ഇന്ത്യയുടെ മലയാളി താരം സഹൽ അബ്ദുൾ സമദ് പരിശീലനത്തിൽ
കോല്‍ക്കത്ത: ഇന്ത്യന്‍ ഫുട്ബോളിനെ ആവേശത്തിലാക്കാന്‍, രണ്ടു ദിവസത്തെ ഇടവേളയ്ക്കിടയിലെ രണ്ടാം വമ്പന്‍ പോരാട്ടം. രാജ്യാന്തര സൗഹൃദ ഫുട്ബോളില്‍ ബ്രസീലിന് എതിരായ മത്സരത്തിനുശേഷം ഇന്ത്യന്‍ ടീം, ഇന്ന് ഉറുഗ്വെയ്ക്കെതിരേ ഇറങ്ങുന്നു.
അഞ്ചു തവണ ഫിഫ ലോകകപ്പ് ജേതാക്കളായ ബ്രസീലിനെതിരായ മത്സരത്തില്‍ 4-0ന് ഇന്ത്യ പരാജയപ്പെട്ടു. സ്കോര്‍ വ്യത്യാസം മാറ്റിനിര്‍ത്തിയാല്‍, കാനറികള്ക്കെതിരേ മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ സാധിച്ചെന്നതാണു ശ്രദ്ധേയം. രണ്ടു തവണ ലോകകപ്പ് ജേതാക്കളായ ഉറുഗ്വെ, ബ്രസീല്‍ ടീം എത്തുന്നതിനു മുമ്പുതന്നെ എത്തിയിരുന്നു. കോല്‍ക്കത്തയിലെ സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍ ഇന്നു രാത്രി 7.30നാണ് ഇന്ത്യ x ഉറുഗ്വെ പോരാട്ടത്തിന്റെ കിക്കോഫ്.
മൂന്നാം തീയതിയായിരുന്നു ഇന്ത്യ x ബ്രസീല്‍ പോരാട്ടത്തിനു സാള്‍ട്ട് ലേക്ക് സ്റ്റേഡിയം വേദിയായത്. ഫിഫ ലോക റാങ്കിംഗില്‍ ആറാം സ്ഥാനക്കാരായ ബ്രസീലിനെതിരേ 35 ശതമാനം പന്ത് കൈവശപ്പെടുത്താന്‍ ഇന്ത്യക്കു സാധിച്ചു. കാനറികളുടെ ഗോള്‍ മുഖത്തേക്ക് ഏഴു ഷോട്ട് പായിച്ചതില്‍ രണ്ട് എണ്ണം ഓൺ ടാര്‍ഗറ്റ് ആയിരുന്നു. ആറു കോര്‍ണര്‍ നേടാന്‍ സാധിച്ചെന്നതും ശ്രദ്ധേയം. ബ്രസീല്‍ ഇന്ത്യന്‍ ഗോള്‍മുഖത്ത് തൊടുത്ത 21 ഷോട്ടില്‍ ഏഴ് എണ്ണം ഓണ്‍ ടാര്‍ഗറ്റ് ആയിരുന്നു. അതില്‍ നാല് എണ്ണം മാത്രമേ ഗോളായുള്ളൂ.
ഫിഫ ലോക റാങ്കിംഗില്‍ 20-ാം സ്ഥാനക്കാരാണ് ഉറുഗ്വെ. ഇന്ത്യ 138-ാം സ്ഥാനത്താണ്. 2026 ഫിഫ ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തില്‍ പുറത്തായശേഷം ഉറുഗ്വെ രണ്ടു മത്സരങ്ങളാണ് കളിച്ചത്. ജപ്പാനും ദക്ഷിണകൊറിയയ്ക്കും എതിരേ. കഴിഞ്ഞ മാസം നടന്ന ഈ മത്സരങ്ങളില്‍ ജപ്പാനെതിരേ ജയിച്ചപ്പോള്‍ (3-1) ദക്ഷിണകൊറിയയോടു (4-1) പരാജയപ്പെട്ടു.
Tags : India Uruguay FootballMatch Sports