x
ad
Sun, 22 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചങ്ങനാശേരി അതിരൂപതാ ചരിത്രത്തിലെ അഭിമാനനിമിഷം

വെബ് ഡെസ്ക്
Published: November 22, 2026 03:15 AM IST | Updated: November 22, 2026 03:15 AM IST

പാ​റേ​ല്‍ മ​ര്‍ത്ത് മ​റി​യം ബ​സി​ലി​ക്കാ​യു​ടെ കൂ​ദാ​ശ ച​ട​ങ്ങി​ല്‍ പ​ള്ളി​യു​ടെ അ​കം ബി​ഷ​പ്പു​മാ​ര്‍ വെ​ഞ്ച​രി​ക്കു​ന്നു.

ച​ങ്ങ​നാ​ശേ​രി: 2026 ന​വം​ബ​ര്‍ 21 ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത​യു​ടെ ച​രി​ത്ര​ത്താ​ളു​ക​ളി​ല്‍ ത​ങ്ക​ലി​പി​ക​ളാ​ല്‍ എ​ഴു​ത​പ്പെ​ട്ട ദി​നം. അ​തി​രൂ​പ​ത​യി​ലെ 82,000 കു​ടും​ബ​ങ്ങ​ളു​ടെ സ​ഹാ​യ​സ​ഹ​ക​ര​ണ​ങ്ങ​ളോ​ടെ 11 വ​ര്‍ഷം​കൊ​ണ്ട് നി​ര്‍മാ​ണം പൂ​ര്‍ത്തി​യാ​ക്കി​യ പാ​റേ​ല്‍ മ​ര്‍ത്ത്മ​റി​യം വ​ലി​യ​പ​ള്ളി​യു​ടെ കൂ​ദാ​ശ​യും ​ബ​സി​ലി​ക്കാ പ്ര​ഖ്യാ​പ​ന​വും ന​ട​ന്ന ദി​ന​മാ​ണ് ധ​ന്യ​മാ​യ സ്മ​ര​ണ​ക​ളു​ടെ ച​രി​ത്ര​മാ​കു​ന്ന​ത്.

ഒ​രു ദേ​വാ​ല​യ​ത്തി​ന്‍റെ പ​ദ​വി​യു​യ​ര്‍ത്ത​ല്‍ മാ​ത്ര​മ​ല്ല, ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത​യു​ടെ വി​ശ്വാ​സ​പാ​ര​മ്പ​ര്യ​ത്തി​നും മ​രി​യ​ഭ​ക്തി​ക്കും കൂ​ട്ടാ​യ്മ​യ്ക്കും ല​ഭി​ച്ച അം​ഗീ​കാ​ര​വും ആ​ദ​ര​വും​കൂ​ടി​യാ​ണ് പാ​റേ​ല്‍ മാ​താ​വി​ന്‍റെ നാ​മ​ധേ​യ​ത്തി​ലു​ള്ള പ​റേ​ല്‍ പ​ള്ളി​ക്കു​ള്ള ബ​സി​ലി​ക്കാ പ​ദ​വി.

മികച്ച സം​ഘാ​ട​ന മി​ക​വും ആ​സൂ​ത്ര​ണ​വും

ച​ങ്ങ​നാ​ശേ​രി: സം​ഘാ​ട​നമി​ക​വും ആ​സൂ​ത്ര​ണ​വും പാ​റേ​ല്‍ പ​ള്ളി കൂ​ദാ​ശാ ച​ട​ങ്ങു​ക​ളെ ആ​ക​ര്‍ഷ​ക​മാ​ക്കി. ക​ഴി​ഞ്ഞ 11 വ​ര്‍ഷ​ത്തെ ക​ഠി​നാ​ധ്വാ​ന​ത്തി​ന്‍റെ​യും നി​ര​വ​ധി​യാ​ളു​ക​ളു​ടെ പ​രി​ശ്ര​ങ്ങ​ളു​ടെ​യും ജാ​ഗ്ര​ത​യോ​ടെ​യു​ള്ള പ്ര​വ​ര്‍ത്ത​ന​ങ്ങ​ളു​ടെ​യും ഫ​ല​മാ​യാ​ണ് അ​തി​മ​നോ​ഹ​ര​മാ​യ രീ​തി​യി​ല്‍ പ​ള്ളിസ​മു​ച്ച​യ നി​ര്‍മാ​ണം പൂ​ര്‍ത്തീ​ക​രി​ക്കു​ന്ന​ത്.

ഫാ.​ഡോ.​ തോ​മ​സ് ക​റു​ക​ക്ക​ളം ജ​ന​റ​ല്‍ ക​ണ്‍വീ​ന​റാ​യു​ള്ള സം​ഘാ​ട​ക​സ​മി​തി​യാ​ണ് ച​ട​ങ്ങു​ക​ള്‍ക്ക് നേ​തൃ​ത്വം ന​ല്‍കി​യ​ത്. ഫാ.​ ജോ​സ​ഫ് പാ​റ​യ്ക്ക​ല്‍, ഫാ.​ വ​ര്‍ഗീ​സ് പു​ത്ത​ന്‍പു​ര​യ്ക്ക​ല്‍, ഫാ.​ ജോ​സ​ഫ് ച​മ്പ​ക്കു​ളം, ഫാ.​ ജോ​ബി മൂ​ല​യി​ല്‍, ഫാ. ​ചെ​റി​യാ​ന്‍ ക​റു​ക​പ്പ​റ​മ്പി​ല്‍, ഫാ.​ ജോ​ര്‍ജ് പ​ന​ക്കേ​ഴം, ഫാ.​ ജോ​ജി​ന്‍ ഇ​ല​ഞ്ഞി​ക്ക​ല്‍, ഫാ.​ ജ​യിം​സ് കൊ​ക്കാ​വ​യി​ല്‍, ഫാ.​ ജോ​ഫി പു​തു​പ്പ​റ​മ്പ്, ഫാ.​ജോ​ര്‍ജ് മാ​ന്തു​രു​ത്തി, ഫാ.​ സി​ന്‍ജോ തു​ണ്ടി​യി​ല്‍, ഫാ.​ ജി​ജോ മാ​റാ​ട്ടു​ക​ളം, അ​ഡ്വ.​ ജോ​ജി ചി​റ​യി​ല്‍, സ​ണ്ണി ഇ​ടി​മ​ണ്ണി​ക്ക​ല്‍, ജോ​സു​കു​ട്ടി കു​ട്ടം​പേ​രൂ​ര്‍, എ​ബി മ​ഠ​ത്തി​പ്പ​റ​മ്പി​ല്‍, പാ​റേ​ല്‍പ്പ​ള്ളി കൈ​ക്കാ​ര​ന്മാ​രാ​യ പ്രി​ന്‍സ് കു​ട്ടം​പേ​രൂ​ര്‍, സി​റി​യ​ക് ക​ള​ത്തി​പ്പ​റ​മ്പ്, ബി​നോ​ജ് പാ​ണം​പ​റ​മ്പി​ല്‍ തു​ട​ങ്ങി​യ​വ​ര്‍ സ​ഹ​കാ​രി​ക​ളാ​യി​രു​ന്നു.

Tags : Changanassery Archdiocese Proud Moment History Parel Pally Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up