എൻഎസ്യുഐ
ന്യൂഡൽഹി: ‘വോട്ട് ചോരി’ തട്ടിപ്പിനെതിരേയും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടും വേറിട്ട പ്രതിഷേധം നടത്തി കോൺഗ്രസിന്റെ വിദ്യാർഥി സംഘടനയായ നാഷണൽ സ്റ്റുഡന്റ്സ് യൂണിയൻ ഓഫ് ഇന്ത്യ (എൻഎസ്യുഐ).
ജീവിക്കുന്നവരെ മരിച്ചവരായി കണക്കാക്കി വോട്ടർപട്ടികയിൽനിന്ന് നീക്കം ചെയ്യുന്നുവെന്നാരോപിച്ച് മൃതദേഹങ്ങളുടെ വേഷമണിഞ്ഞായിരുന്നു പ്രതിഷേധം.
ജന്തർ മന്തറിലേക്കു കടക്കുന്നതു തടയാനായി പൊലിസ് സ്ഥാപിച്ച ബാരിക്കേഡുകൾക്കടുത്ത് ഇരുപത്തഞ്ചോളം പ്രവർത്തകർ മൃതദേഹങ്ങളിലണിയിക്കുന്ന വേഷങ്ങളണിഞ്ഞ് നിശ്ചലമായി കിടന്നു പ്രതിഷേധിക്കുകയായിരുന്നു. പിന്നീട് ഇവരെ പൊലിസ് കസ്റ്റഡിയിലെടുത്തു നീക്കി.
Tags : VoteChori NSUI UniqueProtest Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash