x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സൗ​ഹൃ​ദ മ​ത്സ​രം: ഫ്രാ​ൻ​സി​നെ വീ​ഴ്ത്തി ഐ​വ​റി കോ​സ്റ്റ്


Published: June 5, 2026 04:06 PM IST | Updated: June 5, 2026 04:06 PM IST

നാ​ന്‍റ​സ്: ഫി​ഫ ലോ​ക​ക​പ്പിന് മു​ന്നോ​ടി​യാ​യി ന​ട​ന്ന സൗ​ഹൃ​ദ മ​ത്സ​ര​ത്തി​ൽ ഫ്രാ​ൻ​സി​നെ വീ​ഴ്ത്തി ഐ​വ​റി കോ​സ്റ്റ്. വ്യാ​ഴാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ഒ​ന്നി​നെ​തി​രെ ര​ണ്ട് ഗോ​ളു​ക​ൾ​ക്കാ​ണ് ഐ​വ​റി കോ​സ്റ്റ് വി​ജ​യി​ച്ച​ത്.

ഗു​യേ​ലെ ഡൗ​വേ​യും അ​മാ​ഡ് ഡ​യ​ലോ​യും ആ​ണ് ഐ​വ​റി കോ​സ്റ്റി​ന് വേ​ണ്ടി ഗോ​ളു​ക​ൾ നേ​ടി​യ​ത്. ഡൗ​വേ 53-ാം മി​നി​റ്റി​ലും ഡ​യ​ലോ 84-ാം മി​നി​റ്റി​ലു​മാ​ണ് ഗോ​ൾ സ്കോ​ർ ചെ​യ്ത​ത്.

റ​യാ​ൻ ചെ​ർ​ക്കി​യാ​ണ് ഫ്രാ​ൻ​സി​ന് വേ​ണ്ടി ഗോ​ൾ ക​ണ്ടെ​ത്തി​യ​ത്. 45-ാം മി​നി​റ്റി​ലാ​ണ് ചെ​ർ​ക്കി ഗോ​ൾ നേ​ടി​യ​ത്.

Tags : ivory coast beats france international friendly match football

Recent News

Corehub Up