Sports
പാരീസ്: ഫിഫ ലോകകപ്പിന് മുന്നോടിയായി നടന്ന സൗഹൃദ മത്സരത്തിൽ ഫ്രാൻസിന് തകർപ്പൻ ജയം. തിങ്കളാഴ്ച നടന്ന മത്സരത്തിൽ നോർത്തേൺ അയർലൻഡിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ചു.
ഫ്രാൻസിന് വേണ്ടി മൈക്കൽ ഒലിസെ ഹാട്രിക്ക് നേടി. മത്സരത്തിന്റെ 43,49,75 എന്നീ മിനിറ്റുകളിലാണ് ഒലിസെ ഗോളുകൾ നേടിയത്.
പാട്രിക്ക് കെല്ലിയാണ് നോർത്തേൺ അയർലൻഡിന് വേണ്ടി ഗോൾ സ്കോർ ചെയ്തത്. 64-ാം മിനിറ്റിലാണ് കെല്ലി ഗോൾ കണ്ടെത്തിയത്.
Sports
ന്യൂയോർക്ക്: ഫിഫ ലോകകപ്പിന് മുന്നോടിയായി നടന്ന സൗഹൃദ മത്സരത്തിൽ നെതർലൻഡ്സിന് ആവേശ ജയം. തിങ്കളാഴ്ച നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ഉസ്ബെക്കിസ്ഥാനെ തകർത്തു.
കോഡി ഗാക്പോയാണ് നെതർലൻഡ്സിന് വേണ്ടി രണ്ട് ഗോളുകളും നേടിയത്. മത്സരത്തിന്റെ 32-ാം മിനിറ്റിലും 90+8-ാം മിനിറ്റിലുമാണ് ഗാക്പോ ഗോളുകൾ സ്കോർ ചെയ്തത്.
ഇഗോർ സെർജീവാണ് ഉസ്ബെക്കിസ്ഥാന് വേണ്ടി ഗോൾ കണ്ടെത്തിയത്. 90+-ാം മിനിറ്റിലാണ് സെർജീവ് ഗോൾ നേടിയത്.
Sports
ഒഹിയൊ: ഫിഫ ലോകകപ്പിന് മുന്നോടിയായി നടന്ന സൗഹൃദ മത്സരത്തിൽ ഇക്വഡോറിന് ഗംഭീര ജയം. ഞായറാഴ്ച നടന്ന മത്സരത്തിൽ ഗ്വാട്ടിമാലയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തകർത്തു.
ജോർഡി കായ്സെഡോയും നിൽസൺ അൻഗുലോയും പെർവിസ് എസ്റ്റുപിനാൻ എന്നിവരാണ് ഇക്വഡോറിന് വേണ്ടി ഗോളുകൾ നേടിയത്. കായ്സെഡോ 19-ാം മിനിറ്റിലും അൻഗുലോ 73-ാം മിനിറ്റിലും എസ്റ്റുപിനാൻ 78-ാം മിനിറ്റിലുമാണ് ഗോൾ നേടിയത്.
Sports
കാലിഫോർണിയ: ഫിഫ ലോകകപ്പിന് മുന്നോടിയായി നടന്ന സൗഹൃദ മത്സരത്തില്‍ കൊളംബിയയ്ക്ക് തകർപ്പൻ ജയം. ഞായറാഴ്ച നടന്ന മത്സരത്തിൽ ജോർദാനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തോൽപ്പിച്ചു.
ജോൺ അരിയാസ് ആണ് കൊളംബിയയക്ക് വേണ്ടി ഗോളുകൾ നേടിയത്. മത്സരത്തിന്റെ 41-ാം മിനിറ്റിലും 55-ാം മിനിറ്റിലുമാണ് അരിയാസ് ഗോൾ നേടിയത്.
മറ്റൊരു മത്സരത്തിൽ ഇക്വഡോർ ഗ്വാട്ടിമാലയെ തകർത്തു. എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് ഇക്വഡോർ വിജയിച്ചത്.
Sports
ന്യൂജെഴ്സി: ഫിഫ ലോകകപ്പിന് മുന്നോടിയായി നടന്ന മൊറോക്കോ-നോർവെ അന്താരാഷ്ട്ര മത്സരം സമനിലയിൽ പിരിഞ്ഞു. ഞായറാഴ്ച നടന്ന മത്സരത്തിൽ ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി.
മൊറോക്കോയ്ക്ക് വേണ്ടി ബ്രാഹിം ഡയസ് ആണ് ഗോൾ നേടിയത്. നോർവെയ്ക്കായി മാർട്ടിൻ ഒഡെഗാർഡ് ആണ് ഗോൾ സ്കോർ ചെയ്തത്.
Sports
മിയാമി: ഫിഫ ലോകകപ്പിന് മുന്നോടിയായി നടന്ന സൗഹൃദ മത്സരത്തിൽ പെറുവിന് ആവേശ ജയം. വെള്ളിയാഴ്ച നടന്ന മത്സരത്തിൽ ഹെയ്തിയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തോൽപ്പിച്ചു.
പെറുവിന് വേണ്ടി റെൻസോ ഗാർസെസും ജയ്റോ വെലെസും ആണ് ഗോളുകൾ നേടിയത്. ഗാർസെസ് 81-ാം മിനിറ്റിലും വെലെസ് 84-ാം മിനിറ്റിലുമാണ് ഗോൾ നേടിയത്.
വിൽസൺ ഇസിഡോർ ആണ് ഹെയ്തിക്ക് വേണ്ടി ഗോൾ സ്കോർ ചെയ്തത്. 16-ാം മിനിറ്റിലാണ് താരം ഗോൾ കണ്ടെത്തിയത്.
Sports
നാന്റസ്: ഫിഫ ലോകകപ്പിന് മുന്നോടിയായി നടന്ന സൗഹൃദ മത്സരത്തിൽ ഫ്രാൻസിനെ വീഴ്ത്തി ഐവറി കോസ്റ്റ്. വ്യാഴാഴ്ച നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ഐവറി കോസ്റ്റ് വിജയിച്ചത്.
ഗുയേലെ ഡൗവേയും അമാഡ് ഡയലോയും ആണ് ഐവറി കോസ്റ്റിന് വേണ്ടി ഗോളുകൾ നേടിയത്. ഡൗവേ 53-ാം മിനിറ്റിലും ഡയലോ 84-ാം മിനിറ്റിലുമാണ് ഗോൾ സ്കോർ ചെയ്തത്.
റയാൻ ചെർക്കിയാണ് ഫ്രാൻസിന് വേണ്ടി ഗോൾ കണ്ടെത്തിയത്. 45-ാം മിനിറ്റിലാണ് ചെർക്കി ഗോൾ നേടിയത്.
Business
ചേർത്തല: ഹോട്ടൽ മാനേജ്മെന്റ് വിദ്യാഭ്യാസ രംഗത്തെ മികവിന് ചേർത്തലയിലെ നൈപുണ്യ ഇൻസ്റ്റിറ്റ്യൂട്ടിന് അന്തർദേശീയ അംഗീകാരം. ദുബായ് ആസ്ഥാനമായുള്ള അറേബ്യൻ വേൾഡ് റെക്കോർഡ്സ് ഏർപ്പെടുത്തിയിരിക്കുന്ന ക്യാമൽ ഇന്റർനാഷണൽ അവാർഡ് 2026-ലെ മികച്ച ഹോട്ടൽ മാനേജ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ട് പുരസ്കാരത്തിനാണ് നൈപുണ്യ അർഹമായത്.
ഹോട്ടൽ മാനേജ്മെന്റ് വിദ്യാഭ്യാസ മേഖലയിലെ മികച്ച സംഭാവനകൾ, വിദ്യാർഥികളെ ആഗോള നിലവാരമുള്ള പ്രൊഫഷണലുകളാക്കി വളർത്തുന്നതിലുള്ള സമർപ്പണം, പരിശീലന രംഗത്തെ മികവ്, വ്യവസായ ബന്ധങ്ങൾ എന്നിവ വിലയിരുത്തിയാണ് പുരസ്കാരം നൽകുന്നതെന്ന് അവാർഡ് കമ്മിറ്റി അറിയിച്ചു.
നൈപുണ്യയുടെ ദീർഘവീക്ഷണവും നൂതന വിദ്യാഭ്യാസ സമീപനങ്ങളും ആതിഥേയത്വ (Hospitality) മേഖലയിലേക്കുള്ള ശ്രദ്ധേയമായ സംഭാവനകളും സ്ഥാപനത്തെ പുരസ്കാരത്തിന് അർഹമാക്കിയതായി കമ്മിറ്റി വിലയിരുത്തി. പുരസ്കാര സമർപ്പണ ചടങ്ങ് മേയ് 31-ന് ഞായറാഴ്ച വൈകുന്നേരം നാലിന് എറണാകുളം കുമ്പളത്തെ ലേക്ക് വ്യൂ റിസോർട്ടിൽ നടക്കും.
അന്തർദേശീയ തലത്തിൽ ഇതിനുമുമ്പും നൈപുണ്യ ശ്രദ്ധ നേടിയിട്ടുണ്ട്. ലോകത്തിലെ ഏറ്റവും വലിയ മില്ലറ്റ് പുട്ട്, ഓംലെറ്റ്, സദ്യ, മോജിറ്റോ എന്നിവ തയ്യാറാക്കി സ്ഥാപനം നിരവധി ലോക റെക്കോർഡുകൾ സ്വന്തമാക്കിയിരുന്നു. അക്കാദമിക മികവും പ്രായോഗിക പരിശീലനവും ഒരുപോലെ പ്രോത്സാഹിപ്പിക്കുന്ന നൈപുണ്യ, ഹോട്ടൽ മാനേജ്മെന്റ് വിദ്യാഭ്യാസ മേഖലയിലെ പ്രമുഖ സ്ഥാപനങ്ങളിലൊന്നായി വളർന്നിരിക്കുകയാണ്.
ഈ പുതിയ അന്തർദേശീയ അംഗീകാരം സ്ഥാപനത്തിന്റെ വിദ്യാഭ്യാസ നിലവാരത്തിനും വിദ്യാർഥി കേന്ദ്രീകൃത പ്രവർത്തനങ്ങൾക്കുമുള്ള മറ്റൊരു അംഗീകാരമായാണ് വിലയിരുത്തപ്പെടുന്നത്.
International
വാഷിംഗ്ടൺ: ഇറാൻ-അമേരിക്ക സംഘർഷം രൂക്ഷമാകുന്നതിനിടെ, അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് പാകിസ്താൻ ഇടനിലക്കാരുമായി രഹസ്യ ചർച്ച നടത്തിയതായി റിപ്പോർട്ട്. ഇറാൻ വിഷയത്തിൽ പ്രസിഡന്റ് ഡോണൾഡ് ട്രംപ് അത്യന്തം അക്ഷമനാണെന്നും യുദ്ധത്തിന്റെ കാര്യത്തിൽ വേഗത്തിലുള്ള തീരുമാനങ്ങളാണ് അദ്ദേഹം ആഗ്രഹിക്കുന്നതെന്നും വാൻസ് സൂചിപ്പിച്ചതായാണ് പുറത്തുവരുന്ന വിവരങ്ങൾ.
ഇറാനുമായി അടുത്ത ബന്ധമുള്ള പാകിസ്താനിലെ ചില പ്രധാന ഇടനിലക്കാർ വഴിയാണ് ജെ.ഡി. വാൻസ് ആശയവിനിമയം നടത്തിയത്. മേഖലയിലെ സംഘർഷം ലഘൂകരിക്കാനോ അല്ലെങ്കിൽ നിർണായകമായ ഒരു നീക്കത്തിന് മുന്നോടിയായുള്ള സന്ദേശം കൈമാറാനോ ആണ് ഈ നീക്കമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ഇറാൻ വിഷയത്തിൽ കാര്യങ്ങൾ നീണ്ടുപോകുന്നതിൽ ട്രംപിന് താല്പര്യമില്ലെന്നും, എത്രയും വേഗം ഒരു പരിസമാപ്തിയിൽ എത്താനാണ് അദ്ദേഹം ലക്ഷ്യമിടുന്നതെന്നും വാൻസ് ചർച്ചയിൽ വ്യക്തമാക്കി. ഔദ്യോഗിക നയതന്ത്ര ചാനലുകൾക്ക് പുറമേ ഇത്തരം ഇടനിലക്കാർ വഴി ചർച്ച നടത്തുന്നത് അമേരിക്കയുടെ പുതിയ തന്ത്രത്തിന്റെ ഭാഗമായാണ് കാണുന്നത്.
Sports
ലണ്ടൻ: അന്താരാഷ്ട്ര സൗഹൃദ ഫുട്ബോൾ മത്സരത്തിൽ ഇംഗ്ലണ്ടിനെ വീഴ്ത്തി ജപ്പാൻ. ചൊവ്വാഴ്ച നടന്ന മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിനാണ് ജപ്പാൻ വിജയിച്ചത്.
കൗറോ മിട്ടൗമോയാണ് ജപ്പാന് വേണ്ടി ഗോൾ നേടിയത്. 23-ാം മിനിറ്റിലാണ് മിട്ടൗമോ ഗോൾ നേടിയത്.
മറ്റൊരു മത്സരത്തിൽ മെക്സിക്കോ ബെൽജിയത്തിനെ സമനിലയിൽ തളച്ചു. ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി.
Kerala
ലിസ്ബൺ: അന്താരാഷ്ട്ര സൗഹൃദ ഫുട്ബോൾ മത്സരത്തിൽ അമേരിക്കയെ തകർത്ത് പോർച്ചുഗൽ. ചൊവ്വാഴ്ച നടന്ന മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് പോർച്ചുഗൽ വിജയിച്ചത്.
ഫ്രാൻസിസ്കോ ട്രിൻകാവോയും ജാവോ ഫെലിക്സും ആണ് പോർച്ചുഗലിന് വേണ്ടി ഗോളുകൾ നേടിയത്. ട്രിൻകാവോ 37-ാം മിനിറ്റിലും ഫെലിക്സ് 59-ാം മിനിറ്റിലുമാണ് ഗോൾ കണ്ടെത്തിയത്.
മറ്റൊരു മത്സരത്തിൽ സ്ലൊവാക്യ റൊമാനിയയെ തോൽപ്പിച്ചു. എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് സ്ലൊവാക്യ വിജയിച്ചത്.
Sports
ഫ്ളോറിഡ: ലോകകപ്പ് ക്വാർട്ടർ ഫൈനലിലെ പരാജയത്തിന് ക്രൊയേഷ്യയോട് പകരം വീട്ടി ബ്രസീൽ. ചൊവ്വാഴ്ച നടന്ന അന്താരാഷ്ട്ര സൗഹൃദ ഫുട്ബോൾ മത്സരത്തിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ബ്രസീൽ വിജയിച്ചത്.
ബ്രസീലിന് വേണ്ടി ഡാനിലോയും ഇഗോർ തിയഗോയും ഗബ്രിയേൽ മാർട്ടിനെല്ലിയുമാണ് ഗോളുകൾ നേടിയത്. ഡാനിലോ 45+2-ാം മിനിറ്റിലും തിയാഗോ 88-ാം മിനിറ്റിലും മാർട്ടിനെല്ലി 90+2-ാം മിനിറ്റിലുമാണ് ഗോൾ സ്കോർ ചെയ്തത്.
ലോവ്രോ മായെർ ആണ് ക്രൊയേഷ്യയ്ക്ക് വേണ്ടി ഗോൾ കണ്ടെത്തിയത്. 84-ാം മിനിറ്റിലാണ് മായെർ ഗോൾ നേടിയത്.
Sports
ബ്യൂണസ് ഐറിസ്: അന്താരാഷ്ട്ര സൗഹൃദ ഫുട്ബോൾ മത്സരത്തിൽ അർജന്റീനയക്ക് ഗംഭീര ജയം. ചൊവ്വാഴ്ച നടന്ന മത്സരത്തിൽ സാംബിയയെ എതിരില്ലാത്ത അഞ്ച് ഗോളുകൾക്ക് തകർത്തു.
ബ്യൂണസ് ഐറിസിലെ ലാ ബൊംബോനെറ സ്റ്റേഡിയത്തിലാണ് മത്സരം നടന്നത്. ജൂലിയൻ അൽവാരസ്, ലയണൽ മെസി, നിക്കോളാസ് ഒട്ടമെൻഡി, വലന്റീൻ ബാർകോ എന്നിവരാണ് അർജന്റീനയ്ക്ക് വേണ്ടി ഗോളുകൾ നേടിയത്.
സാംബിയൻ താരം ഡൊമിനിക്ക് ചന്ദയുടെ ഓൺ ഗോളും അർജന്റീനയുടെ ഗോൾ പട്ടികയിലുണ്ട്.
Sports
മെൽബൺ: അന്താരാഷ്ട്ര സൗഹൃദ ഫുട്ബോൾ മത്സരത്തിൽ ഓസ്ട്രേലിയയ്ക്ക് ഗംഭീര ജയം. ഇന്ന് നടന്ന മത്സരത്തിൽ കുരാകാവോയെ ഒന്നിനെതിരെ അഞ്ച് ഗോളുകൾക്ക് തകർത്തു.
ഓസ്ട്രേലിയയ്ക്ക് വേണ്ടി ഇറാൻകുണ്ഡ രണ്ട് ഗോളുകളും മേബിൽ, സിർകാട്ടി, ബോസ് എന്നിവർ ഓരോ ഗോൾ വീതം നേടി. എ. മാർത്തയാണ് കുരാകാവോയ്ക്ക് വേണ്ടി ഗോൾ സ്കോർ ചെയ്തത്
International
വാഷിംഗ്ടൺ: ഭരണകാലത്തെ ഏറ്റവും കുറഞ്ഞ ജനപ്രീതി രേഖപ്പെടുത്തി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഭരണമേറ്റെടുത്ത ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിലേക്കാണ് ട്രംപിന്റെ റേറ്റിംഗ് എത്തിയിരിക്കുന്നത്. സമീപകാലത്തെ വിവിധ പോളിംഗ് ഡാറ്റകൾ പ്രകാരം, ട്രംപിന്റെ പ്രവർത്തനങ്ങളിൽ ജനങ്ങൾക്കിടയിലുള്ള അതൃപ്തി വർധിച്ചതായാണ് സൂചന.
വിവാദപരമായ ഭരണപരിഷ്കാരങ്ങൾ, പുതിയ ക്യാബിനറ്റ് നിയമനങ്ങൾ, വിദേശ രാജ്യങ്ങൾക്ക് മേൽ ഏർപ്പെടുത്തിയ അധിക നികുതി എന്നിവയോടുള്ള പൊതുജന പ്രതികരണം ട്രംപിന് തിരിച്ചടിയായതായി വിലയിരുത്തപ്പെടുന്നു. രാജ്യത്തെ സാമ്പത്തിക നയങ്ങളിൽ വരാനിരിക്കുന്ന മാറ്റങ്ങളെക്കുറിച്ചുള്ള ആശങ്കകളും ജനപ്രീതി കുറയാൻ കാരണമായിട്ടുണ്ട്.
ഭരണത്തിന്റെ ആദ്യ ഘട്ടത്തിൽ തന്നെയുള്ള ഈ തിരിച്ചടി, വരാനിരിക്കുന്ന നിയമനിർമ്മാണങ്ങളെയും കോൺഗ്രസിലെ ട്രംപിന്റെ സ്വാധീനത്തെയും ബാധിച്ചേക്കാമെന്ന് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നു. അധികാരമേറ്റ ആദ്യ നൂറ് ദിവസങ്ങൾ പിന്നിടുന്നതിന് മുൻപ് തന്നെ ഭരണവിരുദ്ധ വികാരം ശക്തമാകുന്നത് റിപ്പബ്ലിക്കൻ പാർട്ടിക്ക് ആശങ്കയുണ്ടാക്കുന്ന കാര്യമാണ്.
Kerala
മെൽബൺ: അന്താരാഷ്ട്ര സൗഹൃദ ഫുട്ബോൾ മത്സരത്തിൽ കാമറൂണിന് തകർപ്പൻ ജയം. ഇന്ന് നടന്ന മത്സരത്തിൽ ചൈനയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് കാമറൂൺ വിജയിച്ചത്.
കാമറൂണിന് വേണ്ടി എട്ടാ ഇയോംഗും സയ്ദാവു അലിയോമും ആണ് ഗോളുകൾ നേടിയത്. ഇയോംഗ് മൂന്നാം മിനിറ്റിലും അലിയോം ഒമ്പതാം മിനിറ്റിലുമാണ് ഗോൾ സ്കോർ ചെയ്തത്.
മെൽബണിലെ ആമി പാർക്കിലാണ് മത്സരം നടന്നത്.
Sports
ബെർലിൻ: അന്താരാഷ്ട്ര സൗഹൃദ ഫുട്ബോൾ മത്സരത്തിൽ ജർമനിക്ക് ആവേശ ജയം. തിങ്കളാഴ്ച നടന്ന മത്സരത്തിൽ ഘാനയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തോൽപ്പിച്ചു.
ജർമനിക്ക് വേണ്ടി കായ് ഹാവെർട്സും ഡെനിസ് ഉൻദവും ആണ് ഗോളുകൾ നേടിയത്. ഹാവെർട്സ് 45+3-ാം മിനിറ്റിലും ഉൻദവ് 88-ാം മിനിറ്റിലും ആണ് ഗോൾ സ്കോർ ചെയ്തത്.
അബ്ദുൽ ഫത്താവു ആണ് ഘാനയ്ക്കായി ഗോൾ നേടിയത്. മത്സരത്തിന്റെ 70-ാം മിനിറ്റിലാണ് ഫത്താവു ഗോൾ കണ്ടെത്തിയത്.
International
ന്യൂയോർക്ക്: പശ്ചിമേഷ്യൻ യുദ്ധം അത്യന്തം അപകടകരമായ തലത്തിലേക്ക് നീങ്ങുന്നു എന്ന സൂചന നൽകി പ്രമുഖ യുഎൻ നയതന്ത്രജ്ഞൻ മുഹമ്മദ് സഫ രാജിവെച്ചു. ഇറാനെതിരെ ആണവായുധം പ്രയോഗിക്കാൻ അമേരിക്ക തയ്യാറെടുക്കുന്നു എന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ നടത്തിയതിന് പിന്നാലെയാണ് അദ്ദേഹം തന്റെ ഔദ്യോഗിക പദവി ഒഴിഞ്ഞത്.
ഇറാനിലെ ജനവാസ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ആണവാക്രമണം നടത്താൻ യുഎസ് ആലോചിക്കുന്നതായി മുഹമ്മദ് സഫ ആരോപിച്ചു. ഒരു കോടിയോളം ജനങ്ങൾ അധിവസിക്കുന്ന ടെഹ്റാൻ നഗരത്തെ ഇല്ലാതാക്കുന്നത് മനുഷ്യരാശിക്കെതിരെയുള്ള ക്രൂരതയാണെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരമൊരു വൻ ദുരന്തത്തിന് സാക്ഷിയാകാൻ തനിക്ക് കഴിയില്ലെന്ന് വ്യക്തമാക്കിയാണ് അദ്ദേഹം നയതന്ത്ര ജീവിതം അവസാനിപ്പിച്ചത്.
"ആണവ ശൈത്യം" ഉണ്ടാകുന്നതിന് മുൻപ് ലോകം ഉണരണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. സമാധാന കരാറിന് ഇറാൻ തയ്യാറാകാത്ത പക്ഷം അവരുടെ നിലനിൽപിനെ ബാധിക്കുന്ന കടുത്ത നടപടികൾ ഉണ്ടാകുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. ഇത് ആണവാക്രമണത്തിന്റെ സൂചനയാണോ എന്ന ചർച്ചകൾ അന്താരാഷ്ട്ര തലത്തിൽ സജീവമാണ്.
Sports
അറ്റ്ലാന്റ: അന്താരാഷ്ട്ര സൗഹൃദ ഫുട്ബോൾ മത്സരത്തിൽ ബെൽജിയത്തിന് തകർപ്പൻ ജയം. ശനിയാഴ്ച നടന്ന മത്സരത്തിൽ യുഎസ്എയെ രണ്ടിനെതിരെ അഞ്ച് ഗോളുകൾക്ക് തകർത്തു.
ബെൽജിയത്തിന് വേണ്ടി ഡോഡി ലുക്കെബാക്കിയോ രണ്ട് ഗോളുകൾ നേടി. സെനോ ഡെബാസ്റ്റ്, അമാഡൗ ഒനാനയും ചാൾസ് ഡി. കെറ്റെലയേരെ എന്നിവർ ഓരോ ഗോൾ വീതം സ്കോർ ചെയ്തു.
വെസ്റ്റൺ മക്കെനിയും പാട്രിക്ക് അഗ്യെമാംഗും ആണ് ബെൽജിയത്തിന് വേണ്ടി ഗോളുകൾ നേടിയത്. മറ്റൊരു മത്സരത്തിൽ മെക്സിക്കോ പോർച്ചുഗലിനെ സമനിലയിൽ തളച്ചു.
Sports
പാരീസ്: അന്താരാഷ്ട്ര സൗഹൃദ ഫുട്ബോൾ മത്സരത്തിൽ പെറുവിനെതിരെ സെനഗലിന് ജയം. ഇന്ന് നടന്ന മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് സെനഗൽ വിജയിച്ചത്.
നിക്കോളാസ് ജാക്ക്സണും ഇസ്മാലിയ സാറുമാണ് സെനഗലിന് വേണ്ടി ഗോളുകൾ നേടിയത്. നിക്കോളാസ് 41-ാം മിനിറ്റിലും സാർ 54-ാം മിനിറ്റിലുമാണ് ഗോൾ സ്കോർ ചെയ്തത്.
Sports
ബ്യൂണസ് ഐറിസ്: അന്താരാഷ്ട്ര സൗഹൃദ ഫുട്ബോൾ മത്സരത്തിൽ അർജന്റീനയ്ക്ക് ആവേശ ജയം. ബ്യൂണസ് ഐറിസിൽ നടന്ന മത്സരത്തിൽ മൗറിട്ടാനിയയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ലോകചാന്പ്യൻമാർ തോൽപ്പിച്ചത്.
എൻസോ ഫെർണാണ്ടസും നിക്കോ പാസും ആണ് അർജന്റീനയ്ക്ക് വേണ്ടി ഗോളുകൾ നേടിയത്. എൻസോ 17-ാം മിനിറ്റിലും പാസ് 32-ാം മിനിറ്റിലും ആണ് ഗോൾ സ്കോർ ചെയ്തത്.
ജോർദാൻ ലെഫോർട്ട് ആണ് മൗറിട്ടാനിയയ്ക്ക് വേണ്ടി ഗോൾ നേടിയത്. 90+4-ാം മിനിറ്റിലാണ് ജോർദാൻ ഗോൾ കണ്ടെത്തിയത്.
Sports
സിഡ്നി: അന്താരാഷ്ട്ര സൗഹൃദ ഫുട്ബോൾ മത്സരത്തിൽ ഓസ്ട്രേലിയയ്ക്ക് ആവേശ ജയം. സിഡ്നിയിൽ നടന്ന മത്സരത്തിൽ ആഫ്രിക്കൻ കരുത്തരായ കാമറൂണിനെ എതിരില്ലാത്ത ഒരു ഗോളിനാണ് ഓസീസ് തോൽപ്പിച്ചത്.
ഓസ്ട്രേലിയയ്ക്ക് വേണ്ടി ജോർദാൻ ബോസാണ് ഗോൾ നേടിയത്. 85-ാം മിനിറ്റിലാണ് ജോർദാൻ ഗോൾ കണ്ടെത്തിയത്.
മറ്റൊരു മത്സരത്തിൽ ഫിൻലൻഡ് ന്യൂസിലൻഡിനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തകർത്തു.
District News
മുണ്ടൂർ: പാലക്കാട് വൈൽഡ് ലൈഫ് സർക്കിളും യുവക്ഷേത്ര കോളജ് എൻഎസ്എസ് യൂണിറ്റുകളും ചേർന്ന് അന്താരാഷ്ട്ര വനദിനത്തിൽ ഫോറസ്റ്റ് ആൻഡ് എക്കണോമിക്സ് എന്ന വിഷയത്തിൽ മുണ്ടൂർ സെക്ഷൻ ഫോറസ്റ്റ് ഓഫീസിൽ നടത്തിയ സെമിനാർ ഒലവക്കോട് റേഞ്ച് ഫോറസ്റ്റ് ഓഫീസർ കെ.ആർ. ശ്രീകൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു.
വൈസ് പ്രിൻസിപ്പൽ റവ.ഡോ. ജോസഫ് ഓലിക്കൽകൂനൽ അധ്യക്ഷനായിരുന്നു. എൻഎസ്എസ് പ്രോഗ്രാം ഓഫീസർമാരായ എം. മിഥുൻ, എസ്. ഹേമ എന്നിവർ ആശംസകളർപ്പിച്ചു. വിദ്യാർഥികളുടെ പ്രതിജ്ഞയെടുപ്പിനു ശേഷം വനവും സാന്പത്തികകാര്യങ്ങളും എന്ന വിഷയത്തിൽ നടന്ന സെമിനാറിൽ പാലക്കാട് വൈൽഡ് ലൈഫ് സർക്കിൾ ഡെപ്യൂട്ടി ഡയറക്ടർ മനോജ് കൃഷ്ണ ക്ലാസെടുത്തു.
International
ക്വലാലംപുർ: ദ്വിദിന സന്ദർശനത്തിനായി മലേഷ്യയിലെത്തിയ ഇന്ത്യൻ പ്രധാന മന്ത്രി നരേന്ദ്ര മോദി ഇന്ന് മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമുമായി കൂടിക്കാഴ്ച നടത്തും. വ്യാപാര, സുരക്ഷാ മേഖലകളിൽ സഹകരണത്തിനുള്ള കരാറുകളിൽ ഇരുരാജ്യങ്ങളും ഒപ്പുവയ്ക്കും.
ശനിയാഴ്ച മലേഷ്യൻ സമയം വൈകുന്നേരം അഞ്ചിന് വിമാനത്താവളത്തിലെത്തിയ നരേന്ദ്രമോദിക്ക് ഗംഭീര സ്വീകരണമാണ് ലഭിച്ചത്. മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം അദ്ദേഹത്തെ നേരിട്ടെത്തി സ്വീകരിച്ചു.
ഇന്ത്യൻ സമൂഹം പ്രധാനമന്ത്രിക്ക് നൽകിയ സ്വീകരണ ചടങ്ങിലും അൻവർ ഇബ്രാഹിം പങ്കെടുത്തു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കഴിഞ്ഞ വർഷങ്ങളിൽ ശക്തമായെന്നും, ഇനിയും ശക്തമാക്കുമെന്നും നരേന്ദ്രമോദി പറഞ്ഞു. മലേഷ്യയിൽ ഒരു ഇന്ത്യൻ കോൺസുലേറ്റ് കൂടി തുറക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു.
District News
ഉഴവൂർ: സെന്റ് സ്റ്റീഫൻസ് കോളജിൽ അന്തർദേശീയ കോൺഫറൻസിന് തുടക്കമായി. എംജി സർവകലാശാലാ രജിസ്ട്രാർ ഡോ. ബിസ്മി ഗോപാലകൃഷ്ണൻ ഉദ്ഘാടനം നിർവഹിച്ചു.
ഡിജിറ്റൽ യുഗത്തിലെ നവീകരണം, സംസ്കാരം, ഉത്തരവാദിത്വങ്ങൾ എന്ന പ്രമേയത്തെ ആസ്പദമാക്കി കോളജ് റിസർച്ച് സെല്ലിന്റെയും ഐക്യുഎസിയുടെയും ആഭിമുഖ്യത്തിൽ എംജി യൂണിവേഴ്സിറ്റിയുടെയും കാരിത്താസ് ആശുപത്രിയുടെയും സഹകരണത്തോടെയാണ് കോൺഫറൻസ്. പത്തു സെഷനുകളിലായി നടക്കുന്ന കോൺഫറൻസിൽ ഇന്ത്യക്കകത്തും വിദേശങ്ങളിൽനിന്നുമായി നൂറിലധികം പ്രബന്ധങ്ങൾ അവതരിപ്പിക്കും.
കോളജ് മാനേജർ ഫാ. ഏബ്രഹാം പറമ്പേട്ട് അധ്യക്ഷത വഹിച്ചു. കെമിസ്ട്രി വിഭാഗം എംജി യൂണിവേഴ്സിറ്റിയിലെ അംഗീകൃത ഗവേഷണകേന്ദ്രമായി ഉയർത്തപ്പെട്ടതിന്റെയും കോളജിൽ ആരംഭിക്കുന്ന റിസർച്ച് കൺസൾട്ടൻസി സെല്ലിന്റെയും ഉദ്ഘാടനവും നടത്തി. കാരിത്താസ് ആശുപത്രി ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ആൻഡ് ഗ്രൂപ്പ് ഹെഡ് ഡോ. അജിത് ഗോപകുമാർ, പ്രിൻസിപ്പൽ ഡോ. സിൻസി ജോസഫ്, കോൺഫറൻസ് കൺവീനർ ഡോ. മെർളി കെ. പുന്നൂസ് എന്നിവർ പ്രസംഗിച്ചു.
District News
കണ്ണൂർ: കേരള വ്യവസായ വകുപ്പിന്റെയും കേന്ദ്ര ഐഎസ്എംഇ മന്ത്രാലയത്തിന്റെയും സഹകരണത്തോടെ സംഘടിപ്പിക്കുന്ന ഇന്ത്യ ഇന്റർനാഷണൽ ഇൻഡസ്ട്രിയൽ-ഇ.വി എക്സ്പോയും വ്യവസായി മഹാസംഗമവും അങ്കമാലിയിൽ നടക്കുമെന്ന് സംഘാടകർ പത്രസമ്മേളനത്തിൽ അറിയിച്ചു. 16,17,18 തിയ്യതികളിൽ അങ്കമാലി അഡ്ലക്സ് ഇന്റർനാഷണൽ കൺവൻഷൻ സെന്ററിലാണ് ഇൻഡസ്ട്രിയൽ എക്സ്പോയും വ്യവസായി മഹാസംഗമവും നടക്കുക.
16ന് രാവിലെ 10ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ ഉദ്ഘാടനം നിർവഹിക്കും. മന്ത്രി കെ. രാജൻ മുഖ്യാതിഥിയാകും. 18ന് നടക്കുന്ന വ്യവസായി മഹാസംഗമം രാവിലെ 10ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ കേന്ദ്ര സഹമന്ത്രി ജോർജ് കുര്യൻ മുഖ്യതിഥിയാകും.
കേരളത്തിലെ 14 ജില്ലകളിൽ നിന്നായി കെഎസ്എസ്എഐ അഫിലിയേറ്റ് ചെയ്യപ്പെട്ടിട്ടുള്ള 18 വ്യവസായ അനുബന്ധ മേഖലകളിലെ വ്യവസായികളും സംഗമത്തിന്റെ ഭാഗമാകും. ആധുനിക രീതിയിലുള്ള ഓട്ടോമാറ്റിക് മിഷനറികൾ, എൻജിനീയറിംഗ്, ഫുഡ്, കെമിക്കൽ, പ്ലാസ്റ്റിക്, ഓയിൽ, ഗ്യാസ്, റബ്ബർ തുടങ്ങിയ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും രാജ്യങ്ങളിൽ നിന്നുമുള്ള അറുന്നൂറോളം പ്രമുഖ മെഷിനറി നിർമാതാക്കൾ, അവരുടെ ഉത്പന്നങ്ങൾ, നൂതന സാങ്കേതിക വിദ്യകൾ എന്നിവ മേളയിൽ പ്രദർശിപ്പിക്കും.
മേളയിൽ പങ്കെടുക്കുന്നതിനായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും വാഹന സൗകര്യം ഒരുക്കിയിട്ടുണ്ട്. മൂന്നു ദിവസം നടക്കുന്ന എക്സ്പോയിൽ പ്രവേശനം സൗജന്യമാണ്. കണ്ണൂരിൽ നിന്ന് 250 പേർ പങ്കെടുക്കും. പത്രസമ്മേളനത്തിൽ സി.അബ്ദുൾ കരീം, ടി,പി. നാരായണൻ, സി.എച്ച്. റഹ്മത്, പി. ഗോവിന്ദൻ, കെ.പി. രാജീവൻ എന്നിവർ പങ്കെടുത്തു.
Sports
വഡോദര: വഡോദരയിൽ തകർപ്പൻ അർധ സെഞ്ചുറി നേടിയ ഇന്നിംഗ്സിനിടെ ചരിത്ര നേട്ടം സ്വന്തമാക്കി ഇന്ത്യൻ താരം വിരാട് കോഹ്ലി. അന്താരാഷ്ട്ര ക്രിക്കറ്റിലെ എല്ലാ ഫോർമാറ്റുകളിലുമായി ഏറ്റവും കൂടുതൽ റൺസ് നേടിയ രണ്ടാമത്തെ താരമായിരിക്കുകയാണ് കോഹ്ലി.
ശ്രീലങ്കൻ താരം കുമാർ സംഗക്കാരയുടെ 28,016 റൺസ് മറികടന്നാണ് വിരാട് കോഹ്ലി ചരിത്രമെഴുതിയത്. ന്യൂസിലൻഡിനെതിരായ ആദ്യ ഏകദിനത്തിൽ ഇന്ത്യ വിജയലക്ഷ്യം പിന്തുടരുന്നതിനിടെയാണ് ഈ നാഴികക്കല്ല് പിറന്നത്.
ഈ നേട്ടത്തിലേയ്ക്കെത്താൻ 42 റൺസായിരുന്നു കോഹ്ലിക്ക് വേണ്ടിയിരുന്നത്. ഇന്ന് 93 റൺസാണ് കോഹ്ലി എടുത്തത്. 664 അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്ന് 34,357 റൺസുമായി ഇതിഹാസ താരം സച്ചിൻ ടെണ്ടുൽക്കറാണ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്. സച്ചിനെ മറികടക്കാൻ കോലിക്ക് ഇനി 6000ത്തോളം റൺസ് വേണം.
അതോടൊപ്പം അന്താരാഷ്ട്ര ക്രിക്കറ്റിൽ വേഗത്തിൽ 28000 റൺസ് നേടുന്ന താരമെന്ന റിക്കാർഡും കോഹ്ലി സ്വന്തമാക്കി. സച്ചിൻ ടെണ്ടുൽക്കറിന്റെ പേരിലുണ്ടായിരുന്ന ചരിത്ര നേട്ടമാണ് കോഹ്ലി നേട്ടം സ്വന്തമാക്കിയത്.
സച്ചിൻ ഈ നേട്ടത്തിലേക്കെത്തിയത് 644 ഇന്നിംഗ്സിലൂടെയാണെങ്കിൽ 624 ഇന്നിംഗ്സിൽ നിന്നാണ് കോഹ്ലി ഈ നേട്ടത്തിലെത്തിയത്.
District News
തിരുവനന്തപുരം: കലയും സൃഷ്ടിപ്രതിഭയും ഒരേ വേദിയില്‍ സംഗമിക്കുന്ന അന്താരാഷ്ട്ര ചിത്രകലാപ്രദര്‍ശനം കോവളം ഗോകുലം ഗ്രാന്‍ഡ് ടര്‍ട്ടില്‍ ബീച്ച് ഹോട്ടലില്‍ ഇന്നു സമാപിക്കും.
എം. വിന്‍സന്റ് എംഎല്‍എ പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു. തിരുവിതാംകൂർ രാജകുടുംബാംഗം അവിട്ടം തിരുനാൾ ആദിത്യവര്‍മ ഉദ്ഘാടനം ചെയ്തു. സൂര്യകൃഷ്ണമൂര്‍ത്തി മുഖ്യാതിഥിയായി രുന്നു. ചലച്ചിത്ര സംവിധായകന് ടി. എസ്. സുരേഷ് ബാബു അധ്യക്ഷത വഹിച്ചു. പ്രേം നസീര്‍ സുഹൃത് സമിതി പ്രസിഡന്റ് പനച്ചമൂട് ഷാജഹാന് സ്വാഗതവും ഗോകുലം ഗ്രാന്‍ഡ് ഹോട്ടല്‍ ജനറല്‍ മാനേജര്‍ ദിനു ഗീത, ഡോ. വാഴമുട്ടം ചന്ദ്രബാബു, രഹന സലില്‍ എന്നിവര്‍ പ്രസംഗിച്ചു. തൃശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂരിനടുത്തുള്ള മൂന്നുപീടിക സ്വദേശിനിയായ രഹനയാണ് അന്താരാഷ്ട്ര കലാപ്രദർശനം ക്യൂറേറ്റ് ചെയ്യുന്നത്. പ്രദര്‍ശനം രാവിലെ ഒന്‍പതു മുതല്‍ രാത്രി ഒന്‍പതുവരെയാണ്. പൊതുജനങ്ങള്‍ക്കു കാണാനും, ചിത്രങ്ങള്‍ വാങ്ങാനും അവസരം ഒരുക്കിയിട്ടുണ്ട്.
International
ലണ്ടന്‍: നഗരങ്ങളിലെ ജീവിതം മനുഷ്യന്റെ ആരോഗ്യാവസ്ഥയെ തകര്‍ക്കുമെന്നു ഗവേഷകര്‍. നഗരങ്ങള്‍ അത്യാധുനികവത്കരിക്കുമ്പോള്‍ മനുഷ്യകുലം വലിയ വിപത്തുകള്‍ നേരിടേണ്ടിവരുമെന്നും ഗവേഷകര്‍ മുന്നറിയിപ്പു നല്കുന്നു. നഗരങ്ങളിലെ ജീവിതം, മനുഷ്യന്റെ ആരോഗ്യത്തെയും പ്രത്യുത്പാദന പ്രവര്‍ത്തനങ്ങളെയും ദോഷകരമായി ബാധിക്കും. വര്‍ധിച്ചുവരുന്ന ജനസംഖ്യയും നഗരങ്ങളുടെ വികാസവും മനുഷ്യര്‍ക്കു സ്വാഭാവിക ആവാസ വ്യവസ്ഥകളിലേക്കു മടങ്ങുകയെന്നതു പ്രയാസകരമായി മാറിയെന്നും ഗവേഷകര്‍ അഭിപ്രായപ്പെടുന്നു. മലിനമായ, ശബ്ദായമാനമായ, തിരക്കേറിയ നഗരപരിസരങ്ങള്‍ മനുഷ്യന്റെ ആരോഗ്യാവസ്ഥയെ ദുര്‍ബലപ്പെടുത്തും.
ശീലങ്ങളെ മാറ്റിമറിക്കും
ഇംഗ്ലണ്ടിലെ ലൗബറോ സര്‍വകലാശാലയിലെയും സ്വിറ്റ്സര്‍ലന്‍ഡിലെ സൂറിച്ച് സര്‍വകലാശാലയിലെയും ശാസ്ത്രജ്ഞരാണ് മനുഷ്യന്റെ ആധുനിക നഗരജീവിതത്തെയും ആരോഗ്യാവസ്ഥയെയുംകുറിച്ചു പഠനം നടത്തിയത്. 'ദ്രുതഗതിയിലുള്ള വ്യവസായവത്കരണം' മനുഷ്യന്റെ ശീലങ്ങളെ വളരെ വേഗത്തില്‍ മാറ്റിമറിച്ചതിനാല്‍ മനുഷ്യകുലത്തിന്റെ നിലനില്‍പ്പിനുതന്നെ ഭീഷണിയാകുമെന്നാണ് ഗവേഷകരുടെ മുന്നറിയിപ്പ്. തിരക്കേറിയതും മലിനവുമായ നഗരങ്ങളും അതിജീവനത്തിനും പ്രത്യുത്പാദനത്തിനും ദോഷകരമാണത്രെ!
ഗവേഷകരുടെ അഭിപ്രായത്തില്‍, നഗരവാസം പ്രത്യുത്പാദനത്തെ പ്രതികൂലമായി ബാധിക്കുകയും വന്ധ്യത, ബീജാണുക്കളുടെ എണ്ണം കുറയല്‍ തുടങ്ങിയ പ്രശ്നങ്ങള്‍ക്കു കാരണമാവുകയും ചെയ്യും. ഇതു രോഗപ്രതിരോധ സംവിധാനത്തെ തകര്‍ക്കുകയും വിവിധ അലര്‍ജികള്‍ക്കു കാരണമാകുകയും ശരീരത്തിന്റെ സ്വാഭാവികമായ രോഗപ്രതിരോധശേഷിയെ പ്രതികൂലമായി ബാധിക്കുകയും രോഗങ്ങള്‍ പിടിപെടാനുള്ള സാധ്യത വര്‍ധിപ്പിക്കുകയും ചെയ്യും. കൂടാതെ, വൈജ്ഞാനികശേഷി കുറയുകയും മാനസികവികാസം മന്ദഗതിയിലാകുകയും മാനസികവാര്‍ധക്യം വേഗത്തിലാക്കുകയും ചെയ്യും.
പ്രത്യുത്പാദന നിരക്ക് കുറയുന്നു
ലോകമെമ്പാടും പ്രത്യുത്പാദന നിരക്കു കുറയുന്നു. വിട്ടുമാറാത്ത രോഗങ്ങള്‍ വര്‍ധിച്ചുകൊണ്ടിരിക്കുന്നു. 2050 ആകുമ്പോഴേക്കും ഏകദേശം 68 ശതമാനം ആളുകളും നഗരങ്ങളില്‍ താമസിക്കുമെന്നു കണക്കാക്കപ്പെടുന്നു. ഇത് ഈ ആഘാതങ്ങളുടെ അനന്തരഫലങ്ങള്‍ ഗുരുതരമാക്കും. മനുഷ്യന്റെ ജൈവശാസ്ത്രഘടന പ്രകൃതിയുമായി ബന്ധപ്പെട്ടാണു നില്‍ക്കുന്നത്. പക്ഷേ, വ്യവസായവത്കരണം നമ്മുടെ ചുറ്റുമുള്ള പരിസ്ഥിതിയെ വളരെ വേഗത്തില്‍ മാറ്റിമറിച്ചതിനാല്‍ നമ്മുടെ ശരീരങ്ങള്‍ക്ക് അതിനോടു പൂര്‍ണമായും പൊരുത്തപ്പെടാന്‍ കഴിഞ്ഞിട്ടില്ലെന്നു ലോഫ്ബറോ സര്‍വകലാശാലയിലെ മനുഷ്യപരിണാമ ഫിസിയോളജിയിലെ സീനിയര്‍ ലക്ചറര്‍ ഡാനി ലോംഗ്മാന്‍ പറഞ്ഞു. അദ്ദേഹം ഇതിനെ 'എന്‍വയോണ്‍മെന്റല്‍ മിസ്മാച്ച് ഹൈപ്പോതിസിസ്' എന്നു വിളിക്കുന്നു. അതായത്, ആധുനിക നഗരജീവിതവുമായി മനുഷ്യര്‍ പൂര്‍ണമായും പൊരുത്തപ്പെടുന്നില്ലത്രെ!
കണ്ടത്തൽ ഇങ്ങനെ
ലബോറട്ടറിപരീക്ഷണങ്ങള്‍, ഫീല്‍ഡ് പഠനങ്ങള്‍, ജനസംഖ്യാ ഗവേഷണം എന്നിവയില്‍നിന്നുള്ള കണ്ടെത്തലുകള്‍ സംയോജിപ്പിച്ചാണ് പഠനം നടത്തിയതെന്നു ലോംഗ്മാന്‍ പറഞ്ഞു. പുതിയ വിവരങ്ങള്‍ ശേഖരിക്കുന്നതിനു പകരം, ആധുനിക പരിസ്ഥിതി മനുഷ്യശരീരത്തെ എങ്ങനെ ബാധിക്കുന്നു എന്നു മനസിലാക്കാന്‍ ഗവേഷകര്‍ നരവംശശാസ്ത്രം, പരിസ്ഥിതിശാസ്ത്രം, ശരീരശാസ്ത്രം, പൊതുജനാരോഗ്യം എന്നിവയില്‍നിന്നുള്ള ഡാറ്റയാണ് അവലോകനം ചെയ്തത്. നഗരങ്ങളിലെ ജീവിതത്തിന്റെ ഹ്രസ്വകാല, ദീര്‍ഘകാല പ്രത്യാഘാതങ്ങള്‍ അവര്‍ കണ്ടെത്തുകയും ചെയ്തു.
നഗരത്തിലെ ദൈനംദിന ശബ്ദകോലാഹലം, ജനക്കൂട്ടം, ഗതാഗതക്കുരുക്ക്, ഡിജിറ്റല്‍ സാങ്കേതികതയുടെ കുതിപ്പ് തുടങ്ങിയവ ശരീരത്തിന്റെ സമ്മര്‍ദപ്രതികരണ സംവിധാനങ്ങള്‍ നിരന്തരം സജീവമാകുന്നു. ഇത് ഉത്കണ്ഠ വര്‍ധിപ്പിക്കുന്നതിനും ഉറക്കം തടസപ്പെടുന്നതിനും ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള കഴിവ് കുറയാനും കാരണമാകും. കാലക്രമേണ, ഈ നിരന്തരമായ സമ്മര്‍ദം മാനസികാരോഗ്യപ്രശ്നങ്ങള്‍, വൈജ്ഞാനികവൈകല്യം, രോഗപ്രതിരോധ വ്യവസ്ഥയിലെ അസന്തുലിതാവസ്ഥ, പ്രത്യുത്പാദനശേഷി കുറയല്‍ എന്നിവയിലേക്കു നയിച്ചേക്കാമെന്നും ഗവേഷകര്‍ പറയുന്നു.