Sports
ഫിലാഡൽഫിയ: ലോകകപ്പിൽ ലാറ്റിനമേരിക്കൻ കരുത്തർക്കെതിരെ തങ്ങൾക്കുള്ള ശാപം ഒടുവിൽ ഐവറി കോസ്റ്റ് മറികടന്നു. ഗ്രൂപ്പ് ഇയിലെ ആവേശം നിറഞ്ഞ പോരാട്ടത്തിൽ ഇക്വഡോറിനെ എതിരില്ലാത്ത ഒരു ഗോളിനാണ് ഐവറി കോസ്റ്റ് കീഴടക്കിയത്.
ലോകകപ്പ് ചരിത്രത്തിൽ ഇതാദ്യമായാണ് ഐവറി കോസ്റ്റ് ഒരു ലാറ്റിനമേരിക്കൻ രാജ്യത്തെ പരാജയപ്പെടുത്തുന്നത്. മത്സരത്തിലുടനീളം ഇരുടീമുകളും ഒപ്പത്തിനൊപ്പം നിൽക്കുന്ന മികച്ച മുന്നേറ്റങ്ങളാണ് കാഴ്ചവെച്ചത്. 89-ാം മിനിറ്റ് വരെ ഇരുടീമുകൾക്കും വലകുലുക്കാൻ സാധിച്ചതുമില്ല.
മത്സരം തൊണ്ണൂറാം മിനിറ്റിലേക്ക് കടന്നതോടെയാണ് സ്റ്റേഡിയത്തെ ആവേശത്തിലാഴ്ത്തിക്കൊണ്ട് ഐവറി കോസ്റ്റിന്റെ വിജയഗോൾ പിറന്നു. യുവതാരം അമദ് ഡയാല്ലോയാണ് ടീമിന്റെ രക്ഷകനായി അവതരിച്ച് ലക്ഷ്യം കണ്ടത്.
തുടർച്ചയായ ആക്രമണങ്ങൾക്കൊടുവിൽ ലഭിച്ച അവസരം ഡയാല്ലോ കൃത്യമായി വലയിലെത്തിക്കുകയായിരുന്നു. കളിയുടെ അവസാന നിമിഷങ്ങളിൽ വഴങ്ങിയ ഈ ഗോളിന് മറുപടി നൽകാൻ ഇക്വഡോറിന് സമയമുണ്ടായിരുന്നില്ല. പിന്നീട് അനുവദിച്ച ഏഴ് മിനിറ്റ് ഇഞ്ചുറി ടൈമിൽ ഇക്വഡോർ ആഞ്ഞുശ്രമിച്ചെങ്കിലും ഗോളടിക്കാനായില്ല.
ഇക്വഡോർ മുന്നേറ്റങ്ങളെ വിദഗ്ധമായി പ്രതിരോധിച്ച് ഐവറി കോസ്റ്റ് ജയമുറപ്പിച്ചു. ഈ ചരിത്ര വിജയത്തോടെ ഗ്രൂപ്പ് ഇയിൽ ഐവറി കോസ്റ്റ് തങ്ങളുടെ സ്ഥാനം ശക്തമാക്കി.
Sports
നാന്റസ്: ഫിഫ ലോകകപ്പിന് മുന്നോടിയായി നടന്ന സൗഹൃദ മത്സരത്തിൽ ഫ്രാൻസിനെ വീഴ്ത്തി ഐവറി കോസ്റ്റ്. വ്യാഴാഴ്ച നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ഐവറി കോസ്റ്റ് വിജയിച്ചത്.
ഗുയേലെ ഡൗവേയും അമാഡ് ഡയലോയും ആണ് ഐവറി കോസ്റ്റിന് വേണ്ടി ഗോളുകൾ നേടിയത്. ഡൗവേ 53-ാം മിനിറ്റിലും ഡയലോ 84-ാം മിനിറ്റിലുമാണ് ഗോൾ സ്കോർ ചെയ്തത്.
റയാൻ ചെർക്കിയാണ് ഫ്രാൻസിന് വേണ്ടി ഗോൾ കണ്ടെത്തിയത്. 45-ാം മിനിറ്റിലാണ് ചെർക്കി ഗോൾ നേടിയത്.
Sports
ഫിഫ ലോകകപ്പ് ഫുട്ബോളിന്റെ ഗ്രൂപ്പ് ഘട്ടത്തിൽ തുടർച്ചയായി മൂന്നാം തവണയും പുറത്താകാതിരിക്കാനാണ് നാല് തവണ ചാമ്പ്യന്മാരായ ജർമനി ഇത്തവണ എത്തുന്നത്. കുഞ്ഞൻ രാജ്യമായ കൊറസോവയ്ക്കാകട്ടെ കന്നി ലോകകപ്പും.
ആഫ്രിക്കൻ കരുത്തരായ ഐവറികോസ്റ്റും ലാറ്റിനമേരിക്കയിൽ രണ്ടാം സ്ഥാനക്കാരായി കരുത്തു കാട്ടിയ ഇക്വഡോറും ഗ്രൂപ്പ് ഘട്ടം കടക്കാൻ കച്ചകെട്ടി രംഗത്തുണ്ട്. ചുരുക്കത്തിൽ ലോകകപ്പിലെ ഗ്രൂപ്പ് ഇ ബ്ലഡ് പ്രഷർ കൂട്ടുമെന്നതിൽ തർക്കമില്ല.
കേരളത്തിലെ ഒരു ജില്ലയിലെ ജനസംഖ്യപോലുമില്ലാത്ത കുഞ്ഞൻ രാജ്യമായ കുറസാവ ആദ്യമായാണ് ലോകകപ്പിന് ടിക്കറ്റെടുക്കുന്നത്. കന്നി ലോകകപ്പിലെ ആദ്യമത്സരത്തിൽ ജർമനിയാണ് എതിരാളികൾ. ഫിഫ റാങ്കിംഗിൽ നിലവിൽ 82-ാം സ്ഥാനക്കാരാണ്. ജമൈക്കയെ ഗോൾ രഹിത സമനിലയിൽ തളച്ചായിരുന്നു യോഗ്യത ഉറപ്പിച്ചത്.
ഫ്രെഡ് റുട്ടെനാണ് പരിശീലകൻ. ക്യാപ്റ്റൻ ലിയാൻഡ്രോ ബകുന. നൂറ്റാണ്ടുകളായി ഡച്ച് കൊളോണിയൽ ഭരണത്തിൻ കീഴിലായിരുന്നതിനാൽ ഈ കരീബിയൻ ദ്വീപ് രാജ്യത്തിനായി കളിക്കുന്ന ഭൂരിഭാഗവും ഡച്ച് വംശജർ.
ലാറ്റിനമേരിക്കൻ കരുത്തരാണെങ്കിലും കളിച്ച അഞ്ച് ലോകകപ്പിൽ ഒരിക്കലല്ലാതെ ഗ്രൂപ്പ് ഘട്ടത്തിന്റെ വാതിൽ കടക്കാൻ ഇക്വഡോറിനായിട്ടില്ല. 2006ൽ പ്രീ ക്വാർട്ടറിൽ എത്തിയതാണ് ശ്രദ്ധേയ പ്രകടനം. തുടർച്ചയായ രണ്ടാം ലോകകപ്പാണിത്. ചെൽസിയുടെ ഡിഫൻസീവ് മിഡ്ഫീൽഡറായ മോയിസെസ് കെെസെഡോയാണ് ഇക്വഡോറിന്റെ പ്രതീക്ഷ.
20 വർഷത്തിനിടെ ആദ്യമായി ഗ്രൂപ്പ് ഘട്ടത്തിനപ്പുറത്തേക്ക് ഇക്വഡോറിന്റെ ഡോർ തുറന്നെടുക്കാൻ കൈസെഡോയ്ക്കു കഴിയുമെന്നാണ് ലാറ്റിനമേരിക്കൻ കരുത്തർ പ്രതീക്ഷിക്കുന്നത്. ഇന്നർ വലൻസിയ, പിയെറോ ഹിൻകാപി, വില്ലയൻ പാച്ചോ എന്നിവരും ഇക്വഡോറിൻനിരയിൽ ശ്രദ്ധേയരാണ്. യോഗ്യതാ മത്സങ്ങളിലെ ടോപ് സ്കോറർ വെറ്ററൻ വലൻസിയയായിരുന്നു. സെബാസ്റ്റ്യൻ ബെക്കാസീസ് ആണ് പരിശീലകൻ.
Sports
റബാത്ത്: ആഫ്രിക്കൻ കപ്പ് ഓഫ് നേഷൻസിൽ ക്വാർട്ടറിലെത്തി ഐവറി കോസ്റ്റ്. ചൊവ്വാഴ്ച നടന്ന പ്രീക്വാർട്ടറിൽ ബുർക്കിനാ ഫാസോയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ചാണ് ഐവറി കോസ്റ്റ് ക്വാർട്ടറിലെത്തിയത്.
അമാദ് ഡയലോ, യാൻ ഡിയോമാൻഡെ, ബസാമാനാ ടൂറെ എന്നിവരാണ് ഐവറി കോസ്റ്റിന് വേണ്ടി ഗോളുകൾ നേടിയത്. ഡയലോ 20-ാം മിനിറ്റിലും ഡിയോമാൻഡെ 32-ാം മിനിറ്റിലും ടൂറെ 87-ാം മിനിറ്റിലും ആണ് ഗോൾ നേടിയത്.
ശനിയാഴ്ച നടക്കുന്ന ക്വാർട്ടർ പോരാട്ടത്തിൽ ഐവറി കോസ്റ്റ് ഈജിപ്തിനെ നേരിടും. ഇന്ത്യൻ സമയം രാത്രി 12.30 ന് ആണ് മത്സരം.