x
ad
Tue, 6 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തി​രു​വ​ല്ല അ​ർ​ബ​ൻ ബാ​ങ്ക് ക്ര​മ​ക്കേ​ട് ആ​രോ​പ​ണം; സി​പി​എം യോ​ഗ​സ്ഥ​ല​ത്ത് ഒ​റ്റ​യാ​ൾ പ്ര​തി​ഷേ​ധം

വെബ് ഡെസ്ക്
Published: October 6, 2026 02:12 PM IST | Updated: October 6, 2026 02:17 PM IST

സി​പി​എം പ​ത്ത​നം​തി​ട്ട ജി​ല്ലാ ക​മ്മി​റ്റി യോ​ഗ​സ്ഥ​ല​ത്ത് ന​ട​ത്തി​യ ഒ​റ്റ​യാ​ൾ പ്ര​തി​ഷേ​ധം.

പ​ത്ത​നം​തി​ട്ട: തെ​റ്റു​തി​രു​ത്ത​ലി​ന്‍റെ ഭാ​ഗ​മാ​യി സി​പി​എ​മ്മി​ന്‍റെ വി​പു​ലീ​കൃ​ത ജി​ല്ലാ ക​മ്മി​റ്റി യോ​ഗ​സ്ഥ​ല​ത്ത് നാ​ട​കീ​യ രം​ഗ​ങ്ങ​ൾ. തി​രു​വ​ല്ല അ​ർ​ബ​ൻ ബാ​ങ്ക് വാ​യ്പ ക്ര​മ​ക്കേ​ടി​ലൂ​ടെ സ്ഥ​ലം ത​ട്ടി​യെ​ടു​ത്തു​വെ​ന്ന ഗു​രു​ത​ര ആ​രോ​പ​ണ​വു​മാ​യി ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗ​ത്തി​നെ​തി​രെയാണ് പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​ൻ ഒ​റ്റ​യാ​ൾ പ്ര​തി​ഷേ​ധം ന​ട​ത്തി​യ​ത്.

യോ​ഗം ആ​രം​ഭി​ക്കു​ന്ന​തി​ന് തൊ​ട്ടു​മു​ൻ​പാ​യി​രു​ന്നു സം​ഭ​വം. തി​രു​വ​ല്ല നെ​ടും​പ്രം സ്വ​ദേ​ശി​യും മു​ൻ ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി​യു​മാ​യ ബാ​ല​കൃ​ഷ്ണ​നാ​ണ് മു​തി​ർ​ന്ന നേ​താ​വ് ആ​ർ. സ​ന​ൽ​കു​മാ​റി​നും മു​ൻ ഡി​വൈ​എ​ഫ്ഐ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എം.​സി. അ​നീ​ഷി​നു​മെ​തി​രെ പ്ല​ക്കാ​ർ​ഡു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്. തി​രു​വ​ല്ല അ​ർ​ബ​ൻ ബാ​ങ്ക് ഭ​ര​ണ​സ​മി​തി​യു​ടെ ഭാ​ഗ​മാ​യ ഈ ​നേ​താ​ക്ക​ൾ ക്ര​മ​ക്കേ​ടി​ലൂ​ടെ സ്ഥ​ലം ത​ട്ടി​യെ​ടു​ത്തെ​ന്നാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ പ​രാ​തി.

പാ​ർ​ട്ടി ഘ​ട​ക​ങ്ങ​ളി​ൽ നി​ന്ന് നീ​തി കി​ട്ടാ​തെ വ​ന്ന​തു​കൊ​ണ്ടാ​ണ് പ​ര​സ്യ​പ്ര​തി​ഷേ​ധ​ത്തി​ന് ഇ​റ​ങ്ങേ​ണ്ടി വ​ന്ന​തെ​ന്ന് ബാ​ല​കൃ​ഷ്ണ​ൻ വ്യ​ക്ത​മാ​ക്കി. എ​ന്നാ​ൽ ആ​രോ​പ​ണ​ങ്ങ​ൾ ആ​ർ.​സ​ന​ൽ​കു​മാ​ർ ത​ള്ളി​ക്ക​ള​ഞ്ഞു. വി​പു​ലീ​കൃ​ത യോ​ഗ ദി​വ​സം ത​ന്നെ ചി​ല ക്രി​മി​ന​ൽ സം​ഘ​ങ്ങ​ൾ ബാ​ല​കൃ​ഷ്ണ​നെ ഉ​പ​യോ​ഗി​ച്ച് ഇ​ത് ചെ​യ്യി​ച്ച​താ​ണെ​ന്നാ​ണ് പാ​ർ​ട്ടി​യു​ടെ വി​ശ​ദീ​ക​ര​ണം.

Tags : Protes Cpim Pathanamthitta ThiruvallaUrbanBank Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash GlobalNews

Recent News

Corehub Up