x
ad
Sun, 22 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ്ര​ദ​ക്ഷി​ണ​ത്തോ​ടെ കൂദാശാകര്‍മങ്ങള്‍

വെബ് ഡെസ്ക്
Published: November 22, 2026 03:13 AM IST | Updated: November 22, 2026 03:16 AM IST

പാ​റേ​ല്‍ മ​ര്‍ത്ത് മ​റി​യം ബ​സി​ലി​ക്ക​യു​ടെ കൂ​ദാ​ശ​യ്ക്ക് മു​ന്നോ​ടി​യാ​യി ആ​ന​വാ​തി​ല്‍ ആ​ര്‍ച്ച്ബി​ഷ​പ് മാ​ര്‍ തോ​മ​സ് ത​റ​യി​ല്‍ വി​ശ്വാ​സി​ക​ള്‍ക്കാ​യി തു​റ​ന്നു​കൊ​ടു​ക്കു​ന്നു.

ച​ങ്ങ​നാ​ശേ​രി: പാ​റേ​ല്‍ മ​ര്‍ത്ത്മ​റി​യം പ​ള്ളി​യു​ടെ കൂ​ദാ​ശ ക​ര്‍മ​ങ്ങ​ള്‍ ഭ​ക്തി​നി​ര്‍ഭ​രം. പു​തി​യ പ​ള്ളി​യി​ലെ അ​മ​ലോ​ത്ഭ​വ ക​പ്പേ​ള​യു​ടെ മു​മ്പി​ല്‍നി​ന്നു വൈ​ദി​ക​രു​ടെ പ്ര​ദ​ക്ഷി​ണ​ത്തോ​ടെ​യാ​ണ് കൂ​ദാ​ശ ച​ട​ങ്ങു​ക​ള്‍ ആ​രം​ഭി​ച്ച​ത്.

പ്ര​ദ​ക്ഷി​ണ​ത്തി​ന്‍റെ മു​ന്‍വ​ശ​ത്ത് ശ്മം​ശാ​ന​മാ​രു​ടെ പി​ന്നി​ല്‍ 2020 മു​ത​ല്‍ തി​രു​പ്പ​ട്ടം സ്വീ​ക​രി​ച്ച അ​തി​രൂ​പ​ത​യി​ലെ യു​വവൈ​ദി​ക​ർ അ​ണി​നി​രു​ന്നു. തു​ട​ര്‍ന്ന് ഫൊ​റോ​ന വി​കാ​രി​മാ​രും കൂ​രി​യാ അം​ഗ​ങ്ങ​ളും ചേ​ര്‍ന്നു. പ്ര​ദ​ക്ഷി​ണ വീ​ഥി​യു​ടെ ഇ​രു​വ​ശ​ങ്ങ​ളി​ലും വെ​ള്ള​വ​സ്ത്രം ധ​രി​ച്ച വോ​ള​ണ്ടി​യേ​ഴ്‌​സ് മു​ത്തു​ക്കു​ട​ക​ളു​മാ​യി​ നി​ന്നു.

പ്ര​ദ​ക്ഷി​ണം അ​മ​ല തി​യോ​ള​ജി​ക്ക​ല്‍ സെ​ന്‍റ​റി​നു മു​ന്നി​ലെ​ത്തി​യ​പ്പോ​ള്‍ കൂ​ദാ​ശക​ര്‍മ​ത്തി​ലെ മു​ഖ്യ​കാ​ര്‍മി​ക​രാ​യ ബി​ഷ​പ്പു​മാ​ര്‍ വൈ​ദി​ക​ര്‍ക്കൊ​പ്പം പ​ള്ളി​യു​ടെ പ്ര​ധാ​ന ക​വാ​ട​ത്തി​ങ്ക​ലെ​ത്തി. ആ​ര്‍ച്ച്ബി​ഷ​പ് മാ​ര്‍ തോ​മ​സ് ത​റ​യി​ല്‍ ആ​ന​വാ​തി​ൽക്ക​ലെ നാ​ട മു​റി​ച്ചു. തു​ട​ര്‍ന്ന് ബി​ഷ​പ്പു​മാ​രും വൈ​ദി​ക​രും ദേ​വാ​ല​യ​ത്തി​നു​ള്ളി​ല്‍ പ്ര​വേ​ശി​ച്ചു. ആ​ര്‍ച്ച്ബി​ഷ​പ് മാ​ര്‍ തോ​മ​സ് ത​റ​യി​ല്‍ എ​ല്ലാ​വ​ര്‍ക്കും സ്വാ​ഗ​തം ആ​ശം​സി​ച്ചു. തു​ട​ര്‍ന്ന് തി​രു​ക്ക​ര്‍മ​ങ്ങ​ള്‍ ആ​രം​ഭി​ച്ചു. തി​രു​വ​ച​ന വാ​യ​ന​ക​ള്‍ക്കു​ശേ​ഷം മാ​ര്‍ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട് സ​ന്ദേ​ശം ന​ല്‍കി.

തൈ​ല കൂ​ദാ​ശ​യ്ക്കു ശേ​ഷം ബ​ലി​പീ​ഠ​ത്തി​ന്‍റെ​യും ചു​വ​രു​ക​ളു​ടെ​യും തി​രു​വ​സ്ത്ര​ങ്ങ​ളു​ടെ​യും അ​ഭി​ഷേ​കം ന​ട​ന്നു. ബ​ലി​പീ​ഠം കൂ​ദാ​ശ​യ്ക്കു​ശേ​ഷം തീ​ര്‍ഥാ​ട​ന കേ​ന്ദ്രം റെ​ക്ട​ര്‍ മോ​ൺ. മാ​ത്യു ച​ങ്ങ​ങ്ക​രി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ബൈ​ബി​ള്‍ പ്ര​ദ​ക്ഷി​ണ​വും ബൈ​ബി​ള്‍ പ്ര​തി​ഷ്ഠ​യും ന​ട​ത്തി.

പ​ള്ളി​യു​ടെ അ​ക​വും മോ​ണ്ട​ള​വും പ്ര​ധാ​ന കാ​ര്‍മി​ക​നാ​യ മാ​ര്‍ ജോ​സ​ഫ് പെ​രു​ന്തോ​ട്ട​വും ആർച്ച്ബിഷപ് മാർ തോമസ് തറയിലും ചേർന്നു വെഞ്ചരിച്ചു. പ​ള്ളി​യു​ടെ ഇ​രു​വ​ശ​ങ്ങ​ളി​ല്‍ ആ​ര്‍ച്ച്ബി​ഷ​പ് ഡോ. ​തോ​മ​സ് ജെ. ​നെ​റ്റോ​യും ആ​ർ​ച്ച്ബി​ഷ​പ് ഡോ. ​തോ​മ​സ് മാ​ര്‍ കൂ​റി​ലോ​സു​മാ​ണ് വി​ശു​ദ്ധ ജ​ലം ത​ളി​ച്ച​ത്. മ​ദ്ബ​ഹ​യി​ലെ വി​ശു​ദ്ധ സ്ലീ​വാ​യും ഐ​ക്ക​ണു​ക​ളും ബാ​ല്‍ക്ക​ണി​യും പ്ര​ത്യേ​കം വെ​ഞ്ച​രി​ച്ചു. തു​ട​ര്‍ന്നാ​ണ് ബ​സ​ലി​ക്ക പ്ര​ഖ്യാ​പ​നം ന​ട​ന്ന​ത്.

പ്രദക്ഷിണം ഭക്തിനിര്‍ഭരമായി

ച​ങ്ങ​നാ​ശേ​രി: മു​ന്‍നി​ര​യി​ല്‍ പാ​റേ​ല്‍ മാ​താ​വി​ന്‍റെ ചി​ത്രം ആ​ലേ​ഖ​നം ചെ​യ്ത കൊ​ടി, തൊ​ട്ടു​പി​ന്നി​ല്‍ പൊ​ന്നി​ന്‍കു​രി​ശ്, ഇ​രു​വ​ശ​ങ്ങ​ളി​ലും വ്യ​ത്യ​സ്ത​ നി​റ​ങ്ങ​ളു​ള്ള മു​ത്തു​ക്കു​ട​ക​ള്‍... പാ​റേ​ല്‍ പ​ള്ളി കൂ​ദാ​ശാ​ക​ര്‍മ​ങ്ങ​ള്‍ക്കു മു​ന്നോ​ടി​യാ​യി ന​ട​ന്ന പ്ര​ദ​ക്ഷി​ണം ഭ​ക്തി​സാ​ന്ദ്ര​മാ​യി.

അ​മ​ലോ​ത്ഭ​വ മാ​താ പ​ള്ളി അ​ങ്ക​ണ​ത്തി​ല്‍നി​ന്നാ​ണ് പ്ര​ദ​ക്ഷി​ണം ആ​രം​ഭി​ച്ച​ത്. ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത​യി​ലെ​യും സ​മീ​പ രൂ​പ​ത​ക​ളി​ലെ​യും അ​ഞ്ഞൂ​റോ​ളം വൈ​ദി​ക​ര്‍ തി​രു​വ​സ്ത്ര​ങ്ങ​ളി​ഞ്ഞ് പ്ര​ദ​ക്ഷി​ണ​പാ​ത​യി​ല്‍ പ്രാ​ര്‍ഥ​നാ​പൂ​ര്‍വം അ​ണി​നി​ര​ന്നു.

പ്ര​ദ​ക്ഷി​ണം അ​മ​ല തി​യോ​ള​ജി​ക്ക​ല്‍ കോ​ള​ജി​നു സ​മീ​പം എ​ത്തി​യ​പ്പോ​ള്‍ മു​ഖ്യ​കാ​ര്‍മി​ക​ന്‍ ആ​ർ​ച്ച്ബി​ഷ​പ് മാ​ര്‍ ജോ​സ​ഫ് പെ​രു​ന്തോ​ട്ട​വും മ​റ്റു മെ​ത്രാ​ന്മാ​രും പ​ങ്കു​ചേ​ര്‍ന്നു. വി​ശ്വാ​സി​ക​ള്‍ ഇ​രു​വ​ശ​ങ്ങ​ളി​ലും മു​ത്തു​ക്കു​ട​ക​ളു​മാ​യി അ​ണി​നി​ര​ന്ന് പ്ര​ദ​ക്ഷി​ണ​ത്തെ സ്വീ​ക​രി​ച്ചു. പ്ര​ദ​ക്ഷി​ണം ബ​സി​ലി​ക്ക​യി​ലേ​ക്ക് എ​ത്തി​ച്ചേ​ര്‍ന്ന​പ്പോ​ള്‍ ഇ​ട​വ​കാം​ഗ​ങ്ങ​ൾ മെ​ത്രാ​ന്മാ​രെ പൂ​ക്ക​ൾ ന​ൽ​കി സ്വീ​ക​രി​ച്ചു. ആ​ര്‍ച്ച്ബി​ഷ​പ് മാ​ര്‍ തോ​മ​സ് ത​റ​യി​ല്‍ ആ​ന​വാ​തി​ലി​ലെ നാ​ട​മു​റി​ച്ച് മെ​ത്രാ​ന്മാ​രെയും വൈ​ദി​ക​രെയും പ​ള്ളി​ക്കു​ള്ളി​ലേ​ക്ക് ആ​ന​യി​ച്ചു.

Tags : Liturgical Rites Procession Parel Pally Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up