മനാമ: ബഹ്റൈനിലെ വ്യവസായ മേഖലയിലേക്ക് ഇറാന്റെ ആക്രമണം. ആക്രമണത്തെത്തുടർന്ന് തലസ്ഥാനമായ മനാമയിലെ വ്യവസായ കേന്ദ്രത്തിന് തീപിടിച്ചു. സംഭവസ്ഥലത്ത് എത്തിയ സിവിൽ ഡിഫൻസ് വിഭാഗം തീ അണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.
ആക്രമണത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും എന്നാൽ കനത്ത നാശനഷ്ടം ഉണ്ടായിട്ടുണ്ടെന്നും ബഹ്റൈൻ വ്യക്തമാക്കി. സിവിലിയൻ മേഖലയിലേക്കുള്ള ഇറാന്റെ ആക്രമണത്തെ ബഹ്റൈൻ അപലപിച്ചു. അതേസമയം ബഹ്റൈനിലെ അമേരിക്കൻ സൈനിക കേന്ദ്രങ്ങളെയാണ് തങ്ങൾ ലക്ഷ്യംവച്ചതെന്നാണ് ഇറാന്റെ വിശദീകരണം.
Tags : Iranian attack Bahrain fire industrial facility Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash GlobalNews