മിലാന്: ഇറ്റാലിയന്‍ വമ്പന്‍ ക്ലബ്ബുകളായ എസി മിലാനും ഇന്റര്‍ മിലാനും തമ്മിൽ നടന്ന സൗഹൃദപോരാട്ടം 1-1 സമനിലയിൽ.
52-ാം മിനിറ്റില്‍ ഫെഡെറിക്കോ ഡിമാര്‍ക്കോയിലൂടെ ഇന്റര്‍ മിലാന് ലീഡ് സ്വന്തമാക്കി. എന്നാല്‍, 84-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് ക്രിസ്റ്റഫര്‍ എന്‍കുങ്കു എസി മിലാനെ സമനിലയില്‍ എത്തിച്ചു.
മറ്റൊരു ഇറ്റാലിയന്‍ ക്ലബ്ബായ യുവെന്റസ് 1-0ന് ഇംഗ്ലണ്ടില്‍നിന്നുള്ള ചെല്‍സി എഫ്സിയെ കീഴടക്കി. എഡോണ് സെഗ്രോവയുടെ (68-ാം മിനിറ്റ്) വകയായിരുന്നു യുവെന്റസിന്റെ ജയം കുറിച്ച ഗോള്‍.