x
ad
Wed, 7 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ്രഫ. ഫ്രാൻസിസ് ഹാൽസെന് ഭൗതികശാസ്ത്ര നൊബേൽ

വെബ്ഡെസ്ക്
Published: October 7, 2026 12:58 AM IST | Updated: October 7, 2026 12:58 AM IST

പ്ര​​ഫ. ഫ്രാ​​ൻ​​സി​​സ് ഹാ​​ൽ​​സെ​​ൻ

സ്റ്റോ​​​​​ക്ക്ഹോം: ബെ​​ൽ​​ജി​​യം-​​അ​​മേ​​രി​​ക്ക​​ൻ ഭൗ​​തി​​ക ശാ​​സ്ത്ര​​ജ്ഞ​​നാ​​യ പ്ര​​ഫ. ഫ്രാ​​ൻ​​സി​​സ് ഹാ​​ൽ​​സെ​​ന് 2026ലെ ​​ഭൗ​​തി​​ക​​ശാ​​സ്ത്ര​​ത്തി​​നു​​ള്ള നൊ​​ബേ​​ൽ സ​​മ്മാ​​നം. ഐ​​​​​സ്ക്യൂ​​​​​ബ് ന്യൂ​​​​​ട്രി​​​​​നോ ഒ​​​​​ബ്സ​​​​​ർ​​​​​വേ​​​​​റ്റ​​​​​റി വി​​​​​ക​​​​​സി​​​​​പ്പി​​​​​ച്ച​​​​​തി​​​​​നും പ്ര​​പ​​ഞ്ച​​ത്തി​​ലെ ഉ​​യ​​ർ​​ന്ന ഊ​​ർ​​ജ​​മു​​ള്ള ന്യൂ​​ട്രി​​നോ​​ക​​ളെ ക​​ണ്ടെ​​ത്തി​​യ​​തി​​നു​​മാ​​ണ് പു​​ര​​സ്കാ​​രം.

അ​​​​​ന്‍റാ​​​​​ർ​​​​​ട്ടി​​​​​ക്ക​​​​​യി​​​​​ലെ ഒ​​​​​രു ക്യൂ​​​​​ബി​​​​​ക് കി​​​​​ലോ​​​​​മീ​​​​​റ്റ​​​​​ർ വ്യാ​​​​​പ്തി​​​​​യു​​​​​ള്ള മ​​​​​ഞ്ഞു​​​​​പാ​​​​​ളി​​​​​ക്കു​​​​​ള്ളി​​​​​ൽ ആ​​​​​യി​​​​​ര​​​​​ക്ക​​​​​ണ​​​​​ക്കി​​​​​നു പ്ര​​​​​കാ​​​​​ശ സെ​​​​​ൻ​​​​​സ​​​​​റു​​​​​ക​​​​​ൾ അ​​​​​ട​​​​​ങ്ങി​​​​​യ കേ​​​​​ബി​​​​​ളു​​​​​ക​​​​​ൾ താ​​​​​ഴ്ത്തി​​​​​യാ​​​​​ണ് ഐ​​​​​സ്ക്യൂ​​​​​ബ് ഒ​​ബ്സ​​ർ​​വേ​​റ്റ​​റി നി​​​​​ർ​​​​​മി​​​​​ച്ചി​​​​​രി​​​​​ക്കു​​​​​ന്ന​​​​​ത്. പ്ര​​​​​പ​​​​​ഞ്ച​​​​​ത്തി​​​​​ലെ ന​​​​​ക്ഷ​​​​​ത്ര സ്ഫോ​​​​​ട​​​​​ന​​​​​ങ്ങ​​​​​ൾ തു​​​​​ട​​​​​ങ്ങി​​​​​യ അ​​​​​തി​​​​​ശ​​​​​ക്ത​​​​​മാ​​​​​യ പ്ര​​​​​ക്രി​​​​​യ​​​​​ക​​​​​ളി​​​​​ൽ​​​​​നി​​​​​ന്നു പു​​​​​റ​​​​​ന്ത​​​​​ള്ള​​​​​പ്പെ​​​​​ടു​​​​​ന്ന ‘ന്യൂ​​​​​ട്രി​​​​​നോ’ എ​​​​​ന്ന സൂ​​​​​ക്ഷ്മ ക​​​​​ണി​​​​​ക​​​​​ക​​​​​ളെ നി​​​​​രീ​​​​​ക്ഷി​​​​​ക്കു​​​​​ക​​​​​യാ​​​​​ണ് ഈ ​​​​​നി​​​​​രീ​​​​​ക്ഷ​​​​​ണ​​​​​കേ​​​​​ന്ദ്ര​​​​​ത്തി​​​​​ന്‍റെ ചു​​​​​മ​​​​​ത​​​​​ല.

2011ൽ ​​​​നി​​​​ർ​​​​മാ​​​​ണം പൂ​​​​ർ​​​​ത്തി​​​​യാ​​​​യ ഈ ​​​​നി​​​​രീ​​​​ക്ഷ​​​​ണ​​​​കേ​​​​ന്ദ്രം 2013ലാ​​​​ണ് പ്ര​​​​പ​​​​ഞ്ച​​​​ത്തി​​​​ൽ​​​​നി​​​​ന്നു​​​​ള്ള ന്യൂ​​​​ട്രി​​​​നോ​​​​ക​​​​ളു​​​​ടെ സാ​​​​ന്നി​​​​ധ്യം ആ​​​​ദ്യ​​​​മാ​​​​യി സ്ഥി​​​​രീ​​​​ക​​​​രി​​​​ച്ച​​​​ത്. പ്ര​​​​കാ​​​​ശ​​​​ത്തെ ത​​​​ട​​​​യു​​​​ന്ന ബ​​​​ഹി​​​​രാ​​​​കാ​​​​ശ ധൂ​​​​ളീ​​​​പ​​​​ട​​​​ല​​​​ങ്ങ​​​​ൾ​​​​ക്കും ത​​​​മോ​​​​ദ്വാ​​​​ര​​​​ങ്ങ​​​​ൾ​​​​ക്കും പി​​​​ന്നി​​​​ൽ ന​​​​ട​​​​ക്കു​​​​ന്ന പ്ര​​​​തി​​​​ഭാ​​​​സ​​​​ങ്ങ​​​​ളെ​​​​ക്കു​​​​റി​​​​ച്ച് കൂ​​​​ടു​​​​ത​​​​ൽ അ​​​​റി​​​​യാ​​​​ൻ ഐ​​​​സ്‌​​​​ക്യൂ​​​​ബ് ഒ​​ബ്സ​​ർ​​വേ​​റ്റ​​റി സ​​​​ഹാ​​​​യി​​​​ക്കു​​​ന്നു.

1988ലാ​​​​​ണ് ദ​​​​​ക്ഷി​​​​​ണ​​ധ്രു​​​​​വ​​​​​ത്തി​​​​​ലെ മ​​​​​ഞ്ഞി​​​​​ന​​​​​ടി​​​​​യി​​​​​ൽ ന്യൂ​​​​​ട്രി​​​​​നോ​​​​​ക​​​​​ളെ നി​​​​​രീ​​​​​ക്ഷി​​​​​ക്കാ​​​​​നു​​​​​ള്ള ആ​​​​​ശ​​​​​യം ഹാ​​​​​ൽ​​​​​സെ​​​​​ൻ ആ​​​​​ദ്യ​​​​​മാ​​​​​യി ശാ​​​​​സ്ത്ര​​​​​ലോ​​​​​ക​​​​​ത്തി​​​​​നു​​​​​മു​​​​​ന്നി​​​​​ൽ അ​​​​​വ​​​​​ത​​​​​രി​​​​​പ്പി​​​​​ക്കു​​​​​ന്ന​​​​​ത്. ഇ​​പ്പോ​​ൾ യു​​​​​എ​​​​​സി​​​​​ലെ യൂ​​​​​ണി​​​​​വേ​​​​​ഴ്സി​​​​​റ്റി ഓ​​​​​ഫ് വി​​​​​സ്കോ​​​​​ൺ​​​​​സി​​​​​ൻ-​​​​​മാ​​​​​ഡി​​​​​സ​​​​​ണി​​ലാ​​ണ് അ​​ദ്ദേ​​ഹം സേ​​​​​വ​​​​​ന​​​​​മ​​​​​നു​​​​​ഷ്ഠി​​​​​ക്കു​​​​​ന്ന​​ത്.

12 ദ​​​​​​ശ​​​​​​ല​​​​​​ക്ഷം സ്വീ​​​​​​ഡി​​​​​​ഷ് ക്രോ​​​​​​ണ​​​​​​റാ​​​​​​ണ് (ഏ​​​​​​ക​​​​​​ദേ​​​​​​ശം 1.2 ദ​​​​​​ശ​​​​​​ല​​​​​​ക്ഷം യു​​​​​​എ​​​​​​സ് ഡോ​​​​​​ള​​​​​​ർ) പു​​​​​​ര​​​​​​സ്കാ​​​​​​ര​​​​​​ത്തു​​​​​​ക. ഇ​​​​​​ന്നു ര​​​​​​സ​​​​​​ത​​​​​​ന്ത്ര​​​​​​ത്തി​​​​​​നും നാ​​​​​​ളെ സാ​​​​​​ഹി​​​​​​ത്യ​​​​​​ത്തി​​​​​​നു​​​​​​മു​​​​​​ള്ള നൊ​​​​​​ബേ​​​​​​ൽ പു​​​​​​ര​​​​​​സ്കാ​​​​​​ര​​​​​​ങ്ങ​​​​​​ൾ പ്ര​​​​​​ഖ്യാ​​​​​​പി​​​​​​ക്കും. വെ​​​​​​ള്ളി, തി​​​​​​ങ്ക​​​​​​ൾ ദി​​​​​​വ​​​​​​സ​​​​​​ങ്ങ​​​​​​ളി​​​​​​ൽ യ​​​​​​ഥാ​​​​​​ക്ര​​​​​​മം സ​​​​​​മാ​​​​​​ധാ​​​​​​ന​​​​​​ത്തി​​​​​​നും സാ​​​​​​മ്പ​​​​​​ത്തി​​​​​​ക ശാ​​​​​​സ്ത്ര​​​​​​ത്തി​​​​​​നു​​​​​​മു​​​​​​ള്ള നൊ​​​​​​ബേ​​​​​​ൽ പു​​​​​​ര​​​​​​സ്കാ​​​​​​ര​​​​​​ങ്ങ​​​​​​ളും പ്ര​​​​​​ഖ്യാ​​​​​​പി​​​​​​ക്കും.

എ​​​​​ന്താ​​​​​ണ് ന്യൂ​​ട്രി​​നൊ

സൂ​​​​​ര്യ​​​​​നി​​​​​ൽ​​​​​നി​​​​​ന്നും ന​​​​​ക്ഷ​​​​​ത്ര​​​​​ങ്ങ​​​​​ളി​​​​​ൽ​​​​​നി​​​​​ന്നു​​​​​മെ​​​​​ല്ലാം പ്ര​​​​​തി​​​​​സെ​​​​​ക്ക​​​​​ൻ​​​​​ഡി​​​​​ൽ കോ​​​​​ടി​​​​​ക്ക​​​​​ണ​​​​​ക്കി​​​​​നു ന്യൂ​​​​​ട്രി​​​​​നോ​​​​​ക​​​​​ൾ ഭൂ​​​​​മി​​​​​യി​​​​​ലൂ​​​​​ടെ​​​​​യും ന​​​​​മ്മു​​​​​ടെ ശ​​​​​രീ​​​​​ര​​​​​ത്തി​​​​​ലൂ​​​​​ടെ​​​​​യും യാ​​​​​തൊ​​​​​രു ത​​​​​ട​​​​​സ​​​​​വു​​​​​മി​​​​​ല്ലാ​​​​​തെ ക​​​​​ട​​​​​ന്നു​​​​​പോ​​​​​കു​​​​​ന്നു​​​​​ണ്ട്. വൈ​​​​​ദ്യു​​​​​തി ചാ​​​​​ർ​​​​​ജ് ഇ​​​​​ല്ലാ​​​​​ത്ത​​​​​തി​​​​​നാ​​​​​ലും സാ​​​​​ധാ​​​​​ര​​​​​ണ പ​​​​​ദാ​​​​​ർ​​​​​ഥ​​​​​ങ്ങ​​​​​ളു​​​​​മാ​​​​​യി വി​​​​​ര​​​​​ള​​​​​മാ​​​​​യി മാ​​​​​ത്രം പ്ര​​​​​തി​​​​​പ്ര​​​​​വ​​​​​ർ​​​​​ത്തി​​​​​ക്കു​​​​​ന്ന​​​​​തി​​​​​നാ​​​​​ലും ഇ​​​​​വ​​​​​യെ ‘ഭൂ​​​​​ത​​​​​ക​​​​​ണ​​​ങ്ങ​​​​​ൾ’ (ഗോ​​​സ്റ്റി പാ​​​ർ​​​ട്ടി​​​ക്കി​​​ൾ​​​സ് ) എ​​​​​ന്നും വി​​​​​ളി​​​​​ക്കു​​​​​ന്നു.

ഇ​​​​​ത്ത​​​​​രം ക​​​​​ണ​​​ങ്ങ​​​​​ൾ അ​​​​​ന്‍റാ​​​​​ർ​​​​​ട്ടി​​​​​ക് മ​​​​​ഞ്ഞി​​​​​ലെ ആ​​​​​റ്റ​​​​​ങ്ങ​​​​​ളു​​​​​മാ​​​​​യി അ​​​​​പൂ​​​​​ർ​​​​​വ​​​​​മാ​​​​​യി കൂ​​​​​ട്ടി​​​​​യി​​​​​ടി​​​​​ക്കു​​​​​മ്പോ​​​​​ൾ ഉ​​​​​ണ്ടാ​​​​​കു​​​​​ന്ന നീ​​​​​ല വെ​​​​​ളി​​​​​ച്ച​​​​​ത്തി​​​​​ന്‍റെ മി​​​​​ന്ന​​​​​ലു​​​​​ക​​​​​ൾ സെ​​​​​ൻ​​​​​സ​​​​​റു​​​​​ക​​​​​ൾ ഉ​​​​​പ​​​​​യോ​​​​​ഗി​​​​​ച്ച് അ​​​​​ള​​​​​ന്നാ​​​​​ണ് ശാ​​​​​സ്ത്ര​​​​​ജ്ഞ​​​​​ർ പ്ര​​​​​പ​​​​​ഞ്ച​​​​​ര​​​​​ഹ​​​​​സ്യ​​​​​ങ്ങ​​​​​ൾ പ​​​​​ഠി​​​​​ക്കു​​​​​ന്ന​​​​​ത്. സാ​​​​​ധാ​​​​​ര​​​​​ണ ടെ​​​​​ലി​​​​​സ്കോ​​​​​പ്പു​​​​​ക​​​​​ൾ​​​​​ക്കു കാ​​​​​ണാ​​​​​ൻ സാ​​​​​ധി​​​​​ക്കാ​​​​​ത്ത പ്ര​​​​​പ​​​​​ഞ്ച വി​​​​​സ്മ​​​​​യ​​​​​ങ്ങ​​​​​ളി​​​​​ലേ​​​​​ക്ക് ഒ​​​​​രു പു​​​​​തി​​​​​യ ജാ​​​​​ല​​​​​ക​​​​​മാ​​​​​ണ് പ്ര​​​​​ഫ. ഹാ​​ൽ​​​​​സെ​​​​​ന്‍റെ ക​​​​​ണ്ടെ​​​​​ത്ത​​​​​ലി​​​​​ലൂ​​​​​ടെ തു​​​​​റ​​​​​ക്ക​​​​​പ്പെ​​​​​ട്ട​​​​​ത്.

ഫ്രാ​​​​​ൻ​​​​​സി​​​​​സ് ഹാ​​​​​ൽ​​​​​സെ​​​​​നും അ​​​​​ദ്ദേ​​​​​ഹ​​​​​ത്തി​​​​​ന്‍റെ അ​​​​​ന്താ​​​​​രാ​​​​​ഷ്‌​​​​​ട്ര സം​​​​​ഘ​​​​​വും പ്ര​​​​​പ​​​​​ഞ്ച​​​​​പ​​​​​ഠ​​​​​ന​​​​​ത്തി​​​​​ൽ ഒ​​​​​രു മി​​​​​ക​​​​​ച്ച ഉ​​​​​പ​​​​​ക​​​​​ര​​​​​ണം ശാ​​​​​സ്ത്ര​​​​​ലോ​​​​​ക​​​​​ത്തി​​​​​നു സം​​​​​ഭാ​​​​​വ​​​​​ന ചെ​​​​​യ്ത​​​​​താ​​​​​യി നൊ​​​​​ബേ​​​​​ൽ ഫി​​​​​സി​​​​​ക്സ് ക​​​​​മ്മി​​​​​റ്റി ചെ​​​​​യ​​​​​ർ​​​​​മാ​​​​​ൻ മാ​​​​​ർ​​​​​ക്ക് പി​​​​​യേ​​​​​ഴ്സ് പ​​​​​റ​​​​​ഞ്ഞു.

അ​​​​​ദ്ദേ​​​​​ഹ​​​​​ത്തി​​​​​ന്‍റെ ശാ​​​​​സ്ത്രീ​​​​​യ വീ​​​​​ക്ഷ​​​​​ണ​​​​​വും നി​​​​​ശ്ച​​​​​യ​​​​​ദാ​​​​​ർ​​​​​ഢ്യ​​​​​വു​​​​​മാ​​​​​ണ് അ​​​​​സ്ട്രോ​​​​​ണ​​​​​മി മേ​​​​​ഖ​​​​​ല​​​​​യി​​​​​ൽ പു​​​​​തി​​​​​യൊ​​​​​രു വ​​​​​ഴി​​​​​കാ​​​​​ട്ടി​​​​​യാ​​​​​യ​​​​​തെ​​​​​ന്നും അ​​​​​ക്കാ​​​​​ദ​​​​​മി വ്യ​​​​​ക്ത​​​​​മാ​​​​​ക്കി.

Tags : NobelPrize Physics ProfFrancisHalzen

Recent News

Corehub Up