പ്രതീകാത്മക ചിത്രം
കൊച്ചി: ബ്രസീൽ ലെജൻഡ്സും ഇന്ത്യൻ ഓൾ സ്റ്റാർസും തമ്മിലുള്ള രാജ്യാന്തര ഫുട്ബോൾ മത്സരം 23ന് കൊച്ചി ജവഹർലാൽ നെഹ്റു അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ നടക്കും.
20ന് നിശ്ചയിച്ചിരുന്ന മത്സരമാണ് പുതിയ തീയതിയിലേക്കു മാറ്റിയത്. ബ്രസീൽ താരം റൊണാൾഡീഞ്ഞോയാണ് വീഡിയോ സന്ദേശത്തിലൂടെ മത്സരത്തിന്റെ തിയതി അറിയിച്ചത്.
റൊണാൾഡീഞ്ഞോയ്ക്കു പുറമെ, റിവാൾഡോ, എഡ്മിൽസൺ, പൗലോ സെർജിയോ, ജിയോവാനി സിൽവ ഡി ഒലിവെയ്റ, ജെനിൽസൺ ആഞ്ചലോ ഡിസൂസ (ജൂണിയർ), പൗലോ സെർജിയോ റോസ (വിയോള), ഗോൾകീപ്പർ ഹ്യൂറെൽഹോ ദ സിൽവ ഗോമസ് തുടങ്ങിയ പ്രമുഖരടങ്ങുന്ന താരനിര ബ്രസീലിനായി കളത്തിലിറങ്ങും.
ഐ.എം. വിജയൻ, ജോ പോൾ അഞ്ചേരി, സി.കെ. വിനീത്, കെ.ടി. ചാക്കോ തുടങ്ങിയവർ ഇന്ത്യൻ ഓൾ സ്റ്റാർസിനായി കളിക്കും.
Tags : BrazilLegends IndiaAllStars FootballMatch Sports