​ർ​​ച്ചു​​ഗീ​​സ് നാ​​യ​​ക​​നാ​​ണെ​​ന്നും മ​​റു ഭാ​​ഗം. ആ ​​ത​​ർ​​ക്കം ന​​ട​​ന്നു​​വ​​രു​​ന്ന​​തി​​നി​​ടെ​​യാ​​ണ് മെ​​സി​​യു​​ടെ ഈ ​​ഇ​​ൻ​​സ്റ്റാ​​ഗ്രാം പോ​​സ്റ്റ് പു​​റ​​ത്തു​​വ​​ന്ന​​ത്.

അ​​ർ​​ജ​​ന്‍റീ​​ന​​യ്ക്കാ​​യി ഏ​​റ്റ​​വും കൂ​​ടു​​ത​​ൽ ഗോ​​ൾ നേ​​ടി​​യ താ​​ര​​മെ​​ന്ന നേ​​ട്ട​​ത്തോ​​ടെ​​യാ​​ണ് മെ​​സി ദേ​​ശീ​​യ ടീ​​മി​​ൽ​​നി​​ന്ന് പ​​ടി​​യി​​റ​​ങ്ങു​​ന്ന​​ത്. 207 മ​​ത്സ​​ര​​ങ്ങ​​ളി​​ൽ നി​​ന്ന് 125 ഗോ​​ളാ​​ണ് മെ​​സി നേ​​ടി​​യ​​ത്. മാ​​റ​​ഡോ​​ണ​​യ്ക്ക് ശേ​​ഷം അ​​ർ​​ജ​​ന്‍റീ​​ന​​യ്ക്ക് ലോ​​ക​​ക​​പ്പ് നേ​​ടി​​ക്കൊ​​ടു​​ത്ത നാ​​യ​​ക​​നു​​മാ​​ണ് മെ​​സി. ര​​ണ്ട് കോ​​പ്പ അ​​മേ​​രി​​ക്ക കി​​രീ​​ട​​ങ്ങ​​ളും മെ​​സി​​ക്ക് കീ​​ഴി​​ൽ അ​​ർ​​ജ​​ന്‍റീ​​ന നേ​​ടി.

ഈ ​​വ​​ർ​​ഷ​​ത്തെ ലോ​​ക​​ക​​പ്പി​​ൽ എ​​ട്ട് ഗോ​​ളു​​ക​​ളും നാ​​ല് അ​​സി​​സ്റ്റു​​ക​​ളും നേ​​ടി​​യ മെ​​സി ടൂ​​ർ​​ണ​​മെ​​ന്‍റി​​ലെ മി​​ക​​ച്ച താ​​ര​​ങ്ങ​​ളി​​ൽ ഒ​​രാ​​ളാ​​യി​​രു​​ന്നു. അ​​ൾ​​ജീ​​രി​​യ​​യ്ക്കെ​​തി​​രേ നേ​​ടി​​യ ക​​രി​​യ​​റി​​ലെ ആ​​ദ്യ ഫി​​ഫ ലോ​​ക​​ക​​പ്പ് ഹാ​​ട്രി​​ക്കും ഇ​​തി​​ൽ ഉ​​ൾ​​പ്പെ​​ടു​​ന്നു.

മെ​​സി​​ക്ക് ആ​​ദ​​രം...

അ​​ന്താ​​രാ​​ഷ്ട്ര ഫു​​ട്ബോ​​ളി​​ൽ നി​​ന്ന് വി​​ര​​മി​​ക്ക​​ൽ പ്ര​​ഖ്യാ​​പി​​ച്ച ല​​യ​​ണ​​ൽ മെ​​സി​​യോ​​ടു​​ള്ള ആ​​ദ​​ര​​സൂ​​ച​​ക​​മാ​​യി വെ​​ലെ​​സ് സ​​ർ​​സ്ഫീ​​ൽ​​ഡും ബോ​​ക്ക ജൂ​​നി​​യേ​​ഴ്സും ത​​മ്മി​​ലു​​ള്ള കോ​​പ്പ അ​​ർ​​ജ​​ന്‍റീ​​ന ഫു​​ട്ബോ​​ൾ മ​​ത്സ​​രം പ​​ത്താം മി​​നി​​റ്റി​​ൽ അ​​ല്പ​​നേ​​രം നി​​ർ​​ത്തി​​വ​​ച്ചു.

2026 ഫി​​ഫ ലോ​​ക​​ക​​പ്പി​​നു​​ശേ​​ഷം ത​​ന്‍റെ അ​​ന്താ​​രാ​​ഷ്ട്ര ക​​രി​​യ​​റി​​ന് വി​​രാ​​മ​​മി​​ട്ട സ്വ​​ന്തം രാ​​ജ്യ​​ത്തി​​ന്‍റെ നാ​​യ​​ക​​നെ ആ​​ദ​​രി​​ച്ചു​​കൊ​​ണ്ട് എ​​സ്റ്റാ​​ഡി​​യോ മ​​രി​​യോ ആ​​ൽ​​ബ​​ർ​​ട്ടോ കെം​​പെ​​സി​​ലെ ആ​​രാ​​ധ​​ക​​ർ എ​​ഴു​​ന്നേ​​റ്റ് നി​​ന്ന് കൈ​​യ​​ടി​​ച്ചു.
ആ​​ദ​​ര​​സൂ​​ച​​ക​​മാ​​യ ച​​ട​​ങ്ങ് ന​​ട​​ക്കു​​ന്പോ​​ൾ മെ​​സി​​യു​​ടെ മു​​ൻ അ​​ന്താ​​രാ​​ഷ്ട്ര സ​​ഹ​​താ​​ര​​ങ്ങ​​ളാ​​യ ലി​​യാ​​ൻ​​ഡ്രോ പ​​രേ​​ഡ​​സും മാ​​നു​​വ​​ൽ ലാ​​ൻ​​സി​​നി​​യും മൈ​​താ​​ന​​ത്തു​​ണ്ടാ​​യി​​രു​​ന്നു.

അ​​തേ​​സ​​മ​​യം മ​​ത്സ​​രം 0-0 സ​​മ​​നി​​ല​​യി​​ൽ അ​​വ​​സാ​​നി​​ച്ച​​തി​​നെ​​ത്തു​​ട​​ർ​​ന്ന് പെ​​നാ​​ൽ​​റ്റി ഷൂ​​ട്ടൗ​​ട്ടി​​ലേ​​ക്ക് നീ​​ങ്ങി. ഷൂ​​ട്ടൗ​​ട്ടി​​ൽ 4-3ന് ​​ബോ​​ക്ക വി​​ജ​​യി​​ച്ചു.

Tags : Messi SocialMedia Posts Sports

Recent News

Corehub Up