x
ad
Tue, 6 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

'ലിസി' ഇഴജന്തുവല്ല; എ​ക്സ്-​റേ പ​രി​ശോ​ധ​ന​യി​ൽ തെളിഞ്ഞു..!

റിസെർച്ച് ഡെസ്‌ക്
Published: October 6, 2026 04:51 PM IST | Updated: October 6, 2026 04:51 PM IST

ഗവേഷകർ സൃഷ്ടിച്ച 'ലിസി'യുടെ ചിത്രം.

ശാസ്ത്രലോകത്തിന്‍റെ കണക്കുകൂട്ടലുകളിൽ വലിയ തിരുത്ത്! പുതിയ കണ്ടെത്തൽ, ഭൂ​മി​യി​ലെ ജീ​വ​ന്‍റെ പ​രി​ണാ​മക​ഥ​യി​ൽ അതിസ​ങ്കീ​ർ​ണ​മാ​യ പ​ല ഘ​ട്ട​ങ്ങ​ളും ഉ​ണ്ടാ​യി​രു​ന്നു​വെ​ന്നു ചൂണ്ടിക്കാണിക്കുന്നു. 'ഇഴജന്തു'എന്നു ശാസ്ത്രലോകം വിശ്വസിച്ചിരുന്ന ജീവി ഇപ്പോൾ 'ഇഴജന്തു' അല്ല! ഭൂമിയിലെ ഏ​റ്റ​വും പ​ഴ​ക്കമുള്ള ഉരഗവർഗമായി ഗവേഷകർ വിശ്വസിച്ചിരുന്ന 'ലി​സി' യുടെ ഫോസിലുകൾ അ​ത്യാ​ധു​നി​ക എ​ക്സ്-​റേ സാ​ങ്കേ​തി​ക​വി​ദ്യ ഉ​പ​യോ​ഗി​ച്ചു ന​ട​ത്തി​യ പ​രി​ശോ​ധ​ന​യുടെ ഫലമാണു ശാസ്ത്രജ്ഞരെ ഞെട്ടിച്ചത്! 345 ദ​ശ​ല​ക്ഷം വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ​ഫോ​സി​ലിന്‍റെ യ​ഥാ​ർഥ വി​വ​ര​ങ്ങ​ൾ എന്താണ്?

ഓ​ക്സ്ഫ​ർ​ഡ് സ​ർ​വ​ക​ലാ​ശാ​ല​യിലെ​യും യുഎസ് മ്യൂ​സി​യം ഓ​ഫ് നാ​ച്ചു​റ​ൽ ഹി​സ്റ്റ​റി​യിലെ​യും ഗ​വേ​ഷ​ക​സംഘമാണു ​പ​ഠ​നം ന​ട​ത്തി​യ​ത്. 'വെ​സ്‌‌റ്റൊലിതി​യാ​ന ലി​സി​യ' എ​ന്ന് ശാ​സ്ത്രീ​യ​മാ​യി പേ​രി​ട്ടി​രി​ക്കു​ന്ന ഈ ​ഫോ​സി​ൽ 1984-ൽ ​സ്കോ​ട്ട്‌​ല​ൻ​ഡി​ൽ നി​ന്നാ​ണ് ക​ണ്ടെ​ത്തി​യ​ത്. പ​ല്ലി​യെ​പ്പോ​ലെ​യു​ള്ള ശ​രീ​ര​ഘ​ട​ന​യും അ​ഞ്ച് വി​ര​ലു​ക​ളു​ള്ള നാ​ല് കാ​ലു​ക​ളും മൂ​ർ​ച്ച​യു​ള്ള ന​ഖ​ങ്ങ​ളും ഉ​ള്ള​തി​നാ​ൽ ക​ര​യി​ൽ ജീ​വി​ച്ചി​രു​ന്ന ആ​ദ്യ​കാ​ല ഉ​ര​ഗ​ങ്ങ​ളി​ൽ ഒ​ന്നാ​യാ​ണു ശാസ്ത്രജ്ഞർ ഇ​തി​നെ ക​ണ​ക്കാ​ക്കി​യി​രു​ന്ന​ത്.

എ​ന്നാ​ൽ, ശ​ക്ത​മാ​യ എ​ക്സ്-​റേ ര​ശ്മി​ക​ൾ ഉ​പ​യോ​ഗി​ച്ച് പാ​റ​യ്ക്കു​ള്ളി​ൽ മ​റ​ഞ്ഞി​രു​ന്ന ഭാ​ഗ​ങ്ങ​ൾ സ്കാ​ൻ ചെ​യ്ത​പ്പോ​ൾ ലി​സി​ക്ക് ഉ​ൾ​ഭാ​ഗ​ത്ത് ചെ​കി​ള​യും ആ​യി​ര​ക്ക​ണ​ക്കി​ന് ചെ​റി​യ പ​ല്ലു​ക​ളുമുള്ളതായി ക​ണ്ടെ​ത്തി. 'ലി​സി' പൂ​ർ​ണമാ​യും ക​ര​യി​ൽ ജീ​വി​ച്ചി​രു​ന്ന ഇഴജന്തുവല്ലെന്നും, ജ​ല​ത്തി​ലും ക​ര​യി​ലു​മാ​യി ജീ​വി​ച്ചി​രു​ന്ന വ​ള​രെ പ്രാ​ചീ​ന​മാ​യ മ​റ്റൊ​രു വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട ജീ​വി​യാ​ണെ​ന്നും തെ​ളി​യി​ക്കു​ന്നു.

K-Rail Survey

പ​രി​ണാ​മ സി​ദ്ധാ​ന്ത​ത്തി​ലെ തി​രു​ത്ത​ലു​ക​ൾ
ക​ര​യി​ൽ ജീ​വി​ക്കു​ന്ന ജീ​വി​ക​ളു​ടെ ആ​ദ്യ​കാ​ല പ​രി​ണാ​മ​ത്തെ​ക്കു​റി​ച്ചു​ള്ള സ​ങ്ക​ൽ​പ​ങ്ങ​ളി​ൽ വ​ലി​യ മാ​റ്റ​ങ്ങ​ൾ​ക്കാണു ​ക​ണ്ടെ​ത്ത​ൽ വ​ഴി​തു​റ​ന്നത്. വ​ഞ്ചിയുടെ രൂപത്തിലുള്ള കൂ​ർ​ത്ത ന​ഖ​ങ്ങ​ളും കൈ​കാ​ലു​ക​ളും പൂ​ർ​ണ​മാ​യും ക​ര​ജീ​വി​ക​ൾ​ക്കു മാ​ത്രം സ്വ​ന്ത​മാ​യ ഒ​ന്ന​ല്ലെ​ന്നും, ഉ​ഭ​യ​ജീ​വി​ക​ളു​ടെ​യും ഉ​ര​ഗ​ങ്ങ​ളു​ടെ​യും പൊ​തു​വാ​യ പൂ​ർ​വി​ക​രി​ൽത​ന്നെ ഇ​ത്ത​രം സ​വി​ശേ​ഷ​ത​ക​ൾ രൂ​പ​പ്പെ​ട്ടി​രു​ന്നു​വെ​ന്നും പ​ഠ​നം ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു.

കൂ​ടാ​തെ, പു​രാ​ത​ന പാ​റ​ക​ളി​ൽ കാ​ണ​പ്പെ​ടു​ന്ന കൂ​ർ​ത്ത ന​ഖ​ങ്ങ​ളു​ടെ അ​ട​യാ​ള​ങ്ങ​ൾ ആ​ദ്യ​കാ​ല ഉ​ര​ഗ​ങ്ങ​ളു​ടേ​തു മാ​ത്ര​മാ​ണെ​ന്ന മു​ൻ അ​നു​മാ​ന​ങ്ങ​ളെ​യും ഇ​തു തി​രു​ത്തു​ന്നു. ഭൂ​മി​യി​ലെ ജീ​വ​ന്‍റെ പ​രി​ണാ​മ ക​ഥ​യി​ൽ ത​രം​തി​രി​ക്കാ​നാ​കാ​ത്ത​വി​ധം സ​ങ്കീ​ർ​ണ​മാ​യ പ​ല ഘ​ട്ട​ങ്ങ​ളും ഉ​ണ്ടാ​യി​രു​ന്നു​വെ​ന്നാ​ണ് 'ലി​സി'​യെ​ക്കു​റി​ച്ചു​ള്ള പു​തി​യ ശാ​സ്ത്രീ​യ പ​ഠ​ന​ങ്ങ​ളിൽനിന്നു വെളിപ്പെടുന്നതെന്നു ഗവേഷകർ അഭിപ്രായപ്പെടുന്നു.

Tags : International ScienceNews reptile Lizzie Westlothiana lizziae

Recent News

Corehub Up