x
ad
Tue, 6 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആർ. സുഗതന് ആശ്വാസം, കാപ്പ റദ്ദാക്കി ഹൈക്കോടതി

കൊച്ചി ബ്യൂറോ
Published: October 6, 2026 03:08 PM IST | Updated: October 6, 2026 04:18 PM IST

ആർ. സുഗതൻ (File photo)

കൊച്ചി: തിരുവനന്തപുരം കോർപറേഷനിലെ ബിജെപി കൗൺസിലർ ആർ സുഗതന് കാപ്പ തടവ് ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. സുഗതന്‍റെ ഭാര്യ അശ്വതി നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. മാനദണ്ഡങ്ങൾ പാലിക്കാതെയാണ് കാപ്പ ചുമത്തിയത് എന്നായിരുന്നു ഹർജിയിലെ വാദം.

സുഗതന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. കാപ്പ ചുമത്തിയതിനെ തുടർന്ന് മൂന്നര മാസമായി വിയ്യൂർ ജയിലിൽ തടവിൽ കഴിയുകയാണ് സു ഗതൻ. ജില്ലാ കളക്ടറാണ് സുഗതനെതിരെ കാപ്പ ചുമത്തി കരുതൽ തടങ്കൽ ഉത്തരവ് പുറപ്പെടുവിച്ചത്.

സുഗതൻ സമൂഹത്തിന് ഭീഷണിയാണ് എന്നായിരുന്നു കളക്ടറുടെ ഉത്തരവിൽ പറഞ്ഞത്. സുഗതനെതിരെ എട്ട് വർഷത്തിനിടെ 7 കേസുകൾ രജിസ്റ്റർ ചെയ്തിരുന്നു. കൗൺസിലറായ ശേഷവും വധശ്രമം ഉൾപ്പെടെ കേസുകളിൽ പ്രതിയാണ്. 2012 മുതൽ ഗുരുതര കേസുകളിൽ പ്രതി യാണ്. 2014 മുതൽ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ട സുഗതനെതിരെ 2023ൽ നിയന്ത്രണ ഉത്തരവ് അടക്കമുളളവ ഏർപ്പെടുത്തിയിരുന്നു.

Tags : RSugathan HighCourt BJP Court

Recent News

Corehub Up