x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഹൈ ​പ്ര​ഷ​ർ ഈ ​ഗ്രൂ​പ്പ്...

ടി​ജോ മാ​ത്യു
Published: May 12, 2026 01:11 AM IST | Updated: May 12, 2026 01:11 AM IST

ഫി​ഫ ലോ​ക​ക​പ്പ് ഫു​ട്ബോ​ളി​ന്‍റെ ഗ്രൂ​പ്പ് ഘ​ട്ട​ത്തി​ൽ തു​ട​ർ​ച്ച​യാ​യി മൂ​ന്നാം ത​വ​ണ​യും പു​റ​ത്താ​കാ​തി​രി​ക്കാ​നാ​ണ് നാ​ല് ത​വ​ണ ചാ​മ്പ്യ​ന്മാ​രാ​യ ജ​ർ​മ​നി ഇ​ത്ത​വ​ണ എ​ത്തു​ന്ന​ത്. കു​ഞ്ഞ​ൻ രാ​ജ്യ​മാ​യ കൊ​റ​സോ​വ​യ്ക്കാ​ക​ട്ടെ ക​ന്നി ലോ​ക​ക​പ്പും.

ആ​ഫ്രി​ക്ക​ൻ ക​രു​ത്ത​രാ​യ ഐ​വ​റി​കോ​സ്റ്റും ലാ​റ്റി​ന​മേ​രി​ക്ക​യി​ൽ ര​ണ്ടാം സ്ഥാ​ന​ക്കാ​രാ​യി ക​രു​ത്തു​ കാ​ട്ടി​യ ഇ​ക്വ​ഡോ​റും ഗ്രൂ​പ്പ് ഘ​ട്ടം ക​ട​ക്കാ​ൻ ക​ച്ച​കെ​ട്ടി രം​ഗ​ത്തു​ണ്ട്. ചു​രു​ക്ക​ത്തി​ൽ ലോ​ക​ക​പ്പി​ലെ ഗ്രൂ​പ്പ് ഇ ​ബ്ല​ഡ് പ്ര​ഷ​ർ കൂ​ട്ടു​മെ​ന്ന​തി​ൽ ത​ർ​ക്ക​മി​ല്ല.

കു​റ​സാ​വോ

കേ​ര​ള​ത്തി​ലെ ഒ​രു ജി​ല്ല​യി​ലെ ജ​ന​സം​ഖ്യ​പോ​ലു​മി​ല്ലാ​ത്ത കു​ഞ്ഞ​ൻ രാ​ജ്യ​മാ​യ കു​റ​സാ​വ ആ​ദ്യ​മാ​യാ​ണ് ലോ​ക​ക​പ്പി​ന് ടി​ക്ക​റ്റെ​ടു​ക്കു​ന്ന​ത്. ക​ന്നി ലോ​ക​ക​പ്പി​ലെ ആ​ദ്യമ​ത്സ​ര​ത്തി​ൽ ജ​ർ​മ​നി​യാ​ണ് എ​തി​രാ​ളി​ക​ൾ. ഫി​ഫ റാ​ങ്കിം​ഗി​ൽ നി​ല​വി​ൽ 82-ാം സ്ഥാ​ന​ക്കാ​രാ​ണ്. ജ​മൈ​ക്ക​യെ ഗോ​ൾ ര​ഹി​ത സ​മ​നി​ല​യി​ൽ ത​ള​ച്ചാ​യി​രു​ന്നു യോ​ഗ്യ​ത ഉ​റ​പ്പി​ച്ച​ത്.

ഫ്രെ​ഡ്‌ റു​ട്ടെ​നാ​ണ് പ​രി​ശീ​ല​ക​ൻ. ക്യാ​പ്‌​റ്റ​ൻ ലി​യാ​ൻ​ഡ്രോ ബ​കു​ന​. നൂ​റ്റാ​ണ്ടു​ക​ളാ​യി ഡ​ച്ച് കൊ​ളോ​ണി​യ​ൽ ഭ​ര​ണ​ത്തി​ൻ കീ​ഴി​ലാ​യി​രു​ന്നതിനാൽ ഈ ക​രീ​ബി​യ​ൻ ദ്വീ​പ് രാ​ജ്യ​ത്തി​നായി ക​ളി​ക്കു​ന്ന​ ഭൂ​രി​ഭാ​ഗ​വും ഡ​ച്ച്‌ വം​ശ​ജർ.

ഇ​ക്വ​ഡോ​ർ

ലാ​റ്റി​ന​മേ​രി​ക്ക​ൻ ക​രു​ത്ത​രാ​ണെ​ങ്കി​ലും ക​ളി​ച്ച അ​ഞ്ച് ലോ​ക​ക​പ്പി​ൽ ഒ​രി​ക്ക​ല​ല്ലാ​തെ ഗ്രൂ​പ്പ് ഘ​ട്ട​ത്തി​ന്‍റെ വാ​തി​ൽ ക​ട​ക്കാ​ൻ ഇ​ക്വ​ഡോ​റി​നാ​യി​ട്ടി​ല്ല. 2006ൽ ​പ്രീ ക്വാ​ർ​ട്ട​റി​ൽ എ​ത്തി​യ​താ​ണ് ശ്ര​ദ്ധേ​യ പ്ര​ക​ട​നം. തു​ട​ർ​ച്ച​യാ​യ ര​ണ്ടാം ലോ​ക​ക​പ്പാ​ണി​ത്‌. ചെ​ൽ​സി​യു​ടെ ഡി​ഫ​ൻ​സീ​വ് മി​ഡ്ഫീ​ൽ​ഡ​റാ​യ മോ​യി​സെ​സ് കെെ​സെ​ഡോ​യാ​ണ് ഇ​ക്വ​ഡോ​റി​ന്‍റെ പ്ര​തീ​ക്ഷ.

20 വ​ർ​ഷ​ത്തി​നി​ടെ ആ​ദ്യ​മാ​യി ഗ്രൂ​പ്പ് ഘ​ട്ട​ത്തി​ന​പ്പു​റ​ത്തേ​ക്ക് ഇ​ക്വ​ഡോ​റി​ന്‍റെ ഡോ​ർ തു​റ​ന്നെ​ടു​ക്കാ​ൻ കൈസെ​ഡോ​യ്ക്കു ക​ഴി​യു​മെ​ന്നാ​ണ് ലാ​റ്റി​ന​മേ​രി​ക്ക​ൻ ക​രു​ത്ത​ർ പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. ഇ​ന്ന​ർ വ​ല​ൻ​സി​യ, പി​യെ​റോ ഹി​ൻ​കാ​പി, വി​ല്ല​യ​ൻ പാ​ച്ചോ എ​ന്നി​വ​രും ഇ​ക്വ​ഡോ​റി​ൻനി​ര​യി​ൽ ശ്ര​ദ്ധേ​യ​രാ​ണ്. യോ​ഗ്യ​താ മ​ത്സ​ങ്ങ​ളി​ലെ ടോ​പ് സ്കോ​റ​ർ വെ​റ്റ​റ​ൻ വ​ല​ൻ​സി​യ​യാ​യി​രു​ന്നു. സെ​ബാ​സ്റ്റ്യ​ൻ ബെ​ക്കാ​സീ​സ്‌ ആ​ണ് പ​രി​ശീ​ല​ക​ൻ.

ഐ​വ​റി​കോ​സ്റ്റ്

ദി​ദ​യ​ർ ദ്രോ​ഗ്ബെ​യും യാ​യ തു​റെ​യു​മ​ട​ങ്ങു​ന്ന സു​വ​ർ​ണ ത​ല​മു​റ പ​ടി​യി​റ​ങ്ങി​യ ശേ​ഷം ആ​ദ്യ​മാ​യാ​ണ് ലോ​ക​ക​പ്പി​ൽ മ​ട​ങ്ങി​യെ​ത്തു​ന്ന​ത്. പു​തി​യ ത​ല​മു​റ​യി​ലൂ​ടെ ഉ​യ​ർ​ത്തെ​ഴു​ന്നേ​ൽ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന ആ​ഫ്രി​ക്ക​ൻ ക​രു​ത്ത​ർ യോ​ഗ്യ​താ റൗ​ണ്ടി​ൽ ഒ​ന്നാ​മ​ന്മാ​രാ​യാ​ണ് ഫി​നി​ഷ് ചെ​യ്ത​ത്. മൂ​ന്നു ത​വ​ണ ലോ​ക​ക​പ്പി​ന് യോ​ഗ്യ​ത നേ​ടി​യി​ട്ടും ഗ്രൂ​പ്പ് ഘ​ട്ടം ക​ട​ക്കാ​നാ​യി​ട്ടി​ല്ല. മാ​ഞ്ച​സ്റ്റ​ർ യു​ണൈ​റ്റ​ഡ് താ​രം അ​മാ​ദ് ദി​യാ​ലോ, ഫ്രാ​ങ്ക്‌ കെ​സി തു​ട​ങ്ങി​യ​വ​രാ​ണ് താ​ര​ങ്ങ​ൾ. എ​മേ​ഴ്‌​സ് ഫേ​യാ​ണ് പ​രി​ശീ​ല​ക​ൻ.

ജ​ർ​മ​നി

ലി​വ​ർ​പൂ​ൾ പ്ലേ​മേ​ക്ക​ർ ഫ്ലോ​റി​യ​ൻ വി​ർ​ട്സി​ലാ​ണ് ജ​ർ​മ​നി​യു​ടെ പ്ര​തീ​ക്ഷ. 18കാ​ര​നാ​യ മ​ധ്യ​നി​ര​ താ​രം ലെ​ന്നാ​ർ​ട്ട് കാ​ൾ ടൂ​ർ​ണ​മെ​ന്‍റി​ലെ നോ​ട്ട​ഡ് ബോ​യ് ആ​കു​മെ​ന്നാ​ണ് പ​രി​ശീ​ല​ക​ൻ ജൂ​ലി​യ​ൻ ന​ഗ​ൽ​സ്മാ​ന്‍റെ ക​ണ​ക്കു​കൂ​ട്ട​ൽ. ആ​റ​ടി ആ​റി​ഞ്ചു​കാ​ര​നാ​യ സ്ട്രൈ​ക്ക​ർ നി​ക് വോ​ൾ​ട്ട്മേ​ഡ് എ​തി​ർ​പോ​സ്റ്റി​ൽ പി​ടി​പ്പ​ത് കു​ഴ​പ്പം സൃ​ഷ്ടി​ക്കു​മെ​ന്ന​തും ഉ​റ​പ്പ്. ഇ​വ​ർ​ക്കൊ​പ്പം കാ​യ് ഹ​വേ​ർ​ട്ട്സു​മു​ണ്ട്.
കാ​ര്യ​ങ്ങ​ൾ ന​ഗ​ൽ​സ്മാ​ന്‍റെ വ​ഴി​ക്കാ​യാ​ൽ ജ​ർ​മ​നി​ക്ക് ഗ്രൂ​പ്പ് ഘ​ട്ടം പു​ഷ്പം​പോ​ലെ ക​ട​ക്കാ​നാ​കും.

മാ​ർ​ച്ചി​ൽ സ്വി​റ്റ്സ​ർ​ല​ൻ​ഡി​നെ​തി​രാ​യ ഫ്ര​ണ്ട്‌​ലി​യി​ൽ 4-3ന് ​ജ​യി​ച്ചെ​ങ്കി​ലും പ്ര​തി​രോ​ധ​ത്തി​ൽ ഇ​പ്പോ​ഴും വി​ള്ള​ലു​ക​ളു​ണ്ടെ​ന്ന​താ​ണ് ജ​ർ​മ​നാ​ശാ​ന്‍റെ ത​ല​പു​ക​യ്ക്കു​ന്ന​ത്. എ​ക്കാ​ല​ത്തെ​യും മി​ക​ച്ച ഗോ​ൾ​കീ​പ്പ​റാ​യ മാ​നു​വ​ൽ നോ​യ​ർ​ക്കൊ​ത്ത പ​ക​ര​ക്കാ​ര​നി​ല്ലാ​ത്ത​തും ജ​ർ​മ​ൻ ആ​ശ​ങ്ക​യാ​ണ്. പ്ര​തി​രോ​ധ​ക്കാ​ര​ൻ അ​ന്‍റോ​ണി​യോ റൂ​ഡി​ഗ​റും ഗോ​ൾ കീ​പ്പ​ർ മാ​ർ​ക്‌ ആ​ന്ദ്രേ ടെ​ർ​സ്‌​റ്റെ​യ്‌​ഗ​നും പ​രി​ക്കു​കാ​ര​ണം സം​ശ​യ​ത്തി​ലാ​ണ്. ക​ഴി​ഞ്ഞ വ​ർ​ഷം ഫ്രാ​ൻ​സി​നോ​ടും പോ​ർ​ച്ചു​ഗ​ലി​നോ​ടും പ​രാ​ജ​യ​പ്പെ​ട്ട​തി​നു​ശേ​ഷം ക​രു​ത്ത​രാ​യ എ​തി​രാ​ളി​ക​ളെ​യൊ​ന്നും ജ​ർ​മ​നി നേ​രി​ട്ടി​ട്ടി​ല്ല.

Tags : high pressure group Germany kurosawa ivory coast ecuador Fifa World cup Football

Recent News

Corehub Up